ലണ്ടന്‍: ഇറക്കുമതി ചെയ്യപ്പെടുന്ന, വില കുറഞ്ഞ ഫിജ്ഡറ്റ് സ്പിന്നറുകള്‍ കുട്ടികള്‍ക്ക് അപകടങ്ങള്‍ വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ്. ഗുണനിലവാരം കുറഞ്ഞ ഇത്തരം കളിപ്പാട്ടങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കുട്ടികളുടെ ശ്വാസനാളത്തില്‍ കുരുങ്ങാനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. കളിപ്പാട്ടങ്ങളുടെ ചില ഭാഗങ്ങള്‍ മൂര്‍ച്ചയുള്ള അരികുകകളോടു കൂടിയവയാണെന്നും സ്പിന്‍ ചെയ്താല്‍ ഇത് മാരകമാകാമെന്നും മുന്നറിയിപ്പ് പറയുന്നു.
പണത്തിനു വേണ്ടി എന്തും പടച്ചുവിടാന്‍ ഇത്തരം കളിപ്പാട്ടങ്ങളുടെ നിര്‍മാതാക്കള്‍ മടിക്കുന്നില്ലെന്നാണ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ലോക്കല്‍ ഓഫീസുകള്‍ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. ഹീത്രൂ വിമാനത്താവളം വഴി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇത്തരം അപകടകരമായ 800 സ്പിന്നറുകള്‍ പിടിച്ചെടുത്തതായി സറേ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. കുട്ടികള്‍ക്ക് അപകടകരമാകുമെന്ന് ബോധ്യമായതിനാലാണ് 4000 പൗണ്ട് മൂല്യമുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തത്.
ഫിഡ്ജറ്റ് സ്പിന്നറുകള്‍ കുട്ടികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇത് മുതലെടുത്ത് ചില നിര്‍മാതാക്കള്‍ നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുകയാണെന്ന് കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു. ബാത്ത് ആന്‍ഡ് നോര്‍ത്ത് സോമര്‍സെറ്റ് കൗണ്‍സില്‍ കഴിഞ്ഞ മാസം ആദ്യം സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവാരമുള്ള ഉല്‍പന്നങ്ങള്‍ അംഗീകൃത വ്യാപാരികളില്‍ നിന്ന് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം യുവനടിയിലേക്ക്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന യുവനടിയിലേക്കാണ് അന്വേഷണം നീളുന്നത്. ഇതു സംബന്ധിച്ച് വ്യക്‌തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണു വിവരം. മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സോളാര്‍ അഴിമതിക്കേസില്‍ സരിത എസ്. നായര്‍ക്കു വേണ്ടി ഹാജരായ വിവാദ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന സുനിയുടെ സുഹൃത്തുക്കള്‍ ഫെനിയെ സമീപിച്ചതായും ഒരു മാഡത്തിന്റെ കാര്യം പറഞ്ഞതായും ദിലീപ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഫെനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നാളെ ഫെനിയോട് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നതെന്ന് ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ഇതിനിടെ, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ദിലിപിന്റെ സ്‌ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്‌തത വരുത്തേണ്ടതുണ്ട്. ഇതിനായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. ഇതിനിടെ, ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന സുനിയെ എന്നു ചോദ്യം ചെയ്യണമെന്ന് ഇന്നു തീരുമാനിച്ചേക്കും.
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ കാക്കനാട് മാവേലിപുരത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ട് മണി വരെ നീണ്ടു.
യുവനടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസില്‍ പരിശോധന നടത്തിയത്. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണ് സ്ഥാപനത്തില്‍ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍പോകും മുന്‍പാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങള്‍ തിരക്കിയിരുന്നു. പണമിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചു. കടയിലെത്തിയവരെ കണക്കെടുപ്പാണെന്നും പറഞ്ഞ് പൊലീസ് മടക്കി അയക്കുകയും ചെയ്തു.
ഷിബു മാത്യൂ.
ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും.
വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കേണ്ടി വരും. ഇത് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നത് കാലതാമസമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ബ്രിട്ടണിലെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനും ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കലിനെയാണ് CMl സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. മരണകാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍അവലോകനം ചെയ്യുവാനുള്ള തീരുമാനം പോലീസ് അധികൃതര്‍ ഫാ. ടെബിനെ അറിയിച്ചു.
എഡിന്‍ബര്‍ഗ് ഇന്ത്യന്‍ കൗണ്‍സിലെറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം സാധ്യമായത്.
ഫാ. മാര്‍ട്ടിന്റെ മരണത്തിന്റെ ദുരൂഹത അകറ്റുന്നതിന് സ്‌കോട്‌ലാന്റ് യാര്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പോലീസിന്റെ C l D വിഭാഗമാണ് ഫാ. മാര്‍ട്ടിന്റെ മരണവും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരവധി വൈദീകരും നൂറ് കണക്കിന് വിശ്വാസികളും പങ്കെടുത്ത ദിവ്യബലിയും പ്രാര്‍ത്ഥനയും ഫാ. മാര്‍ട്ടിനു വേണ്ടി നടന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയുടെ നേതൃത്വത്തില്‍ ജൂലൈ 6ന് ഉച്ചതിരത്ത് അച്ചന് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷ നടക്കുന്നതായിരിക്കും. എല്ലാ വിശ്വാസ സമൂഹവും പങ്കെടുക്കണമെന്ന് എഡിന്‍ബര്‍ഗ്ഗ് രൂപതയ്ക്ക് വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി അറിയിച്ചു.
ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളിയിട്ട ഫെയ്‌സ്ബുക്ക് കമന്റ് വിവാദമാകുന്നു.രാധാകൃഷ്ണപിള്ളയെന്ന വ്യക്തിയാണ് വിവാദ കമന്റിട്ടത്. മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നാണ് രാധാകൃഷ്ണന്റെ കമന്റ്.
ഹിന്ദു ഹെല്‍പ് ലൈന്‍ കോഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ് എന്നയാളിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്യാം പ്രസാദ് വടകര എന്നയാള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെയാണ് രാധാകൃഷ്ണന്റെ വിവാദ കമന്റ്. കമന്റ് ശ്രദ്ധയില്‍പെട്ടതോടെ സോഷ്യല്‍ മീഡയില്‍ രാധാകൃഷ്മനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. മതസ്പര്‍ധ വളര്‍ത്തുന്ന, ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153എ അനുസരിച്ചുള്ള കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തതെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.
അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു. സ്കോട്ലൻഡിലുള്ള അബർഡീനിൽ താമസിക്കുന്ന ജോമോൻ വർഗീസ് (41 വയസ്സ് ) ആണ് ഇന്ന് വെളുപ്പിന് 04.45 ന് അബർഡീൻ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ആലുവ സ്വദേശിയായ ജോമോൻ യുകെയിൽ എത്തിയിട്ട് എട്ട് വർഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയായ ലിസയും പതിമൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് ജോമോന്റെ കുടുംബം. ജോമോന്റെ അനുജനായ ജിജോ വർഗീസും കുടുംബവും കേബ്രിഡ്‌ജിൽ ആണ് താമസം. ഏറ്റവും ഇളയ സഹോദരി നാട്ടിൽ ആണ് ഉള്ളത്. മരണവിവരം അറിഞ്ഞ സിജോയും കുടുംബവും അബർഡീനിൽ എത്തിയിട്ടുണ്ട്. രോഗവിവരം അറിഞ്ഞതുമുതൽ എല്ലാ മാസവും അബർഡീനിൽ എത്തി സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്ന അനുജനോട് തന്റെ അസുഖം മാറിയെന്നും ആരും പേടിക്കേണ്ട എന്നും ജോമോൻ പറഞ്ഞിരുന്നതായി ജിജോ സങ്കടത്തോടെ പറഞ്ഞു. രോഗത്തെ ചങ്കുറപ്പോടെ നേരിട്ട ജോമോൻ വളരെ ആത്മവിശ്വാസത്തോട് കൂടിയായിരുന്നു സംസാരിച്ചിരുന്നത് എന്ന് ജിജോ സാക്ഷ്യപ്പെടുത്തുന്നു. അബർഡീൻ മാസ്സ് സെന്ററെറിലെ വികാരിയച്ചനായ ഫാ: ജോസഫ്, അന്ത്യകൂദാശകളെല്ലാം ജോമോന് ആശുപതിയിലെത്തി നൽകിയിരുന്നു. ശവസംക്കാരം നാട്ടിൽ വച്ചാണ് നടത്തുക എന്ന് ജിജോ മലയാളംയുകെയോട് പറഞ്ഞു.
മൂന്ന് മക്കളിൽ ഏറ്റവും മൂത്ത മകനായ ജോമോൻ രണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2015 ജൂൺ 30 ന് ആണ് രോഗവിവരം തിരിച്ചറിയുന്നത്. അമ്മക്ക് രോഗം പിടിപെട്ട് ആശുപത്രിയിൽ ആയ വിവരം അറിഞ്ഞ ജോമോൻ നാട്ടിൽ എത്തുകയായിരുന്നു. നാട്ടിൽ വച്ച് ഫുഡ് പോയിസണുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തി നടന്ന പരിശോധനയിൽ ആണ് ക്യാൻസറിന്റെ വിവരം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വർഷം മുൻപ് ആണ് ജോമോന്റെ അമ്മ മരിച്ചത്. രോഗം തിരിച്ചറിഞ്ഞു ഇന്നേക്ക് രണ്ട് വർഷം പൂർത്തിയായ 30 ജൂൺ 2017 ൽ തന്നെയാണ് ജോമോനെ മരണം കീഴടക്കിയത്.
റെക്‌ട്രത്തിൽ ആരംഭിച്ച ക്യാൻസർ തിരിച്ചറിഞ്ഞപ്പോൾ മുതൽ കീമോതെറാപ്പിയും ഓപ്പറേഷൻ വഴിയും ഉള്ള ചികിത്സ ഫലം കാണുകയും അതോടെ കാൻസർ ഭേദമാകുകയും ചെയ്‌തിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കൊച്ചു കുടുംബത്തിന് തീരാ ദുഃഖം സമ്മാനിച്ച വാർത്തയെത്തിയത് ഈ വർഷം ജനുവരിയോടെ ആയിരുന്നു. ഭേദമായി എന്ന് കരുതിയിരുന്ന കാൻസർ ബ്രയിനിനെ ബാധിച്ചു എന്ന് പരിശോധനയിൽ തെളിയുകയും ചെയ്‌തതോടെ കുടുംബത്തെ മാത്രമല്ല കൂട്ടുകാരെ പോലും തീരാ ദുഖത്തിലേക്കു തള്ളിവിടുകയായിരുന്നു. രോഗവിവരം അറിഞ്ഞത് മുതൽ ചികിത്സകൾ നൽകി വരുകയായിരുന്നു എങ്കിലും എല്ലാവരെയും നിരാശരാക്കി ജോമോൻ ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറയുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്
സിനിമാ സംഘടനയായ ‘അമ്മ’യെ പരിഹസിച്ച് സംഘടനയിലെ അംഗവും സിനിമാ നടനുമായ ജോയ് മാത്യു. എല്ലാവർക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത് സംഭവിച്ചു എന്നാണെന്നും എന്നാല്‍ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ “അമ്മ” എന്നും ജോയ് മാത്യു പരിഹസിച്ചു.
‘അമ്മ’യെ വിമര്‍ശിച്ച് സംവിധായകനായ ആഷിഖ് അബുവും രംഗത്ത് വന്നിട്ടുണ്ട്. സിനിമാസംഘടനകളില്‍ ജനാധിപത്യം പേരിനുപോലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. “സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി” എന്നും അദ്ദേഹം പരിഹസിച്ചു.
നടിക്ക് സ്വന്തം നിലയില്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത് വന്നതിന് പിന്നാലെയാണ് ആഷിഖിന്റെ വിമര്‍ശനം. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്ക്കെടുക്കാത്തത് സിനിമാപ്രവര്‍ത്തകരെ രണ്ടുതട്ടിലാക്കിയിട്ടുണ്ട്. നടിക്ക് നീതി നേടി കൊടുക്കാന്‍ ‘അമ്മ’യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്ന് വനിതാ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വിമൺ ഇൻ സിനിമാ കളക്ടീവ് ഇന്നലെ വിമര്‍ശിച്ചിരുന്നു.
പതിമൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ദിലീപ് വെളിപ്പെടുത്തിയതില്‍ ആ രഹസ്യവും !
മഞ്ജു വാര്യരുമായി പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണം ദിലീപ് വെളിപ്പെടുത്തിയപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അമ്പരന്നതായാണ് ലഭിക്കുന്ന വിവരം.
തനിക്കെതിരായ നീക്കം ശക്തമായത് വിവാഹമോചനത്തോടെയാണെന്നും കാവ്യയെ വിവാഹം ചെയ്തതോടെ എല്ലാ പരിധിയും ലംഘിച്ച് വേട്ടയാടപ്പെട്ടെന്നും ദിലീപ് മൊഴി നല്‍കി.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമത്തില്‍ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത സംബന്ധമായി തന്നെ ടാര്‍ഗറ്റ് ചെയ്ത വാര്‍ത്തക്ക് പിന്നിലും ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായും താരം പറഞ്ഞു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില ‘ നിര്‍ണ്ണായക’ വെളിപ്പെടുത്തലും താരം നടത്തിയിട്ടുണ്ട്.
പള്‍സര്‍ സുനിയുമായി യാതൊരു ബന്ധവും തനിക്കില്ലന്ന കാര്യത്തിലും ശക്തമായി തന്നെ ദിലീപ് ഉറച്ചു നിന്നു.
അതേസമയം ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെയും പ്രതി പള്‍സര്‍ സുനിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം തലവന്‍ ദിനേന്ദ്ര കാശ്യപിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇനി മുന്നോട്ട് പോകുക.
വിരമിക്കും മുന്‍പ് ഡിജിപി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവില്‍ എഡിജിപി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെ നടത്തുന്ന അന്വേഷണത്തെ വിമര്‍ശിക്കുകയും ഇത് പാടില്ലന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷണം ഇതുവരെ പരസ്യമായി ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് നീങ്ങുന്നതായി സൂചന. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ അന്വേഷണം.
സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി തന്നെ സമീപിച്ചിരുന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ ദിലീപിനോട് പറഞ്ഞത്. ഫെനി മൂന്ന് തവണ തന്നെ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇക്കാര്യം ചാനലുകളിലൂടെ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടെന്ന് ഫെനി പറഞ്ഞു. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പൊലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയതെന്ന് ഫെനി പറഞ്ഞു.
സംഭവവുമായി ഏതാനും സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയും ദിലീപും ഒരേ മൊബൈല്‍ ഫോണ്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിറകെയാണ് കേസന്വേഷണത്തിലേയ്ക്ക് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്. അഡ്വ. ബി.എ. ആളൂരാണ് ഇപ്പോള്‍ പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാകുന്നത്. ആളൂര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി സുനി തന്നോട് പറഞ്ഞതായി ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘അമ്മയിലും ചേരിതിരിവ് ചിലപ്രമുഖർ വിട്ടുനിന്നു അല്ലെങ്കിൽ പ്രമുഖരായ ആരോ അവരോടു എന്ന് വരേണ്ട എന്ന് പറഞ്ഞു, ദിലീപിനെതിരെ ശക്തമായ നിലപാടുമായി സ്ത്രീ പക്ഷ സങ്കടനയും അമ്മയിലെ യുവ നടൻമാരിൽ പ്രമുഖ പക്ഷവും പ്രതികരിക്കും എന്നതിനെ തുടർന്നാണിത്. പൃഥ്വിയും ഇന്ദ്രന്റെയും നേതൃത്തത്തിൽ രൂപമെടുത്തായിരുന്നു സ്ത്രീ പക്ഷ സങ്കടനയുടെ പിന്തുണയും, അതിനെ പ്രതിരോധിച്ചത് മെഗാ സ്റ്റാർ ഇടപെടൽ ആണ്. ഇതറിയാതെ വന്ന പ്രമുഖ നടി റിമാ കല്ലുങ്കൽ പകുതി വഴിയിൽ കളം വിട്ടതും. എന്തായാലും ഒറ്റക്കെട്ടാണ് എന്ന് പ്രസ് മീറ്റിൽ പറഞ്ഞ ‘അമ്മ’ വരും ദിനങ്ങളിൽ അപസ്വരങ്ങൾ ചിഞ്ഞു നാറും എന്ന് ഉറപ്പായി. അതുപോലെ തന്നെ പ്രസ്സ് മീറ്റ് എന്ന പ്രദർശന നാടകത്തിൽ നടിയെ ആക്രമിച്ച കേസ്, അമ്മ ചര്‍ച്ച ചെയ്യാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടത് പ്രശസ്ത നടനും എം എല്‍ എയുമായ മുകേഷാണ്. ബാക്കിയുള്ള താരങ്ങള്‍ സമചിത്തതയോടെ സംസാരിച്ചപ്പോള്‍ മുകേഷാകട്ടെ പത്രക്കാരെ വെല്ലുവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.
നിങ്ങളൊന്നും പറയേണ്ട, ഞങ്ങള്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന രീതിയില്‍ മുകേഷ് പത്രക്കാര്‍ക്കുനേരെ കൈ ചൂണ്ടി ആക്രോശിച്ചു. സിപിഎം പിന്‍തുണയോടെ ജയിച്ച എംഎല്‍എ ആണ് ഇങ്ങനെ സംസാരിച്ചതെന്ന് ഓര്‍മ്മവേണം. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ എന്നും കര്‍ശനമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി എപ്പോഴും ഇരയുടെ കൂടെയാണെന്ന് സിപിഎം സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുകേഷിന്റെ ഈ ആക്രോശം. അതേസമയം മുകേഷും പള്‍സര്‍ സുനിമായുള്ള അടുപ്പവും പുറത്തേക്കു വരികയാണ്. നടിയെ ആക്രമിക്കപ്പെട്ട് പള്‍സര്‍ സുനിയുടെ പേര് പറഞ്ഞപ്പോള്‍ പള്‍സര്‍ സുനി തന്റെ മുന്‍ ഡ്രൈവറാണെന്ന് മുകേഷ് തന്നെ തുറന്ന് പറഞ്ഞിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. എന്നാല്‍ ഇയാള്‍ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുകേഷ് അന്ന് പറഞ്ഞിരുന്നു. ഡ്രൈവര്‍മാര്‍ സിനിമാ താരങ്ങളുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരായാണ് പൊതുവെ അറിയപ്പെടുന്നത്. മുകേഷിന് സിനിമ കൂടാതെ മറ്റ് പല ബിസിനസ്സും നടത്തിയിരുന്നു. മുകേഷിന്റെ ഡ്രൈവര്‍ എന്നനിലയില്‍ പള്‍സര്‍ സുനിയെ ദിലീപ് ഉള്‍പ്പടെയുള്ള സിനിമാക്കാര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. ഇങ്ങനെ ഈ ഒരവസ്ഥയില്‍ മുകേഷിന് നേരെയും പത്രക്കാര്‍ ചോദ്യം ചോദിക്കുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. ഇക്കാരണം കൊണ്ടാണ് മുകേഷ് പത്രക്കാരോട് കയര്‍ത്തതെന്നാണ് പത്രക്കാരുടെ റിപ്പോര്‍ട്ട്. അതേസമയം എവൈഎഫ്എഫും സിപിഐ നേതാക്കളും മുകേഷിന്റെ ആക്രോശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.