Latest News

ഒന്നരകോടിയുടെ കാര്‍ വാങ്ങിയ ദിവസം തന്നെ കട്ടപുറത്തു കയറിയാലോ ? കോണ്‍ഗ്രസ്സിന്റെ മാംഗ്ലൂര്‍ സിറ്റി നോര്‍ത്ത് എംഎല്‍എ മൊയ്തീന്‍ ബാവയ്ക്കാണ് ഈ അവസ്ഥ വന്നത് .ആര്‍ക്കും അധികം ഇല്ലാത്ത കാര്‍ വാങ്ങണം എന്ന മോഹത്തില്‍ ആണ് അദ്ദേഹം വോവോയുടെ  XC90 T9 എക്സ്സെല്ലന്‍സ് കാര്‍ സ്വന്തമാക്കിയത് .
1.69 കോടിയാണ് വാഹനത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ച്ച വാങ്ങിയ കാര്‍ ഇതുവരെയും ഓടിക്കാന്‍ ഭാഗ്യം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ .കാര്‍ ഇപ്പോള്‍ സര്‍വീസ് സെന്ററിലാണ്. ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പമ്പില്‍ പോയപ്പോള്‍ പറ്റിയ ചെറിയ അബദ്ധം. പെട്രോളിന് പകരം ഡീസല്‍ നിറച്ചു. ബാവയുടെ മകനാണ് ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ പോയിരുന്നത്. മകന്‍ പെട്രോള്‍ നിറയ്ക്കണമെന്ന് കൃത്യമായി പറഞ്ഞിരുന്നുവെങ്കിലും പമ്പ് ജീവനക്കാരന് ഡീസല്‍ അടിയ്ക്കുകയായിരുന്നു.പെട്രോള്‍ നിറയ്ക്കണമെന്ന വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പണമടച്ച് വരുമ്പോള്‍ മകന്‍ കണ്ടത് പമ്പ് ജീവനക്കാരന്‍ ഡീസില്‍ നിറച്ചിരിക്കുന്നതാണ്.

ഡീസല്‍ നിറച്ച പമ്പ് ജീവനക്കാരനോട് എംഎല്‍എയ്ക്ക് രോഷമൊന്നുമില്ല. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും യന്ത്രങ്ങളേക്കാള്‍ തങ്ങള്‍ മനുഷ്യരെ ബഹുമാനിക്കുന്നു എന്നാണ് ബാവയുടെ പ്രതികരണം. സംഭവത്തില്‍ ജീവനക്കാരന്‍ ക്ഷമാപണം നടത്തി. കാര്‍ അറ്റകുറ്റ പണികള്‍ക്കായി സര്‍വീസ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്.മാഗ്ലൂരിലെ ബാവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് ബാവ. 15 കോടിയുടെ ആസ്തി ഉണ്ടെന്നായിരുന്നു 2013ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബാവ വെളിപ്പെടുത്തിയിരുന്നത്. 2008ല്‍ ഉണ്ടായിരുന്ന ആസ്തി ഒരു കോടിയും. അഞ്ച് വര്‍ഷത്തിനിടെ ആസ്തി 15 മടങ്ങ് വര്‍ധിച്ചു.

പ്രശ്നങ്ങള്‍ എല്ലാം  ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.
ജയില്‍ വസ്ത്രമായ വെള്ള സാരിക്ക് പകരം ശശികല ചുരിദാറാണ് ധരിക്കുന്നത്. ജയില്‍ഭക്ഷണത്തിന് പകരം ശശികലയ്കക്് വീട്ടില്‍ നിന്നുള്ള ആഹാരം ലഭിക്കുന്നു. ഭാരിച്ച ജോലികള്‍ ഒഴിവാക്കി ഒഴിവുസമയങ്ങളില്‍ തോട്ടം നനയ്ക്കലാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നതത്രേ. ജയിലിലേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരെപ്പോലെ പൊക്കം കുറഞ്ഞ ബിഗേറ്റുകളല്ല ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്.നടുവളച്ചു കുനിഞ്ഞു കടക്കേണ്ട ബി-ഗേറ്റുകള്‍ക്ക് പകരം ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കുന്ന വഴിയിലൂടെയാണ് ശശികലയുടെ യാത്രയെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ഇളവുകള്‍ മുന്‍പും പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ജയില്‍ അധികൃതരുടെ നിലപാട്. ജയിലില്‍ സഹോദരഭാര്യ ജെ. ഇളവരശിയുടെ സഹായത്തോടെ ശശികല ആത്മകഥാ രചനയ്ക്കുള്ള ഒരുക്കങ്ങളിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

കൊല്ലത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സിന്റെ താക്കോല്‍ വനിതാ ഡോക്ടര്‍ ഊരിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചാണ് വനിതാ ഡോക്ടര്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരിയത്. കൊല്ലം നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ രോഗയിയുമായി കരുനാഗപള്ളിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ വനിതാ ഡോക്ടര്‍ ഊരിക്കൊണ്ട് പോയി. തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തന്റെ വാഹനത്തില്‍ മനപ്പൂര്‍വം ആംബുലന്‍സ് കൊണ്ട് തട്ടിയതാണെന്നും ഡ്രൈവർ  മദ്യപാനിയാണെന്നുമാണ് വനിതാ ഡോക്ടറുടെ വിശദീകരണം.

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ ഭീമൻ മത്സ്യം കൊമ്പൻ സ്രാവാണെന്നു തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികളായ മത്സ്യബന്ധന തൊഴിലാളികൾ കൂറ്റൻ മത്സ്യവുമായെത്തിയത്. 15 അടി നീളവും 700 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു മീനിന്.
സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

Image result for rare-700-kg-sawfish-chokes-to-death-off-maharashtra-beach

ശനിയാഴ്ച വൈകിട്ടു വിരിച്ച മത്സ്യബന്ധന വലയിൽ കുടുങ്ങിയതായിരുന്നു മത്സ്യം. മുനീർ മുജ്വാറെന്ന മത്സ്യബന്ധനത്തൊഴിലാളിയുടെ വലയിലാണ് കൊമ്പൻ സ്രാവ് കുരുങ്ങിയത്. സാധാരണ വലയിൽ കുരുങ്ങിയാൽ ഇത്തരം മത്സ്യങ്ങൾ വലയറുത്തു പുറത്തു പോവുകയാണ് പതിവ്. എന്നാൽ ഈ മത്സ്യത്തിനു രക്ഷപെടാനായില്ല. എന്തായാലും മത്സ്യവിപണിയിൽ 1.5 ലക്ഷം രൂപയ്ക്കാണ് കൊമ്പൻ സ്രാവ് വിറ്റുപോയത്

യുവതിയെ കടന്നുപിടിച്ച കേസിൽ തിരക്കഥാകൃത്ത് ഹാഷിർ മുഹമ്മദിനെ മൂന്നര വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 40,000 രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ഹാഷിർ മുഹമ്മദ്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് താനെന്ന് പ്രതിയായ ഹാഷിർ മുഹമ്മദ് കോടതിയെ അറിയിച്ചതിനാലും പ്രതി മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നതിനാലും കോടതി ശിക്ഷാ ഇളവു നൽകി. ശിക്ഷ ഒരുമിച്ച് രണ്ടു വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി നിർദേശിച്ചു.

2014 ഫെബ്രുവരി 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിലെ മരടിലുളള ഫ്ലാറ്റിൽ വച്ച് സമീപത്തെ ഫ്ലാറ്റിൽ താമസിച്ച യുവതിയെ നഗ്നനായെത്തിയ ഹാഷിർ മുഹമ്മദ് കയറി പിടിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ ഹാഷിറിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹാഷിർ മയക്കുമരുന്ന് ഉയോഗിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

പൊലീസ് അന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ദൈവത്തിന്റെ നിർദേശപ്രകാരമാണ് യുവതിയെ കയറിപ്പിടിച്ചത്. ഏഴു പാപങ്ങൾ ചെയ്യാനുളള ദൈവത്തിന്റെ നിർദേശം പിന്തുടരുക മാത്രമാണ് ചെയ്തതെന്നും ഹാഷിർ മുഹമ്മദ് പൊലീസിനോട് പറഞ്ഞിരുന്നു.

അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് ഹാഷിർ മുഹമ്മദ് മലയാള ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. അഞ്ചു വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ചിത്രമായിരുന്നു ഇത്. ഇതിലെ ആമി എന്ന ചിത്രത്തിന്റെ തിരക്കഥയായിരുന്നു മുഹമ്മദ് ഷാഹിറിന്റേത്. ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്.

ആമിക്കുശേഷം മുഹമ്മദ് ഷാഹിർ തിരക്കഥ എഴുതിയ ചിത്രമായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ ആണ് ചിത്രം സംവിധാനം ചെയ്തത്. ധൃതിമാൻ ചാറ്റർജി ആയിരുന്നു നായിക. സണ്ണി വെയ്‌ൻ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലൻഡ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട്  കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കാക്കനാട് ഫോറന്‍സിക് ലാബിലെ രാസപരിശോധനയില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

ആന്തരികാവയവങ്ങളില്‍ വിഷാംശങ്ങളോ മറ്റു രാസപദാര്‍ത്ഥങ്ങളോ കണ്ടെത്തിയില്ലെന്നും ശ്വാസകോശത്തിലും ആമാശയത്തിലും കായല്‍ ജലം മാത്രമേയുള്ളുവെന്നും പരിശോധനയില്‍ തെളിഞ്ഞെന്നാണ് വിവരം.ഇതിനാൽ തന്നെ ഇത് ആത്മഹത്യയാണെന്ന് നിഗമനത്തിലാണ് പോലീസും ക്രൈം ബ്രാഞ്ചും. എന്നാൽ വീട്ടുകാർ ആത്മഹത്യ സാധ്യത പാടെ തള്ളിക്കളയുകയാണ്. രാസപരിശോധനാ ഫലം പുറത്തു വന്നതോടെ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.എന്നാൽ മൽപ്പിടിത്തത്തിനിടയിൽ കുട്ടിയെ കായലിൽ തള്ളിയിട്ടിരിക്കാനുള്ള സാധ്യതയാണ് പിതാവ് ഷാജി പറയുന്നത്

കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കൊല്ലത്തുനിന്നും മറ്റൊരു ആത്മഹത്യ സംഭവം കൂടി പുറത്തുവരുന്നത്. കുലശേഖരപുരത്ത് 12 വയസ്സുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിലെ ജനൽ കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽ തറയിൽ തട്ടിയനിലയിലായിരുന്നു മൃതദേഹം.
രാവിലെ എട്ടുമണിയോടു കൂടിയാണ് കുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കു പിന്നാലെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എൽ.എ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. മന്ത്രിയാകാൻ പ്രാപ്തിയുള്ളവർ പാർട്ടിയിലുണ്ടെന്നും സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻ.സി.പിയുടെ വകുപ്പ് മറ്റാർക്കും കൊടുക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ പകരം മന്ത്രിയാകാൻ പാർട്ടിയിൽ ആളുള്ളപ്പോൾ മറ്റൊരാൾക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.മൂന്നാമത്തെ തവണയാണ് താൻ എം.എൽ.എ ആകുന്നത്. ഗൾഫിൽ സ്‌കൂളുകൾ തുടങ്ങി അത് നല്ല രീതിയിലാണ് താനിപ്പോൾ നടത്തിക്കൊണ്ടുപോകുന്നത്. നാട്ടിലും ഇവിടെയും വന്നുപോയാണ് കാര്യങ്ങൾ നടത്തുന്നത്. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും എന്നാൽ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.എന്നാൽ വ്യവസായി പ്ശ്ചാത്തമുള്ള തോമസ്ചാണ്ടി ഇടതുപക്ഷ മന്ത്രിസഭയിൽഅംഗമാകുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന എൻ.സി.പി നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേതാകും അന്തിമതീരുമാനം.തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി നേതൃയോഗം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും രാവിലെ തിരുവനന്തപുരത്ത് ചേർത്ത എൻ.സി.പി. നേതൃയോഗത്തിൽ തീരുമാനിച്ചു.

എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപം ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. കടബാധ്യതയിലായിരുന്ന കുടുംബം ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാങ്കുകാരുടെ ജപ്തി അറിയിപ്പും ലഭിച്ചിരുന്നു.
കടങ്ങോട് കൊട്ടിലിൽ പറമ്പിൽ സുരേഷ് കുമാർ (37), ഭാര്യ ധന്യ (33), മക്കളായ വൈഗ (ഒൻപത്), വൈശാഖി (ആറ്) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷ് കുമാർ വീട്ടുമുറ്റത്തെ മാവിൻകൊമ്പിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യയും കുട്ടികളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിലുമായിരുന്നു. ഇരട്ടക്കുട്ടികളിലൊരാളായ മകൾ വൈഷ്ണവിയെ (ഒൻപത്) നാട്ടുകാർ കിണറ്റിൽ നിന്നു രക്ഷപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്ണവി അപകടനില തരണം ചെയ്തു.

സ്വകാര്യ കുറിക്കമ്പനി നടത്തിയിരുന്ന സുരേഷ്കുമാർ പലിശയ്ക്കു വൻ തുക കടമെടുത്തിരുന്നുവെന്നും ബ്ലേഡ് മാഫിയ ഇദ്ദേഹത്തിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ യുവാക്കൾ റോഡിനു സമീപം സുരേഷ് കുമാറിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽനിന്നു കരച്ചിൽ കേട്ടു നോക്കിയപ്പോഴാണ് കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടന്നു കരയുകയായിരുന്ന വൈഷ്ണവിയെ കണ്ടത്.
യുവാക്കൾ കുട്ടിയെ കിണറ്റിലിറങ്ങി പുറത്തെടുക്കവെയാണ് മൂന്നു മൃതദേഹങ്ങൾ കിണറ്റിൽ കണ്ടത്. സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വീട്ടുമുറ്റത്ത് നിന്ന് ഉറക്കഗുളികകളുടെ ഒഴിഞ്ഞ കവറുകൾ ലഭിച്ചു. മരിച്ച രണ്ടു കുട്ടികളെയും ഉറക്കഗുളിക നൽകി മയക്കിയ ശേഷം കിണറ്റിലെറിഞ്ഞതായാണു വൈഷ്ണവി നൽകുന്ന സൂചന. മരുന്നു കഴിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ സുബോധമുണ്ടായിരുന്ന വൈഷ്ണവി പമ്പിന്റെ പൈപ്പിൽ പിടിച്ചുകിടന്നു രക്ഷപ്പെടുകയായിരുന്നു.

അമ്മയും സഹോദരിമാരും മരിച്ചുകിടക്കുന്ന കിണറ്റിൽ രാത്രി മുഴുവൻ കരച്ചിലോടെ പിടിച്ചുനിന്നാണു വൈഷ്ണവി രക്ഷപ്പെട്ടത്. കുന്നംകുളം ഡിവൈഎസ്പി പി. വിശ്വംഭരൻ, സിഐ രാജേഷ് കെ. മേനോൻ എസ്ഐ വനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ച വൈഗയും വൈശാഖിയും കടങ്ങോട് പാറപ്പുറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളാണ്.

അശ്ലീല സംഭാഷണ വിവാദം ഉണ്ടാക്കിയതിനു പിന്നിൽ ഹണി ട്രാപ് തന്നെയെന്ന് ഉറപ്പിച്ചു പോലീസ്. പ്രമുഖ ചാനലിലൂടെ പുറത്തു വന്ന ശബ്ദം ശശീന്ദ്രന്റേതു തന്നെയാണെന്ന് പോലീസ് പറയുന്നു.പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാനലിലെ  തന്നെ പത്രപ്രവർത്തകയായ 24 കാരിയായ യുവതിയാണ് ഈ ശബ്ദത്തിനുടമ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൊല്ലം സ്വദേശിയായ ഈ യുവതി മറ്റൊരു ചാനലിലും ജോലി ചെയ്തതായി കണ്ടെത്തി. കോഴിക്കോട് ജേർണലിസം പഠിച്ച ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണെന്നും അറിയുന്നു.ഷോർട് ഫിലിം സംവിധായകനായ യുവതിയുടെ കാമുകനും പൊലീസ് നിരീക്ഷണത്തിലാണ്. വിവാഹ മോചിതയാണ് യുവതി.മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന അനിൽ അക്കരെ യുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ചാനലിന്റെ കൈയിൽ രണ്ട് മന്ത്രിമാർക്കെതിരെയുള്ള ഫോൺ സംഭാഷണം കൂടിയുണ്ടെന്നാണ് സൂചന.

ഇത് പുറത്തു വരാതിരിക്കാനാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന.പുറത്തു വന്ന ശബ്ദരേഖയിൽ പരാതിക്കാരിയായ സ്ത്രീയുടെ ശബ്ദമില്ലാത്തതും, പരാതിയുമായി വന്ന സ്ത്രീയാണോ അവർ എന്നതും അന്വേഷണ പരിധിയിലുണ്ട്. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. അതുകൊണ്ട് തന്നെ ജ്യൂഡീഷ്യൽ കമ്മീഷനെത്തിയാൽ സ്ത്രീയേയുടേയും മറ്റും വിവരങ്ങൾ ചാനലിനു നൽകേണ്ടി വരും.

Copyright © . All rights reserved