സംസ്ഥാനത്ത് പാചകവാതകവില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുടെ വില 1410.50 രൂപയായി. ഇന്ധനവിലയിലും വര്‍ധനയുണ്ട്. പെട്രോള്‍ വില 82 രൂപ കടന്നു.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു കാരണം. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലർധനയ്ക്കു കാരണമാകുന്നുണ്ട്.

ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഓഗസ്റ്റിൽ രണ്ടര രൂപയോളം വർധിച്ചു. പെട്രോൾ വിലയിലും രണ്ടു രൂപയുടെ വർധനയാണ് കഴിഞ്ഞമാസം ഉണ്ടായത്. പ്രളയ ദിനങ്ങളിലും വില നേരിയ തോതിൽ വർധിച്ചിരുന്നു. ഓഗസ്റ്റിൽ ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.