അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്‍റെ ശരീരഭാഗം കണ്ടെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ടു തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് കുഞ്ചിത്തണ്ണി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി മുതിരപ്പുഴയാറ്റിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയത്. തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താൻ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പുഴയിൽ ശരീരഭാഗം കണ്ടെത്തിയതിന്‍റെ സമീപത്ത് പോലീസ് വിശദമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ മൃതദേഹത്തിന്‍റെ അവശിഷ്ടം കാണാൻ എത്തിയെങ്കിലും ഒന്നും വ്യക്തമായില്ല.
ജയിലിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമായും അറ്റ്ലസ് രാമചന്ദ്രൻ ഊന്നിപ്പറഞ്ഞത് ബിസിനസിൽ സജീവമാകുന്നതിനെ കുറിച്ചായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുളള ഊർജ്ജം ഈ എഴുപത്തഞ്ചാം വയസിലും തനിക്കുണ്ടെന്ന് അറ്റല്സ് രാമചന്ദ്രൻ ആ അഭിമുഖത്തിൽ പറഞ്ഞുവെച്ചു. ചാരത്തിൽ നിന്ന് ഉയിരങ്ങളിലേയ്ക്ക് പറക്കാൻ ഒരുങ്ങുകയാണ് രമാചന്ദ്രൻ. കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ അദ്ദേഹം ബിസിനസിൽ സജീവമാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ബാങ്ക് പ്രതിനിധികളുമായി അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളിൽ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്താനുമാണു തീരുമാനം. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 154.70 രൂപയുണ്ട്.
കാല്‍പ്പന്തിന്റെ ആവേശം വാനോളമുയര്‍ന്ന് പറക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ജയമറഞ്ഞിവരുടെ ആരാധകര്‍ ഈ ലഹരിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പരാജിതരെ സ്‌നേഹിച്ചവരുടെ കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണീരില്‍ അറിയാം, അവരുടെ മനസ് എത്രമാത്രം വിഷമിക്കുന്നു എന്ന്.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ടീം ബ്രസീല്‍ പരാജയത്തിന്റെ സ്വാദ് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ തിരഞ്ഞ് യുവ സംവിധായകന്‍ അനീഷ് ഉപാസന. മഞ്ഞപ്പട പരാജയപ്പെട്ടപ്പോള്‍ എല്ലാവരും കളിയാക്കിയതാണ് ഈ കുട്ടി ആരാധകനെ പ്രകോപിപ്പിച്ചത്. ദേഷ്യം അടക്കി വെയ്ക്കാനാവാതെ ബ്രസീലിനെ ഇനി കളിയാക്കരുത് എന്ന് ശക്തമായി പറയുന്ന ആ കുട്ടിയുടെ വാക്കുകളാകാം സംവിധായകന്റെ മനസില്‍ കൊണ്ടത്.
പുതിയ ചിത്രമായ മധുരക്കിനാവിലാണ് സംവിധായകന്‍ ഈ കുട്ടിക്ക് അവസരം നല്‍കുന്നത്. സോഷ്യല്‍മീഡിയായില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചി: അഭിമന്യു വധക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശികളായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ആക്രമണങ്ങള്‍ക്ക് ആസൂത്രണം ചെയ്യുന്നയാളാണ് ഷാജഹാന്‍ എന്ന് പോലീസ് പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളാണ് ഷിറാസ്. ഇതുവരെ എട്ടു പേരാണ് അഭിമന്യുവിന്റെ കൊലപാതകത്തോട് അനുബന്ധിച്ച് അറസ്റ്റിലായത്. ഒരാളെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളെ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികളെയെല്ലാവരെയും തിരിച്ചറിഞ്ഞിട്ടും പിടികൂടാന്‍ സാധിക്കാത്തതിനാല്‍ പോലീസിനെതിരെ അഭിമന്യുവിന്റെ അച്ഛനടക്കം രംഗത്തെത്തിയിരുന്നു. പ്രതികളില്‍ മൂന്നു പേര്‍ രാജ്യം വിട്ടതായി സംശയമുണ്ട്.
കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി യുവതി പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ ആണ് വ്യാഴാഴ്ച 11 മണിയോടെ അറസ്റ്റിലായത്. കീഴടങ്ങാനെത്തിയ വൈദികനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലേക്ക് എത്തവേയാണ് പിടികൂടിയത്. ഫാ.ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തള്ളിയ ഹൈക്കോടതി ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചത് ഫാ.ജോബ് മാത്യുവാണ്. യുവതിയുടെ ഇടവകാംഗം കൂടിയാണ്. 2012 വരെ ഈ പീഡനം തുടര്‍ന്നുവെന്നാണ് യുവതി പറയുന്നത്.
യുവതിയെ പതിനാറാം വയസ്സില്‍ പീഡിപ്പിച്ച ഫാ. ഏബ്രഹാം വര്‍ഗീസ്, മൂന്നാം പ്രതി ഫാ.ജെയ്സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന ഇരുവരും വൈകാതെ കീഴടങ്ങുമെന്നാണ് സൂചന. മൂന്നു പേര്‍ക്കുമെതിരെ ബലാത്സംഗകുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാലാം പ്രതി ഫാ. ജോണ്‍സണ്‍ വി.മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ കൊല്ലം ജില്ലയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് തിരുവല്ലയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള ക്രൈംബ്രാഞ്ച് സംഘം രാവിലെ കൊല്ലത്തേക്ക് തിരിച്ചിരുന്നു.
അതിനിടെ, നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങുമ്പോള്‍ സഭാ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും സാധാരണ വേഷത്തിലായിരിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിരുന്നു. സഭാ വസ്ത്രം ധരിച്ച് അറസ്റ്റിലായാല്‍ സഭയ്ക്കുണ്ടാകുന്ന നാണക്കേട് ഒഴിവാക്കുന്നതിനാണ് ഈ നിര്‍ദേശം നല്‍കിയത്.
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതികളായ മൂന്ന് ഒാര്‍ത്തഡോക്സ് സഭാ വൈദികരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ കോടതി വൈദികര്‍ വേട്ടമൃഗങ്ങളെപോലെ പെരുമാറിയെന്നും, യുവതിയുടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്തുവെന്നും രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചു.
മുന്‍കൂര്‍ജാമ്യം തള്ളിയ സാഹചര്യത്തില്‍ വൈദികരെ അറസ്റ്റുചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു. വൈദികരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു.
ബലാൽസംഗക്കേസിൽ പ്രതികളായ ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോർജ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസ് ഡയറി വിശദമായി പരിശോധിച്ചുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ വസ്തുതകൾ അതിലുണ്ടെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണ്. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു. കോടതിയുടെ പരിഗണനയിലിരുന്നതുകൊണ്ടാണ് അറസ്റ്റ് നടപടികൾ വൈകിയത്. പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായാണ് സൂചന. ഈ മാസം രണ്ടാംതീയതിയാണ് വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടങ്ങി പത്തുദിവസത്തിനുള്ളിൽ മൊഴിയെടുക്കലും പീഡനം നടന്ന സ്ഥലങ്ങളിൽ വീട്ടമ്മയെ എത്തിച്ചുള്ള തെളിവെടുപ്പും അന്വേഷണസംഘം പൂർത്തീകരിച്ചിരുന്നു.
അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാൽ കേസിൽ പ്രതികളായ വൈദികർ കീഴടങ്ങാൻ തയാറാകില്ലെന്നാണ് സൂചന. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അതേസമയം കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് സഭയുടെ നിലപാട്.
അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകട്ടെയെന്നും വൈദികർ പ്രതികളാണെന്ന് കണ്ടെത്തിയാൽ പൌരോഹ്യത്യത്തിൽനിന്ന് മാറ്റിനിർത്തുന്നതടക്കമുള്ള സഭാ നടപടികൾ സ്വീകരിക്കുമെന്നും സഭാധികൃതർ വ്യക്തമാക്കി.
ബോസ്റ്റണിലെ മാസച്യുസെറ്റ്‌സ് അവന്യു റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയില്‍ കാല്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് യാത്രികര്‍. ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഇവരുടെ കാല്‍ കുടുങ്ങിയത്. സംഭവം കണ്ട് ഓടിയെത്തിയ യാത്രികര്‍ ഒത്തൊരുമിച്ച് ട്രെയിന്‍ തള്ളി ഉയര്‍ത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരപരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വിളിക്കരുതെന്നും കാരണം 2,06,835.00 അവര്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ ഇയാള്‍ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. പിന്നീട് ഇയാള്‍ പലതവണ വീട്ടമ്മയെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്‌ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്കുകയായിരുന്നു.കറുകച്ചാല്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കും.
ഇരുണ്ട ഗുഹയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന നിങ്ങള്‍ക്കുള്ളതാണ് ഈ വിജയമെന്ന് ഫ്രാന്‍സിന്റെ മധ്യനിരതാരം പോള്‍ പോഗ്ബ ട്വിറ്ററില്‍ കുറിച്ചു. ‘വെല്‍ഡണ്‍ ബോയ്സ്, യു ആര്‍ സോ സ്ട്രോങ്’ എന്നാണ് പോഗ്ബ കുറിച്ചത്. ഗുഹയിലകപ്പെട്ട ഫുട്ബോള്‍ കളിക്കാര്‍ കാണിച്ച അതേ മനോധൈര്യമാണ് ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സ് കാണിച്ചത.്
സാങ്കേതികത്തികവിലും തന്ത്രത്തിലും ബെല്‍ജിയത്തെക്കാള്‍ മികച്ച് നിന്നത് ഫ്രാന്‍സ് തന്നെ. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി ബാലന്‍സ് ചെയ്ത ഫ്രെഞ്ച് പട ഉംറ്റിറ്റിയുടെ ഹെഡറിലൂടെ വിപ്ലവം തീര്‍ത്തു.
ലോകകപ്പിലെ ആദ്യസെമിയില്‍ ഫ്രാന്‍സിനെതിരെ ബെല്‍ജിയമാണ് പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്നത്. 64 ശതമാനമായിരുന്നു ബെല്‍ജിയത്തിന്റെ ബോള്‍ പൊസഷന്‍. 36 ശതമാനം മാത്രമായിരുന്നു ഫ്രാന്‍സിന്റെ ബോള്‍ പൊസഷന്‍.
ആദ്യപകുതിയില്‍ ആക്രമണത്തിന്റെ കെട്ടഴിയുന്നത് കണ്ടു. എംബാംപ്പെ ആദ്യ മിനിറ്റില്‍ തന്നെ പാഞ്ഞുകയറി. ഗ്രീസ്മാനും എംബാപ്പെയും ഇരച്ചുകയറിയപ്പോള്‍ ബെല്‍ജിയത്തിന്റെ പ്രതിരോധക്കോട്ട വിണ്ടുകീറി. പക്ഷെ ഗോള്‍ വീണില്ല. ബെല്‍ജിയത്തിന്റെ ഹസാര്‍ഡും ഡിബ്രുയനും ഫ്രഞ്ച് പ്രതിരോധം തുളക്കുന്ന ഷോട്ടുതിര്‍ത്തെങ്കിലും ഒന്നും വലഭേദിക്കുന്നതായിരുന്നില്ല. മധ്യനിരയില്‍ കാന്റെയും പോഗ്ബയും ആക്രമണത്തിന്റെ മുനയൊടിക്കാന്‍ നിന്നപ്പോള്‍ ലുക്കാക്കു നിറംമങ്ങി, ഉംറ്റിറ്റിയും വരാനെയും പവാര്‍ഡും പ്രതിരോധത്തില്‍ ഉരുക്കുപോലെ ഉറച്ചപ്പോള്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നു.
കൊണ്ടും കൊടുത്തും ഇരുടീമും ആദ്യപകുതിയില്‍ മുന്നേറി. രണ്ടാംപകുതിയില്‍ കളിയുടെ ഗതിമാറ്റിയത് ഫ്രാന്‍സ് തന്നെ. സെറ്റ് പീസുകളിലെ മാന്ത്രികള്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ തന്നെ പടയോട്ടത്തിന്റെ വിജയശില്‍പി. 51ാം മിനിറ്റില്‍ ഗ്രീസ്മാന്റെ കോര്‍ണറില്‍ നിന്ന് ഉംറ്റിറ്റി ബെല്‍ജിയന്‍ വലയിലേക്ക് തട്ടിയിട്ട പന്ത് സുവര്‍ണതലമുറയുടെ ചരിത്രക്കുതിപ്പിന് തടയിട്ടു.
പ്രതിരോധക്കോട്ട കെട്ടി വിജയിച്ച ഫ്രാന്‍സിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും ഇത് നാണംകെട്ട ജയമെന്നുമാണ് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടിയോസ് വിശേഷിപ്പിച്ചത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ബല്‍ജിയം ഇതുപോലെ പ്രതിരോധംകെട്ടി ജയം നേടിയപ്പോള്‍ തോന്നാത്ത നാണക്കേടാണ് ഇപ്പോള്‍ ബെല്‍ജിയത്തിന്റെ ഗോളിക്ക് തോന്നിയത് എന്നത് അത്ഭുതപ്പെടുത്തുന്നതായി.
ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പ്രതിരോധം തീര്‍ത്തുവെന്നത് യാഥാര്‍ഥ്യം. പന്ത് കയ്യില്‍കിട്ടിയത് വളരെ കുറച്ചാണെങ്കിലും ഫ്രാന്‍സ് 19 തവണ നിറയൊഴിച്ചു. ബെല്‍ജിയം ആകട്ടെ ഒന്‍പത് ഷോട്ടുകളാണ് ഉതിര്‍ത്തത്. പ്രതിരോധവും ഉള്‍പ്പെടുന്നതാണ് കാല്‍പ്പന്താട്ടമെന്ന വസ്തുത കളിക്കാരും കാണികളും അംഗീകരിക്കണമെന്ന് ഈയൊരു മല്‍സരം വ്യക്തമാക്കുന്നു.
ഏറ്റവും വലിയ പ്രശ്നം സംഗീതമാണെന്ന പ്രസംഗിച്ച മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എന്തുകൊണ്ട് മുസ്ലിം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.ലസംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാല്‍ ഇതിന് ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി. പാട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവര്‍ കുറിച്ച വരികളും ശ്രദ്ധേയം. ‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാൻ’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ, വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും’. ഗായികയുടെ പാട്ടുകൊണ്ടുള്ള മറുപടി സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.