തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.
ഹൈമാവതിയെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.
നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരം ഏറെ നാടകീയമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ മുറിപ്പെടുത്തിയാണ് ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അഴിഞ്ഞാടിയത്.
നിർണായക നിമിഷത്തിൽ അമ്പയർമാരുടെ തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്ത് തുടങ്ങിയ രംഗം വൻ സംഘർഷത്തിനു വഴിമാറുകയായിരുന്നു. ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടി. പാതിക്ക് കളി അവസാനിക്കുമെന്ന തോന്നൽവരെയുണ്ടായി. മത്സരം ജയിച്ച് ഫൈനലിൽ കടന്ന ബംഗ്ലാദേശ് അക്ഷരാർത്ഥത്തിൽ അക്രമമാണ് അഴിച്ചു വിട്ടത്. ശ്രീലങ്കൻ ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ അഹങ്കാരവും അക്രമവും.

ഗ്രൗണ്ടിലെ കലിപ്പിന്റെ പുറത്ത് ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തതും വാര്‍ത്തയായിരുന്നു. ഡ്രസിങ് റൂം അടിച്ചുതകർത്ത താരത്തെ കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയിരുന്നു. സിസിടിവി പരിശോധിച്ച് ‘പ്രതിയെ’ കണ്ടെത്താനായിരുന്നു നിർദേശം. മൽസരം ജയിച്ച ആവേശത്തിൽ ബംഗ്ലദേശ് താരങ്ങളിൽ ആരോ ചെയ്തതാണെന്നായിരുന്നു അനുമാനം എങ്കിലും ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡ്രസിംഗ് റൂമിന്റെ ചില്ലു വാതില്‍ തകര്‍ത്തത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന കേറ്ററിംഗ് ജീവനക്കാര്‍ സംഭവത്തിന് ദൃക്സാക്ഷിയാണെന്നും ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരാതിയെ തുടർന്ന് മാച്ച റഫറിമാർ നടത്തിയ അന്വേഷണത്തിലും ഷാക്കിബ് പ്രതിക്കൂട്ടിലാണ്.

അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചത്. . അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റൺസ് വേണ്ടിയിരിക്കെ ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോൾ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലും വാഗ്വാദമുണ്ടായി. ഇതിനിടെ മൽസരം അവസാനിപ്പിച്ചു മടങ്ങാൻ ബംഗ്ലദേശ് നായകൻ ഷക്കിബ് അൽ ഹസൻ താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലബാറ്റ്സ്മാൻമാർ ഗ്രൗണ്ട് വിടാൻ ഒരുങ്ങിയെങ്കിലും പരിശീലകനും അംപയർമാരും താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.
ഡ്രസ്സിംഗ് റൂമിന്റെ തകര്‍ന്ന ഭാഗം കാണുന്ന തരത്തില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം മോശം പെരുമാറ്റത്തിന് ഷക്കീബ് അല്‍ ഹസനും, നൂറുല്‍ ഹസനും ഐസിസി മാച്ച് ഫീയുടെ 25 ശതമാനം പിഴയും രണ്ടുപേരുടേയും മേല്‍ ഒരു ഡി മെറിറ്റ് പോയന്റും ചുമത്തിയിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.
തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് സ്ക്രീന്‍ ഷോട്ടുകളുമായി ബന്ധമില്ലെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിശദീകരണം.
പുതിയ സിനിമകൾ തിയറ്ററിലെത്തുമ്പോൾ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകർക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. ദിലീപ് ഫാൻസിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ടുകൾ പ്രചരിച്ചത്. എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപ് എന്ന വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓൺലൈന്‍ വെളിപ്പെടുത്തി. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും പുതിയ സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടിലായിരുന്നു സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്.
ദിലീപ് ഓൺലൈന്റെ കുറിപ്പ് വായിക്കാം–

ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുംവരും.
ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു.
കെനിയയിന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട വലിയ വിള്ളല്‍ ആഫ്രിക്കന്‍ ഭൂകണ്ഡം രണ്ടായി പിളര്‍ന്നു മാറുന്നതിന്റെ സൂചനകളൊന്ന് വിദഗ്ദ്ധര്‍. കഴിഞ്ഞ ദിവസമാണ് കെനിയയിലെ പ്രധാന നഗരങ്ങിലൊന്നായ നരോക്കില്‍ ഭൂമിയെ രണ്ടായി പിളര്‍ന്നുകൊണ്ട് വലിയ ഗര്‍ത്തമാണ് രൂപപ്പെത്. ഏതാണ്ട് 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഇവിടെ ഭൂമി പിളര്‍ന്നിരിക്കുന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡം പിളരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയില്‍ ഉണ്ടായിരിക്കുന്ന വിള്ളല്‍ വരും ദിവസങ്ങളില്‍ വ്യാപിക്കുമോയെന്ന് നിരീക്ഷിച്ച ശേഷമെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. സംഭവ സ്ഥലം വിദഗ്ദ്ധരടങ്ങിയ സംഘം സന്ദര്‍ശിക്കാനിരിക്കിയാണ്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിള്ളല്‍ വ്യാപിക്കുകയാണെങ്കില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറും. നരോക്കിലെ പ്രതിഭാസത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗത സംവിധാനങ്ങള്‍ താറുമാറിയിരിക്കുകയാണ്. ഗര്‍ത്തം മണ്ണിട്ട് മൂടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വീഡിയോ കാണാം.
പുതുക്കോട്ട: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി മകന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. ക്രൂരകൃത്യം നടത്തിയ ആനന്ദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ട്ടപ്പെട്ട ആനന്ദും അമ്മയും പുതുക്കോട്ടയിലെ വീട്ടിലാണ് താമസം. നിരന്തരമായി അമ്മയോട് വഴക്കുണ്ടാക്കുന്ന ആളാണ് ആനന്ദെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയുടെ സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കുണ്ടാക്കുന്നത്.
ഇന്ന് രാവിലെ സമാന പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അല്പ നേരം പുറത്ത് പോയി തിരിച്ചു വന്നതിനു ശേഷവും വഴക്കുണ്ടായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആനന്ദ് അമ്മയുടെ കഴുത്തറുത്തു. അമ്മ ചീത്ത വിളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായിട്ടാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്.
ന്യൂയോര്‍ക്ക്: ഫെയിസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചേര്‍ത്തിയ സാഹചര്യത്തിലാണ് ബ്രയാന്‍ ആക്റ്റന്‍ ഇത്തരമൊരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
ക്രേംബിജ് അനലിറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ പല രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യങ്ങളെ തുടര്‍ന്ന് ഫെയിസ്ബുക്ക് ഓഹരി ഗണ്യമായ തകര്‍ച്ച നേരിടുകയാണ്. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാന്‍ കൗമിനോട് കൂടെ ചേര്‍ന്ന് ബ്രയാന്‍ ആക്റ്റ് നിര്‍മ്മിച്ച മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് 2014ലിലാണ് ഉടമസ്ഥാവകാശം ഫെയിസ്ബുക്കിന് കൈമാറുന്നത്. ഏതാണ്ട് 1900 കോടി ഡോളറിനാണ് വില്‍പ്പന നടന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബ്രയാന്‍ ആക്റ്റിന്റെ പുതിയ പ്രസ്താവന ഇവരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.
It is time. #deletefacebook
— Brian Acton (@brianacton) March 20, 2018
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി രാധിക ആപ്തേ. ഒരു ചിത്രത്തിന്റെ ഓഡിഷനു വേണ്ടി തനിക്ക് ഫോണ്‍ സെക്സ് അനിവാര്യമായി വന്നുവെന്നാണ് രാധിക ആപ്‌തേ വെളിപ്പെടുത്തിയിരിക്കുന്നത്. മോശമായി പെരുമാറിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ മുഖത്തടിച്ചുവെന്ന് വെളിപ്പെടുത്തലിന് പിന്നാലെ പുറത്തു വന്നിരിക്കുന്ന പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് ഓഡിഷനു വേണ്ടി തനിക്ക് ഫോണ്‍ സെക്സ് അനിവാര്യമായി വന്നുവെന്ന് രാധിക പറഞ്ഞത്. ദേവ് ഡി എന്ന അനുരാഗ് കശ്യപ് ചിത്രത്തിനായിട്ടായിരുന്നു അത്തരത്തിലൊരു കാര്യം ചെയ്യേണ്ടി വന്നത്. ആ സമയത്ത് താന്‍ പൂനൈയിലായിരുന്നുവെന്നും നടി പറയുന്നു. പിന്നിടൊരിക്കലും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.
അതേ സമയം രാധിക മുഖത്തടിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ പേര് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. നിരന്തരം വിവാദ പരാമര്‍ശങ്ങളും ഗോസിപ്പുകളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാധിക ആപ്‌തേ. നേരത്തെ ബീച്ചില്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നടിക്കെതിരെ ചിലര്‍ സൈബര്‍ സദാചാര ആക്രമണം നടത്തിയിരുന്നു.
കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് ദുരൂപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടി കാണിച്ച് അന്വേഷണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും മറ്റു സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.
വിചാരണാ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നല്‍കിയിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 600ഓളം വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. എം.ബി.ബി.എസ് പരീക്ഷ വിജയിക്കാന്‍ ഉത്തരക്കടലാസ് എഴുതി നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജന്മാരെ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
തിങ്കളാഴ്ച മുസഫനഗര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുകയും. പിന്നീട് പരീക്ഷ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവ ഫയലില്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങള്‍ യൂപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുന്നതിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്ന തുക. ഇതര പ്രൊഫഷണല്‍ കോളേജ് വിദ്യര്‍ത്ഥികളില്‍ നിന്ന് 40000 രൂപ മുതല്‍ 50000 രൂപ വരെ ഈടാക്കുന്നു.
കുട്ടികളുടെ മരണവും ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി എച്ച്‌ഐവി പടര്‍ന്നു പിടിച്ച സംഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് പരീക്ഷാ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരുന്നത്. വരും നാളുകളില്‍ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്.