Latest News

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി .താന്‍ അവിവാഹിതയാണെന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ ഒന്നിക്കാന്‍ സമ്മതിക്കില്ല എന്നും കാമുകനോട് കള്ളം പറഞ്ഞാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്‌ .എന്നാല്‍ ഭാര്യയെ തിരക്കി യഥാര്‍ഥ ഭര്‍ത്താവ് പോലീസിനെയും കൂട്ടി വന്നപ്പോള്‍ ആണ് യുവതിയുടെ കള്ളി വെളിച്ചത്തായത് .ഭര്‍ത്താവും മക്കളുമുള്ള സ്വകാര്യ സ്കൂള്‍ ടീച്ചറാണ് ഈ ആള്‍മാറാട്ടക്കഥയിലെ നായിക .ടീച്ചര്‍ കബളിപ്പിച്ചതാകട്ടെ ഭര്‍ത്താവിനെയും കാമുകനെയും പിന്നെ രണ്ടു കുരുന്നു കുട്ടികളെയും. അക്കഥ ഇങ്ങനെ:

മംഗളൂരുവിനടുത്ത് ബല്‍ത്തങ്ങാടിയില്‍ സ്വകാര്യ വിദ്യാലയത്തില്‍ പ്രധാനാധ്യാപികയാണ് ഈ യുവതി. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബല്‍ത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് യുവതി മംഗളൂരുവില്‍ ഒരു ഗ്രാമത്തിലുണ്ടെന്ന് അറിയുന്നത്. പോലീസ് ഭര്‍ത്താവിനെ കൂട്ടി ഗ്രാമത്തിലെത്തി യുവതിയെ കൈയോടെ പിടികൂടിയതോടെയാണ് കഥകള്‍ പലതും പുറത്താകുന്നത്. ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ യുവതി ഒരാളെ പരിചയപ്പെട്ടു. പരിചയം പ്രണയത്തിലേക്ക് മാറി. താന്‍ അവിവാഹിതയാണെന്നും പേര് രമ്യയെന്നാണെന്നും ആണ് യുവതി  കാമുകനോട് പറഞ്ഞിരുന്നത്.ഒടുവില്‍  വീട്ടുകാര്‍ കല്യാണത്തിനു സമ്മതിക്കില്ലെന്ന് പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി.

ഇവര്‍ ജോലി ചെയ്തിരുന്ന സ്കൂളിലെ മറ്റൊരു അധ്യാപികയായ രമ്യയുടെ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയാണ് വിവാഹ രജിസ്‌ട്രേഷനും മറ്റുമായി രേഖകള്‍ വ്യാജമായി ഉണ്ടാക്കിയത്. ടാപ്പിംഗ് തൊഴിലാളിയാണ് ഇവരുടെ  ഭര്‍ത്താവ്. ഒന്‍പത്, നാല് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു മക്കളുമുള്ള യുവതി അവിവാഹിതയാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവാവിനെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍  പറയുന്നു . നാട്ടുകാര്‍ക്കൊപ്പം ഭര്‍ത്താവ് എത്തിയപ്പോള്‍ ഇവരെ അറിയില്ലെന്നും തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ യുവതിയെ   കോടതിയില്‍ ഹാജരാക്കും. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസില്‍ ആണ് രണ്ടാം  വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നത് . വ്യാജപേരില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്നാണ്  യുവതി പറയുന്നത്. അഭിഭാഷകന്‍ മുഖേന മുദ്രപത്രത്തില്‍ ബന്ധം വേര്‍പിരിഞ്ഞതായി എഴുതി ഒപ്പുവച്ചാണ് യുവതിയെ ആദ്യ ഭര്‍ത്താവ് പോകാന്‍ അനുവദിച്ചത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് എതിരെ രണ്ടു ദിവസമായി ഒരു വാര്‍ത്ത‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വച്ച് പാറി നടക്കുന്നുണ്ട്. വാര്‍ത്തയുടെ സാരാംശം ഇപ്രകാരമാണ്.

കൊച്ചിയിലെ ഒരു പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറയുന്നു . ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണോ ഞാന്‍ എന്നു താരം ചോദിച്ചത്രേ.എന്നാല്‍ ഇതിനു പിന്നില്‍ വല്ല സത്യവും ഉണ്ടോ ?.അത് ധര്‍മജന്‍ തന്നെ പറയും ,അതിങ്ങനെ :

ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ആ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം എന്നും ധര്‍മ്മജന്‍ പറയുന്നു .

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അത് കേരള ജനതയോടുള്ള അവഹേളനമാണ് എന്ന് കൃത്യമായി പറയേണ്ടിയിരിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി. പണത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും മാഫിയാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ കയ്യേറ്റങ്ങള്‍ തകര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അതിനെ രക്ഷിക്കാന്‍ മതത്തിന്റെ ചിഹ്നങ്ങളുമായി വന്നു വര്‍ഗീയ പ്രീണനം ആണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കും എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും നിരന്തരം പറയുമ്പോള്‍ ഓരോ ദിവസം എന്നോണം അവിടെ കയ്യേറ്റം വര്‍ദ്ധിച്ചു വരുന്നതായി നാം കാണുന്നു. കയ്യേറ്റങ്ങള്‍ തടയുന്നതിനായുള്ള മാര്‍ഗമായി ഏറ്റവും പുതുതായി കുരിശ് വിഷയം നമ്മള്‍ കാണുന്നുണ്ട്. ലോകത്തെ ഒരു വിശ്വാസിയും കുരിശിന്റെ ദുരുപയോഗം അംഗീകരിക്കുകയില്ല എന്നു ഉറപ്പുള്ള കാര്യമാണ്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഏറ്റവും വലിയ പ്രവാചകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം തന്നെ വന്ന് ആ കുരിശ് എടുത്ത് മാറ്റുമായിരുന്നു. കാരണം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടിയും ഇത്രയധികം പോരാടുന്ന ഒരു മഹനീയ വ്യക്തിത്വം പോപ്പ് ആയി നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൂടെയുള്ള എല്ലാവരും ഈ നടപടിയെ പിന്താങ്ങിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ ആംആദ്മി പാര്‍ട്ടി അറിയിച്ചു.

കയ്യേറ്റ ഭൂമിയിലെ കുരിശിന് എന്ത് പുണ്യമാണുള്ളത്? പക്ഷെ പുരോഹിതന്മാരെ വളരെ മോശമായി ചിത്രീകരിച്ച മുഖ്യമന്ത്രി വിശ്വാസികളുടെ പിന്നാലെ കൂടിയിരിക്കുകയാണ്. വിശ്വാസികള്‍ക്ക് വേണ്ടാത്ത കുരിശ് മുഖ്യമന്ത്രി ചുമക്കുന്നത് എന്തിന് വേണ്ടിയാണ് ? ഇത് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള അടവ് മാത്രമാണ് എന്നു നമ്മള്‍ തിരിച്ചറിയുക. തീര്‍ച്ചയായും ഇതിനോട് പ്രതിരോധിക്കുക തന്നെ വേണം. മത വിശ്വാസങ്ങളുടെ പേര് പറഞ്ഞ് കയ്യേറ്റങ്ങള്‍ തടയാന്‍ ആര് തന്നെ ശ്രമിച്ചാലും വിശ്വാസികള്‍ അടക്കം കേരളം മുഴുവന്‍ സര്‍ക്കാറിന് എതിരെ രംഗത്തു വരണം.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയ നാള്‍ തന്നെ സി പി എം പ്രവര്‍ത്തകരും, മന്ത്രി എം എം മണിയും കയ്യേറ്റക്കാരുടെ കൂടെ നിന്ന് സബ് കളക്റ്റര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നിന്നുവെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

പറക്കു കാറിന്റെ കൊമേഴ്‌സ്യല്‍ ഡിസൈനുമായി സ്ലോവാക്യന്‍ കമ്പനി. ഏതാണ്ട് ഒരു മില്യണ്‍ യുഎസ് ഡോളറിലധികം വില വരും(ഏതാണ്ട് 6.4 കോടി ഇന്ത്യന്‍ രൂപ) കാറിനെന്ന് എയറോമൊബില്‍ കമ്പനി പറയുന്നു.
2020 ഓടെ ആദ്യ കാര്‍ വില്‍പ്പനയ്‌ക്കെത്തും. കാറുകള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ് കമ്പനി.
മൊണാക്കോയില്‍ നടക്കുന്ന ടോപ് മാര്‍ക്വസ് ഷോയിലാണ് കാര്‍ ഡിസൈന്‍ പ്രദര്‍ശിപ്പിച്ചത്. സ്റ്റാര്‍ട്ട് ചെയ്ത് മൂന്ന് മിനിറ്റിനുള്ളില്‍ കാറിന് ഫ്‌ളൈറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയും. ഒരേ സമയം റോഡിലും ഓടിക്കാം. ചിറകുകള്‍ മടക്കിവെച്ചാണ് റോഡിലെ ഓട്ടം.

Image result for /slovakia-based-company-unveiled-the-commercial-design-for-a-flying-car
ആദ്യതവണ 500 പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. കാറിന് പറക്കാന്‍ എയര്‍ഫീല്‍ഡോ ടേക്ക് ഓഫിനായി നിയമാനുസൃതമായ ഇടമോ വേണ്ടിവരും. ഡ്രൈവിങ്ങ് ലൈസന്‍സിനൊപ്പം പൈലറ്റ് ലൈസന്‍സും ഉള്ളവര്‍ക്കേ പറക്കും കാര്‍ ഓടിക്കാനാകൂ എന്ന് എയറോ മൊബില്‍ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സ്റ്റീഫന്‍ വെഡോക്‌സ് പറഞ്ഞു.
വ്യോമ, റോഡ് ഗതാഗത നിയമങ്ങള്‍ പാലിച്ച് മാത്രമേ പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കൂകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

മഹേന്ദ്ര സിംഗ് ധോണിയ്‌ക്കൊരു പിന്‍ഗാമിയുണ്ടെങ്കില്‍ അത് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരം റിഷഭ് പന്ത് ആയിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ യുവതാരം സാം ബില്ലിംഗ്‌സ്. സ്‌ക്രോള്‍ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സാം ബില്ലിംഗ്‌സണ്‍ ഇക്കാര്യം പറയുന്നത്.
പന്ത് ബാറ്റിംഗിലും കീപ്പിംഗിലും ഒരു പ്രതിഭാസമാണ്, ആദ്യത്തെ കുറച്ച് മത്സരത്തിനുള്ളില്‍ തന്നെ അദ്ദഹം അത് തെളിയിച്ച് കഴിഞ്ഞു. ധോണി നില്‍ക്കുന്നത് പോലെയാണ് അവന്‍ സ്റ്റംമ്പിന് പുറകില്‍ നില്‍ക്കുന്നത്, ധോണി പടിയിറങ്ങിയാല്‍ പന്ത് ആയിരിക്കും പിന്‍ഗാമിയെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇതൊരു വലിയ വാക്ക് ആണെന്ന് എനിക്കറിയാം, എന്നാല്‍ നിങ്ങള്‍ക്ക് ധോണിയുടെ പിന്‍ഗമിയായി അവനെ കാണാം എന്നെനിക്കുറപ്പുണ്ട്
  ബില്ലിംഗ്‌സണ്‍ പറയുന്നു

താന്‍ ആദ്യം തന്നെ റിഷദിന്റെ   ബാറ്റിംഗ് കണ്ടപ്പോള്‍ തന്നെ ഇക്കാര്യം മനസ്സിലാക്കിയതാണെന്നും ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്ത് ബില്ലിംഗ്‌സണ്‍ പറയുന്നു. അന്ന് പരിശീലനത്തിനിടെ നഥാന്‍ കോള്‍ട്ടറെയും ക്രിസ് മോറിസിനെയും ഫിറോഷ്‌ലയില്‍ അടിച്ചുതകര്‍ത്ത പന്ത് ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും ബില്ലിംഗ്‌സണ്‍ തുറന്ന് പറയുന്നു.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പന്ത് 15 മത്സരങ്ങലില്‍ നിന്ന് 339 റണ്‍സും നേടിയിട്ടുണ്ട്. വന്‍ ഷോട്ട് പായിക്കാനുളള കഴിവാണ് റിഷഭിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഐപിഎല്ലിൽ കിങ്ങ്സ് ഇലവൻ പഞ്ചാബിന് എതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 191 റൺസെന്ന വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ പട്ടികയിൽ ഒന്നാമതെത്തി.

ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ ഹഷീം അംലയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 191 റൺസാണ് പഞ്ചാബ് നേടിയത്. 60 പന്ത് നേരിട്ട അംല 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പടെ 104 റൺസാണ് നേടിയത്. 18 പന്തിൽ 40 റൺസ് എടുത്ത നായകൻ ഗ്ലെൻമാക്സ്‌വെല്ലും അംലയ്ക്ക് മികച്ച പിന്തുണ നൽകി.

പഞ്ചാബിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് തകർപ്പൻ തുടക്കമാണ് നേടിയത്. ആദ്യ ആറ് ഓവറുകളിൽ ടീം സ്കോർ 80 കടന്നു. 18 പന്തിൽ 37 റൺസ് എടുത്ത പാർഥിവ് പട്ടേലും ജോസ് ബട്‌ലറുമാണ് മുംബൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പാർഥിവ് പുറത്തായതിന് ശേഷം പിന്നീടെത്തിയ യുവതാരം നിതീഷ് റാണയും ആക്രമിച്ചു കളിച്ചതോടെ മുംബൈ വിജയത്തിലേക്ക് കുതിച്ചു. 37 പന്തിൽ 5 സിക്സറുകളും 7 ഫോറുകളുമുൾപ്പടെ 77 റൺസാണ് ബട്‌ലർ നേടിയത്. 34 പന്തിൽ 7 സിക്സറുകളുടെ അകമ്പടിയോടെ നിധീഷ് റാണ 62 റൺസാണ് നേടിയത്. ഇരുവരെടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ 27 പന്ത് ബാക്കി നിൽക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്.

നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന വാദം ഉന്നയിച്ച് ദമ്പതികൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഇന്ന് രാവിലെ കേസിൽ വിധി പറഞ്ഞത്.

തമിഴ്നാട് മധുര ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശൻ-മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി രംഗത്ത് വന്നത്. കുട്ടിക്കാലത്ത് നാടുവിട്ട് പോയ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞാണ് ധനുഷ് എന്നായിരുന്നു ഇവരുടെ വാദം.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഞെട്ടലുണ്ടാക്കിയ ഈ അവകാശവാദം തള്ളി ധനുഷും കുടുംബവും രംഗത്ത് വന്നിരുന്നു. എന്നാൽ ദമ്പതികൾ മകനാണെന്ന അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

1985 ൽ നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥപേര് കലൈശെല്‍വന്‍ എന്നാണെന്ന് ഇവർ ഹർജിയിൽ പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്ന മകൻ സ്കൂൾ പഠന കാലത്ത് നാടു വിട്ടതാണെന്നും ഇയാളെ സംവിധായകൻ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ദമ്പതിമാർ ആരോപിച്ചു.

ഇതിന് കലൈശെല്‍വന്‍റെ ജനന സർട്ടിഫിക്കറ്റ് രേഖകളും സ്കൂൾ രേഖകളും ദമ്പതിമാർ ഹാജരാക്കിയിരുന്നു. എന്നാൽ ശരീരത്തിലെ തിരിച്ചറിയാനുള്ള അടയാളങ്ങൾ ദമ്പതിമാർ പറഞ്ഞത് ധനുഷിന്റെ ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇത് വിദഗ്ദ്ധ ചികിത്സയിൽ മായ്ച്ച് കളഞ്ഞതാവാമെന്ന ദമ്പതികളുടെ സംശയത്തെ തുടർന്ന് കേസ് കോടതി വിശദമായി വാദം കേട്ടു.

മാതാപിതാക്കൾക്ക് പ്രതിമാസം 65000 രൂപ ജീവിതച്ചെലവിന് നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. പണം തട്ടിയെടുക്കാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ധനുഷിന്റെ കുടുംബം ഇതിനോട് പ്രതികരിച്ചത്.

“ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി പുതിയ സഭ തുടങ്ങാൻ പോവുകയാണോ?”കപ്പൂച്ചിയൻ വൈദികൻ. മൂന്നാറിൽ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടാണ് വൈദികന്റെ ഈ പ്രതികരണം.

മൂന്നാറിൽ സ്ഥലം കൈയേറി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് രാവിലെ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ ഈ​ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂവകുപ്പ് അധികൃതർക്കെതിരെ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിച്ചുകൊണ്ടാണ് കപ്പൂച്ചിയൻ വൈദികനായ ജിജോ കുര്യൻ തന്റെ ഫെയ്‌സ് ബൂക്കിലൂടെ പരിഹസിച്ചത്.

“മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി. “പൊളിക്കലല്ല, ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം” എന്ന്. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തൊടങ്ങാന്‍ പോവ്വ്വാ?” എന്നാണ് ഫാദർ ജിജോ കുര്യന്റെ പോസ്റ്റ്. പോസ്റ്റ് ഇട്ട് മിനിട്ടുകൾക്കുളളിൽ പലരും അതിനോട് പ്രതികരിച്ച് രംഗത്ത് വന്നു.

നേരത്തെ യാക്കോബായ നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് റവന്യൂവകുപ്പിന്റെ ഈ നടപടിയെ ന്യയീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു.

മൂന്നാറിൽ ഭൂമി കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.

“പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം. “കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്. കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്. എല്ലാം പരസ്യമായി പറയാന്‍ കഴിയില്ല,

ഇന്ന് രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും നല്‍കിയതായി പരാതി. മൈസൂരുവിലെ പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്ന ലോക്കാന്റോയിലാണ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും നല്‍കിയിരിക്കുന്നത്. ഈ സൈറ്റില്‍ പെണ്‍കുട്ടികളെ ഫോണ്‍ നമ്പര്‍ കണ്ട നിരവധി പേരാണ് വിദ്യാര്‍ത്ഥിനികളെ ദിവസേന വിളിച്ചിരുന്നത്. അപരിചിതരുടെ ഫോണ്‍ വിളികള്‍ കൂടിയപ്പോഴാണ് നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യം പെണ്‍കുട്ടികള്‍ അന്വേഷിച്ചത്.മൈസൂരുവിലെ കോളേജില്‍ പഠിക്കുന്ന ചില പെണ്‍കുട്ടികളുടെ ഫോണിലേക്ക് അപരിചിതരുടെ ഫോണ്‍ വിളികള്‍ വര്‍ദ്ധിച്ചതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടത്.

അശ്ലീലച്ചുവയിലാണ് പലരും സംസാരം ആരംഭിച്ചതത്രേ. ഫോണ്‍ വിളിച്ച ചിലരാണ് പെണ്‍വാണിഭ സൈറ്റില്‍ നിന്നാണ് ലഭിച്ചതെന്നും പറഞ്ഞത്.മൈസൂരുവിലെ ഒരു പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുമാണ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ഒരേ കോളേജില്‍ നിന്നുള്ള ഇത്രയും വിദ്യാര്‍ത്ഥിനികളുടെ നമ്പറും ചിത്രങ്ങളും നല്‍കിയതിന് പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെയും നിഗമനം.കോളേജില്‍ അഡ്മിഷന്‍ സമയത്ത് നല്‍കിയ അതേ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നത്.

ഇന്ത്യക്കാര്‍ക്ക് നേരെ അയർലൻഡിലും വംശീയ അവഹേളനം . ‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ എന്ന് ഏതാനും ഇന്ത്യക്കാരായ സഹയാത്രികരോടു ട്രെയിൻയാത്രയ്ക്കിടെ ഒരു സ്ത്രീ ആക്രോശിക്കുന്നതും വംശീയാധിക്ഷേപം നടത്തുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ലൈംറിക് കോർബർട് സ്റ്റേഷനിൽനിന്നു ലൈംറിക് ജംക്‌ഷനിലേക്കുള്ള യാത്രയ്ക്കിടെ കഴി​ഞ്ഞ ഞായറാഴ്ചയാണു സംഭവമെന്ന് ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീയുടെ വംശീയ അധിക്ഷേപം പത്തുമിനിറ്റോളം നീണ്ടു. തടയാൻ ചെന്നവരോടും അവർ കയർത്തു. 16 മിനിറ്റിനുശേഷം അധിക്ഷേപത്തിന് ഇരയായ യാത്രക്കാർ ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയി.സംഭവത്തിന്റെ ഒന്നിലധികം വിഡിയോകളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും ഐറിഷ് റെയിൽ അധികൃതർ പറഞ്ഞു.

Copyright © . All rights reserved