Latest News

സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ്. 2016 ഡിസംബര്‍ 2ലെ ഉത്തരവിലാണ് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിക്കുന്നത്. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് പതിറ്റാണ്ടുകളായി പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പ്. ഇയാളെ ഇതുവരെയും പിടികൂടാന്‍ കഴിയാത്തത് കേരളാപൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിയെ പിടികിട്ടാതെ പൊലീസ് കേസ് അവസാനിപ്പിച്ച മട്ടില്‍ നില്‍ക്കുമ്പോഴാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. 8ലക്ഷം രൂപ ഇന്‍ഷുറന്‍സ് പണത്തിനായി സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കരുതുന്നത്. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ക്കും പ്രത്യേക അന്വേഷണസംഘത്തിനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. മാവേലിക്കരയ്ക്ക് അടുത്ത് കുന്നം എന്ന സ്ഥലത്താണ് അംബാസഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

അബുദാബിയിലെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായിരുന്നു സുകുമാരക്കുറുപ്പ്. അബുദാബിയില്‍ നിന്നാണ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഇയാള്‍ എടുത്തത്. മരണം വ്യാജമായി സ്ഥിരീകരിക്കാന്‍ രൂപസാദൃശ്യമുള്ള മൃതശരീരം കത്തിക്കാനായിരുന്നു ആദ്യം സുകുമാരക്കുറുപ്പും കൂട്ടാളികളും തീരുമാനിച്ചിരുന്നത്. മൃതശരീരം കിട്ടാത്തതിനെത്തുടര്‍ന്ന് സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കരുതുന്നത്.

 സുകുമാരക്കുറിപ്പിനെതിരെയുള്ള വാറന്റ്   

തമിഴ് ഗായിക സുചിത്ര കാര്‍ത്തിക്ക് അടുത്ത വെടി പൊട്ടിച്ചു. അതും സൂപ്പര്‍ താരം ധനുഷിനെതിരേ. ധനുഷും സംഗീതസംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച ഒരു പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും താന്‍ കുടിച്ച മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത ശേഷം തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് സുചിത്രയുടെ ട്വീറ്റ്. നേരത്തേ സുചിത്ര ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ വെളിപ്പെടുത്തല്‍.
Image result for suchitra posts against dhanush amala

അതേസമയം, മലയാളി താരം അമലപോളിനെതിരേയും സുചിത്ര രംഗത്തു വന്നിട്ടുണ്ട്. നടിയും ധനുഷും ഒപ്പമുള്ള ചില രഹസ്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്. ധനുഷും അമലാ പോളും തമ്മില്‍ അരുതാത്ത ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും മറ്റും പുറത്തുവിടുമെന്നും വെല്ലുവിളിച്ചിട്ടുണ്ട്. സംവിധായകന്‍ എ.എല്‍. വിജയുമായുള്ള അമലയുടെ വിവാഹബന്ധം പിരിയാന്‍ കാരണം ധനുഷാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പുറത്തുവിട്ടിരുന്നു. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അതേസമയം, സുചിത്രയ്‌ക്കെതിരേ ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിട്ടുണ്ട്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും, പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും കാര്‍ത്തിക് കുറിച്ചു.

Image result for suchitra posts against dhanush amala

തമിഴകത്തെ മിക്ക താരങ്ങളുടേയും വിവാദ ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ട് കോളിവുഡിനെയൊന്നാകെ ഇളക്കി മറിച്ചിരിയ്ക്കുന്ന ഗായിക സുചിത്ര നടി അമല പോളിന്റെ ചിത്രങ്ങളും പുറത്തു വിട്ടു എന്ന് റിപ്പോര്‍ട്ട് .ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ട്വിറ്ററിൽ ഈ ചിത്രങ്ങൾ ഇപ്പോൾ ലഭ്യമല്ല. സുചിത്രയുടെ അക്കൗണ്ടിൽ നിന്നും പല ചിത്രങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

ധനുഷുമായി മലയാളി നടി പാർവ്വതിയ്ക്കും മറ്റൊരു മലയാളി നടിയ്ക്കും ബന്ധമുണ്ടെന്ന് സുചിത്രയുടെ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. പാർവ്വതിയും ധനുഷുമായുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നും ഇതിലൂടെ പറഞ്ഞിരുന്നു. ട്വിറ്റർ അക്കൗണ്ട് തുറക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള അശ്ലീല ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തു വരുന്നത്. ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, ഹൻസിക, തൃഷ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പ്രചരിയ്ക്കുന്നത്.

കണ്ണൂര്‍ കൊട്ടിയൂരിൽ വൈദികന്‍ പ്രതിയായ പീഡനക്കേസിൽ അന്വേഷണം മറ്റൊരു വൈദികനിലേയ്ക്കും നീളുന്നു. ഫാദര്‍ റോബിന് രാജ്യംവിടാന്‍ സൗകര്യമൊരുക്കിയ ഫാ.തോമസ് പേരകത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. സിസ്റ്റര്‍ ബെറ്റിയും ഒളിവിലെന്നാണ് സൂചന. സിഡബ്ള്യുസി അംഗങ്ങളും പ്രതിയാകുമെന്ന സൂചനയെത്തുടര്‍ന്നാണ് ഇരുവരും ഒളിവിൽ പോയത്.
ശിശുക്ഷേമസമിതി അംഗങ്ങളേയും പ്രതിചേര്‍ക്കാൻ പൊലീസ് നീക്കം നടക്കുന്നുണ്ട്. ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചേക്കും. മഠങ്ങള്‍ റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടേണ്ടെന്നാണ് പൊലീസ് തീരുമാനം.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കന്യാസത്രീകളെ തേടി പൊലീസ് മഠങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ മഠത്തില്‍ ഇല്ലെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. മഠം റെയ്ഡ് ചെയ്ത് ഇവരെ ബലമായി കസ്റ്റഡിയിലെടുക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അറസ്റ്റിനുമുന്‍പ് മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാനാണ് കന്യാസ്ത്രീകളുടെ‍ ശ്രമം.

കേസില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ വയനാട് ശിശുക്ഷേമസമിതി അധികൃതരായ ഫാ. തോമസ് ജോസഫ് പേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ നാളെ നടപടിയുണ്ടാകും. ചുമതലകളില്‍നിന്ന് പുറത്താക്കുന്ന ഇവരെ പ്രതിചേര്‍ക്കാനാണ് പൊലീസ് തീരുമാനം. അഞ്ചു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്താണ് പ്രതിപ്പട്ടിക തയാറാക്കിയത്. റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയില്‍ അപേക്ഷ

വൈദികന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് മാനന്തവാടി രൂപത. പുരോഹിതന്റെ അതിക്രമം ഉള്‍ക്കൊളളാനാകില്ലെന്നും രൂപത പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തില്‍ വ്യക്തമാക്കുന്നു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊളളാനാകില്ലെന്നും കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറയുന്നു.‘ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. എന്നിങ്ങനെയാണ് ബിഷപ്പിന്റെ കത്തിലെ വാചകങ്ങള്‍

സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേട് ഉണ്ടാകുമെന്ന് ചിലര്‍ നിര്‍ദേശിച്ചതിനാലാണ് സംഭവം മറച്ചുവെച്ചതെന്ന് പളളിമേടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. സഹോദരനൊപ്പം പളളിയില്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പളളിയില്‍ നിന്ന തന്നെ കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചാണ് പീഡിപ്പിക്കപ്പെട്ടത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവവും മറച്ചുവെച്ചതിനാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. രണ്ട് കന്യാസ്ത്രീമാരുള്‍പെടെ മൂന്ന് പ്രതികളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശിനിയാണ് പ്രതി ചേര്‍ക്കപ്പെട്ട മൂന്നാമത്തെയാള്‍. ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

നാസിക്കിലെ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന. റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന കരസേനയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോയ് മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു. ഒരു പ്രാദേശിക ചാനലില്‍ കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ റോയ് മാത്യു നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം കഴിഞ്ഞ 25 മുതല്‍ റോയ് മാത്യുവിനെ കുറിച്ച് കുടുംബത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. റോയ് മാത്യു ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്. റോയ് മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. പിന്നെയെങ്ങനെ ഇതിന്റെ പേരില്‍ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നും കരസേന ചോദിക്കുന്നു. എന്നാല്‍, റോയ് മാത്യുവിന്റെ മരണം പൊലീസ് അന്വേഷിക്കണമെന്ന് സബ്കാ സംഘര്‍ഷ് സൈനിക് കമ്മിറ്റി അധ്യക്ഷന്‍ നളിന്‍ തല്‍വാര്‍ ആവശ്യപ്പെട്ടു.

ബജറ്റ് ചോര്‍ച്ച തന്റെ സ്റ്റാഫിന്റെ കൈപ്പിഴയെന്ന് ധനമന്ത്രി തോമസ് ഐസക്  പറഞ്ഞു. മാധ്യമങ്ങള്‍ക്കുളള കുറിപ്പ് നേരത്തെ അയച്ചത് ജാഗ്രതക്കുറവാണെന്നും. മനഃപൂര്‍വമെന്ന് കരുതുന്നില്ലെന്നും ഐസക് ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ  പ്രത്യേകപരിപാടി  പറ​ഞ്ഞു.
 ബജറ്റ് 2017 അവലോകനം…

ഒരു ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റെന്നാല്‍ അത് വരവുചെലവു കണക്കുകളുടെ തരംതിരിച്ചുള്ള അവതരണം മാത്രമല്ല. ജനജീവിതത്തിന്‍റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്നതാണ്. കേരളത്തിലെ സകല ജനത്തിനും സമസ്ത മേഖലകളില്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നതാണ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പരിശോധിക്കാം

ആർദ്രം, ഹരിതകേരളം, ലൈഫ്, വിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്നിങ്ങനെ സർക്കാരിന്റെ നാല് മിഷനുകളുടെ നടത്തിപ്പിനാണ് ഇത്തവണത്തെ ബജറ്റിൽ ഊന്നൽ. അടിസ്ഥാനസൗകര്യമേഖലയിലെ പദ്ധതികൾക്ക് കിഫ്ബിയെയാണ് ആശ്രയിച്ചിരിക്കുന്നത്. 25000 കോടിരൂപയുടെ അടിസ്ഥാനസൗകര്യപദ്ധതികളാണ് പ്രഖ്യാപിച്ചത്. 5628 കോടിരൂപയുടെ 182 റോഡുകളും 2557 കോടിരൂപയുടെ 69 പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കും. 6500 കോടിരൂപയുടെ തീരദേശപാതയ്ക്കും 3500 കോടിരൂപയുടെ മലയോരപാതയ്ക്കും നിർമാണാനുമതി നൽകും. എൻ.ആർ.ഐ ചിട്ടികൾ വഴി പ്രവാസിമലയാളികളിൽ നിന്നാകും ഇതിന് ധനംശേഖരിക്കുക.

1696 കോടിരൂപയുടെ കുടിവെള്ളപദ്ധതി നടപ്പാക്കും. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവർധനയ്ക്കും നിലവാരം കൂട്ടാനും 1000 കോടിരൂപയുടെ പദ്ധതികൾ. ഹയർസെക്കൻഡറി സ്കൂളുകളിൽ 2500ഉം ആരോഗ്യമേഖലയിൽ 5257ഉം തസ്തികകൾ സൃഷ്ടിക്കും. ജീവിതശൈലീരോഗങ്ങൾക്ക് സൗജന്യമരുന്ന് നൽകും. അവയവമാറ്റം നടത്തിയവർക്ക് 10 ശതമാനം വിലയ്ക്ക് മരുന്നു നൽകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് 9748 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.

എൻജിനീയർമാർക്ക് തദ്ദേശഭരണകൂടമാകും ശമ്പളം നൽകുക. ഭിന്നശേഷിക്കാർക്ക് നാലുശതമാനം തൊഴിൽ സംവരണവും അഞ്ച് ശതമാനം ഉന്നതവിദ്യാഭ്യാസ സംവരണവും നൽകും. വിലക്കയറ്റം നേരിടാനും നടപടികൾ പ്രഖ്യാപിച്ചു. റേഷൻ സബ്സിഡിക്ക് 900 കോടി, നെല്ല് സംഭരണത്തിന് 700 കോടി, സപ്ലൈക്കോയ്ക്ക് 200 കോടി, കൺസ്യൂമർഫെഡിന് 150 കോടി, ഹോർടികോർപിന് 30 കോടി എന്നിങ്ങനെയാണ് നീക്കിയിരുപ്പ്. റബർ വിലസ്ഥിരതാ പദ്ധതി തുടരാൻ 500കോടി രൂപ നീക്കിവച്ചു. കാരുണ്യപദ്ധതിക്ക് 300കോടി നൽകി. എസ്.സി. വിഭാഗങ്ങള്‍ക്ക് 2600 കോടിയാണ് നൽകിയത്.

ജി.എസ്.ടി നടപ്പിലാകുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതിനിർദേശങ്ങളില്ല. 2005-06 മുതൽ 2010-11 വർഷംവരെയുള്ള നികുതിക്കുടിശിക പൂർണമായി അടച്ചാൽ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും ഇളവുചെയ്ത് നൽകുന്ന ഒറ്റത്തവണതീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. 16043 കോടിരൂപ റവന്യു കമ്മിയും 52756 കോടിരൂപ ധനകമ്മിയുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

സിനിമയില്‍ പല താരങ്ങളുടെയും പൊയ്  മുഖം പുറത്തുകൊണ്ടുവരുമെന്ന് വെല്ലുവിളിച്ച ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക്ക് ഒടുവില്‍ പറഞ്ഞത് പോലെ ചെയ്തു .സുചിത്ര കാര്‍ത്തിക്കും നടന്‍ ധനുഷും തമ്മില്‍ കഴിഞ്ഞ ആഴ്ച നടന്ന ട്വിറ്റ് യുദ്ധത്തിനു മറുപടിയായാണ് സുചിത്രയുടെ ഈ നടപടി എന്നറിയുന്നു .  തമിഴിലെ മുൻനിര നായികമാരുടെയും ധനുഷിന്റെയും ഹോട്ട് ചിത്രങ്ങൾ ആണ് സുചിത്ര പുറത്തു വിട്ടത് .
ധനുഷ് ഉള്‍പ്പെട്ട ഒരു പാര്‍ട്ടിയില്‍ വച്ച താന്‍ ഉപദ്രവിക്കപ്പെട്ടതിന്റെ ചിത്രം സുചിത്ര കഴിഞ്ഞ ദിവസം   ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള പോര് മറനീക്കി പുറത്ത് വന്നത്.

Image result for suchitra karthik shocking pictures

ഇതിന് പിന്നാലെ ധനുഷും നടി തൃഷയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് സുചിത്ര. സംഗീത സംവിധായകന്‍ അനിരുദ്ധും നടി ആന്‍ഡ്രിയയും തമ്മിലുള്ള ചിത്രങ്ങളും ഹന്‍സിക, വിജയ് ടിവി അവതാരക ദിവ്യദര്‍ശിനി എന്നിവരുടെ സ്വകാര്യ ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടിട്ടുണ്ട്.

Image result for suchitra karthik shocking pictures

എന്ത് ലക്ഷ്യത്തിലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്നത് വാര്‍ത്തയായതോടെ സുചിത്ര ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് പുറത്ത് വന്ന ചിത്രങ്ങള്‍.

നടിയ്‌ക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍.  കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം എന്നും  ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും ഒരു  പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു.

നടിയ്‌ക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിയ്ക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും എന്നും  സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണെന്നും കമല്‍ പറഞ്ഞു.എന്നാല്‍ ആദ്യം ദിലീപിനെ പിന്തുണച്ച കമലിന്റെ പെട്ടന്നുള്ള നിലപാട് മാറ്റത്തിനു കാരണം മഞ്ജൂ വാരിയര്‍ ആണെന്നും പറയപെടുന്നു .കമലിന്റെ പുതിയ ചിത്രം ആമിയില്‍ മഞ്ജൂ ആണ് നായിക. ദിലീപിന് പരസ്യപിന്തുണ നല്‍കിയാല്‍ അത് മഞ്ജൂവിനെ ചൊടിപ്പിക്കുമോ എന്ന കമലിന്റെ ഭയമാണ് ഇപ്പോള്‍ ഈ നിലപാട് മാറ്റത്തിന് കാരണം എന്നാണ് സിനിമയ്ക്കകത്ത് നിന്നുള്ള അടക്കംപറച്ചില്‍ .

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി . ജന്മന അന്ധയായിരുന്ന വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് പെട്ടെന്നു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. ഇതിനിടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പ്രവാസിയായ സന്തോഷുമായുള്ള വിവാഹനിശ്ചയവും നടന്നു. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. സന്തോഷുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് പറഞ്ഞെങ്കിലും വിജയലക്ഷ്മി കൂടുതല്‍ വിശദീകരണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ സന്തോഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറയുന്നത് .
സന്തോഷിന് എന്നോട് ഉണ്ടായിരുന്നത് ദേഷ്യം മാത്രമാണ്. എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു. പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണെന്നു വിജയലക്ഷ്മി പറയുന്നു .

അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാന്‍ അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്. ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്‌പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളര്‍ന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങിയെന്നും വിജയലക്ഷ്മി പറയുന്നു.

RECENT POSTS
Copyright © . All rights reserved