അവിഹിത ബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്‌മെയിലിങ്ങിനു ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തന്നെ മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി.
യുവതിക്കും കുടുംബത്തിനും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.
പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ഇതും മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല.
തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താല്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐ.ക്ക് പരാതി നല്‍കി. യുവതിയെ ബലാല്‍സംഗം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷം ആകുമ്പോഴും പിന്‍വലിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ക്കാതെ റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ ഈ മറുപടി നല്‍കിയത്. 2017 സെപ്തംബര്‍ 30 വരെ 1,134 കോടി എണ്ണം 500 രൂപയുടേയും 524.90 കോടി എണ്ണം 1000 രൂപയുടേയും നോട്ടുകള്‍ പരിശോധിച്ചുവെന്നാണ് മറുപടി.
0.91 കോടി രൂപ മൂല്യമുള്ളതാണ് ഈ നോട്ടുകള്‍. സാഫിസ്റ്റിക്കേറ്റഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സിവിപിഎസ്) യന്ത്രങ്ങളാണ് ഇവ എണ്ണാന്‍ ഉപയോഗിച്ചതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നോട്ട് നിരോധനത്തിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ലക്ഷ്യമിടുന്നത്. അതേസമയം നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 30 ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു.
ബോളിവുഡ് താരമക്കളില്‍ ഫാഷനിലൂടെ എന്നും ശ്രദ്ധ നേടുന്ന താരമാണ് ഷാരുഖ് ഖാന്റെ മകള്‍ സുഹാന. അമ്മ ഗൗരി ഖാന്‍ ഒരുക്കിയ ഹാലോവീന്‍ പാര്‍ട്ടിയിലും തിളങ്ങിയത് സുഹാനയാണ്. സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ സുഹാന പാര്‍ട്ടിയില്‍ ശരിക്കും സ്റ്റാറായി.
മലൈക അറോറ, ഋത്വികിന്റെ മുന്‍ഭാര്യ സൂസെയ്ന്‍ ഖാന്‍ തുടങ്ങിയ താര സുന്ദരികളും പാര്‍ട്ടിയിലുണ്ടായെങ്കിലും സുഹാനയായിരുന്നു ക്യാമറകളുടെ ശ്രദ്ധാ കേന്ദ്രം. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സുഹാന വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡില്‍ എത്തിയാല്‍ ഈ 17കാരി മറ്റുള്ള താരപുത്രിമാരേക്കാള്‍ ശോഭിക്കുമെന്നാണ് പിന്നാമ്പുറക്കാർ പറയുന്നത്.
ഈ മാസം 20 ന് കൊല്ലം ജില്ലയിലെ സ്വകാര്യ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടിയ ഗൗരി നേഹ എന്ന കുട്ടി മരിച്ച സംഭവം. സ്കൂൾ മാനേജ്മെന്റ് ആദ്യം കുട്ടിയെ കൊല്ലം ജില്ലയിലെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. അവിടെ നിന്നും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആ സമയം കുട്ടിയെ കൊണ്ട് പോയ ആബുലൻസിനെതിരെ മാധ്യമങ്ങളിലൂടെ കുട്ടിയുടെ ബന്ധുക്കൾ നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി ആബുലൻസ് ഡ്രൈവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ
ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോ സി.ഡി കാട്ടി ബ്ലാക്‌മെയില്‍ ചെയ്‌തെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ് മന്ത്രിയുടെ സഹായിയും ബി.ജെ.പി നേതാവുമായ പ്രകാശ് ബജാജ് നല്‍കിയ പരാതിയിലാണ് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. മന്ത്രി ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് പ്രകാശ് ബജാജിന്റെ ആരോപണം. ഛത്തീസ്ഗഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി രാജേഷ് മുനത്ത് ഉള്‍പ്പെട്ട വീഡിയോ തന്റെ പക്കലുണ്ടെന്നും അതിനാല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വിനോദ് വര്‍മ പറഞ്ഞു.
ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന വിനോദ് വര്‍മ ഇപ്പോള്‍ ഫ്രീലാന്‍സറായ വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗവുമാണ്. ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ച വസ്തുതാ പഠന സംഘത്തിലെ അംഗവുമായിരുന്നു വര്‍മ.
ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പ് വ്യാപകമായി വന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ഇര മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ ജാനകിയമ്മയാണ്.
പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.
1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല.
ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടർന്ന് നടൻ മോഹൻലാലിനെ ബാംഗ്ലൂര്‍ അപ്പോളോ ആശുപത്രിയിൽ ഹൃദയ പരിശോധനയ്ക്ക് വിധേയനാക്കി . അദ്ദേഹത്തെ ഹൃദയത്തിന്‍റെ കാര്യക്ഷമത മനസിലാക്കുന്ന ട്രെഡ്മിൽ ടെസ്റ്റിന് ഉള്‍പ്പെടെ വിധേയനാക്കി . എന്നാല്‍ താരത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് . ഉയർന്ന തോതിൽ കൊളസ്‌ട്രോൾ ഉണ്ടെന്നതിനാല്‍ ലാലിന് കൃത്യമായ വ്യായാമം നിര്‍ദേശിച്ചിട്ടുണ്ട് . വിവരമാണ് ലഭിക്കുന്നത്. അതിനാൽ ലാലിനെ ആൻജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. ഇന്ന് പതിവ് ഹൃദയ പരിശോധനകൾക്കായാണ് താരം ആശുപത്രിയിൽ എത്തിയതെന്നാണ് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു .ഓ പിയില്‍ ഉണ്ടായിരുന്ന ആളുകളാണ് താരം ആശുപത്രിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് . ഇന്നലെ രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ട്രെഡ്മിൽ ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു . ഹൃദയധമനികളിൽ ബ്‌ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല. ലാലിന്‍റെ പുതിയ ചിത്രമായ വില്ലൻ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തെപറ്റി സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ റോക്‌ലൈന്‍ ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്. ലാലേട്ടൻ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇതില്‍ അഭിനയിക്കുന്നത് .
ഹൈക്കോടതി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.കെ വിജയമോഹനെ പിരിച്ചുവിട്ടു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വിജയമോഹനെതിരെ രംഗത്ത് വന്നിരുന്നു. അനില്‍ അക്കരയ്ക്ക് എതിരായ കേസ് തോറ്റതിനാണ് വിജയമോഹനെ പിരിച്ചുവിട്ടത്. സാങ്കേതിക കാരണത്താലാണ് തെരഞ്ഞെടുപ്പ് കേസ് തള്ളിയത്. കേസില്‍ ഹര്‍ജി തയ്യാറാക്കിയത് വിജയമോഹനായിരുന്നു. എം.കെ ദാമോദരന്റെ ജൂനിയറായിരിക്കെയാണ് ഹര്‍ജി നല്‍കിയത്. എജീസ് ഓഫീസ് അറിയാതെയാണ് വിജയമോഹനെതിരായ സര്‍ക്കാര്‍ നടപടി.
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം സഫലമാക്കണമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി രാംദാസ് അത്വാലെയാണ് ഇത്തരമൊരു കമന്റ് പറഞ്ഞിരിക്കുന്നത്. ബോക്‌സര്‍ താരം വിജയേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിന് വിവാഹം വിധി പോലെ നടക്കും എന്ന് പറഞ്ഞ് രണ്ടു ദിവസത്തിനകമാണ് രാഹുലിന്റെ വിവാഹം ചൂടേറിയ ചര്‍ച്ചയാകുന്നത്.
‘ദളിതിന്റെ വീട്ടില്‍ നിന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം വിവാഹിതനുമല്ല. അതിനാല്‍ അദ്ദേഹം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. ഞങ്ങളുടെ (ദളിത്) കൂട്ടത്തില്‍ നിരവധി വിദ്യാഭ്യാസ യോഗ്യരായ പെണ്‍കുട്ടികളുണ്ട്. അദ്ദേഹം സമ്മതിച്ചാല്‍ മാത്രം മതി’യെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
‘രാഹുല്‍ ഗാന്ധി ഇപ്പോള്‍ പപ്പുവല്ല. അദ്ദേഹം ഇപ്പോള്‍ പ്രചരണവേദികളില്‍ പങ്കെടുക്കുകയാണ്. അദ്ദേഹം ആത്മധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. ഒരു നല്ല നേതാവായി മാറ്റട്ടെ എന്ന് ആശംസിക്കുന്നതായും’ കേന്ദ്രമന്ത്രി ആശംസിച്ചു. രാഹുല്‍ ഗാന്ധി ജാതി നോക്കാതെ വിവാഹം കഴിച്ചാല്‍ മാത്രമെ നമ്മുടെ സമൂഹത്തില്‍ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കു. സമൂഹത്തില്‍ രാഹുലിന്റെ ആദര്‍ശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. താന്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയേയാണ് വിവാഹം ചെയ്തത് എന്നും അത്വാലെ പറഞ്ഞു.
തിരുവനന്തപുരം : രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരളാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചു പണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പത്തു മണിക്ക് ശേഷം നിലവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്ത് അനുമതിയില്ല. ഇതിനിടെ, ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും നിയമത്തില്‍ പറയുന്നു. നിലവില്‍, തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെ ഉള്‍പ്പെടെ വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.
രാത്രി ഏഴു മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ജോലിചെയ്യിക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ തീരുമാനം അനുസരിച്ച് യാത്രാ സൗകര്യം ഒരുക്കയാല്‍ സ്ത്രീകള്‍ക്ക് ഏതു സമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടു മണിക്കൂറില്‍ നിന്നും ഒന്‍പത് മണിക്കൂറായി ഉയര്‍ത്തി. അധിക ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കിണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പരിഷ്‌കരിച്ച നിയമവ്യവസ്ഥകള്‍:
പത്ത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാം. അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം പ്രവര്‍ത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിന് ഇരട്ടി ശമ്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂര്‍. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു അവധി. സ്ത്രീകള്‍ക്ക് രാത്രി ഒന്‍പതുമണിവരെ ജോലി.
സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന് ശേഷവും ജോലിയില്‍ തുടരാം. സ്ത്രീകള്‍ക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബര്‍ ഇന്‍സ്‌പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പത്തുവര്‍ഷമാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി എന്നിവയും ഉറപ്പാക്കണം.