Latest News

തമിഴ്‌നാട്ടില്‍ ഐപിഎസ് വിജിലന്‍സ് ഓഫീസര്‍ ആണെന്ന് വിശ്വസിപ്പിച്ച് എയര്‍ഫോഴ്‌സ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച 24കാരിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ അഷിത മോഹനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. വൈക്കം തലയാഴം സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അഖില്‍.കെ.മനോഹറുമായി ഒരു മാസം മുന്‍പായിരുന്നു അഷിതയുടെ വിവാഹം. വിവാഹ രജിസ്റ്ററില്‍ വിജിലന്‍സ് ഓഫീസര്‍ എന്ന് രേഖപ്പെടുത്തിയാണ് വിവാഹം ചെയ്തത്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അഷിത വിവിധ സ്ഥലങ്ങളിലായി ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. പാലക്കാട് വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പലരുടെ കൈയില്‍നിന്നും പണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും വരെ ഐപിഎസ് വിജിലന്‍സ് ഓഫീസറായി ജോലി കിട്ടിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചുവെന്ന് പറഞ്ഞ് പാലക്കാട് നിന്നും മുങ്ങിയ ആഷിത നാട്ടിലെത്തി വീടും സ്ഥലവും വിറ്റ് വിവാഹം നടത്തിയതായാണ് വിവരം.

പാലക്കാട് സ്വദേശിയായ ഒരു യുവാവിനെ തന്റെ പി.എ സ്റ്റാഫ് ആക്കാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ ഇയാളില്‍ നിന്ന് അഷിത തട്ടിയെടുത്തു. പിന്നീട് ഇയാളെ ഡ്രൈവറായി കൂടെക്കൂട്ടി ഇയാളില്‍നിന്നും വിശ്വാസം നേടിയെടുത്തു. ഇന്നലെ വൈകിട്ട് ഈ യുവാവ് തട്ടിപ്പ് മനസിലാക്കി വൈക്കത്തെത്തി. നഗരത്തില്‍ വച്ച് തര്‍ക്കമുണ്ടായതോടെയാണ് ഇവര്‍ പിടിയിലായത്. പൊലീസ് ഇടപെട്ടതോടെ ഇവര്‍ എട്ടു പവനോളം വരുന്ന വിവാഹ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി പരാതി ഒഴിവാക്കി. എന്നാല്‍ ഭര്‍ത്താവ് അഖിലിന്റെ പിതാവിന്റെ പരാതി പ്രകാരം ആള്‍മാറാട്ടത്തിനും വിശ്വാസവഞ്ചനക്കും കേസെടുത്ത് വൈക്കം പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. കോതമംഗലത്ത് കെഎസ്ആര്‍ടിസി ജോലിക്കാരനുമായി ഇവര്‍ക്ക് അവിഹിത ബന്ധവും പണമിടപാടും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. പാലക്കാട്ടും മറ്റു സ്ഥലങ്ങളിലും മറ്റാര്‍ക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാഹ തട്ടിപ്പില്‍ അഷിതയുടെ മാതാപിതാക്കളും പ്രതിയാണ്. പലരില്‍ നിന്നായി അരകോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ബിരിയാണിക്ക് ഏറെ പേരുകേട്ട ഹോട്ടലാണ് റഹ്മത്ത്. ഇവിടെ ബിരിയാണി കഴിക്കാന്‍ എത്ര നേരം പോലും കാത്തുനില്‍ക്കാന്‍ ഭക്ഷണപ്രേമികള്‍ തയാര്‍. ഇങ്ങനെയുള്ള റഹ്മത്തില്‍ കഴിഞ്ഞദിവസം നടന്ന ബിരിയാണി തല്ലിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. തല്ലിയത് സീരിയല്‍ നടി, കൊണ്ടത് വെയ്റ്റര്‍മാരും. ആദ്യ ദിവസം സീരിയല്‍ നടി അനു ജൂബി വെയ്റ്ററെ തല്ലിയെന്നായിരുന്നു വാര്‍ത്ത. പിറ്റേദിവസം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടി പഴിച്ചത് ഹോട്ടല്‍ ജീവനക്കാരെ. ഇപ്പോഴിതാ സീരിയല്‍ നടിയെ വെട്ടിലാക്കി സംഭവസമയത്ത് അവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. മലാപ്പറമ്പ് സ്വദേശിയായ നജീബ് എന്നയാളാണ് അന്നേദിവസം സംഭവിച്ച കാര്യത്തെപ്പറ്റി മനസുതുറന്നത്.

നജീബ് പറയുന്നത് ഇങ്ങനെ- ഇടയ്‌ക്കൊക്കെ റഹ്മത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണില്‍ തന്നെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അന്നും പതിവുപോലെ ഞങ്ങള്‍ ഹോട്ടലിലെത്തി. ഭാഗ്യവശാല്‍ സീറ്റ് കിട്ടി. ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ടു സീറ്റിനപ്പുറത്തുള്ള ടേബിളില്‍ നിന്ന് വലിയ വാക്‌വാദം കേള്‍ക്കുന്നത്. നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയും കൂടെയുള്ളവരും വെയ്റ്ററോട് കയര്‍ക്കുകയാണ്. 20-23 വയസ് മാത്രമുള്ള ജോലിക്കാരന്‍ പയ്യനോട് കേട്ടലറയ്ക്കുന്ന ഭാഷയിലാണ് ആ പെണ്‍കുട്ടിയുടെ കൂടെ വന്നവര്‍ സംസാരിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള ഒരു യുവാവ് മദ്യപിച്ചതു പോലെ നന്നായി ആടുന്നുണ്ട്.

ഈ സമയം ഹോട്ടലിന്റെ ചുമതലയുള്ള വ്യക്തിയാണോ എന്നറിയില്ല ഒരാള്‍ വന്ന് ഇവരെ ആശ്വസിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ വന്നവരില്‍ ചിലര്‍ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഓഫീസില്‍ ചെല്ലേണ്ട സമയമായതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് ചാനലുകളിലും ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്- നജീബ് പറയുന്നു.

അതേസമയം, അനു ജൂബിയുടെ വാദം ഇങ്ങനെ- പിറന്നാള്‍ ആഘോഷിക്കാനാണ് ഞാന്‍ കൂട്ടുകാര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടുത്തെ ഭക്ഷണം രുചികരമായതുകൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടേബിള്‍ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കൂട്ടുകാര്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്തുനിന്നു. ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ വന്ന് മട്ടന്‍ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങള്‍ക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഓര്‍ഡര്‍ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.

ഹോട്ടലില്‍ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാര്‍ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാള്‍ മോശമായി സംസാരിച്ചത്. ‘നീ എന്തൊരു ചരക്കാണെടീ..’ എന്നാണ് അവന്‍ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏത് പെണ്ണും പ്രതികരിച്ചു പോകും. ആ ഡയലോഗ് കേട്ടപ്പോള്‍ അത് നിന്റെ അമ്മയോട് പറഞ്ഞാല്‍ മതി എന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. ഈ പ്രശ്‌നത്തില്‍ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാള്‍ മോശമായി പെരുമാറുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത വന്നത് ഞാന്‍ മര്‍ദ്ദിച്ചുവെന്നും മട്ടന്‍ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വച്ചുവെന്നുമാണ്. ഇതില്‍ പരാതിപ്പെടാനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പുറകെ അവിടെ ഹോട്ടലില്‍ വെച്ച് പ്രശ്‌നമുണ്ടാക്കിയ ആള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാള്‍ അവിടത്തെ ഒരു സിപിഎം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിഞ്ഞത്.

സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരുടെ പെരുമാറ്റവും വളരെ മോശമായിരുന്നു. ഒരു വനിതാ പോലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. എന്റെ ഫോണൊക്കെ പോലീസുകാര്‍ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല.

ഒരു വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്ട് പുരുഷ അംഗങ്ങൾക്കൊപ്പം ഹൗസ് ബോട്ടില്‍ നില്‍ക്കുന്ന ചിത്രം കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഷർട്ട് ധരിക്കാതെ ബോട്ടിലിരിക്കുന്ന പഞ്ചായത്ത് അംഗങ്ങളുടെ പിന്നിൽ നിന്ന് കായല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന പഞ്ചായത്ത് പ്രസിഡന്റ്. പക്ഷെ ഇതിനോടൊപ്പം ബോട്ടിനുളളിൽ നിന്നെന്ന പേരിൽ തട്ടം ധരിച്ച ഒരു സ്ത്രീയുടെ ഒട്ടേറെ നഗ്ന ചിത്രങ്ങളും. ബാക്കി ചേരുംപടി ചേർക്കലെല്ലാം സമൂഹമാധ്യമങ്ങൾ ഒൗചിത്യത്തിന് അനുസരിച്ച് നിർവഹിച്ചുകൊണ്ടിരിക്കുന്നു… ‘മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചർച്ച ഹൗസ് ബോട്ടിനുളളിൽ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

ഇനിയാണ് യഥാർഥ കഥ. കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിഡന്റ് കണ്ണിയൻ റുഖിയ അവിചാരിതമായി പ്രമുഖ ന്യൂസ് ചാനലിന്റെ മലപ്പുറം സ്റ്റുഡിയോയിലേക്ക് കയറി വരുന്നു. ഒരു ഗ്രാമ പഞ്ചായത്ത് അധ്യക്ഷയാണന്ന ധൈര്യം പോലും അവരുടെ മുഖത്തില്ലാതെ തികച്ചും നിസഹായ ആയ ഒരു സ്ത്രീയായി.

president2

ആ നഗ്നചിത്രങ്ങൾ തന്റേതല്ലെന്ന് പരിചയമുളളവർക്കെല്ലാം അറിയാം. പക്ഷെ തന്നെ കെണിയിലാക്കിയ സമൂഹ മാധ്യമങ്ങളോട് സ്വന്തം ദൈന്യത എങ്ങനെ വിളിച്ചു പറയണമെന്ന് അവർക്കറിയില്ല. ഭർത്താവും മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ സാധാരണ വീട്ടമ്മ കൂടിയാണവർ. ഈ ചിത്രങ്ങൾ പ്രചാരം നേടിയ ശേഷം തന്നെ കാണുന്ന പലരുടേയും നോട്ടത്തിൽ പോലും ഭാവമാറ്റമുണ്ടെന്ന് റുഖിയ നിരീക്ഷിക്കുന്നുണ്ട്. ബന്ധുക്കളുടേയോ നാട്ടുകാരുടേയോ മുഖത്തു നോക്കാന്‍ മടിയാണന്ന് പറഞ്ഞു. പക്ഷെ സമൂഹമാധ്യമങ്ങളുടെ ആക്രമണത്തിൽ ഒന്നും പറയാനാവാത്ത നിസഹായതയാണ് മുഖത്ത്.
ഹൗസ് ബോട്ടിൽ നടന്നത്: ഈ മാസം ഏഴിനാണ് കയർ കേരള പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കണ്ണിയൻ റുഖിയയും വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദും നാല് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആലപ്പുഴയിലെത്തിയത്. പരിപാടി കഴിഞ്ഞപ്പോൾ പുന്നമടക്കായലിൽ ഒരു ബോട്ടുയാത്ര നടത്തണമെന്ന അഭിപ്രായം വന്നു. മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തിയ അംഗങ്ങളെല്ലാം പിന്തുണച്ചു. ഒരു ഹൗസ‌്ബോട്ട് സംഘടിപ്പിച്ച് യാത്ര നടത്തി.
യാത്രക്കിടെ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പന്താർ മുഹമ്മദ് ബോട്ടോടിക്കുന്ന ഒരു ചിത്രമെടുത്തു. ഈ ചിത്രത്തിൽ റുഖിയയും മറ്റൊരു പുരുഷ അംഗവുമുണ്ട്. ഈ ഫോട്ടോ കോൺഗ്രസ് പ്രവർത്തകനായ പന്താർ മുഹമ്മദ് ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് കണ്ണിയൻ റുഖിയയുടെ ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ കൂടി ചേർത്തു വച്ചാണ് പ്രചാരണം. തട്ടമിട്ട സ്ത്രീയുടെ നഗ്നചിത്രങ്ങൾ റുഖിയയുടേതാണന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.
ഇനി പൊലീസിന്റെ കോർട്ടിലാണ് പന്ത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന് പരിഗണിക്കേണ്ടതില്ല. ഒരുമ്മയെ അപമാനിച്ചവരെ കണ്ടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് ആവശ്യം.

കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതിനെ തുടര്‍ന്ന് വെയ്റ്ററെ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് വെളിപ്പെടുത്തി സീരിയല്‍ നടി അനു ജൂബി. ഇക്കാരണം പറഞ്ഞ് അനു ജൂബിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തുവന്നതില്‍ പകുതി മാത്രമാണ് സത്യമെന്ന് അനു ജൂബി പറയുന്നു. താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അരമണിക്കൂറിനു ശേഷം ഇല്ലായെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുകയും തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി എന്നുമായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്തകള്‍ എന്നാല്‍ പുറത്തുവന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യം മാത്രമാണെന്ന് നടി പറയുന്നു. പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ നല്ല പെരുമാറ്റമല്ല തനിക്ക് നേരെയുണ്ടായത്.

പിറന്നാള്‍ ആഘോഷം ലക്ഷ്യമിട്ടാണ് സുഹൃത്തുക്കള്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം ഹോട്ടലില്‍ ചെന്നത്. അപ്പോള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ മേശ ഒന്നു പോലും ഒഴിവുണ്ടായിരുന്നില്ല. തുടര്‍ന്ന് താനും സുഹൃത്ത് മുനീസയും കസേരയില്‍ കാത്തിരുന്നു. മറ്റുള്ളവര്‍ പുറത്ത് നിന്നു. ഇതിനിടെ ബിരിയാണിക്ക് പറഞ്ഞിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്ന് മട്ടന്‍ വിഭവങ്ങള്‍ ഇല്ലെന്ന് പറഞ്ഞു. ഇത് നേരത്തേ പറയരുതായിരുന്നോ എന്ന് ചോദിച്ചു , ഒപ്പം അര മണിക്കൂറായി കാത്തിരിക്കുയല്ലേ എന്നും പറഞ്ഞു. ഇതോടെ അയാള്‍ ദേഷ്യത്തോടെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഭക്ഷണം വൈകുമെന്ന് ബിരിയാണിക്ക് പറഞ്ഞപ്പോള്‍ പോലും അവര്‍ അറിയിച്ചില്ല.

വെയിറ്റര്‍ മോശമായി പെരുമാറിയത് മൂലം അയാളെ തന്‍റെ സുഹൃത്തുക്കള്‍ മാനേജറുടെ അടുത്തേക്ക് പിടിച്ച് കൊണ്ട് പോയി .ഈ വേളയില്‍ തനിക്ക് സമീപമുണ്ടായിരുന്ന ഒരാള്‍ നീ എന്തൊരു ചരക്കാണെടീ … എന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. നിന്‍റെ അമ്മയോട് പോയി പറയാന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട സുഹൃത്ത് മുനീസയെ അയാള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.പരാതിപ്പെടാന്‍ കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയയാള്‍ സ്റ്റേഷനിലെത്തി. അയാളെ മര്‍ദ്ദിച്ചെന്നാണ് ആരോപിച്ചത്. സ്ഥലത്തെ സി പി എം നേതാവിന്‍റെ സഹോദരനാണ് ഇയാളെന്ന് പിന്നീടാണ് മനസിലായത്.

പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മാന്യമായല്ല പെരുമാറിയത്. വനിതാ പൊലീസും മറ്റൊരു പൊലീസുകാരനും മോശമായാണ് പെരുമാറിയത്. അവര്‍ മര്‍ദ്ദിച്ചെന്നും അനു ജൂബി പറയുന്നു.പ്രശ്നമുണ്ടാക്കാനല്ല ഹോട്ടലില്‍ പോയത്. പൊലീസ് അസഭ്യം പറഞ്ഞു. വീട്ടുകാരെ വരുത്തിയാലേ സ്റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിക്കൂ എന്നൊക്കെ പറഞ്ഞു.താന്‍ മദ്യപിച്ചെന്ന് പറയുന്ന പൊലീസ് വൈദ്യപരിശോധന നടത്തിയില്ല. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വാര്‍ത്ത പ്രചരിച്ചത് താന്‍ തെറ്റ് ചെയ്തെന്നാണ്. പലരും ഫോണ്‍ ചെയ്ത് തന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നതിനാല്‍ കൂടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പറയുന്നറ്റെന്ന് അനു ജൂബി വ്യക്തമാക്കി.

തന്‍റെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിച്ചു. എന്തിനാണിത്? പരാതിക്കാരുടെ മുഖത്ത് നോക്കി അസഭ്യം പറയുന്നത് ജനമൈത്രി പൊലീസ് സ്റ്റേഷനാണോ? പൊലീസ് സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത സ്ഥലത്തായിരുന്നു ഇതൊക്കെ നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ഒരാളുടെ വാക്ക് കേട്ടാണ് പൊലീസ് മോശമായി പെരുമാറിയത്. തങ്ങള്‍ കുടിച്ചിരുന്നെന്ന് അയാള്‍ക്ക് എങ്ങനെ പറയാനാകും? ഏതായാലും ഇനി നിയമനടപടികളുമായി മുന്നോട്ട് പോകും. അവഹേളിച്ചവര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചവര്‍ക്കെതിരെയും കേസ് നല്‍കുമെന്ന് അനു ജൂബി പറഞ്ഞു.മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വെയ്റ്ററെ മര്‍ദ്ദിച്ചെന്നായിരുന്നു അനുവിനെതിരെ ആരോപിച്ചിരുന്നത്. താരവും കൂട്ടുകാരും മദ്യലഹരിയിലാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സംഭവത്തിന്റെ ഒരു വശം മാത്രമാണ് പ്രചരിച്ചതെന്നും താരം പറയുന്നു.

രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറ്റ് ചാറ്റ് എന്ന യൂട്യൂബ് ചാനലാണ് ഈ ചോദ്യവുമായി മുംബൈയിലെ തെരുവിലേക്കിറങ്ങിയത്. നിലവിലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും, ഉടന്‍ അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധ്യതയുമുള്ള രാഹുല്‍ ഗാന്ധി നിങ്ങളെ പ്രെപ്പോസ് ചെയ്താല്‍ എന്താകും പ്രതികരണമെന്നറിയാനായിരുന്നു സര്‍വേ നടത്തിയതിന്റെ ലക്ഷ്യം.

ദൗര്‍ഭാഗ്യവശാല്‍ ഒരാള്‍ പോലും രാഹുല്‍ ഗാന്ധിയെ തന്റെ ബോയ് ഫ്രണ്ട് ആക്കാനോ, വിവാഹം ചെയ്യാനോ ആഗ്രഹിക്കുന്നില്ല എന്നാണ് പെണ്‍കുട്ടികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിയോട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പുറത്ത് വരാനും, ഐക്യു വര്‍ദ്ധിപ്പിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. കൂട്ടത്തില്‍ ഒരാള്‍ മോഡി ജി പ്രെപ്പോസലുമായി വന്നാല്‍ താന്‍ ആലോചിക്കും എന്നാല്‍ രാഹുല്‍ ഗാന്ധിയെ പരിഗണിക്കുകയില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലെ സംഘപരിവാര്‍ ഗ്രൂപ്പുകളെല്ലാം വലിയ ആവേശത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ ഒട്ടേറെ പേര്‍ ഷിറ്റ് ചാറ്റിന്റെ ഫേസ്ബുക്ക് പേജിലും, യൂട്യൂബിലും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ദേശീയ നേതാവിനെ അപമാനിക്കാന്‍ കരുതിക്കൂട്ടി പുറത്തിറക്കിയ വീഡിയോയാണിതെന്നും ആരോപണങ്ങള്‍ ഉയരുന്നു.

ഹരിയാനയിലെ പാനിപ്പത്തിൽ 22കാരിയായ ഗായിക ഹർഷിത ദഹി വെടിയേറ്റ് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹോദരി. തന്‍റെ ഭർത്താവാണ് ഹർഷിതയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ലത പൊലീസിന് മൊഴി നൽകി.

Image result for haryana-singer-harshita-dahiya-sister-my-husband-got-her-killed

കൊലപാതകമുൾപ്പടെ വിവിധ കേസിൽ ശിക്ഷ അനുഭവിക്കുന്ന ലതയുടെ ഭർത്താവ് ദിനേഷ് ഇപ്പോൾ തിഹാർ ജയിലിലാണ്. ദിനേഷ് സഹോദരിയെ 2004ൽ ബലാത്സംഗം ചെയ്തിരുന്നുവെന്നും തന്‍റെ മാതാവിനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ലത പൊലീസിന് മൊഴി നൽകി. മാതാവിന്‍റെ കൊലപാതകത്തിന്‍റെ ദൃക്സാക്ഷിയായിരുന്നു ഹർഷിതയെന്നും ലത പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് മൊഴി പൂർണമായും വിശ്വാസത്തിലടുത്തിട്ടില്ല. തനിക്ക് പ്രാദേശിക സംഗീത വ്യവസായ രംഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് പറയുന്ന ഹർഷിതയുടെ വിഡിയോ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, ചോദ്യം ചെയ്യുന്നതിനായി ദിനേഷിനെ വിട്ടുകിട്ടാനുള്ള നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

പാനിപ്പത്തി ഒരു ഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുത്തശേഷം ഡൽഹിയിലേക്ക്​ മടങ്ങുകയായിരുന്നതിനിടെയാണ്​ ഹർഷിത വെടിയേറ്റ് മരിച്ചത്.
ഡൽഹി യിലേക്ക് മടങ്ങുന്നതിനിടെ ഹർഷിതയുടെ കാറിനെ മറ്റൊരു കാറിലെത്തിയ അജ്​ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവറോടും ഹർഷിതയോടും കാറിൽ നിന്നിറങ്ങാൻ ആവിശ്യപെടുകയുമായിരുന്നു . ഹർഷിത കാറിൽ നിന്നിറങ്ങുന്നതിനു മുമ്പ്​ തന്നെ അജ്​ഞാതർ ഗായികക്കു​ നേരെ ഏഴു തവണ വെടിയുതിർത്തു. ആറ്റെണ്ണം ഗായികയുടെ കഴുത്തിലും നെറ്റിയിലുമായി ഏൽക്കുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു.

കാസര്‍ഗോഡ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കുഴിമാടം കണ്ടെത്തി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ പരാതിയില്‍ കുഴിമാടം പൊലീസ് തുറന്ന് പരിശോധിക്കും. പള്ളി സെമിത്തേരിയില്‍ വികാരി അടക്കമുള്ള പള്ളി അധികാരികള്‍ അറിയാതെ മൃതദേഹം അടക്കം ചെയ്തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസാണ് നാളെ കുഴിമാടം തുറന്ന് പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം സെമിത്തേരിയില്‍ മറ്റൊരു സംസ്‌ക്കാര ചടങ്ങ് നടക്കവെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഹോസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ളതാണ് ചെമ്മട്ടംവയല്‍ പള്ളി. അഞ്ച് ഇടവകകളിലെ മരിച്ചവരെ അടക്കാന്‍ ഉപയോഗിക്കുന്നതാണ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വികാരി ഫാദര്‍ മാര്‍ട്ടിന്‍ രാജപ്പന്റ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മൃതദേഹം അടക്കം ചെയ്തതായി സംശയം ഉള്ളതിനാല്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ മാത്രമേ കുഴിമാടം തുറന്ന് പരിശോധിക്കാനാകൂ. ഇതിനായി ഹോസ്ദുര്‍ഗ്ഗ് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നാളെ കഴിമാടം തുറക്കും. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പടുത്തിയിട്ടുണ്ട്.

കൊച്ചി: ജനിച്ചയുടനെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞുമായി പോയ ആംബുലന്‍സിന് വഴിമുടക്കി മുന്നിലൂടെ കാറോടിച്ചയാള്‍ പിടിയില്‍. ആലുവ, പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസ് ആണ് പിടിയിലായത്. ഇയാള്‍ ഓടിച്ച ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കിയതിന് എടത്തല പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം താന്‍ ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാന്‍ പൈലറ്റ് പോയതാണെന്നാണ് നിര്‍മലിന്റെ വിശദീകരണം.

കുഞ്ഞിന്റെ അമ്മയും നഴ്‌സുമായി പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സിനു മുന്നില്‍ കെ.എല്‍.17 എല്‍ 202 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ കിലോമീറ്ററുകളോളമാണ് ഓടിയത്. ആംബുലന്‍സിലുണ്ടായിരുന്നയാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. കളമശേരിയില്‍ 15 മിനിറ്റിലാണ് ആംബുലന്‍സുകള്‍ ഓടിയെത്തുന്നത്. കാര്‍ വഴിമുടക്കിയതോടെ 35 മിനിറ്റെടുത്താണ് ആംബുലന്‍സിന് എത്താനായത്.

രാജഗിരി ആശുപത്രിക്കു മുന്നില്‍ നിന്ന് കൊച്ചിന്‍ ബാങ്ക് വരെയുള്ള ദൂരം ആംബുലന്‍സ് ഹോണ്‍മുഴക്കിയിട്ടും സൈഡ് നല്‍കാന്‍ തയ്യാറാകാതെയായിരുന്നു നിര്‍മല്‍ ജോസിന്റെ പരാക്രമം. പിന്നീട് മറ്റൊരു റോഡിലൂടെ തിരിഞ്ഞ് ആംബുലന്‍സ് പോകുകയായിരുന്നു. മാര്‍ഗതടസം സൃഷ്ടിച്ചതിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍ മനു പരാതി നല്‍കിയിരുന്നു. മനുവിന്റെ വിശദീകരണം ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആലുവ ഡിവൈഎസ്പി എടത്തല പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആലുവ ജോയിന്റ് ആര്‍ടിഒ സി.എസ്.അയ്യപ്പന്‍ അറിയിച്ചു. വാഹന നമ്പര്‍ ഉപയോഗിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ അലി.ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നു. 3 ദിവസം ആലുവയിലെ ആശുപത്രിയില്‍ എത്തി ദിലീപ് ചികിത്സ തേടി. അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും ദിലീപ് വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി  ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായാണ് പൊലീസ് കണ്ടെത്തല്‍. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്റെ നീക്കം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയിരുന്നെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതര്‍ നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് പൊലീസിന് വ്യക്തമായി.

ആശുപത്രിയിലെ നഴ്‌സുമാരെയും ഡോക്ടറെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇത് വ്യാജരേഖയാണെന്ന് വ്യക്തമായത്. ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കല്‍ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് ഒന്നാം പ്ര​​​തി​​​യാ​​​യേ​​​ക്കു​​​മെ​​​ന്നാണ് സൂ​​ച​​ന. കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തു ദി​​​ലീ​​​പി​​​ന്റെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന്റെ ക​​​ണ്ടെ​​​ത്ത​​​ൽ. ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ചു ക്വ​​​ട്ടേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണു സു​​​നി​​​ൽ കു​​​മാ​​​ർ.

എ​​​ട്ടു വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് താ​​​ര​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കാ​​​ൻ നേ​​​രി​​​ട്ടു​​​ള​​​ള തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ റി​​​പ്പോ​​​ർ​​​ട്ടും പൊ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​തി​​​ലേ​​​റെ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ഇ​​​തു​​​വ​​​രെ പൊ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ല വി​​​വ​​​ര​​​ങ്ങ​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​കും.

കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകുന്നു. ഈ മാസം അവസാനം മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന പോപ്പ് ഇന്ത്യ സന്ദര്‍ശിക്കില്ല. തെക്കു കിഴക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു.

കേന്ദ്രാനുമതി ലഭിക്കാത്തതാണ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകാന്‍ കാരണമെന്ന് സി ബി സി ഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധികൃതര്‍ അറിയിച്ചു. ‘ഇന്ത്യാ സന്ദര്‍ശനത്തിന് വത്തിക്കാന്‍ തയ്യാറാണ്. കേന്ദ്രാനുമതിക്കു വേണ്ടി രണ്ടുവര്‍ഷമായി ശ്രമിക്കുന്നു. പ്രധാനമന്ത്രിയുടെയും മറ്റു നേതാക്കന്മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യാ സന്ദര്‍ശിക്കുന്നതില്‍ മാര്‍പാപ്പയ്ക്ക് സന്തോഷമേയുള്ളു. എന്നാല്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടത് സര്‍ക്കാരാണ്’. സര്‍ക്കാര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും സി ബി എസ് ഐ വക്താവ് ഫാ. ജോസഫ് ചിന്നയ്യന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved