ദിലീപിനെതിരേ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരേ ഗുണ്ട് എറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക് നീളുന്നതായി സൂചന. ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന പരാതിയുമായി രംഗത്തുവന്ന മുന്‍ സുഹൃത്തും അഭിഭാഷകനുമായ കെ.സി. സന്തോഷിന്റെ വീടിനു നേരെയാണ് ചൊവ്വാഴ്‌ച ആക്രമണമുണ്ടായത്. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ അന്നു രാത്രി 10 മണിയോടെയാണ് അഭിഭാഷകന്റെ പറവൂര്‍ കവലയിലുള്ള വീട്ടിലേക്ക് ഗുണ്ടും കല്ലുകളും എറിഞ്ഞത്. കല്ലേറില്‍ മുറ്റത്തിരുന്ന സ്‌കൂട്ടറിന് കേടുപാടുണ്ട്. സംഭവം അറിഞ്ഞെത്തിയ പോലീസിന് സ്‌ഥലത്തുനിന്നും ഗുണ്ടിന്റെ അവശിഷ്‌ടങ്ങള്‍ കിട്ടിയിരുന്നു. കറുത്ത നിറത്തിലുള്ള കാറില്‍ വന്ന രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നു സന്തോഷ് പോലീസിനു മൊഴി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ദേശം സ്വദേശികളായ രണ്ടുപേരെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സൂചനകള്‍ ലഭിച്ചില്ലെങ്കിലും സംശയമുള്ള രണ്ടുപേരുടെ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോള്‍ അഭിഭാഷകന്റെ വീടിനു സമീപമാണ് കാണിക്കുന്നത്. ദിലീപിന്റെ മോചനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക് ഇവര്‍ ഉണ്ടായിരുന്നതായും പോലീസിനു വ്യക്‌തമായി. ഇവരുടെ നീക്കങ്ങള്‍ പോലീസ് സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണ്. ദിലീപുമായി അടുപ്പമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞാല്‍ ജാമ്യത്തെ എതിര്‍ക്കാന്‍ പോലീസിനു സാധിക്കും.
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ രക്ഷിച്ച പോലീസ് ഓഫിസര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി. ഹൈദരാബാദില്‍ മാഫിയാ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പതിനഞ്ച് മണിക്കൂറിനുള്ളില്‍ പോലീസ് സംഘം രംക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി തന്റെ കയ്യില്‍വച്ച് ഓമനിക്കുന്ന പൊലീസ് ഓഫീസറെ നോക്കി മോണകാട്ടിച്ചിരിക്കുന്ന പിഞ്ചോമനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
നാലുമാസം മാത്രം പ്രായമുള്ള ഫൈസന്‍ ഖാന്‍ എന്ന കുഞ്ഞിനെയാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ ചിലര്‍ തട്ടിയെടുത്തത്. നമ്പള്ളിയിലെ ഫുട്പാത്തില്‍ ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയ നമ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സഞ്ജയ്കുമാറും സംഘവുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിനൊപ്പമുള്ള പൊലീസുകാരുടെ ചിത്രം ഐപിഎസ് ഓഫീസര്‍ സ്വാതി ലക്‌റ ട്വീറ്റ് ചെയ്തതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇതിനകം ആയിരക്കണക്കിന് തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.
കുഞ്ഞിനെ ഇത്രയും പെട്ടെന്ന് വീണ്ടെടുക്കാനായതില്‍ പൊലീസ് സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. ‘തട്ടിക്കൊണ്ടുപോയ ഈ കുഞ്ഞിനെ നമ്പള്ളിയിലെ ഇന്‍സ്‌പെക്ടര്‍ രക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്റെ ചിരിതന്നെ എല്ലാം പറയുന്നുണ്ട്.’ എന്ന് കുറിച്ചാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹൈദരാബാദിലെ നമ്പള്ളി മേഖലയില്‍ വച്ച് അമ്മ ഹുമേര ബീഗത്തിന്റെ (21) അരികില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വില്‍ക്കാനായിരുന്നു തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിന്റെ പരിപാടി. കുഞ്ഞിനെ തട്ടിയെടുത്ത മുഹമ്മദ് മുഷ്താഖ് (42), മുഹമ്മദ് യൂസഫ് (25) എന്നിവര്‍ പിടിയിലായി.
നാലുമണിയോടെ അമ്മ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പറ്റി സൂചന ലഭിച്ചതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇരുവരേയും പിടികൂടി കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു.
ഹൈദരാബാദില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു. റോഡരികിലും ചേരികളിലും ഉറങ്ങുന്നവര്‍ക്കിടയില്‍ നിന്നോ റെയില്‍വെ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്. കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കോ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കോ വില്‍ക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.
ഏറ്റെടുത്ത 30 മീറ്ററില്‍ തന്നെ 6 വരിപ്പാത സാധ്യമാണ് എന്നിരിക്കെ ഈ സ്ഥലം പോലും ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുമ്പോള്‍ വീണ്ടും 45 മീറ്റര്‍ പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്നത് ചുങ്കപ്പാത കൊള്ളയടിക്ക് വേണ്ടി മാത്രമാണ്. രണ്ടാമതും ജനങ്ങളെ കുടിയൊഴിപ്പിക്കാതിരിക്കുക, ഏറ്റെടുത്ത് 30 മീറ്ററില്‍ തന്നെ ഉടന്‍ ആറുവരിപ്പാത നിര്‍മിക്കുക, ആവശ്യമുള്ള സ്ഥലങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുക, ജനങ്ങളുടെ മണ്ണും വീടും ജീവനും ജീവിതോപാധികളുംസംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ റാലി ഒക്ടോബര്‍ 9 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് വരാപ്പുഴ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുകയും കൂനമ്മാവ് ചിത്രകവലയില്‍ 5 മണിക്ക് പൊതു സമ്മേളനത്തോടു കൂടി സമാപിക്കുകയും ചെയ്യുന്നു.
കൂടാതെ നാഷണല്‍ ഹൈവേ ഏറ്റെടുത്ത് വെറുതെ ഇട്ടിരിക്കുന്ന സ്ഥലത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി വേലി കെട്ടി അടയ്ക്കുകയും ചെയ്യുന്നു. സമ്മേളനം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാക്കളും സംയുക്ത സമരസമിതി നേതാക്കളും അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെ പരിഗണിക്കാന്‍ നീക്കം. സംസ്ഥാന ബിജെപി ഘടകത്തില്‍ ഇതേച്ചൊല്ലി ഭിന്നത ഉടലെടുത്തിട്ടുണ്ട്. ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം പരാതി അയച്ചു.
ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കണ്ണന്താനത്തിന് കേരളത്തില്‍ നിന്നുള്ള സെക്രട്ടറി തന്നെ വേണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. മുന്‍ സര്‍ക്കാരില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ പരിഗണിക്കരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പ്രശാന്തിനെ നിയമിക്കാനുള്ള നീക്കം ഇതിനു വിരുദ്ധമാണെന്നാണ് ആരോപണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എം.കെ.രാഘവന്‍ എംപിയുമായുണ്ടായ ഏറ്റമുട്ടല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഇവര്‍ പരാതിയില്‍ ഉന്നയിക്കുന്നു.
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡണ്‍ ഹോണ്‍സ്ബി സ്‌കൂള്‍ സമുച്ചയത്തില്‍ നടന്നു. നാല് വേദികളിലായി നടന്ന കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, യുക്മ മുന്‍ പ്രസിഡണ്ട്.അഡ്വ. ഫ്രാന്‍സിസ് മാത്യു, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു.
റീജിയന്റെ അംഗ അസോസിയേഷനുകളില്‍ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം അവതരിക്കപ്പെട്ട കലാപരിപാടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. കടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ 94 പോയിന്റ് നേടി നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നേടി. 93 പോയിന്റ് നേടി ഇപ്സ്വിച്ച് കേരളം കള്‍ച്ചറല്‍ അസോസിയേഷന്‍ രണ്ടാം സ്ഥാനവും 55 പോയിന്റുമായി ഇപ്സ്വിച് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി. കേംബ്രിഡ്ജ്, ബാസില്‍ഡണ്‍, ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനുകളും നല്ല മത്സരം കാഴ്ചവച്ചു. ആദ്യമായി കലാമേളയില്‍ പങ്കെടുത്ത എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനും ഹാര്‍ലോ മലയാളി അസോസിയേഷനും പങ്കെടുത്ത മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.
കലാതിലകപ്പട്ടം ആന്‍ മേരി ജോജോയും ആനി അലോഷ്യസും പങ്കു വച്ചു. രണ്ടു പേര്‍ക്കും 16 പോയിന്റ് വീതം. ഇപ്സ്വിച്ചില്‍ നിന്നുള്ള ഷോണ്‍ സിബി കലാപ്രതിഭാ പട്ടവും കരസ്ഥമാക്കി. കിഡ്‌സ് വ്യക്തിഗത വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസോസിയേഷനിലെ മേഘ്‌ന ഗോപുരത്തിങ്കല്‍ ചാമ്പ്യനായി. ഇപ്സ്വിച് മലയാളി അസോസിയേഷനിലെ ഡെലീന ഡേവിഡ് രണ്ടാം സ്ഥാനവും എന്‍ഫീല്‍ഡിലെ ദേവനന്ദ ബിബിരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ആന്‍ മേരി ജോജോ ചാമ്പ്യനുമായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസോസിയേഷനിലെ ഷാരോണ്‍ സാബു മണി ഒന്നാം സ്ഥാനവും ടെസ്സ സൂസന്‍ ജോണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ എന്നിവരുടെ മികച്ച സംഘാടക മികവ് കലാമേളയുടെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ചു. ജിജി നട്ടാശേരി, ബാബു മങ്കുഴിയില്‍, ഷാജി വര്‍ഗീസ് ,ബിജീഷ്, സോണി ജോര്‍ജ്, ജെയിംസ് ജോസ് ഇവരെല്ലാവരും കലാമേളയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചു.
വൈകിട്ട് നടന്ന സമ്മേളനത്തില്‍ കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയന്‍ പ്രസിഡണ്ട് രഞ്ജിത് കുമാര്‍, യുക്മ സാംസ്‌കാരിക വിഭാഗം വൈസ് ചെയര്‍മാന്‍ സി. എ.ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡന്റ് സിമി സതീഷ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്വന്തം ലേഖകന്‍
യുകെയിലെ കലാകായിക വേദികളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത ഒരു മലയാളി കൂട്ടായ്മയാണ് ഗ്ലോസ്സ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ ഓക്സ്ഫോര്‍ഡിലുള്ള വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി നടന്ന എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടികൊണ്ട് യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയിലെ വിജയയാത്ര തുടരുകയാണ് ജി എം എ .
കലാതിലകമായി ഷാരോണ്‍ ഷാജിയും, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ദിയ ബൈജുവും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബിന്ദു സോമനും തെരഞ്ഞെടുക്കപ്പെട്ടു. ജി എം എ യുടെ മികച്ച കലാകാരികളായ ബെനിറ്റ ബിനുവും, സാന്ദ്ര ജോഷിയും, ലിസ സെബാസ്റ്റ്യനും, ശരണ്യ ആനന്ദും, സിന്റ വിന്‍സെന്റും, രഞ്ജിത മൈക്കിളും, സിയന്‍ മനോജും, റ്റാനിയ റോയിയും അടങ്ങുന്ന ടീം മത്സരവേദികളെ കയ്യടക്കിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന എതിരാളികളെയാണ് ഇന്നലെ ഓക്സ്ഫോര്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.
ബസ്സിലും കാറുകളിലുമായി എത്തിയ ജി എം എ യുടെ 90 ല്‍ പകരം അംഗങ്ങള്‍ റീജിയണല്‍ കലാമേളയുടെ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. ജി എം എ കുടുംബത്തിലെ ഓരോ കലാകാരന്മാരും നിരവധി സമ്മാനങ്ങള്‍ വാരി കൂട്ടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്.
കലാമൂല്യമുള്ളതും, കണ്ണിനും കാതിനും ഇമ്പം നല്‍കുന്നതുമായ ഒട്ടനവധി കലാരൂപങ്ങളാണ് ജി എം എ ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി അവതരിപ്പിച്ചത്. ജി എം എ യുടെ കലാകാരമാര്‍ അവതരിപ്പിച്ച പല കലാരൂപങ്ങളെയും ആര്‍പ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് കാണികള്‍ എതിരേറ്റത്. ജി എം എ യിലെ കുരുന്നുകള്‍ അവതരിപ്പിച്ച പല മത്സര ഇനങ്ങളും ഒരു മത്സരത്തെക്കാള്‍ ഉപരി കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ല സ്റ്റേജ് പ്രോഗ്രാമുകളുടെ നിലവാരം പുലര്‍ത്തുന്നതായിരുന്നു.
ജി എം എ പ്രസിഡന്റ് ടോം സാങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ആര്‍ട്സ് കോഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍, യുക്മ പ്രതിനിധികളായ ഡോ : ബിജു പെരിങ്ങത്തറ, റോബി മേക്കര, തോമസ് ചാക്കോ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളുമായി ജി എം എ ടീമിനൊപ്പം ഉണ്ടായിരുന്നു.
റീജിയണല്‍ ചാമ്പ്യന്‍, കലാതിലകപട്ടം, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ പങ്കെടുത്ത അസോസിയേഷനുള്ള അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ആണ് ജി എം എ ഇന്നലെ ഓക്സ്ഫോര്‍ഡില്‍ വച്ച് നടന്ന യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ വാരികൂട്ടിയത്. ഈ മാസം അവസാനം നടക്കുന്ന നാഷ്ണല്‍ കലാമേളയിലും ഈ വിജയം ആവര്‍ത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിങ്ങിന്റെ വിഡിയോ യൂട്യൂബില്‍ ഹിറ്റ്. എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്.
വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. മാര്‍ട്ടിന്‍ ബോഗ്ഡന്‍ എന്നയാള്‍ യൂട്യൂബിലിട്ട വിഡിയോ ഇതിനകം തന്നെ 69 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു. വിമാന ഫൊട്ടോഗ്രഫി പ്രേമിയായ മാര്‍ട്ടിന്‍ നേരത്തെയും നിരവധി വിമാനങ്ങളുടെ പറന്നുയരുന്നതിന്റേയും പറന്നിറങ്ങുന്നതിന്റേയും ദൃശ്യങ്ങളെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ അപൂര്‍വ്വമായ ദൃശ്യമാണ് ലഭിച്ചത്.
തുടക്കത്തില്‍ സാധാരണ കാറ്റില്‍ പെട്ടതുപോലെയാണ് തോന്നിച്ചതെങ്കിലും പിന്നീട് നിലമാറിയെന്ന് മാര്‍ട്ടിന്‍ വിഡിയോയുടെ വിവരണത്തില്‍ കുറിക്കുന്നു. ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ യൂറോപ്പില്‍ നിന്നു മാത്രം ആയിരക്കണക്കിന് വിമാനത്താവളങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ള വ്യക്തിയാണ് മാര്‍ട്ടിന്‍.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലാന്‍ഡിങ്ങില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്‌സ് വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരുഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് വക്താവ് പറയുന്നു. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.
യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം. വടക്കന്‍ ജര്‍മ്മനിയില്‍ ആഞ്ഞടിച്ച സേവിയര്‍ കൊടുങ്കാറ്റിന് ശേഷം മേഖലയില്‍ ശക്തിയേറിയ കാറ്റ് വീശുന്നുണ്ട്. ഇതാണ് ഡസല്‍ഡോര്‍ഫ് വിമാനത്താവളത്തിലും വില്ലനായത്.
കുട്ടിയ്ക്ക് പേരിടുന്ന സമയത്ത് നല്ലൊരു പേര് കണ്ടു പിടിക്കുക അല്ലാതെ ഭൂരിഭാഗം ആളുകളും മറ്റൊന്നും ചിന്തിക്കാറില്ല. എന്നാല്‍ ചില ആളുകള്‍ എല്ലാം ശ്രദ്ധിച്ച് മാത്രമേ പേരിടാറും ഉള്ളൂ. പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ശരി എന്ന് തോന്നുന്നു എങ്കില്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരേയും അറിയിക്കൂ.
A – ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും.ജോലിയിൽ ആയാലും പഠിത്തത്തിലായാലും പൂർത്തിയാക്കുന്നത് വരെ ഇവർ വിശ്രമമില്ലാതെ പ്രവർത്തിക്കും. അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും ഇവർ. ഒരിക്കലും ഇവർ പരാജയം സമ്മതിക്കില്ല.
ഏത് കാര്യവും അത് സന്തോഷമുണ്ടാക്കുന്നതോ സങ്കടമുണ്ടാക്കുന്നതോ ആയാലും വളച്ചൊടിക്കാതെ നേരെ പറയുന്നതാണ് ഇവർക്ക് ഇഷ്ടം. ഇവർ എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.തൻറെ പ്രിയപ്പെട്ടവരെ എന്നും പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവർ.
B – ഇവർ അൽപം നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കും. സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവർക്ക് വല്ലാത്ത ഭ്രമമായിരിക്കും. ജീവിതത്തിൽ എന്നും പുതിയ വഴികൾ തേടാൻ ഇവർ ഇഷ്ടപ്പെടും. ഇവരുടെ ജീവിതം രഹസ്യങ്ങൾ നിറഞ്ഞതായിരിക്കും.
പ്രണയ വിഷയത്തിൽ ഇവർ സ്നേഹത്തിന് വേണ്ടി എത്രകാലം കാത്തിരിക്കാനും തയ്യാറാണ്. പ്രണയത്തിൽ ഇവർ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്. ഇവർക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും.
C – ഇവർ കാണാൻ വളരെ ആകർഷണീയരായിരിക്കും. മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേരുന്നവരാണിവർ. സുഖത്തിൽ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്പോൾ സഹായിക്കാൻ മുന്നിൽ തന്നെയുണ്ടാകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. ഇവർക്ക് അൽപം കൂടുതൽ ഇമോഷണൽ സ്വഭാവമുണ്ടായിരിക്കും.
D – ഇവർ വളരെ ആകർഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുള്ളവരായിരിക്കും. പ്രണയ വിഷയത്തിൽ ഇവർ അൽപം നിർബന്ധ ബുദ്ധിക്കാരായിരിക്കും. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവർക്ക് ഇഷ്ടം.
ഒരു തീരുമാനം എടുത്താൽ അവർ അത് നടത്തിയ ശേഷമേ പിൻവാങ്ങുകയുള്ളൂ.ഇവർക്ക് ആരോടെങ്കിലും പ്രണയം തോന്നിയാൽ അവരെ സ്വന്തമാക്കാൻ ഏതറ്റം വരെ പോകാനും മടിക്കില്ല.
E-ചിട്ടയായ ജീവിതം നയിക്കാൻ ഇവർക്ക് എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. ഇവർ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തിൽ ഇവർ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയിൽ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവർ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാൻ സാധിക്കില്ല.
ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും. ഇവർക്ക് ആഗ്രഹിക്കുന്നതെന്തും ലഭ്യമാകും.ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും.
F – ഇവർ കാണാൻ വളരെ സെക്സിയും ആകർഷണീയരുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസമുള്ള ഇവർ വളരെ ആലോചിച്ചു മാത്രമേ ചിലവുകൾ നടത്തുകയുള്ളൂ. ഇവർ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. ഇവരുടെ മനസ്സ് നിറയെ പ്രണയം ആയിരിക്കും.
G – തൻറെ പ്രവൃത്തികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ ഇവർ മുന്നോട്ട് പോകൂ. പലപ്പോഴും തൻറെ ആവശ്യങ്ങൾ പോലും ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഇവർ സന്നദ്ധരായിരിക്കും. സ്വന്തം അഭിമാനത്തിന് വില കൽപ്പിക്കുന്നവരാണ് ഇവർ.ഉറപ്പില്ലാതെ ഒരാൾക്ക് വേണ്ടി വെറുതെ സമയവും പണവും ചിലവഴിക്കാൻ ഇവർ താത്പര്യപ്പെടില്ല.
H – ഏത് അർദ്ധരാത്രിയിലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരും പെട്ടെന്ന് ശരിയായ തീരുമാനമെടുക്കാൻ കഴിവുള്ളവരുമായിരിക്കും H എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർ പണത്തിന് കൂടുതൽ വില കല്പിക്കുന്നവരായിരിക്കും.
സത്യസന്ധരും മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയുന്നവരുമായിരിക്കും ഇവർ. പ്രണയിച്ചാൽ അത് നിലനിർത്താൻ വേണ്ടി ജീവൻ കൊടുക്കാൻ പോലും ഇവർ മടിക്കില്ല.
I – മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ടായിരിക്കും.I അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും. ഇവർ വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. ഒരുപാട് അവസരങ്ങൾ കിട്ടുമെങ്കിലും തൻറെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.
J -ജെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പിടിവാശിക്കാരും സ്ഥിരത ഇല്ലാത്ത സ്വഭാവത്തിനുടമകളുമായിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ അവർ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാൻ ഇവർ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാകും.
K – എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവർ. സ്വന്തം കാര്യത്തിന് മുൻതൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവർ. സാമർത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവർക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലായിരിക്കും.
L – എൽ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പൊതുവേ സ്വപ്ന ജീവികളായിരിക്കും. ഇവർക്ക് വലിയ ആഗ്രഹങ്ങളുണ്ടായിരിക്കില്ല. ചെറിയ കാര്യങ്ങളിൽ പോലും ഇവർ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ പ്രാപ്തിയുള്ളവരായിരിക്കും ഇവർ.
ആത്മാർത്ഥ പ്രണയത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും ഇവർ ആദർശവാദികളായിരിക്കും. ഇവർ കാണാൻ നല്ല ആകർഷണീയത ഉള്ളവരായിരിക്കും.
M – കുടുംബത്തോട് പ്രത്യേക സ്നേഹമുള്ളവരായിരിക്കും ഇവർ. പണം ചിലവാക്കുന്നതിൽ ഒരു മടിയും കാണിക്കില്ല. ഇവർ വളരെയേറെ രഹസ്യ സ്വഭാവമുള്ളവരായിരിക്കും. നേരിട്ട് പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ പോലും മനസ്സിൽ കൊണ്ടു നടന്ന് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഇവരെ സൂക്ഷിക്കണം.
താൻ സ്നേഹിക്കന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് ഇവർ ആഗ്രഹിക്കും. ഇവരുടെ അനാവശ്യ വാശി പലപ്പോഴും അപകടങ്ങളിൽ കൊണ്ട് ചാടിക്കും.
N – ചെയ്യുന്ന ജോലികൾ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരാണിവർ. ഇവർ തുറന്ന മനസ്സിൻറെ ഉടമകളായിരിക്കും. എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽ കൂടുതലായിരിക്കും.
ഇവർ പ്രണയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കും. എന്നാൽ ചിലപ്പോൾ ചതിക്കാനും ഇവർ മടിക്കാറില്ല.
O – വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവർ. കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവർ അതി ബുദ്ധിശാലികളായിരിക്കും. പ്രണയത്തിൻറെ കാര്യത്തിൽ വളരെ ഉത്തരവാദിത്വമുള്ള ഇവർ ഒരാളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടാൽ ഒരിക്കലും അതിൽ നിന്ന് മാറില്ല. ഇവർ ജീവിതത്തിൻറെ എല്ലാ മേഖലകളിലും വിജയിക്കും.
P – ഏറ്റെടുക്കുന്ന ജോലികൾ തികഞ്ഞ ആത്മാർഥതയോടെ പൂർത്തീകരിക്കുന്ന ഇവർ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരായിരിക്കും.ഇവരുടെ ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളായിരിക്കും.എന്ത് പ്രശ്നമുണ്ടായാലും കുടുംബത്തെ കൈവിടാതെ ഇവർ കൂടെ നിർത്തും. സ്വന്തം തീരുമാനങ്ങൾ ചില സമയങ്ങളിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ട്.
Q – വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവർ ആഗ്രഹങ്ങൾ അധികമുള്ളവർ ആയിരിക്കില്ല. എല്ലാവരാലും ഇവർ പെട്ടെന്ന് ആകർഷിക്കപ്പെടും.
R – കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. മറ്റാർക്കും ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് താത്പര്യം കൂടും. ഏതൊരു കാര്യത്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് സാധിക്കും.
സൗന്ദര്യ ആരാധകരായ ഇവരുടെ ദാമ്പത്യബന്ധം അത്ര സുഖകരമായിരിക്കില്ല. വളരെ ഒതുങ്ങി ജീവിക്കുന്ന സ്വഭാവക്കാരും ടെൻഷൻ അധികം ആഗ്രഹിക്കാത്തവരുമായിരിക്കും.
S – വളരെയധികം പരിശ്രമികളും സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാനുള്ള പ്രത്യേക കഴിവും S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പെരുള്ളവർക്കുണ്ടാകും. പൊതുവേ നന്മയുള്ള സ്വഭാവത്തിനുടമകളാണെങ്കിലും പലപ്പോഴും ഇവരുടെ സംസാര രീതി മറ്റുള്ളവരിൽ അലോസരമുണ്ടാക്കും.
ഏതു കാര്യവും ചിന്തിച്ച് മാത്രമേ ഇവർ ചെയ്യുകയുള്ളൂ. പ്രണയത്തിൻറെ കാര്യത്തിൽ അൽപം നാണം കുണുങ്ങികളായിരിക്കും ഇവർ.
T – പരിശ്രമികളല്ലെങ്കിലും പണത്തിന് ഒരു കുറവും ഇല്ലാത്തവരാണ് T എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും.
പണം ചിലവാക്കാൻ ഇവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാൻറിക് സ്വഭാവക്കാരായിരിക്കും ഇവർ. ആകർഷണീയ വ്യക്തിത്വത്തിനുടമകളായ ഇവർ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും.
U – മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഇവർ എങ്ങനെയും സമയം കണ്ടെത്തും. ഏറെ പരിശ്രമികളാണെങ്കിലും പലപ്പോഴും അത് പരാജയത്തിലാണ് അവസാനിക്കുക.
സ്വന്തം സന്തോഷത്തേക്കാൾ പങ്കാളിയുടെ സ്നേഹത്തിന് മുൻതൂക്കം നൽകുന്നവരായിരിക്കും ഇവർ. ഉന്നതിയിലേക്ക് കുതിക്കുമ്പോൾ ഇവർ ഒരിക്കലും തിരിഞ്ഞ് നോക്കാറില്ല.
V – സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഇഷ്ടപ്പെടാത്ത സ്വഭാവക്കാരാണ് ഇവർ. തമാശകൾ പോലും സീരിയസ്സായി എടുത്ത് ഇവർ പ്രശ്ങ്ങൾ സൃഷ്ടിക്കും. അലസ സ്വഭാവമായിരിക്കും ഇക്കൂട്ടർക്ക്. ഇവരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല.
W – ഈഗോ വളരെയധികം ഉള്ളവരും ഹൃദയ വിശാലത തീരെ ഇല്ലാത്തവരുമാണ് W എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. സ്വയം പുകഴ്ത്തുന്നത് ഇവർക്ക് ഏറെ ഇഷ്ടമാണ്. ഏർപ്പെടുന്ന ഏത് കാര്യത്തിലും ഇവർ വിജയിച്ചിരിക്കും. സ്നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും ഇവർ.
X – എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത സ്വഭാവക്കാരായിരിക്കും ഇവർ. ഇത് പലപ്പോഴും ഇവരെ കുഴപ്പത്തിൽ കൊണ്ട് ചെന്ന് ചാടിക്കും.
കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഇവരെ കഴിഞ്ഞേ ആളുണ്ടാവൂ. പെട്ടെന്ന് ജോലികൾ ചെയ്ത് തീർക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് ഇവർ. ദേഷ്യം പെട്ടെന്ന് വരുന്ന ഇവർ പ്രണയത്തിന്റെ കാര്യത്തിൽ ഒന്നിലധികം പേരെ ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഉള്ളവരായിരിക്കും.
Y – ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരുമാണിവർ. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാൽ അതിന് നേരായ മാർഗ്ഗം കാട്ടികൊടുക്കാൻ ഇവർ മിടുക്കരായിരിക്കും.
പങ്കാളിയുടെ ഒരു കാര്യവും ഇവർ ഓർത്തു വെയ്ക്കാറില്ലെങ്കിലും ഇവരുടെ സ്നേഹത്തിന് മുന്നിൽ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. വളരെ ദൂരെ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വഭാവം തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവ് ഇവർക്കുണ്ടാകും. ഇവർ അധികം സംസാരിക്കുന്ന സ്വഭാവകാരല്ല.
Z – ഇവർ കാഴ്ചയിൽ സാധാരണക്കാരെ പോലെയാണെങ്കിലും അതീവ ബുദ്ധിശാലികളായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. റൊമാൻറിക് സ്വഭാവക്കാരായ ഇവർക്ക് ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവുണ്ടായിരിക്കും. തനിക്ക് കിട്ടാത്ത കാര്യത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ പുതിയ അവസരങ്ങൾ തേടി ഇവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കും.
വീണ്ടും ദേശീയതലത്തില്‍ ബിജെുപി നാണം കെടുന്നു. ജനരക്ഷായാത്രയുമായി കുമ്മനം രാജശേഖരന്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും കേരളത്തേയും ബിജെപിയെയും പറ്റിയുള്ള ചര്‍ച്ചകളാണ്. ഇതിനിടെ രണ്ട് വാക്കുകളും ബിജെപി നേതാക്കാള്‍ മലയാള ഭാഷയ്ക്ക് നല്‍കി.
ഇങ്ങനെ ട്രോളുകളുടേയും ബിജെപി നേതാക്കന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന തമാശകളുടേയും പൊടിപൂരം ഉണ്ടാകുമ്പോള്‍ ബിജെപിയുടെ സൈബര്‍ അണികളുടെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഹിന്ദി ന്യൂസ് ചാനല്‍ എബിപി. നേരത്തെ കേരളത്തിലെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇതിനെ കളിയാക്കി നശിപ്പിച്ചുവെങ്കിലും ഇത് ഇന്ത്യമൊത്തം അറിയിച്ച് ബിജെപിയെ നാറ്റിക്കാനുറച്ചിരിക്കുകയാണ് എബിപി ന്യൂസ് ചാനല്‍.
സണ്ണി ലിയോണിനെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ ജനരക്ഷാ റാലി എന്ന പേരില്‍ കുമ്മനം റാലി നടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് മടങ്ങിയതെന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടുകള്‍ നല്‍കി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ബിജെപി അനുഭാവികള്‍ അവകാശപ്പെടുന്നത് സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ചിത്രത്തിലെ ആള്‍ക്കൂട്ടം അമിതിനെ കാണാനെത്തിയവരാണെന്നാണ്. ഇക്കാര്യം പൊളിച്ചടുക്കിയും പരിസഹിച്ചും അക്കാര്യം മലയാളികള്‍ മറന്നുവരുമ്പോഴാണ് എബിപി ന്യൂസ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പരിപാടിയുടെ വീഡിയോ താഴെ കാണാം.
ലക്ഷങ്ങളുമായി കടന്ന രണ്ടു കുട്ടികളുടെ മാതാവായ യുവതി ഭർത്താവിെൻറ സ്ഥാപനത്തിലെ ജീവനക്കാരനായ കാമുകനൊപ്പം 19 ദിവസത്തിനു ശേഷം പൊലീസിെൻറ വലയിലായി. ചവറയിൽനിന്നും കാമുകെൻറ ആഡംബര ബൈക്കിൽ മുങ്ങിയ ഇവരെ വയനാടുനിന്നാണ് അറസ്റ്റ് ചെയ്തത്. ചവറ സ്വദേശിയായ അനു മൻസിലിൽ പൊന്നു ഹാഷിമാണ് (28) ഭർത്താവിെൻറ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പന്മന വത്തുചേരി അൽത്താഫുമായി (23) നാടുവിട്ടത്. സെപ്റ്റംബർ 18നായിരുന്നു സംഭവം.
ചവറയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന യുവാവിെൻറ ഭാര്യയായ പൊന്നു നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് 26 പവെൻറ സ്വർണവും ചിട്ടി പിടിച്ച ലക്ഷക്കണക്കിന് രൂപയും ഭർത്താവ് വിശ്വസിച്ച് ഭാര്യയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ച ആറു ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. ഇരുവരും തമ്മിെല സൗഹൃദം അറിഞ്ഞ ഭർത്താവ് എട്ടു മാസം മുമ്പ് യുവാവിനെ കടയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീടും ഇവർ സൗഹൃദം തുടർന്നു. ഭർത്താവിെൻറ വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
രണ്ടു ദിവസം മുമ്പ് യുവതി സ്വന്തം അക്കൗണ്ടിൽനിന്നും 40,000 രൂപ വയനാട് സുൽത്താൻ ബത്തേരിയിെല എ.ടി.എമ്മിൽനിന്ന് പിൻവലിച്ച വിവരം ലഭിച്ചതോടെ ചവറ പൊലീസ് സംഘം വയനാട് എത്തുകയായിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് വയനാെട്ട മറ്റൊരു എ.ടി.എമ്മിൽനിന്ന് വീണ്ടും 40,000 രൂപ പിൻവലിച്ചു.
ഇതിനിടയിൽ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭിച്ച ഫോൺ നമ്പറാണ് തുമ്പായത്. വീട് വിട്ട ഇരുവരും നേരെ കോട്ടയം, എറണാകുളം, മലപ്പുറം, ബംഗളൂരു, ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷമാണ് ബൈക്കിൽ വയനാട് എത്തുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്. 2,40,000 രൂപയും എട്ട് പവൻ സ്വർണവും ബാങ്ക് അക്കൗണ്ടിലെ അഞ്ചു ലക്ഷം രൂപയും ചിട്ടി രേഖകളും കൈമാറാമെന്ന് സമ്മതിച്ച യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.