പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ. കർഷക വായ്പകൾ എഴുതിത്തള്ളമെന്നും കർഷകർക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. നോർത്ത് ബ്ലോക്കിലാണ് തമിഴ് കർഷകർ നഗ്നരായി ഓടി പ്രതിഷേധിച്ചത്. ദിവസങ്ങളായി ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും സർക്കാർ പരിഗണന നൽകാത്തതിലുള്ള പ്രതിഷേധമാണ് സമരക്കാർ പ്രകടിപ്പിച്ചത്.
പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പോലീസ് വാഹനത്തിൽനിന്നു ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മറ്റ് കർഷകരും മുദ്രാവാക്യം മുഴക്കി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിനു പുറത്തുകിടന്ന് ഉരുണ്ടും കർഷകർ പ്രതിഷേധിച്ചു. മൂന്നു പേരാണ് നഗ്നരായി ഓഫീസിന് പുറത്ത് നിലത്തുകിടന്ന് പ്രതിഷേധിച്ചത്.
തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നത്തിനും കാരണക്കാരി കാവ്യയല്ലെന്ന് നടന്‍ ദീലീപ്. ദൈവത്തെ മുന്‍നിര്‍ത്തി നൂറ് ശതമാനം ഉറപ്പിച്ച് അക്കാര്യം തനിക്ക് പറയാനാവുമെന്നും ദിലീപ് പറയുന്നു. കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടത്തെ പ്രണയം എന്ന് വ്യാഖ്യാനിക്കരുത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയ്ക്ക് മുന്നേ കാവ്യയെ അറിയാം.കാവ്യയെ കല്ല്യാണം കഴിച്ചു എന്ന പേരില്‍ ഒരുപാട് പേര് ബഹളം ഉണ്ടാക്കുന്നുണ്ട്. മുന്‍ഭാര്യയെ മുന്‍നിര്‍ത്തിയല്ല ഞാന്‍ കാവ്യയെ വിവാഹം കഴിച്ചത്. നിയമപരമായി വിവാഹമോചനം നേടി ഒന്നരവര്‍ഷം കഴിഞ്ഞാണ് വിവാഹിതനാകുന്നത്.
മീനാക്ഷിക്ക് വേണ്ടി എന്റെ സഹോദരിയും കുടുംബവും രണ്ട് വര്‍ഷത്തോളം എന്റെ വീട്ടില്‍ താമസിച്ചു. എല്ലാവരും എനിക്ക് വേണ്ടി കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. നീയെന്ത് ജീവിതമാണ് നയിക്കുന്നതെന്ന് സുഹൃത്തുക്കളും എന്നോട് പറഞ്ഞു. മകള്‍ സ്‌കൂള്‍ കഴിഞ്ഞ് വീടെത്തുമ്പോള്‍ എന്റെ അമ്മ മാത്രം ഉണ്ടാകും. അച്ഛന്‍ എപ്പോഴാ വരുന്നത് എന്ന് അവള്‍ വിളിച്ച് ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ പിന്നെ എനിക്ക് ലൊക്കേഷനില്‍ നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ ഉടന്‍ വീടെത്തും. പലപ്പോഴും ഷൂട്ടിങ് എറണാകുളത്ത് തന്നെ ഒതുക്കാന്‍ ശ്രമിച്ചു.
എന്റെ പേരിലാണ് കാവ്യയുടെ ജീവിതം തകര്‍ന്നെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. കാവ്യ അനുഭവിക്കുന്ന പ്രശ്‌നങ്ങളൊക്കെ ഞാന്‍ കാണുന്നുണ്ട്. ഞാനെന്റെ അമ്മയോടും മോളോടും ഇക്കാര്യം അവതരിപ്പിച്ചു. എനിക്ക് അറിയാവുന്ന അളല്ലേ, എനിക്ക് ഇഷ്ടമാണ് അച്ഛാ എന്ന് പറഞ്ഞു. കാവ്യയുടെ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അവളുടെ അമ്മ കല്ല്യാണത്തിന് സമ്മതിച്ചില്ല. അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതുകൂടിയായാല്‍ എല്ലാം സത്യമാണെന്ന് വരുത്തി തീര്‍ക്കും. അവള്‍ക്ക് വേറെ ആലോചനകള്‍ നോക്കുന്നുണ്ട്. ഇത് ശരിയാവില്ല ദിലീപേ എന്ന് പറഞ്ഞു.
ഒരു കല്ല്യാണം കഴിച്ച് കുഴപ്പമായതാണ്. പിന്നീട് പരിചയമില്ലാത്ത വേറൊരാളെ കല്ല്യാണം കഴിച്ച് അത് കുളമായാല്‍ രണ്ട് പെണ്ണുങ്ങളുടെ ജീവിതം അവന്‍ തകര്‍ത്തെന്ന് മഞ്ഞ പത്രക്കാര്‍ എഴുതും. എന്റെ മകള്‍ക്കാണ് ഞാന്‍ ജീവിതത്തില്‍ മുന്‍തൂക്കം കൊടുക്കുന്നത്. അവളെ നല്ലപോലെ നോക്കുന്ന അവളെ അറിയാവുന്ന ആള്‍ക്കല്ലാതെ അവരുടെ കമ്മ്യുണിക്കേഷന്‍ ശരിയാവില്ല. അല്ലെങ്കില്‍ പിന്നീട് അത് അടുത്ത തലവേദനയായി മാറും.എന്റെ മകളും കാവ്യയുംവഴക്കിട്ടു പിരിഞ്ഞു എന്നൊക്കെ ഇപ്പോള്‍ ചില മഞ്ഞപ്പത്രക്കാര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി. ഇനി ഇതെങ്കിലും കുഴപ്പിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്. നമുക്ക് പ്രായമായി വരികയാണ്. ഇനി ഒരു അങ്കത്തിനുള്ള ബാല്യമില്ല. ചിരിയോടെ ദീലിപ് പറയുന്നു.
നടി അക്രമിക്കപെട്ട സംഭവത്തില്‍ ഏറ്റവും അധികം ഉയര്‍ന്നു കേട്ട പേരാണ് ദിലീപിന്റെ .എന്നാല്‍ ഇന്നലെ ദിലീപ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ നടിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്തെന്ന് ദിലീപ് പറയുന്നു. തിളക്കത്തിൽ തന്റെ കൂടെ ഗസ്റ്റ് അപ്പിയറൻസിൽ വന്നതിന് സഹായമായി അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചു. ആരും എന്നോട് പറഞ്ഞിട്ടില്ല ഇവരെ നായികയാക്കാൻ. ഇവരുടെ അച്ഛനെ എനിക്കറിയാം, നല്ല മനുഷ്യനാണ്. വീട്ടിലെ ബുദ്ധിമുട്ടുകളും അറിയാമായിരുന്നു. കിട്ടുന്ന റോളുകൾ കുഴപ്പിമില്ലാതെ ചെയ്യുമെന്നു തോന്നി അങ്ങനെ ഞാനാണ് എന്റെ സിനിമകളിൽ നായികയായി ഇവരെ വേണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സംവിധായകരും ഇവരെ നായികയാക്കാമെന്ന് എന്നോട് പറഞ്ഞിട്ടില്ല എന്ന് ദിലീപ് പറയുന്നു .
പിന്നീട് ഇവരുടെ പെരുമാറ്റങ്ങൾ ഇഷ്ടമല്ലാതെ വന്നപ്പോൾ ഇവരുടെ സിനിമയിൽ സഹകരിക്കേണ്ടെന്നു കരുതി. അതിനുശേഷം ഒരു മാഗസിനിൽ, സൂപ്പർതാരം തന്റെ സിനിമകൾ വിലക്കുന്നുവെന്ന് അഭിമുഖം വന്നു. അപ്പോൾ കുറേപ്പേർ എന്നെ വിളിച്ചു ചോദിച്ചു അത് നിങ്ങളാണോ എന്ന്. എന്റെ പേര് പറയാത്തത് കൊണ്ട് ഞാൻ പ്രതികരിക്കാൻ പോയില്ല.
അതിനുശേഷം രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഞാൻ വൈറൽ ഫീവർ വന്ന് സുഖമില്ലാതിരിക്കുമ്പോഴാണ് ഇൗ കുട്ടിക്കെതിരെ ആക്രമണമുണ്ടായ വാർത്ത അറിയുന്നത്. ശരിക്കും ഷോക്കായിരുന്നു. രമ്യ നമ്പീശന്റെ വീട്ടിലാണ് ഇവരുള്ളതെന്നറിഞ്ഞപ്പോൾ രമ്യയെ വിളിച്ചു. അവൾക്ക് ധൈര്യം കൊടുക്കണമെന്ന് പറഞ്ഞു. ഇൗ കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. അവർ കാര്യങ്ങളെല്ലാം പറഞ്ഞു. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഗതി എന്റെ നേർക്കു തിരിയുന്നത്.
പിന്നെ വരുന്നത് ആനടൻ അങ്ങനെചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നതാണ്. ഇൗ നടൻ സിനിമകൾ ബ്ലോക്ക് ചെയ്തു എന്ന്. ഞാൻ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകളെ ചെയ്യുന്നുള്ളൂ. ഇൗ സിനിമകൾ ഒഴിച്ചു നിർത്തിയാൽ ഒരുവർഷം മലയാളത്തിൽ 160 ഒാളം സിനിമകൾ ഒരു വർഷം എടുക്കുന്നുണ്ട്. എന്തുകൊണ്ട് അവർക്ക് അതിൽ അവസരം ലഭിച്ചില്ല. എത്രയോ നായകന്മാരുണ്ട് മലയാളത്തിൽ. തെലുങ്കിലും തമിഴിലും എന്തുകൊണ്ട് അവർക്ക് അവസരം ലഭിച്ചില്ല.അവസരം എന്നത് സൗന്ദര്യം ടാലന്റ്, എന്നത് മാത്രം കൊണ്ടല്ല. ദൈവാനുഗ്രഹം കൊണ്ടാണ്. പിന്നെ മഞ്ഞപ്പത്രങ്ങളിൽ വാർത്തകൾ വന്നു റിയൽ എസ്റ്റേറ്റ് ബന്ധമാണ് വഴക്കിൽ കലാശിച്ചതെന്ന്. ഇൗ നടി ഫേസ് ബുക്കിൽ സജീവമാണ്. ഞാനാണ് അവരെ ഹീറോയിൻ ആക്കിയത്. ഞങ്ങൾ തമ്മിൽ പ്രശ്നമില്ലെന്ന് പറഞ്ഞ് ഒരു കുറിപ്പിടമാമായിരുന്നു. മൗനമെന്നത് വളരെ അപകടം പിടിച്ച കാര്യമാണ്. എന്തായാലും ഞാൻ ശരിക്കും അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനശക്തി അവർക്കുണ്ടായല്ലോ? എന്റെ ശരീരത്തിൽ തൊട്ടില്ലെന്നേ ഉള്ളൂ. ഞാനും മാനസീകമായി ഇക്കാലങ്ങളിൽ പീഡിപ്പിക്കപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. മകളെക്കുറിച്ചോർത്തപ്പോഴാണ് പിന്മാറിയത് എന്നും ദിലീപ് പറയുന്നു .മഞ്ജു വാര്യരുമായുള്ള വിവാഹം തകരാൻ കാരണം ചിലരുടെ ഇടപെടലുകളാണെന്ന് വെളിപ്പെടുത്തുന്ന ദിലീപ് തനിക്കെതിരേ ആക്രമണം തുടർന്നാൽ ഇനി ശക്തമായി പ്രതികരിക്കുമെന്നും പറയുന്നു.
ഒരു പരസ്യക്കമ്പനി ഉടമ തന്നെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കുമെന്നു വെല്ലുവിളിച്ചു നടക്കുന്നുണ്ട്. ഇയാൾ സഹായിക്കുകയാണെന്നാണ് തന്റെ ആദ്യ ഭാര്യയുടെ വിശ്വാസം. താൻ അവരുടെ പിന്നാലെ അല്ല. അവർ അവരുടെ കരിയറുമായി മുന്നോട്ടു പോകട്ടെ. കാവ്യ മാധവനുമായുള്ള അടുപ്പമല്ല വിവാഹജീവിതം തകരാൻ കാരണം. 1998 മുതൽ കാവ്യ അടുത്ത സുഹൃത്താണ്. എന്തും സംസാരിക്കാൻ പറ്റുന്ന തരത്തിലുള്ള അടുപ്പമുണ്ടായിരുന്നു. അത് ഭാര്യാ ഭർതൃ ബന്ധമായിരുന്നില്ല. മഞ്ജുവുമായുള്ള വിവാഹ മോചനത്തിനു ശേഷം രണ്ടു വർഷത്തോളം കഴിഞ്ഞാണ് മറ്റൊരു വിവാഹത്തിന് തയാറായത് എന്നും ദിലീപ് വ്യക്തമാക്കുന്നു .
ജിഷ്ണുവിന്‍റെ അമ്മാവന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു. സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. പത്തുവര്‍ഷത്തോളം നാദാപുരത്തും അഞ്ചുവര്‍ഷം വടകരയിലും ദേശാഭിമാനി ലേഖകനായിരുന്നു ശ്രീജിത്ത്. പത്രത്തിന്‍റെ പരസ്യവിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ച് ഇന്നലെയാണ് കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായ ശ്രീജിത്തിനെ സിപിഐഎം പുറത്താക്കിയത്.
പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്നും നടപടി സംബന്ധിച്ച അറിയിപ്പൊന്നും ഇതുവരെ ലഭിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മഹിജയും ശ്രീജിത്തും അടക്കുമുളളവര്‍ നടത്തി വന്ന നിരാഹാരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. ഇതിന് പിന്നാലെ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ആയിരുന്നില്ല താന്‍ അടക്കമുളള ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരമെന്നും ശ്രീജിത്ത് വ്യക്തമാക്കി. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും നീതിനിഷേധമുണ്ടായി. ഷാജിര്‍ഖാന്‍ അടങ്ങുന്ന എസ്‌യുസിഐ പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുമെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
അതേത്തുടർന്ന് ശ്രീജിത്തിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം. നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തു. പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചാത്തു പറഞ്ഞു ബ്രാഞ്ച് സെക്രട്ടറി ശ്രീജിത് കണ്ടോത്തും ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീജിത്തിന് എസ്‌യുസിഐയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്ന് ബ്രാഞ്ച് സെക്രട്ടറി ശ്രീജിത് കണ്ടോത്ത് പറഞ്ഞു.
നടപടിയില്ലെങ്കില്‍ അത് അംഗീകരിക്കുന്നെന്ന് ശ്രീജിത്തിന്റെ പിതാവ് കുമാരന്‍ പറഞ്ഞു. പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നെന്നും കുമാരന്‍ പറഞ്ഞു.
അതേസമയം, എസ്‌യുസിഐ ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ജിഷ്ണുവിന്റെ കുടുംബം. ഊഹാപോഹങ്ങള്‍ വച്ച് എസ്‌യുസിഐ ബന്ധം ആരോപിക്കരുത്. എസ്‌യുസിഐക്കാര്‍ ഇങ്ങോട്ട് വന്നു എന്നാണ് മനസിലാക്കുന്നത്. പാര്‍ട്ടി അന്വേഷിച്ച് സത്യമുണ്ടെങ്കില്‍ നടപടിയാവാമെന്നും കുമാരന്‍ പറഞ്ഞു.
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെ.എം. ഷാജഹാന്‍, എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, തോക്ക് സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഗൂഢാലോചന ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജില്ല വിട്ട് പുറത്തുപോകരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. 15,000 രൂപയും രണ്ട് ആള്‍ജാമ്യവും നല്‍കിയാണ് ഇവരെ പുറത്തു വിട്ടത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. സമരത്തിന് മാധ്യമശ്രദ്ധ കിട്ടാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം ഒത്തുതീര്‍പ്പായെങ്കിലും ആറുദിവസമായി ഇവര്‍ അഞ്ചുപേരും റിമാന്‍ഡിലായിരുന്നു. ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ മഹിജയെയും കുടുംബാംഗങ്ങളെയും പോലീസ് വലിച്ചിഴക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാന്‍ ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒന്‍പതു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സുഹൃത്തിന്‍റെ വീട്ടിലേല്‍പ്പിച്ച് അച്ഛന്‍ മുങ്ങിയതിനു പിന്നാലെ താമസസ്ഥലത്ത് അമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തിലാണ് പോലീസ്. അച്ഛനൊപ്പം അയാളുടെ സുഹൃത്തും ഒളിവിലായതാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്.
കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സഹീറലിയാണ് എടവണ്ണയിലെ സുഹൃത്ത് ഷൈഖ് അമീറിന്‍റെ കയ്യില്‍ കുഞ്ഞിനെയേല്‍പ്പിച്ച് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് മുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പോയത്. തിരികെ വരാതായതോടെ ഷൈഖ് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ഭാര്യ റാജിയയെ(21) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്‍ക്കത്തയില്‍ സഹീറലിയുടെ അയല്‍വാസിയായിരുന്നു ഷൈഖ് മുഹമ്മദ്. സഹീറലിക്കും സുഹൃത്തിനുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ചിക്കാഗോ: വിമാനത്തിലെ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയ വിമാനക്കമ്പനി പിന്നീട് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യാത്രാക്കാരനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ വലിച്ചിഴക്കുന്നതിന്റെ വീഡിയോയും ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യുണൈറ്റഡിന്റെ ഉത്തരവാദിത്തമില്ലാത്ത നടപടിയില്‍ പ്രതിഷേധം പുകയുകയാണ്.
സീറ്റുകളേക്കാള്‍ യാത്രക്കാരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയതോടെ ആരെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആരും തയ്യാറാകാതെ വന്നപ്പോള്‍ ജീവനക്കാര്‍ തന്നെ ചിലരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. വലിച്ചിഴക്കപ്പെട്ടയാളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ഒരു ഡോക്ടറാണെന്നും എത്രയും വേഗം തന്റെ രോഗികള്‍ക്ക് അടുത്ത് എത്തണമെന്നും ഇയാള്‍ മറുപടി നല്‍കി. ഇതോടെ ഇയാളെ സീറ്റില്‍ നിന്ന് ബലംപ്രയോഗിച്ച് വിമാനത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് യാത്രക്കാരുടെ പോസ്റ്റുകള്‍ പറയുന്നു.
യുണൈറ്റഡ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ വരാന്‍ സാധ്യതയുള്ള ഏറ്റവും മോശം പ്രതികരണമാണ് കമ്പനിയുടെ ട്വീറ്റ് എന്നായിരുന്നു സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്ന് ക്ഷമാപണവുമായി യുണൈറ്റഡ് സിഇഒ ഓസ്‌കാര്‍ മുനോസ് തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ പാർട്ടിയെ ശക്തിപ്പെടുത്താനും എന്‍ഡിഎ വിപുലീകരിക്കാനുമുള്ള നിര്‍ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് നേതൃത്വം അവകാശപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഇടത് സര്‍ക്കാരിനെതിരായ ആയുധമാക്കി ശക്തമായ പ്രചാരണം നടത്തുമെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി
ഇടത് പാര്‍ട്ടികളും ബിജെപിയും തമ്മിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപോരാട്ടമെന്ന് ബിജെപി ദേശീയ നേതൃത്വം അവകാശപ്പെടുന്നു. ശശി തരൂര്‍ അടക്കം നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുകയും ശശി തരൂര്‍ ഇത് നിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നടക്കം പ്രമുഖ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരിപാടികളും പദ്ധതികളും ബിജെപി നേതൃത്വം ആസൂത്രണം ചെയ്യും. ഗോവധത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ മാറ്റിനിര്‍ത്തില്ലെന്നും മുരളീധര്‍ റാവു പറഞ്ഞു. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങളും ജിഷ്ണു പ്രണോയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളും ഇടത് സര്‍ക്കാരിനെതിരായ ആയുധമാക്കുമെന്നും മുരളീധര്‍ റാവു പറഞ്ഞു.
നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജിനെ ചോദ്യംചെയ്ത അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് പ്രതി മൊഴി നൽകി. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമാകും വിശദമായ ചോദ്യംചെയ്യൽ.
പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുനെന്നാണ് കേഡൽ ജീൻസൺ പൊലീസിന് മൊഴി നൽകിയത്. ഒാസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു. എന്നാൽ ഇൗ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് രംഗത്ത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്. ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്മാ തൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ലീഷില്‍ ഫ്ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്. നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു