Latest News

ന്യൂ​ഡ​ൽ​ഹി: ബു​റാ​ഡി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ മോ​ക്ഷപ്രാ​പ്തി​ക്കാ​യി സ്വ​യം ജീ​വ​നൊ​ടു​ക്കി എ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ലേ​ക്കു സൂ​ച​ന​ക​ൾ ന​ൽ​ക്കു​ന്ന കൈ​യെ​ഴു​ത്തുപ്ര​തി​ക​ൾ വീ​ട്ടി​ൽനി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഏ​തെ​ങ്കി​ലും വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യോ ആ​ൾ​ദൈ​വ​ങ്ങ​ളു​ടെ പ്രേ​ര​ണ​യാ​ലോ മ​രി​ച്ച​ത​ല്ലെ​ന്നും കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ് അ​ടു​ത്ത ബ​ന്ധു​വാ​യ സു​ജാ​ത പ​റ​യു​ന്ന​ത്. മ​രി​ച്ച നാ​രാ​യ​ണ​ൻ ദേ​വി​യു​ടെ മ​ക​ളാ​ണു സു​ജാ​ത.

പ​തി​നൊ​ന്നു പേ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടു​ന്ന​തു ശ​രി​യ​ല്ല. അ​വ​രെ ആ​രെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തി​യി​രി​ക്കാ​നാ​ണു സാ​ധ്യ​ത എ​ന്നു സു​ജാ​ത പ​റ​ഞ്ഞു. കൈ​ക​ൾ പി​ന്നി​ൽ കൂ​ട്ടി​ക്കെ​ട്ടി മു​ക​ളി​ലെ ഗ്രി​ല്ലി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് പ​ത്തു പേ​രെ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ളെ കി​ട​പ്പു മു​റി​യി​ലാണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. നാ​രാ​യ​ണ്‍ ദേ​വി മ​ക്ക​ളാ​യ ഭാ​വ്നേ​ഷ്, ല​ളി​ത്, മ​രു​മ​ക​ൾ സ​വി​ത, ടീ​ന, മ​ക​ൾ പ്ര​ബി​ത, പേ​ര​ക്കു​ട്ടി​ക​ളാ​യ പ്രി​യ​ങ്ക, നീ​തു, മോ​നു ധ്രു​വ്, ശി​വം എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലും ആ​റു പേ​രു​ടെ മ​ര​​ണം തൂ​ങ്ങി​യ​ാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​രി​ച്ച നാ​രാ​യ​ണ്‍ ദേ​വി​യു​ടെ ക​ഴു​ത്തി​ൽ ബ​ലം​പ്ര​യോ​ഗി​ച്ച പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണി​ത്. ഇ​വ​രെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണു നി​ഗ​മ​നം.

അ​തി​നി​ടെ, മ​ര​ണം ന​ട​ന്ന വീ​ടി​ന്‍റെ ഭി​ത്തി​യി​ൽനി​ന്ന് മു​ന്നോ​ട്ടു ത​ള്ളി നി​ൽ​ക്കു​ന്ന 11 പൈ​പ്പു​ക​ൾ ക​ണ്ടെ​ത്തി. ഇ​തി​ലേ​ക്ക് കു​ടി​വെ​ള്ളം വ​രു​ന്ന പൈ​പ്പു​ക​ൾ ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല. ഈ ​പൈ​പ്പു​ക​ളി​ൽ എ​ന്തോ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സും പ​റ​യു​ന്ന​ത്. ഈ ​പൈ​പ്പു​ക​ളു​ടെ വി​ന്യാ​സം ഫാ​മി​ലി ട്രീ​യൂ​ടെ മോ​ഡ​ലി​ലാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​ന​ങ്ങ​ൾ പോ​ലെത​ന്നെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തും. മ​രി​ച്ച​വ​രു​ടെ ആ​ത്മാ​ക്ക​ൾ പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​നുവേ​ണ്ടി​യാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വീ​ട്ടി​ൽനി​ന്നും ക​ണ്ടെ​ടു​ത്ത ഡ​യ​റി​ക്കു​റി​പ്പുക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പോ​ലീ​സ് പ​റ​യു​ന്ന​ത്. ഏ​തെ​ങ്കി​ലും ആ​ൾ​ദൈ​വ​ത്തി​ന്‍റെ പ്രേ​ര​ണ​യാ​ൽ മോ​ക്ഷ​പ്രാ​പ്തി​ക്കാ​യി ഇ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കിയതാണെന്ന സൂ​ച​ന​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾപോ​ലെ ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന​തും പോ​ലീ​സി​ന്‍റെ സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു. ഡ​യ​റ​ിയി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്നതു പോ​ലെത​ന്നെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ വാ​യും ക​ണ്ണും മൂ​ടി​ക്കെ​ട്ടി​യി​രു​ന്ന​തെ​ന്നാ​ണ് അ​ഡീ​ഷ​ണ​ൽ ഡി​സി​പി വി​നീ​ത് കു​മാ​ർ പ​റ​ഞ്ഞ​ത്.

കൊ​​​ച്ചി: മ​​​ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു മ​​​നോ​​​ഹ​​​ര​​​നും ഭാ​​​ര്യ ഭൂ​​​പ​​​തി​​​യും. മ​​​ട​​​ങ്ങി​​​യ​​​ത് പ്രി​​​യ​​മ​​​ക​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​ര​​​വു​​​മാ​​​യി. മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ൽ കൊ​​ല്ല​​പ്പെ​​ട്ട അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ അ​​​ച്ഛ​​​ൻ മ​​​നോ​​​ഹ​​​ര​​​നും ഭാ​​​ര്യ ഭൂ​​​പ​​​തി​​​യും ഇ​​​ടു​​​ക്കി വ​​​ട്ട​​​വ​​​ട​​​യി​​​ൽ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​ളാ​​ണ്. കി​​​ഴ​​​ക്ക​​​ന്പ​​​ല​​​ത്ത് കി​​​റ്റ​​​ക്സി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​ക​​ൾ കൗ​​​ത്സ​​​ല്യ​​​യെ കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം എ​​ത്തി​​യ ഇ​​രു​​വ​​രും തി​​രി​​ച്ചു​​പോ​​യി​​രു​​ന്നി​​ല്ല.

അ​​തി​​നി​​ടെ​​യാ​​ണു മ​​​ക​​​ന് അ​​​പ​​​ക​​​ടം പ​​​റ്റി​​യെ​​ന്ന വാ​​ർ​​ത്ത കേ​​ൾ​​ക്കു​​ന്ന​​ത്. എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ടി​​​യെ​​​ത്തി​​​യ ഇ​​​രു​​​വ​​​ർ​​​ക്കും താ​​​ങ്ങാ​​​നാ​​​കു​​​ന്ന​​​തി​​​ലും അ​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു പ്രി​​യ മ​​​ക​​​ന്‍റെ വേ​​​ർ​​​പാ​​​ട്. സ​​​ങ്ക​​​ടം അ​​​ട​​​ക്കാ​​​നാ​​​കാ​​​തെ വി​​​ല​​​പി​​​ക്കു​​​ന്ന ഇ​​​രു​​​വ​​​രെ​​​യും ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ പൊ​​​തു​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ പ്രി​​​യ മ​​​ക​​​ന്‍റെ ദേ​​​ഹ​​​ത്ത് കെ​​​ട്ടി​​​പ്പി​​​ടി​​​ച്ചു വി​​​ല​​​പി​​​ക്കു​​​ന്ന ഇ​​​രു​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും തീ​​രാ നൊ​​​ന്പ​​​ര​​​മാ​​​യി.

“എ​​​ൻ മ​​​ക​​​നെ… നാ​​​ൻ പെ​​​റ്റ മ​​​ക​​​നെ’ എ​​​ന്നു​​​ള്ള ഭൂ​​​പ​​​തി​​​യു​​​ടെ നി​​​ല​​​വി​​​ളി കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലെ നി​​​ശ​​​ബ്ദ​​​ത​​​യെ ഭേ​​​ദി​​​ച്ചു. സ​​​മീ​​​പം മൂ​​​ക​​സാ​​​ക്ഷി​​​യാ​​​യി ക​​​ണ്ണീ​​​രൊ​​​ഴു​​​ക്കി നി​​​ന്നി​​​രു​​​ന്ന അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ പ​​​രി​​​ജി​​​ത്തും ഹൃ​​​ദ​​​യം നു​​​റു​​​ങ്ങു​​​ന്ന വേ​​​ദ​​​ന​​​യാ​​​യി​​​രു​​​ന്നു.

ഉ​​​ള്ളു​​​ല​​​യ്ക്കു​​​ന്ന ജീ​​​വി​​​ത പ്രാ​​രാ​​ബ്ധ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ​ന​​​ല്ല നാ​​​ളെ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​യി​​​രു​​​ന്നു അ​​വ​​ർ​​ക്ക് അ​​​ഭി​​​മ​​​ന്യു​. എ​​പ്പോ​​ഴും ചി​​​രി​​​ക്കു​​​ന്ന മു​​​ഖം. ശാ​​​ന്ത​​പ്ര​​​കൃ​​​തം. വ​​​ള​​​രെ ദ​​​രി​​​ദ്ര ചു​​​റ്റു​​​പാ​​​ടി​​​ൽ​​നി​​​ന്നാ​​​ണ് വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും അ​​തൊ​​ന്നും അ​​ഭി​​മ​​ന്യു ആ​​​രെ​​​യും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ല. സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്ന രാ​​​ത്രി നാ​​​ട്ടി​​​ൽ​​നി​​​ന്നു പ​​​ച്ച​​​ക്ക​​​റി​​ലോ​​​റി​​​യി​​​ലാ​​​ണ് അ​​​ഭി​​​മ​​​ന്യു കോ​​​ള​​​ജി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച കെ​​​മി​​​സ്ട്രി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച റി​​​ഫ്ര​​​ഷ​​​ർ ക്യാ​​​ന്പ് ക​​​ഴി​​​ഞ്ഞ​​ശേ​​ഷം അ​​തി​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച ഫ്ളെക്സ് താ​​​ൻ എ​​​ടു​​​ത്തോ​​​ട്ടെ എ​​​ന്നു ചോ​​​ദി​​​ച്ചെ​​​ത്തി​​​യ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ അ​​​ധ്യാ​​​പ​​​ക​​​ർ ഓ​​​ർ​​​ക്കു​​​ന്നു. കോ​​​ള​​​ജി​​​ൽ ത​​​നി​​​ക്ക് പു​​​ത​​​യ്ക്കാ​​​ൻ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​ഭി​​​മ​​​ന്യു ഫ്ളെക്സ് ചോ​​​ദി​​​ച്ച​​​ത്. പ​​​ഠി​​​ച്ച് അ​​​ച്ഛ​​​നും അ​​​മ്മ​​​യ്ക്കും ത​​​ണ​​​ലാ​​​ക​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു അ​​​ഭി​​​മ​​​ന്യു എ​​​പ്പോ​​​ഴും പ​​​ങ്കു​​വ​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു കൂ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

“പെ​​​ണ്ണേ എ​​​ടി പെ​​​ങ്കോ​​​ച്ചേ നീ ​​​എ​​​ന്നെ മ​​​റ​​​ന്നി​​​ല്ലേ’… എ​​ന്ന നാ​​ട​​ൻ പാ​​ട്ട് അ​​​ഭി​​​മ​​​ന്യു എ​​​പ്പോ​​​ഴും പാ​​​ടാ​​​റു​​​ണ്ടാ​​യി​​രു​​ന്നു. കൂ​​ട്ടു​​കാ​​രു​​ടെ പ​​​ല​​​രു​​​ടെ​​​യും മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ ഈ ​​പാ​​​ട്ടു​​​ക​​​ൾ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഭി​​​മ​​​ന്യു​ കൊ​​ല്ല​​പ്പെ​​ട്ട​​ശേ​​​ഷം സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ഈ ​​​പാ​​​ട്ടു​​​ക​​​ൾ നൊ​​​ന്പ​​​ര​​​ക്കാ​​​റ്റാ​​​യി പ​​​ട​​​ർ​​​ന്നു​.

വടക്കന്‍ തായ്‌ലന്‍ഡ്  ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളും കോച്ചിനെയും രക്ഷപ്പെടുത്തിയെന്ന് പ്രവശ്യാ ഭരണകൂടം.ഒമ്പതു ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 കുട്ടികളെയും കോച്ചിനെയും തായ് നേവി സീലാണ് ജീവനോടെ രക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡ് താം ലുവാങ് ഗുഹയില്‍ കുടുങ്ങി പോയത്.ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ കയറിയ ഗുഹാമുഖം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.

ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.

1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടിയില്‍ എലിമിനേഷന്‍ കഴിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറി. രണ്ട് പേര്‍ പുറത്തേക്ക് പോയതിന് ശേഷം ബിഗ് ഹൗസില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളായ അര്‍ച്ചന സുശീലന് എന്ത് സംഭവിച്ചുവെന്ന ചോദ്യവുമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സാഹസികതയോട് അതീവ തല്‍പ്പരരായ അര്‍ച്ചനയ്ക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യണം. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അര്‍ച്ചന സുശീലന്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം കിണഞ്ഞു ശ്രമിക്കുകയാണ്. മുട്ടിവിളിച്ചും അപേക്ഷിച്ചും വാതില്‍ തുറക്കാനാവശ്യപ്പെടുകയാണ് എല്ലാവരും. താരത്തിനെന്ത് പറ്റിയെന്ന സംശയം എല്ലാവരുടെ മുഖത്തും പ്രകടമാണ്. രഞ്ജിനിയും ശ്വേതയും പേലിയും ദീപനും സാബുവും അനൂപുമൊക്കെ താരത്തോട് വാതില്‍ തുറക്കാനാവശ്യപ്പെടുന്നുണ്ട്.

അര്‍ച്ചന വാതില്‍ തുറക്കാതിരിക്കിരിക്കുമ്പോള്‍ അനൂപിന് ശ്വാസം കിട്ടാതെ വരുന്നുമുണ്ട്. മക്കളേ അര്‍ച്ചനേ വാതില്‍ തുറക്കെടാ ശ്വാസം കിട്ടുനില്ലെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. ഇതോടെ രഞ്ജിനിയും ശ്വേതയുമൊക്കെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയണമെങ്കില്‍ മുഴുനീള എപ്പിസോഡ് പുറത്തുവരണം.

ഇത്തരം നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ചാനല്‍ പറയുന്നത്. ഈ പരിപാടി ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിലെ മുഖ്യവിഷയങ്ങളിലൊന്നായി ഇത് മാറിയിട്ടുമുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായതിന്റെ തുടര്‍കഥയാണെന്നു തീര്‍പ്പു വരുത്തി കുടുംബത്തിലെ ചിലര്‍ കുറിച്ച ഡയറിക്കുറിപ്പുകള്‍ പുറത്ത്. എങ്ങനെയാണ് മരിക്കണ്ടത് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡയറി കലാസൃഷ്ടിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ മരണപ്പെട്ടവരുടെ കൈപ്പടയാണ് ഡയറിയിലുള്ളതെന്നും വ്യജ സൃഷ്ടയിലുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി. ഡയറിയിലെ വാക്കുകളില്‍ മരണം ആളിഞ്ഞു കിടക്കുന്നതായും, എഴുത്തില്‍ ‘താന്ത്രിക്’ സ്വഭാവമുണ്ടെന്നുമുള്ള നിഗമനത്തില്‍ എത്തി.

ഒരു കുടുംബത്തിലെ ഇത്രയും വ്യക്തികളുടെ മരണം ആള്‍ദൈവങ്ങളുടെ നിര്‍ദേശത്താലുള്ള ‘കൂട്ട മോക്ഷപ്രാപ്തി’ക്കുള്ള ശ്രമമായിരുന്നോ എന്നുകൂടി അന്വേഷണിച്ചു വരികയാണ് പോലീസ്. മരണത്തെ അടിസ്ഥാനമാക്കി അന്വേഷണം ആള്‍ദൈവങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. ഒരു ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ജീവന്‍ വെടിയുന്ന കുടുംബമല്ല ഭാട്ടിയയുടേത്. എല്ലാവര്‍ക്കും തന്നെ വിദ്യാവഭ്യാസവും വിവേക ബുദ്ധി ഉള്ളവരുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടന്നത് കൊലപാതകമാണെന്ന് അടിയുറച്ച് പറയുകയാണ് ഇവര്‍.

കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

‘എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാനാകാത്ത വിധം കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം’ എന്നായിരുന്നു പോലീസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലെ വരികള്‍. ഏതാനും മാസങ്ങളായി ഈ ഡയറിയില്‍ കുടുംബത്തിലെ എല്ലാവരും എഴുതുന്നുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. ദിവസം രേഖപ്പെടുത്തിയിട്ടുള്ള ഡയറിയില്‍ അവസാനമായി എഴുതിയതു മരണം നടക്കുന്ന ഞായറാഴ്ചയ്ക്കു രണ്ടു ദിവസം മുന്‍പാണ്. അതാകട്ടെ ‘താന്ത്രിക്’ സ്വഭാവമുള്ളതും.

ഡയറില്‍ എഴുതിയതിനു സമാനമായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൂന്നു പേര്‍ വീതമായിട്ടായിരുന്നു മൃതദേഹങ്ങള്‍ തൂങ്ങി നിന്നിരുന്നത്. ഒരാളാകട്ടെ ജനാലയുടെ ഗ്രില്ലിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡയറിയിലെ കുറിപ്പിങ്ങനെ: ‘വയസ്സായ അവര്‍ക്ക് നേരെ നില്‍ക്കാനാകില്ല. അതിനാല്‍ അവരെ മറ്റൊരു മുറിയില്‍ കിടത്താം’.

ബെഡ് ഷീറ്റില്‍ നിന്നു കീറിയെടുത്ത തുണി കൊണ്ടായിരുന്നു എല്ലാവരുടെയും മുഖം മറച്ചിരുന്നത്. വായ് പ്ലാസ്റ്റര്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഡയറിയില്‍ പറഞ്ഞതിനു സമാനമാണെന്നും അഡീ. ഡിസിപി വിനീത് കുമാര്‍ പറഞ്ഞു. ‘മുന്‍ തവണത്തേക്കാള്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകള്‍. അതില്‍ വിജയിച്ചാല്‍ മുന്നോട്ടുള്ള പാത എളുപ്പമായി…’ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഭാട്ടിയ കുടുംബം ഒരിക്കലും അന്ധവിശ്വാസികളായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ‘മോക്ഷപ്രാപ്തി’യിലേക്കു പോകേണ്ട ആവശ്യവും അവര്‍ക്കില്ല. ഭവ്‌നേഷിന്റേത് ധനിക കുടുംബമായിരുന്നു. ഒരു ബാങ്ക് വായ്പ പോലുമില്ല. സാമ്പത്തിക പരാധീനതകളുമില്ല. പിന്നെന്തിന് ആത്മഹത്യ ചെയ്യണം? നവംബറില്‍ പ്രിയങ്കയുടെ വിവാഹം നടക്കാനിരിക്കുകയാണ്.

മീനു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കുട്ടികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. എംഎ വിദ്യാര്‍ഥിനിയാണ് നിധി. ഇരുവരെയും ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പലചരക്കു കടയിലും കാണാം. അഥവാ ആത്മഹത്യ ചെയ്താല്‍ തന്നെ എങ്ങനെയാണു കണ്ണുകെട്ടി, വായ് മൂടി മരിക്കുന്നതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.

 

ആലപ്പുഴ: മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്ഐ- കാമ്പസ് ഫ്രണ്ട് സംഘട്ടനം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനും (23) വെട്ടേറ്റു, യൂണിറ്റ് കമ്മിറ്റി അംഗമായ അജയ്ക്കും വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ വണ്ടാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്എഫ്ഐക്കാർ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണ് വിവരം. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവുമായി ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് അമ്മ. നടി രേവതിക്കു നല്‍കിയ കത്തിലാണ് അമ്മ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

ദിലിപീനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്‌ക്ക് കത്തു നല്‍കിയത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

കത്തു നൽകിയ നടിമാർക്കു കൂടി സാധിക്കുന്ന ഒരു ദിവസം ചർച്ച നടത്താമെന്നാണ് കത്തിൽ പറയുന്നത്. ഈ മാസം അവസാനത്തോടുകൂടി കൊച്ചിയിൽ വച്ച് ചർച്ച നടക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാർ അമ്മയ്‌ക്ക് കത്ത് കൈമാറിയിരുന്നത്.

കൊച്ചി: ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ പരാതി ലഭിച്ചിരുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കന്യാസ്ത്രീ വന്ന് സംസാരിച്ചത് മഠത്തിലെ പ്രശ്നങ്ങളെപ്പറ്റിയായിരുന്നു. പീഡനത്തെ കുറിച്ച് ഒന്നും അവര്‍ പറഞ്ഞിരുന്നില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ കര്‍ദിനാള്‍ പ്രതികരിക്കുന്നത്.

എന്നാല്‍ ബിഷപ്പ് പീഡിപ്പിച്ചതായി മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ പറഞ്ഞു. ഇ-മെയിലിലൂടെയായിരുന്നു മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി.

കര്‍ദിനാള്‍ കയ്യൊഴിഞ്ഞതോടെയാണ് മാര്‍പാപ്പയ്ക്ക് പരാതി അയക്കാന്‍ തീരുമാനിച്ചത്. ബിഷപ്പ് ലത്തീന്‍ പ്രതിനിധിയായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാടെന്നും കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനിടെ കന്യാസ്ത്രീ പറഞ്ഞിരുന്നു.

ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. മഠത്തിലെ മറ്റ് അന്തേവാസികളെയും ചോദ്യംചെയ്യുമെന്നാണ് വിവരം.

ദിലീപിനെ അമ്മ സംഘടനയിൽ തിരികെ എടുക്കുന്നില്ലേ എന്ന ചോദ്യം യോഗത്തിൽ ഉന്നയിച്ചത് നടി ഊർമിള ഉണ്ണിയാണ്. ഈ തീരുമാനത്തെ എല്ലാവരും കൈയടിച്ച് പാസാക്കുകയായിരുന്നു. ഊർമിള ഉണ്ണിയുടെ നിലപാടിലും ചോദ്യത്തിലുമുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുകയാണ്. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർമിള ഉണ്ണിയുടെ നിലപാട് കോഴിക്കോട്ടെ മാധ്യമപ്രവർത്തകര്‍ ആരാഞ്ഞത്.

നിങ്ങളും ഒരു അമ്മയല്ലേ, മകളുടെ ഭാവിയിൽ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവം നടന്നതിനെ എങ്ങനെയാണ് ഇങ്ങനെ കാണാൻ സാധിക്കുന്ന ചോദ്യത്തിന്, തീർത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടിയിൽ നിന്നും ഉണ്ടായത്. ‘അമ്മേ കാണണം, അമ്മേ.. അമ്മേ’, ‘ഒരു ഫോൺവരുന്നു നോക്കട്ട?’ എന്നീതരത്തിൽ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയതെന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

നടിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള മറ്റുചോദ്യങ്ങൾക്ക്, വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്, മാധ്യമങ്ങൾ കുറച്ചുകൂടി പോസ്റ്റീവാകൂ, എന്റെ മകളുടെ ഷോർട്ട്ഫിലിമിനെക്കുറിച്ചൊക്കെ ചോദിച്ചുകൂടെ എന്നുള്ള ഉപദേശവും മറുചോദ്യവുമാണ് ലഭിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത് അടക്കമുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തി.

ദീപാനിശാന്തിന്റെ കുറിപ്പ് വായിക്കാം…..

ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു! സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു!

ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :

‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ…. അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം… എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ…ന്ന് ട്ടാ….!’

മുഴുവൻ വീഡിയോ ഇവിടെ ഇടാൻ നിവൃത്തിയില്ല.. വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടും!

https://m.facebook.com/story.php?story_fbid=915722715301092&id=100005901160956

കൊച്ചി: എസ്എഫ്ഐ ഇടുക്കി ജില്ല നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച ശേഷം പ്രതികൾ മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.

ഓട്ടോറിക്ഷയിൽ മട്ടാഞ്ചേരി ചുളളിക്കലിൽ ചെന്നിറങ്ങിയ പ്രതികൾ എസ്‌ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഈ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് പൊലീസിന് ലഭിച്ചു. സംഭവത്തിൽ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.

പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്ററൊട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വിളിച്ചതനുസരിച്ച് കൂടുതൽ പേർ സ്ഥലത്തെത്തി. ഇതോടെ വാക്കുതർക്കം കൈയ്യാങ്കളിയിലായി.

ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാൾ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവർത്തകർ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അർജുനെ പിന്നീട് കുത്തിപ്പരിക്കേൽപ്പിച്ചു.

സംഘർഷത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ എസ്എഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അർജുനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അർജുൻ. ഇദ്ദേഹത്തിന്റെ വയറിനാണ് കുത്തേറ്റത്. കരളിൽ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് പുലർച്ചെ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം അർജുനെ വെന്റിലേറ്ററിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved