നടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടേതെന്നു സംശയിക്കുന്ന കത്ത് പുറത്ത് . നടന്‍ ദിലീപിന് എഴുതിയ കത്താണിത് .
ഒപ്പമുള്ള അഞ്ചുപേരെ രക്ഷിക്കണമെന്ന് സുനി കത്തിൽ പറയുന്നു. വാഗ്ദാനം ചെയ്ത പണം നല്‍കണം. പിടിയിലായശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്നും കത്തിൽ സുനി പറയുന്നു.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തിയതായി നടന്‍ ദിലീപ് വെളിപ്പെടുത്തി. ദിലീപും നാദിര്‍ഷയും പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷ·ണം തുടങ്ങി. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞ് ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറി.
പരാതി നല്‍കിയ കാര്യം നടന്‍ ദിലീപ് സ്ഥിരീകരിച്ചു. വിഷ്ണു എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. സത്യം പുറത്തുവരാന്‍ താന്‍ മുന്‍പന്തിയിലുണ്ടാവുമെന്നും സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമായാണ് തന്റെ പോരാട്ടമെന്നും ദിലീപ് പറഞ്ഞു
ജയിലിൽ വച്ച് താൻ മനസിലാക്കിയ കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ചാലക്കുടിക്കാരൻ ജിൻസൺ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകേണ്ടിവരുമെന്നും പൊലീസ് അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനിയും താനും കാക്കനാട് ജയിലിൽ ഒരേ സെല്ലിലായിരുന്നു എന്നും ജിൻസൺ പറഞ്ഞു. ഇക്കഴിഞ്ഞ 12നാണ് ജിൻസൺ പുറത്തിറങ്ങിയത്
ഡയാന രാജകുമാരിയുടെ അപകടമരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്നു കിംവദന്തികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോള്‍ ഇതാ ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ എംഐ-5 ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്.
ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന രാജകുമാരിയെ കൊന്നതെന്നാണ് മരണക്കിടക്കയില്‍ ജോണിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-5ല്‍ 35 വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ജോണ്‍. 1973-1999 കാലഘട്ടത്തിനിടെ രാജകുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ കൊന്ന 23 പേരില്‍ ഏക വനിതയും രാജകുടുംബാഗവും ആണ് ഡയാന എന്നാണ് ജോണിന്റെ വെളിപ്പെടുത്തല്‍.
ഏഴംഗ സംഘമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി രഹസ്യ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൊന്നത്. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല, പക്ഷേ രാജകുടുംബത്തിന് ഭീഷണിയായിരുന്നു. ഡയാനയ്ക്ക് പല രാജകുടുംബ രഹസ്യങ്ങളും അറിയാമായിരുന്നു അവര്‍ അത് പരസ്യപ്പെടുത്തുമെന്ന് ഇവര്‍ ഭയന്നിരുന്നു.
അതിനാല്‍ കൊല്ലണമെന്ന് ഫിലിപ്പ് രാജകുമാരനില്‍ നിന്ന് നേരിട്ട് ഉത്തരവ് ഉണ്ടായിരുന്നു. അതൊരു അപകട മരണമാക്കി മാറ്റുകയായിരുന്നു. ഞാന്‍ അത് ചെയ്തത് രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണെന്ന് ജോണ്‍ പറഞ്ഞു. മരണക്കിടക്കയില്‍ കഴിയുന്ന മുന്‍ ഏജന്റിന് മൂന്നാഴ്ച മാത്രമാണ് ആയുസ്സ് പറഞ്ഞിരിക്കുന്നത്.
തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സംവിധായകനും സുഹൃത്തുമായ നാദിര്‍ഷക്കൊപ്പം പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിലീപ്.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്.
ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതിയില്‍ പറയുന്നു.
ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ.
‘അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യം. എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ശത്രുതയില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെ’- ദിലീപ് പറഞ്ഞു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് കാട്ടി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന സ്ഥിരീകരണം. പള്‍സര്‍ സുനിയുടെ കൂടെ തടവിലുണ്ടായിരുന്ന വിഷ്ണുവിനെതിരെയാണ് പരാതി നല്‍കിയത്. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പേരുകള്‍ വലിച്ചിഴയ്ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗും പരാതിക്കൊപ്പം കൈമാറിയിരുന്നു.
ദിലീപിന്റെ ഡ്രൈവറെയും നാദിര്‍ഷയെയും വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ കേസിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുമെന്നായിരുന്നു പറഞ്ഞത്. ദിലീപിന് എതിരായി മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ തരാന്‍ ആളുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ദിലീപിന്റെ പേര് പറയാന്‍ പുറത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും വിഷ്ണു പറഞ്ഞു.
നടന്‍മാരുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ പറഞ്ഞായിരുന്നു ഭീഷണി. ദിലീപിനെ കുടുക്കാന്‍ ചില പ്രമുഖ നടന്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു. ഇവരുടെ പേരുകളും പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചതെന്ന് നാദിര്‍ഷയും ദിലീപും സ്ഥിരീകരിച്ചു.
പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത. എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നൽകുന്ന പാസ്‌പോർട്ടുകളിൽ ഹിന്ദി, ഇംഗ്‌ളിഷ് എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു. പാസ്‌പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്‌ളീഷ് മാത്രമാണ്.
1967ൽ നിലവിൽ വന്ന പാസ്‌പോർട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നതിൻറെ ഭാഗമായാണ് ഈ നടപടിയും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ മാത്രമുള്ള പാസ്‌പോര്‍ട്ട് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച പോസ്റ്റ്ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതാണ്ട് 250 ഓളം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് തുറന്നത്. 50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു പാസ്‌പോര്‍ട്ട് ഓഫീസ് എന്ന ലക്ഷ്യത്തോടെയാണ് മുന്നേറ്റമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുവൈറ്റില്‍ കഴിഞ്ഞ ദിവസം വാഹനം കത്തിയുണ്ടായ അപകടത്തില്‍ മരിച്ചതു മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. ഖദ് അബദലി റൂട്ടിലാണു വാഹനം കത്തി അപകടം ഉണ്ടായത്. കുവൈറ്റില്‍ സ്വകാര്യ സ്ഥപനം നടത്തി വരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കല്‍ അയരൂര്‍ക്കാരന്‍ റിജോ റാഫേലാണു മരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസമായി റിജോയേ കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ കാറിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തത്. റിജോയുടെ ഭാര്യ ഷീന പോള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്.
നിരവധി പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തിന് കാരണം കേടായ റഫ്രിജറേറ്ററില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.
കെട്ടിടത്തിന് ഭംഗി വരുത്താനായി ഉപയോഗിച്ച ആവരണമാണ് തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തീപ്പിടിത്തം അപകടമാണെന്നും അട്ടിമറി സാധ്യതകളില്ലെന്നും പോലീസ് കണ്ടെത്തി. അപകടത്തില്‍ 79 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചതായാണ് കരുതുന്നത്. ടവറിലെ 150 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 14ന് ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.
ഒരു വിദേശയാത്ര കഴിഞ്ഞ വീട്ടിലെത്തിയ ഭര്‍ത്താവിനു ഭാര്യയുടെ പേരിലുള്ള വിമാനടിക്കറ്റ് കണ്ടപ്പോള്‍ ഒരു സംശയം. കുര്‍ളയിലാണ് കഥയുടെ തുടക്കം. തുടര്‍ന്ന് കക്ഷി ഭാര്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ ഭാര്യ യാത്ര തീരുമാനിച്ച ദിവസം ഭര്‍ത്താവും അയാളുടെ ബന്ധുക്കളും അവരെ പിന്തുടരാന്‍ തീരുമാനിച്ചു.
എന്നാല്‍ അവിടെ കണ്ട കാഴ്ച കണ്ട് അയാള്‍ ഞെട്ടി. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവും ബന്ധുക്കളും യുവതിയുടെ അവിഹിതബന്ധം കണ്ടത്തുകയായിരുന്നു. യുവാവ് നടത്തിയ പരിശോധനയില്‍ യുവതിക്ക് ജോലി ചെയ്യുന്ന ബാങ്കിലെ മേലുദ്യേഗസ്ഥനുമായി അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിരുന്നു. യുവതിയെ പിന്തുടര്‍ന്ന യുവാവും ബന്ധുക്കളും കുര്‍ളയിലെ ഹോട്ടലില്‍ മേലുദ്യേഗസ്ഥന്റെ കാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി.
കുര്‍ള സ്വദേശിയും നാവിക ഉദ്യോഗസ്ഥനുമായ 31 കാരനാണു തന്റെ ഭാര്യയുടെ അവിഹിത ബന്ധത്തിനു കൂട്ടുനിന്നു എന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ കേസ് കൊടുത്തത്. അവിഹിതം, മോഷണം എന്നിവ ആരോപിച്ചായിരുന്നു പരാതി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചു. 2016 ഡിസംബര്‍ 31 നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി ആരോപണം ശരിയാണ് എന്നു കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ ജീവനക്കാര്‍ യുവതിയുടേയും കാമുകന്റെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തിട്ടില്ല എന്നും ബോധ്യമായി. കൂടാതെ ഇവരുടെ ഐഡി കാര്‍ഡുകളും ഹോട്ടല്‍ ജീവനക്കാര്‍ വാങ്ങിരുന്നില്ല.
കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ കാമുകന്‍ മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നതായി പരാതി. ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 29 കാരിയാണ് 21 വയസുള്ള കാമുകന്‍റെ ചതിയില്‍പെട്ടിട്ടുള്ളത്. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിവില്‍ പോയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്.
ഹാദിയ കേസിനു സമാനമാണ് ഈ സംഭവവും. ക്രിസ്ത്യന്‍ കുടുംബാംഗമായ യുവതി വിവാഹത്തോടു കൂടിയാണ് കൊച്ചിയിലെത്തുന്നത്. ലേക് ഷോര്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന സമയത്താണ് മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി(21) അടുക്കുന്നത്. തുടര്‍ന്നാണ് മതം മാറാനും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും കാമുകന്‍ ആവശ്യപ്പെട്ടത്.
സമാധാനമായിക്കഴിഞ്ഞിരുന്ന കുടുംബജീവിതത്തില്‍ യുവതി പെട്ടെന്ന് ഡൈവോഴ്‌സ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം നേരിടുന്നെന്നും ഒന്നിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു യുവതിയുടെ നിലപാട്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കുവൈറ്റില്‍ നിന്നും നാട്ടിലെത്തി വിവരം തിരക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കുറിച്ച് ഒന്‍പത് വര്‍ഷമായി ഇത്തരത്തില്‍ ഒരു പരാതി കേട്ടിട്ടില്ലെന്ന് അമ്മയും പറയുന്നു. പെണ്‍കുട്ടിയുടെ മനസ് പെട്ടെന്നു മാറാനുള്ള കാരണമന്വേഷിച്ചതോടെയാണ് കാമുകന്റെ വിവരം പുറത്തുവരുന്നത്.
ഇതേത്തുടര്‍ന്ന് രണ്ടു കുടുംബങ്ങളും പരമാവധി ശ്രമിച്ചെങ്കിലും വക്കീല്‍ മുഖേന യുവതിയും കാമുകനും വിവാഹ ബന്ധം പിരിയാന്‍ കുടുംബ കോടതിയെ സമീപിച്ചു. ലേക്‌ഷോറിലെ ജോലി മതിയാക്കി വൈറ്റിലയിലെ ഒരു സ്ഥാപനത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം പിന്നെയും തുടര്‍ന്നു. ഇതോടെ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വിമല ബിനു മുഖേന പെണ്‍കുട്ടിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും കുടുംബ കോടതിയില്‍ കൗണ്‍സിലറോട് കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ കഴിഞ്ഞ 19നു പെണ്‍കുട്ടിയും യുവാവും ഒളിച്ചോടുകയായിരുന്നു. യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് വിവരം.
മതത്തെ സംബന്ധിക്കുന്ന തീവ്രമായ കാര്യങ്ങള്‍ പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. വീട്ടുകാര്‍ എതിര്‍ത്തതിനു പിന്നാലെ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി കൊച്ചിയിലെ ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നല്‍കി വിദേശത്തേക്കു കയറ്റി വിടുന്ന സംഘത്തിന്റെ സംരക്ഷണയിലായിരുന്നതായും സൂചനയുണ്ട്. ഇപ്പോള്‍ കര്‍ണാടകയിലെ ഏതോ ഒളിസങ്കേതത്തിലാണെന്നാണ് വിവരം. കേസ് കോടതിയുടെ പരിഗണനയിലാണ്.
രാജ്യസ്നേഹത്തിന്റെ ഒരു ഉദാത്ത മാതൃകയാണ് ആദ്യത്തെ ഐറ്റം. ഇന്ത്യയില്‍ സംഘപരിവാറുകാരാണല്ലോ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍.
അവരൊഴിച്ചുള്ളവരെല്ലാം ഒരുകണക്കിന് രാജ്യദ്രോഹികളാണ്. മാത്രമല്ല, അത്തരക്കാര്‍ക്ക് ഏത് നിമിഷവും പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ഒരു ഹെല്‍പ് ഡെസ്ക് വരെ രൂപീകരിക്കുന്ന ടീംസാണ് ഈ പരിവാറുകാര്‍.
മോദിയുടെ അച്ഛേ ദിന്‍ വരുന്നതിന്റെ ഭാഗമായിട്ടായിരുന്നല്ലോ നോട്ടുനിരോധനം . നാട്ടിലെ സകലമാന കള്ളപ്പണക്കാരേയും തുരത്താനുള്ള ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്.
പക്ഷേ ഇതുകൊണ്ടൊക്കെ രാജ്യം എന്തുനേടി എന്ന ചോദ്യത്തിന് ഇതുവരെ ഒരുത്തരം പറയാന്‍ മോദിയും കൂട്ടരും തന്നിട്ടില്ല, റിസര്‍വ് ബാങ്ക് അടക്കം.
ഒടുവില്‍ തൃശൂരില്‍ നിന്ന് അതിനുള്ള ഒരുത്തരം വന്നിരിക്കുന്നു. മതിലകത്തുള്ള രാകേഷ് ഏരാശ്ശേരി എന്ന യുവമോര്‍ച്ച നേതാവാണ് നോട്ടുനിരോധനം കൊണ്ടുള്ള ഗുണഗണങ്ങള്‍ അനുഭവിക്കുന്ന രാജ്യസ്നേഹി.
ഇക്കണക്കിന് പോയാല്‍ കള്ളനോട്ടല്ല, അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും ഒറിജനല്‍ നോട്ടുകള്‍ അടിക്കുന്ന കരാര്‍ കൂടി സംഘപരിവാറിനെ ഏല്‍പ്പിക്കുന്നത് നന്നാവും. അതാവുമ്പോള്‍ രാജ്യസ്നേഹത്തിന്‍റെ അളവിന്റെ കാര്യത്തില്‍ ഒരുമുട്ടും ഉണ്ടാവില്ല. ഈ രാകേഷ് ചില്ലറക്കാരനല്ല.
കള്ളപ്പണവേട്ടമുന്നണികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രചരണ യാത്രയില്‍ വരെ പങ്കാളിയായ രാജ്യസ്നേഹിയാണ്. അതുകൊണ്ട് നോട്ടുനിരോധനത്തോടെ മാന്ദ്യത്തിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അദ്ദേഹം നല്‍കിയത് ഒരു കൈത്താങ് സഹായം കൂടിയാണ്.
ചുരുങ്ങിയ പലിശക്ക് പാവപ്പെട്ടവര്‍ക്ക് സ്വന്തം നിലയ്ക്ക് 500ഉം രണ്ടായിരവും അച്ചടിച്ച് വിതരണം ചെയ്യുകയെന്ന് വച്ചാല്‍ തന്നെ അതൊരു ദേശസ്നേഹിക്കേ സാധിക്കൂ. അല്ലാതെ ഈ യുവമോര്‍ച്ചക്കാരനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നൊന്നും പറയരുത്. അങ്ങനെ പറഞ്ഞാല്‍ അതൊരു രാജ്യദ്രോഹനടപടിയായിപ്പോവും.