Latest News

വീണ്ടും വിവാദ പരാമര്‍ശവുമായി എം.എം.മണി.പൊന്പിളൈ ഒരുമ കൂട്ടായ്‌മ മൂന്നാറിൽ സമരം നടത്തിയ സമയത്ത് ‘കാട്ടില്‍ കുടിയും’ മറ്റു പരിപാടികളുമായിരുന്നു എന്നാണ് മണി പറഞ്ഞത്. ടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മണിയുടെ വിവാദ പരാമര്‍ശം .

‘പൂച്ച പഴയ നമ്മുടെ പൂച്ച അന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു.’ എന്ന ദ്വയാര്‍ത്ഥ പരാമര്‍ശം കൊണ്ടാണ് എം.എം മണി പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നത്.

മൂന്നാര്‍ ദൗത്യത്തിനിടെ ദൗത്യസംഘവും മാധ്യമപ്രവര്‍ത്തകരും ഗസ്റ്റ് ഹൗസില്‍ മദ്യപാനമായിരുന്നെന്നും മണി ആരോപിക്കുന്നു. ഇപ്പോള്‍ മൂന്നാര്‍ സബ് കലക്ടറും മാധ്യമങ്ങളും ഒരുമിച്ചാണെന്നും മണി പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട് . മണിയുടെ പ്രസംഗത്തിനെതിരെ  പൊമ്പിളൈ ഒരുമൈ രംഗത്തെത്തിയിട്ടുണ്ട്. സബ് കളക്ടർ കഴിവുകെട്ടവനാണ്, സബ്‌കളക് ടറെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയയ്ക്കണം. ചെന്നിത്തലയ്ക്കും ആർ.എസ്.എസ് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മണി പ്രസംഗത്തിനിടെയില്‍ ആരോപിച്ചു .

കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, മനസ്സുനിറയെ സ്‌നേഹഹവുമായി വിഷു… ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു…  മനസ്സില്‍ ഉണ്ണിക്കണ്ണന്റെ രൂപവും കയ്യില്‍ കൊന്നപ്പൂക്കളുമായി എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷുദിനം..  മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ
മഹത്തായ സന്ദേശം…  ഈസ്റ്റർ ദിനം…  ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശുമരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണകൾ ഉണർത്തി വിശ്വാസികളുടെ ഉയിര്‍പ്പ് തിരുനാൾ.. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍  ഈസ്റ്റര്‍ ആഘോഷിക്കുന്നു…

അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെയും പീഡാനുഭവ ആഴ്ച്ചയിലെ നിതാന്ത പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് ഉയിര്‍പ്പ് പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിയത്. ഓരോ നോമ്പ് കാലവും തിന്മകള്‍ ഉപേക്ഷിച്ച് നന്മകള്‍ മാത്രമുള്ള പുതിയ മനുഷ്യനിലേക്കുള്ള യാത്രയാണ്. സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള യാത്ര. ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം വിശ്വാസികള്‍ നോമ്പ് മുറിക്കുന്നു. ആഘോഷത്തിന്റെയും ഒത്തുചേരലിന്റെയും കൂടി സമയമാണ് ഈസ്റ്റര്‍. കേരളത്തിൽ വേനലവധി കാലത്ത് ബന്ധുവീടുകളിലേക്ക് വിരുന്നുകാരെത്തും. പിന്നെ സമൃദ്ധിയുടെ തീന്‍മേശകളിലേക്ക്…

പ്രവാസികളെ സംബന്ധിച്ചിടത്തോളും മാതാപിതാക്കളുടെ  കൂടെയുള്ള ഒത്തുചേരൽ ബന്ധുമിത്രാദികൾ എന്നിങ്ങനെ ഓർമ്മകളുടെ ഭാണ്ഡവും പേറിയുള്ള മറുനാട്ടിലുള്ള ജീവിതത്തിൽ  നഷ്ടപ്പെട്ട നല്ലസമയങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പ്രവാസി മലയാളികളും പ്രവാസ സംഘടനകളും… അതെ സ്റ്റോക്ക് മലയാളികൾക്ക് അവിസ്സ്മരണീയ നിമിഷങ്ങൾ ഒരുക്കി ഒരു വിഷു ഈസ്റ്റർ സന്ധ്യ.. ബ്രോഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽ എന്നെന്നും ഓർമ്മിക്കാൻ ഒരു സായാഹ്നം..

എസ് എം എ (Sma, സ്റ്റോക്ക് ഓൺ ട്രെന്റ്) പ്രസിഡന്റ് റിജോ ജോണിന്റെ നേതൃത്വത്തിൽ സെക്രട്ടറി എബിൻ ബേബി, ട്രെഷറർ സിറിൽ മാഞ്ഞൂരാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമ്മാർ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അണിനിരന്നപ്പോൾ പിന്നണി ഗായകനും അഭിനേതാവുമായ കിഷൻന്റെ ആലാപനത്തിന്റെ അലയൊലികൾക്കൊപ്പം അരങ്ങുതകർത്താടിയ എസ് എം എയുടെ ഡാൻസ് സ്‌കൂളിലെ കുട്ടികൾ, പൊട്ടിച്ചിരികൾ വാരിവിതറിഎത്തിയ സ്‌കിറ്റുമായി അജിയും ടീമും.. സ്വാദിഷ്ടമായ ഭക്ഷണം.. രാത്രി പതിനൊന്ന് മണിയോടുകൂടി സമാപനം.. മറ്റൊരു ആഘോഷത്തിനായി ഒത്തുകൂടാം എന്ന തീരുമാനത്തോടെ..

[ot-video][/ot-video]

ഫോട്ടോ ആൽബം ..

https://www.facebook.com/media/set/?set=a.1896129110668655.1073741832.1559143801033856&type=1&l=3c4f7b57c9

 

 

മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിൻെറ വീഡിയോ പുറത്ത്. പണ്ഡിറ്റ് അഭിനയം പഠിച്ചു എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് ദേവ് ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അപ്രീതിക്കു പാത്രമായ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി. സബ്കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് ഇടുക്കിയിലെ മുൻ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ മണി പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചത് അയോധ്യക്കു സമാനമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല. നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മണി കൂട്ടിച്ചേർത്തിട്ടുണ്ട്.

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം. ലീഗില്‍ 75 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയല്‍ മഡ്രിഡെങ്കില്‍ 72 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ബാര്‍സിലോന. റയലിന്റെ മൈതാനമായ സാന്തിയാഗോ ബര്‍ണാബ്യൂവില്‍ രാത്രി 12.15 നാണ് മല്‍സരം.

സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്നത്തെ പോരാട്ടം ഇരുവര്‍ക്കും നിര്‍ണായകമാണ്. കരുത്താകുമെന്നു കരുതുന്ന മെസിയും റൊണാള്‍ഡോയും കളത്തില്‍ തളയ്ക്കപ്പെടാനാണ് സാധ്യത. സസ്പന്‍ഷനിലായ നെയ്മറും പരുക്കേറ്റ ബെയ്‌ലും കളിക്കുന്നില്ല. ഇരു ടീമിനും തുല്യദുഃഖം. 31 കവികളില്‍ നിന്ന് 75 പോയിന്റുള്ള റയലിന് ഇന്ന് ജയിക്കാനായാല്‍ 78 പോയിന്റോടെ വലിയ മുന്നേറ്രം നടത്താനാകും. എന്നാല്‍ 32 കളികളില്‍ നിന്നായി 72 പോയിന്റുള്ള ബാര്‍സ ഇന്ന് ജയിച്ചാലും റയലിനൊപ്പമെത്താനേ കഴിയൂ. സമനിലയായാലും ബാര്‍സയ്ക്ക് തന്നെ നഷ്ടം. റയലിന് ബാര്‍സയേക്കാള്‍ ഒരു കളി കൂടുതല്‍ ബാക്കിയുണ്ട്താനും.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍ക്ലാസിക്കോ വൈരത്തിന് എരിവ് പകര്‍ന്ന് ബാര്‍സിലോനയില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയും ചര്‍ച്ചയായിക്കഴിഞ്ഞു. മെസിയും റൊണാള്‍ഡോയും തമ്മില്‍ ചുംബിക്കുന്ന ചിത്രമാണ് മതിലില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലുള്ളത്.

Image result for el-clasico-ronaldo messi kissing image graffiti

കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

അമ്പലപ്പുഴയിൽ ചിട്ടി പണം ചോദിക്കാനെത്തിയ ദമ്പതികള്‍ തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന മരണമൊഴിയെത്തുടര്‍ന്ന് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവൽസലനെ കസ്റ്റഡിയിൽ എടുത്തു. ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു, ഭാര്യ സുമ എന്നിവരാണ് അതിദാരുണമായി മരിച്ചത്.

രാത്രി ഏഴേമുക്കാലോടെയാണ് അമ്പലപ്പുഴ പോസ്റ്റോഫീസിനു സമീപത്തുള്ള വീട്ടില്‍ തീ പടര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കത്തിക്കരിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ട ഇടുക്കി സ്വദേശികളായ ദമ്പതികളെ മെഡിക്കല്‍ കോളജിലെത്തിച്ചു. നിക്ഷേപിച്ചിരുന്ന പണം തിരികെ ചോദിക്കാനെത്തിയപ്പോള്‍ ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചതായാണ് ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു ഭാര്യ സുമ എന്നിവര്‍ മരണമൊഴി നല്‍കിയിരിക്കുന്നത്. പത്തുമണിയോടെ ഇരുവരും മരിച്ചു. അമ്പലപ്പുഴ കോമനവെളിയില്‍ വീട്ടില്‍ സുരേഷ് ഭക്തവൽസലനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ തീവച്ചതാണോ അതോ ദമ്പതികള്‍ സ്വയം കത്തിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല

അഞ്ചുലക്ഷം രൂപയുടെ മൂന്ന് ചിട്ടികളാണ് ഇവര്‍ക്കുണ്ടായിരുന്നത്. മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ലഭിക്കാനുള്ളത് വാങ്ങാനാണ് ഇടുക്കിയില്‍ നിന്ന് അമ്പലപ്പുഴയില്‍ വന്നത്. മരിച്ച വേണുവിന്‍റെ ജേഷ്ടന്‍റെ മകളുടെ കല്യാണത്തിനായി പണം വേണമെന്നും അതിനാല്‍ കുടിശിക ഉടന്‍ ലഭ്യമാക്കണമെന്നുമായിരുന്നു ദമ്പതികളുടെ ആവശ്യം. പണം ചോദിച്ചുള്ള തർക്കത്തിനിടെ സുരേഷ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി എന്നാണ് ദമ്പതികൾ നൽകിയ മൊഴി. സുരേഷ് നടത്തിയിരുന്ന ചിട്ടി കമ്പിനി നാലുവര്‍ഷം മുമ്പ് പൊട്ടിയിരുന്നു. ഇയാള്‍ക്കെതിരേ പതിനെട്ടു കേസുകള്‍ നിലവിലുണ്ട്.

ഐപിഎല്ലില്‍ ഡെയര്‍ ‍ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് ജയം.  143 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിച്ച മുംബൈക്കെതിരെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. 6 വിക്കറ്റിന് 24 റണ്‍സെന്ന സ്കോറിലേക്ക് തകര്‍ന്ന ഡല്‍ഹിക്ക് വേണ്ടി ക്രിസ് മോറിസും റബാഡയും പൊരുതി നോക്കിയെങ്കിലും പരാജയപ്പെട്ടു. മോറിസ് 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റബാഡ 44 റണ്‍സെടുത്തു. മക്‌ക്ലെനഗന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത  മുംബൈ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സെടുത്തത്. 28 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടോപ് സ്കോററായത്. അമിത് മിശ്രയും കമ്മിന്‍സും 2 വിക്കറ്റ് വീതം വീഴ്ത്തി.

കോഴിക്കോട് പുതിയങ്ങാടിയില്‍ യുവതിയും മൂന്നു കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. മരിച്ചത് മൂന്ന് പെണ്‍കുട്ടികള്‍, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

വീടിനരികെ  കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ ബ്രേക്ക് ഡൗണായ കാറിനകത്ത് കുടുങ്ങി ശ്വംസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള അംറോഹയിലാണ് ദാരുണമായ സംഭവമുണ്ടായത്. നാലുകുട്ടികൾ ചേർന്ന് ബ്രേക്ക് ഡൗണായ കാറിൽ കളിക്കാൻ കയറിയതായിരുന്നു. കുട്ടികൾ അകത്ത് കടന്നതും അബദ്ധത്തിൽ കാർ ഡോറിന്‍റെ ലോക്ക് വീണു. ഇതോടെ കുട്ടികൾക്ക് പുറത്തുവരാൻ ഒരു മാർഗവുമില്ലാതെയായി.
ശ്വാസം കിട്ടാതെയാണ് കാറിനകത്ത്പ്പെട്ട നാലുകുട്ടികളിൽ രണ്ടുപേർ മരിച്ചത്. അതിൽ പുറത്തെടുക്കുമ്പോൾ ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നു. വീടിനടുത്ത് വച്ചുതന്നെയാണ് സംഭവം.

കോടികളുടെ കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. കഴിഞ്ഞ ദിവസം  ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ്  തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് സത്യവാങ്മൂലം നൽകി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് രംഗത്ത് വന്നത് . കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം ആദായനികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് ഇപ്പോൾ കള്ളപ്പണം ഉണ്ടെന്ന് സമ്മതിച്ച് ഗോകുലം ഗോപാലന്റെ കമ്പനി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ഇത്രയും കള്ളപ്പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ നികുതിയിനത്തിൽ 330 കോടിരൂപയും അതിന്റെ പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടിവരും. കേരളത്തിൽ ഫ്‌ളവേഴ്‌സ് ചാനലിൽ ഉൾപ്പെടെ പങ്കാളിത്തമുള്ള ഗോകുലം ഗോപാലൻ ഇത്രയും വലിയ തുക കള്ളപ്പണമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലാണ് നടക്കുന്നത്.

കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഇതോടെയാണ് കള്ളപ്പണം വെളിപ്പെടുത്തി സത്യവാങ്മൂലം നൽകിയതെന്നാണ് സൂചനകൾ.

ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡെന്നും സൂചനയുണ്ട്.തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved