”ഭർത്താവിനെ തട്ടിക്കൊണ്ടുപോയോ? ഇപ്പോൾ അന്വേഷിക്കാൻ സമയമില്ല”, പൊലീസ് നീനുവിനോട് പറഞ്ഞതിങ്ങനെയാണ്. പൊലീസിൻറെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയും അനാസ്ഥയുമാണ് കെവിൻറെ ജീവനെടുത്തത്. തൻറെ സഹോദരനാണ് കെവിനെ തട്ടിക്കൊട്ടുപോയതെന്ന് കരഞ്ഞ് പറഞ്ഞിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല.
”ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”.. ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകാൻ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിയതാണ് ഭാര്യ നീനു. ഇന്നലെ യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് പ്രതിഷേധിക്കുകയായിരുന്നു
അതേസമയം പരാതി അവഗണിച്ച ഗാന്ധിനഗർ എസ് ഐക്കെതിരെ അന്വേഷണം ആരംഭിച്ചു. പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയാണ് ഡിവൈഎസ്പി അന്വേഷിക്കുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗര്‍ പൊലീസ് അവഗണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്. ഐ എം.എസ് . ഷിബുവിന്‍റെ മറുപടി. നവവരനെ തട്ടിക്കൊണ്ടുപോയതായുള്ള വാര്‍ത്ത പ്രമുഖ പത്ര മാധ്യമത്തിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. പ്രതികളില്‍നിന്ന് എസ്.ഐ പണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.
നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി.
ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.
സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കൊല്ലം ഇടമൺ റിയാസ് മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ കാറാണു പൊലീസ് പിടികൂടിയത്. നീനുവിന്റെ മാതൃസഹോദരപുത്രനായ ചിന്നു ശനിയാഴ്ച രാവിലെ കോട്ടയത്തേക്കു പോകാനെന്നു പറഞ്ഞു കൊണ്ടുപോയ കാർ രാത്രി പത്തോടെ തിരികെ എത്തിച്ചെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള ഇബ്രാഹിംകുട്ടിയുടെ മൊഴി.
കർണാടകയിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ എംഎൽഎ സിദ്ധു ബി ന്യാംഗൗഡ ആണ് മരിച്ചത്. ഗോവയിൽ നിന്നും ബാഗൽകോട്ടിലേക്കുള്ള യാത്രക്കിടെ എംഎൽഎ യുടെ വാഹനം തുളസിഗിരിയിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം.
പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ നവവരന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്‍റെ(23) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം. മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം സീനുചാക്കോ ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സീനുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിന്വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍ കസ്റ്റഡിയില്‍ ആയി. അഞ്ചല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
കോട്ടയത്ത് നവവരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയ്ക്കെതിരെ അന്വേഷണം. നവവരനെക്കുറിച്ച് 30 മണിക്കൂറായിട്ടും വിവരമില്ലായിരുന്നു. പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയ്ക്കെതിരെയാണ് അന്വേഷണം. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കുന്നത്.
പൊലീസ് കൈക്കൂലി വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം കെവിന്‍റെ സുഹൃത്ത് ഉന്നയിച്ചിരുന്നു. കൈക്കൂലി കൊടുത്തെന്ന് കെവിന്‍റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയെന്ന് സുഹൃത്ത് ബാബു പറഞ്ഞു. മകനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കളെ എസ്ഐ അവഹേളിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.
നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി.
ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.
സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കൊല്ലം ഇടമൺ റിയാസ് മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ കാറാണു പൊലീസ് പിടികൂടിയത്. നീനുവിന്റെ മാതൃസഹോദരപുത്രനായ ചിന്നു ശനിയാഴ്ച രാവിലെ കോട്ടയത്തേക്കു പോകാനെന്നു പറഞ്ഞു കൊണ്ടുപോയ കാർ രാത്രി പത്തോടെ തിരികെ എത്തിച്ചെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള ഇബ്രാഹിംകുട്ടിയുടെ മൊഴി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം. ഷെയ്ന്‍ വാട്സണിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചെന്നൈയെ വിജയിപ്പിച്ചത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. സ്‌കോര്‍, സണ്‍റൈസേഴ്സ് 20 ഓവറില്‍ 178-6, ചെന്നൈ 18.3 ഓവറില്‍ 179-2.
ആദ്യ മൂന്ന് ഓവറുകളില്‍ പ്രതിരോധിക്കാനായിരുന്നു ചെന്നൈ ഓപ്പണര്‍മാരുടെ ശ്രമം. 10 റണ്‍സെടുത്ത് ഡുപ്ലസിസ് പുറത്തായതോടെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് തോന്നിച്ചു. ഷെയ്‌ന്‍ വാട്സണും സുരേഷ് റെയ്നെയും സണ്‍റൈസേഴ്സ് ബൗളര്‍മാരെ കൈകാര്യം ചെയ്തതോടെ കളി ചെന്നൈയുടെ കൈയ്യിലായി. 24 പന്തില്‍ 32 റണ്‍സെടുത്ത റെയ്‌ന ഗോസ്വാമിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി.
അവസാന നാല് ഓവറില്‍ 25 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. പതറാതെ കളിച്ച വാട്സണ്‍ 51 പന്തില്‍ തന്‍റെ തകര്‍പ്പന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വാട്സണിന്‍റെ നാലാമത്തെ ഐപിഎല്‍ സെഞ്ചുറിയാണിത്. ചെന്നൈ വിജയിക്കുമ്പോള്‍ 117 റണ്‍സുമായി വാട്സണും റണ്‍സെടുത്ത് 16 റായുഡുവും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനായി സന്ദീപും ബ്രാത്ത്‌വെയ്റ്റും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ സണ്‍റൈസേഴ്സിനെ നായകന്‍ വില്യംസണും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഠാനുമാണ് മികച്ച സ്കോറിലെത്തിച്ചത്. 47 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. ചെന്നൈക്കായി എന്‍ഗിഡി, ഠാക്കൂര്‍, കരണ്‍, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.
ഓപ്പണര്‍മാരായ ഗോസ്വാമി അഞ്ച് റണ്‍സെടുത്തും ധവാന്‍ 26 റണ്‍സുമായും പുറത്തായി. സീസണിലെ മികച്ച ഫോം തുടര്‍ന്ന മൂന്നാമന്‍ വില്യംസണ്‍ അര്‍ദ്ധ സെഞ്ചുറിക്കരികെ വീണെങ്കിലും 47 റണ്‍സെടുത്തു. ഓള്‍റൗണ്ടര്‍ ഷാക്കിബ് 15 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ബ്രാത്ത്‌വെയ്റ്റ് 11 പന്തില്‍ 21 റണ്‍സെടുത്തു. എന്നാല്‍ 25 പന്തില്‍ 45 റണ്‍സുമായി പഠാന്‍ പുറത്താകാതെ നിന്നതോടെ സണ്‍റൈസേഴ്സ് മികച്ച സ്കോറിലെത്തി.
ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 179 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ഓപ്പണർ ശ്രീവൽസ് ഗോസ്വാമിയെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും നായകൻ കെയിൻ വില്യംസണും ചേർന്ന് സ്കോർ ഉയർത്തി. 26 റൺെസടുത്ത ധവാനെ ജഡേജ പുറത്താക്കി.
വില്യംസണും യൂസഫ് പഠാനുമാണ് സൺറൈസേഴ്സിന് പൊരുതാനുള്ള സ്കോർ സമ്മനിച്ചത്. വില്യംസൺ 36 പന്തിൽ 47 റൺസെടുത്തു. യൂസഫ് പഠാൻ 25 പന്തിൽ 45 റൺസെടുത്തു. 15 പന്തിൽ 23 റൺസെടുത്ത ഷാക്കിബ് അൽ ഹസന്റെ വിക്കറ്റ് ബ്രാവോയ്ക്കാണ്. ചെന്നൈക്കുവേണ്ടി നിഗിഡി, കരൺ ശർമ, ബ്രാവോ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈയുടെ ബാറ്റിങ്ങും ഹൈദരാബാദിന്റെ ബോളിങ്ങും തമ്മിലുള്ള ആവേശപ്പോരിനാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. മൂന്നാംകിരീടമാണ് സിഎസ്കെയുടെ ലക്ഷ്യം. മൂന്നുകിരീടങ്ങളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിലേക്കും ധോണി കണ്ണുവയ്ക്കുന്നു.
വാട്സണ്‍, ഡുപ്ലെസി, അമ്പാട്ടി റായിഡു, റെയ്ന എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം ധോണിയുടെ കൗശലം കൂടി ചേരുമ്പോള്‍ ചെന്നൈയുടെ വീര്യം കൂടും. വാങ്കഡെയെ തറവാടുപോലെ അറിയാവുന്ന ധോണിയെ തറപറ്റിക്കുക എളുപ്പമല്ല. ആദ്യക്വാളിഫയറിലെ വിജയത്തിന് പുറമെ ലീഗില്‍ രണ്ടുതവണ സണ്‍റൈസേഴ്സിനെ സൂപ്പര്‍ കിങ്സ് തോല്‍പ്പിച്ചിരുന്നു.
റാഷിദും ഷാക്കിബും ഒന്നിക്കുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ നയിക്കുന്ന പേസര്‍മാരും അണിനിരക്കുമ്പോള്‍ വിസിലുകളെല്ലാം നിശബ്ദമാവും.
സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ വെളിച്ചത്തിൽ നിന്നും ബോളിവുഡ് താരം ഗീതാ കപൂർ യാത്രയായി. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരത്തിന്റെ അവസാന നാളുകൾ ഏറെ വേദന നിറഞ്ഞതായിരുന്നു. മക്കൾ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ മാനസികമായും ശാരീരകമായും തളർന്ന ഗീത ഒടുവിൽ മരണത്തെ വരിച്ചു. നൂറിലേറെ സിനിമകളില്‍ വേഷമിട്ടെങ്കിലും പക്കീസ, റസിയ സുല്‍ത്താന എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേക നിരൂപക ശ്രദ്ധ നേടിയിരുന്നു. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്നു ഇത്രനാൾ അന്ധേരിയിയിലെ ‘ജീവന്‍ ആശ’ എന്ന വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു താരം.
കഴിഞ്ഞവർഷം ഏപ്രിലിൽ മകൻ രാജ ഗൊരെഗാവിലെ എസ്ആര്‍വി ആശുപത്രിയില്‍ അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. എടിഎമ്മിൽ നിന്നും പണം എടത്തിട്ട് വരാമെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ നിന്നും കടന്നത്. സിനിമയിൽ കോറിയോഗ്രാഫറാണ് മകൻ രാജ. മകൾ പൂജ എയര്‍ഹോസ്റ്റസാണ് ഇവരും അമ്മയെ തിരിഞ്ഞുനോക്കിയില്ല. ഒരു മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തിന്റെ ചികിൽസച്ചെലവ് നൽകിയത് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണ്. മക്കളെ ഒാർത്ത് അവർ എപ്പോഴും സങ്കടപ്പെട്ടിരുന്നതായും അശോക് പറയുന്നു. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും മക്കൾ തയാറായിട്ടില്ല. ആരും ഏറ്റെടക്കാൻ വന്നില്ലെങ്കിൽ നാളെ മൃതദേഹം സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗീതാ കപൂറിന്റെ മൃതദേഹം രണ്ടു ദിവസമായി ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്.
#LateActressGeetaKapoor’s friends at the Old Age Home bidding her final Good bye. They all were in tears and under shock. Better than her own kids who abandoned her. An unforgettable & heart wrenching experience of mine. 🙏 #RIP. pic.twitter.com/Spi14ikJBk
— Ashoke Pandit (@ashokepandit) May 26, 2018
മുംബൈ: ഐപിഎല്ലിലെ ടീമുകളെ ട്രോളി ചെന്നൈയുടെ ആരാധകർ പറയുന്ന ഒരു കാര്യമുണ്ട്. ഐപിഎൽ ചെന്നൈയും മറ്റ് ടീമുകളും തമ്മിലുളള മൽസരമാണെന്ന്. കഴിഞ്ഞ പത്ത് സീസണിൽ ആറ് തവണ ഫൈനലിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സാണ് ഐപിഎല്ലിലെ ഹീറോയെന്നാണ് അവരുടെ വാദം. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം തുടങ്ങുക.
എന്നാൽ ഐപിഎല്ലിൽ നിന്ന് വിലക്കപ്പെട്ട രണ്ട് വർഷം ആ ടീമിന്റെ മുകളിൽ പറ്റിപ്പിടിച്ച ഒരിക്കലും മായാത്ത കറ തന്നെയാണ്. എങ്കിലും ഐപിഎല്ലിലേക്കുളള രണ്ടാം വരവിലും ആ ടീമിന്റെ കരുത്ത് ചോർന്ന് പോയിരുന്നില്ല.
അതേസമയം മറുവശത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നിശബ്ദ കൊലയാളിയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ബോളിങ് പ്രകടനം പുറത്തെടുത്ത ടീം. ശിഖർ ധവാനും കെയ്ൻ വില്യംസണും മുന്നിൽ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.
കുറഞ്ഞ സ്കോറിൽ പുറത്തായ സന്ദർഭങ്ങളിലെല്ലാം അവരെ ബോളിങ് നിര തുണച്ചു. അവസരത്തിനൊത്ത് ഓരോ ഘട്ടത്തിലും താരങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് മൽസരത്തിന്റെ ഇതുവരെയുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഒരു ടീമിനോട് മാത്രം അവർക്ക് കാലിടറി.
ആ ടീമാണ് ചെന്നൈ. ഈ സീസണിൽ ആദ്യ രണ്ട് ലീഗ് മൽസരത്തിലും ചെന്നൈയോട് തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദ് പിന്നീട് ഫൈനലിലേക്കുളള ആദ്യ ക്വാളിഫെയർ മൽസരത്തിലും ആയുധം വച്ച് കീഴടങ്ങി. ആ മേൽക്കൈയാണ് ചെന്നൈയുടെ പ്രതീക്ഷ. എന്നാൽ രണ്ടാം ക്വാളിഫെയർ മൽസരത്തിൽ കൊൽക്കത്തയെ മലർത്തിയടിച്ച് വീണ്ടും ടീം വിജയവഴിയിലേക്ക് എത്തിയത് കരുത്തായി.
കഴിഞ്ഞ മത്സരത്തില്‍ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ഹർഭജന് ഇന്ന് ഓവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരണ്‍ ശർമ്മയും ടീമിലെത്താനുള്ള സാധ്യതയുണ്ട്.
ആകാംഷയോടെ ക്രിക്കറ്റ് ലോകം
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടാമത്തെ ഐപിഎൽ ഫൈനലാണിത്. ചെന്നൈ വിലക്കപ്പെട്ട 2016 സീസണിലായിരുന്നു ഇതിന് മുൻപ് അവർ ഫൈനലിൽ എത്തിയത്. അന്ന് ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗലുരുവിനെയാണ് അവർ പരാജയപ്പെടുത്തിയത്.
ഇത് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏഴാമത്തെ ഐപിഎൽ ഫൈനലാണ്. കഴിഞ്ഞ ആറ് ഫൈനലിൽ രണ്ട് തവണയാണ് അവർക്ക് കിരീടം നേടാനയത്. 2008 ൽ രാജസ്ഥാനോട് ഫൈനലിൽ തോറ്റ ചെന്നൈ, പിന്നീട് 2010 ലും 2011 ലും കിരീടം നേടി. എന്നാൽ 2012 ലും 2013 ലും 2015 ലും അവർ ഫൈനലിൽ തോറ്റു.
ഐപിഎല്ലിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് ബോളിവുഡിൽ നിന്നുളള താരരാജാക്കന്മാരെയും റാണിമാരെയും എത്തിച്ച് വിപുലമായ ആഘോഷമാണ് ഒരുങ്ങുന്നത്. വാംഖഡെയിലെ മൈതാനത്ത് ഇതിനായി ഇന്നലെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
തങ്ങൾ ചെന്നൈയിലെ മൈതാനത്തല്ല കളിക്കുന്നതെന്നത് ഫൈനലിനെ സംബന്ധിച്ച് ഏറെ നിരാശയുളളതാണെന്നും ദൗർഭാഗ്യമാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. “കഴിഞ്ഞ രണ്ട് തവണയും ഞങ്ങളിവിടെ ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. ഞങ്ങളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവർ. ചെന്നൈയിലല്ല കളിക്കുന്നതെന്നത് ദൗർഭാഗ്യമാണ്. എന്നാലും പ്രൊഫഷണലായി കളിക്കുക തന്നെയാണ് പ്രധാനം,” ധോണി പറഞ്ഞു.
എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ . നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സി.ഐ ഓഫീസ് വളപ്പിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്.
കുഞ്ഞിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണെന്നാണ് ഭാര്യയുടെ പരാതി. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സിഐ ഓഫീസിന് അടുത്ത് തമ്പടിച്ച നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചു മൂടിയെന്ന പരാതിയുമായി ഉച്ചയോടെയാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
തുടര്‍ന്ന് മണികണ്ഠനേയും കൂട്ടി സ്ഥലത്ത് പരിശോധന നടത്തുകയും കുഴിച്ചു മൂടിയ നിലയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. അതേസമയം മുലപ്പാലു കുടിക്കുന്നതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് താന്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.
പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ റിട്ട. എസ്.ഐയും മകനും പിക്കപ്പ് വാന്‍ കയറി മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.20ന് ദേശീയ പാതയില്‍ കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. റിട്ട: എസ്.ഐ കരിവെള്ളൂര്‍ ചീറ്റ കട്ടച്ചേരിയിലെ എം.രവീന്ദ്രന്‍ (58), മകന്‍ അര്‍ജുന്‍ ആര്‍.നായര്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ബൈക്ക് മറിഞ്ഞയുടന്‍ എതിരെ വന്ന പിക്കപ്പ് വാന്‍ രണ്ടുപേരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.
പിതാവ് സംഭവസ്ഥലത്തു മകന്‍ ആശുപത്രിയിലുമാണ് മരിച്ചത്.തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം കിട്ടാതെ വലഞ്ഞു. അപകടം നടന്ന് ഇരുവരും രക്തം വാര്‍ന്ന് പതിനഞ്ച് മിനുട്ടോളം റോഡില്‍ തന്നെ കിടന്നു. പിന്നീടാണ് അതുവഴി കടന്നുവന്ന വാഹനം തടഞ്ഞുനിര്‍ത്തി അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും രവീന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാളെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കരിവെള്ളൂര്‍ കട്ടച്ചേരിയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്കാരം നടക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകിയത്.
എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്പോൾ പ്രവർത്തക സമിതിയിലേക്കും ഉമ്മൻ ചാണ്ടി തെരഞ്ഞെടുക്കപ്പെടും. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽ നിന്ന് സി.പി. ജോഷിയെയും നീക്കുകയും ചെയ്തു. പകരം ഗൗരവ് ഗൊഗോയ്ക്കാണ് ചുമതല നൽകിയിട്ടുള്ളത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പാടവം പ്രയോജനപ്പെടുത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചതെന്നാണ് സൂചന.
നേരത്തേ, കേരളത്തിൽനിന്നുള്ള കെ.സി. വേണുഗോപാൽ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കർണാടകയുടെ ചുമതലയാണ് കെ.സി. വേണുഗോപാലിന് നൽകിയിരിക്കുന്നത്.