Latest News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ദേശീയ സെലക്ടറും കളിക്കാരനുമായ സന്ദീപ് പാട്ടീല്‍. ഗംഭീര്‍ സ്വയം കരിയര്‍ നശിപ്പിച്ചതാണെന്നും എന്നാല്‍ താരത്തിന് അതിന്റെ പേരില്‍ തന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് സന്ദീപ് പാട്ടീല്‍ പറയുന്നു.

2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 97 റണ്‍സെടുത്ത് ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗംഭീറിന് പക്ഷെ പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം എന്തുകൊണ്ടാണെന്നും അന്ന് സെലക്ടറായിരുന്ന സന്ദീപ് പാട്ടീല്‍ വിശദമാക്കുന്നു്.

2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷമാണ് ഗംഭീറിന് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനചലനമുണ്ടായത്. അന്ന് ഇംഗ്ലണ്ടില്‍വെച്ച് പരിക്കേറ്റ താരം ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് മടങ്ങേണ്ട പരിക്ക് ഗംഭീറിനുണ്ടായിരുന്നില്ലെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പരിക്കേറ്റ ഗംഭീര്‍ നാട്ടിലേക്ക് തിരിച്ചുവരികയാണെന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചു. ഫിസിയോയുമായി സംസാരിച്ചപ്പോള്‍ തിരിച്ചവരേണ്ട കാര്യമില്ലെന്നും കളിക്കാവുന്നതാണെന്നുമാണ് പറഞ്ഞത്. എന്നാല്‍, നാട്ടിലേക്ക് തിരിക്കാന്‍ ഗംഭീര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഇതിനുശേഷം ഗംഭീറിന് തിരിച്ചവരാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗംഭീറിന് പകരക്കാരനായി എത്തിയ ശിഖര്‍ ധവാനും മുരളി വിജയിയും ഓപ്പണിങ് വിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതോടെ ഗംഭീറിന്റെ വാതിലുകള്‍ അടഞ്ഞു. ഒരു സെലക്ടര്‍ എന്ന നിലയില്‍ നല്ല കളിക്കാരെ തെരഞ്ഞെടുക്കുകയാണ് തന്റെ കര്‍ത്തവ്യം. ടീമില്‍ തിരികെ കയറാന്‍ പറ്റാതായതോടെ താനാണ് ഇതിന് പിന്നിലെന്ന് ഗംഭീര്‍ സംശയിച്ചു. ആ ദേഷ്യം ഇപ്പോഴും എന്നോടു കാട്ടുന്നുണ്ട്. ഞങ്ങളുടെ സൗഹൃദത്തെ അത് ബാധിച്ചു. ഏറ്റവും മികച്ച താരമാകേണ്ടിയിരുന്ന ഗംഭീര്‍ സ്വയം തുലച്ചതാണ് കരിയറെന്നും സന്ദീപ് പാട്ടീല്‍ സൂചിപ്പിച്ചു.

22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന ആഴ്‌സണ്‍ വെങ്ങര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കി ബദ്ധ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രെഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ പോരാട്ടത്തിന് മുമ്പാണ് ആരാധകരുടെ പ്രിയ പരിശീലകനായ വെങ്ങര്‍ക്ക് യുണൈറ്റഡ് യാത്രയയപ്പ് നല്‍കിയത്.

ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച വെങ്ങറിന് അനുമോദന ചടങ്ങ് സംഘടപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ സര്‍ അലെക്‌സ് ഫെര്‍ഗ്യൂസണ്‍ വെങ്ങര്‍ക്ക് മത്സരത്തിന് മുമ്പായി മൈതാന മധ്യത്തില്‍ വെച്ച് ഉപഹാരം നല്‍കി. യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ ജോസ് മൊറീഞ്ഞോയും വെങ്ങറെ അനുമോദിക്കാന്‍ ഗ്രൗണ്ടിന് നടുവിലെത്തിയിരുന്നു.

 

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരെ ഒരുമിച്ച് കണ്ടപ്പോള്‍ ഓള്‍ഡ് ട്രെഫോര്‍ഡില്‍ കരഘോഷം ഉച്ചത്തിലായി. കളിച്ചിരുന്ന സമയത്ത് ഫെര്‍ഗ്യൂസണും വെങ്ങറും ആരോഗ്യപരമായ വൈര്യം സൂക്ഷിച്ചിരുന്നെങ്കിലും ഇതിഹാസ പരിശീലകരെ ഒരുമിച്ച കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നാണ് യുണൈറ്റഡ് ആരാധകര്‍ ഇരുവരെയും സ്വീകരിച്ചത്.

 

 

ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ മുങ്ങി കൂടെ നൂറു പവന്റെ ആഭരണവും ആഡംബര കാറും . ഭര്‍ത്താവ് ഗര്‍ഫില്‍നിന്നും മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയിലാണ് ഭാര്യ കടുംകൈ ചെയ്തത്. കരുനാഗപ്പള്ളി സ്വദേശികളായ ദമ്പതികള്‍ വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളു. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് യുവതി. വിവാഹശേഷം വിദേശത്തുപോയ ഭര്‍ത്താവിന് തന്റെ ഭാര്യ ഇടക്കാലത്ത് മറ്റൊരു ബന്ധം ആരംഭിച്ചതായി സൂചന ലഭിച്ചു.

ഇതോടെ ഭാര്യയെ അറിയിക്കാതെ അടിയന്തരമായി വീട്ടിലെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ വരവില്‍ സംശയം തോന്നിയ യുവതി തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എന്ന കാമുകനുമായി ബന്ധപ്പെട്ട് ആഭരണങ്ങളും കാറുമായി കടക്കുകയായിരുന്നു.

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പ്രവാസി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം കരുനാഗപ്പള്ളി കോടതിയില്‍ കമിതാക്കള്‍ ഹാജരായി. കാമുകി കാമുകനൊപ്പം പോയി, കാറും സ്വര്‍ണ്ണവും ഇപ്പോഴും യുവതിയുടെ പക്കലാണ്. ഭര്‍ത്താവ് വെറും കയ്യോടെ മടങ്ങുകയായിരുന്നു.

കാറിലെത്തി വഴി ചോദിച്ച ശേഷം സ്ത്രീള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശം നടത്തുന്ന വിരുതന്‍ കുടുങ്ങി. കണ്ണൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇരിട്ടി സ്വദേശി അനീഷാ (37)ണ് അറസ്റ്റിലായത്. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നു.

ഒരാഴ്ചയായി പള്ളിക്കുന്ന് തുളിച്ചേരി, തളാപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കാണ് ദുരനുഭവം നേരിട്ടത്. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതോടെ കഥ മാറി. യുവതി കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

ഇതോടെ എസ് ഐ ശ്രീജിത്ത് കൊടേരിയും, സിപിഒ മാരായ സഞ്ജയ്, ബാബു പ്രസാദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. അന്വേഷണത്തില്‍ നിരവധിപ്പേര്‍ ഇരയായതായി വ്യക്തമായിരുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ മറ്റു ചിലരും പരാതി നല്‍കി.

പരിഭ്രമത്തില്‍ ആരും വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. ഞെട്ടല്‍ മാറുമ്പോഴേക്കും അനീഷ് സ്ഥലം വിട്ടിരിക്കും. അതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ പരിശോധിക്കേണ്ടി വന്നു. പരാതിക്കാര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഒന്നും സിസി ടിവി ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തില്‍ ഓഫീസ് സമയത്ത് രാവിലെയും വൈകുന്നേരം 5 മണിയോട് കൂടിയുമാണ് കൂടുതല്‍ സ്ത്രീകള്‍ക്കും ദുരനുഭവം ഉണ്ടായത് എന്ന് മനസിലായത്.

തിരക്ക് കുറഞ്ഞ തളാപ്പ് അമ്പലം റോഡിലാണ് കൂടുതലും ഇയാളുടെ ശല്യം ഉണ്ടായത്. പരാതിക്കാരില്‍ ഒരാള്‍ കാര്‍ ഏതാണെന്ന് ഓര്‍ത്തിരുത് ഗുണം ചെയതു. മാരുതി റിറ്റ്‌സ് കാര്‍ അവര്‍ ഈയിടെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നു. അതിനാല്‍ അവര്‍ കാര്‍ റിറ്റ്‌സ് ആണെന്ന് പോലീസിന് മൊഴി നല്‍കി. ഇതോടെ നഗരത്തിലെ ഒട്ടേറെ റിറ്റ്‌സ് കാറുകള്‍ പരിശോധിച്ചു.

തളാപ്പ് അമ്പലത്തിലെ സിസിടിവി പരിശോധിച്ചതില്‍ ഒരു റിറ്റ്‌സ് കാര്‍ പലതവണ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതായി ശ്രദ്ധയില്‍ പെട്ടു. അതിന്റെ ചില്ലില്‍ ഒട്ടിച്ച പ്രത്യേക സ്റ്റിക്കര്‍ മനസിലാവുകയും തുടര്‍ന്ന് മലപ്പുറം രജിസ്‌ടേഷന്‍ കാറാണ് എന്ന് വ്യക്തമാവുകയും ചെയ്തു. മലപ്പുറത്ത് അന്വേഷിച്ചതില്‍ കണ്ണുര്‍ സ്വദേശിയാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ നഗരത്തിന്‍ ഒട്ടേറെ സ്ഥലത്ത് ലൈംഗിക പ്രദര്‍ശനം നടത്തിയതായി സമ്മതിച്ചു. കണ്ണൂര്‍ നഗരത്തിലെ ഫ്‌ലാറ്റില്‍ നിന്ന് രാവിലെ ജോലിക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴുമാണ് കലാ പരിപാടി അരങ്ങേറുന്നത്. പ്രതിയെ പരാതിക്കാര്‍ തിരിച്ചറിയുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ചങ്ങനാശേരിയിലെ റിപ്പർ മോഡൽ കൊലപാതകം പ്രതി പിടിയിൽ. പൊലീസ്‌ സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷനു സമീപം കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ കല്ലിനു തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി സ്വന്തം മാതാവിനെ കല്ലിനിടിച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ചയാള്‍.

ചങ്ങനാശേരി നഗരത്തില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന തൃക്കൊടിത്താനം ചക്രത്തികുന്നില്‍ ചന്ദ്രായത്തില്‍ വീട്ടില്‍ ഗോപി(കണിയാന്‍ ഗോപി-65)യെ തലയ്ക്കടിച്ചു കൊന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. കൊല്ലപെട്ട ഗോപിയും പ്രതി സജിയും സുഹൃത്തുക്കളായിരുന്നു. സജി ഗോപിയെ ഉപദ്രവിക്കുന്നതു പതിവായിരുന്നു. കേസിലെ പ്രതിയായയ ചങ്ങനാശേരി മറ്റം മുണ്ടയ്ക്കല്‍ വീട്ടില്‍ തോമസിന്റെ മകന്‍ സജി തോമസി(39) നെ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്.

സ്വന്തം മാതാവിനെ കല്ലിനിടിച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ചതും റോഡിലൂടെ നടന്നുപോയ സ്ത്രീയെ അടിച്ചു വീഴ്ത്തിയതടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് സജി. ലഹരിക്ക് അടിമയായ ഇയാള്‍ നിരന്തരം അക്രമണകാരിയാണെന്നും പോലീസ് പറഞ്ഞു. കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഇരുവരും ഉപയോഗിച്ചിരുന്നു. കൊല്ലപെട്ട ഗോപി സജിയെ മുന്‍പു മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണു ഗോപിയെ കൊലപ്പെടുത്തിയതെന്നു പ്രതി പോലീസിനു മൊഴി നല്‍കി. പല ദിവസങ്ങളിലും ഇവര്‍ ഒന്നിച്ചാണു കടത്തിണ്ണകളിലും മറ്റു സ്ഥലങ്ങളിലും കിടന്നിരുന്നത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണു കൊലപാതകം നടന്നത്. സമീപത്തു കടയില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ പ്രതിയെ വേഗത്തില്‍ കണ്ടെത്തുന്നതില്‍ പോലീസിനു സഹായമായി. പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഹോളോബ്രിക്‌സ് കല്ലുമായി പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കല്ലുപയോഗിച്ചു രണ്ടു തവണ പ്രതി കൊല്ലപെട്ട ഗോപിയുടെ തലക്കിടിച്ചതിനെ തുടര്‍ന്നു തലയോട്ടിപൊട്ടി ചോര വാര്‍ന്നാണു മരണം സംഭവിച്ചത്.

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. ദൃക്‌സാക്ഷികളില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പരാതികളൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.

പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയിരിക്കുന്നത്. സമാന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ സ്വകാര്യ ബസ് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ജീവനക്കാരെ പിടിച്ചു മാറ്റിയത്.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വ്യാപിച്ചതോടെ അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ പരാതി ലഭിക്കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.

വീഡിയോ കാണാം

https://www.facebook.com/1545760932212281/videos/1643950812393292/

കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ചൂടാറും മുന്‍പ് വീണ്ടും പീഡനം. നടുറോഡില്‍ വെച്ച് ഒരു കൂട്ടം യുവാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ അക്രമിക്കുന്ന വീഡിയോ ഇവര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.

നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടി ക്രൂരമായ അക്രമിക്കപ്പെടുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഇവിടുത്തെ നാട്ടുകാര്‍. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജെഹാനാബാദ് എസ്പി മനീഷ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാല്‍ സംഭവം എവിടെയാണ് നടന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ കാണുന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം.

ജെഹനാബാദ് രജിസ്‌ട്രേഷനിലുള്ള ഈ ബൈക്ക് കണ്ടെത്തിയാല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ നിരക്കില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ഇത്തരം കേസുകളില്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

വീഡിയോ

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ദൈവ ഭക്തനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്നാണ് സോഷ്യല്‍ മീഡയയുടെ പരിഹാസം. സത്യസായിബാബയുടെ ചിത്രത്തിന് മുന്നില്‍ ഭക്തി സാന്ദ്രമായി തൊഴുത് നില്‍ക്കുന്ന കടകംപള്ളിയുടെ പുതിയ ചിത്രമാണ് ട്രോളര്‍മാര്‍ക്ക് ചാകരയുണ്ടാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ പൊതുവില്‍ നിരീശ്വരവാദികളാണെങ്കിലും ആള്‍ദൈവങ്ങളെ കണ്ടാല്‍ ഇതൊക്കെ മറക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഭക്തിയില്‍ കടകംപള്ളി മറികടക്കാന്‍ മറ്റാരുമില്ലെന്നാണ് മറ്റൊരു പരിഹാസ കമന്റ്.

ഇന്ന് രാവിലെയോടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കടകംപള്ളിയുടെ ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി. കടകംപള്ളിയുടെ ഭക്തി മുന്‍പും സോഷ്യല്‍ മീഡിയ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. പക്ഷേ ഇത്തവണ ഇത്തിരി രൂക്ഷമായ പ്രതികരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സായിബാബയെന്ന ആള്‍ദൈവം ഇന്ത്യയിലെ മാജിക് എന്ന കലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് പലരും കളിയാക്കുന്നു.

എന്നാല്‍ ചിത്രം ഏത് പരിപാടിക്കിടെ എടുത്തതാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനവും വഴിപാടും കഴിച്ച മന്ത്രി വെട്ടിലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്തായാലും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരെ ട്രോളാനുള്ള അവസരമായി മന്ത്രിയുടെ ചിത്രം മാറിയിട്ടുണ്ട്.

ന്യൂഡല്‍ഹി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പിക്ക് സി.പി.ഐഎമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് ശ്രീജിത്തിന്റെ സഹോദരന്റെ മൊഴി.

കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തതെന്നും ഹസന്‍ പറഞ്ഞു. ആലുവയിലെ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇന്ന് വരാപ്പുഴയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു.

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തോട് പ്രദേശവാസികള്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലിഗയെ കാണാതായി ദിവസങ്ങള്‍ നീണ്ട തെരെച്ചില്‍ നടത്തിയിട്ടും വിവരങ്ങളൊന്നും നല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാവാതിരുന്നതാണ് പോലീസിനെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. ലിഗയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് തിരുവല്ലത്തിന് സമീപം വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്തെ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശത്തെ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.

എന്നാല്‍ പ്രദേശവാസികളായ ചിലര്‍ മൃതദേഹം നേരത്തെ കണ്ടിരുന്നുവെന്നും പോലീസിനെ മനഃപൂര്‍വ്വം വിവരമറിയിക്കാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരീരം കിടന്നിരുന്നതിന് തൊട്ടടുത്തായി 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജീര്‍ണിച്ച മൃതശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിട്ട് പോലും ആരും സംഭവ സ്ഥലത്ത് എത്തിയില്ലെന്നത് അവിശ്വസനീയമാണ്. ലിഗയെ പലരും കണ്ടിരുന്നെങ്കിലും പോലീസിനെ അറിയിച്ചില്ല. രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികള്‍ വാഴമുട്ടത്തിന് സമീപങ്ങളില്‍ താമസിക്കുന്നവരാണെന്ന് പോലീസിന് സംശയമുണ്ട്. അതേസമയം കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ശക്തമായ തെളിവുകളുടെ അഭാവമുള്ളതു കൊണ്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വരും ദിവസങ്ങളില്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved