Latest News

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിന്‍ ഡീസലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ XXX ന്റെ മൂന്നാം പതിപ്പിലൂടയാണ് ദീപിക വിന്‍ ഡീസലിന്റെ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് ദീപിക പദുക്കോണ്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നനത്.
നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ ദീപിക വിന്‍ ഡീസലിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡിജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സഞ്ജയ് ലീലാ ബര്‍സാനി സംവിധാനം ചെയ്ത ബജിരാവോ മസ്താനിയാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

06-1454733949-deepikapadukone-02

മയാമി: യു. എസില്‍ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവരുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മയാമി കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചു. ദെരക് മെഡിന എന്ന 33കാരനാണ് ഭാര്യ ജെന്നിഫര്‍ അല്‍ഫോണ്‍സയെ വെടിവെച്ചു കൊന്നത്. എട്ടു തവണയാണ് ഇയാള്‍ ജെന്നിഫറിനു നേരെ നിറയൊഴിച്ചത്. 2013 ആഗസ്റ്റിലാണ് സംഭവം.
വര്‍ഷങ്ങളായി ഭാര്യ തന്നോട് മോശമായാണ് പെരുമാറിയിട്ടുള്ളതെന്നും, കത്തികാട്ടി തന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്നുമുള്ള മെഡിനയുടെ വാദം കഴിഞ്ഞ നവംബറില്‍ കോടതി തള്ളിയിരുന്നു. 27 കാരിയായ ഭാര്യ മരിച്ചു കിടക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായ ശ്രദ്ധയാണ് ഈ കേസിന് ലഭിച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് താനാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ ഏറ്റു പറഞ്ഞിരുന്നു. ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ദെരക് മെഡിനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…. ‘എന്റെ ഭാര്യയെ കൊന്നതിന് ഒന്നുകില്‍ ഞാന്‍ ജയിലില്‍ പോകും അല്ലെങ്കില്‍ മരണ ശിക്ഷ ലഭിക്കും, സുഹൃത്തുക്കളെ മിസ് ചെയ്യും, എല്ലാവരെയും സ്‌നേഹിക്കുന്നു. വര്‍ഷങ്ങളായുള്ള ഭാര്യയുടെ മോശം പെരുമാറ്റം സഹിക്കാന്‍ പറ്റാത്തതു മൂലമാണ് ഇത് ചെയ്തത്. നിങ്ങള്‍ക്കെന്നെ മനസ്സിലാകുമല്ലോ’.

തായ്‌പേയ്: തായ് വാനെ ഞെട്ടിച്ചുകൊണ്ട് വന്‍ ഭൂകമ്പം. ദക്ഷണിണ തായ്‌നന്‍ നഗരത്തെ പിടിച്ചുകുലിക്കിയ ഭൂകമ്പം അനുഭവപ്പെട്ടത് ഇന്ന് പുലര്‍ച്ചെയോഠെയാണ്. 20 ലക്ഷത്തോളം പേര്‍ താമസിക്കുന്ന തായ്‌നന്‍ നഗരയാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 നില കെട്ടിടങ്ങള്‍ വരെ നിലംപൊന്തി. ഭൂമികോപത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ലോകത്തെ ഞെട്ടിച്ച വലിയ ഭൂകമ്പങ്ങളില്‍ ഒന്നായി മാറും ഇതെന്ന ആശങ്ക ശക്തമാണ്. തായ്‌നന്‍ നഗരത്തെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊന്തി. 6200 പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് നിലംപൊന്തിയരാണ് രക്ഷാപ്രവര്‍ത്തകരെയും ഭീതിപ്പെടുത്തന്നത്. ഇവിടെ പകുതിയിലേറെപേര്‍ മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എത്രപേര്‍ മരിച്ചെന്ന ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.

taiwan3

അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായാണ് തായ് വാന്‍ സെന്‍ട്രല്‍ വെതര്‍ബ്യൂറോ വ്യക്തമാക്കുന്നത്. തായ് വാന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 6.4 രേഖപ്പെടത്തിയ ഈ ഭൂചലനത്തിന് ശേഷം തുടര്‍ച്ചയായി അഞ്ച് ചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു. കുടുങ്ങികിടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും 400ഓളം പേരെ രക്ഷാപവര്‍ത്തകര്‍ രക്ഷപെട്ടുത്തി. രക്ഷപെട്ടവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. ആശുപത്രികളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. വെള്ളവും വൈദ്യുതിയും മുടങ്ങിയതാനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും ദുരിതത്തിലാണ്

taiwan2

ബെര്‍ലിന്‍ഃ ജര്‍മനിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ഗുര്‍ജിത് സിങ് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്കിന് അധികാരപത്രം നല്‍കി ചാര്‍ജെടുത്തു. ജര്‍മനിയിലെ 23ാമത്തെ അംബാസിഡറാണ് ഗുര്‍ജിത് സിങ്. 1980 ബാച്ചിലെ ഐ.എഫ്.എസ്. ഓഫീസറായ ഗുര്‍ജിത് സിങ് അജ്മീര്‍ മായോ കോളജ്, കൊല്‍ക്കത്താ സെന്റ് സേവ്യേഴ്‌സ് കോളേജ്, ഡല്‍ഹി ജവഹര്‍ലാല്‍ സ്‌ക്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേയ്ഡ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഗുര്‍ജിത് സിങ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ രണ്ട് പ്രവശ്യം ജപ്പാനിലെ ടോക്കിയോ, കെനിയായിലെ നെയ്‌റോബി, ഇറ്റലിയിലെ റോം എന്നീ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തു. തുടര്‍ന്ന് എത്യോപ്യാ, ജിബൂത്തി എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍, ആഫ്രിക്കന്‍ യൂണിയന്‍ എക്കണോമിക് കമ്മീഷനിലെ ഇന്ത്യന്‍ പ്രതിനിധി, ഇന്തോനേഷ്യയിലെ അംബാസിഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്തോനേഷ്യയില്‍ നിന്നുമാണ് ബെര്‍ലിനിലെത്തി ഇന്ത്യന്‍ അംബാസിഡറായി ചാര്‍ജെടുത്തത്. നിരവധി സാമ്പത്തിക, വാണിജ്യ പുസ്തകങ്ങളുടെ രചയിതാവാണ് ഗുര്‍ജിത് സിങ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന നീറു സിങാണ് ഭാര്യ. ഗുര്‍ജിത് നീറു സിങ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍.

തിരുവല്ല: കോണ്‍ഗ്രസ് എ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. വെട്ടേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്. ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസമാണ് സംഘര്‍ഷത്തിലും വെട്ടിലും കലാശിച്ചത്. എ ഗ്രൂപ്പിലെ ഈപ്പന്‍ കുര്യന്‍ പക്ഷവും രാജേഷ് ചാത്തങ്കരി പക്ഷവും തമ്മിലാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് മുപ്പത്തിയെട്ടാം വാര്‍ഡ് കമ്മറ്റി അംഗവും കേരള വിശ്വകര്‍മ്മസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ മുത്തൂര്‍ മലയില്‍ പുത്തന്‍പറമ്പില്‍ രാജേഷ് (44), മുത്തൂര്‍ ബൂത്ത് പ്രസിഡന്റ് ശിവവിലാസത്തില്‍ എസ്.എന്‍. രാജേന്ദ്രന്‍ (49) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തൂര്‍കുറ്റപ്പുഴ റോഡില്‍ പരാത്ര പടിയിലെ കാണിക്ക മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ രാജേഷിന്റെ നെഞ്ചില്‍ രണ്ടിഞ്ച് ആഴത്തിലുളള കുത്തേറ്റു. വടിവാള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ തലയ്ക്ക് മുറിവേറ്റ രാജേന്ദ്രന്റെ തലയില്‍ എട്ട് സ്റ്റിച്ചുകളുണ്ട്. ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തൂര്‍ സ്വദേശികളായ ജോണ്‍ കെ. തോമസ്, പി.സി. മനോജ്കുമാര്‍, കെ.വി. പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എ വിഭാഗത്തില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസമാണ് അക്രമത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പില്‍ 38ാം വാര്‍ഡില്‍ ഈപ്പന്‍ കുര്യന്‍ പക്ഷക്കാരനായ രാജേഷ് മലയിലിന്റെ ഭാര്യ രാജലക്ഷ്മി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജേഷ് ചാത്തങ്കരി പക്ഷക്കാരായ ജോണ്‍ കെ. തോമസും സംഘവും നടത്തിയ അട്ടിമറിയാണ് രാജലക്ഷ്മിയുടെ പരാജയത്തിന് ഇടയാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജോണ്‍ കെ. തോമസിന്റെ ഉടമസ്ഥതയിലുളള മുത്തൂരിലെ ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഒന്നരമാസം മുമ്പ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വര്‍ധിക്കാന്‍ ഇതും കാരണമായിരുന്നു. ഇരുവരും തമ്മില്‍ കാലങ്ങളായി നിലനിന്ന തര്‍ക്കം പറഞ്ഞ് തീര്‍ക്കുന്നതിന് നേതൃത്വത്തിന് കഴിയാതെ പോയതാണ് സംഘര്‍ഷത്തിലെത്തിച്ചത്. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിന്റെ കഴിവുകേടാണ് സംഭവത്തിന് കാരണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേര്‍ പിടിയിലായതായി സൂചനയുണ്ട്.

കൊച്ചി: പ്രശസ്ത ഗായികയും നടിയുമായ രഞ്ജിനി ജോസിന്റെ പിതാവ് ബാബു ജോസ് അറസ്റ്റില്‍. വാടകയ്ക്ക് കാര്‍ എടുത്ത ശേഷം മറിച്ചു വിറ്റ സംഭവത്തിലാണ് അറസ്റ്റ്. മൂവാറ്റുപുഴ സ്വദേശിയായ പ്രിന്‍സ് എന്നയാളുടെ കാര്‍ വാടകയ്‌ക്കെടുത്ത ശേഷം ബാബു മറിച്ചു വിറ്റെന്നായിരുന്നു പരാതി.
15 ദിവസത്തേക്കെന്ന് പറഞ്ഞുവാങ്ങിയ കാര്‍ നിശ്ചിതദിവസം കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സ് പരാതിയുമായി മുന്നോട്ട് പോയത്. കാര്‍ പലവട്ടം തിരികെ ആവശ്യപ്പെട്ടിട്ടും ബാബു അതിന് തയ്യാറായില്ലെന്ന് പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ ബംഗളൂരുവില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ranjini2

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിനിയ്‌ക്കെതിരെയും പിതാവിനെതിരെയും മുന്‍പും ആരോപണങ്ങളുയര്‍ന്നിരുന്നു. വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപയാണ് രഞ്ജിനി തിരികെ നല്‍കിയില്ലെന്നായിരുന്നു പരാതി. വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്.

ബേണ്‍: ഫോര്‍മുല വണ്‍ താരം മൈക്കിള്‍ ഷൂമാക്കറിന്റെ ആരോഗ്യനില ഗുരുതരമായതായി റിപ്പോര്‍ട്ട്. മുന്‍ ഫെരാരി ചെയര്‍മാന്‍ ലുകാ ഡി മൊണ്ടേസെമോലോ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ സ്‌കീയിംഗ് അപകടത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ ഷൂമാക്കര്‍ ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ വീട്ടിലേക്ക് മാറ്റിയ ശേഷവും ചികിത്സ തുടരുകയാണ്. 2014 സെപ്റ്റബറിലാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയത്. 159 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ കോമയില്‍ കിടന്നു. ഷൂമാക്കര്‍ നടന്ന് തുടങ്ങിയതായി ജര്‍മന്‍ മാധ്യമം ബുണ്ടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് ഷൂമാക്കറിന്റെ മാനേജര്‍ സ്ഥിരീകരിച്ചു.

ഇത്തരം പ്രതീക്ഷകള്‍ ആര്‍ക്കും നല്‍കരുതെന്നും ഷൂമാക്കറിന്റെ സ്വകാര്യത സൂക്ഷിക്കണമെന്നും മാനേജര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷൂമാക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ല.

ന്യൂ ഡല്‍ഹി: പതിനേഴ് വയസുകാരനായ കുട്ടി കുറ്റവാളിയെ കൊലപാതകത്തിന് ശേഷം ജുവൈനല്‍ ഹോമില്‍ നിന്ന് നല്ല നടപ്പിനെ തുടര്‍ന്ന് വിട്ടയച്ചു. കേവലം രണ്ട് മാസം മാത്രമാണ് കുട്ടി കുറ്റവാളിയെ തടവില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ഒരു കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് 17കാരന്‍ ശിക്ഷയനുഭവിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജുവൈനൈല്‍ ഹോമിലെ നല്ല നടപ്പിനെ തുടര്‍ന്ന് രണ്ട് മാസത്തെ ശിക്ഷയ്‌ക്കൊടുവില്‍ കുറ്റവാളിയെ അധികൃതര്‍ വിട്ടയച്ചു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുട്ടി കുറ്റവാളി വീണ്ടും കൊലപാതകം നടത്തി.
ദക്ഷിണ ഡല്‍ഹിയിലെ ബി.കെ ദത്ത് കോളനിയില്‍ തിങ്കളാഴ്ചയാണ് 65കാരിയെ അവരുടെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. വിരമിച്ച മിലിട്ടറി എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥയായ മിഥിലേഷ് ജെയ്‌നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മോഷണത്തിനെത്തിയ കുട്ടി കുറ്റവാളി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മോഷണം നടത്തിയത്. സ്വര്‍ണ്ണാഭരണങ്ങളും പണവും, മൊബൈല്‍ ഫോണുകളും, ഐപാഡും മോഷ്ടിച്ചു.

നേരത്തെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമാണ് കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി പിതാവില്‍ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടത്. നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ കൊല്ലുകയായിരുന്നു. ടിവി ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തത്. പിന്നീട് ജുവൈനൈല്‍ ഹോമില്‍ അയച്ചെങ്കിലും നല്ല നടപ്പിനെ തുടര്‍ന്ന് 2 മാസം കൊണ്ട് പുറത്തിറങ്ങി.

ടിവി പരിപാടിയാണ് മോഷണത്തിന് കുറ്റവാളിക്ക് പ്രചോദനമായത്. പുതിയ ജുവൈനൈല്‍ നിയമപ്രകാരമാകും കുട്ടികുറ്റവാളിയുടെ വിചാരണ

റിയാദ്: ഐസിസിനെതിരെ പോരാടാന്‍ സിറിയയിലേക്ക് കരസേനയെ അയക്കാമെന്ന വാഗ്ദാനവുമായി സൗദി അറേബ്യ. സൗദിയില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു വാഗ്ദാനം. ഐസിസിനെതിരെയുളള ഏതൊരു കരസൈനിക നീക്കത്തിനും സഖ്യവുമായി സഹകരിക്കാമെന്നും സൗദി അറിയിച്ചിട്ടുണ്ട്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസിരി അറേബ്യ ടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. തുര്‍ക്കിയുമായി സഹകരിച്ച് പ്രത്യേക സേനയെ വിന്യസിക്കാന്‍ കഴിയുമെന്നും സൗദി പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സൈനിക സമ്മര്‍ദ്ദമില്ലാതെ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന നിലപാടും സൗദി പങ്ക് വയ്ക്കുന്നു. സൗദിയും തുര്‍ക്കിയും തമ്മില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഒരു സൈനിക സഖ്യം രൂപീകരിച്ചിരുന്നു. ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ സഖ്യമാകുന്ന ആദ്യ അറബ് രാജ്യമാണ് സൗദി. 2014 സെപ്റ്റംബറിലാണ് സൗദി സഖ്യത്തില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്നാണ് വ്യോമാക്രമണം രൂക്ഷമായത്. എന്നാല്‍ പിന്നീട് മാര്‍ച്ചില്‍ യെമനില്‍ സൈനിക ഇടപെടലുകള്‍ തുടങ്ങിയതോടെ സഖ്യവുമായുളള ബന്ധം കുറഞ്ഞു. ഇപ്പോഴുളള സഖ്യ പ്രഖ്യാപനം ഔദ്യോഗികം മാത്രമാണെന്ന വിലയിരുത്തലുമുണ്ട്.

തീവ്രവാദത്തെ തുരത്താനുളള തങ്ങളുടെ ഉദ്ദേശ്യം സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും തങ്ങളുടെ ശത്രുവായ ഇറാനുമായുളള ആണവ ഇടപാടുകളെ തുടര്‍ന്ന് അമേരിക്കയുമായി സൗദി അത്ര നല്ല ബന്ധത്തില്ല. അടുത്തിടെയായി സൗദിയെയും ഐസിസ് ലക്ഷ്യമിടുന്നുണ്ട്. പലപ്പോഴും തീവ്രവാദത്തെ വളര്‍ത്തിയത് സൗദിയാണെന്ന ആരോപണത്തിനിടെയാണ് ഇത്. യെമനിലെ യുദ്ധത്തില്‍ ഹൂതി വിമതര്‍ക്കെതിരെ നടത്താനായ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലും തങ്ങള്‍ക്ക് സ്വതന്ത്രമായി സൈനിക വിന്യാസം നടത്താനാകുമെന്നാണ് അസീരി പറയുന്നത്. ഇതേക്കുറിച്ചുളള തീരുമാനം അടുത്താഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ തീരുമാനിക്കും.

നിലവില്‍ ഐസിസിനെതിരെ നടക്കുന്ന പോരാട്ടം ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സൗദി നിരീക്ഷകനായ മുഹമ്മദ് അല്‍യാഹ്യ പറഞ്ഞു. സിറിയയില്‍ ഇപ്പോഴുളള ശക്തികള്‍ക്കൊന്നും യഥാര്‍ത്ഥത്തില്‍ ഐസിസിനെ തോല്‍പ്പിക്കണമെന്ന ആഗ്രഹമില്ല. ഇറാനും റഷ്യയ്ക്കും ഹിസ്ബുളളയ്ക്കും മറ്റും അസദിന്റെ എതിരാളികളെ തോല്‍പ്പിക്കണമെന്നതാണ് ലക്ഷ്യം. അസദിനെ അധികാരത്തില്‍ നിലനിര്‍ത്തണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടി എത്ര സിറിയന്‍ നിരപരാധികളുടെ ജീവനുകളും ഹോമിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. അഴിമതി സര്‍ക്കരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണറെ കണ്ട് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സഭയിലെത്തിയ ഗവര്‍ണ്ണര്‍ പി. സദാശിവം ഭരണഘടനാപരമായ കടമ നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞതിനാല്‍ നിശബ്ദമായിരിക്കണമെന്നും അല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്തു പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിഷേധമുണ്ടായാലും നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചതോടെ മുദ്രാവാക്യം വിളികളുമായി സഭ വിട്ട പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു.
അഴിമതി മന്ത്രിമാര്‍ക്ക് വേണ്ടി നയപ്രഖ്യാനം നടത്തരുതെന്ന് ആവശ്യപ്പെട്ടതായി സഭയ്ക്ക് പുറത്തു ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കുള്ള ബഹുമാനം നല്‍കിക്കൊണ്ടാണ് പുറത്തിറങ്ങിയത്. ഗവര്‍ണറോടല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അഴിമതി മന്ത്രിമാര്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അഴിമതിക്കാരുടെ ചാംപ്യന്‍മാരാണ് മന്ത്രിസഭയിലുള്ളത്. അഴിമതിവീരന്‍മാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരെയും വച്ച് സഭ മുന്നോട്ടു പോകാന്‍ സാധിക്കില്ല. പ്രതിഷേധം കേരളമാകെ പ്രചരിപ്പിക്കാന്‍ ജനങ്ങളെ ആകെ അണിനിരത്തി പോവുമെന്നും വിഎസ് പറഞ്ഞു. പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ വിഎസ് മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും ചെയ്തു.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ രാവിലെ സഭയിലെത്തിയത്. ഗവര്‍ണര്‍ നടുത്തളത്തിലൂടെ കടന്നുവന്നപ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന പ്രതിപക്ഷം ഡയസിലെത്തിയതോടെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇത് അവഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ തുടങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. തുടര്‍ന്നാണ് പ്രതിപക്ഷത്തോട് നിശബ്ദമായി ഇരിക്കുകയോ സഭയില്‍ നിന്ന് പുറത്തു പോവുകയോ ചെയ്യാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

നയപ്രഖ്യാപനത്തിനുപുറമെ ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കുകയുമാണ് അവസാന സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും. 29 വര്‍ഷത്തിനുശേഷമാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987ല്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved