രാക്ഷ്ട്രീയമായ കാഴ്ചപ്പാടുകളോ മുന്‍പരിചയങ്ങളോ ഒന്നുമില്ലെങ്കിലും സ്വന്തം കയ്യില്‍ ധാരാളം പണം ഉള്ളത്കൊണ്ട് എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും നേടാം എന്നതും അത് വഴി മുടക്കിയതിനേക്കാള്‍ പണം തിരിച്ചു പിടിക്കാം എന്നുള്ള ഒരു ബിസിനസ്സായി കേരളത്തില്‍ രാക്ഷ്ട്രീയത്തെ മാറ്റുന്നതിനുള്ള ലക്ഷണങ്ങള്‍ ആണ് തോമസ് ചാണ്ടിയുടേയും പി വി ആന്‍വറിന്റെയും അനുഭവങ്ങള്‍ കാണിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി.
ഇവിടെ തീര്‍ച്ചയായും ഒരു രാഷ്ട്രീയ കച്ചവടമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. കുട്ടനാടന്‍ പ്രദേശത്ത് വളരെ പാരിസ്ഥിതിക പ്രാധാന്യം ഉള്ള കുട്ടനാടന്‍ കായല്‍ വലിയ തോതില്‍ കയ്യേറി അവിടെ തന്റെ റിസോര്‍ട്ട് വ്യാപിപ്പിച്ചു കോടികള്‍ സംമ്പാദിക്കുന്ന ധനാഢ്യന്‍ ആയ തോമസ് ചാണ്ടി അവിടെ മാത്രമല്ല കേരളത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ കയ്യേറ്റം നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. വൈറ്റിലക്കടുത്ത് തൈക്കൂടത്ത് സ്വന്തം വീടിനു ചുറ്റും ഏക്കര്‍ കണക്കിനു കായല്‍ കയ്യേറി അദ്ദേഹം കയ്യടക്കി വച്ചിരിക്കുന്നു എന്നതും വ്യക്തം ആയിട്ടുണ്ട്. അത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി വ്യക്തമായ പരാതി നല്‍കിയിട്ടുള്ളതും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുള്ളതാണ്.

സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ പോലും എറിഞ്ഞു വീഴ്ത്തി അധികാരം പിടിച്ചെടുക്കുന്ന ഹീനമായ തന്ത്രങ്ങള്‍ ആണ് തോമസ്സ് ചാണ്ടി പയറ്റിയത് എന്ന് ഇന്നു എല്ലാവര്‍ക്കും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള രാക്ഷ്ട്രീയ പ്രവര്‍ത്തകരെ അധികാരത്തില്‍ ഇരുത്തി കൊണ്ടാണ് കേരളത്തെ ശരിയാക്കാന്‍ പോകുന്നത് എങ്കില്‍ കേരളമല്ല ശരിയാവുക ഇടതുപക്ഷ മുന്നണിയാണ് ശരിയാവാന്‍ പോകുന്നത് എന്ന് വ്യക്തം ആണ്. തോമസ്സ് ചാണ്ടിയെക്കള്‍ അപകടകരമായ രൂപത്തില്‍ ആണ് പാരിസ്ഥിതികമായ എല്ലാ നിയമങ്ങളും ലംഘിച്ച്കൊണ്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പെരുമാറിയിരിക്കുന്നത്. കക്കാടംപോയ്യില്‍ എന്ന മനോഹരമായ പ്രദേശതു അവിടത്തെ വന ഭൂമിയും, ജല സമ്പത്തുകളും, കയ്യേറുകയും ഒരു നിയമങ്ങളും പാലിക്കാതെ, വാട്ടര്‍ തീം പാര്‍ക്കും റോപ്-വേയും സ്ഥാപിക്കുകയും ചെയ്ത നടപടി ഒരു എം.എല്‍.എയ്ക്ക് എന്നല്ല, ഒരു സാധാരണ മനുഷ്യന് പോലും യോജിക്കാത്തതാണ്.

ഇത് സംബന്ധിച്ചു നടത്തിയ വിവരാവകാശ അന്വേഷണങ്ങള്‍ക്ക് ഒന്നുംതന്നെ, കൃത്യമായ മറുപടിതരാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. സുരക്ഷിതത്വ പരിശോധന സംബന്ധിച്ചോ, വനം വകുപ്പിന്റെ അനുമതി സംബന്ധിച്ചോ ഒന്നും, ഇതുവരെ യാതൊരുവിധ അറിയിപ്പുകളും ആര്‍ക്കും കിട്ടിയിട്ടില്ല. ഇത് വനംവകുപ്പിന്റെ മേഖലയിലൂടെ ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ എവിടെ നിന്നാണ് ഈ എം.എല്‍.എ യ്ക്ക് അനുമതി കിട്ടിയത് എന്ന് ആര്‍ക്കും അറിയില്ല. അവിടെയും വന്‍തോതില്‍ പണം മുടക്കിയാണ്, താന്‍ എം.എല്‍.എ ആയിട്ടുള്ളത് എന്ന അഹങ്കാരത്തിന്റെ പുറത്താണ് അദ്ദേഹം ആ പണം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സാധാരണ ജനങ്ങള്‍ക്ക് ബോധ്യം ആവുന്നതാണ്.
ഇത് കേരളത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ രാഷ്ട്രീയത്തില്‍ പണത്തിന്റെ ഇടപെടല്‍ ആണ്. ഇതിനെതിരായ ശക്തമായ പ്രതിഷേധം ആംആദ്മി പാര്‍ട്ടി രേഖപ്പെടുത്തുന്നു. ഇത് രാഷ്ട്രീയത്തെ ഇല്ലാതാക്കുകയും, സമ്പന്നരുടെ മാത്രം കേന്ദ്രമായി രാഷ്രീയം മാറുകയും ചെയ്യുന്നു. ഇതുവഴി, പ്രകൃതിക്കും മറ്റു മനുഷ്യര്‍ക്കും ഉണ്ടാകുന്ന നാശത്തെക്കുറിച്ച്, വ്യക്തമായ ധാരണ പൊതു സമൂഹത്തിനു ഉണ്ടാവണം. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് തോമസ് ചാണ്ടിയെ പുറത്താക്കാനും, അന്‍വര്‍ എം.എല്‍എ യ്ക്കെതിരെ നടപടി എടുക്കാനും തയ്യാറാവണം എന്ന് ആംആദ്മി ആവശ്യപ്പെടുന്നു.
ടോം ജോസ് തടിയംപാട്
തൊടുപുഴ സ്വദേശി സ്റ്റീഫന്‍ തോമസ് ഒരു വീട് നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തൊടുപുഴ-പാല റൂട്ടില്‍ നടുക്കണ്ടത് സ്ഥലം വാങ്ങിയത്. എന്നാല്‍ യുകെയില്‍ കുടുംബമായി ജീവിക്കുന്ന സ്റ്റീഫന്‍ ഒരു വീടുപണിത് അവിടെ ഹോളിഡേയ്ക്ക് ചെല്ലുമ്പോള്‍ താമസിക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനു പകരം ഇതു സമൂഹത്തിനുകൂടി ഉപയോഗപ്രദമാക്കുക എന്നാ ചിന്തയിലൂടെ വീട് എന്നത് 21000 ചതുരശ്ര അടിയില്‍ നാലു നിലയിലായി ഒരു റിട്ടയര്‍ മെന്റ് ഹോം എന്ന പദ്ധതിയാക്കി മാറ്റുകയായിരുന്നു.

ഇന്നു വിദേശത്ത് ജോലി തേടി പോകുന്നവരുടെ മിക്കവാറും മാതാപിതാക്കള്‍ ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അങ്ങനെയുള്ള കുറച്ചുപേര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് റിവര്‍ വ്യൂ റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്റ് എന്നപേരില്‍ ഈ സ്ഥാപനം നിര്‍മ്മിച്ചിരിക്കുന്നത്. പ്രായം ചെന്ന മാതാപിതാക്കള്‍ക്ക് എല്ല സൗകര്യങ്ങളും ഇവിടെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം വിദേശത്ത് നിന്നും നാട്ടി ചെല്ലുന്നവര്‍ക്ക് താമസിക്കാന്‍ ആറു മുറികളോട് കൂടിയ ഒരു വീടും ക്രമികരിച്ചിട്ടുണ്ട്. ഇതുകൂടാതെ നല്ല പാര്‍ക്കിംഗ് സൗകര്യവും നഴ്സിംഗ് സഹായവും ഇവിടെ ലഭ്യമാണ്. ഇവിടെ താമസിക്കുന്ന എല്ലാവരുടെയും സ്വകാര്യത പൂര്‍ണ്ണമായി സംരക്ഷിക്കുന്ന തലത്തിലാണ് റൂമുകളും ഹാളും കിച്ചനും എല്ലാം ക്രമികരിച്ചിരിക്കുന്നത്. മറ്റൊരു ആകര്‍ഷണം എന്നു പറയുന്നത് കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലമാണ് അങ്ങനെ നോക്കുമ്പോള്‍ എല്ലാ അര്‍ഥത്തിലും നല്ല നിലയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ഇതിന്റ ഉടമ സ്റ്റീഫന്‍ പറഞ്ഞു.

റിവവര്‍ വ്യൂ റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ജൂലൈ 29നു ബഹുമാനപ്പെട്ട മുന്‍ മന്ത്രിയും തൊടുപുഴ എംഎല്‍എയുമായ പി ജെ ജോസഫ് നിര്‍വഹിച്ചു. കരിങ്കുന്നം. ചുങ്കം,മ്രാല,എന്നി പള്ളി വികാരിമാര്‍ സന്നിഹിതരായിരുന്നു. യുകെയിലെ ഒട്ടേറെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന നന്മപ്രവര്‍ത്തികള്‍ കണ്ടോപ്പോളാണ് ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് മനസ്സില്‍ തോന്നിയത് എന്ന് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ സ്റ്റീഫന്‍ തോമസ് പറഞ്ഞു. ഇത്തരം ഒരു റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്റ് എന്നത് കേരളത്തില്‍ തന്നെ ആദ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആര്‍ക്കെങ്കിലും അവശ്യമുണ്ടെങ്കില്‍ താഴെ കാണുന്ന യു കെ നമ്പറിലോ അല്ലെങ്കില്‍ നാട്ടിലെ നമ്പറിലോ ബന്ധപ്പെടുക.
Phone number UK 00447872627423
00917592020344, 00919446226425 00919447330186
ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ നിന്നും ഇന്ത്യന്‍ നടി രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ച്. കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 14 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ വേരുകള്ള ബ്രിട്ടീഷ് നടി ലൈല റൗസ് ആണ് ഒരു റെസ്‌റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചത്. പത്ത് വയസുകാരിയായ മകള്‍ ഇനെസ് ഖാനൊപ്പം അവധി ആഘോഷിക്കാന്‍ ബാഴ്‌സലോണയില്‍ എത്തിയതായിരുന്നു ലൈല.
ഇതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ബാഴ്‌സിലോണയിലെ റാംബ്ലസ് മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അവര്‍ രക്ഷപെടുന്നതിനായി റെസ്‌റ്റോറന്റിലെ ഫ്രീസറില്‍ ഒളിക്കുകയായിരുന്നു. താന്‍ സാഹസികമായി രക്ഷപെട്ടതിനെക്കുറിച്ച് ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്. ഫ്രീസറില്‍ ഒളിച്ചു. എങ്ങും വെടിയൊച്ച മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ-താരം ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് ലൈല റൗസ്. അവരുടെ അമ്മ ഇന്ത്യക്കാരിയാണ്. അച്ഛന്‍ മൊറോക്കോ പൗരനും. ഫുട്‌ബോളേഴ്‌സ് വൈവ്‌സ്, ഹോള്‍ബി സിറ്റി തുടങ്ങിയ പ്രശസ്ത ടെലിവിഷന്‍ പരമ്പരകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.
വയറുവേദനയെത്തുടര്‍ന്ന് ശുചിമുറിയില്‍ പോയ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ പ്രസവിച്ചതറിയാതെ, യുവതി ക്ലോസറ്റ് ഫ്ലഷ് ചെയ്‍തു പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഷിയോപുരിലെ ബാന്‍ഗ്രോഡ് ഗ്രാമത്തില്‍ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. പപിത ഗുര്‍ജാര്‍ എന്ന 28കാരിയായ യുവതിയാണ് ശുചിമുറിയില്‍ അറിയാതെ പ്രസവിച്ചത്.
കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായതിനാല്‍, പ്രസവത്തിനായി ലേബര്‍ മുറിയിലേക്ക് മാറ്റി. അവിടെവെച്ച് ഡോക്‌ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭപാത്രം ശൂന്യമായിരിക്കുന്നത് കണ്ടു. ഉടന്‍ യുവതിയോട് വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍, ശുചിമുറിയില്‍ പോയ കാര്യം അവര്‍ വ്യക്തമാക്കി. ഉടന്‍ മെഡിക്കല്‍സംഘം ഒരു ആംബുലന്‍സില്‍ യുവതിയുടെ വീട്ടിലെത്തി. അവിടെയെത്തി ക്ലോസറ്റ് പരിശോധിച്ചപ്പോള്‍ കുട്ടിയെ കണ്ടെത്തി. ആംബുലന്‍സ് ഡ്രൈവര്‍ ക്ലോസറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അത്യന്തം അപകടാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍ ഡോക്‌ടര്‍മാര്‍ ഏറെ ശ്രമപ്പെട്ടു രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ നിയോനേറ്റല്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. പെണ്‍ഭ്രൂണഹത്യയ്‌ക്ക് ഏറെ കുപ്രസിദ്ധമായ മധ്യപ്രദേശില്‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതും നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ അസാധാരണമായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
വിവാഹിതയാകാന്‍ കാമുകനൊപ്പം ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തിയ യുവതി തടയാനെത്തിയ ബന്ധുക്കളെ കബളിപ്പിച്ചു മുങ്ങി. കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിച്ചായിരുന്നു മുങ്ങല്‍. ഒരുമാസം മുമ്പ് ആറുവയസുള്ള ആണ്‍കുട്ടിയുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണു ഇന്നലെയെത്തിയതെന്നും പറയുന്നു. വിവാഹ സൂചന ലഭിച്ചതോടെ പാലക്കാട് സ്വദേശിനിയായ ഭര്‍തൃമതിയെത്തേടി അച്ഛനും കുടുംബവും ഗുരുവായൂരിലെത്തിയെങ്കിലും ഇവര്‍ വീണ്ടും മുങ്ങുകയായിരുന്നു.
വീട്ടുകാര്‍ ക്ഷേത്രക്കുളത്തിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്തുവച്ചാണ് യുവതിയെയും കാമുകനെയും കണ്ടെത്തിയത്. ബന്ധുക്കളെ കണ്ട യുവതി ഓട്ടോ റിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ക്ഷേത്ര സുരക്ഷ ജീവനക്കാരന്‍ പോലിസിനെ വിളിക്കാന്‍ ശ്രമിച്ചു. വിഷയം കൈ വിട്ടു പോകുമെന്ന് കണ്ട യുവതി മാതാപിതാക്കളോടൊപ്പം പോകാന്‍ തയാറാണെന്നു പറഞ്ഞു സമയോചിതമായ ആസൂത്രണം വീണ്ടും നടത്തിയത്. യുവതിയും ബന്ധുക്കളും ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്കു നടക്കുന്നതിനിടെ ഇവര്‍ വീണ്ടും മുങ്ങുകയായിരുന്നു.
തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ചെന്നൈ മെയില്‍ ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. എഞ്ചിന്‍ വേര്‍പ്പെട്ട ട്രെയിന്‍ മീറ്ററുകളോളം മുന്നോട്ട് പോയി. എന്നാല്‍ വേഗത കുറവായത് കാരണം വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കപ്ലിംഗില്‍ വന്ന പിഴവാണ് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ വീണ്ടും യാത്ര പുറപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍. ലിയശാല ചിത്രനഗര്‍ ടി സി 23/391/(3) കല്യാണിമന്ദിരത്തില്‍ ജയദേവ് (20) ആണ് അറസ്റ്റിലായത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജൂലൈ 21നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ് പ്രതി ഒളിവില്‍ പോയി. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു.
പരാതിയില്‍നിന്ന് പിന്തിരിപ്പിക്കാനായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശം കത്ത് കൊടുത്തുവിട്ടു. ഈ കത്ത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിനു കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയോടെ ജയദേവിനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മൊഴി നേരത്തെ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
തലസ്ഥാന നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജയദേവ് നിരവധി ക്രിമിനല്‍കേസില്‍ പ്രതിയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന് ബോംബെറിഞ്ഞതിന് കരമന പൊലീസില്‍ കേസുണ്ട്. ചാല തമിഴ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ തല അടിച്ച് പൊട്ടിച്ചതിന് ഫോര്‍ട്ട് പൊലീസിലും രണ്ട് വീട് ആക്രമിച്ച കേസില്‍ തമ്പാനൂര്‍ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മീരാ മോഹന്‍ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വര്‍ക്കല ചാവര്‍കോട് സിഎച്എംഎം കോളെജിലാണ് സംഭവം. ഇന്നലെ രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാര്‍ മീരയെ ഇടിക്കുകയായിരുന്നു. പ്രൊജക്ട്റ്റ് സമര്‍പ്പിക്കാനായാണ് മീര കോളേജിലെത്തിയത്. കോളേജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഫോട്ടോ: കടപ്പാട് മാമ്മൂട് നിവാസികൾ
പത്താം ക്ലാസില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മകള്‍ക്ക് സമ്മാനം വാങ്ങാനായി ബൈക്കില്‍ പോയ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. ചീരംചിറ കുന്നുംപുറത്തു മൂലയില്‍ സതീശ്കുമാര്‍ (53) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മകള്‍ അര്‍ച്ചന (16) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അര്‍ച്ചനയ്ക്കു സമ്മാനമായി വള വാങ്ങിക്കൊടുക്കാന്‍ അര്‍ച്ചനയെക്കൂട്ടി ബൈക്കില്‍ തെങ്ങണയിലേക്കു പോയതാണു സതീശ്.
ബൈക്ക് ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയ കാറിനെ നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നു. കാര്‍ ഓടിച്ച വാകത്താനം നാലുന്നാക്കല്‍ കണ്ണന്‍ചിറ വെട്ടിക്കുന്നേല്‍ കുറ്റിയാനിയില്‍ ജിതിനെ (24) വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു കേസ്. ജിതിന്‍ ഓടിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു.
ജിതിന്‍ മദ്യലഹരിയിലാണു കാറോടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇടിയേറ്റ് ബൈക്കില്‍ നിന്നു തെറിച്ചു കാറിനു മുകളിലേക്കു വീണ സതീശിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറഞ്ഞ നിലയിലായിരുന്നു.
സ്‌പെയിനിലെ ബാര്‍സലോണയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50പേര്‍ക്ക് പരിക്കേറ്റു. ബാര്‍സലോണയിലെ റാംബ്ലാസ് തെരുവില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു.

ആക്രമണത്തിന് ശേഷം വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ള ഫോര്‍ഡ് ഫോക്കസ് കാറില്‍ കടന്നുകളഞ്ഞയാളെയാണ് വധിച്ചത്. ബാഴ്‌സലോണയ്ക്ക് സമീപം സാന്റ് ജസ്റ്റ് ഡെസ്‌വേര്‍ണിലായിരുന്നു സംഭവം. ചെക്ക്‌പോസ്റ്റില്‍ രണ്ട് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ സാന്റ് ജസ്റ്റ് ഡെര്‍വേണില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് അക്രമി പൊലീസ് വലയിലായത്. ഇതോടെ കാറിന്റെ ഡ്രൈവറെ പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലുമായി. മൊറോക്കന്‍ പൗരനായ ദ്രിസ് ഔകബിര്‍(28) ആണ് അറസ്റ്റിലായത്. ഇയാള്‍ കറ്റാലന്‍ നഗരമായ ഫിഗ്യൂറസില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2012ല്‍ ആണ് ഇയാള്‍ പുറത്തിറങ്ങിയത്.

അതേസമയം, രണ്ടാമതൊരു ആക്രമണത്തിന് ശ്രമം നടന്നു. അഞ്ച് ഭീകരരെ വെടിവച്ചുകൊന്നതായി സ്പാനിഷ് പൊലീസ് അറിയിച്ചു. കാംബ്രിൽസ് എന്ന സ്ഥലത്ത് വീണ്ടും ഭീകരാക്രമണം നടത്താനൊരുങ്ങുകയായിരുന്നു സംഘമെന്നാണ് പൊലീസ് നൽകുന്ന വിവരം. കാംബ്രിൽസ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്.
ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് സംഭവം നടന്ന സെന്‍ട്രല്‍ ബാര്‍സലോണയിലെ ലാസ് റാംബ്ലലാസ്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനവിലക്കുള്ളതാണ്. ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കാണ് വാന്‍ ഓടിച്ചുകയറ്റുകയറ്റിയത്. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി. 2004ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറിലേറേപ്പേരാണു നീസ്, ബെര്‍ലിന്‍,ലണ്ടന്‍, സ്റ്റോക്കോം എന്നിവിടങ്ങളില്‍ മരിച്ചത്.

അതേസമയം സംഭവസ്ഥലത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. സായുധരായ രണ്ടുപേര്‍ സ്ഥലത്തെ ബാറില്‍ ഒളിച്ചിട്ടുള്ളതായി വാര്‍ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. ആക്രമണം നടന്ന ലാസ് റാംബ്‌ലാസ് 1.2 കിലോമീറ്റര്‍ നീളത്തിലുള്ള തെരുവ് തിരക്കേറിയ വ്യാപാരകേന്ദ്രമാണ്. ഇവിടെ കാല്‍നട മാത്രമാണ് അനുവദിക്കുക. ഈ തെരുവിന്റെ ഒരു അറ്റത്തുനിന്ന് മറ്റേയറ്റത്തേക്കാണു വാന്‍ അമിതവേഗത്തില്‍ ഓടിച്ചുകയറ്റിയത്.