കടുത്ത തലവേദനയെത്തുടർന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രകിയയും നിർദേശിച്ചു. ബംഗളൂരു വൈറ്റ് ഫീല്‍ഡ് വൈദേഹി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതറിഞ്ഞത്. വലതുഭാഗമാണ് നഷ്ടമായത്. ഇപ്പോൾ തലയിൽ ഒന്നു തൊടാൻ പോലും സാധിക്കുന്നില്ലെന്നു യുവാവ് പറയുന്നു

ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയതെന്നു മഞ്ജുനാഥ് പറയുന്നു. ഇവർക്കെതിരെ ഐ.പി.സി സെക്ഷന്‍ 338 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആരോപണം ഡോ. ഗുരുപ്രസാദ് നിഷേധിച്ചു. ശസ്ത്രക്രിയയെക്കുറിച്ച് മഞ്ജുനാഥിനു അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ഡോക്ടർ പ്രതികരിച്ചു.