Latest News

മലപ്പുറം സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിയും ബാലികയുടെ മാതാവും തമ്മില്‍ അടുപ്പത്തിലായത് വളരെ നാളുകള്‍ക്ക് മുമ്പ്. പ്രവാസ ജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയതോടെയാണ് യുവതി മൊയ്തീന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കാനെത്തുന്നത്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു.

മൊയ്തീന്‍ കുട്ടിയുടെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പെണ്‍കുട്ടിയും അമ്മയും വാടകയ്ക്കു താമസിച്ചിരുന്നത്. മൊയ്തീന്‍ കൂട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാര്‍ട്ടേഴ്‌സ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ആദ്യമൊക്കെ വാടക കൃത്യമായി നല്‍കിയിരുന്നു. ഇടയ്ക്കുവച്ച് വാടക നല്‍കാത്തതിനെ തുടര്‍ന്ന് മൊയ്തീന്‍ കൂട്ടി നേരിട്ടെത്തി തിരക്കാന്‍ ചെല്ലുകയായിരുന്നു. എന്നാല്‍ യുവതിയുടെ വശീകരണച്ചിരിയില്‍ മൊയ്തീന്‍ കുട്ടി വീണുപോയെന്നാണ് പോലീസ് പറയുന്നത്.

വാടക വാങ്ങാനെത്തിയ മൊയ്തീന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ യുവതി പിന്നീട് വിവരം വിളിച്ചറിയിക്കാമെന്ന് പറഞ്ഞയക്കുകയായിരുന്നു. അന്നു രാത്രിതന്നെ യുവതി മൊയ്തീന്റെ ഫോണിലേയ്ക്ക് ഗുഡ്‌നൈറ്റ് എന്ന് മെസേജും അയച്ചു. ആദ്യമൊക്കെ മൊയ്തീന്‍ കുട്ടി വെറുതെ ഒരു മെസേജെന്നായിരുന്നു കരുതിയിരുന്നത്. വാടക കിട്ടാതായതോടെ മുതലാളി നേരിട്ടു വിളിച്ചു. പണം ഇപ്പോഴില്ലെന്നായിരുന്നു യുവതിയുടെ മറുപടി. എങ്കില്‍ ഇറക്കിവിടേണ്ടി വരുമെന്ന് മൊയ്തീന്‍ കുട്ടി അറിയിച്ചതോടെ അടവൊന്നു മാറ്റിപ്പിടിച്ചു. കൊഞ്ചലും ചിരിയുമായി പിന്നെ പഞ്ചാരയുടെ സ്വരവും കൂടി ചേര്‍ന്നപ്പോള്‍ മൊയ്തീന്‍ കുട്ടി വീണുപോയി.

പിന്നെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയായി മുതലാളി. മാത്രമല്ല ചില സാമ്പത്തിക സഹായവും മൊയ്തീന്‍കുട്ടി യുവതിക്കു ചെയ്തുകൊടുത്തിരുന്നു. ഓണം, റംസാന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുതിയ തുണികളും ചില ദിവസങ്ങളില്‍ ഔട്ടിംഗും നടത്തിയിരുന്നു. അതെല്ലാം മുതലാളിയുടെ സ്വന്തം കാശിനായിരുന്നു.

മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയുടെ ഭര്‍ത്താവുമായി ചില വാക്കുതര്‍ക്കങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും യുവതി ഈ ബന്ധം തുടരുകയായിരുന്നു. പലപ്പോഴും മൊയ്തീന്‍ കുട്ടിയെയും യുവതിയെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും വച്ച് കണ്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഭര്‍ത്താവിനെ ഈ വിവരം അറിയിച്ചുവെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച മൊയ്തീന്‍ കുട്ടി ബാലികയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്.എന്നാല്‍ സിസിടിവിയില്‍ പതിഞ്ഞ പീഡനദൃശ്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇയാള്‍ക്ക് മറുപടിയില്ലായിരുന്നു. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നുമായിരുന്നു മാതാവ് ആദ്യം മൊഴി കൊടുത്തത്. പിന്നീട് രണ്ടുപേരും കുറ്റം സമ്മതിച്ചതായാണ് ഡിവൈഎസ്പി ഷാജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

പ്രതി നേരത്തേ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടില്ലെന്നാണ് ഡിവൈ.എസ്പി. പറഞ്ഞത്. മറ്റേതെങ്കിലും കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യവും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഈയൊരു കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുത്ത് അന്വേഷണം ചുരുക്കുന്ന സാഹചര്യമാണ് നിലവില്‍. ഈ സ്ത്രീയ്ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. രണ്ടു പെൺകുട്ടികൾ യുപി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നു. ഇതില്‍ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.

തിയറ്റര്‍ പോലുള്ള ഒരു പൊതു ഇടത്തില്‍ രണ്ടര മണിക്കൂറോളം പിഞ്ചു കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് ആ വാര്‍ത്ത പുറം ലോകം അറിയുന്നത്. സംഭവത്തില്‍ പ്രതിയായ മൊയ്ദീന്‍ കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് ഏറെ അലംഭാവത്തോടെ കൈകാര്യം ചെയ്ത ഈ കേസ് ഇവിടെ വരെ എത്തിച്ചത് രണ്ടു പേരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ഇടപെടലാണ്.

കുട്ടി പീഡനത്തിന് ഇരയായ തെളിവുകള്‍ ശേഖരിക്കുന്നതു മുതല്‍ അത് വാര്‍ത്ത ചാനലിലൂടെ പുറത്തു വിടുന്നതിനുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ് ചൈല്‍ഡ് ലൈന്‍ ജില്ല വൈസ് കോര്‍ഡിനേറ്ററായ ശിഹാബ് എന്നിവരാണ് ആരുമറിയാതെ പോകുമായിരുന്ന പീഡനകഥ ലോകത്തിനു  മുൻപിൽ എത്തിച്ചത്.

ധന്യയുടെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയുടെ പക്കല്‍ ഉണ്ട് എന്നും ഇവരെ വിളിച്ച്‌ അറിയിച്ചത്. തുടര്‍ന്നു ധന്യ പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോഡിനേറ്ററായ ശിഹാബുമായി ബന്ധപ്പെട്ട് ഇരുവരും തിയേറ്ററില്‍ എത്തുകയായിരുന്നു.
എന്നാല്‍ ആദ്യം തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ തരാന്‍ തയാറായില്ല എന്നും ഇവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുൻപോട്ടു പോയാല്‍ അതു ബിസിനസിനെ ബാധിക്കുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക. ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ഇവര്‍ക്കു കാണിച്ചു കൊടുത്തു. ആ കുട്ടിയോട് അയാള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീ രണ്ടാം ഭാര്യയാകും എന്നാണ് കരുതിയത്.

തിയേറ്റര്‍ ഉടമ വിഷ്വല്‍സ് തരാന്‍ ആദ്യം മടച്ചു. എന്നാല്‍ അയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ തരുന്നതില്‍ അവര്‍ മടികാണിച്ചില്ല എന്നും കാറിന്റെ നമ്പർ തിയേറ്റില്‍ നിന്നു ലഭിച്ചു എന്നും ധന്യ പറയുന്നു. കാര്‍ രജിസ്‌ട്രേഷന്‍ തൃത്താല മൊയ്തിന്‍കുട്ടിയുടെ പേരിലാണ്. അവിടെ നിന്നാണ് അന്വേഷണം ആരംഭിച്ചത് എന്നു ഇവര്‍ പറയുന്നു. ആ പേരു ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റു ചില വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് കുട്ടി ഇയാളുടെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ട ആരുമല്ല എന്ന് ഇവര്‍ ഉറപ്പിച്ചത്.

ഇതോടെ വീണ്ടും തിയേറ്റില്‍ എത്തി കുട്ടിയെ രക്ഷിക്കാന്‍ വിഷ്വല്‍സ് അത്യാവിശ്യം എന്ന് ഉടമയേ ബോധ്യപ്പെടുത്തി ദൃശ്യങ്ങള്‍ കോപ്പി ചെയ്തു കൊണ്ടു വരികയായിരുന്നു. തുടര്‍ന്നു ശിഹാബാണ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത്. പോക്‌സോ കേസ് കൊടുക്കേണ്ട ഫോമില്‍ കുട്ടിയുടെ വിവങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇരയുടെ പേര് എഴുതേണ്ട ഭാഗത്ത് ഇവര്‍ പ്രതിയുടെ പേര് എഴുതി ചേര്‍ത്തു നല്‍കി. മൊയ്ദീന്‍ കുട്ടിയെ കുറിച്ച്‌ കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ഇവര്‍ പോലീസിനു കൈമാറി.

എന്നാല്‍ കാര്യമായ ഫലം ഉണ്ടായിരുന്നില്ല. ആഴ്ചകളോളം ശിഹാബും ധന്യയും പോലീസ് നടപടിക്കായി കാത്തിരുന്നു എങ്കിലും ഒരു അനക്കവും ഉണ്ടായില്ല. ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല എന്ന് തിരിച്ചറിഞ്ഞ ഇവര്‍ വൈകുന്ന ഓരോ നിമിഷവും പെണ്‍കുട്ടിയുടെ ജീവിം അപകടത്തിലാണ് എന്ന തിരിച്ചറിഞ്ഞ് വിഷ്വല്‍സ് പുറത്തുവിടാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. ആ സ്ത്രീ അയാള്‍ മകളോട് ചെയ്തത് അറിഞ്ഞു കാണില്ല എന്ന് ധന്യ പറയുന്നു. തന്നോട് അയാള്‍ ചെയ്യുന്നത് മകള്‍ കാണതിരിക്കാനാകാം മകളെ മറ്റൊരു സിറ്റിലേയ്ക്ക് മാറ്റി ഇരുത്തിയത് എന്നു ധന്യ പറയുന്നു.

ഇവര്‍ക്ക് ചുറ്റും ഇരിക്കുന്നവര്‍ക്കും ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിയില്ല. കാരണം തിയേറ്ററില്‍ അത്ര ഇരുട്ടായിരുന്നു. അവര്‍ ഇരുന്നതിന് തൊട്ടു മുകളിലായാണു സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ക്ലാരിറ്റിയോടെ വിഷ്വല്‍സ് ലഭിച്ചത് എന്നും ധന്യ പറയുന്നു. പ്രതിയെ സംബന്ധിച്ച്‌ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയിട്ടും പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല. പരാതി നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാതായതോട് കൂടിയാണ് ധന്യ ഈ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലിന് കൈമാറുന്നത്.

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന്‍ പിടിയില്‍. കാര്‍ത്തിക് മാധവ് ഭട്ട് എന്നയാളാണ് പിടിയിലായത്. മേലുദ്യോഗസ്ഥന്‍ ശാസിച്ചതില്‍ നിരാശനായ ഇയാള്‍ കമ്പനിയെ പാഠം പഠിപ്പിക്കാനാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ചത്.

സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമായിരുന്നു. കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു സംഭവം. മുംബൈയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു ഇയാള്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തുകയും ചെയ്തു.

തെരച്ചില്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഒന്നും കണ്ടെത്താതെ വന്നതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൂനെ സ്വദേശിയായ കാര്‍ത്തിക് ആണ് സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇന്‍ഡിഗോ എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറായ ഇയാളോട് ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മേലധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് (90) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍മഠം വസതിയില്‍ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ശബരിമല തന്ത്രിയായി സേവനമനുഷ്ഠിച്ച കണരര് മഹേശ്വരര് നിരവധി മറ്റു ക്ഷേത്രങ്ങളിലും തന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

1928 ജൂലായ് 28നായിരുന്നു ജനനം. കേരളത്തിനകത്തും പുറത്തുമായി 500 ഓളം ക്ഷേത്രങ്ങളിലായി പ്രതിഷ്ഠ നടത്തിയിട്ടുള്ള കണ്ഠരര് മഹേശ്വരര്‍ക്ക് 700 ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. ശബരിമലയിലെ താന്ത്രിക ചുമതല പരമ്പരാഗതമായി താഴമണ്‍ കുടുംബത്തിനാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ചുകാലമായി കൊച്ചുമകന്‍ കണ്ഠരര് മഹേഷ് മോഹനര് ആണ് ശബരിമലയില്‍ തന്ത്രിക ചുമതല നിര്‍വഹിക്കുന്നത്.

ശബരിമല തന്ത്രിയായിരുന്ന മകന്‍ കണ്ഠരര് മോഹനര് മകനാണ്. മുന്‍ തന്ത്രി കണ്ഠരര് രാജീവരര് സഹോദര പുത്രനും രാഹുല്‍ ഈശ്വര്‍ മകളുടെ മകനുമാണ്.

 

മാതാപിതാക്കളുടെ സെല്‍ഫിപ്രേമം പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം.പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ എക്‌സലേറ്ററില്‍ വച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം.

സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെല്‍ഫിക്ക് പോസ് ചെയ്യുമ്ബോള്‍ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്നും വഴുതിവീഴുകയായിരുന്നു. എസ്‌കലേറ്ററില്‍ നിന്നും താഴെ വീണ കുട്ടി തലയിടിച്ചാണ് മരിച്ചത്.

 

ഒമാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌​ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി തുഷാര്‍ നടേശന്‍ (31) ആണ്​ മരിച്ചത്​. മസ്​കത്തില്‍ നിന്ന്​ 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത്​ ഞായറാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ തുഷാര്‍ ഒാടിച്ചിരുന്ന കാര്‍ പൂർണ്ണമായും തകര്‍ന്നു. സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ ഇദ്ദേഹം മരണ​പ്പെട്ടു. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണ കമ്പനിയായ അല്‍ ലൂബ്​ പേപ്പര്‍ ഫാക്​ടറിയിലെ സെയില്‍സ്​മാനായിരുന്നു തുഷാര്‍. സൂറില്‍ വിതരണത്തിന്​ ശേഷം തിരികെ മസ്​കത്തിലേക്ക്​ മടങ്ങവേയായിരുന്നു അപകടം.

മെയ് 3 ന് അബുദാബിയില്‍ നിന്നും അല്‍ ഐനിലേക്കുള്ള വീക്കെന്‍ഡ് ട്രിപ്പിലായിരുന്നു ഈ ദമ്പതികൾ. വൈകുന്നേരം 6 മണിയോട് അടുത്ത് അബുദാബി-അല്‍ ഐന്‍ റോഡിലുള്ള അല്‍ മഫ്‌റാഖ് പ്രദേശത്ത് കൂടി ഡ്രൈവ് ചെയ്യവേയായിരുന്നു ഷാനാവാസ് ആ കാഴ്ച്ച കണ്ടത്. ഒരു പിക്കപ്പ് വാന്‍ നടു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. റോഡില്‍ വെളിച്ചം വളരെ കുറവായിരുന്നു. പിക്കപ്പ് വാനിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ഷാനാവാസ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി.

കാറിന് പുറത്ത് ചെന്ന് പിക്കപ്പ് വാനിലേക്ക് നോക്കിയ ദമ്പതികൾ ഞെട്ടി. വാനിനുള്ളില്‍ ഡ്രൈവര്‍ ചോരയൊലിപ്പിച്ച്‌ കിടക്കുകയാണ്. അദ്ദേഹത്തിന് ബോധമുണ്ടായിരുന്നെങ്കിലും അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും സംസാരിക്കുവാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മരണത്തോട് മല്ലിടുകയായിരുന്ന ഇദ്ദേഹത്തെ ദമ്പതികൾ ഉടന്‍ തന്നെ വാനില്‍ നിന്നും ഇറക്കി. ഇതിന് ശേഷം കാറിലെ അപായ ലൈറ്റ് ഓണ്‍ ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡും റോഡില്‍ എടുത്തു വെച്ചു. എന്നിരുന്നാലും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ഇതു പര്യാപ്തമായിരുന്നില്ല. ഇതു കാരണം ഷാനാവാസ് തന്നെ റോഡില്‍ ഇറങ്ങി വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി.

ഈ സമയം കൊണ്ട് ആലിയ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു അപകട വിവരം അറിയിച്ചു. നിരവധി വാഹനങ്ങളെ ഷാനാവാസ് ഇത്തരത്തില്‍ തന്റെ പ്രയത്‌നം കൊണ്ട് മടക്കി അയച്ചു. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുവാന്‍ വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഷാനാവാസ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. പല വാഹനങ്ങളും ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് തനിക്ക് മുന്നില്‍ നിര്‍ത്തിയതെന്ന് ഷാനാവാസ് പറയുന്നു.

ഈ സമയത്തിനിടയില്‍ പൊലീസെത്തി സ്ഥിതി ഗതികള്‍ ഏറ്റെടുത്തു. അപകടത്തില്‍പ്പെട്ട വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കിയ പൊലീസ് സംഘം ദമ്പതികളുടെ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി വാങ്ങിച്ചതിന് ശേഷം അവരെ തുടര്‍യാത്രയ്ക്ക് അനുവദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ദമ്പതികളെ തേടി പൊലീസിന്റെ ഫോണ്‍ കോള്‍ എത്തിയത്. ഇരുവരോടും ഉടന്‍ സ്‌റ്റേഷനില്‍ ഹാജരാകുവാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു.

തുടര്‍ അന്വേഷണങ്ങളുടെ ഭാഗമായുള്ള വിളിയാണെന്നാണ് ദമ്പതിമാര്‍ ആദ്യം കരുതിയത്. എന്നാല്‍ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് ഗംഭീര വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്. ദമ്പതികളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയെ വാനോളം പുകഴ്ത്തിയ പൊലീസ് അധികൃതര്‍ തങ്ങളുടെ സ്‌നേഹാദരമായി ഒരു ബഹുമതി പത്രവും ഇരുവര്‍ക്കും നല്‍കി.

അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ സുഖമായിരിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞു. മുശ്‌റിഫ് മാളിലെ എത്തിസലാദ് ഓഫീസില്‍ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുകയാണ് ഷാനാവാസ്. മറീന മാളില്‍ ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ സെക്രട്ടറിയായി ജോലി നോക്കി വരികയാണ് ആലിയ.

കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചതില മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ടിവിയും ചാനല്‍ എംഡി ആര്‍ ശ്രീകണഠ്ന്‍ നായരും. പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

തൃപ്പൂണിത്തറ ഇരുമ്പനത്ത്എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പാടം മണ്ണിട്ട് നികത്തിയാണ് സംഗീതനിശയ്ക്കാവശ്യമായ വേദി ഒരുക്കിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് കനത്ത മഴ ആരംഭിച്ചതോടെ മണ്ണിട്ട് നികത്തിയ സദസ് ചെളിക്കുണ്ടായി മാറി. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കി.

പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ഓഫീസില്‍ പോയി പണം കൈപ്പാറ്റാം.

ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതായും അധികൃതര്‍ പറഞ്ഞു.എന്നാല്‍ സംഗീതനിശ എന്നത്തേക്കാണ് മാറ്റവച്ചിരിക്കുന്നതെന്ന് ഇതുവരെ ഫ്‌ളവേഴ്‌സ്അറിയിച്ചിട്ടില്ല.

സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

 

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഫ്‌ളവേഴ്‌സ് ടിവി സംഗീത നിശക്കായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളായിട്ടാണ് മെഡിക്കല്‍ ട്രസ്റ്റ് ഇപ്പോള്‍ മണ്ണിട്ട് നികത്തുന്ന ഭൂമി വാങ്ങിക്കൂട്ടിയത്. 2008ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതിന് ശേഷവും ഇവിടെ വ്യാപകമായി മണ്ണടിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

കുര്‍നൂല്‍: അമ്മയുടെ അഗ്രഹപ്രകാരം ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച പതിമൂന്നുകാരന്‍ വെട്ടിലായി. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്. രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഉള്‍പ്പെടുന്നതാണ് വരന്റെ കുടുംബം 13 വയസുകാരനായ മൂത്ത ആണ്‍കുട്ടിയെക്കൊണ്ട് രോഗിയായ അമ്മ കുടുംബം നോക്കിനടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തില്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് മദ്യപാനികൂടി ആയതോടെ തന്റെ മരണശേഷം കുടുംബം നോക്കി നടത്താനാണ് വിവാഹം നടത്തിയത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമത്തില്‍ നിന്നാണ് വധു. ഏപ്രില്‍ 23 നു ആരംഭിച്ച വിവാഹകര്‍മ്മങ്ങള്‍ ഏപ്രില്‍ 27 നു പുലര്‍ച്ചെയാണ് അവസാനിച്ചത്. സംഭവം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുകൂട്ടരും ഒളിവിലാണ്. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും അധികൃതരുടെ മുമ്പില്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. എന്തായാലും ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ വിവാഹം കഴിച്ചതിന്റെ ഞെട്ടലിലാണ് പതിമൂന്നുകാരന്‍.

വാഷിങ്ടണ്‍: ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന വെള്ളക്കാരനായ സഹയാത്രികന്റെ പരാതിയെ തുടര്‍ന്ന് തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതിനെതിരെ നിയമനടപടിയുമായി ആഫ്രിക്കന്‍ വനിത. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയാണ് വര്‍ണവിവേചനം കാണിച്ചതിന് വിമാനക്കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണിലെ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍വച്ച് ഹൂസ്റ്റണില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിനുള്ളില്‍ രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഒബിയോമയ്ക്കൊപ്പം രണ്ടുമക്കളും ഉണ്ടായിരുന്നു.

ബിസിനസ് ക്ലാസിലായിരുന്നു ഇവര് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനത്തിനുള്ളില്‍ എത്തിയപ്പോള്‍ തങ്ങള്‍ ബുക്ക് ചെയ്തിരുന്ന സീറ്റില്‍ വെള്ളക്കാരനായ വ്യക്തി ഇരിക്കുന്നതു കണ്ടു. സീറ്റ് മാറിത്തരാന്‍ അയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വേറെ എതെങ്കിലും സീറ്റില്‍ ഇരിക്കാന്‍ വിമാനജീവനക്കാര്‍  ആവശ്യപ്പെട്ടതായി ഒബിയോമ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വിമാനം പറന്നുയരുന്നതിനു മുമ്പ് ഒബിയോമ ശുചിമുറിയില്‍ പോയി തിരികെയെത്തി. എന്നാല്‍ ഈ സമയത്ത് അകത്തേക്ക് കടക്കുന്നതില്‍നിന്ന് വെള്ളക്കാരനായ യാത്രക്കാരന്‍ ഒബിയോമയെ തടഞ്ഞു. തുടര്‍ന്ന് മൂന്നുവട്ടം ആവശ്യപ്പെട്ടെങ്കിലും വഴിമാറാന്‍ ഇയാള്‍ തയ്യാറായില്ല. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് താനുള്ളില്‍ കടന്നതെന്നും ഒബിയോമ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സീറ്റിലിരുന്ന് കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ എത്തി വിമാനത്തിനുള്ളില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിനുള്ളില്‍നിന്ന് നീക്കം ചെയ്തതായി മറ്റൊരു ജീവനക്കാരന്‍ ഒബിയോമയോട് പറയുകയും ചെയ്തു. ഒബിയോമയില്‍നിന്ന് രൂക്ഷഗന്ധം വമിക്കുന്നുണ്ടെന്നും അതിനാല്‍ ഒപ്പം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സഹയാത്രികന്‍ പരാതിപ്പെട്ടതായും പൈലറ്റ് തന്നെ അറിയിച്ചതായി ഒബിയോമ പരാതിയില്‍  പറയുന്നുണ്ട്.

തുടര്‍ന്ന് ഒബിയോമയും മക്കളും വിമാനത്തില്‍നിന്ന് പുറത്തിറങ്ങുകായായിരുന്നു. കാനഡിയിലേക്കുള്ള യാത്രയിലായിരുന്നു ഒബിയോമയും മക്കളും. തുടര്‍ന്ന് ഇവര്‍ മറ്റൊരു വിമാനത്തിലാണ് യാത്ര തുടര്‍ന്നത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ വിമാനക്കമ്പനി തയ്യാറായിട്ടില്ല.

RECENT POSTS
Copyright © . All rights reserved