ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ.മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ. ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം സ്റ്റെം എഡുക്കേഷന്‍ മേധാവിയുമായ മരിയ 2017 ല്‍ സൗത്ത് ഓസ്‌ട്രേലിയന്‍ വുമന്‍ ഹോണര്‍ റോളിനും അര്‍ഹയായിരുന്നു.
2018 ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ പ്രസിഡന്റും Autsralian Synchrtoron മേധാവിയുമായ പ്രൊഫ.ആന്‍ഡ്രു പീലില്‍ നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ്.

വാർത്ത : ജോര്‍ജ്ജ് തോമസ്
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ ഇടപെട്ട സിഎംഐ സീനിയർ വൈദികനായ ജയിംസ് ഏർത്തയിലിനെതിരെ കേസെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിനാണ് വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസെടുത്തത്. കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേരില്‍ മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സിഎംഐ സഭയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇയാള്‍ക്കെതിരെ സിഎംഐ സഭ നേരത്തെ നടപടിയെടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് ഇടുക്കിയിലെ അറക്കുളം സെൻറ് ജോസഫ് മോണാസ്ട്രിയിലേക്ക് മാറ്റിയിരുന്നു. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.
ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.
നെഞ്ചില്‍ നിന്നും കൈകളും, വിരലുകളും വളര്‍ന്നതോടെ ജീവിതം ദുസ്സഹമായി മാറിയ പതിനാലുകാരിക്ക് ഒടുവില്‍ സഹായം. പിറന്നുവീണപ്പോള്‍ മുതല്‍ നെഞ്ചില്‍ നിന്നും കൈകളും, ഉടലും വളരുന്ന നിലയിലായിരുന്നു വെറോണിക്ക കമിംഗ്വെസ്. 14 വര്‍ഷക്കാലം ഇതുമായി നടന്നതിനൊടുവിലാണ് കുട്ടിക്ക് വൈദ്യസഹായം ലഭിച്ചത്.
യഥാര്‍ത്ഥത്തില്‍ വെറോണിക്കയുടെ ഇരട്ട സഹോദരിയാണ് അവളുടെ ശരീരത്തില്‍ വളര്‍ന്നത്. ഇത് കൃത്യമായി വേര്‍പ്പെട്ട് വളരാതെ കുട്ടിയുടെ ശരീരത്തിനൊപ്പം ചേര്‍ന്ന് വളരുകയായിരുന്നു. തന്റെ ഇരട്ടയെ വൃത്തിയാക്കുന്നത് മുതല്‍ വിരലില്‍ നഖങ്ങള്‍ വരെ ഇവള്‍ വെട്ടിനല്‍കിയിരുന്നു.

എന്നാല്‍ ഇതുമൂലം സാധാരണ ജീവിതം വെറോണിക്കയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പ്രദേശവാസികള്‍ ഇവള്‍ക്കായി പണം സ്വരൂപിക്കുകയും, അധികൃതര്‍ അയല്‍രാജ്യമായ തായ്‌ലന്‍ഡിലേക്ക് ഓപ്പറേഷനായി അയയ്ക്കുകയും ചെയ്തു. തന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൈകാലുകളും വലുതായി തുടങ്ങി. ഭാരം വര്‍ദ്ധിച്ചതോടെ നടക്കാനും ബുദ്ധിമുട്ടായി.
ഇരട്ടകളായി പിറക്കേണ്ടിയിരുന്ന വെറൊണിക്കയുടെ ഇരട്ട പൂര്‍ണ്ണമായും വികസിച്ചില്ല. കുട്ടിയുടെ ശരീരത്തില്‍ വളര്‍ന്ന ഇരട്ട ശരീരഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് സര്‍ജന്‍മാര്‍ വ്യക്തമാക്കി.
ബീഹാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജിന്റെ ഐ.സി.യു വെള്ളത്തില്‍. സംസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ആശുപത്രിയിലാകെ വെള്ളം കയറി. ഐ.സി.യുവിൽ മീനുകൾ നീന്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

നഗരത്തിലെ മാലിന്യം കലർന്ന വെള്ളമാണ് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കിടക്കുന്ന മുറിയിലൂടെ ഒഴുകുന്നത്. ഈ വെള്ളത്തിൽ ചവിട്ടി രോഗികളെ ശുശ്രൂഷിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് ഡോക്ടർമാരും നഴ്സുമാരും. കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണ്. മഴ കനത്തതോടെ തെരുവിൽ നിന്ന് വെള്ളം ആശുപത്രി ഐ.സി.യുവിലേക്ക് കയറുകയായിരുന്നു.
ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം. ശ്രീധരന്‍പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ശ്രീധരന്‍പിള്ള വീണ്ടും നിയമിതനായത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ശക്തമായതോടെയാണ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നത് നീണ്ടു പോയത്. കെ. സുരേന്ദ്രന് വേണ്ടി വി. മുരളീധര പക്ഷവും എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും ചരടുവലികള്‍ നടത്തിയത് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്.
കേന്ദ്രനേതൃത്വം നടത്തിയ സര്‍വേയില്‍ ശ്രീധരന്‍പിള്ളയ്‌ക്കായിരുന്നു മുന്‍തൂക്കം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആര്‍.എസ്.എസ്. എതിര്‍ത്തു. പി.കെ. കൃഷ്‌ണദാസ്, എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരുടെ സാധ്യതകളും ഗ്രൂപ്പിസത്തില്‍ തട്ടിത്തകര്‍ന്നു. രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതന്‍ എന്നതുമാണു ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്‌ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. 2003-2006-ലാണ് ഇതിനുമുമ്പ് ശ്രീധരന്‍പിള്ള സംസ്‌ഥാന പ്രസിഡന്റായിരുന്നത്. 100 പുസ്‌തകങ്ങളുടെ രചയിതാവാണ്.
അമിതമായി മദ്യപിച്ച് പൈലറ്റെത്തിയതോടെ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം വൈകിയത് 12 മണിക്കൂര്‍. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്ക് എത്തേണ്ട എഫ് ഇസഡ് 8018 വിമാനമാണ് കുടിച്ചു ലക്കുകെട്ട പൈലറ്റ് മൂലം വൈകിയത്. കൂടെ ജോലിചെയ്യുന്നയാളാണ് പൈലറ്റ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പരിശോധിച്ചപ്പോൾ അനുവദിച്ചതിലും അധികം മദ്യത്തിന്റെ അളവ് പൈലറ്റിന്റെ രക്തത്തിൽ കണ്ടു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്നും വിലക്കിയെന്നാണ് ഫ്ലൈദുബായ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിമുട്ടിന് വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു.
‘ഞങ്ങൾ ജീവനക്കാര്‍ക്ക് നിരന്തരം വൈദ്യ പരിശോധന നടത്തുന്നതാണെന്നും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തരുതെന്ന് കർശനമായ നിർദേശമുള്ളതാണെന്നുമാണ്’ അധികൃതർ പറയുന്നത്. ഇത്തരം തെറ്റുകൾ ഒരിക്കലും കമ്പനി അനുവദിക്കില്ലെന്നും യാത്രക്കാരാണ് തങ്ങൾക്ക് പ്രധാനമെന്നും അവർ പറയുന്നു.
അതേസമയം വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എത്രയും വേഗം യാത്ര തുടരാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും വിമാനക്കമ്പനി പറഞ്ഞു. കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് 5 മണിക്കൂറാണ് യാത്രാസമയം.
കൊച്ചി ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്ക് സ്കൂട്ടര്‍ ഒാടിക്കാന്‍ അവസരം നല്‍കിയ പിതാവന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ജോയിന്റ് ആര്‍ടിഒയുടെ നടപടി.
ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്ക് നിയന്ത്രിക്കാനായി കൈമാറിയത് . ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പട്ട മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അത് ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു .തുടര്‍ന്ന് മട്ടാഞ്ചേരി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്തത് .
പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബുകുമാറാണ് പിടിയിലായത്. കിഴക്കുപുറം കോട്ടമുക്കിലുള്ള കടയിലെ സ്ത്രീയെ ആണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ടുദിവസമായി ഇയാള്‍ കടയും പരിസരവും നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു.
പാസ് പോര്‍ട്ട് വെരിഫിക്കേഷനായി പ്രദേശത്ത് എത്തിയ ഷിബുകുമാര്‍ ഇന്നലെ രാവിലെ കടയുടമയോട് ചില വീടുകള്‍ എവിടെയാണെന്ന് തിരക്കി. തുടര്‍ന്ന് സന്ധ്യക്ക് കടയില്‍ വീണ്ടും എത്തിയ ഷിബുകുമാര്‍ ആളൊഴിഞ്ഞ തക്കംനോക്കി സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായരുന്നുവെന്ന് സ്ത്രി പറഞ്ഞു.ബഹളം വച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു.
കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ലുലു മാളിന് അടുത്തുകൂടെയാണ് പെണ്‍കുട്ടി സ്കൂട്ടറോടിച്ച് പോയത്. മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായത് ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്. മട്ടാഞ്ചേരി രജിസ്ട്രേഷനിലുളള വണ്ടിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 10.45 ഓടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്ക് കൂടി കുത്തേറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ഏറെ നേരം രക്തത്തില്‍ കുളിച്ച് പിടഞ്ഞു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടുമുഴുവന്‍ രക്തം പടര്‍ന്ന നിലയിലാണുള്ളത്.
പെരുമ്ബാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോ മറ്റോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കഴുത്ത് അറുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷ കേസിലും പ്രതി അന്യസംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ലാം എന്നയാളാണ്. പെരുമ്ബാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസാണ് ഇതെന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.നാടിനെ നടുക്കിയ ജിഷ മോളി കൊലപാതകത്തിന് പിന്നാലെ പെരുമ്പാവൂർ വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷ കൊല്ലപ്പെട്ട നിലയിൽ.
കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. എത്രയൊക്കെ ആയാലും മലയാളികള്‍ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ നെറികെട്ട തോന്ന്യവാസങ്ങള്‍.
പക്ഷെ ചരിത്രം മാറ്റിക്കുറിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപെടാന്‍ ഒരു പഴുതുപോലുമില്ലാതെ ആയിരുന്നു കോടതി വിധി. വധ ശിക്ഷയും ഏഴ് വര്‍ഷം തടവും കൂടാതെ ഇരട്ട ജീവപര്യന്തവും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടില്‍ വന്ന ഉപജീവന മാര്‍ഗം തേടുമ്പോള്‍ അവര്‍ കാണിക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത് കളഞ്ഞ ശേഷം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കയ്യോടെ തന്നെ പൊക്കിയിരുന്നു.
ഇതുകൊണ്ടും പഠിക്കില്ല എന്നതാണ് സത്യം. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസിലും കോടതി വധശിക്ഷ വിധിച്ചിരുന്നു. അതിനു ശേഷമായിരുന്നു പെരുമ്പാവൂരിനെ നടുക്കിയ മറ്റൊരു കൊലപാതകം അരങ്ങേറുന്നത്. എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരി മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ പിടികൂടിയിരുന്നു. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന മുന്ന പീഡനശ്രമത്തിനിടെയാണ് മോളിയെ കൊലപ്പെടുത്തിയത്.
ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം.