Latest News

കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തി ശ്രദ്ധനേടിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി. കുവൈറ്റിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് വീട് വയ്ക്കാന്‍ ഭൂമി നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയത്.

ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് ജോയി മുണ്ടക്കാടന്‍ രമേശ് ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്. ഹനാനോടുള്ള മലയാളിയുടെ സ്‌നേഹമാണ് ഈ ഭൂമി സമ്മാനം പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഇ​​​​​​​​ടു​​​​​​​​ക്കി: ഇ​​​​​​​​ടു​​​​​​​​ക്കി ഡാം ​​​​തു​​​​​​​​റ​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്നാ​​​​​​​​ൽ എ​​​​​​​​ല്ലാ മു​​​​​​​​ൻ​​​​​​​​ക​​​​​​​​രു​​​​​​​​ത​​​​​​​​ൽ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളും സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ന്നും തു​​​​​​​​റ​​​​​​​​ന്നു​​​​​​​​വി​​​​​​​​ടു​​​​​​​​ന്ന വെ​​​​​​​​ള്ളം ഉ​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​ഘാ​​​​​​​​തം ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​ക്കാ​​​​​​​​ൻ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യെ​​​​​​​​ന്നും ക​​​​​​​​ള​​​​​​​​ക്‌​​​ട​​​റേ​​​റ്റി​​​​​​​​ൽ ഇ​​​​​​​​ടു​​​​​​​​ക്കി, മു​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​രി​​​​​​​​യാ​​​​​​​​ർ ഡാം ​​​​​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടു ചേ​​​​​​​​ർ​​​​​​​​ന്ന അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര​​​യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​ന്ത്രി എം.​​​​​​​​എം. മ​​​​​​​​ണി​​​​​​​​യും ജി​​​​​​​​ല്ലാ ക​​​​​​​​ള​​​​​​​​ക്ട​​​​​​​​ർ കെ.​​​​​​​​ ജീ​​​​​​​​വ​​​​​​​​ൻ ബാ​​​​​​​​ബുവും അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. ഇ​​​​​​​​ന്ന​​​​​​​​ലെ വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ച് വ​​​​​​​​രെ​ 2,393.32 അ​​​​​​​​ടി​​​​​​​​യാ​​​​​​​​ണു ഡാ​​​​​​​​മി​​​​​​​​ലെ ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ്. ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ് 2,400 അ​​​​​​​​ടി​​​​​​​​വ​​​​​​​​രെ ഉ​​​​​​​​യ​​​​​​​​രാ​​​​​​​​ൻ കാ​​​​​​​​ക്കാ​​​​​​​​തെ 2,397 അടിയിലെ​​​​​​​​ത്തു​​​​​​​​ന്പോ​​​​​​​​ൾ നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ത അ​​​​​​​​ള​​​​​​​​വി​​​​​​​​ൽ ചെ​​​​​​​റു​​​​​​​തോ​​​​​​​ണി ഡാ​​​​​​​മി​​​​​​​ന്‍റെ ഷ​​​​​​​ട്ട​​​​​​​ർ തു​​​​​​​റ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

അ​​​​​​​​പാ​​​​​​​​യ സൈ​​​​​​​​റ​​​​​​​​ണ്‍ മു​​​​​​​​ഴ​​​​​​​​ക്കി 15 മി​​​​​​​​നി​​​​​​​​റ്റി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മേ ഡാം ​​​​​​​​തു​​​​​​​​റ​​​​​​​​ക്കു​​​​​​​​ക​​​​​​​​യു​​​​​​​​ള്ളൂ. ജീ​​​​​​​​പ്പി​​​​​​​​ൽ മൈ​​​​​​​​ക്ക് അ​​​​​​​​നൗ​​​​​​​​ണ്‍​സ്മെ​​​​​​​​ന്‍റ് ന​​​​​​​​ട​​​​​​​​ത്തും. വെ​​​​​​​​ള്ളം തു​​​​​​​​റ​​​​​​​​ന്നു​​​​​​​​വി​​​​​​​​ടു​​​​​​​​ന്ന സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ പു​​​​​​​​ഴ​​​​​​​​യി​​​​​​​​ൽ പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കും. സെ​​​​​​​​ൽ​​​​​​​​ഫി എ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നും വീ​​​​​​​​ഡി​​​​​​​​യോ എ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നും ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ ത​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കൂ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​രു​​​​​​​​ത്സാ​​​​​​​​ഹ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തും. ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽബോ​​​​​​​​ധ​​​​​​​​വത്ക​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തും.

​വെ​​​​​​​ള്ള​​​​​​​മൊ​​​​​​​ഴു​​​​​​​കു​​​​​​​ന്ന വ​​​​​​​ഴി​​​​​​​ക​​​​​​​ൾ പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചു

ചെ​​​​​​​​​​റു​​​​​​​​​​തോ​​​​​​​​​​ണി ഡാം ​​​​​​​​​​തു​​​​​​​​​​റ​​​​​​​​​​ക്കേ​​​​​​​​​​ണ്ടിവ​​​​​​​​​​ന്നാ​​​​​​​​​​ൽ വെ​​​​​​​​​​ള്ളം ഒ​​​​​​​​​​ഴു​​​​​​​​​​കി​​​​​​​​​​പ്പോ​​​​​​​​​​കു​​​​​​​​​​ന്ന വ​​​​​​​​​​ഴി​​​​​​​​​​ക​​​​​​​​​​ൾ ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗ​​​​​​​​​​സ്ഥ​​​സം​​​​​​​​​​ഘം പ​​​​​​​​​​രി​​​​​​​​​​ശോ​​​​​​​​​​ധി​​​​​​​​​​ച്ചു. ചെ​​​​​​​​​​റു​​​​​​​​​​തോ​​​​​​​​​​ണി ഡാം ​​​​​​​​​​ടോ​​​​​​​​​​പ്പ് മു​​​​​​​​​​ത​​​​​​​​​​ൽ പ​​​​​​​​​​നം​​​​​​​​​​കു​​​​​​​​​​ട്ടി​​​​​​​​​​വ​​​​​​​​​​രെ​​​​​​​​​​യു​​​​​​​​​​ള്ള സ്ഥ​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ണ് ഇ​​​​​​​​​​റി​​​​​​​​​​ഗേ​​​​​​​​​​ഷ​​​​​​​​​​ൻ, വൈ​​​​​​​​​​ദ്യു​​​​​​​​​​തി, റ​​​​​​​​​​വ​​​​​​​​​​ന്യു വ​​​​​​​​​​കു​​​​​​​​​​പ്പു​​​​​​​​​​ക​​​​​​​​​​ളിലെ അ​​​​​​​​​​ഞ്ച് പേ​​​​​​​​​​ർ വീ​​​​​​​​​​തം അ​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ 20 സം​​​​​​​​​​ഘ​​​​​​​​​​ങ്ങൾ പ​​​​​​​​​​രി​​​​​​​​​​ശോ​​​​​​​​​​ധ​​​​​​​​​​ന ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്. പു​​​​​​​​​​ഴ​​​​​​​​​​യു​​​​​​​​​​ടെ വീ​​​​​​​​​​തി, ത​​​​​​​​​​ട​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ൾ, സ​​​​​​​​​​മീ​​​​​​​​​​പ​​​​​​​​​​മു​​​​​​​​​​ള്ള വീ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ൾ, കെ​​​​​​​​​​ട്ടി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ൾ, വെ​​​​​​​​​​ള്ളം കു​​​​​​​​​​ത്ത​​​​​​​​​​നെ ഒ​​​​​​​​​​ഴു​​​​​​​​​​കു​​​​​​​​​​ന്ന സ്ഥ​​​​​​​​​​ലം, പ​​​​​​​​​​ര​​​​​​​​​​ന്നൊ​​​​​​​​​​ഴു​​​​​​​​​​കു​​​​​​​​​​ന്ന സ്ഥ​​​​​​​​​​ലം തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​വ പ​​​​​​​​​​രി​​​​​​​​​​ശോ​​​​​​​​​​ധി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ശേ​​​​​​​​​​ഖ​​​​​​​​​​ര​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്തു. പെ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​റി​​​​​​​​​​ന്‍റെ ഇ​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​മു​​​​​​​​​​ള്ള വീ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ൾ, താ​​​​​​​​​​മ​​​​​​​​​​സി​​​​​​​​​​ക്കു​​​​​​​​​​ന്ന ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണം, വി​​​​​​​​​​ലാ​​​​​​​​​​സം, ഫോ​​​​​​​​​​ണ്‍ ന​​​​​​​​​​ന്പ​​​​​​​​​​ർ, കൃ​​​​​​​​​​ഷി​​​​​​​​​​യി​​​​​​​​​​ടം, വൈ​​​​​​​​​​ദ്യു​​​​​​​​​​ത ലൈ​​​​​​​​​​നു​​​​​​​​​​ക​​​​​​​​​​ൾ, കെ​​​​​​​​​​ട്ടി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ൾ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളും ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ പെ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​റി​​​​​​​​​​ന് മ​​​​​​​​​​ധ്യ​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ത്തു​​​​​​​​​​നി​​​​​​​​​​ന്ന് ഇ​​​​​​​​​​രുഭാ​​​​​​​​​​ഗ​​​​​​​​​​ത്തേ​​​​​​​​​​ക്കും 50 മീ​​​​​​​​​​റ്റ​​​​​​​​​​ർ വീ​​​​​​​​​​ത​​​​​​​​​​വും താ​​​​​​​​​​ഴ്ന്ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ 100 മീ​​​​​​​​​​റ്റ​​​​​​​​​​ർ വീ​​​​​​​​​​ത​​​​​​​​​​വും ദൂ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണ് സ​​​​​​​​​​ർ​​​​​​​​​​വേ ന​​​ട​​​ത്തി​​​യ​​​ത്. സ്ഥ​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ന്‍റെ സ്കെ​​​​​​​​​​ച്ച് രേ​​​​​​​​​​ഖ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്തു.

ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ളെ മാ​​​​​​​​​​റ്റി​​​​​​​​​​പ്പാ​​​​​​​​​​ർ​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​യ മു​​​​​​​​​​ൻ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ത​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ശേ​​​​​​​​​​ഖ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ലൂ​​​​​​​​​​ടെ സ്ഥ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​പ്പും പ്ലാ​​​​​​​​​​നും ത​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. ഡാം ​​​​​​​​​​ടോ​​​​​​​​​​പ്പ് മു​​​​​​​​​​ത​​​​​​​​​​ൽ ചെ​​​​​​​​​​റു​​​​​​​​​​തോ​​​​​​​​​​ണി കു​​​​​​​​​​തി​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ല്ല് വ​​​​​​​​​​രെ കെ​​​എ​​​​​​​​​​സ്​​​​​​​​​​ഇ​​​​​​​​​​ബി​​​​​​​​​​യു​​​​​​​​​​ടെ ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗ​​​​​​​​​​സ്ഥ​​​​​​​​​​രാ​​​​​​​​​​ണ് സ​​​​​​​​​​ർ​​​​​​​​​​വേ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​ത്. തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്നു​​​​​​​​​​ള്ള ഓ​​​​​​​​​​രോ കി​​​​​​​​​​ലോ​​​​​​​​​​മീ​​​​​​​​​​റ്റ​​​​​​​​​​റും വി​​​​​​​​​​വി​​​​​​​​​​ധ വ​​​​​​​​​​കു​​​​​​​​​​പ്പു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലെ അ​​​​​​​​​​ഞ്ച് പേ​​​​​​​​​​ര​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​ സം​​​ഘ​​​മാ​​​ണ് സ​​​​​​​​​​ർ​​​​​​​​​​വേ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​ത്. അ​​​​​​​​​​ഡീ​​​​​​​​​​ഷ​​​​​​​​​​ണ​​​​​​​​​​ൽ ചീ​​​​​​​​​​ഫ് സെ​​​​​​​​​​ക്ര​​​​​​​​​​ട്ട​​​​​​​​​​റി പി.​​​​​​​​​​എ​​​​​​​​​​ച്ച്.​​​​​​​​​​ കു​​​​​​​​​​ര്യ​​​​​​​​​​ൻ, ഇ​​​​​​​​​​ടു​​​​​​​​​​ക്കി ആ​​​​​​​​​​ർ​​​​​​​​​​ഡി​​​​​​​​​​ഒ എം​​​​​​​​​​.പി. വി​​​​​​​​​​നോ​​​​​​​​​​ദ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ർ വെ​​​​​​​​​​ള്ളം ക​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ട​​​​​​​​​​യു​​​​​​​​​​ള്ള പെ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ർ തീ​​​​​​​​​​ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ൾ സ​​​​​​​​​​ന്ദ​​​​​​​​​​ർ​​​​​​​​​​ശി​​​​​​​​​​ച്ച് സ്ഥി​​​​​​​​​​തി​​​​​​​​​​ഗ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തി.

രാ​​​​ത്രി​​​​യി​​​​ൽ തു​​​​റ​​​​ക്കി​​​​ല്ല

ജ​​​​​​​​​ല​​​​​​​​​നി​​​​​​​​​ര​​​​​​​​​പ്പ് 2400 അ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​ലെ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ൽ അ​​​​​​​​​​ണ​​​​​​​​​​ക്കെ​​​​​​​​​​ട്ടു തു​​​​​​​​​​റ​​​​​​​​​​ന്നു​​​​​​​​​​വി​​​​​​​​​​ടാ​​​​​​​​​​നാ​​​​​​​​​​ണ് ഡാം ​​​​​​​​​​സേ​​​​​​​​​​ഫ്റ്റി ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗ​​​​​​​​​​സ്ഥ​​​​​​​​​​ർ നേ​​​​​​​​​​രത്തേ നി​​​​​​​​​​ർ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ച്ചി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത്. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, പെ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​റി​​​​​​​​​​ലൂ​​​​​​​​​​ടെ അ​​​​​​​​​​മി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി വെ​​​​​​​​​​ള്ളം ഒ​​​​​​​​​​ഴു​​​​​​​​​​ക്കി കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ നാ​​​​​​​​​​ശ​​​​​​​​​​ന​​​​​​​​​​ഷ്ട​​​​​​​​​​ങ്ങ​​​​​​​​​​ൾ ഉണ്ടാ കുന്നത് ഒ​​​​​​​​​​ഴി​​​​​​​​​​വാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് നേ​​​​​​​​​​ര​​​​​​​​​​ത്തെ​​​​​​​​​​ത​​​​​​​​​​ന്നെ അ​​​​​​​​​​ണ​​​​​​​​​​ക്കെ​​​​​​​​​​ട്ട് തു​​​​​​​​​​റ​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​ണ് ഇ​​​​​​​​​​ന്ന​​​​​​​​​​ലെ ന​​​​​​​​​​ട​​​​​​​​​​ന്ന സം​​​​​​​​​​യു​​​​​​​​​​ക്ത യോ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ തീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം. രാ​​​​​​​​​​ത്രി​​​​​​​​​​യി​​​​​​​​​​ൽ അ​​​​​​​​​​ണ​​​​​​​​​​ക്കെ​​​​​​​​​​ട്ട് തു​​​​​​​​​​റ​​​​​​​​​​ക്കി​​​​​​​​​​ല്ലെ​​​​​​​​​​ന്നും എ​​​​​​​​​​ല്ലാ സു​​​​​​​​​​ര​​​​​​​​​​ക്ഷാ മു​​​​​​​​​​ൻ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ത​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളും സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​ശേ​​​​​​​​​​ഷം മാ​​​​​​​​​​ത്ര​​​​​​​​​​മേ ഇ​​​​​​​​​തു​​​​​​​​​ണ്ടാ​​​​​​​​​വു​​​​​​​​​ക​​​​​​​​​യു​​​​​​​​​ള്ളൂ​​​​​​​​​വെ​​​​​​​​​ന്നും ആ​​​​​​​​​​ശ​​​​​​​​​​ങ്ക​​​​​​​​​​വേ​​​​​​​​​​ണ്ടെ​​​​​​​​​​ന്നും വൈ​​​​​​​​​​ദ്യു​​​​​​​​​​തി മ​​​​​​​​​​ന്ത്രി എം.​​​​​​​​​​എം. മ​​​​​​​​​​ണി അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ചു.

മു​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ർ ഡാ​​​​​​​​​​മി​​​​​​​​​​ൽ ജ​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ര​​​​​​​​​​പ്പ് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നു​​​​​​​​​​നി​​​​​​​​​​ൽ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തും ഇ​​​​​​​​​​ടു​​​​​​​​​​ക്കി ഡാം ​​​​​​​​​​തു​​​​​​​​​​റ​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള സാ​​​​​​​​​​ധ്യ​​​​​​​​​​ത വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്നു​​​​​​​​​​ണ്ട്. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് 135.9 അ​​​ടി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. പ​​​ക​​​ൽ മ​​​ഴ മാ​​​റി​​​നി​​​ന്നെ​​​ങ്കി​​​ലും രാ​​​ത്രി ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്യു​​​ന്നു​​​ണ്ട്. ജ​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ര​​​​​​​​​​പ്പ് നി​​​​​​​​​​യ​​​​​​​​​​ന്ത്രി​​​​​​​​​​ക്കാ​​​​​​​​​​ൻ മു​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ർ തു​​​​​​​​​​റ​​​​​​​​​​ന്നു​​​​​​​​​​വി​​​​​​​​​​ട്ടാ​​​​​​​​​​ൽ ഇ​​​​​​​​​​ടു​​​​​​​​​​ക്കി ഡാ​​​​​​​​​​മി​​​​​​​​​​ൽ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ വെ​​​​​​​​​​ള്ള​​​​​​​​​​മെ​​​​​​​​​​ത്തും.

ഇടുക്കിയിലെ ജലനിരപ്പ് സമുദ്രനിരപ്പിന്‍റെ അടിസ്ഥാനത്തിൽ

ഇ​​​​​​​​​​ടു​​​​​​​​​​ക്കി ഡാ​​​​​​​​​​മി​​​​​​​​​​ലെ ജ​​​​​​​​​​ലനി​​​​​​​​​​ര​​​​​​​​​​പ്പ് ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത് സ​​​​​​​​​​മു​​​​​​​​​​ദ്രനി​​​​​​​​​​ര​​​​​​​​​​പ്പി​​​​​​​​​​ന്‍റെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണ്. മ​​​​​​​​​​റ്റ് ഡാ​​​​​​​​​​മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ ഡാ​​​​​​​​​​മി​​​​​​​​​​ലെ ജ​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ര​​​​​​​​​​പ്പാ​​​​​​​​​​ണ് ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

839 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള കു​​​​റ​​​​വ​​​​ൻ മ​​​​ല​​​​യെ​​​​യും, 925 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള കു​​​​റ​​​​ത്തി​​​​മ​​​​ല​​​​യെ​​​​യും കൂ​​​​ട്ടി​​​​യി​​​​ണ​​​​ക്കി 168.91 മീറ്റർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ പെ​​​​രി​​​​യാ​​​​റി​​​​നു കു​​​​റു​​​​കെ​​​​യാ​​​​ണ് ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മിച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 60 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ്യാ​​​​പി​​​​ച്ചു​​​കി​​​​ട​​​​ക്കു​​​​ന്ന ജ​​​​ല​​​​സം​​​​ഭ​​​​ര​​​​ണി​​​​യാ​​​​ണ് ഡാ​​​​മി​​​​നു​​​​ള്ള​​​​ത്.

അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ പ​​​​ര​​​​മാ​​​​വ​​​​ധി സം​​​​ഭ​​​​ര​​​​ണശേ​​​​ഷി 745​​​​ല​​​​ക്ഷം ഘ​​​​ന​​​​യ​​​​ടി​​​​യാ​​​​ണെ​​​​ങ്കി​​​​ലും 705 ല ക്ഷം ഘ​​​​ന​​​​യ​​​​ടി​​​​വ​​​​രെ​​​​യാ​​​​ണു സം​​​​ഭ​​​​രി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. 1992 ഒ​​​​ക്ടോ​​​​ബ​​​​ർ 12നാ​​​ണ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ഡാ​​​മി​​​ന്‍റെ ഷ​​​ട്ട​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​ത്.

കൊച്ചി: ഭാര്യയും കുട്ടികളും ഉണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ആന്ധ്രയിലെ കടപ്പ ബിഷപ്പ് ഡോ. പ്രസാദ് ഗെലേറ്റയെ പള്ളിയിൽ കയറുന്നതിൽ നിന്ന് വിശ്വാസികൾ തടഞ്ഞു. കടപ്പ ജില്ലയിലെ മരിയാപുരം സെയ്‌ന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതെത്തുടർന്ന് മറ്റ് നാല് ബിഷപ്പുമാർക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡോ. ഗെലേറ്റ വൈദികർക്ക് അയച്ചതെന്ന് കരുതുന്ന കത്തിന്റെ പകർപ്പ് ‘മാതൃഭൂമി’ക്ക് ലഭിച്ചു.

കടപ്പയിലെ റോമൻ കാത്തലിക് രൂപതയിൽ രണ്ടു വർഷത്തിലധികമായി പുകയുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ തെരുവിലെത്തിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് സഭയിലെത്തിയ ബിഷപ്പ് ഗെലേറ്റയെ രണ്ടു വർഷം മുമ്പ് മൂന്ന് വൈദികർ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ അദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി ഡ്രൈവറെയുൾപ്പെടെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഈ സംഭവത്തിൽ ഫാ. രാജ റെഡ്ഡി, ഫാ. വിജയമോഹൻ റെഡ്ഡി, ഫാ. സനിവറപ്പ് റെഡ്ഡി എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. വൈദികരെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.

ഡോ. ഗെലേറ്റയുടെ ലെറ്റർ ഹെഡ്ഡിൽ അദ്ദേഹത്തിന്റെ ഒപ്പിട്ട് ജൂലായ് 17-ന് പുറത്തുവന്നിരിക്കുന്ന കത്തിൽ ഗുരുതര ആരോപണങ്ങളാണ് നാല് ബിഷപ്പുമാർക്കെതിരേ ഉന്നയിക്കുന്നത്. കുർണൂൽ ബിഷപ്പ് പൂല അന്തോണി, നെല്ലൂർ ബിഷപ്പ് എം.ഡി. പ്രകാശം, എളുരു ബിഷപ്പ് പൊളെമെറ ജയറാവു, വിശാഖപട്ടണം ആർച്ച് ബിഷപ്പ് മല്ലവരപ്പ് പ്രകാശ് എന്നിവർക്കെതിരേയാണ് കത്തിൽ ആരോപണങ്ങളുള്ളത്. കോടികളുടെ അഴിമതിയും ലൈംഗികബന്ധങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു ഭാര്യ മാത്രമുള്ളപ്പോൾ ഒന്നിലധികം ബന്ധങ്ങളുള്ളവരുടെ കാര്യം എന്താണ് വിവാദമാകാത്തതെന്നും ചോദ്യമുണ്ട്.

ആന്ധ്രയിലെ കത്തോലിക്ക സമൂഹത്തിൽ ദളിത് ക്രൈസ്തവരും ‘ഉയർന്ന’ ജാതിക്കാരും തമ്മിൽ വലിയ വേർതിരിവ് നിലനിൽക്കുന്നുണ്ട്. താൻ ചുമതലയേറ്റതു മുതൽ തനിക്കെതിരേ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡോ. ഗെലേറ്റയുടെ ഭരണരീതികൾക്കെതിരേ നിരവധി പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. തുടർന്ന് മുംബൈയിലെ ഒരു റിട്ട. ബിഷപ്പ് വിഷയം അന്വേഷിക്കാനെത്തി. അപ്പോഴാണ് ബിഷപ്പിന് കുടുംബമുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചത്. ഇതിന് തെളിവ് നൽകാൻ അവർക്ക് കഴിഞ്ഞില്ല. തെളിവുമായി വരാൻ അദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കോടതിയിലും കേസ് നടക്കുന്നുണ്ട്. കത്ത് തന്റെത് തന്നെയാണെന്നോ അല്ലെന്നോ ബിഷപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കേരളത്തിലെ പൊലീസ് അന്വേഷണം മെല്ലെപ്പൊക്കിൽ ആയതിൽ വലിയ വിമർശനം ഉയരുന്നതിനിടെ പഞ്ചാബില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജലന്ധറിലേക്ക് നടത്താനിരുന്ന യാത്ര അനിശ്ചിതത്വത്തിലായിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുമതി നൽകിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സർക്കാരും ഈ നിലപാട് ആണ് കൈക്കൊണ്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിനിടെയാണ് വ്യക്തമായ പീഡന പരാതി ഉയർന്നിട്ടും നിരവധി കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കാൻ കാരണമായി ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്തുനിന്ന് ലൈംഗിക പീഡനവും അതിക്രമങ്ങളും ഉണ്ടായെന്ന ആക്ഷേപവും വന്നിട്ടും കേരള പൊലീസ് ഉദാസീന നയം കാണിക്കുന്നത്. ലത്തീൻ സഭയുടെ ബിഷപ്പായ ഫ്രാങ്കോയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ സീറോ മലബാർ സഭ പരമാധ്യക്ഷനായ കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വരെ ആരോപണം ഉയർത്തി ഒരു വിഭാഗം നുണപ്രചരണവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ പരമാധ്യക്ഷനായ ആലഞ്ചേരിയുടെ മൊഴിയെടുക്കുകവരെ ചെയ്തിട്ടും കേരള പൊലീസ് പ്രതിയായ മെത്രാനെതിരെ ചെറുവിരൽ അനക്കാത്തത് എന്തെന്ന് കേരളത്തിൽ വിശ്വാസികൾ ഉൾപ്പെടെ ചോദിച്ചുതുടങ്ങിയിട്ടും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിനും സർക്കാരിനും മറുപടിയില്ല.

കന്യാസ്ത്രീ നൽകിയ പരാതിയിലും മൊഴിയിലും ബിഷപ്പിനെ അറസ്റ്റുചെയ്യാനുള്ള വകുപ്പുണ്ട്. പരാതിയെ തുടർന്ന് കേസെടുത്ത ശേഷം ബംഗളൂരുവിലും മൊഴിയിൽ പറഞ്ഞതും അല്ലാത്തതുമായി ബന്ധപ്പെട്ട മഠങ്ങളിലും ഉൾപ്പെടെ നിരവധി കന്യാസ്ത്രീകളുടേയും വിശ്വാസികളുടേയും എല്ലാം മൊഴിയെടുത്തു അന്വേഷണ സംഘം. എന്നിട്ടും ഫ്രാങ്കോ മുളയ്ക്കന്റെ അടുത്തെത്താൻ ഇപ്പോഴും ദൂരമേറെയെന്ന നിലയിൽ ആണ് അന്വേഷണ സംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ. കേരളത്തിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. ലഭിച്ച മൊഴികളിൽ മിക്കതും ബിഷപ്പിനെതിരാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നിട്ടും നടപടി വൈകുകയാണ്. ബിഷപ്പിനെതിരേ നടപടി ഉണ്ടായാൽ മാത്രമേ കൂടുതൽ ആൾക്കാർ അന്വേഷണവുമായി സഹകരിക്കുകയുള്ളൂ.

അടിച്ചുപൊളിച്ച് നടക്കേണ്ട ചെറു പ്രായത്തില്‍ മീന്‍ വില്‍പ്പന നടത്തിയ ജീവിക്കാനായി പാടുപെടുന്ന പെണ്‍കുട്ടി. ഉള്‍ക്കൊള്ളാനാവത്ത ആ സത്യമാണ്, കുറച്ചുനേരത്തേയ്‌ക്കെങ്കിലും പലരെയും ഹനാനെ തട്ടിപ്പുകാരിയെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.

പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ ഏത് ജോലിയും ചെയ്യാനുള്ള അവളുടെ മനസിനെ നിറകൈയ്യടികളോടെയാണ് ബഹുഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്.

എന്നാല്‍ അച്ഛനുപേക്ഷിച്ച, അമ്മയ്ക്ക് വയ്യാത്ത ഈ പെണ്‍കുട്ടിയിക്ക് മാന്യമായ ഏത് ജോലിയും ചെയ്തു ജീവിക്കാനുള്ള മനോഭാവം എവിടുന്നു കിട്ടി എന്നത് പലരെയും അത്ഭുതപ്പെടുത്തി. അതിനുള്ള ഉത്തരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ഹനാന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അവള്‍ക്കാ മനോഭാവം പകര്‍ന്നു നല്‍കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയാണെന്ന്. ആ പാഠം തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. ഹനാന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

‘എന്ത് ജോലിയും ചെയ്ത് ഞാന്‍ ജീവിക്കും. ഞാന്‍ അത് പഠിച്ചത് കലാഭവന്‍ മണിചേട്ടനില്‍ നിന്നാണ്. കൂലിപ്പണി എടുത്തിട്ടായാലും മീന്‍ വിറ്റിട്ടായാലും ഞാന്‍ ജീവിക്കും. ഒരുപാട് ആളുകള്‍ എന്നെ സഹായിക്കാനായി വന്നിട്ടുണ്ട്.

അതില്‍ ഒന്ന് മണിച്ചേട്ടനാ.. എന്നെ മരിക്കും വരെ വിളിക്കുമായിരുന്നു. മോളേ നിനക്ക് എത്ര രൂപ വേണം മണിച്ചേട്ടന്‍ സഹായിക്കാം.. അപ്പോള്‍ ഞാന്‍ പറയും മണിച്ചേട്ടാ എനിക്ക് പരിപാടികള്‍ പിടിച്ചു തന്നാ മതി. പിന്നെ അദ്ദേഹം മരിക്കുന്നത് വരെ എനിക്ക് ഒട്ടേറെ പരിപാടികള്‍ക്ക് വിളിച്ചിട്ടുണ്ട്. കുഞ്ഞുവാവെ എന്നാ മണിച്ചേട്ടന്‍ എന്നെ വിളിക്കാറ്.

മരിക്കുന്നതിന് മുന്‍പ് വരെ എന്നെ വിളിച്ച് പാട്ടുപാടിതരുമായിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടി തരാന്‍ പറഞ്ഞു. ‘എനിക്കുമുണ്ടേ അങ്ങേ വീട്ടില്‍ ഇഷ്ടത്തിലുള്ളൊരു കുഞ്ഞേട്ടന്‍, കുഞ്ഞന്‍ കരിവണ്ടും തോറ്റ് പോകണ പാവം കരുമാടി കുഞ്ഞേട്ടന്‍, പാടി ഉറക്കണ കുഞ്ഞേട്ടന്‍..’ ഇതു പാടിക്കഴിഞ്ഞപ്പോള്‍ മണിച്ചേട്ടന്‍ ചിരിച്ചു. ആ ചിത കത്തുന്നത് വരെ ഞാന്‍ ആ വീട്ടിലുണ്ടായിരുന്നു.

ആ ചിത കത്തിയമരുന്നത് ആ വീട്ടിന്റെ മുകളില്‍ ഇരുന്നാ ഞാന്‍ കണ്ടത്. അദ്ദേഹത്തിന് വേണ്ടി ഞാനൊരു പാട്ടും എഴുതി ചിട്ടപ്പെടുത്തിയിരുന്നു. അതൊന്നും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. മണിചേട്ടന്‍ പോയതോടെ ഞാനും തളര്‍ന്നു.

അദ്ദേഹത്തിന്റെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്’. ഹനാന്‍ പറഞ്ഞു നിര്‍ത്തുന്നു.

ന്യൂഡൽഹി∙ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ സമാധാന പ്രതീക്ഷകൾ ഉയർത്തി ഇന്ത്യ. പാക്കിസ്ഥാനില്‍ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ സുരക്ഷിതവും സുസ്ഥിരവുമായ ഏഷ്യൻ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യ അറിയിച്ചു. അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടത്. സമൃദ്ധവും വികസനോന്മുഖമായതും, അയൽരാഷ്ട്രങ്ങളുമായി സമാധാനം പാലിക്കുന്നതുമായ ഒരു പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്– വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

65 വയസുകാരനായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 116 സീറ്റുകളുമായി ഇമ്രാന്റെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആശങ്കകൾ ബാക്കിനിൽക്കുകയാണ്. അതേ സമയം ഇമ്രാന്റെ ജയത്തിനെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ– എൻ ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ സഹായത്തോടെ കൃത്രിമം കാട്ടിയാണ് ഇമ്രാന്‍ ഖാൻ ഭൂരിപക്ഷം നേടിയതെന്നാണ് ഇവരുടെ ആരോപണം.

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്റെ ആഗ്രഹം. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാൽ, ഞങ്ങൾ രണ്ടു ചുവടു വയ്ക്കാൻ തയാറാണ്. എന്നാൽ ഇതിന് ഒരു തുടക്കവും ആവശ്യമാണ്– തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടന്ന പൊതുയോഗത്തിൽ ഇമ്രാൻ ഖാന്‍ പ്രതികരിച്ചു.

അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായി ഉലഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ഇന്ത്യൻ സൈനിക ക്യാംപുകൾ അക്രമിക്കുന്നതും സ്ഥിരമായതോടെ ഇത് കൂടുതൽ വഷളായി. ചർച്ചകൾ നടത്തണമെങ്കിൽ പാക്ക് മണ്ണിലെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ നേരത്തേ പ്രതികരിച്ചിരുന്നു. ഇമ്രാൻ ഖാന്റെ സൗഹൃദത്തിനുള്ള ആഹ്വാനം സ്വീകരിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

ലാലിഗ പ്രീ സീസൺ കിരീടം ജിറോണ എഫ്.സിയ്ക്ക്. അവസാന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 5–0ന് തോല്‍പിച്ചു . മോണ്‍ടെസ്, ഗ്രാനല്‍, പോറോ,ബെനിറ്റസ്,ഗാര്‍സിയ എന്നിവരാണ് ജിറോണക്കായി ഗോള്‍ നേടിയത് . ആദ്യമല്‍സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ ജിറോണ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു

തികച്ചും ലോകോത്തരമെന്നു വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ എറിക് മോണ്ടെസാണ് ജിറോണയ്ക്ക് തുടക്കത്തിൽ ലീഡ് സമ്മാനിച്ചത്. മൽസരത്തിന്റെ ആദ്യപകുതിയിൽ ജിറോണ എഫ്സിയുടെ ലോകോത്തര താരനിരയെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ കേരളാ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. പ്രതിരോധ മികവിനൊപ്പം ഭാഗ്യവും തുണച്ചതോടെയാണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നത്.

ജിറോണ എഫ്സിയുടെ രണ്ട് ഗോൾശ്രമങ്ങൾക്കു മുന്നിൽ പോസ്റ്റും ക്രോസ് ബാറും വില്ലനായി. പ്രതിരോധത്തിൽ ഉറച്ചുനിൽക്കുമ്പോഴും ആരാധകരെ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും നടത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ജിറോണ എഫ്സിയുടെ ബോക്സിനുള്ളിൽ പന്തെത്തിയതുപോലും വളരെ വിരളമായി മാത്രം.ഭൂരിഭാഗവും കളി നിയന്ത്രിച്ച ജിറോണ താരങ്ങള്‍ നിരവധി ഗോളവസരങ്ങൾ തുറന്നു

മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ‌ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.

എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.

തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.

അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.

ഗവി റൂട്ടില്‍ വെള്ളയാനകളെ കണ്ടെത്തി. വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ചാണ് ഇവയെ കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൂന്ന് വെള്ളയാനകളെയാണ് ചെക്ക് പോസ്റ്റിനു സമീപത്തുള്ള സീറോ പോയില്‍ കണ്ടത്. ഇതില്‍ ഒന്ന് കുട്ടിയാനയായിരുന്നു.

വെള്ളയാനകളുടെ സമീപത്ത് തന്നെ കറുത്തയാനയുമുണ്ടായിരുന്നു. ഇവയെ കാണാന്‍ വന്‍ ജനപ്രവാഹമാണ് ഉണ്ടായിരുന്നത്.

വനമേഖലയായ ഇവിടെ ഇതാദ്യമായിട്ടാണ് വെള്ളയാനകളെ കാണുന്നത്. ഇവയ്ക്ക് ജനിതക വ്യതിയാനം കാരണം നിറ വ്യത്യാസമുണ്ടായിതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിലെ കിഴക്കന്‍ ഡിവിഷന്റെ പരിധിയിലുള്ള ഇവിടെ വെള്ളയാനകളെ കണ്ടെത്തിയതോടെ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.

ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ദീൻദയാൽ ഉപാധ്യായ മാർഗില്‍ ശതകോടികള്‍ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചുനിലയിൽ പണിതുയർത്തിയ സൗധം വിട്ട് പഴയ കെട്ടിടത്തിലേക്ക് 2019-ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുളള ‘വാര്‍ റൂം’ ബിജെപി  മാറ്റുന്നു.

പുതിയ മണിമാളിക ഓഫീസ് ബിജെപിക്ക് ഭാഗ്യം കൊണ്ടുവരുന്നില്ലെന്ന ഒരുവിഭാഗം നേതാക്കളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ലുട്യൻസ് ഡൽഹിയിലെ അശോക റോഡ് മന്ദിരത്തിലേക്ക് തന്നെ മടങ്ങാനൊരുങ്ങുന്നത്.

പഴയ ഓഫീസില്‍ നിന്ന് മാറിയശേഷം ബിജെപിക്ക് നല്ല കാലമല്ലെന്നാണ് ചില നേതാക്കള്‍ വാദിക്കുന്നത്. ഗോരഖ്പുർ, ഫൂൽപുർ, കൈരാന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയും, കർണാടകയില്‍ അധികാരത്തിനെത്താന്‍ കഴിയാഞ്ഞതും, കശ്മീരിൽ സഖ്യസർക്കാരിന്‍റെ വീഴ്ചയും, സഖ്യകക്ഷികളുടെ കൊഴിഞ്ഞു പോക്കും എല്ലാം പുതിയ ഓഫീസിന്‍റെ ശകുനക്കേടായി ഇവര്‍ വ്യാഖ്യാനിക്കുന്നു.

ചില നേതാക്കളാണ് ഈ കാര്യം ഉന്നയിച്ചതെങ്കിലും, ഈ നിര്‍ദേശം അംഗീകരിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പഴയ ആസ്ഥാനത്തിരുന്നു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

2014-ല്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ സിരാകേന്ദ്രം കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കി‌ന്റെ ലോധി എസ്റ്റേറ്റ് വസതിയായിരുന്നു. 2009-ൽ എൽ.കെ.അദ്വാനിയുടെ പ്രചാരണത്തിനു യുദ്ധമുറിയായതു തുഗ്ലക് ക്രസന്റിൽ കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ വീട്.

ഇത്തരം ഭാഗ്യ-നിര്‍ഭാഗ്യ വിചാരങ്ങള്‍ക്കും, അന്ധവിശ്വാസങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ബിജെപി നേതൃത്വമെന്നുളളതിനാല്‍ ഇത്തരം നടപടികളില്‍ അതിശയപ്പെടാനില്ല. എന്നാല്‍, കോണ്‍ഗ്രസും ഭാഗ്യം മാനദണ്ഡമാക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഭാഗ്യം നോക്കിയാണെങ്കില്‍ 15 ഗുരുദ്വാര റഖബ്ഗഞ്ച് റോഡിലെ ‘വാര്‍ റൂം’ കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കേണ്ടി വരും. അവിടെ ഇരുന്ന് തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്ത കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്.

RECENT POSTS
Copyright © . All rights reserved