സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം. ലീഗില്‍ 75 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയല്‍ മഡ്രിഡെങ്കില്‍ 72 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ബാര്‍സിലോന. റയലിന്റെ മൈതാനമായ സാന്തിയാഗോ ബര്‍ണാബ്യൂവില്‍ രാത്രി 12.15 നാണ് മല്‍സരം.
സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്നത്തെ പോരാട്ടം ഇരുവര്‍ക്കും നിര്‍ണായകമാണ്. കരുത്താകുമെന്നു കരുതുന്ന മെസിയും റൊണാള്‍ഡോയും കളത്തില്‍ തളയ്ക്കപ്പെടാനാണ് സാധ്യത. സസ്പന്‍ഷനിലായ നെയ്മറും പരുക്കേറ്റ ബെയ്‌ലും കളിക്കുന്നില്ല. ഇരു ടീമിനും തുല്യദുഃഖം. 31 കവികളില്‍ നിന്ന് 75 പോയിന്റുള്ള റയലിന് ഇന്ന് ജയിക്കാനായാല്‍ 78 പോയിന്റോടെ വലിയ മുന്നേറ്രം നടത്താനാകും. എന്നാല്‍ 32 കളികളില്‍ നിന്നായി 72 പോയിന്റുള്ള ബാര്‍സ ഇന്ന് ജയിച്ചാലും റയലിനൊപ്പമെത്താനേ കഴിയൂ. സമനിലയായാലും ബാര്‍സയ്ക്ക് തന്നെ നഷ്ടം. റയലിന് ബാര്‍സയേക്കാള്‍ ഒരു കളി കൂടുതല്‍ ബാക്കിയുണ്ട്താനും.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍ക്ലാസിക്കോ വൈരത്തിന് എരിവ് പകര്‍ന്ന് ബാര്‍സിലോനയില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയും ചര്‍ച്ചയായിക്കഴിഞ്ഞു. മെസിയും റൊണാള്‍ഡോയും തമ്മില്‍ ചുംബിക്കുന്ന ചിത്രമാണ് മതിലില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലുള്ളത്.
കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.
അമ്പലപ്പുഴയിൽ ചിട്ടി പണം ചോദിക്കാനെത്തിയ ദമ്പതികള്‍ തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന മരണമൊഴിയെത്തുടര്‍ന്ന് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവൽസലനെ കസ്റ്റഡിയിൽ എടുത്തു. ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു, ഭാര്യ സുമ എന്നിവരാണ് അതിദാരുണമായി മരിച്ചത്.
രാത്രി ഏഴേമുക്കാലോടെയാണ് അമ്പലപ്പുഴ പോസ്റ്റോഫീസിനു സമീപത്തുള്ള വീട്ടില്‍ തീ പടര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കത്തിക്കരിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ട ഇടുക്കി സ്വദേശികളായ ദമ്പതികളെ മെഡിക്കല്‍ കോളജിലെത്തിച്ചു. നിക്ഷേപിച്ചിരുന്ന പണം തിരികെ ചോദിക്കാനെത്തിയപ്പോള്‍ ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചതായാണ് ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു ഭാര്യ സുമ എന്നിവര്‍ മരണമൊഴി നല്‍കിയിരിക്കുന്നത്. പത്തുമണിയോടെ ഇരുവരും മരിച്ചു. അമ്പലപ്പുഴ കോമനവെളിയില്‍ വീട്ടില്‍ സുരേഷ് ഭക്തവൽസലനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ തീവച്ചതാണോ അതോ ദമ്പതികള്‍ സ്വയം കത്തിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല
അഞ്ചുലക്ഷം രൂപയുടെ മൂന്ന് ചിട്ടികളാണ് ഇവര്‍ക്കുണ്ടായിരുന്നത്. മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ലഭിക്കാനുള്ളത് വാങ്ങാനാണ് ഇടുക്കിയില്‍ നിന്ന് അമ്പലപ്പുഴയില്‍ വന്നത്. മരിച്ച വേണുവിന്‍റെ ജേഷ്ടന്‍റെ മകളുടെ കല്യാണത്തിനായി പണം വേണമെന്നും അതിനാല്‍ കുടിശിക ഉടന്‍ ലഭ്യമാക്കണമെന്നുമായിരുന്നു ദമ്പതികളുടെ ആവശ്യം. പണം ചോദിച്ചുള്ള തർക്കത്തിനിടെ സുരേഷ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി എന്നാണ് ദമ്പതികൾ നൽകിയ മൊഴി. സുരേഷ് നടത്തിയിരുന്ന ചിട്ടി കമ്പിനി നാലുവര്‍ഷം മുമ്പ് പൊട്ടിയിരുന്നു. ഇയാള്‍ക്കെതിരേ പതിനെട്ടു കേസുകള്‍ നിലവിലുണ്ട്.
ഐപിഎല്ലില്‍ ഡെയര്‍ ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിച്ച മുംബൈക്കെതിരെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. 6 വിക്കറ്റിന് 24 റണ്‍സെന്ന സ്കോറിലേക്ക് തകര്‍ന്ന ഡല്‍ഹിക്ക് വേണ്ടി ക്രിസ് മോറിസും റബാഡയും പൊരുതി നോക്കിയെങ്കിലും പരാജയപ്പെട്ടു. മോറിസ് 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റബാഡ 44 റണ്‍സെടുത്തു. മക്‌ക്ലെനഗന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സെടുത്തത്. 28 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടോപ് സ്കോററായത്. അമിത് മിശ്രയും കമ്മിന്‍സും 2 വിക്കറ്റ് വീതം വീഴ്ത്തി.
വീടിനരികെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ ബ്രേക്ക് ഡൗണായ കാറിനകത്ത് കുടുങ്ങി ശ്വംസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള അംറോഹയിലാണ് ദാരുണമായ സംഭവമുണ്ടായത്. നാലുകുട്ടികൾ ചേർന്ന് ബ്രേക്ക് ഡൗണായ കാറിൽ കളിക്കാൻ കയറിയതായിരുന്നു. കുട്ടികൾ അകത്ത് കടന്നതും അബദ്ധത്തിൽ കാർ ഡോറിന്‍റെ ലോക്ക് വീണു. ഇതോടെ കുട്ടികൾക്ക് പുറത്തുവരാൻ ഒരു മാർഗവുമില്ലാതെയായി.
ശ്വാസം കിട്ടാതെയാണ് കാറിനകത്ത്പ്പെട്ട നാലുകുട്ടികളിൽ രണ്ടുപേർ മരിച്ചത്. അതിൽ പുറത്തെടുക്കുമ്പോൾ ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നു. വീടിനടുത്ത് വച്ചുതന്നെയാണ് സംഭവം.
കോടികളുടെ കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ് തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് സത്യവാങ്മൂലം നൽകി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് രംഗത്ത് വന്നത് . കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം ആദായനികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് ഇപ്പോൾ കള്ളപ്പണം ഉണ്ടെന്ന് സമ്മതിച്ച് ഗോകുലം ഗോപാലന്റെ കമ്പനി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഇത്രയും കള്ളപ്പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ നികുതിയിനത്തിൽ 330 കോടിരൂപയും അതിന്റെ പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടിവരും. കേരളത്തിൽ ഫ്‌ളവേഴ്‌സ് ചാനലിൽ ഉൾപ്പെടെ പങ്കാളിത്തമുള്ള ഗോകുലം ഗോപാലൻ ഇത്രയും വലിയ തുക കള്ളപ്പണമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലാണ് നടക്കുന്നത്.
കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഇതോടെയാണ് കള്ളപ്പണം വെളിപ്പെടുത്തി സത്യവാങ്മൂലം നൽകിയതെന്നാണ് സൂചനകൾ.
ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡെന്നും സൂചനയുണ്ട്.തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.
സ്വന്തം ലേഖകൻ
മാമ്മൂട് ജംക്ഷനിൽ ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ചു 3 പേർക്ക് പരുക്ക്. ഒഴിവായത് വൻ ദുരന്തം ഓട്ടോ ഡ്രൈവർ മാമ്മൂട് മനിലാ സ്വദേശി ജോബിൻ, കാറിൽ സഞ്ചരിച്ചിരുന്ന തിരുവല്ല മുത്തൂർ സ്വദേശിനിയായ യുവതി റാണി, മല്ലപ്പള്ളി സ്വദേശി വിവേക് എന്നിവർക്കാണ് പരുക്ക് പറ്റിയത്. ഓട്ടോയിൽ ഇടിച്ചു നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഹോട്ടൽ നടത്തുന്ന വീട്ടിലേക്ക് ഇടിച്ചു കയറിയെങ്കിലും വീട്ടുകാർ വേളാങ്കണ്ണി തീർത്ഥാടനത്തിൽ ആയിരുന്നതിനാലും ഹോട്ടൽ തുറക്കാതിരുന്നതിനാലും ഒഴിവായത് വൻ അപകടം ആണ്, വീടിനോടു ചേർന്ന് ഹോട്ടൽ നടത്തുന്ന ജിജോ എന്ന യുവാവിന്റെ അച്ഛനും വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ മകനെയും കുടുംബത്തെയും മാതാവിന്റെ രൂപത്തിൽ ഭാഗ്യം തുണച്ചു.
ഒരു മാസത്തിനുള്ളിൽ ചെറുതും വലതുമായ 10 ഓളം അപകടങ്ങൾ ഇതു വരെ മാമ്മൂട് നടക്കപാടത്തിനും കൊച്ചുറോഡിനും ഇടയിൽ നടന്നു, അതിൽ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവനും ഉൾപ്പെടും, അശാസ്ത്രീയമായാ റോഡ് നിർമ്മാണമെന്നു റോഡിനു വീഥി കുറവെന്നും കരുതി ഈ അടുത്തകാലത്താണ് റോഡിനു നാലുവരി പാതയിൽ വീഥികൂട്ടിയത് എന്നിട്ടും അപകടങ്ങൾ തുടർച്ചയാകുന്നു, തക്കസമയങ്ങളിൽ നാട്ടുകാരുടെ ഇടപെടിൽ ആണ് ജീവനുകൾ പൊലിയാതെ കാക്കുന്നത്….
കൊച്ചി നഗരത്തില്‍ വന്‍ലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുമ്പളം സ്വദേശി ബ്ലായിത്തറ സനീഷ് (32) നിരവധി തവണ ലഹരി കടത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. ഗോവയില്‍ നിന്നെത്തിച്ച മുന്തിയ ഇനം ലഹരി മരുന്നുകള്‍ പ്രധാനമായും വില്പന നടത്തിയിരുന്നത് നിശാപാര്‍ട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോസ്ഥര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്പന നടത്തിയിരുന്ന സനീഷിന്റെ മൊബൈല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാല്‍ ലഹരിക്കടത്തിലെ വലിയ സംഘങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.ലഹരി ചില്ലറ വില്പനക്കാരുമായി സൗഹൃദം സ്ഥാപിച്ച് നിശാപാര്‍ട്ടികള്‍ക്കായി വലിയ അളവില്‍ ലഹരി ആവശ്യമുണ്ടെന്ന് ധരിപ്പിപ്പിച്ചാണ് എക്‌സൈസ് സനീഷിനെ വലയിലാക്കിയത്. വന്‍ തോതില്‍ ഇയാള്‍ മുഖേന ലഹരിക്കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീരീക്ഷണത്തിലായിരുന്നു സനീഷ്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു പ്രധാനമായും ഇയാളുടെ ലഹരി വില്പന. ഒരു യുവസംവിധായകന്റെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. അതേസമയം, സനീഷില്‍ മാത്രമായി അന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവാണ്. ഡാന്‍സ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാന്‍ ഗോവയില്‍ നിന്നും കാറില്‍ കൊണ്ട് വന്ന 83.75 ലക്ഷത്തിന്റെ ലഹരിമരുന്നുകളുമായാണ് ഇയാളെ വ്യാഴാഴ്ച കുണ്ടന്നൂരില്‍ നിന്നും പോലിസ് പിടിച്ചത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് തൊണ്ടി മുതല്‍ സഹിതം ഇയാളെ പിടിച്ചത് .വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന കാല്‍ കിലോഗ്രാം ഹാഷിഷ് ഓയില്‍, 25 ലക്ഷം രൂപ വിലവരുന്ന 47 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, ഏഴു ലക്ഷം രൂപ വിലവരുന്ന 11 ഗ്രാം കൊക്കെയ്ന്‍, 1.75 ലക്ഷം വിലവരുന്ന ദ്രാവക രൂപത്തിലുള്ള എംഡിഎംഎ എന്നിവയാണ് ഇയാളുടെ കാറില്‍ നിന്നു കണ്ടെടുത്തത്. ലഹരിമരുന്നുകള്‍ കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കാര്‍, ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് പകര്‍ന്നു നല്‍കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വില്‍ക്കുന്നതിനായി വിദേശത്തുനിന്നു വരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു.
സ്വന്തം ലേഖകൻ
തെങ്ങണ കെഎസ്ഇബി സെക്ഷൻ ടച്ചിങ് വെട്ടു കരാർ ജോലിക്കാരുടെ ലീലകൾ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ, ടച്ചിങ് വെട്ടാൻ വന്ന തൊഴിലാളികൾ, തൊഴിലാളി എന്ന് ഇവരെ അടച്ചു വിളിക്കാമോ എന്നറിയില്ല എങ്കിലും അങ്ങനെ തന്നെ ഇരിക്കട്ടെ കാരണം പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും ആണ് തദ്ദേശവാസികൾക്ക് വരുത്തിവച്ചിരിക്കുന്നത്, റോഡിലേക്ക് മുറിച്ചിടുന്ന മരങ്ങളുടെ വലിയ ശിഖരങ്ങൾ വഴിയിൽ നിന്നും എടുത്തു മാറ്റാൻ ഇവർ മെനക്കെടാറില്ല അത് മൂലം രാത്രിയിൽ ടു വീലറിൽ പിഞ്ചു കുട്ടിയുമായി വന്ന ഒരുകുടുബം കുരുങ്ങി വഴിയിൽ വീണെങ്കിലും അവരുടെ ദൈവഭാഗ്യം വലിയ ആപത്തൊന്നു പറ്റിയില്ല.
മദ്യത്തിന്റെ അകമ്പടിയിൽ മരങ്ങൾ മുറിച്ചു പോയ ഇവർ മാമ്മൂട്, നടക്കപ്പാടം ,പെരുമ്പനച്ചി എന്നി സ്ഥലങ്ങൾ ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ ആക്കി… ഇതു ചോദിക്കാൻ വന്ന ഒരു വൃദ്ധനെ, പച്ചത്തെറി അഭിഷേകത്തിൽ കുളിപ്പിച്ചു…ഇത് രണ്ടാഴ്ച മുൻപുള്ള കഥ പക്ഷെ ഇപ്പോൾ ഇതു പറയാനുള്ള സംഭവം ഇതല്ല.
പെരുമ്പനച്ചി പെട്രോൾ പമ്പിന് മുൻപിലുള്ള കൂറ്റൻ മരത്തിന്റെ ശിഖരം റോഡിലേക്ക് വെട്ടിയിടുന്ന ഒരു കർമ്മം ഇന്ന് രാവിലെ നടന്നു, ജനങ്ങൾ നേരത്തെ പ്രതിഷേധിച്ചതുകൊണ്ടാണോ എന്നറിയില്ല ശിഖരങ്ങൾ അവർ തന്നെ എടുത്തു മാറ്റി, അതല്ലേ രസം പാവപ്പെട്ട ഏതോ ഒരാൾ ടു വീലർ പാർക്ക് ചെയ്തു ജോലിക്കു പോയിരിക്കുന്നു അതിന്റെ മുകളിൽ വണ്ടി ഇരുന്ന സ്ഥലം കടക്കി മാറ്റി എങ്ങനെ ഉണ്ട് ഇത്… ഇതിനൊക്കെ എന്ത് പറയാനാ…. ഇനി ആ പാവപ്പെട്ടവൻ രാത്രിയിൽ ജോലി കഴിഞ്ഞു വരുമ്പോൾ വണ്ടി ഇങ്ങനെ തപ്പിപ്പിടിച്ചു എടുക്കോമോ ആവൊ !!!
ഈ പ്രശ്‍നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവിടുത്തെ നല്ലവരായ എല്ലാ മറ്റു ജീവനക്കാരും ക്ഷമിക്കുമല്ലോ അല്ലെ …..!
സ്വന്തം അമ്മയെ പീഡിപ്പിച്ച മകന്‍ പോലിസ് പിടിയില്‍ .തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത് .വിതുരയില്‍ നടന്ന സംഭവത്തില്‍ തടിവെട്ടുകാരനായ പ്രശാന്ത് എന്ന 25 കാരനാണ് അറസ്റ്റിലായത്. സ്വന്തം അമ്മയുടെ പരാതിയില്‍ ജോലി സ്ഥലത്തെത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മാര്‍ച്ച് 24 നായിരുന്നു മകന്‍ ആദ്യം മാതാവിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. പിതാവ് വളരെ ദൂരെ പണിക്കു പോയ തക്കം നോക്കി വീട്ടില്‍ തനിച്ചായിരുന്ന അമ്മയെ മകന്‍ പീഡിപ്പിക്കുകയായിരുന്നു.മദ്യലഹരിയിലായിരുന്നു മകന്‍ ഞെട്ടിക്കുന്ന കാര്യം ചെയ്തത്. മകന്റെ ശ്രമം ചെറുക്കാന്‍ ശ്രമിച്ച മാതാവിനെ കീഴടങ്ങുന്നത് വരെ മകന്‍ മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച പ്രശാന്ത് മറ്റൊരു ശ്രമം കൂടി നടത്തിയതോടെയാണ് പരാതി നല്‍കാന്‍ മാതാവ് തീരുമാനം എടുത്തത്.
വിവാഹിതനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്തിനെ കടുത്ത മദ്യപാന സ്വഭാവം മൂലം ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു . മാര്‍ച്ച് 24 ന് നടന്ന സംഭവത്തിന് ശേഷം മകന്റെ അടുത്തെത്താതെ മാതാവ് മാറി നടക്കുകയായിരുന്നു. എന്നാല്‍ രണ്ടാമതും മകന്‍ ഉപദ്രവിക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മാതാവ് ഓടിയെത്തുകയുമായിരുന്നു. ഇവരാണ് മകനെതിരേ പരാതി നല്‍കാന്‍ മകളെ നിര്‍ബ്ബന്ധിച്ചത്.