Latest News

ഇന്ത്യൻ യുവമിഥുനങ്ങൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി മെയിൽ ഓൺലൈൻ .കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ മലയാളി യുവതി ഹൈദരാബാദിലെ ടെക്കി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ആണ്  ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ തത്സമയം പോണ്‍ സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്ന് സൈബര്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹൈദരാബാദ് സംഭവത്തില്‍ ഭാര്യ അറിയാതെ ആയിരുന്നു ഭര്‍ത്താവിന്റെ ഇടപാട് എങ്കിലും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ നടത്തുന്ന ആയിരക്കണക്കിന് പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്‍ സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്. ഇതു മുതലെടുത്താണ് പലരും ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ചില ഇന്ത്യന്‍ ദമ്പതികള്‍ക്ക് പോണ്‍ വിപണിയില്‍ വലിയ ജനപ്രീതിയാണെന്നും ഇവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് മില്യണ്‍ കടന്നതായും മെയില്‍ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിങ് നടക്കുന്നത്. രണ്ടായിരം പേര്‍ വരെ തത്സമയം ഇത്തരം വിഡിയോകള്‍ കാണും. പണം നല്‍കിയാല്‍ മാത്രമേ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയൂ.

ചില പോണ്‍ വെബ്‌സൈറ്റുകള്‍ രജിസ്‌റ്റേര്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം നല്‍കുക. ചില ദമ്പതികള്‍ ഇപ്പോള്‍ ഫുള്‍ടൈം കോണ്‍ട്രിബ്യൂട്ടേഴ്‌സായി മാറിയിരിക്കുകയാണെന്ന് ഡല്‍ഹി സൈബര്‍ ക്രൈം വിദഗ്ധന്‍ കിസ്ലേ ചൗധരി ചൂണ്ടിക്കാട്ടുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ ആവശ്യപ്രകാരമുള്ള ചെയ്തികള്‍ക്ക് ദമ്പതികള്‍ മുതിരണം. ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ടിപ്‌സാണ് ഇവരുടെ വരുമാനം. ദിവസം 25000 മുതല്‍ 30000 വരെ രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. അനായാസമുള്ള വരുമാനം എന്ന നിലയില്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും കിസ്ലേ ചൂണ്ടിക്കാട്ടുന്നു.

പുതുമുഖങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് സമ്പാദിക്കാന്‍ കഴിയുക. പരിചയ സമ്പന്നര്‍ 15 ലക്ഷം വരെയാണ് മാസം സ്വന്തമാക്കുന്നത് എന്ന് മറ്റൊരു സൈബര്‍ വിദഗ്ധനായ ദീപ് ശങ്കര്‍ പറയുന്നു. അനധികൃത ബിസിനസ് ആയതിനാല്‍ സൈബര്‍ പൊലീസ് ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. ഐ ടി ആക്ട് 2000 സെക്ഷന്‍ 67എ പ്രകാരം ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പുറം  രാജ്യങ്ങളിലാണ് ഇത്തരം സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നത്.

ലോകമെങ്ങും ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലെ പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷം തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു വ്യത്യസ്ഥ അനുഭവമായി മാറി . മലയാളികള്‍ ചെന്നെത്തുന്നിടം മലയാളത്തിന് മുതല്‍ക്കൂട്ടുതന്നെ എന്ന് ഒരിക്കല്‍ക്കൂടി അമേരിക്കന്‍ മലയാളികള്‍ തെളിയിച്ചു. പുതിയ തലമുറയ്ക്കും സഭാ വിശ്വാസത്തെ നേരിട്ടയുവാന്‍ ഉതകുന്ന വിതത്തിലുള്ള കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ [ot-video][/ot-video]ദൃശ്യാവിഷ്‌ക്കാരം അവിസ്മരണീയമായി. സെന്റ് മേരീസ് ചര്‍ച്ച് കൂദാശ ചെയ്തതിനു ശേഷമുള്ള ആദ്യ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളാണ് ഇന്നലെ ദേവാലയത്തില്‍ നടന്നത്. ശനിയാഴ്ച വൈകിട്ട് റവ. ഫാ. റൂബന്‍ താന്നിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉയിര്‍പ്പുതിരുന്നാളിന്റ ആഘോഷമായ പാട്ടുകുര്‍ബാന നടന്നു. സുവിശേഷ വായനയ്ക്കു ശേഷം കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരവും തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായി കത്തിച്ച മെഴുകുതിരകളുമേന്തിയ പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് റവ.ഫാ. റൂബന്‍ വിശ്വാസികള്‍ക്ക് ഉയിര്‍പ്പ് തിരുന്നാള്‍ സന്ദേശം നല്‍കി. ഇടവകയുടെ കീഴിലുള്ള പാസഡീന, പിയര്‍ലാന്റ് പര്‍ക്വെ , ഷാഡോക്രിക്, സണ്‍റൈസ്, ആഷ്‌ലി പോയിന്റ്, ക്ലിയര്‍ ലേക്ക്, ലീഗ് സിറ്റി എന്നീ വാര്‍ഡുകളില്‍ നിന്നുമായി 500ല്‍ പരം വിശ്വാസികള്‍ ഉയിര്‍പ്പുതിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആഘോഷമായ സ്‌നേഹവിരുന്നോടെ ഉയിര്‍പ്പ് തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. ട്രസ്റ്റിമാരായ ഫ്‌ളമിംഗ് ജോര്‍ജ്ജ്, അഭിലാഷ് ഫ്രാന്‍സീസ്, ജെയിംസ് ഗ്രിഗറി, ടോണി ഫിലിപ്പ് എന്നിവര്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി.

മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് ബോളിവുഡ് ഗായകൻ സോനു നിഗം വിവാദത്തിൽ. വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്ന് സോനു നിഗം ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും അദ്ദേഹം രണ്ടാം ട്വീറ്റില്‍ ചോദിച്ചു.
മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നു.

കെഎസ്ആർടിസി ബസിൽ നിന്നു വീണ് യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി(28), മകൻ ഋതുവേദ് (എട്ടു മാസം) എന്നിവരാണു മരിച്ചത്.

ഇന്നലെ രാവിലെ 11.45ന് തെക്കിൽ ആലട്ടി റോഡിലെ പെർളടുക്കത്താണ് രജനിയുടെ അമ്മ രോഹിണിയും മകൾ ആതികയും കണ്ടുനിൽക്കെ അപകടം നടന്നത്. രോഹിണിയുടെ കൊളത്തൂരിലുള്ള സഹോദരിയുടെ വീട്ടിൽ വിഷു ആഘോഷിച്ചതിനു ശേഷം കാനത്തൂരിലെ വീട്ടിലേക്കു തിരിച്ചുപോകാൻ ബസിൽ കയറുന്നതിനിടെയാണ് അപകടം.

ആതികയെയും കൂട്ടി രോഹിണി ബസ് ഡ്രൈവറുമായി സംസാരിക്കുന്നതിനിടെ രജനി പിൻഭാഗത്തെ വാതിലിലൂടെ ബസിൽ കയറുകയായിരുന്നു. ഇവർക്കു പോകേണ്ട ചെർക്കള വഴിയുള്ള ബസല്ലെന്നു പറഞ്ഞു ഡ്രൈവർ ബസ് മുന്നോട്ടെടുത്തു.

ഈ സമയം രജനിയും കുഞ്ഞും ബസിന്റെ സ്റ്റെപ്പിലായിരുന്നു. ബസിൽ നിന്നു വീണ രജനിയെയും കുഞ്ഞിനെയും വലിച്ചിഴച്ചു ബസ് രണ്ടു മീറ്ററോളം മുൻപോട്ടു നീങ്ങുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരും തൽക്ഷണം മരിച്ചു.

കാനത്തൂർ മൂടേംവീട്ടിലെ പരേതനായ രാമകൃഷ്ണൻ ആചാരിയുടെ മകളാണു രജനി. രഞ്ജിത്ത് ഏകസഹോദരനാണ്. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാനത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ യുവ ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സത്യം. വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ ദമ്പതികള്‍ ഒടുവില്‍ തിരിച്ചറിഞ്ഞു തങ്ങള്‍ സഹോദരനും സഹോദരിയുമാണെന്ന്. കുട്ടികളുണ്ടാകുന്നതിനുള്ള ഐവിഎഫ് ചികിത്സയുടെ ഭാഗമായി നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ദമ്പതികള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.

മിസിസിപ്പിയിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് പേരുടെയും ഡിഎന്‍എ സാമ്പിളിലെ സാമ്യതയില്‍ സംശയം തോന്നിയാണ് ലാബ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയത്. ആദ്യം ദമ്പതികള്‍ തമ്മില്‍ ഫസ്റ്റ് കസിന്‍ ബന്ധമാണെന്ന് ലാബ് അധികൃതര്‍ കരുതി. നേരത്തെ അപ്രകാരം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ വയറ്റില്‍ പിറന്ന സഹോദരനും സഹോദരിയുമാണ് ഈ ദമ്പതികളെന്ന് വിശദമായ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.

1984ല്‍ ജനിച്ച ഇരുവരും ഇരട്ട സഹോദരങ്ങളായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിന് ശേഷം  ഇരുവരെയും ഓരോ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പഠനകാലത്ത് കണ്ടുമുട്ടിയ സഹോദരനും സഹോദരിയും പ്രണയത്തിലായി. ബന്ധമൊന്നും അറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികളുടെ മുഖഛായയിലെ സാമ്യത്തെക്കുറിച്ച് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്.

തങ്ങള്‍ ഒരു വയറ്റില്‍ പിറന്ന സഹോദരങ്ങളാണെന്ന സത്യം അംഗീകരിക്കാന്‍ ഇരുവര്‍ക്കും ആദ്യം വൈമനസ്യം തോന്നി. ഡോക്ടര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ഇവരുടെ പ്രതികരണം. ഡോക്ടര്‍ തമാശ പറയുകയാണെന്നാണ് കരുതിയത്. ഒടുവില്‍ വിഷമത്തോടെയാണെങ്കിലും അവര്‍ ആ സത്യം തിരിച്ചറിഞ്ഞു.

വിശന്നാൽ കണ്ണ് കാണില്ല എന്ന് പറയുന്നത് എത്രയോ ശരിയെന്ന്  കുട്ടികൊമ്പനും അപകടകാരിയായ മുതലയും തമ്മിൽ നടക്കുന്ന ഒരു ജീവൻ മരണപോരാട്ടത്തിന്റെ  വീഡിയോ കണ്ടാൽ മനസ്സിലാകും. സംഭവം നടക്കുന്നത് ഈ കഴിഞ്ഞ പത്താം തിയതിയാണ്. ആഫ്രിക്കയിലെ മലാവിയിലുള്ള ലീവോണ്ടേ നാഷണൽ സഫാരി പാർക്കിൽ ആണ് സംഭവം ഉണ്ടായത്. വെള്ളം കുടിക്കാനായി നീങ്ങുന്ന ആനക്കൂട്ടം. കൂടെയുള്ള എല്ലാവരെയും പിന്നിലാക്കി കുട്ടിക്കൊമ്പൻ മുമ്പിൽ എത്തി വെള്ളം കുടിക്കാൻ ആരംഭിച്ചതും, ഭയം അൽപം പോലും തീണ്ടിയിട്ടില്ലാത്ത കില്ലർ മുതലയുടെ ചാട്ടവും ഒന്നിച്ചായിരുന്നു.

ചാട്ടത്തിൽ കുട്ടിക്കൊമ്പന്റെ തുമ്പിക്കയ്യിൽ കടിച്ചു തൂങ്ങിയ മുതല, കാര്യമായ ഒരു ഡിന്നർ കഴിച്ചേ മടങ്ങു എന്ന തീരുമാനത്തിൽ ആയി എന്നപോലെ കുട്ടിക്കൊമ്പനെ വീഴ്ത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു.. കുടഞ്ഞെറിയാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ ശ്രമവും പരാജയപ്പെടുന്നു.. ആദ്യം ഒന്ന് ഭയന്നോടിയ ആനക്കൂട്ടം.. അപകടം മനസിലാക്കിയ ആനക്കൂട്ടത്തിന്റെ പ്രത്യാക്രമണം… ചവിട്ടി പപ്പടം ആക്കും എന്ന് തിരിച്ചറിഞ്ഞ മുതല ഇന്നത്തെ ഡിന്നർ വേണ്ട തടി രക്ഷിക്കാം എന്ന തീരുമാനത്തിൽ ഇരയെ ഉപേക്ഷിക്കുന്നു… മലാവി സ്വദേശിയും യുകെയിൽ താമസക്കാരനുമായ അലക്സാണ്ടർ അമുളി എന്ന ബയോ മെഡിക്കൽ ശാസ്ത്രജ്ഞൻ പകർത്തിയ വീഡിയോ…

 

പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനൊപ്പം വയനാട് കാണാന്‍ പോയ യുവ അധ്യാപികയെ ഭര്‍ത്താവ് പിടികൂടി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നാണ് അധ്യാപികയെയും കാമുകനെയും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് പിടികൂടിയത്.ആലപ്പുഴയിലെ പ്രമുഖ പബ്ലിക് സ്‌കൂളിലെ മലയാളം അധ്യാപികയും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനുമാണ് കുടുങ്ങിയത്. സംഭവത്തില്‍ മാനഹാനി ഭയന്ന് രണ്ടു വീട്ടുകാരും പ്രശ്‌നം ഒതുക്കിത്തീര്‍ത്തതായിട്ടാണ് അറിയുന്നത്.

തിരുവനന്തപുരത്ത് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അധ്യാപിക വിദ്യാര്‍ഥിയായ കാമുകനൊപ്പം മുങ്ങിയത്.
രണ്ടു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകുകയാണെന്ന് പറഞ്ഞാണ് അധ്യാപിക കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നു ഇറങ്ങിയത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അധ്യാപികയെ ഭര്‍ത്താവ് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. എന്നാല്‍ അധ്യാപിക ട്രെയിനില്‍ നിന്നും കായംകുളത്ത് ഇറങ്ങിയ ശേഷം കാമുകനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം കാറില്‍ വയനാട്ടിലേക്കു യാത്ര തിരിച്ചു. തുടര്‍ന്ന് രാത്രി തിരുവനന്തപുരത്ത് എത്തിയതായും, താമസ സൗകര്യം ഒപ്പം ജോലി ചെയ്യുന്ന അധ്യാപികക്കൊപ്പം ശരിയായതായും അധ്യാപിക ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ പിറ്റേന്ന് തിരുവനന്തപുരത്ത് ഭാര്യയ്‌ക്കൊപ്പമുണ്ടെന്നു പറഞ്ഞ അധ്യാപികയെ ആലപ്പുഴയില്‍ വച്ച് ഭര്‍ത്താവ് കണ്ടതോടെയാണ് സംഭവം പാളിയത്. പ്രകോപിതനായ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. ഭാര്യ വയനാട്ടിലാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഭാര്യയുടെ കോള്‍ ഹിസ്റ്ററിയും എസ്എംഎസ് സന്ദേശങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടെയാണ് കാമുകനൊപ്പം വിനോദസഞ്ചാരത്തിനായി പോയതാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്നു ഭര്‍ത്താവും സുഹൃത്തുക്കളും വയനാട്ടിലെത്തി ഭാര്യയെയും കാമുകനെയും താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഇയാള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിദ്യാര്‍ഥിയെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം കൈമാറി. ഇരുവരെയും സസ്‌കൂളില്‍ നിന്നു മാനേജ്‌മെന്റ് പുറത്താക്കിയിട്ടുണ്ട്.

സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാളസിനിമയിലേക്ക് കടക്കുന്നത്.കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി ആരാധകർക്കും കുടുംബങ്ങൾക്കും രസിക്കുന്ന ചേരുവകൾ സിനിമയുടെ പ്രത്യേകതയാകും. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താൻ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക.

ഇവരെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കേരളത്തിലെ ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുശ്രീ കാരണം വക്തമാക്കിയത്. പുലിമുരുകനിൽ മോഹൻലാലിന്‍റെ നായിക ആകേണ്ടിയിരുന്നത് അനുശ്രീ. കമാലിനി മുഖർജി ആണ് പിന്നീട് മൈന എന്ന കഥാപാത്രം അവതരിപ്പിച്ചത്. അനുശ്രീയുടെ വാക്കുകൾ– “ലാലേട്ടനൊപ്പം ‘റെഡ്‌വൈനി’ൽ അഭിനയിച്ചിരുന്നു. പിന്നീട് ‘കനലി’ലേക്കും മറ്റൊരു സിനിമയിലേക്കും ലാലേട്ടനൊപ്പം ചാൻസ് വന്നിട്ട് ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ‘ഒപ്പം’ വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോൾ ലാലേട്ടൻ ചോദിച്ചു, ‘ഒടുവിൽ നീ വന്നു അല്ലേ’ എന്ന്. ‘അതെന്താ സംഗതി’ എന്നു പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇങ്ങനെ, ‘എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.’ ‘തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്’ എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീൻ കൂളായി. ഒരു ഞരമ്പിന്റെ പ്രശ്നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ‘ഇതിഹാസ’യിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കി ടക്കുകയായിരുന്നു. ‘ചന്ദ്രേട്ടനി’ലേക്ക് വിളിക്കുമ്പോൾ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ, സിദ്ധാർഥേട്ടൻ പറഞ്ഞത് ‘ഇനിയും നാലു മാസമുണ്ട് ഷൂട്ടിങ്ങിന്, ഫിസിയോതെറപ്പി കഴിഞ്ഞ് മിടുക്കിയായി വരൂ’ എന്നാണ്. ഫിസിയോതെറപ്പി ചെയ്ത് കുറച്ച് ഓക്കെയായി. വർക്കിനു ജോയിൻ ചെയ്തിട്ടും ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് പോയി ഫിസിയോതെറപ്പി ചെയ്ത് മടങ്ങിവരുമായിരുന്നു.
Image result for pulimurugan as heroin
ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടം. ‘പുലിമുരുക’നിൽ കമാലിനി മുഖർജി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നതാണ്. കഥ കേൾക്കുമ്പോഴാണ് ആക്‌ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോൾ വലിയ വിഷമമായി എന്നും അനുശ്രീ അഭിമുഖത്തിൽ പറഞ്ഞു.

Read more.. പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനൊപ്പം വയനാട് കാണാന്‍ പോയ യുവ അധ്യാപികയെ ഭര്‍ത്താവ് പിടികൂടി; ഇവര്‍ വീട്ടില്‍ നിന്നും പോയത് തിരുവനന്തപുരത്ത് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചു. പാര്‍ലമെന്റ് മണ്ഡത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 1,71,038 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിക്കൊണ്ട് ആധികാരികമായ വിജയമാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കരസ്ഥമാക്കിയത്.

5,15,325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.ഫൈസലിന് 3.44,287 വോട്ടുകള്‍ ലഭിച്ചു. 65,662 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ.എന്‍.ശ്രീപ്രകാശ് നേടിയപ്പോള്‍ നാലായിരത്തിലേറെ വോട്ടുകള്‍ നോട്ട കരസ്ഥമാക്കി. യുഡിഎഫും എല്‍ഡിഎഫും നില മെച്ചപ്പെടുത്തിയപ്പോള്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന വേങ്ങരയില്‍ 40, 529 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. മഞ്ചേരിയില്‍ 22,843, മലപ്പുറം 33,281, വള്ളിക്കുന്ന് 20,692, പെരിന്തല്‍മണ്ണ 8527, മങ്കട 19,262 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും ഭൂരിപക്ഷം നേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. 56 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫിന് 36 ശതമാനം ലഭിച്ചപ്പോള്‍ ബിജെപിക്ക് ഏഴ് ശതമാനം മാത്രമാണ് നേടാനായത്.

Copyright © . All rights reserved