ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്‌സ് എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റത്.
മന്ത്രിപത്‌നിക്കായി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിമാസം 35000 രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും ഏഴു സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.
മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മുന്‍പ് സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നു.
ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അവസാന കാലത്തു ചികിത്സയിലിക്കെ ഡോക്ടറോടു സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് അന്വേഷണ കമ്മിഷൻ. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമി മാധ്യമങ്ങൾക്കു കൈമാറിയത്. ആശുപത്രിയിൽ ജയയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാർ കമ്മിഷനു കൈമാറിയതാണ് ഇത്. 2016ൽ അവസാനമായി ജയയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ളതായിരുന്നു ഇത്.
1.07 മിനിറ്റുള്ള ഓഡിയോ ക്ലിപ്പാണു പുറത്തുവന്നത്. ഓഡിയോയിൽ ഉടനീളം ആശുപത്രി മോണിട്ടറിന്റെ ‘ബീപ്’ ശബ്ദവും കേൾക്കാം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞു കൊണ്ടാണു തുടക്കം. ‘(ശ്വാസമെടുക്കുമ്പോൾ) എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണത്– ഓഡിയോയിൽ ജയലളിത പറയുന്നു. ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇല്ലെങ്കിൽ അക്കാര്യം വിട്ടുകളയാനും ഡോക്ടറോടു പറയുന്നുണ്ട്.
രണ്ടാമത്തെ റെക്കോർഡിങ് 33 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ജയലളിതയുടെ ശ്വാസോച്ഛോസം റെക്കോർഡ് ചെയ്തെന്നും പേടിക്കാനൊന്നുമില്ലെന്നും അതിൽ ഡോ. ശിവകുമാർ പറയുന്നുണ്ട്. ജയലളിത പറഞ്ഞതിനു പിന്നാലെ താൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെന്നും ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.
തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവർ നൽകുന്ന ഉത്തരവുമാണ് റെക്കോർഡ് ചെയ്തിട്ടുള്ളതിലൊന്ന്. 140 ആണു രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയിൽ കേൾക്കാം. ആശുപത്രിയിലായിരിക്കെ ജയലളിതയ്ക്കു കനത്ത ശ്വാസതടസ്സം ഉണ്ടായിരുന്നതായും വ്യക്തമാണ്. തുടർച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരം.
2016 സെപ്റ്റംബർ 27നു രാത്രി അപ്പോളോ ഹോസ്പിറ്റലിൽ വച്ചു താൻ ജയയുടെ ശബ്ദം റെക്കോർഡ് ചെയ്തതായി നേരത്തേ ശിവകുമാർ കമ്മിഷനോടു പറഞ്ഞിരുന്നു. ഇക്കാര്യം ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ അനുയായി എൻ. രാജ സെന്തൂർ പാണ്ഡ്യൻ പുറത്തുവിടുകയും ചെയ്തു. ജയയ്ക്കു ശ്വാസതടസ്സം വന്നപ്പോഴായിരുന്നു ഓഡിയോ റെക്കോർഡ് ചെയ്തത്. ശബ്ദം ഒരു സ്പെഷലിസ്റ്റ് ഡോക്ടർക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചു കൊടുക്കുകയും ചെയ്തു.
2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയ്ക്ക് 27നാണു ശ്വാസതടസ്സം നേരിട്ടത്. ഒക്ടോബറിൽ ശ്വാസനാളത്തിൽ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം ഒരിക്കൽ ഏറെ പാടുപെട്ട് ജയയ്ക്കു സംസാരിക്കാൻ സാധിച്ചിരുന്നതായും ശിവകുമാർ കമ്മിഷനോടു പറഞ്ഞു. ചില ചിത്രങ്ങൾ കാണിച്ചപ്പോൾ അതു തിരിച്ചറിയുകയും ചെയ്തു.
ഓഗസ്റ്റിൽ താൻ ജയലളിതയ്ക്കു നൽകിയ ഡയറ്റിങ് ചാർട്ടിനെപ്പറ്റിയും ശിവകുമാർ പറഞ്ഞു. അതെല്ലാം സ്വന്തം കൈപ്പടയിൽ എഴുതിയാണു ജയലളിത നോക്കിയിരുന്നത്. ആ കുറിപ്പും ഡോക്ടർ കമ്മിഷനു മുന്നിൽ ഹാജരാക്കി. തന്റെ ആരോഗ്യനില സംബന്ധിച്ചു ജയ ബോധവതിയായിരുന്നെന്നും ശിവകുമാർ പറയുന്നു. ആ സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. ‘പനിനീർ’ കുടിച്ചാണു ദിവസം ആരംഭിച്ചിരുന്നത്. രാവിലെ 4.55ന് അതു കഴിച്ച് പിന്നീട് 5.45ന് ഒരു ഗ്രീൻ ടീ പതിവാണ്. പ്രാതലിന് ഒരു ഇഡലിയും നാലു കഷ്ണം ബ്രെഡും. ഇതോടൊപ്പം 230 മില്ലി ലീറ്റർ ഇളനീരും 400 മില്ലി കാപ്പിയും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം.
ഉച്ചയ്ക്കു രണ്ടിനും 2.35നും ഇടയ്ക്കായിരുന്നു ഭക്ഷണം. ഒന്നരക്കപ്പ് ബസ്മതി ചോറുംഒരു കപ്പ് തൈരും അരക്കപ്പ് തയ്ക്കുമ്പളവും കഴിക്കും. വൈകിട്ട് 5.45നു കാപ്പി പതിവാണ്. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയിലായിരുന്നു അത്താഴം. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും അരക്കപ്പ്, ഇഡലിയോ ഉപ്പുമാവോ ഒരു കപ്പ്, ഒരു ദോശ, രണ്ടു കഷ്ണം ബ്രെഡ്, 200 മില്ലി പാൽ ഇതായിരുന്നു ഭക്ഷണം. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും. ഇതെല്ലാം സ്വന്തം കൈപ്പടയിൽ, പച്ച മഷിയിൽ എഴുതി വച്ചിരുന്ന ജയയുടെ കുറിപ്പും ഡോ.ശിവകുമാർ ഹാജരാക്കി.
ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും പിന്നീട് 2016 ഡിസംബർ അഞ്ചിനു മരണപ്പെട്ടതിന്റെയും പിന്നിലെ കാരണങ്ങളാണ് കമ്മിഷൻ അന്വേഷിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെ ഒട്ടേറെ പേർ ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ഏപ്രിലിലാണ് അറുമുഖസാമി കമ്മിഷനെ സർക്കാർ നിയോഗിച്ചത്.
അതേസമയം തൂത്തുക്കുടിയിലെ വെടിവയ്പിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ജയലളിതയുടെ ശബ്ദം പുറത്തുവിട്ടതിലൂടെ കമ്മിഷൻ നടത്തുന്നതെന്ന് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ആരോപിച്ചു.
ലക്നൗ: ഹിന്ദു യുവതിയുമായി സൗഹൃദം സൂക്ഷിച്ച മുസ്ലിം യുവാവിന് സംഘ്പരിവാര്‍ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 24 കാരനായ മുസ്ലിം യുവാവിനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ അതിക്രൂരമായി ആക്രമിച്ചത്. ഇയാളെ അക്രമിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ഗുണ്ടകള്‍ അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഹിന്ദു പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് സൗഹൃദമുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പെണ്‍കുട്ടിയെ കാണാന്‍ റെയില്‍ വേ സ്റ്റേഷനിലെത്തിയതായിരുന്നു ഇയാള്‍. റെയില്‍ വേ സ്റ്റേഷനിലെത്തിയ ശേഷം പരിസരവാസികളായ ചിലര്‍ തന്റെ ചുറ്റം കൂടുകയും ചോദ്യം ചെയ്യാന്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു.
യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ശേഷം ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ‘നിന്നെ നശിപ്പിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ പേരുമാറ്റും’ അക്രമികള്‍ പറയുന്നതും കേള്‍ക്കാം. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമികള്‍ക്ക് തന്നെ മുന്‍പ് അറിയില്ലെന്നും യുവതിയുമായി സൗഹൃദം സൂക്ഷിച്ചതിന്റെ പേരില്‍ മാത്രമാണ് മര്‍ദ്ദിച്ചതെന്നും യുവാവ് പറയുന്നു. ഇയാളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
2013ല്‍ ഇന്ത്യയില്‍ വിപണിയിലെത്തിയ ഹോണ്ടയുടെ മുന്‍നിര കാറാണ് ജാസ്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന വില തിരിച്ചടിയായെങ്കിലും പിന്നീട് വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം ജാസ് കാഴ്ചവച്ചു. ഇപ്പോള്‍ ജാസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഹോണ്ട. ഇലക്ട്രിക് പതിപ്പില്‍ മോഡലിന്റെ മൈലേജാണ് വിപണിയെ അത്ഭുതപ്പെടുത്തുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ മൈലേജ് വാഹനത്തിന് കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2020 പകുതിതോടെ ഇലക്ട്രിക് ജാസ് വിപണിയിലെത്തും.
ചൈന വിപണിയെ ലക്ഷ്യമിട്ടാണ് ജാസിന്റെ ഇലക്ട്രിക് പതിപ്പ് രൂപം കൊള്ളുന്നത്. അതിനാല്‍ത്തന്നെ ജാസിന്റെ വൈദ്യുതീകരണത്തിനായി ചൈനയിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ കണ്ടംപററി ആംപെറെക്‌സ് ടെക്‌നോളജിയുമായി ഹോണ്ട ധാരണയില്‍ എത്തി യിട്ടുമുണ്ട്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യന്‍ വാഹന വിപണിയിലും നല്ല അന്തരീക്ഷമായതിനാല്‍ ഇന്ത്യയിലും ഈ മോഡല്‍ എത്താനുള്ള സാധ്യത വിരളമല്ല.
ഏകദേശം 12 ലക്ഷം രൂപ വിലയ്ക്കാകും ജാസയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുക. നിലവില്‍ വിപണിയിലുള്ള വൈദ്യുത മോഡലുകളായ നിസ്സാന്‍ ‘ലീഫ്’, ടെസ്ല ‘മോഡല്‍ ത്രീ’ തുടങ്ങിയവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയാണിത്.
മെക്കുനു കൊടുങ്കാറ്റില്‍ സലാലയിലുണ്ടായത് വന്‍ നാശനഷ്ടങ്ങള്‍. ഒരു ബാലിക അടക്കം രണ്ട് സ്വദേശികള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് വദേശികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സലാലയിലും പരിസരങ്ങളിലുമായി നിരവധി കെട്ടിടള്‍ക്ക് നാശനഷ്ടം സംഭവിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വാദികളില്‍ ഒലിച്ചുപോയത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മേഖലയില്‍ കാറ്റ് വീശുന്നുണ്ട്. പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകളെ കാണതായതായി പ്രചാരണമുണ്ടെങ്കിലും പോലീസ് സ്ഥിരീകരണമുണ്ടായിട്ടില്ല. കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.
സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണ് 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ ഔഖദില്‍ വാദിയില്‍ കുടുങ്ങിയ കാറിനകത്ത് പെട്ടാണ് സ്വദേശിക്ക് മരണം സംഭവിച്ചത്.
ദോഫാര്‍ ഗവര്‍ണറേറ്റില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് രാജകീയ ഉത്തരവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസങ്ങളില്‍ കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് അവധി അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലും അവധി അനുവദിക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയവും നിര്‍ദേശം നല്‍കി.
കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട സലാല അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാത്രി 12 മണി മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ നടക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. മസ്‌കത്തില്‍ നിന്ന് രാത്രി 1.40നുള്ള ഒമാന്‍ എയര്‍ വിമാനമാണ് ആദ്യ സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ വിമാനത്താവളം അടച്ചിടുകയായിരുന്നു. കാലാവസ്ഥ മോശമായതോടെ 24 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
Note: In all results below, the score of the finalist is given first (H: home; A: away).
![]() |
Round | ![]() |
||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Bye | Qualifying phase | Opponent | Agg. | 1st leg | 2nd leg | |||||||||||||||||||||||||||||||||||||||||||
Play-off round | ![]() |
6–3 | 2–1 (A) | 4–2 (H) | ||||||||||||||||||||||||||||||||||||||||||||
Opponent | Result | Group stage | Opponent | Result | ||||||||||||||||||||||||||||||||||||||||||||
![]() |
3–0 (H) | Matchday 1 | ![]() |
2–2 (H) | ||||||||||||||||||||||||||||||||||||||||||||
![]() |
3–1 (A) | Matchday 2 | ![]() |
1–1 (A) | ||||||||||||||||||||||||||||||||||||||||||||
![]() |
1–1 (H) | Matchday 3 | ![]() |
7–0 (A) | ||||||||||||||||||||||||||||||||||||||||||||
![]() |
1–3 (A) | Matchday 4 | ![]() |
3–0 (H) | ||||||||||||||||||||||||||||||||||||||||||||
![]() |
6–0 (A) | Matchday 5 | ![]() |
3–3 (A) | ||||||||||||||||||||||||||||||||||||||||||||
![]() |
3–2 (H) | Matchday 6 | ![]() |
7–0 (H) | ||||||||||||||||||||||||||||||||||||||||||||
Group H runners-up
Source: UEFA
|
Final standings | Group E winners
Source: UEFA
|
||||||||||||||||||||||||||||||||||||||||||||||
Opponent | Agg. | 1st leg | 2nd leg | Knockout phase | Opponent | Agg. | 1st leg | 2nd leg | ||||||||||||||||||||||||||||||||||||||||
![]() |
5–2 | 3–1 (H) | 2–1 (A) | Round of 16 | ![]() |
5–0 | 5–0 (A) | 0–0 (H) | ||||||||||||||||||||||||||||||||||||||||
![]() |
4–3 | 3–0 (A) | 1–3 (H) | Quarter-finals | ![]() |
5–1 | 3–0 (H) | 2–1 (A) | ||||||||||||||||||||||||||||||||||||||||
![]() |
4–3 | 2–1 (A) | 2–2 (H) | Semi-finals | ![]() |
7–6 | 5–2 (H) | 2–4 (A) |
കീവിലെപ്പോരാട്ടം രണ്ടുടീമുകളുടെ കിരീടപ്പോരാട്ടം മാത്രമല്ല, രണ്ടു താര രാജക്കന്മാരുടേതു കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മുഹമ്മദ് സലായുടെയും. ഈ സീസണിലെ ഗോള്‍ രാജാവിന്റെ പട്ടവും ഇവരെ കാത്തിരിക്കുന്നു. രണ്ടുഗോള്‍ കൂടി നേടാനായാല്‍ ഇരുവര്‍ക്കും മെസിയെ മറികടന്ന് ആ പട്ടത്തിലെത്താം. സീസണില്‍ 45 ഗോളോടെ മെസില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 44ഗോള്‍ വീതം നേടി റൊണാള്‍ഡോയും സലായും തൊട്ടുപിന്നിലുണ്ട്. ചാംപ്യന്‍സ് ലീഗ് കിരീടം എന്നതിനപ്പുറം ബാലണ്‍ ഡി ഓര്‍ പുരസ്കാരം ആരു നേടുമെന്നതും ഈ ഫൈനലിലെ പ്രകടനത്തെ ആശ്രയിച്ചാവും.
അഞ്ചു തവണ നേടിയ ബാലണ്‍ ഡി ഓര്‍ ആറാം തവണ നേടാന്‍ റൊണാള്‍ഡോ നില്‍ക്കുമ്പോള്‍ റൊണാള്‍ഡോയെയും മെസിയെയും മറികടന്ന് ബാലണ്‍ ഡി ഓറിലെത്താനാണ് മുഹമ്മദ് സലായുടെ ശ്രമം. ഈ സീസണില്‍ 51കളികളില്‍ നിന്നാണ് സലാ 44 ഗോളിലെത്തിയത്. റൊണാള്‍ഡോ ആവട്ടെ 43 കളികളില്‍ നിന്ന് 44ഗോളിലെത്തി. സലാ ഇടംകാലില്‍ തീര്‍ക്കുന്ന ഗോളടി മികവ് റൊണാള്‍ഡോയ്ക്ക് അവകാശപ്പെടാനില്ല. അതുപോലെ റൊണാള്‍ഡോ വലംകാലില്‍ തീര്‍ക്കുന്ന ഗോളാവേശം സലാക്കുമില്ല.
പോര്‍ച്ചുഗലിന്റെ താരത്തിന്റെ 27ഗോളുകള്‍ വലംകാല്‍ അടിയിലാണ് വീണത്. ഈജിപ്തിന്റെ പുത്രന്‍ 36ഗോളുകളാണ് ഇടതുകാലുകൊണ്ട് എതിരാളിയുടെ വലയിലിട്ടത്. റൊണാള്‍ഡോയുടെ 44ഗോളില്‍ 10എണ്ണം മാത്രമാണ് ഇടംകാലില്‍ വീണത്. സലായുടെ വലംകാല്‍ ആറു തവണ ഗോളിലേക്ക് ചലിച്ചു. പെനല്‍റ്റി ഗോളാക്കുന്നതില്‍ റൊണാള്‍ഡോ മികവ് തുടരുന്നു. ഏഴെണ്ണമാണ് റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയത്. എന്നാല്‍ സലാക്ക് റൊണാള്‍ഡോയുടെ അത്രമികവ് പെനല്‍റ്റി അടിക്കുന്നതിലില്ല. പക്ഷെ ഗോളിലേക്കുള്ള വഴിയൊരുക്കുന്നതില്‍ സലായാണ് മിടുക്കന്‍, ഇക്കാര്യത്തില്‍ റൊണോ പിറകിലാണ്. സലായുടെ 14 അസിസ്റ്റിന് എട്ട് അസിസ്റ്റാണ് റൊണാള്‍ഡോയുടെ മറുപടി. ആക്രമണമാണ് റൊണാള്‍ഡോയുടെ റയല്‍ മഡ്രിഡിന്റെ ശൈലി.
എതിരാളിയെ അടിച്ചുവീഴ്ത്തിയിടുന്നത് ലിവര്‍പൂളിന്റെ ശീലം. റൊണാള്‍ഡോ ആദ്യ ഗോള്‍ നേടുമ്പോള്‍ റയല്‍ ജയിച്ചുകയറുന്നതാണ് കാണുന്നത്, അതുപോലെ സലാ ആദ്യ ഗോള്‍ നേടുമ്പോള്‍ ലിവര്‍പൂളും ജയിച്ചുകയറുന്നു. ഈ സീസണിലെ പ്രകടനത്തോടെ സലാ, മുന്നോട്ടു വയ്ക്കുന്നത് റൊണാള്‍ഡോയുടെയും മെസിയുടെയും പിന്‍ഗാമി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. ഇന്ന് ജയിച്ചാല്‍ സലാക്ക് ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം ആയിരിക്കും, റൊണാള്‍ഡോയ്ക്കാവട്ടെ അഞ്ചാം ചാംപ്യന്‍സ് ലീഗ് കിരീടവും റെക്കോര്‍ഡും. നാലു കിരീടം നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് ഇന്ന് കപ്പടിച്ചാല്‍ അഞ്ചു കീരിടങ്ങള്‍ നേടുന്ന ആദ്യ താരമാകാം.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച ഔട്ട് ഫീല്‍ഡ് പ്ലയര്‍ റൊണാള്‍ഡോയാണ്. ബാര്‍സിലോനയുടെ സാവിയുടെ 151 മല്‍സരങ്ങളാണ് റൊണാള്‍ഡോ മാറ്റിയെഴുതിയത്. ആറാം തവണയാണ് റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്. എ.സി.മിലാന്റെ മുന്‍ താരം പൗളോ മള്‍ഡീനിയുടെ ആറുഫൈനല്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഈ നേട്ടം.
ആലുവ സ്വകാര്യ ബസ് സ്റ്റാൻറ്റിൽ കഴിഞ്ഞദിവസം ബസ് ഇടിച്ച് പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ. ട്രിപ്പ് അവസാനിപ്പിച്ചെന്നറിയിച്ച് സ്റ്റോപ്പിന് മുമ്പ് ബസില്‍ നിന്ന് ഇറക്കിവിട്ട യുവതിയെയും കൈക്കുഞ്ഞിനെയുമാണ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ബസ് ഇടിച്ചു വീഴ്ത്തിയത്.
ആലുവ ബസ് സ്റ്റേഷനില്‍ പതിവായി സ്വകാര്യബസ് ജീവനക്കാര്‍ നടത്തുന്ന നിയമനിഷേധത്തിന്റെ ഇരയാണ് നിമിഷയും കുഞ്ഞും. എറണാകുളം ഭാഗത്തു നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ടിക്കറ്റ് എടുത്തതായിരുന്നു നിമിഷ. സ്വകാര്യ ബസ് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രിപ്പ് അവാസനിപ്പിച്ചതായി ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ചു .മുഴുവന്‍ യാത്രക്കാരെയും ഇറക്കി . യാത്രതുടരേണ്ടവര്‍ക്ക് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പടുന്ന മറ്റൊരു ബസില്‍ കയറാമെന്ന് നിര്‍ദേശിച്ചു . യാത്രക്കാര്‍ കയറുന്നതിന് മുമ്പേ ഈ ബസ് മുന്നോട്ടെടുക്കുകയും നിമിഷയെയും കുഞ്ഞിനയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിമിഷ എറണാകുളത്ത സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് . കുഞ്ഞിനും തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റു
ബസ് യുവതിയെ ഇടിച്ചിട്ടയുടന്‍ പൊലീസെത്തി . എല്ലാം മനസിലാക്കിയെങ്കിലും നിയമലംഘനം നടത്തിയ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. ബസും വിട്ടയച്ചു .ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം
ആലുവയിലെ സ്വകാര്യബസ് ജീവനക്കാരും പൊലീസുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ച് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
കുടുംബ വഴക്കിനെത്തുടര്‍ന്നു ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു.കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. റെയില്‍വേ സ്‌റ്റേഷന് സമീപം മനപ്പടി കണ്ടംകുളത്തി ലൈജു(37)വിനെയാണു പോലീസ് അറസ്‌റ്റ് ചെയ്‌തത്.ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു മരണവിവരമറിഞ്ഞത്. എട്ടു വയസുള്ള ഏക മകന്‍ ആരോണ്‍, ഉച്ചയായിട്ടും മാതാപിതാക്കള്‍ മുറിക്കു പുറത്തുവരാത്തതിനെത്തുടര്‍ന്നു സൗമ്യയുടെ അമ്മയെ ഫോണ്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് അയല്‍വീട്ടിലെത്തി കാര്യം ധരിപ്പിച്ചു. അവരെത്തിയപ്പോഴും മുറി അടച്ചിട്ടനിലയിലായിരുന്നു. പോലീസെത്തി കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.
ഞരബു മുറിച്ചു രക്‌തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. പാലാരിവട്ടത്തുള്ള സ്വകാര്യ സ്‌ഥാപനത്തിലെ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. യു.എസില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായിരുന്ന ലൈജു ആറുമാസം മുന്പാണ് നാട്ടിലെത്തിയത്. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവര്‍ക്കും ജോലിക്കു പോകാനായുള്ള സൗകര്യത്തിനായി സമീപകാലത്താണ് റെയില്‍വേ സ്‌റ്റേഷനു സമീപം മനപ്പടിയില്‍ വീടുവാങ്ങിയത്.
കൊലപാതകത്തിനുശേഷം കൈമുറിച്ച് ആത്മഹത്യക്കു ശ്രമിച്ച പ്രതി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രതിയുടെ മുറിക്കുമുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അപകടനില തരണം ചെയ്‌തതായുള്ള ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്‌റ്റ് നടന്നത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലഭിച്ചത് അപ്രതീക്ഷിത ഗവര്‍ണര്‍ സ്ഥാനം. കേരളത്തിലെ ബിജെപിയുടെ ചുമതല 2015ല്‍ നല്‍കിയതുപോലെ അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ സ്ഥാനവും നല്‍കിയിരിക്കുന്നത്. നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടിയാണെന്ന വിമര്‍ശനവും കുമ്മനത്തിന്റെ ഗവര്‍ണര്‍ സ്ഥാനബ്ധിയില്‍ ഉയരുന്നുണ്ട്.
മിസോറാം ഗവര്‍ണറായി കുമ്മനം പോയിക്കഴിഞ്ഞാല്‍ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ആരാകും എത്തുക എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. കെ.സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യുവമോര്‍ച്ചാ പ്രസിഡന്റായി നടത്തിയ പ്രവര്‍ത്തനങ്ങളും നിലപാടിലെ കണിശതയും സംഘാടനമികവും സുരേന്ദ്രന് അനുകൂലമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിലെ സംഘടനാതലത്തില്‍ അടിമുടി മാറ്റം വരുത്താനാണ് കേന്ദ്രനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.