Latest News

പ്രണയിച്ച് വിവാഹം കഴിച്ച യുവതി അതിന് ഒത്താശചെയ്തയാൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി. യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് കാമുകൻ. വിവരമറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, കാമുകനൊപ്പം കണ്ട ഭാര്യയെ േപാലീസ് സ്റ്റേഷന് സമീപംവെച്ച് അടിച്ചുവീഴ്ത്തി. തല്ലുകൊണ്ട് ഭാര്യയുടെ തല പൊട്ടി. ആശുപത്രിയിലെത്തിച്ച് തുന്നലുമിട്ടു.

പന്തളം സ്വദേശിനിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ അഞ്ചുവർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാഹം ചെയ്തത്. ഇവർക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.

ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹത്തിന് എല്ലാസഹായങ്ങളും ചെയ്തുകൊടുത്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെ പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നുപറഞ്ഞ് ഭർതൃമാതാവ് അടൂർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന്, അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭർത്താവ് എത്തുകയായിരുന്നു.

അടൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മർദിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.

പീറ്റർബറോ ഓൾ സെയിന്റ്സ് മാർത്തോമ ഇടവകയുടെ പോഷക സംഘടനയായ ഇടവക മിഷന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പൊതിച്ചോർ വിതരണം പ്രതീക്ഷിച്ചതിലും അധികമായി വിജയിപ്പിക്കാൻ സഹായിച്ച എല്ലാ ഇടവക അംഗങ്ങളോടും, പീറ്റർബറോ കമ്മ്യൂണിറ്റി അംഗങ്ങളോടും ഇടവ മിഷൻ നന്ദി രേഖപ്പെടുത്തി. പൊതിച്ചോർ വിതരണത്തിൻ്റെ ഉദ്ഘാടനം ഇടവക വികാരി റവ. തോമസ് ജോർജ് നിർവഹിച്ചു.അന്നേദിവസം നിരവധി ചലഞ്ചുകൾ ഉണ്ടായിരുന്നിട്ടും ഇടവക ജനങ്ങളുടെ ചിട്ടയായ പ്രവർത്തനം പൊതിച്ചോ൪ വിതരണം ഒരു പൂർണ വിജയമാക്കുവാൻ സാധിച്ച ദൈവകൃപയ്ക്ക് ഇടവക മിഷൻ നന്ദി കരേറ്റി. ഇതോടൊപ്പം ഇടവകയെ സ്നേഹിക്കുന്ന ഇടവക ജനങ്ങളുടെ സാന്നിധ്യവും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് ഇടവ മിഷൻ അഭ്യർത്ഥിച്ചു . ഇതിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജോർജ്ജ് ഉമ്മൻ,ജോൺ മാത്യു, അജു വർഗീസ് , എബി എബ്രഹാം,ബിന്ദു ജോർജ്, ബോണി ഈശോ ഷെറിൻ ജോർജ് അടൂർ,സതീഷ് തോമസ്, ഷെർലി സുനിൽ, ആശാ രാജൻ, ജോസ്സി എബി, സിബി, വിനീത്, രാജി മനു, സുബി മാത്യൂസ്, സാലി ജോൺ, ലിസ്സികുട്ടി ജോൺ, ഡെന്നി എന്നിവരോടുള്ള നന്ദി സെക്രട്ടറി സോജു ഫിലിപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോട്ടയ്ക്കുപുറം : പരേതനായ പേമല ജോസഫ് മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മേരി ജോസഫ് (82) നിര്യാതയായി. വയലാ മാറൊഴുകയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ഒക്‌ടോബർ 25, 2025) ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ശ്രുശ്രൂഷകൾക്ക് ശേഷം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.

മക്കൾ : സാബു, ലില്ലി, ജോയി, തോമസ്, റ്റീനാ.
മരുമക്കൾ : ബീന, ബേബി, നിഷ, ജിൻസി, അരുൺ.

മേരി ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഹൈദരാബാദ്– ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി വന്‍ദുരന്തം നടന്നു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസാണ് പുലര്‍ച്ചെ 3.30ഓടെ കത്തിയമര്‍ന്നത്. ബസില്‍ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ടെങ്കിലും, നിരവധി പേര്‍ മരിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബസിന് മുന്നിലൂടെ വന്ന ഇരുചക്രവാഹനത്തെ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയില്‍ കുടുങ്ങി, അതില്‍നിന്ന് തീപ്പൊരി പടര്‍ന്ന് ബസിനെ മുഴുവനായി ചുറ്റിയടക്കി. അപകടസമയത്ത് യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു. തീ വേഗത്തില്‍ പടര്‍ന്നതിനാല്‍ രക്ഷപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

കാവേരി ട്രാവല്‍സിന്‍റേതായ ഈ ബസിന്റെ അപകടത്തെ കുറിച്ച് കര്‍ണൂല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പ്രതികരിച്ചു. ഇരുചക്രവാഹന ഇടിയാണ് തീപ്പിടിത്തത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എ.സി ബസ്സായതിനാല്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ ചിലര്‍ ചില്ലുകള്‍ തകര്‍ത്താണ് പുറത്തേക്ക് ചാടിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

വയനാട്ടിലെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയുടെ വിജയം രാജ്യത്താകെ ചര്‍ച്ചയാകുകയാണ്. 55 വയസ്സുള്ള സിസ്റ്റര്‍ സബീന തിരുവസ്ത്രമണിഞ്ഞ് ഹര്‍ഡില്‍സിന് മുന്നിലൂടെ ഓടിയതും അതിലൂടെ സ്വര്‍ണം സ്വന്തമാക്കിയതുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തായന്നൂരിലെ മുളങ്ങാട്ടില്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും ഈ വിജയം അഭിമാന നിമിഷമായി.

വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ 382 പോയിന്റ് നേടി തന്റെ ടീമിനും വിജയകിരീടം നേടിക്കൊടുത്തു. മറ്റു താരങ്ങള്‍ സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചപ്പോള്‍ സിസ്റ്റര്‍ തിരുവസ്ത്രമണിഞ്ഞാണ് ട്രാക്കിലിറങ്ങിയത്, അതാണ് എല്ലാവരെയും ആകര്‍ഷിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളില്‍ കായികാധ്യാപികയായ സിസ്റ്റര്‍ ചെറുപ്പം മുതലേ ഓട്ടമത്സരങ്ങളില്‍ സജീവമായിരുന്നു.

തായന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകന്‍ ലൂക്കോസിന്റെ കീഴില്‍ സിസ്റ്റര്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, പാലക്കാട് മേഴ്സി കോളേജ്, ഈസ്റ്റ്ഹില്‍ കോളേജ് തുടങ്ങിയിടങ്ങളിലെ പഠനം കായികജീവിതത്തിന് ശക്തമായ അടിത്തറയായി. പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും ആത്മീയജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ പിന്നീട് അധ്യാപികയായി സമൂഹത്തിന് മാതൃകയായി. ഇന്ന് അവളുടെ സ്വര്‍ണനേട്ടം പ്രായത്തെ അതിജീവിച്ച സമര്‍പ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് യു കെ ക്കും, ഒപ്പം മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി ടോം ജേക്കബ്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്.

മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കിങ് ആയ, എട്ടാം ഡാൻ നേടിയ ടോം, കരാട്ടെ ഗ്രാൻഡ് മാസ്റ്റർ റാങ്കുള്ള വ്യക്തിയാണ്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, സാങ്കേതികത്വം, സ്വഭാവം, അച്ചടക്കം, പെരുമാറ്റം അടക്കം വ്യക്തിഗത മാനദണ്ഡങ്ങൾ കണക്കിൽ എടുത്താണ് 8 ഡാൻ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനു യോഗ്യതയും, തുടർന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിങ്ങും പരിഗണിക്കുന്നത്.

കരാട്ടെ ആയോധന കലയിലെ ഏറ്റവും ഉയർന്ന ‘ഹാൻഷി’ സീനിയർ മാസ്റ്റർ തിലകം (മോഡൽ മാസ്റ്റർ ഓഫ് മാസ്റ്റേഴ്സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനിൽ നിന്നും, ഗ്ളാസ്ഗോയിലേക്കു മടങ്ങുന്നത്. ഷോട്ടോകാൻ കരാട്ടെ ആഗോള ചെയർമാനായ ഗ്രാൻഡ് മാസ്റ്റർ കെൻജി നുമ്രയുടെ ( 10th ഡാൻ റഡ്ബെൽറ്റ്) കൈകളിൽ നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാൻ കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാൽക്കരമായി എന്ന് ടോം അഭിമാനപൂർവ്വം പറഞ്ഞു. ‘ഹാൻഷി’ അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയർന്ന റാങ്കായ റെഡ് ബെൽറ്റ് ധരിച്ചു കൊണ്ട് പരിശീലനം നൽകുവാനും കഴിയും.

അടിപതറാത്ത ചുവടുമായി ആയോധനകലയിൽ അജയ്യനായി തുടരുന്ന ‘ഹാൻഷി’ ടോം, കുട്ടനാട്ടിലെ, കിഴക്കിന്റെ വെനീസെന്ന് ഖ്യാതി നേടിയ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. പുരാതനവും പ്രശസ്തവുമായ കാഞ്ഞിക്കൽ (പായിക്കളത്തിലെ കുടുംബാംഗമാണ് ഈ കരാട്ടെ ആയോധന കലയിലെ ലോക ചാമ്പ്യൻ. ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 20 വർഷങ്ങൾക്ക് മുമ്പാണ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തുന്നത്. മാർക്കറ്റിങ്ങിൽ എംബിഎ പോസ്റ്റഗ്രാജുവേഷൻ പഠനത്തിന്നയെത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.

കഴിഞ്ഞ 40 വർഷമായി ആയോധന കലയിൽ ലോകോത്തര നിലവാരം പുലർത്തുന്ന പരിശീലകരുടെ കിഴിൽ പരിശീലനം തുടരുന്ന ടോം, ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, കരാട്ടേ, എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ് ), കിക്ക്‌ ബോക്സിങ്, മുവായ് തായ്, യോഗ, റെസ്ലിങ്, കളരിപ്പയറ്റ് എന്നീ ആയോധന കലകൾ പരിശീലിപ്പിക്കുന്നുമുണ്ട്. അതുകൂടാതെ ‘ഹാൻഷി’ ടോം, യു കെ ബോക്സിങ് കോച്ച്, വ്യക്തിഗത പരിശീലകൻ എന്ന നിലകളിലും പ്രവർത്തിക്കുന്ന ടോം, യു കെ യിൽ കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്.

അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി വീണ്ടും പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ അഭിമാനമുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നു എന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനങ്ങൾ ഏറെ ആസ്വദിക്കുവെന്നും, രാജ്യം വളരെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ഈ ലോക ചാമ്പ്യന്റെ ഭാഷ്യം.

ടെലിഗ്രാഫ് അടക്കം ഇംഗ്ലീഷ് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ തന്നെ വാർത്ത പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടാതെ ടിവി ഇന്റർവ്യൂവിനും ടോമിന് ക്ഷണം വന്നിട്ടുണ്ട്.

ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും (എൻഎച്ചസ് കമ്മ്യൂണിറ്റി നേഴ്സ്), അവരുടെ 16 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം (സ്കോട്ലൻഡ് ബോക്സിംഗ് ചാമ്പ്യൻ) കുടുംബ സമേതം താമസിക്കുന്ന ടോം, തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.

ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെയും നിറവിൽ യു കെ യിൽ പ്രശസ്തനുമാണ് ടോം ജേക്കബ്. അർപ്പണ മനോഭാവത്തോടെ പരിശീലനം തുടർന്നു പോരുന്ന ടോം ജേക്കബ്, ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള ദൃഢ നിശ്ചയത്തിലാണ്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ അപകീര്‍ത്തിയും അധിക്ഷേപവുമുണ്ടാക്കിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി കൊയിലാണ്ടി പോലീസില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതി നല്‍കി. പൊറോട്ടയും ബീഫും നല്‍കി തന്നെയും രഹന ഫാത്തിമയെയും ശബരിമലയില്‍ എത്തിച്ചതായി പറഞ്ഞ പ്രസ്താവന പൂര്‍ണ്ണമായും തെറ്റാണെന്നും തന്‍റെ മാന്യതയ്ക്കും വിശ്വാസ്യതയ്ക്കും കളങ്കം വരുത്തുന്നതാണെന്നും പരാതിയില്‍ ബിന്ദു അമ്മിണി വ്യക്തമാക്കി.

തന്റെ പേരിനൊപ്പം ഒരു മുസ്ലിം സ്ത്രീയുടെ പേരും ചേർത്തത് മതപരമായ വൈരാഗ്യം വളര്‍ത്താനുള്ള ശ്രമമാണെന്നും, അതിന്റെ പേരിൽ സോഷ്യല്‍ മീഡിയയിലൂടെ herself വലിയ അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നതായും ബിന്ദു അമ്മിണി പരാതിയില്‍ പറഞ്ഞു. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്ന വസ്തുത മറച്ച്, വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതായും അവര്‍ ആരോപിച്ചു.

എന്‍.കെ. പ്രേമചന്ദ്രൻ നിയമബിരുദധാരിയാണെന്നും, തന്റെ വാക്കുകളുടെ പരിണിതഫലം വ്യക്തമായി അറിയുന്ന നിലയിലാണെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദ്ദം തകർക്കാനും ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട ഒരാളെ അപമാനിക്കാനും ഉദ്ദേശിച്ചുള്ള പ്രസ്താവനയാണിതെന്ന് അവര്‍ ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട പാര്‍ലമെന്റ് അംഗത്തില്‍ നിന്നുള്ള ഈ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേരളം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണെന്ന് പ്രശംസിച്ചു. 21-ാം നൂറ്റാണ്ട് വിജ്ഞാന നൂറ്റാണ്ടാണെന്നും, അറിവ് സമൂഹത്തെ മുന്നോട്ടു നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യുന്ന ശക്തിയാണെന്നും അവര്‍ വ്യക്തമാക്കി.

കോട്ടയത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സംഭാവനകളെ രാഷ്ട്രപതി പ്രത്യേകമായി പരാമര്‍ശിച്ചു. വൈക്കം സത്യാഗ്രഹം പോലുള്ള മഹത്തായ സമരങ്ങള്‍ക്കും ‘സാക്ഷര കേരളം’ പ്രസ്ഥാനത്തിനും ഈ നഗരമാണ് ആധാരമായതെന്നും, ‘അക്ഷരനഗരി’ എന്ന പേരിന് പിന്നിലെ ഈ ചരിത്രം കേരളത്തിന്റെ ബൗദ്ധിക പുരോഗതിയുടെ പ്രതീകമാണെന്നും അവര്‍ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ സെന്റ് തോമസ് കോളേജിന്റെ 75 വര്‍ഷത്തെ സേവനത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. സമഗ്രമായ പഠനം, സാമൂഹിക നീതി, സുസ്ഥിരത, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനങ്ങള്‍ വികസിത ഭാരതം ലക്ഷ്യമാക്കുന്ന യാത്രയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.

ബിനോയ് എം. ജെ.

മാനവ ചരിത്രം പരിശോധിച്ചാൽ തുടക്കം മുതൽക്കേ സമൂഹം സെക്സിനെ നിരുത്സാഹപ്പെടുത്തിയിരുന്നതായി കാണുവാൻ സാധിക്കും. ഇതിന്റെ പിറകിൽ കബളിപ്പിക്കലിന്റെ ഒരു ചിത്രം കിടപ്പുണ്ട്. ഏദൻ തോട്ടത്തിൽ വച്ച് സർപ്പം ഹവ്വയെ കബളിപ്പിച്ച കഥയല്ല ഇത്. മറിച്ച് സമൂഹം വ്യക്തികളെ കബളിപ്പിക്കുന്നതിന്റെ കഥയാണിത്. മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ വ്യക്തി വ്യത്യാസങ്ങൾ മറന്നുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആ സമൂഹത്തിന്റെ നിലനിൽപ്പിനും സുസ്ഥിതിക്കും അത്യാവശ്യമായിരുന്നു. എന്നാൽ നമുക്കറിയാവുന്നതുപോലെ മനുഷ്യൻ ഒരേസമയം സാമൂഹ്യ ജീവിതവും വ്യക്തിജീവിതവും ആസ്വദിക്കുവാൻ കഴിവുള്ള ഒരു ജീവിയായിരുന്നു. അതിനാൽ തന്നെ അവൻ വ്യക്തിജീവിതത്തിലേക്ക് സ്വന്തം

ശ്രദ്ധ കേന്ദ്രീകരിച്ചാൽ സാമൂഹിക ജീവിതത്തിൽ അവന് താത്പര്യം നഷ്ടപ്പെട്ടു പോവുകയും അവനായിരിക്കുന്ന സമൂഹത്തിന്റെ നിലനിൽപ്പ് ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യും. അതിനാൽ എങ്ങനെയും അവനെ വ്യക്തിജീവിതത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടിയിരിക്കുന്നു. നമുക്കറിയാവുന്നതുപോലെ സെക്സ് ഒരാളുടെ വ്യക്തിജീവിതത്തിന് ഊന്നൽ കൊടുക്കുന്ന ഒരു പ്രതിഭാസമാണ്. ഇവിടെ സാമൂഹിക ജീവിതത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. അതിനാൽ തന്നെ സെക്സിനെ പ്രോത്സാഹിപ്പിക്കുന്നത് അപകടകരമാണെന്ന് സമൂഹം കണ്ടെത്തി. മാത്രവുമല്ല മനുഷ്യൻ അവന്റെ ആത്മാഭിമാനത്തെയും ആത്മബഹുമാനത്തെയും വളർത്തിക്കൊണ്ടുവന്നാൽ ക്രമേണ അവന് സാമൂഹിക ജീവിതത്തിൽതാൽപര്യം നഷ്ടപ്പെട്ടേക്കാം. അതിനാൽ മനുഷ്യന്റെ വ്യക്തിജീവിതത്തെ തകർക്കുക എന്നത് അവൻ ജീവിക്കുന്ന ചെറിയ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായിരുന്നു. പ്രഹരിക്കുമ്പോൾ മർമ്മത്തിൽ തന്നെ പ്രഹരിക്കണം. അങ്ങനെ വ്യക്തിയുടെ ലൈംഗികതയിൽ സമൂഹം പ്രഹരിച്ചു തുടങ്ങി. അവന്റെ ലൈംഗികതയെ നോക്കി സമൂഹം പരിഹസിക്കുവാൻ തുടങ്ങി. അത് ഫലിക്കുകയും ചെയ്തു. അങ്ങനെ വ്യക്തിയുടെ ലൈംഗികത അടിച്ചമർത്തപ്പെട്ടു തുടങ്ങി. ലൈംഗികതയോടൊപ്പം അവന്റെ ആത്മാഭിമാനവും അടിച്ചമർത്തപ്പെട്ടു.

മേൽപ്പറഞ്ഞ പ്രതിഭാസം ഒരർത്ഥത്തിൽ മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ അർത്ഥവ്യത്തും അനിവാര്യവും ആയിരു ന്നിരിക്കാം. അത് അവനെ ബാഹ്യശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിൽ പ്രയോജനപ്പെടുകയും ചെയ്തു. എന്നാൽ കാലം മാറിപ്പോയി. ഇന്ന് മനുഷ്യന് ബാഹ്യ ശത്രുക്കൾ പറയത്തക്കതായി ഇല്ല. ശത്രുക്കൾ എല്ലാം തന്നെ സമൂഹത്തിന് ഉള്ളിൽ തന്നെയാണുള്ളത്. ഇന്ന് സമൂഹത്തിന്റെ നിലനിർപ്പിന് ഭീഷണിയായി നിൽക്കുന്നത് ആന്തരികമായ ശത്രുക്കളാണ്. അതോടൊപ്പം തന്നെ സഹസ്രാബ്ദങ്ങളിലൂടെമനുഷ്യന്റെ വിജ്ഞാനവും സംസ്കാരവും വളരെയധികം പുരോഗമിച്ചു. ഇന്ന് കൂട്ടായ്മയുടെ സ്വഭാവം തന്നെ മാറി വരികയാണ്. ഇന്നത്തെ കൂട്ടായ്മ വൈജാത്യത്തിൽ അധിഷ്ഠിതമാണ്. വ്യക്തികളുടെ സാദൃശ്യത്തോടൊപ്പം തന്നെ വ്യക്തി വ്യത്യാസങ്ങൾക്കും ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. ഇത് സ്പെഷ്യലിസ്റ്റുകളുടെ കാലമാണ്.

ഇതോടൊപ്പം തന്നെ വ്യക്തികൾ കൂടുതൽ സ്വാതന്ത്ര്യം പ്രാപിച്ചും വരുന്നു. എല്ലാ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം ലൈംഗിക സ്വാതന്ത്ര്യം തന്നെ.

മനുഷ്യന്റെ സംസ്കാരം വളർന്നുവന്നതോടൊപ്പം അവന്റെ ലൈംഗിക ഊർജ്ജവും സ്വതന്ത്രമായി തുടങ്ങി. അത്യന്തം ഭാവാമകമായ ഈ ഊർജ്ജത്തെ എത്രനാൾ അടക്കി വയ്ക്കുവാൻ കഴിയും. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പരിഷ്കൃത സമൂഹങ്ങളിൽ ഇത് വളരെയധികം പ്രകടമായിരുന്നു. പരിഷ്കാരം തന്നെ ഈ ഊർജ്ജത്തിന്റെ പ്രകടനമായിരുന്നു എന്ന് വാദിക്കുന്ന ചിന്തകന്മാരും ഉണ്ടായിട്ടുണ്ട്. മനശാസ്ത്രത്തിൽ ഫ്രോയിഡും തത്വശാസ്ത്രത്തിൽ ഭാരതീയനായ ഓഷോയും സെക്സിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു. ഇതിനെ ഇനിമേൽ നിഷേധാത്മകമായി കാണരുതെന്നും വേണ്ടവണ്ണം അതിനെ ഉണർത്തി കൊണ്ടുവന്നാൽ അത് അത്യാനന്ദത്തിലേക്കും നിർവ്വാണത്തിലേക്കും മനുഷ്യനെ ഉയർത്തുവാൻ കഴിവുള്ള ഒരു ശക്തി യാണെന്ന് ഓഷോ വാദിക്കുന്നു.

മനുഷ്യന്റെ എല്ലാ ഭാവാത്മക ചിന്തകളുടെയും ഉറവിടം സെക്സ് ആണെന്ന് എന്ന് വാദിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതേപോലെതന്നെ അവന്റെ എല്ലാ നിഷേധാത്മകമായ വിചാരങ്ങളുടെയും ഉറവിടം അടിച്ചമർത്തപ്പെടുന്ന ലൈംഗിക തന്നെ ആകുവാനേ വഴിയുള്ളൂ. വികാരം ഒന്നു മാത്രമേയുള്ളൂ അത് ലൈംഗികതയാണ്. പ്രകടിക്കുമ്പോൾ അത് ഭവാത്മകമാണ്, അടിച്ചമത്തപ്പെടുമ്പോൾ അത് നിഷേധാത്മകവും. ഭാവാത്മകമായ ഒരു

സമൂഹത്തെയും വ്യക്തികളെയും വളർത്തിയെടുക്കണമെങ്കിൽ സെക്സിനോട് ഒരു ഭാവകമായ സമീപനം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. അത് കാലത്തിന്റെ ആവശ്യവുമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ നീക്കം . ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ പിടികൂടിയത്. ശബരിമല ദ്വാരപാലക പ്രതിമകളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാമത്തെ പ്രതിയാണ് അദ്ദേഹം. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.

മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കേസിലെ ഗൂഢാലോചനയും സ്വർണപ്പാളി എവിടെ പോയെന്നതും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു. ദേവസ്വം ബോർഡിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബാബുവിന്റെ പങ്ക് അന്വേഷിക്കാൻ സംഘം പ്രത്യേക താൽപര്യം കാണിക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളി ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിലാണ് മുരാരി ബാബുവിന് എതിരെ കുറ്റാരോപണം. എന്നാൽ, ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താൻ നൽകിയ റിപ്പോർട്ട് പ്രാഥമികതലത്തിലേതാണെന്നും അന്തിമ അനുമതി നൽകിയത് മേൽ അധികാരികളാണെന്നും ബാബു പറഞ്ഞു.

RECENT POSTS
Copyright © . All rights reserved