അപകടങ്ങൾ തുടർക്കഥയായി കുരുതിക്കളമായി മാറിയ ചങ്ങനാശേരി വാഴൂർ റോഡിൽ കാണിച്ചുകുളം കാരക്കാട് ജംഗ്ഷനിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ നിന്നും ആണ് അഭിവന്ദ്യ പിതാവ് അത്ഭുതകരമായി രക്ഷപെട്ടത്, സെയിൽ വാൻ എതിരെ വന്ന മറ്റൊരു കാറുമായി കുട്ടിയിടിച്ചു മറിയുകയും, പുറകെ വന്ന പിതാവിന്റെ വാഹനം റോഡിനു കുറുകെ തല കിഴായി മറിഞ്ഞ വാനിൽ ഇടിച്ചു നിയന്ത്രണം വിടുകയായിരുന്നു.
അപകടത്തിൽപ്പെട്ട പിതാവിന്റെ കാർ
കാർ റോഡിൽ നിന്നും തെന്നിമാറി തൊട്ടടുത്ത മതിലിലേക്കു ഇടിച്ചു കയറാതെ ഡ്രൈവറിന്റെ അവസരോചിതമായി വാഹനം നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം, അപകടത്തിൽ ആർക്കും പരുക്കില്ല, കുട്ടിക്കാനം പോയി തിരിച്ചു ചങ്ങനാശേരിയിലേക്കു മടങ്ങും വഴിയാണ് പിതാവിന്റെ വാഹനം അപകടത്തിൽ പ്പെടുന്നത്, തുടർന്ന് പിതാവ് മറ്റൊരുവാഹനത്തിൽ യാത്ര തുടർന്നു
മൂന്നുവര്ഷം അടിമയെ പോലെ വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയ്ക്ക് ആകെ നല്‍കിയ ശമ്പളം 576 രൂപ. കൂടെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരമര്‍ദനം പതിവ്. ശമ്പളം നൽകാത്തത് മാത്രമല്ല, ജോലിക്കാരിയുടെ മുടി മുറിച്ച് കളയുകയും, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുമായിരുന്നു ആ വീട്ടമ്മ. മറ്റെവിടെയും അല്ല കേരളത്തില്‍ തന്നെ സംഭവം.എന്നാൽ സഹികെട്ട് വീട് വിട്ട് പുറത്തു പോയ പെൺകുട്ടിയെ മോഷണകഥ ചമച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ഈ വീട്ടമ്മ !!
കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.തന്നെയും മകളെയും മുറിയിൽ പൂട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണ്ണം മോഷ്ടിച്ചുവെന്നാണ് റോഷനി എന്ന വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടിയെ ഞാറയ്ക്കലിൽ നിന്നും കണ്ടെത്തി. പെൺകുട്ടി അലഞ്ഞുതിരിഞ്ഞ് രാത്രി ഞാറയ്ക്കലിൽ എത്തി. അവിടെ ഒരു വീട്ടിൽ ദാഹജലം ചോദിച്ചു ചെന്ന പെൺകുട്ടി അവശയായിരുന്നു. ഇതുകണ്ട വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് പോലീസ് കേസിന്റെ സത്യാവസ്ത മനസ്സിലാക്കുന്നത്.
നഷ്ടപ്പെട്ടുവെന്നു പറയുന്ന ആഭരണം വീട്ടിലെ കട്ടിലിനടിയിൽ നിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാൻ തുനിഞ്ഞപ്പോൾ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വീട് വിട്ട് പോയപ്പോൾ വീട്ടുകാരുടെ മൊബൈൽ ഫോണുകൾ കൊണ്ടുപോയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.പെൺകുട്ടിയെ മർദിച്ചതിനും കള്ളപ്പരാതി നൽകിയതിനും ചങ്ങമ്പുഴ നഗർ ഐശ്വര്യയിൽ റോഷ്‌നി നായർക്കെതിരെ (45) കേസെടുത്തതായി പോലീസ് പറഞ്ഞു.
മമ്മൂട്ടി ചിത്രം അപരിചിതനിലൂടെ മലയാളത്തില്‍ എത്തിയ നടിയായിരുന്നു മഹി വിജ്. മുംബൈ മോഡല്‍ ആയിരുന്ന മഹി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് സിനിമയില്‍ തലകാണിച്ചത്. പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ മഹി ഹിന്ദി സീരിയലില്‍ സജീവമായിരുന്നു.
കഴിഞ്ഞ ദിവസം ആണ് നടി തനിക്കു നേരെ ഉണ്ടായ ഒരു അക്രമത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചു രംഗത്ത് വന്നത്. നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയതായിരുന്നു മഹി. അപ്പോള്‍ അപരിചിതനായ ഒരാള്‍ താരത്തെ ക്ലബിലെ ശുചിമുറിയില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.ആദ്യം ഭയന്നു പോയി എങ്കിലും പിന്നീട് മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ടു വട്ടം അടിച്ചു എന്നു നടി പറഞ്ഞു. അപ്പോഴും അവന്റെ മുഖത്ത് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ആളെ ഒച്ചവച്ചു കൂട്ടി എങ്കിലും അപ്പോഴേയ്ക്കും അയാള്‍ ഓടി രക്ഷപെട്ടിരുന്നു. പ്രതികരിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇന്ന് എന്തായിരിക്കുമെന്നു മഹി വിജ് ചോദിക്കുന്നുണ്ട്.
കോടനാടുള്ള ജയലളിതയുടെ എസ്‌റ്റേറിലെ കവര്‍ച്ചയ്ക്കിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക കണ്ടെത്തല്‍. എസ്റ്റേറ്റില്‍ നിന്നു വിലപ്പെട്ട പലതും മോഷണം നടത്തിയ കവര്‍ച്ചക്കാര്‍ തടയാനെത്തിയ കാവല്‍ക്കാരെ ആക്രമിക്കുകയായിരുന്നു. അവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് മലയാളികളാണെന്നു വ്യക്തമായിരുന്നു. പ്രതികളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് തോര്‍ത്താണെന്നതാണ് കൗതുകകരം. കൊല്ലപ്പെട്ട കാവല്‍ക്കാരന്‍ ഓംബഹാദൂറിനെ തോര്‍ത്ത് കൊണ്ടു കൈ കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത് കാവി നിറത്തിലുള്ള തോര്‍ത്താണ് മോഷ്ടാക്കര്‍ ഉപയോഗിച്ചത്. സ്ഥിരമായി മലയാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കാവി തോര്‍ത്താണ് അന്വേഷണം കേരളത്തിലേക്ക് നീളാന്‍ കാരണം. കേസില്‍ പത്തിലധികം പ്രതികള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ 11 ഓളം വരുന്ന പ്രതികളില്‍ പത്തു പേരും മലയാളികളാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ കോത്തഗിരിക്കടുത്തുള്ള അളക്കരയിലെ കോട്ടേജിലാണ് മൂന്നു ദിവസമായി താമസിച്ചിരുന്നത്. കാവല്‍ക്കാരെ കെട്ടിയിടാന്‍ മാത്രമല്ല തല കീഴായി കെട്ടിത്തൂക്കാനുമെല്ലാം പ്രതികള്‍ ഉപയോഗിച്ചത് തോര്‍ത്താണ് വ്യക്തമായിരുന്നു. കൈയും കാലും കെട്ടിയ ശേഷമാണ് മോഷ്ടാക്കള്‍ അവരെ മരത്തിനു മുകളില്‍ കെട്ടിത്തൂക്കിയത്.കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ സയന് ഗൂഡാലോചനയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമെന്നു പോലീസ് കരുതുന്നു. ഒന്നാം പ്രതിയായിരുന്ന കനകരാജ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട്ട് വച്ചു മറ്റൊരു വാഹനാപകടത്തില്‍ സയനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയും കുഞ്ഞും അപകടത്തില്‍ മരിച്ചിരുന്നു.
മേയ് 10ന് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനിരിക്കുകയാണ് പ്രശസ്ത കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇതാദ്യമായാണ് ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്ന സൗകര്യങ്ങളുടെ നിര അറിഞ്ഞാല്‍ ശരിക്കും കണ്ണുതള്ളും. റോള്‍സ് റോയ്‌സ് കാറില്‍ തുടങ്ങി ഹെലികോപ്ടര്‍ വരെ നീളുന്ന രാജകീയമായ സൗകര്യങ്ങളാണു താരത്തിനു വേണ്ടത്.
ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 10നാണു ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടി. വേദിയിലേക്കെത്തുന്നത് റോള്‍സ് റോയ്‌സ് വാഹനത്തില്‍ അല്ലെങ്കില്‍ സ്വകാര്യ വിമാനത്തില്‍. താരത്തിനൊപ്പമുള്ള 120 അംഗ സംഘത്തിനു സഞ്ചരിക്കാന്‍ സെഡാന്‍ കാറുകളും രണ്ടു വോള്‍വോ ബസും വേണമെന്നാണ് ആവശ്യം.
നഗരത്തിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറികളില്‍ നല്ലൊരു പങ്കും ബീബറിനും സംഘത്തിനുമായി നീക്കി വച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ ജസ്റ്റിന്‍ ബീബറിന്റെ സ്വകാര്യ വില്ലകള്‍ പോലെയാകും. യോഗയില്‍ വലിയ താല്‍പര്യമുള്ള വ്യക്തിയായ ബീബറിന് വേണ്ട യോഗ കാസ്‌കറ്റ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണകാര്യത്തിലും ബീബറിന് വിട്ടുവീഴ്ചയില്ല. ആവശ്യമായ പച്ചക്കറികള്‍, പഴങ്ങള്‍, സ്‌നാക്‌സ് എന്നിവയടക്കം നീണ്ട ലിസ്റ്റ് തന്നെയാണ് ബീബര്‍ കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം സ്വീഡിഷ് മത്സ്യം വരെ എത്തിച്ചിട്ടുണ്ട്.
എനര്‍ജി ഡ്രിങ്കുകള്‍, ചാര്‍ജിംഗ് പോയന്റുകള്‍ തുടങ്ങിയവയെല്ലാം എത്ര എണ്ണം വേണമെന്ന കണക്ക് നല്‍കിയിട്ടുണ്ട് . ഡ്രസിംഗ് റൂമില്‍ വെള്ള കര്‍ട്ടനുകള്‍ വേണമെന്ന് ബിബറിന് നിര്‍ബന്ധമാണ്. ഗ്രാസ് ഡോറുള്ള വലിയ ഫ്രിഡ്ജ് വേണം. വെള്ളക്കുപ്പികള്‍, പിങ് പോങ് ടേബിള്‍, പ്ലേ സ്റ്റേഷന്‍, സോഫ സെറ്റ്, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവയെല്ലാം ബീബറിന് വേണ്ടി എത്തും. ബീബറിനായി ഒരു ജെറ്റ് വിമാനവും സ്‌റ്റേഡിയത്തിനടുത്ത് ഒരു ഹെലികോപ്റ്ററും പരിപാടിയുടെ സംഘാടകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കേരളത്തില്‍ നിന്ന് ഉഴിച്ചിലുകാരും എത്തും. ഇസഡ് കാറ്റഗറി സുരക്ഷയാണ് ജസ്റ്റിന്‍ ബീബര്‍ക്ക് ഒരുക്കുന്നത്. എ്ട്ട് പേരായിരിക്കും ബീബറിന് സുരക്ഷ ഒരുക്കുക. മുകളിൽ പറഞ്ഞതെല്ലാം ബീബറിന്റെ ആവശ്യമായിരുന്നെങ്കിൽ പരിപാടി സ്പോൺസർ ചെയ്തവരുടെ വക വേറെയുമുണ്ട് ആഡംബരം. പൊതുവെ സംഗീത പരിപാടികളുടെ ടിക്കറ്റുകൾക്കെല്ലാം പൊന്നിന്റെ വിലയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാണ് ലോകത്തെ വിസ്മയിച്ച സംഗീതജ്ഞരുടെ ലൈവ് പരിപാടികളെല്ലാം. എന്തുകൊണ്ട് ടിക്കറ്റിന് വിലകൂടുന്നുവെന്നതിനുള്ള ഉത്തരം കൂടിയാണ് ബീബറിന്റെ ഈ വരവ്. പിന്നെ എങ്ങനെ ടിക്കറ്റ് ചാര്‍ജ് കൂടാതെ ഇരിക്കും .
മൂന്ന് ദേശീയ പുരസ്ക്കാരത്തിന്റെ നിറവിലും വിവാദങ്ങൾക്ക് വിരാമം ഇല്ല കങ്കണയുടെ ജീവിതത്തിൽ. ബാഹുബലി നായകൻ പ്രഭാസിനെക്കുറിച്ചും താരം വെളിപ്പെടുത്തി. തന്റെ ആദ്യകാല തെലുങ്ക് ചിത്രമായ ഏക്ക് നിരഞ്ജനിൽ പ്രഭാസായിരുന്നു നായകൻ. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയ്ക്ക് പ്രഭാസുമായി വഴക്ക് കൂടാറുണ്ടായിരുന്നുവെന്നും ദീർഘകാലം ഞങ്ങൾ സംസാരിക്കാതെയിരുന്നിട്ടുണ്ടെന്നും കങ്കണ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏക്ക് നിരഞ്ജന്റെ ഷൂട്ടിങ്ങിന് ശേഷം പ്രഭാസുമായി യാതൊരുവിധ ബന്ധങ്ങളുമില്ലായിരുന്നു. പിന്നീട് കാണുന്ന സിനിമ ബാഹുബലിയാണ്. പ്രഭാസിന്റെ പ്രകടനം വിസ്മയിപ്പിച്ചു. ഇത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചതിൽ സന്തോഷമുണ്ടെന്നും കങ്കണ പറയുന്നു. അതിനു വേണ്ടി പ്രഭാസ് എടുത്ത സമർപ്പണവും നടി എടുത്തു പറഞ്ഞു
ബാഹുബലിയാകാൻ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാർഥത്തിൽ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.
രാജമൗലിയുടെ തന്നെ ഛത്രപതിയെന്ന ചിത്രമാണ് പ്രഭാസിന് ബാഹുബലിയിലേക്ക് വഴിയൊരുക്കിയത്. ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്.
സീരിയൽ താരം മേഘ്‌ന വിന്‍സന്റിന്റെ പ്രീ വെഡിംഗ് വിഡിയോയുടെ മൂന്നാം ഭാഗം പുറത്തിറങ്ങി. താരത്തിന്റെ ആദ്യത്തെ പ്രീ വെഡിംഗ് വിഡിയോ യൂട്യൂബിൽ 60,000 അണ്‍ലൈക്കുകള്‍ നേടി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. താരങ്ങളുടെ പ്രീ- മാരേജ് ഷൂട്ട് തരംഗമാവാറുണ്ടെങ്കിലും ഇതുപോലെ ട്രോൾ കിട്ടിയത് ഇതാദ്യമായിട്ടായിരുന്നു. അപ്പോള്‍ ആണ് അടുത്ത വീഡിയോ എത്തിയത്. കഴിഞ്ഞ 30നായിരുന്നു നടിയുടെ വിവാഹം. സീരിയല്‍ താരം ഡിംപിള്‍ റോസിന്‍റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി സ്വന്തമാക്കിയത്.
ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്കു സെല്‍ മാറ്റം. ഒറ്റയ്ക്ക് ഒരു സെല്ലില്‍ കഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണു ശശികലയെ മാറ്റിയത്. ഇളവരശിക്കൊപ്പമായിരുന്നു ഇതുവരെ ചിന്നമ്മ. ഒരാഴ്ചമുമ്പാണു രണ്ടാം നമ്പര്‍ സെല്ലില്‍നിന്നും നാലിലേക്കു മാറ്റിയത്.
ശശികലയെ ജയിലില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട് നേരത്തെ ശശികലയെ കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്കുണ്ടായിരുന്നു. ഇത് മൂലം ജയില്‍ അധികൃതര്‍ക്ക് മറ്റ് തടവുകാരെ സന്ദര്‍ശിക്കാന്‍ വരുന്നവരെ നിയന്ത്രിക്കേണ്ടി വന്നിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ശശികല സെല്ലിന് പുറത്തുള്ള സമയത്ത് മറ്റ് തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ ജയിലിനകത്ത് നടക്കാന്‍ പോലും ശശികല ഇഷ്ടപ്പെടുന്നില്ലെന്നാണു വിവരം.സെല്ലിനകത്ത് തമിഴ് സിനിമകള്‍ കണ്ടാണ് ശശികല സമയം ചെലവഴിക്കുന്നത്. വാര്‍ത്ത ചാനലുകള്‍ കാണുന്നത് വിരളമാണ്. സെല്ലില്‍ ശശികലയെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് കൊതുകാണ്. കൊതുക് ശല്യം ഒഴിവാക്കുന്നതിന് വേണ്ടി വലിയ കൊതുക് വലയ്ക്കുളളില്‍ ഇരുന്നാണ് ചിന്നമ്മ അത്താഴം കഴിക്കുന്നത്. പകല്‍ സമയം തമിഴ് പത്രങ്ങളും ആഴ്ച്ചപ്പതിപ്പുകളും വായിച്ചു സമയം നീക്കും. തന്നെപ്പറ്റിയുള്ള ലേഖനങ്ങളും വാര്‍ത്തകളും അതീവ ശ്രദ്ധയോടെയാണു വായിക്കുന്നതെന്നും വിവരമുണ്ട്.
ഉത്തരകൊറിയ ആറാം ആണവപരീക്ഷണം നടത്തിയാല്‍ ഭൂമി പിളർന്ന് അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹമാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നത്. ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനയെ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്ന വാര്‍ത്ത കൂടി പുറത്തുവരുന്നത്.
ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്.
ഈ അഗ്നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീരിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട് പേക്ടു. ആദ്യ കൊറിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ ഡാന്‍ഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഈ അഗ്നിപര്‍വ്വതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറം ലോകത്തിന് ലഭ്യമല്ല. ഉത്തരകൊറിയ ഏറ്റവും ഒടുവിലായി പരീക്ഷിച്ച ആണവായുധം പത്ത് കിലോടണ്‍ ശേഷിയുള്ളതായിരുന്നു. ഇതേ ശേഷിയില്‍ മറ്റൊരു ആണവപരീക്ഷണം കൂടി നടത്തിയാല്‍ പോലും അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ആണവായുധത്തിന്റെ ശേഷി 100 കിലോ ടണ്‍ വരെ ആകാമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
അഗ്നിപര്‍വ്വതമുഖത്തിന് പുറമേ ചെറു പുല്ലുകളും ശുദ്ധജല തടാകവും അടക്കം പ്രകൃതി സുന്ദരമായ പര്‍വ്വതമാണ് മൗണ്ട് പെക്ടു. ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന് അടുത്ത ബന്ധമുണ്ട് ഈ പര്‍വ്വതവുമായി.
ഒബാമയുടെ കാലത്തേതുപോലെ ക്ഷമയോടെ കാത്തിരിക്കുന്ന സമീപനമായിരിക്കില്ല അമേരിക്കയ്‌ക്കെന്നും എല്ലാ മാര്‍ഗങ്ങളും മുന്നിലുണ്ടെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരകൊറിയയോടുള്ള നിലപാട്. കൊറിയയിലേക്ക് യുദ്ധക്കപ്പലുകളടക്കമുള്ള സന്നാഹങ്ങള്‍ അയക്കുന്നതിന് അമേരിക്ക തയ്യാറായിരുന്നു. ഇതിന് പുറമേയാണ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ ഉന്നതരെ മേഖലയിലേക്ക് അയച്ചതും. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സമ്മര്‍ദ്ദത്തിന് പുറമേ ചൈനയുടെ കൂടി സമ്മര്‍ദ്ദം വരുന്നതോടെ ഉത്തരകൊറിയ കടുത്ത നടപടികള്‍ക്ക് മുതിരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.