ഭോപ്പാല്‍: പത്മാവതി വിവാദം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി. സംസ്ഥാനത്ത് സിനിമ നിരോധിച്ചതിന് പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലില്‍ പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
രജപുത്ര നേതാക്കന്‍മാരുമായും കര്‍ണിസേന പ്രതിനിധികളുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം നിരോധിച്ചത്. ചെറുപ്പം മുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ കേട്ടുവളര്‍ന്നതാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നത് സഹിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.
പഞ്ചാബിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധങ്ങള്‍ ശരിയാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് നാഷണല്‍ കോണ്‍ഫറണ്‍സ് കത്തെഴുതി. കേരളത്തിലടക്കം സിനിമ റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം പദ്മാവതി സിനിമയെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നിട്ടുണ്ട്. വിവാദങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ബോധപൂര്‍വം നിര്‍മ്മിച്ചവയാണെന്ന് മമത ട്വീറ്റ് ചെയ്തു. സിനിമാ മേഖലയിലുള്ളവര്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരണം. ഈ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.
അതിനിടെ പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പദ്മാവതിയെ അവഹേളിക്കുന്നതാണ് സിനിമയെന്നും അനുമതി ഇല്ലാതെ സിനിമയിലെ പാര്‍ട്ടുകള്‍ പുറത്തുവിട്ടുവെന്നും ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങായത്. കോട്ടയം പുതുപ്പള്ളിയിലാണ് സമൂഹത്തിനാകെ മാതൃകയായ വിവാഹം നടന്നത്. അതിദാരുണമായ ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ജീവിതവഴിയില്‍ ഉണ്ണിമായയെ ഒറ്റയ്ക്കാക്കിയത്. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണചുമതലയിലായിരുന്നു ഈ പെണ്‍കുട്ടി. പുതുപ്പള്ളി സ്വദേശിയായ അഖില്‍, ഉണ്ണിമായയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സിപിഎം നേതാക്കള്‍ ഇരുവീട്ടുകാരുമായി സംസാരിച്ച് അനുവാദം വാങ്ങി.
സിപിഎം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സിഎസ് സുതന്റെ വീട്ടുമുറ്റത്തായിരുന്നു മതവും മാര്‍ക്‌സിസവും സംഗമിച്ച വിവാഹ ചടങ്ങുകള്‍. പിതൃസ്ഥാനത്തുനിന്ന് ഉണ്ണിമായയെ അഖിലിന്റെ കൈകളിലേക്ക് ഏല്‍പ്പിച്ചതും സുതനായിരുന്നു. ഇതോടെ നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്കും പര്യവസാനമായി.
ഉണ്ണിമായക്ക് ആരുമില്ല എന്ന തോന്നലുണ്ടാകാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തു നടത്തി. സദ്യവട്ടങ്ങളൊരുക്കിയതും വിവാഹത്തിന്റെ ക്ഷണക്കത്ത് തയ്യാറാക്കിയത് മുതലുള്ള ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. അഖിലിനും ഉണ്ണിമായക്കും ആശംസകളറിയിക്കാന്‍ നൂറുകണക്കിനാളുകളാണ് വിവാഹചടങ്ങിനെത്തിയത്. നിര്‍ഭാഗ്യങ്ങളുടെ പഴയകാലത്തെ ഉണ്ണിമായ ഇപ്പോള്‍ മറക്കുന്നു. ഏതൊരാളും ഒറ്റപ്പെട്ടു പോകാവുന്ന ജീവിതാവസ്ഥ. അതെല്ലാം പിന്നിട്ടാണ് ഈ സ്വയംവരപന്തല്‍ വരെ ഉണ്ണിമായ എത്തിയിരിക്കുന്നത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു ദുർബല നിമിഷത്തിലുണ്ടായ അവിവേകം മനസ്സിനെ കീഴ്‌പെടുത്തിയപ്പോള്‍ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിക്ക് ജീവിതത്തില്‍ കൈത്താങ്ങായി എത്തിയത് സിപിഎം പ്രവര്‍ത്തകരായിരുന്നു. അങ്ങിനെയാണ് നിര്‍ഭാഗ്യം നിഴല്‍ വിരിച്ച ജീവിതത്തില്‍ വിവാഹത്തിന് വേദിയൊരുങ്ങിയത്.
കോട്ടയം നഗരത്തില്‍ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെണ്‍കുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍കാലയില്‍ മിനിയുടേയും ഭര്‍ത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.
പിന്നീട് പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖില്‍ അറിയിച്ചതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.
സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവന്‍ സ്വര്‍ണം, വസ്ത്രങ്ങള്‍ എന്നിവ പാര്‍ട്ടി തന്നെ വാങ്ങി. വരനു വേണ്ടി ഒരു സ്വര്‍ണ്ണമാല ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചന്‍ സമ്മാനമായി നല്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂര്‍ത്തം. വിവാഹ ക്ഷണക്കത്തും പാര്‍ട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത ഉണ്ണിമായയുടെ മാതൃസഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സിപിഎം ശ്രദ്ധിച്ചു. തനിക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ണിമായക്ക് ഇനി ഉണ്ടാവില്ല. പുതുപ്പള്ളിയിലെ നാട്ടുകാര്‍ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ യും ഇടതു പക്ഷത്തേയും ജില്ലാ സംസ്ഥാന നേതാക്കളും ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തി.
മുൻ വിംബിൾഡണ്‍ വനിതാ ചാമ്പ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായിരുന്ന ജാന നൊവോട്ന (49) അന്തരിച്ചു. അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു അവർ. 1998 വിംബിൾഡണ്‍ ഫൈനലിൽ ഫ്രാൻസിന്‍റെ നഥാലി ടൗസിയാറ്റിനെ തോൽപ്പിച്ചാണ് നൊവോട്ന വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയത്. 1993, 1997 വർഷങ്ങളിൽ വിംബിൾഡണ്‍ ഫൈനലിസ്റ്റുമായിരുന്നു നൊവോട്ന. സ്റ്റെഫി ഗ്രാഫ്, മാർട്ടിന ഹിംഗിസ് എന്നിവരോടാണ് ഫൈനലുകളിൽ തോറ്റത്. നാല് തവണ വിംബിൾഡണ്‍ ഡബിൾസ് കിരീടവും ചെക്ക് താരം നേടിയിട്ടുണ്ട്. എല്ലാ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടവും സ്വന്തമാക്കിയിട്ടുള്ള നൊവോട്ന കരിയറിൽ 24 സിംഗിൾസ് കിരീടവും 76 ഡബിൾസ് കിരീടവും സ്വന്തമാക്കി. 1968 ഒക്ടോബർ രണ്ടിന് ജനിച്ച നൊവോട്ന 1987 മുതൽ 1999 വരെ കളിക്കളങ്ങളിൽ സജീവമായിരുന്നു. 1988-ൽ വിഭജനത്തിന് മുൻപ് ചെക്കോസ്ലോവാക്യയ്ക്ക് വേണ്ടി ഡേവിസ് കപ്പ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു നൊവോട്ന.
രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ടിആര്‍എസ് നേതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ആദ്യവിവാഹം നിയമപരമായി അസാധുവാക്കുന്നതിന് മുമ്പെ മറ്റൊരു വിവാഹം കഴിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീനിവാസ റെഡ്ഡി ഭാര്യ സംഗീതയെ പൊതുവഴിയിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസിന്റ നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ മര്‍ദ്ദിച്ചത്.
ഞായറാഴ്ചയാണ് തന്റെ ഭര്‍ത്താവ് ഓഗസ്റ്റില്‍ മറ്റൊരു വിവാഹം ചെയ്ത വിവരം സംഗീത അറിയുന്നത്. ഇതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവര്‍ റെഡ്ഡിയുടെ വീട്ടിലെത്തുകയായിരുന്നു. ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലെത്തിയ സംഗീത വിവാഹം ചോദ്യം ചെയ്തതോടെ ഇയാള്‍ സംഗീതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഗീതയുടെ കുടുംബം ഇവരെ റെഡ്ഡിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ അതിക്രൂരമായി മര്‍ദ്ദനം തുടരുകയായിരുന്നു.
റെഡ്ഡി സംഗീതയെ വിവാഹം ചെയ്യുന്നത് നാലുവര്‍ഷം മുമ്ബാണ്. എന്നാല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നതോടെ സംഗീതയോടുള്ള റെഡ്ഡിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരും റെഡ്ഡിയും സംഗീതയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നതായി യുവതി ആരോപിക്കുന്നു.സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബൂട്ടും സ്‌കാര്‍ഫും തൊപ്പിയുമൊക്കെ ധരിച്ച് മരിയ ലുസിയോട്ടി എന്ന മോഡല്‍ മാളിലൂടെ കയറി ഇറങ്ങി നടന്നു. കണ്ടാല്‍ ഫ്രീക്ക് ലുക്ക്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് പലർക്കും ഒരു അസാധാരാണത്വം തോന്നിയത്. പിന്നെ ചിലർക്ക് മനസിലായി. മരിയ വസ്ത്രം ധരിച്ചിട്ടില്ല!
ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മരിയ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് മരിയ തന്റെ ശരീരത്തില്‍ പെയിന്റ് പൂശിയത്. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സൂപ്പര്‍ കൂള്‍ ലുക്കിലുള്ള ജീന്‍സ് കണ്ടാല്‍ പെയിന്‍റാണെന്ന് ആരും പറയുകയുമില്ല. മാളിലൂടെ കുറേ നേരം കറങ്ങി നടന്നെങ്കിലും മരിയയെ ആരും തിരിച്ചറിഞ്ഞില്ല. സംശയം തോന്നിയ ചിലര്‍ പെണ്‍കുട്ടിയെ തുറിച്ചു നോക്കുകയും ചെയ്തു. മാളിലെ വസ്ത്രശാലയിലുള്ളവര്‍ക്ക് തന്‍റെ ബോഡി പെയിന്‍റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്നാല്‍ മനോഹരമായ ഈ കരവിരുതിന് പിന്നില്‍ ജെന്‍ എന്ന ബോഡി പെയിന്ററാണ്.
ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നായിരിക്കും ടൈറ്റാനിക്ക്. സിനിമാ പ്രേമികള്‍ എല്ലാവരും തന്നെ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നാണിത്. ജാക്കിന്റെയും റോസിന്റെയും ദുരന്തകഥ ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ഇപ്പോള്‍ റിറിലീസിന് തയാറെടുക്കുകയാണ്. റി-റിലീസ് ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ജെയിംസ് കാമറൂണിന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ്. 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയത്. 1912 ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ സമുദ്രത്തിലെ മഞ്ഞുപാളിയില്‍ ഇടിച്ച് തകര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.
നിലവില്‍ സിനിമകളില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും ടൈറ്റാനിക്ക് തിയേറ്ററുകളിലെത്തുക. ഡോല്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തിലേക്ക് സിനിമ റീമിക്‌സ് ചെയ്തിട്ടുണ്ട്. ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ടൈറ്റാനിക്കിന്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാറാണ് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം. 2ഡി 3ഡി പതിപ്പുകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്ന് ജെയിംസ് കാമറൂണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഹൈദരാബാദ്: ‘എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി. ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ് ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്’. ഇങ്ങനെ പോകുന്നു ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.
സമാനമായി ആത്മഹത്യചെയ്യുകയാണെന്ന കാര്യം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഷഹദ് ഹുസൈന്‍ എന്ന യുവാവാണ് ജീവനെടുക്കിയത്. തന്റെ കച്ചവട സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലിയിലാണ് ഇയാളെ കാണപ്പെട്ടത്.
കഴുത്തില്‍ കയര്‍ മുറുക്കി താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹദ് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുടംബാംഗങ്ങളിലെ ചിലരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായും ഇതിന്റെ പേരില്‍ വലിയ മാനസിക പീഢനം അനുഭവിക്കേണ്ടി വരുന്നതായും ഷഹദ് വീഡിയോ ദൃശ്യത്തില്‍ പറയുന്നുണ്ട്.
രണ്ട് ആത്മഹത്യയ്ക്കും പുറമെ പഠനവുമായി ബന്ധപ്പെട്ട അമിത സമ്മര്‍ദം താങ്ങാനാവാതെ ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സംയുക്തയെന്ന പതിനേഴ് കാരിയാണ് ആത്മഹത്യ ചെയ്തത്. നിസാമാബാദ് ജില്ലയില്‍ കുടംബത്തോടൊപ്പം താമസിച്ച് വരികയായിരുന്ന സംയുക്ത നീറ്റ് പരീക്ഷയ്ക്കായുള്ള പ്രത്യേക പരിശീലന ക്ലാസിലും പോവുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ മകളായ സംയുക്ത തനിക്ക് പഠനത്തില്‍ മെച്ചപ്പെടാനാവുന്നില്ല എന്നതിനാല്‍ ഏറെ ദുഖിതായിരുന്നു. മധപുരിയി കോളേജിലാണ് സംയുക്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരേ കഥ വിവിധ ഭാഷകളില്‍ ചലച്ചിത്രമാക്കുമ്പോള്‍ അതാത് ഭാഷകളിലെ പ്രധാന താരങ്ങളെ അഭിനയിപ്പിക്കാന്‍ പലപ്പോഴും സംവിധായകര്‍ ശ്രമിക്കാറുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രം നായകനായപ്പോള്‍ ഹിന്ദിയില്‍ ആ റോള്‍ ചെയ്തത് അഭിഷേക് ബച്ചനായിരുന്നു. രണ്ടും പേരും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ ഐശ്വര്യാറായിയായിരുന്നു നായിക.
ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചനും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമ്മിലുള്ള അഭിനയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഗുനാം എന്ന സസ്‌പെന്‍സ് ചിത്രത്തിലാണ് ഇരുവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനും ദക്ഷിണേന്ത്യന്‍ പതിപ്പില്‍ മോഹന്‍ലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിനായി ഇരു താരങ്ങളെയും സമീപിച്ചെന്നും ഇരുവര്‍ക്കും കഥ ഇഷ്ടമായെന്നും താമസിയാതെ കരാറിലെത്താനാവുമെന്നുമാണ് പ്രതീക്ഷയെന്നും ഗാഡെ വെളിപ്പെടുത്തി.
എന്നാല്‍ ചിത്രത്തിന് പഴയ ഹിന്ദി ചിത്രമായ ഗുനാമുമായി ബന്ധമില്ലെന്നും ഒരു തമിഴ് ചിത്രത്തിന്റെ റിമേക്ക് ആണെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഗാഡെ പറഞ്ഞു. ഇ. നിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൗറിഷ്യസിലെ ദ്വീപിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കൊച്ചി: ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പോലീസ്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലായിരിക്കും അന്വേഷണസംഘം ഇക്കാര്യം അറിയിക്കുക. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിനു പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നല്‍കിയത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെടും. പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാര്‍ലിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞെന്നാണ് പോലീസ് അറിയിക്കുന്നത്. 164 പ്രകാരം മൊഴി നല്‍കാമെന്ന് ആദ്യം സമ്മതിച്ച ചാര്‍ലി പിന്നീട് തന്റെ തീരുമാനം മാറ്റുകയായിരുന്നു. ദിലീപിന്റെ സ്വാധീനത്തിലാണ് ചാര്‍ലി തീരുമാനം മാറ്റിയതെന്നാണ് പോലീസ് വാദം.
കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയെന്ന് മൊഴി നല്‍കിയ ഇയാള്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ഇവ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദിലീപിനെതിരായ കുറ്റപത്രം നാളെയാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
ഗ്ലാസ്‌കോ: ചീട്ടുകളി പ്രേമികൾക്കായി രണ്ടാം പ്രാവശ്യവും അതിവിപുലമായ രീതിയില്‍ റമ്മി, ലേലം മത്സരങ്ങള്‍ ഒരുക്കി ഗ്ലാസ്ഗോ റമ്മി ബോയ്‌സ് ഒരിക്കൽ കൂടി കരുത്തു തെളിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരുപിടി ചീട്ടുകളി പ്രേമികൾ എത്തിയപ്പോൾ മത്സരവേദി ഒരു പെരുന്നാൾ മുറ്റത്തെ ജനക്കൂട്ടത്തെ ഓർമ്മിപ്പിക്കും വിധം കളിക്കാരെകൊണ്ടും അതിലേറെ കാഴ്ചക്കാരെ കൊണ്ടും ഹാൾ നിറഞ്ഞിരുന്നു. വെള്ളിയാഴ്ച മുതൽ കളിക്കാർക്ക് വേണ്ട എല്ലാ സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. ശനിയാഴ്ച്ച രാവിലെ ഒൻപതരയോടെ ഔദ്യോഗികമായ ഉത്ഘാടനം… തുടന്ന് പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കമായി.
ലേലത്തിന് എത്തിച്ചേർന്നത് ഇരുപത്തിയേഴ് ടീമുകൾ.. അതും യുകെയുടെ എല്ലാ ദിക്കുകളിൽ നിന്നും എത്തിയ കൊടി പിടിച്ച കളിക്കാർ… കളിയിൽ കേമൻമാരായ യുകെ മലയാളികൾ അങ്കത്തിന് തയ്യാറായി.. ചുക്കില്ലാത്ത കഷായമുണ്ടോ എന്ന് പോലെ യുകെയിലെ ഏതൊരു പരിപാടികളിലും സ്റ്റോക്ക് ഓൺ ട്രെന്റുകാരെ കഴിഞ്ഞിട്ടേയുള്ളു എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഗ്ലാസ്‌ഗോ റമ്മി മത്സരത്തിലും.. യുക്മ ആയാലും വടംവലി ആയാലും, ഇനി ബൈബിൾ കലോത്സവമായാലും ബാറ്റ്മിന്റൺ ആയാലും സ്റ്റോക്ക് ഓൺ ടെന്റുകാർ ഉണ്ടാവും എന്നത് ഒരു യാഥാർഥ്യം… ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച മത്സരങ്ങൾ തീർന്നത് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക്…
വാശിയേറിയ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ മത്സരഫലം ആർക്ക് അനുകൂലം എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥ…ഇരുപത് മണിക്കൂർ നീണ്ട മത്സരത്തിനൊടുവിൽ സ്റ്റോക്ക് ഓൺ ട്രെന്റ് പട വിജയതീരത്തോട് ചേർന്നു.. സ്റ്റോക്ക് ഓൺ ട്രെന്റിലെ ബാബു – മനീഷ് ടീം ലേലത്തിൽ ഒന്നാം സമ്മാനമായ £501 ന്നും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയപ്പോൾ ഗ്ലാസ്കോയിൽ നിന്നുകൊള്ള ബെറ്റ്സൺ – ജെയിംസ് കൂട്ടുകെട്ട് രണ്ടാം സ്ഥാനം നേടി. അതോടൊപ്പം നടന്ന റമ്മിയിൽ 50 തിൽ പരം എൻട്രികൾ മത്സരത്തിനായി ഉണ്ടായിരുന്നു. കളിയിൽ ഞങ്ങളാണ് കേമൻമ്മാർ എന്ന് തെളിയിച്ചുകൊണ്ട് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും തന്നെയുള്ള സോണി ജോൺ ഒന്നാം സമ്മാനമായ £501, ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. പ്രെസ്റ്റണിൽ നിന്നും ഉള്ള അലക്സ് ഫിലിപ്പ് രണ്ടാം സ്ഥാനമായ £251 സർട്ടിഫിക്കറ്റും കരസ്ഥമാക്കിയപ്പോൾ തോമസ് ജോർജ് മൂന്നാം സമ്മാനമായ £ 101 + ട്രോഫി + സര്‍ട്ടിഫിക്കറ്റ് നേടി വിജയിയായി.
മത്സരങ്ങളുടെ ഇടവേളകളില്‍ മറ്റ് വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ മത്സരങ്ങൾക്ക് സമാപനം കുറിച്ചപ്പോൾ കളിയിലെ കേമൻമ്മാർ ആയത് സ്റ്റോക്ക് ഓൺ ട്രെൻഡുകാർ… സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രമുഖ നഴ്‌സിംഗ് ഏജൻസി ആയ HC24 സ്‌പോർസർ ചെയ്‌ത പത്തുപേർ അടങ്ങുന്ന സ്റ്റോക്ക് കാരുടെ ആഘോഷം ആരംഭിക്കുകയായിരുന്നു… വീണ്ടും കാണാം എന്ന അറിയിപ്പോടെ…