വടകര: മഫ്തയിട്ട ഫോട്ടോ കൗതുകത്തിനായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവതിക്കെതിരെ സംഘപരിവാറിന്റെ ലൗ ജിഹാദ് പ്രചരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയും ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്സുമായ വീണക്കെതിരെയാണ് സംഘപരിവാറിന്റെ ആക്രമണം. വീണയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും മഫ്തയിട്ട ഫോട്ടോയും ചേര്‍ത്താണ് വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും സംഘപരിവാര്‍ അണികള്‍ കുപ്രചാരണം നടത്തുന്നത്.
‘അടുത്ത ലൗ-ജിഹാദ്… എറണാകുളം സ്വദേശിനിയായ ഈ കുട്ടി വടകരയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു… കുട്ടി അപകടത്തില്‍ ആണെന്നാണ് ഇന്നലെ വരെ കണ്ട പോസ്റ്റ്… അറിയുന്നവര്‍ ആരേലും ഉണ്ടെങ്കില്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുക…’, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിനും മഫ്തയിട്ട ഫോട്ടോക്കുമൊപ്പം റംഷീദ് റിച്ചു എന്ന മുസ്‌ലീം സുഹൃത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിചാരണ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലും കേരള ഹിന്ദു കമ്യൂണിക്കേഷന്‍ സെന്റര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒരു സുഹൃത്താണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്ന വിവരം അറിയിക്കുന്നതെന്ന് വീണ പറഞ്ഞു. ലെനിന്‍ എന്ന പേരിലുള്ളയാളുടെ നമ്പറില്‍ നിന്നാണ് സന്ദേശം ചില ഗ്രൂപ്പുകളിലെത്തിയിരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അയാളെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്ന് വീണ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ മാനസികാവസ്ഥയിലാണ് ആ പോസ്റ്റിട്ടതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്തിരുന്നു എന്നും വീണ പറഞ്ഞു. ഈ പോസ്റ്റും ഒരു മുസ്‌ലീം സുഹൃത്തിന്റെ പ്രൊഫൈലും ചേര്‍ത്ത് ലൗ-ജിഹാദിന് ഇരയാണെന്നു പ്രചരിപ്പിച്ചതോടെ തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ‘എന്റെ ഫേസ്ബുക്ക് വാളിലിപ്പോള്‍ ആര്‍.എസ്സ്.എസ്സുകാരുടെ കുത്തൊഴുക്കാണ്. ഞാന്‍ ഇവരീ പറയുന്ന ലൗ ജിഹിദിനിരയല്ല. എന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ച് എന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്’, വീണ വ്യക്തമാക്കി.
‘സംഭവത്തിന് ശേഷം പലരും ഫോണില്‍ വിളിക്കുന്നുണ്ട്. കൃസ്ത്യന്‍ ഹെല്‍പ് ലൈനില്‍ നിന്നെന്നും പറഞ്ഞും കോളുകള്‍ വന്നിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് അവര്‍ അറിയിച്ചത്. കൂടാതെ ഒരാള്‍ പല തവണ വിളിക്കുകയും ആരാണെന്ന് ചോദിച്ചപ്പോള്‍, ‘നിനക്കെന്നെ അറിയില്ല അല്ലേ ഓരോന്ന് ചെയ്തുവച്ചിരിക്കുകയല്ലേ നീ’ എന്നും ചോദിച്ച് ഫോണ്‍ കട്ട് ചെയ്തു’, വീണ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കാര്യങ്ങള്‍ വീണ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്തടിസ്ഥാനത്തിലാണ് സംഘികളെ നിങ്ങളിതൊക്കെ പ്രചരിപ്പിക്കുന്നത്. ഞാന്‍ ലൗജിഹാദില്‍ പെട്ട് കുടുങ്ങിയിരിക്കുകയാണെന്നും എന്നെ സഹായിക്കണമെന്നും നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്തിരുന്നോ?’, വീണ ചോദിക്കുന്നു. തന്നെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയ ശേഷം സഹായിക്കാമെന്ന് മെസേജ് അയക്കുകയാണ് എന്നും അവര്‍ പറഞ്ഞു. ഹിന്ദു ഹെല്‍പ് ലൈനെന്ന് പേരില്‍ നിങ്ങളെന്നെ സഹായിക്കുകയാണോ അതോ സമൂഹത്തിന് മുന്‍പില്‍ നാണം കെടുത്തുകയാണോ ചെയ്തിരിക്കുന്നതെന്നും വീണ ചോദിക്കുന്നു.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ
വിഷയവുമായി ബന്ധപ്പെട്ട് താനിന്നലെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഫോണില്‍ വിളിച്ചിരുന്നെന്നും എന്നാല്‍ രാത്രി ഒന്നും സംസാരിക്കാനില്ലെന്നും നാളെ രാവിലെ വിളിക്കാനുമായിരുന്നു പ്രതികരണമെന്നും വീണ അറിയിച്ചു. ഇത്തരം ഒരു പ്രശ്‌നവുമായി വിളിച്ചതായിരുന്നിട്ട് പോലും പെണ്ണായതുകൊണ്ട് രാത്രി അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല, അവര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് വടകര പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വീണ അറിയിച്ചു.
ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് പുതിയ ചുവടുകള്‍ അവതരിപ്പിച്ച് ലോകമെമ്പാടും ഗാനത്തിനും ചുവടുകള്‍ക്കും ആരാധകരെ സൃഷ്ടിച്ച ഷെറില്‍ ജി കടവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തൊടുപുഴ വാഴക്കുളം സ്വദേശിയായ പ്രഫുല്‍ ടോമിയെയാണ് ഷെറില്‍ വിവാഹം കഴിക്കുന്നത്. കളമശ്ശേരി രാജഗിരി കോളേജിലെ അദ്ധ്യാപികയാണ് ഷെറില്‍. കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഷെറിലും സുഹൃത്തുക്കളും ജിമിക്കി കമ്മല്‍ ഡാന്‍സ് അവതരിപ്പിച്ചത്. ഇത് റിക്കോര്‍ഡ് ചെയ്തയാള്‍ ഈ നൃത്തം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും അത് ലോകമെമ്പാടും വൈറല്‍ ആവുകയുമായിരുന്നു.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം



കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെ മുന്നറിയിപ്പുമായി സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫും, ബൈജു കൊട്ടാരക്കരയും. സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവാദ പ്രതികരണത്തിലാണ് ശാന്തിവിളയെ കടന്നാക്രമിച്ച് ബൈജുവും അഷ്‌റഫും എത്തുന്നത്.
ശാന്തിവിള ദിനേശിന്റെ വിവാദ അഭിമുഖത്തെ തുടന്നാണ് ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും മറുപടിയുമായി എത്തിയത്. അതിനു എതിർ മറുപടി എന്ന വിധം ശാന്തിവിളയും ഏറ്റടുത്തപ്പോൾ ഏതൊരു ദിലീപ് നടിയെ ആക്രമിച്ച സംഭവമായി ബന്ധം വന്നു. എന്തായാലും പഴയരംഗങ്ങൾ മാധ്യമങ്ങളിലൂടെ വിണ്ടു ചുടുപിടിപ്പിക്കാൻ ഈ സംഭവത്തിന് ആയി. അവർ തമ്മിലുള്ള വാക് പോര് പൂർണ്ണ രൂപം ചുവടെ….
നാണം ഇല്ലാത്തവന്റ ആസനത്തില്‍ ആലല്ല ഹൈഡ്രജന്‍ ബോംബ് കിളിര്‍ത്താലും തണലാകില്ല എന്ന് ഓര്‍ത്താല്‍ നന്ന്. പണത്തിന്റ ഓരോ ലീലാ വിലാസങ്ങളെ. …. എന്നെഴുതി ബൈജു പ്രതികരിച്ചതോടെയാണ് ഇതിന്റെ തുടക്കം. പല്ലിശ്ശേരി മംഗളം സിനിമയില്‍ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു ഇത്. ഇതിന് മറുപടിയുമായി ശാന്തിവിള എത്തിയതോടെയാണ് വാക്‌പോര് കനത്തത്.
ഈ പരസ്യം വന്നത് നാലുവര്‍ഷം മുന്‍പാണ് ……… പോകുന്നവഴിക്ക് പല്ലിശ്ശേരി ഒരു കുഞ്ഞുപാര ”ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടേന്ന് ” വച്ചിട്ടുപോയതാ…….. പക്ഷേ, അയാള്‍ക്കൊരു അബദ്ധം പറ്റി……. ആ പരസ്യ ഡിസൈനില്‍ത്തന്നെ പല്ലിശ്ശേരി എഴുതുന്ന സിനിമാ നോവലിന്റെ പരസ്യവുമുണ്ട് ……….! പിന്നെ, നീ പറയുന്ന ഒരു വിശേഷണവും എനിക്ക് യോജിക്കില്ല സുഹൃത്തേ…….. അതിന് വേറേ ജനിക്കണം ദിനേശ് ………! നിനക്ക് സഹസംവിധായകനായിരുന്ന കാലത്ത് ഗുണമല്ലാതെ ഒരു ദ്രോഹവും ഞാന്‍ ചെയ്തിട്ടില്ല ഇന്നേവരെ…… പല്ലിശ്ശേരിക്കും ഗുണമേ എന്നില്‍ നിന്നുണ്ടായിട്ടുള്ളൂ………!
എന്റെ നിലപാടുകളെ ഖണ്ഡിക്കാനാകാഞ്ഞതിനാല്‍ വ്യക്തിഹത്യനടത്തുന്നത് ഇനിയെങ്കിലും നിര്‍ത്തൂ……….! ആലോചിച്ചുനോക്കൂ…….. ഇതില്‍ നിങ്ങള്‍ പറഞ്ഞ വിശേഷണങ്ങളൊക്കെ ബൈജൂവിന് യോജിക്കുമെന്ന് ഉദാഹരണസഹിതം എനിക്ക് പറയാനാകുമെന്ന് കുറ്റപത്രത്തിലെ ക്ലാപ്പടിക്കാലം മുതലറിയാവുന്ന എനിക്കാവില്ലേ ? പക്ഷേ, ഞാന്‍ പറയില്ല……. എന്റെ നിഴല്‍ക്കണ്ണാടിയുടെ സെറ്റില്‍ നിന്റെ പഴയ ഭാര്യ അഭിനയിക്കുംബോള്‍ നീ വന്നതല്ലേ………? എത്രമാന്യമായാണ് ഞാനവരോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞിരിക്കുമല്ലോ തന്നോട് …….. ഇപ്പോഴും അവരെന്റെ നല്ല സുഹൃത്താണ് ………ഞാനങ്ങനെയേ പെരുമാറു……….!
ദയവായി ബൈജൂ എന്നോട് മാന്യമായി പെരുമാറൂ…….. നിങ്ങള്‍ക്ക് എന്നെ വ്യത്യഹത്യനടത്താം……… പക്ഷേ, തോല്‍പ്പിക്കാനാകില്ല……… ശാന്തിവിളയില്‍ വന്ന് തിരക്കിനോക്കൂ……… ബാല്യകാലത്തെ പട്ടിണിക്കാലത്തും ദിനേശ് മാന്യനായിരുന്നു…….. അവന്‍ ലോഡ്ജ് മുറിയെടുത്ത് കുട്ടിപ്രായത്തില്‍ കൂട്ടിക്കൊടുപ്പായിരുന്നെന്നോ……… അവന്റനിയന്‍ ലോക്കല്‍ ചട്ടംബിയാണെന്നോ പേരുദൂഷ്യം ഉണ്ടാക്കിയിട്ടില്ലാന്നേ നാട്ടുകാര്‍ പറയൂ……….അത് മരണം വരെ നിലനിര്‍ത്തും ഞാന്‍………!
ശാന്തിവിളയെന്ന ഏഴാം കൂലി മാമക്ക് ഒരു മറുപടി:
ദിനേശ് ശാന്തിവിളയെ പോലെ വല്ലവന്റ ആസനം താങ്ങി പിച്ചകാശും വാങ്ങി പൊലീസിനേയും ഗവണ്മെന്റിനേയും പാവം ഒരു നടിയേയും മറ്റും വളരെ മോശമായി സംസാരിക്കുന്നത് മാന്യതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. തന്റ പോസ്റ്റ് ഞാന്‍ കണ്ടു. തന്തയ്ക്കു പറയുന്നില്ല. കാരണം അതിനു പോലും നീ അര്‍ഹനല്ല. ഞാന്‍ ചെറുപ്പകാലത്ത് ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ടന്കില്‍ അന്ന് തന്റെ കുടുംബക്കാര്‍ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് പരിശോധനക് കണം. വര്‍ഷങ്ങളായി വിദേശത്ത് ജീവിക്കുനന എന്റെ അനുജന്‍ ഗുണ്ടയാണന്നുള്ള അറിവ് നിനക്ക് എവിടെ നിന്ന് കിട്ടിയടോ ചെറ്റേ ദിനേശാ? കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം കുടുംബത്തില്‍ ചൂണ്ടി സംസാരിച്ചാല്‍ നീ വിവരം അറിയും.
മരിച്ചുപോയ കലാഭവന്‍ മണിയെ കുറിച്ച് നീ പറഞ്ഞതും കേട്ടു. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ എങ്കിലും ചെയ്ത് ഒരു ദിവസമെന്കിലും തീയേറ്ററില്‍ ഓടിച്ചിട്ട് നീ വാചകം അടി. നീ എന്തു സിനിമക്കാരനാടാ? ഞാന്‍ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല . ഇനി മേലില്‍ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാല്‍ നീ വിവരം അറിയും. ഇനി നിനക്കു മറുപടി ഇല്ല.
ശാന്തിവിള ദിനേശിന്
ബൈജൂ…….താന്‍ പറയുന്നതൊന്നും ഞാന്‍ തന്നെ പറഞ്ഞതല്ല……..എന്നെപ്പറ്റി തിരക്കൂ……. ആരെങ്കിലും അങ്ങിനെ പറയുമോന്ന് എന്നാണ് ഞാന്‍ പറഞ്ഞത് ………തനിക്ക് അനിയനുണ്ടെന്ന കാര്യം പോലും താനിപ്പോള്‍ പറയുംബോഴാണ് ഞാനറിയുന്നത് ……..ബൈജൂവിനെപ്പറ്റി അറിയാവുന്ന കാര്യങ്ങളുണ്ട് …….. അതുഞാന്‍ പറയില്ല……..താന്‍ പ്രകോപിതനാകുന്നതില്‍ എന്തോ രഹസ്യമുണ്ട് …….. അതെന്താന്നുപറയൂ…….ഞാനൊരാളേയും തന്തക്ക് പറയില്ല……….അത് എന്റെ മൂന്നരവയസ്സില്‍ അച്ഛന്‍ മരിച്ചതിനാല്‍……… അച്ഛന്റെ വിലയറിയാം……..അത് എല്ലാവര്‍ക്കും വേണമെന്നില്ല………..!
നിനക്കൂപറ്റിയ എതിരാളിയല്ലാത്തതിനാന്‍ എന്നെ വിട്ടേക്കൂ എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ……….!
ബൈജൂവിന് കുട്ടിക്കാലത്ത് ലോഡ്ജ് പരിപാടി ഉണ്ടായിരുന്നോ ? എനിക്കതൊന്നുമറിയില്ല……….. ഞാനെന്റെ നിലപാട് പറഞ്ഞതാണ് ………! പിന്നെ, ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ………ലോകത്തൊരു പെണ്ണും കരയരുതെന്നാണ് എന്റെ പ്രാര്‍ത്ഥന………ഞാനെന്റെ ഭാര്യയേയോ…… മരിക്കുംവരെ അമ്മയേയോ…… വളര്‍ന്നുവരുന്ന മോനേയോ കരയിക്കില്ല……. കടക്കാരനാക്കില്ല…….. അനാഥരുമാക്കില്ല………
33 വര്‍ഷത്തിനിടയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടിയെപ്പോലും കെട്ടിക്കോളാമെന്ന് പറഞ്ഞ് പറ്റിച്ച് , അവളെ വിറ്റ് സുഖിച്ച് ജീവിച്ചിട്ടില്ല……. ഒരു പെണ്ണിന്റേം കണ്ണീര്‍ എന്നെയോര്‍ത്ത് ഈ ഭൂമിയില്‍ വീഴാന്‍ സമ്മതിക്കില്ല…,.,….. അതൊക്കെ എന്റെ സ്വകാര്യതീരുമാനമാണ് ………! ഇതൊക്കെ എന്റെ പോളിസിയാണ് …….. വരുന്നദിവസങ്ങളില്‍ ഞാന്‍ കൊച്ചിയിലുണ്ട് ……..ഡിങ്കന്റെ സെറ്റില്‍ പോകും……..ദിലീപിനെ കാണും………
അയാള്‍ എന്തെങ്കിലും ഓഫര്‍ വച്ചാല്‍…….. സത്യമായും ബൈജൂ അത് നിന്നോടേ ആദ്യം പറയൂ……..! പുറത്തൊരു പെണ്ണിനേം ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ബൈജൂവിളിച്ച പേരുകളും യോജിക്കില്ല……… ദയവായി ബൈജൂ എന്നെ വെറുതേവിടൂ……… നിനക്കുപറ്റിയ എതിരാളിയല്ല ഞാന്‍……….!
ബൈജു കൊട്ടാരക്കര:
അതെ എനിക്കും പറയാനുള്ളൂ. …… നീ എനിക്ക് പറ്റിയ എതിരാളി അല്ല. ഓര്‍ത്താല്‍ നന്ന്. നീ ഡിങ്കന്റെ സെറ്റില്‍ പോകൂ. എടോ മരിക്കും വരെ ആണായി ജീവിക്കുക. കൂടുതല്‍ ഒന്നും പറയാനില്ല.
ആലപ്പി അഷറഫ്:
ഈ ശാന്തി വിള എന്താ ഇങ്ങനെ… മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ടു്… കല ഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്… മുത്താണ് ..അതില്‍ ജാതിയത കലര്‍ത്തരുതേ സഹോദരാ… ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ… അത് ഇനിയും മറ്റിക്കൂടെ… നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള…. മന്ഷ്യനെ സ്‌നേഹിക്കാന്‍ പഠിക്കുക… ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞൂടെ… ഉയര്‍ന്ന ജാതിക്കാരന്‍ ക്വട്ടേഷന്‍ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു താങ്കളെ വിലയിരുത്തുന്നുണ്ടു എന്ന് മനസ്സിലാക്കുക… ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക… ഇനിയും അസുഖം മറിയില്ലങ്കില്‍ ഞങ്ങള്‍ കൈയും കാലും കെട്ടി കൊണ്ടു പോകും.. മണിയെ പറഞ്ഞാൽ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. നിനക്കെതിരെ നിയമ നടപടികൾ എടുക്കാൻ മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിൽ.. കാത്തിരുന്നു കാണാം.’
തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ നഗ്‌നമായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും. സ്റ്റുഡിയോയില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടിയാണെന്ന് നടി തുറന്ന് പറഞ്ഞു.
വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനാണ് അഭിറാം ദഗ്ഗുബട്ടി. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചു. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.

തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്നയായി സമരം ചെയ്യുമെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ച നടി പിന്നീട് ഫിലിം ചേമ്പര്‍ ഓഫീസിനും മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.

സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് തന്റെ ഭാര്യ മരിച്ചതെന്ന ആരോപണവുമായി ഡോക്ടര്‍ ഡോ. റെജി എന്നയാളാണ് ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ ഭാര്യയായ ഡോ.മേരി റെജിയുടെ ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാരുടെ പേരുള്‍പ്പെടെ പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ ഡോ.റെജി ആരോപിക്കുന്നു.
തന്റെ ഭാര്യ ഡോ.മേരി റെജി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പറയന്നതിനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് എന്ന ആമുഖത്തോടെയാണ് ഡോ.റെജി വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുകയാണ്.
ഡോക്ടര്‍ പറയുന്നത് ഇങ്ങനെ
ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.
2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചന്ദ്രമോഹന്‍.
ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.
ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു.
അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു. ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്.
ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലില് ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെങ്കില് പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം.
ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം.
അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ് അതിന് കൊണ്ടു ചെല്ലുകയും. ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.
ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ് എന്നാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.
എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു.
കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയില്‍ ഇത് എന്റെ വാര്‍ഡിലാണെങ്കില്‍ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു. എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13-ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്.
ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു. ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15-ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും.
അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്.
ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു.
എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.
പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടപ്പവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക”
വീഡിയോ കാണാം
ആലപ്പുഴ: ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചുവെന്ന് സംശയിച്ച കുട്ടി മരിച്ചു. 13 മാസമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിബാധയെത്തുടര്‍ന്ന് ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ന്യൂമോണിയ ബാധ സ്ഥിരീകരിച്ചതോടെ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2017 മാര്‍ച്ച് ഒന്നിനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് റഫര്‍ ചെയ്ത കുട്ടിയെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ രക്തമാറ്റത്തിലൂടെ കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നാണ് ആരോപണം ഉയര്‍ന്നത്.
എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ചെന്നൈ റീജിയണല്‍ ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലേക്ക് രക്ത സാമ്പിള്‍ അയച്ച് ഫലത്തിനായി കാത്തിരിക്കുന്നതിനിടെയാണ് കുട്ടി ന്യുമോണിയ ബാധ മൂലം മരണമടഞ്ഞത്.
ഇന്ന് രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബന്ധുക്കളില്ലാതെ ആണ്‍കുട്ടിയെ കിട്ടി… വെള്ള ഷര്‍ട്ടും നീല പാന്റ്റും ധരിച്ച് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഈ പിഞ്ചോമനയുടെ ഉറ്റവർ ആരാണ്? കണ്ടാൽ നാല് വയസ് പ്രായം തോന്നും. കൊവ്വാല്‍ എ.കെ.ജി ക്ലബിനു സമീപത്ത് അലഞ്ഞു തിരിയുന്ന നിലയില്‍ നാട്ടുകാരാണ് ഇന്നുരാവിലെ കുട്ടിയെ കണ്ടത്തിയത്.
നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടിയുടെ പേര് മോനം എന്നാണ്. അച്ഛന്റെ പേര് രാജു. കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറാനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസുമായി ബന്ധപ്പെടണം. നമ്പര്‍–0467–2204229.
കുട്ടികളെ തട്ടികൊണ്ട് പോകുന്ന പതിവാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം എല്ലാരേയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കടംകേറി ജീവിതം വഴിമുട്ടിയപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വന്നതെന്ന് നടി ചാര്‍മിള. ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്ത് തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ പിന്തുണ വലിയ ആശ്വാസം തന്നുവെന്ന് നടി വെളിപ്പെടുത്തി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചാര്‍മിള. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നടിയായും സഹനടിയായും വേഷമിട്ടുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രധാന കാരണം കുടുംബത്തിനുണ്ടായിരുന്ന കടബാധ്യതയാണെന്ന് നടി പറയുന്നു. സിനിമയില്‍ ശോഭിച്ചിരുന്ന സമയത്ത് ധാരാളം പണം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നുള്ള വരുമാനം ലഭിക്കാതെയായതിന് ശേഷം കൈയ്യിലുണ്ടായിരുന്നതെല്ലാം ഒരോന്നായി നഷ്ടപ്പെട്ടു. വിവാഹ മോചനത്തിന് ശേഷമാണ് സ്വത്തുക്കളെല്ലാം തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതെന്നും നടി പറയുന്നു.
ചെറുതും വലുതുമായ ഏതാണ്ട് 60ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് രോഗിയായ അമ്മ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ദാമ്പത്യജീവിതം തകര്‍ന്നതിന് ശേഷം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ താരത്തിന് വര്‍ണ്ണാഭമായ ഒരു ജീവിതത്തിന് ഒരു മറുപുറമുണ്ടായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യമാകുന്നത്.
അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇരുന്നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫാറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്.
പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അള്‍ജീരിയന്‍ വ്യോമസേനാത്താവളമാണ് ഇത്.
നാലു വര്‍ഷം മുന്‍പും ഇതിനു സമാനമായ അപകടം അള്‍ജീരിയയില്‍ ഉണ്ടായിരുന്നു. 77 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൈനികരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് തകര്‍ന്നു വീണത്.
വിപ്ലവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി ജയരാജന്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ലഭ്യമാവട്ടെ. ഭക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററു മന്ത്രിമാരും നേതാക്കളും ചെയ്ത തെറ്റുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ലെന്നും കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്ലീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റ് മതസ്ഥര്‍ക്ക് നമാസ് നടത്താനും റമളാന്‍ നൊയമ്പ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്യമുണ്ടെങ്കില്‍ ജയരാജനാകാമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇ.പി ജയരാജന് അഭിനന്ദനങ്ങളും ആശംസകളും. ഭയമാണ് ഭക്തിക്ക് നിദാനങ്ങളിലൊന്ന്. നിഷ്‌കാമ ഭക്തിയുമുണ്ട്. കാമ്യഭക്തിയുമുണ്ട്. കലിയുഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കാണ് കൂടുതല്‍ പ്രാധാന്യം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ നടക്കണമെങ്കില്‍ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നതാണ് കരണീയമെന്ന് ഭക്തര്‍ കരുതുന്നു. അചഞ്ചലയായ വിശ്വാസത്തോടെ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും.
മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി അത്ഭുത സിദ്ധികളുള്ള ദേവിയാണ്. അഹിന്ദുവായ അലക്‌സാണ്ടര്‍ ജേക്കബ് തന്നെ അതു സാക്ഷ്യപ്പെടുത്തിയത് ഈയിടെ നാമെല്ലാവരും കേട്ടതാണ്. മാത്രമല്ല കേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ മൂലസ്ഥാനങ്ങളിലൊന്നായിട്ടാണ് ആചാര്യന്‍മാര്‍ ഈ ക്ഷേത്രത്തെ കണക്കാക്കിയിട്ടുള്ളത്. പഴശ്ശിത്തമ്പുരാന്‍ ഈ ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണുന്നു. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്‌ളീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ നമാസ് നടത്താനും റമളാന്‍ നൊയമ്പ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ ഒരു തെററുമില്ല.
വിപ്‌ളവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. അതിന്റെ പേരില്‍ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ലഭ്യമാവട്ടെ. ഭുക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ല.