ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിലായിരുന്നു മാലി ലൈറ്റ്‌നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25). പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് വെറും പത്തു മിനിറ്റ് മാത്രമായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഐഷത്ത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്ക് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഐഷത്ത് പത്ത് മിനിറ്റിനകം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ഓട്ടോയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി 12.50ഓടെയാണ് അപകടം. ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധുവായ സ്ത്രീയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടന്‍ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.
മൂന്നു വര്‍ഷം മുമ്പായിരുന്നു മാലി സ്വദേശികളായ ഐഷത്ത് റൈഹയുടെയും അസം മുഹമ്മദിന്റെയും വിവാഹം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ്. സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസവും. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സന്തോഷം ഡോക്ടര്‍ തന്നെയാണ് ഇവരെ അറിയിച്ചതും. വിവരം അറിഞ്ഞ നിമിഷത്തില്‍ നിറഞ്ഞ സന്തോഷത്തോടെ ഐഷത്തും അസം മുഹമ്മദും കെട്ടിപ്പിടിച്ചു.
സന്തോഷം പങ്കിടാന്‍ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ പുറത്തേക്ക് പോയത്. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറി. ആദ്യം ഐഷത്തും പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറി. അതിനു പിറകില്‍ ഭര്‍ത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആണ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലേക്ക് ഞെരുക്കിയത്. ഐഷത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കുന്നമംഗലത്തെ വീട്ടമ്മയുടെത് കൊലപാതകമാണെന്ന് സൂചന. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്ന് കണ്ടെത്തി. വീട്ടമ്മയെയും മകളെയും കൊന്നത് ഒരാളാണ് എന്നാണ് അനുമാനം.
38 കാരിയായ ഷാഹിദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകളെയും ഭര്‍ത്താവ് ബഷീറിനെയും കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കനാലില്‍ നിന്നു കണ്ടെത്തിയത്. ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ബഷീര്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് കാരണം വ്യക്തമായിട്ടില്ല. പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കുന്നമംഗലം കളരിക്കണ്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഷാഹിദയെ കൊന്നതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ബഷീറിനെയും കുട്ടിയെയും കാണാതായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാഹിദയെ കൊന്നതെന്ന് കരുതുന്നു. യുവതിയുടെ കാലുകള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു. ഒന്നര വയസുള്ള മകളെ അന്ന് തന്നെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയിരിക്കുന്നത്.
ഷാഹിദ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുറിവുകള്‍ പുതിയതാണെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. മരണത്തിന് തൊട്ടുമുമ്പുണ്ടായ മുറിവാണിതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഷാഹിദയുടെ രണ്ടാം ഭര്‍ത്താവാണ് ബഷീര്‍.
ഷാഹിദയുടെ ആദ്യ ഭര്‍ത്താവില്‍ അവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യ ഭര്‍ത്താവിന് ഒപ്പമാണ് താമസം. വിവാഹ മോചന സമയത്ത് ലഭിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. നഷ്ടപരിഹാരമായി കിട്ടിയ പണം ഉപയോഗിച്ച് ചെറിയ വീട് വച്ചായിരുന്നു ഷാഹിദയുടെ താമസം. ബാക്കി വന്ന കുറച്ച് സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ സംഖ്യ കിട്ടണമെന്ന് ബഷീര്‍ ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നാണ് വിവരം. ഷാഹിദ മരിച്ച ദിവസം വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ എത്തിയ ബന്ധുവാണ് ഷാഹിദ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. വിളിച്ചിട്ട് ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. പിന്നീട് ബഷീറിനെയും മകളെയും കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ മൃതദേഹം സരോവരത്തിന് അടുത്ത കനാലില്‍ നിന്നാണ് ലഭിച്ചത്.
കുടുംബവും ഒന്നിച്ചു യാത്രപോയ യുവതികളെ കാറില്‍ നിന്ന് വലിച്ചിറക്കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
ഉത്തര്‍പ്രദേശില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറില്‍ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാന്‍ ശ്രമിച്ച യുവാവിനെ ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഇന്ന് വെളുപ്പിന് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുനാ എക്‌സ് പ്രസ് പാതയിലാണ് സംഭവം. ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു ഇവര്‍. ജുവര്‍ സ്വദേശികളായ കുടുംബം യാത്ര ചെയ്ത കാര്‍ ആയുധധാരികളായ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തതിന് ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. കാറിന്റെ ടയറിലേക്ക് അക്രിമകള്‍ എന്തോ എറിഞ്ഞ് കേട് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചറായ കാര്‍ അവിടെ നിര്‍ത്താതെ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ മോഷണസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന യുവാവിനെ അക്രമികൾ വെടിവച്ചു കൊന്നു
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സമരത്തിനെത്തിയ യുവമോര്‍ച്ചക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടേറിയേറ്റിനു മുന്നില്‍ കയ്യാങ്കളി. വാക്കേറ്റവും ബഹളവും കഴിഞ്ഞ് പരസ്പരം കുപ്പിയും വടികളും വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും സര്‍ക്കാരിനെതിരെയുള്ള സമരം തമ്മില്‍ തല്ലി ആഘോഷിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവേദി സംബന്ധിച്ച ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരത്തിനായി ഇരുകൂട്ടര്‍ക്കും സമരഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ഗേറ്റ് വേണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് സമരവേദി സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇവിടേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മുദ്രാവാക്യം വിളികളുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ത്തിന് തുടക്കമായത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം പോസ്റ്ററുകള്‍ നശിപ്പിക്കുകയും കുപ്പികളും വടികളും വലിച്ചെറിയാനും തുടങ്ങി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കല്ലേറുണ്ടായത് രംഗം കൂടുതല്‍ വഷളാക്കി.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും ജാഥകള്‍ ഇവിടേക്ക് എത്തുന്നതിനാള്‍ കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.
മുംബൈയില്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ പിഴ വന്നേക്കുമെന്ന് സൂചന. സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കാത്തതിന് താനെ കളക്ടറേറ്റിലെ വിനോദ വകുപ്പ് സംഘാടകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ 2.77 കോടി പിഴ ഒടുക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് സംഘാടകരായ വൈറ്റ് ഫോക്‌സ് എം.ഡി അര്‍ജുന്‍ ജെയിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. പരിപാടിക്ക് അനുമതി തേടിയുളള സത്യവാങ്മൂലത്തില്‍ മറ്റേതെങ്കിലും പങ്കാളിയെയോ സ്‌പോണ്‍സര്‍മാരെയോ നടത്തിപ്പുകാര്‍ പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് നോട്ടീസില്‍ പറുന്നു. ഏഴുദിവസമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ നടിമാര്‍ക്ക് മാത്രമായി ഒരു സംഘടന രൂപം കൊണ്ടത് വലിയ വാര്‍ത്തയായിരുന്നു. ഒരു സംഘടന രൂപീകരിച്ചു എന്നതിനേക്കാള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വനിതാ താരസംഘടനാ നേതൃത്ത്വം നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് ഗൗരവമായി ഇവിടെയും സംഘടനകള്‍ കാണുന്നത്.
സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ വഴിവയ്ക്കൂ എന്നാണ് തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ വികാരം.
തമിഴകത്തും തെലുങ്കിലും കന്നടയിലുമൊന്നും ഇത്തരം ആവശ്യങ്ങള്‍ അഗീകരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലന്നാണ് നിര്‍മ്മാതാക്കള്‍ക്കിടയിലെയും സംവിധായകര്‍ക്കിടയിലെയും പ്രതികരണം. താരങ്ങളില്‍ വലിയ വിഭാഗവും കേരളത്തിലെ പോലെ തന്നെ ഇവിടെയും നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനക്കെതിരാണ്.
കേരളത്തില്‍ രൂപീകരിച്ച സംഘടനയുടെ ഭാഗമായാല്‍ അവരെ തെന്നിന്ത്യന്‍ സിനിമാരംഗത്ത് നിന്നു തന്നെ ഔട്ടാക്കുമെന്നാണ് മുന്നറിയിപ്പ്. നിരവധി തമിഴ് സിനിമകളുടെ ഷൂട്ടിങ്ങ് അതിരപ്പള്ളിയുള്‍പ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കാറുണ്ട് എന്നതിനാല്‍ ഗൗരവമായി തന്നെയാണ് നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനയെ തെന്നിന്ത്യന്‍ സിനിമാലോകം കാണുന്നത്.
കേരളത്തിലെ താരസംഘടനയായ അമ്മ, നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും മറ്റു സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം മാത്രം പരസ്യമായി നിലപാട് വ്യക്തമാക്കാമെന്നാണ് കോളിവുഡിലെ സിനിമാ സംഘടനകളുടെ നിലപാട്. സ്ത്രീകള്‍ സംഘടിക്കുന്നതിനോ സംഘടനയുണ്ടാക്കുന്നതിനോ എതിരല്ലങ്കിലും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ‘ഇരുക്കുന്ന കൊമ്പ് മുറിക്കുന്നതിനോ’ ആരോടെങ്കിലും ‘പക’ വീട്ടുന്നതിനോ ആയിരിക്കരുതെന്ന നിര്‍ബന്ധം കോളിവുഡിലെ പ്രമുഖര്‍ക്കുണ്ട്.
ഇപ്പോള്‍ ഉണ്ടാക്കിയ സംഘടനയുടെ തലപ്പത്തുള്ളവരില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്നവരാണ് പാര്‍വതിയും, രമ്യാ നമ്പീശനും. മഞ്ജു വാര്യരാകട്ടെ തമിഴകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്. കേരളത്തിലെ സിനിമാ സംഘടനകള്‍ ഇവര്‍ക്ക് ‘അപ്രഖ്യാപിത’ വിലക്ക് പ്രഖ്യാപിച്ചാല്‍ ആ പാത പിന്തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും വിലക്ക് വരുമെന്നാണ് സൂചന. കേരളത്തില്‍ അമ്മയുടെ യോഗത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഈ നടിമാരുടെ അവസരങ്ങളില്‍ ‘വിലങ്ങിടാന്‍’ ചില മലയാള സിനിമാ പ്രവര്‍ത്തകരും ചരടുവലി തുടങ്ങിയിട്ടുണ്ട്.
സഫി റോസ് റൂസോസ്, സുന്ദരിയായ ഒരു എട്ടുവയസുകാരി. ബ്രിട്ടന്റെ ദുഃഖമാണ് അവളിപ്പോള്‍. തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സഫിയും ഉണ്ടായിരുന്നു. അമ്മ ലിസ റൂസോയ്ക്കും 20കാരിയായ ചേച്ചി ആഷ്‌ലി ബ്രോംവിക്കിനുമൊപ്പമാണ് അരിയാന ഗ്രാന്‍ഡെയുടെ പോപ്പ് സംഗീതനിശ കാണാന്‍ സഫി പോയത്. തിരിച്ചുവരാത്തവരുടെ കൂട്ടത്തില്‍ ആ കുഞ്ഞുപെണ്‍കുട്ടിയും ഉള്‍പ്പെട്ടെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത ഒന്നായാണ് പലരും കേള്‍ക്കുന്നത്.
‘അവള്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥിയായിരുന്നു. സുന്ദരിയായ ഒരു കൊച്ചുമിടുക്കി. എല്ലാ അര്‍ത്ഥത്തിലും’, ടാര്‍ലെറ്റന്‍ കമ്യൂണിറ്റി പ്രൈമറി സ്‌കൂളിന്റെ പ്രധാന അധ്യാപകനായ ക്രിസ് അപ്ടണ്‍ സാഫിയെ ഓര്‍ക്കുന്നു. ‘അവളുടെ ഉത്സാഹം നിറഞ്ഞ പെരുമാറ്റവും മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതിയും കൊണ്ട് എല്ലാവരുടെയും സ്‌നേഹം സാഫി പിടിച്ചു പറ്റിയിരുന്നു. അവളുടെ ഓര്‍മകള്‍ ഞങ്ങളില്‍ ഒഴുകി കൊണ്ടേയിരിക്കും’- ക്രിസ് പറയുന്നു.
സഫിയുടെ മരണവാര്‍ത്ത സ്‌കൂളിനെ മൊത്തത്തില്‍ നടുക്കിയിരിക്കുകയാണ്. എത്ര സന്തോഷത്തോടെയായിരിക്കും അവള്‍ അന്നു പരിപാടി കാണാന്‍ പോയത്, പക്ഷേ തിരിച്ചു വന്നില്ലെന്നു പറഞ്ഞാല്‍, അതെത്ര ഹൃദയഭേദകമാണ്. സാഫിയുടെ മരണം വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ കൗണ്‍സിലിംഗ് സഹായം തേടിയിരിക്കുകയാണ് എന്നും ക്രിസ് പറയുന്നു.
സഫിയുടേതടക്കം കൊല്ലപ്പെട്ടവരില്‍ ചിലരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇന്നു പുറത്തു വിട്ടിരുന്നു. 18 കാരിയായ ജോര്‍ജിയാന കളാണ്ടര്‍, 26 കാരനായ ജോണ്‍ ആറ്റ്കിന്‍സണ്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ സഫിയുടെ അമ്മയും സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. 59 പേരാണ് പരിക്കുകളോടെ ആശുപത്രിയല്‍ ചികിത്സയിലുള്ളത്. എട്ട് ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ആശുപത്രിയില്‍ 12 പേര്‍ ചികിത്സയിലുണ്ടെന്നാണു വിവരം. സ്‌ഫോടനത്തില്‍ ചാവേറായ സല്‍മാന്‍ അബേദിയെന്ന 23 കാരന്‍ ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.
പ്രമുഖ തെന്നിന്ത്യന്‍ നടി വനിതയും ഭര്‍ത്താവ് ആനന്ദ രാജനും ആരോപണ പ്രത്യാരോപണവുമായി രംഗത്ത്. വനിതയുടെ മകളെ നോക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവവരും തമ്മില്‍ പരസ്യമായ തമ്മിലടി നടക്കുന്നത്.
വനിതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ആനന്ദിന്റെ ഗൂഡാലോചനയാണെന്ന് വനിത പറയുന്നു.
ആനന്ദ് രാജന്‍ എന്റെ രണ്ടാമത്തെ ഭര്‍ത്താവ് ആണ്. ഞങ്ങള്‍ 2012ല്‍ വേര്‍പിരിഞ്ഞു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം മകളെ അയാള്‍ വളര്‍ത്താമെന്നായിരുന്നു കരാര്‍. ഉടമ്പടി പ്രകാരം തിങ്കള്‍ മുതല്‍ വെള്ളിവരെ ആനന്ദും മറ്റുദിവസങ്ങളില്‍ മകളെ ഞാനുമാണ് നോക്കിയിരുന്നത്.
എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ ശേഷം ഞങ്ങള്‍ തമ്മില്‍ യാതൊരു പരിചയവും ഇല്ലാതെയായി. അയാള്‍ വീടും ഫോണ്‍ നമ്പറും എല്ലാം മാറ്റി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരുദിവസം പെട്ടന്നാണ് മകള്‍ വിളിക്കുന്നത്. അവള്‍ ഹൈദരാബാദാണെന്നും ഇവിടെ നിന്ന് എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ ഹൈദരാബാദ് എത്തി കുട്ടിയെക്കൂട്ടിക്കൊണ്ടു പോന്നു. പൊലീസിനോടും ഇക്കാര്യം പറഞ്ഞിരുന്നു. വനിത പറഞ്ഞു.
അവള്‍ ദിവസവും കരച്ചിലായിരുന്നെന്നും അവിടെ മനസ്സ് മടുത്താണ് കഴിഞ്ഞിരുന്നതെന്നും പറഞ്ഞു. അച്ഛന്‍ തന്റെ കാര്യം ഒന്നും നോക്കിയിരുന്നില്ലെന്നും പറഞ്ഞു. ഇതെല്ലാം നടന്നിട്ടും ഇപ്പോള്‍ അയാള്‍ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. മകളെ തട്ടിയെടുത്തു എന്ന വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി. എവിടെയും എനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അവളെ ആരും തട്ടിക്കൊണ്ടുംപോയിട്ടില്ല. ഇപ്പോള്‍ ആണ് അവള്‍ സുരക്ഷിതയായതെന്നും വനിത വിശദീകരിക്കുന്നു.
ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. കുട്ടിയെ കാണാന്‍ വനിത ഹൈദരാബാദില്‍ ഇടയ്ക്കിടെ വരുമായിരുന്നു. അവധിക്കാലമായത് കൊണ്ട് അമ്മയ്ക്കൊപ്പം ചെന്നൈയിലേക്ക് പോയ കുഞ്ഞിനെ പിന്നീട് അച്ഛന്റെ അടുത്തേക്ക് വിട്ടില്ലെന്നാണ് ആനന്ദിന്റെ പരാതി.
പത്തു വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ ആനന്ദ രാജയുമായി വനിതയുടെ രണ്ടാം വിവാഹം. അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ആനന്ദുമായുള്ള വിവാഹം വേര്‍പെടുത്തിയതിനു ശേഷം വനിത ഡാന്‍സ് മാസ്റ്ററായ റോബര്‍ട്ടിനെ മൂന്നാമതായി വിവാഹം ചെയ്തിരുന്നു.
മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് അടക്കം ഏതാനും ചിത്രങ്ങളില്‍ വനിത നായികയായിരുന്നു. വനിതയുടെ സഹോദരങ്ങളായ പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍, അരുണ്‍ വിജയകുമാര്‍ എന്നിവര്‍ തമിഴ് ചിത്രങ്ങളില്‍ താരങ്ങളാണ്. അമ്മ പരേതയായ മഞ്ജുളയും മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സൗദിഅറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി മന്ത്രിസഭ. ഈ വര്‍ഷം ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആശ്രിത ലെവിയുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ ഈ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുടുംബ വിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും 2017 ജൂലൈ മുതല്‍ ഓരോ മാസത്തിനും 100 റിയാല്‍ വീതമാണു ഫീസ് നല്‍കേണ്ടത്. ഈ ഫീസ് 2018 ജൂലൈ മുതല്‍ 200 റിയാലും 2019 ജൂലൈ മുതല്‍ 300 റിയാലും 2020 ജൂലൈ മുതല്‍ 400 റിയാലുമായി ഉയര്‍ത്തും. കുടുംബ നാഥന്റെ ഇഖാമ(താമസ രേഖ) ഒരു വര്‍ഷത്തേക്ക് പുതുക്കുംബോഴാണു ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നത് എന്നതിനാല്‍ വര്‍ദ്ധിപ്പിച്ച ലെവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചാണു അടക്കേണ്ടി വരിക.
ഇതു പ്രകാരം ഒരു കുടുംബാംഗത്തിനു മാത്രം 2017ല്‍ 1200 റിയാല്‍ അധിക ബാദ്ധ്യത കുടുംബ നാഥന്‍ വഹിക്കേണ്ടി വരുന്നു. ഈ അധിക ചെലവ് 2018 ല്‍ 2400 റിയാലായും 2019 ല്‍ 3600 ഉം 2020 ല്‍ 4800 റിയാലുമായിത്തീരും. പുതിയ ലെവിയെ പ്രവാസി സമൂഹം ആശങ്കയോടെയാണു നോക്കിക്കാണുന്നത്. നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ജൂലൈയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസി കുടുംബങ്ങളുടെ വന്‍ ഒഴിഞ്ഞ് പോക്കായിരിക്കും സംഭവിക്കുക. നേരത്തെ എത്ര കാലത്തേക്കു രാജ്യത്തു നിന്നു പുറത്തു പോയാലും റി എന്‍ ട്രി ഫീസ് 200 റിയാല്‍ ആയിരുന്നത് ഉയര്‍ത്തി 2 മാസത്തിനു മുകളിലുള്ള ഓരോ മാസത്തിനും 200 റിയാലിനു പുറമേ 100 റിയാല്‍ അധികം നല്‍കണമെന്ന നിയമം വന്നപ്പോഴും നിരവധി കുടുംബാംഗങ്ങള്‍ ഗള്‍ഫ് ജീവിതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെ. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഈ നടി അര്‍ച്ചനയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളോടെ പല ചാനലുകളും അന്ന് വാര്‍ത്ത നല്കിയിരുന്നു.
മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം.
പാതിമലയാളിയാണ് അര്‍ച്ചന. പിതാവ് സുശീലന്‍ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. പല സീരിയല്‍ ഡയറക്ടര്‍മാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ട് അര്‍ച്ചനയെ. ഒടുവില്‍ ഡയറക്ടര്‍ സുധീഷ് ശങ്കറാണ് അവസരം നല്‍കിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം മനോജ് യാദവുമായി കല്യാണം കഴിഞ്ഞിട്ടും അർച്ചന ടെലിവിഷൻ രംഗത്തും സജീവമായിരുന്നു .
അഭിനയ രംഗത്തേക്ക് വന്നതിനു ശേഷം നിരവധി അശ്ലീല വീഡിയോകളിൽ നിറഞ്ഞു നിന്ന നടി എന്ന പേരും അർച്ചനക്കുള്ളതായിരിക്കും . 2016 ൽ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നും അർച്ചനയെ കയ്യോടെ പിടികൂടിയിരുന്നു . ഇടക്ക് നടിയുടെ നഗ്ന വീഡിയോ വരെ പ്രചരിച്ചിരുന്നു.
ജയില്‍ ഡിഐജി ബി പ്രദീപുമായി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതാണ് അർച്ചനയുടെ പുതിയ വാർത്ത. പ്രദീപിനെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു .കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രദീപ് പോയ ഔദ്യോഗിക വാഹനത്തില്‍ അർച്ചനയും ഉണ്ടെന്നാണ് ഇപ്പോഴത്തെ ആക്ഷേപം .