Latest News

രാ​ജ​സ്ഥാ​നി​ലെ ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് വി​ദേ​ശി മ​രി​ച്ചു. അ​ർ​ജ​ന്‍റീ​ന​ക്കാ​ര​നാ​യ ജോ​ൺ പാ​ബ്ലോ ലാ​മ്പി​യാ​ണ് (29) മ​രി​ച്ച​ത്. കാ​ള​യു​ടെ കു​ത്തേ​റ്റ ജോ​ണി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നാ​ക് ചൗ​ക്കി​നു സ​മീ​പം ട്രി​പ്പോ​ളി ഗേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

ന​ഗ​ര​ത്തി​ലൂ​ടെ കാ​ഴ്ച​ക​ൾ ക​ണ്ടു​ന​ട​ക്കു​ന്ന​തി​നി​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന കാ​ള ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ജോ​ണും സു​ഹൃ​ത്തു​ക്ക​ളും ഒ​ക്ടോ​ബ​ർ 27 നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരായ വേട്ടയാടല്‍ അവസാനിപ്പിക്കില്ലെന്ന സൂചന നല്‍കി ബിജെപി നേതാവും രംഗത്ത്. ദീപിക പദുകോണിന്റേയും ബന്‍സാലിയുടേയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഹരിയാനയിലെ ബിജെപി മുഖ്യ മാധ്യമ കോഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞു.

ബന്‍സാലിയുടെയും ദീപികയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ താക്കുര്‍ അഭിഷേക് സോം രംഗത്ത് വന്നതിന് പിന്നാലെയാണ് ബിജെപിയുടെ രംഗപ്രവേശം.

Image result for padmavati-row-now-haryana-bjps-media-chief-announces-rs-10-crore-bounty-on-heads-of-bhansali-and-deepika-padukone

5 കോടി പ്രഖ്യാപിച്ച ഇയാളേയും ഹരിയാനയില്‍ നിന്നുളള ബിജെപി നേതാവ് അഭിനന്ദിച്ചു. ഇരുവരുടേയും തല കൊയ്യുന്നവര്‍ക്ക് 10 കോടിയും തല കൊയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞു.

പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലവിളികള്‍ ഉയരുന്നത്. രജ്പുത് സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പത്മാവതിക്കെതിരെ എതിര്‍പ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിര്‍പ്പ്.

റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് തീയതി നീട്ടിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ വികാരം പടര്‍ത്താന്‍ ശ്രമിച്ച പാക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫു ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. പാക്ക് സൈന്യത്തിന്റെ ഡിഫന്‍സ്പാക്ക് എന്ന ട്വിറ്റര്‍ അക്കൗണ്ടിനാണു പൂട്ടുവീണത്.

ഡല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ ഇന്ത്യന്‍ പെണ്‍കുട്ടി ഇന്ത്യാ വിരുദ്ധ സന്ദേശമുള്ള പ്ലക്കാര്‍ഡു പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പാക്ക് സൈന്യം പ്രചരിപ്പിച്ചത്. ‘ഞാന്‍ ഇന്ത്യക്കാരിയാണ്, പക്ഷേ ഇന്ത്യയെ ഞാന്‍ വെറുക്കുന്നു. കാരണം ഇന്ത്യയൊരു അധിനിവേശ രാജ്യമാണ്. കശ്മീരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദ്. ജുനഗഢ്, സിക്കിം, മിസോറം, ഗോവ, നാഗാലന്‍ഡ് തുടങ്ങിയവരാണ് ഇവിടെ കഴിയുന്നത്’ എന്നായിരുന്നു പാക്ക് സൈന്യം പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

എന്നാല്‍ ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ കവല്‍പ്രത് കൗര്‍  പ്രതിഷേധിക്കുന്ന ചിത്രമാണിതെന്ന് അധികം വൈകാതെ കണ്ടെത്തി. ഇതേത്തുടര്‍ന്നു കവല്‍പ്രീതിന്റെ യഥാര്‍ഥ ചിത്രവുമായി ട്വീറ്ററുകളും പ്രചരിച്ചു. ‘ഞാന്‍ ഇന്ത്യക്കാരിയാണ്. നമ്മുടെ ഭരണഘടനയിലെ മതേതര വാദത്തിനൊപ്പമാണ് താനെന്ന്’ വ്യക്തമാക്കിയായിരുന്നു കവല്‍പ്രതീന്റെ യഥാര്‍ഥ പ്ലക്കാര്‍ഡ്.

സംഭവം കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയതോടെ പാക്ക് സേന ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പരാതികള്‍ കൂടിയതോടെ ട്വിറ്റര്‍ അധികൃതര്‍ അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍. രാജ്യതലസ്ഥാനത്തിനടുത്ത നോയിഡയിലാണ് ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായത്. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടര്‍ 36/37ല്‍ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെയായിരുന്നു സംഭവം.

കോള്‍ സെന്റര്‍ ജീവനക്കാരിയായ പെണ്‍കുട്ടി മൊഹാലിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നിടത്തേക്ക് പോകുന്ന വഴിയാണ് ക്രൂര പീഡനത്തിന് ഇരയായത്. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേര്‍കൂടി ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ ഇറക്കാമെന്ന രെഡവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹനത്തില്‍ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീര്‍ന്നെന്നു പറഞ്ഞ് രെഡവര്‍ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷനു സമീപത്ത് വാഹനം നിര്‍ത്തി.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്‌റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഒന്പതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.
സാന്പത്തിക സ്ഥിതി മോശമാണെന്ന രെഡവറുടെ വാക്കുകള്‍ പരിഗണിച്ച് താന്‍ അധികം പണം നല്‍കി മിനിറ്റുകള്‍ക്കുള്ളിലാണ് രെഡവര്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി. നാലു പേര്‍ മാനഭംഗപ്പെടുത്തിയതില്‍ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതിയാകും. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. മുന്നൂറിലേറെ സാക്ഷികള്‍ കേസിലുണ്ട്. ഗൂഢാലോചനാക്കുറ്റത്തില്‍ പള്‍സര്‍ സുമി, ദിലീപ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ 450ലേറെ രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫെബ്രുവരി 17നായിരുന്നു നടി ആക്രമണത്തിന് ഇരയായത്. ഇതിനു പിന്നാലെ ആക്രമണം നടത്തിയ പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിനായി പാസ്‌പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് രംഗത്തെത്തിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയാണ് ദിലീപ് സമീപിച്ചത്. ഈ ആവശ്യം പോലീസ് എതിര്‍ക്കും.

സാന്യ സിറ്റി: 2000ത്തില്‍ പ്രിയങ്ക ചോപ്രയാണ് ഇതിനു മുന്‍പ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. പതിനേഴു വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം വീണ്ടും എത്തിച്ചിരിക്കുന്നു. ഇന്ത്യയുടെ മാനുഷി ചില്ലറാണ് ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മത്സരത്തില്‍ ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി വിജയം കണ്ടു.

മിസ് മെക്‌സിക്കോയാണ് ഫസ്റ്റ് റണ്ണറപ്പ്. മിസ് ഇംഗ്ലണ്ട് സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ജൂണില്‍ നടന്ന ഫെമിന മിസ് ഇന്ത്യയില്‍ കിരീടം സ്വന്തമാക്കിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്.

മക്കളെ നന്നായി വളർത്താൻ ബില്ല് ഗേറ്റ്സിന്റെ മൂന്നു സൂത്രങ്ങൾ -മക്കളെ വളർത്തുക അത്ര നിസാരമായ കാര്യമല്ല.ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ അച്ഛൻ അമ്മമാരുടെ സ്വാധീനത്തിനു ഏറെ പങ്കുണ്ട് .വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾക്കും, കണ്ടു മുട്ടുന്ന ആളുകളും, ജീവിത അനുഭവങ്ങളും എല്ലാം ചേർന്നാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് .

മോശമായി പ്രവർത്തികൾ ചെയ്യുന്നതിനെ കുട്ടിയെ കുറ്റപ്പെടുത്തുന്നതിലല്ല കാര്യം .അങ്ങനെ മോശമായ ദിശയിൽ അവർ പോകാതിരിക്കാൻ മാർഗദർശികൾ ആകണം രക്ഷിതാക്കൾ .പ്രശസ്തരുടെ ജീവിതം അറിയാൻ സാധാരണക്കാർ ഒരുപാട് ആഗ്രഹിക്കുന്നു .മക്കൾക്ക് അവർ ഒരുക്കുന്ന സുഖ സൗകര്യങ്ങൾ എന്തെല്ലാം ആണെന് അറിയാനും ഒരു കൗതുകം ആണ് സാധാരണക്കാർക്ക് .ബില്ല് ഗേറ്റ്സ് എന്ന ലോക പ്രശസ്തൻ എന്നാൽ അത്തരത്തിൽ ഒരു രക്ഷിതാവല്ല .സുഖലോലുപതയിൽ കുട്ടികളെ വളർത്താൻ കഴിവുള്ള ധനികൻ ആണ് ബില്ല് ഗേറ്റ്സ് .ജെന്നിഫർ ,റോറി,ഫോബി എന്ന തന്റെ മൂന്നു മക്കളെ വളർത്തുന്നതിൽ ചില തത്വങ്ങൾ പിന്തുടരുന്നു ഇദ്ദേഹം.

1 .മൊബൈൽ ഫോൺ അരുത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റിന്റെ ഉടമയുമായ ബില്ല് ഗേറ്റ്സിന്റെ മക്കൾക്ക് പതിനാലു വയസു വരെ മൊബൈൽ ഫോൺ ഉപയോഗിക്കാനോ കൂടുതൽ സമയം ഇന്റർനെറ്റിൽ ചിലവഴിക്കാനോ അനുവാദം ഇല്ല .ഡൈനിങ്ങ് ടേബിളിൽ ബില്ല് ഗേറ്റ്സും ഭാര്യയും പോലും മൊബൈൽ ഉപയോഗിക്കില്ല .രാത്രി കാലങ്ങൾ ഉറങ്ങുന്നതിനു മുമ്പ് ടി വി കണ്ടു സമയം പാഴാക്കാതെ കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുവാൻ ഈ സമയം വിനിയോഗിക്കുന്നു .മൊബൈൽ ഫോണിലെ ഗെയിമുകൾ കുട്ടികളെ ടെക്‌നോളജി അഡിക്റ്റ് ആക്കും എന്നാണു ബില്ല് ഗേറ്റ്സിന്റെ വാദം .
2 .വീട്ടു ജോലിയും ടിപ്സും – വീട്ടിലെ ജോലികൾ അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വം അല്ല എന്ന് കുട്ടികളിൽ തിരിച്ചറിവ് ഉണ്ടാക്കുക.കുടുംബം എന്നത് കൂട്ടായ ഒരു ഉത്തരവാദിത്വം ആയതിനാൽ ചെറിയ ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുക .ഉത്തരവാദിത്വങ്ങൾ അറിഞ്ഞു മക്കൾ വളരണം .അത് പ്രോത്സാഹിപ്പിക്കാൻ ആയി ചെറിയ പോക്കറ്റ് മണി നൽകുന്നതും ആവാം .

3 .വിദ്യാഭ്യാസം ആണ് മക്കൾക്ക് നൽകേണ്ട സ്വത്തു- അച്ഛനമ്മമാരുടെ സമ്പാദ്യം കണ്ടു ആകരുത് കുട്ടികൾ വളരുന്നത് .അത് അവരെ പ്രയത്നിക്കാൻ അലസത ഉള്ളവർ ആക്കിത്തീർക്കും .സ്വന്തമായി സമ്പാദിച്ചു അതിലൂടെ ജീവിക്കാൻ അവരെ പഠിപ്പിക്കുക .ഇതിനായി മികച്ച വിദ്യാഭ്യാസം അവർക്ക് നൽകുക.വെറും അലങ്കാര വാക്കുകൾ അല്ല ബില്ല് ഗേറ്റ്സിന്റെതു .ബിൽ ആൻഡ് മെലിൻഡ് ഗേറ്റ്സ് ഫൗണ്ടേഷൻ വഴി തന്റെ മുക്കാൽ ഭാഗം വരുന്ന സ്വത്തുക്കൾ സമൂഹ നന്മയ്ക്ക് ഉപയോഗിക്കുവാൻ ആണ് ഈ ദമ്പതികളുടെ തീരുമാനം .

മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യ മണിമേഖലയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പതിവായി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുന്ന ആശൈക്കണ്ണനെ ഇതിൽ മനംനൊന്ത മകൻ കൂട്ടുകാരുമൊത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്ബ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് മണിമേഖലയും ആശൈ കണ്ണനും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാളെ കാണാനില്ലായിരുന്നൂ.എങ്കിലും ഇതേക്കുറിച്ചു പോലീസിൽ പരാതി ലഭിച്ചിരുന്നില്ല.

മണിമേഖല, മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.മറ്റു ജില്ലകളിലും ജോലിക്കു പോകുന്ന ആശൈകണ്ണൻ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിൽ വരാറ്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയോടെ തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പ്രാഥമിക പരിശോധനനടത്തുകയായിരുന്നു.

പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള രൂപത്തില്‍ വിമാനം പറത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അമേരിക്കന്‍നാവിക സേന. നൂറടി ഉയരത്തില്‍ ആകാശത്തിലാണ് അമേരിക്കയിലെ ഒകനോഗില്‍ പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനം പറത്തിയതാണ് ഇത്തരത്തില്‍ ഒരു രൂപം ആകാശത്ത് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് വ്യക്തമായി.

വിഡ്‌ബേ അയര്‍ലന്റിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന നാവിക സേനയുടെ ഇഎ18ജി ഗ്രൗളര്‍ ജെറ്റ് വിമാനമാണ് ഇത്തരത്തില്‍ രൂപമുണ്ടാക്കുന്ന രീതിയിൽ  പറന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണ് ഇഎ18ജി ഗ്രൗളര്‍ ജെറ്റ്. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല.

നാവിക സേന പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള പെരുമാറ്റമാണ്, ഇതിന് ഔദ്യോഗിക പരിപാടിയുമായി ബന്ധമില്ല. അന്വേഷണം നടത്തി സംഭവത്തില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ ലെസ്ലി ഹബ്ബെല്‍ സംഭവത്തോട് പ്രതികരിച്ചു.

കൊച്ചി: വാഹന രജിസ്‌ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇവരുടെ വിശദീകരണം കേട്ട ശേഷം കേസെടുക്കാനാണ് തീരുമാനമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി. താരങ്ങള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ താമസിക്കുന്നുവെന്ന് കാണിക്കാന്‍ വ്യാജ വാടകക്കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് വ്യക്തമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ക്രമക്കേട് നടന്നതിന്റെ റിപ്പോര്‍ട്ടുകളും വീഡിയോ തെളിവുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. നടനും എം.പിയുമായ സുരേഷ് ഗോപിയ്ക്കെതിരേയും നികുതിവെട്ടിപ്പ് നടത്തിയതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റുണ്ടെന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടി. എന്നാല്‍ പോണ്ടിച്ചേരിയിലെ ഫ്ളാറ്റ് ഉപയോഗിക്കുന്നില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ ഫ്‌ളാറ്റിന് അടുത്ത് താമസിച്ചിരുന്നത് പോണ്ടിച്ചേരി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. അമല പോള്‍ തായ്‌ലന്‍ഡിലാണെന്നാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved