ടോം ജോസ് തടിയംപാട്

തൊടുപുഴ സ്വദേശി സ്റ്റീഫന്‍ തോമസ് ഒരു വീട് നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തൊടുപുഴ-പാല റൂട്ടില്‍ നടുക്കണ്ടത് സ്ഥലം വാങ്ങിയത്. എന്നാല്‍ യുകെയില്‍ കുടുംബമായി ജീവിക്കുന്ന സ്റ്റീഫന്‍ ഒരു വീടുപണിത് അവിടെ ഹോളിഡേയ്ക്ക് ചെല്ലുമ്പോള്‍ താമസിക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനു പകരം ഇതു സമൂഹത്തിനുകൂടി ഉപയോഗപ്രദമാക്കുക എന്നാ ചിന്തയിലൂടെ വീട് എന്നത് 21000 ചതുരശ്ര അടിയില്‍ നാലു നിലയിലായി ഒരു റിട്ടയര്‍ മെന്റ് ഹോം എന്ന പദ്ധതിയാക്കി മാറ്റുകയായിരുന്നു.

ഇന്നു വിദേശത്ത് ജോലി തേടി പോകുന്നവരുടെ മിക്കവാറും മാതാപിതാക്കള്‍ ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അങ്ങനെയുള്ള കുറച്ചുപേര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് റിവര്‍ വ്യൂ റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്റ് എന്നപേരില്‍ ഈ സ്ഥാപനം നിര്‍മ്മിച്ചിരിക്കുന്നത്. പ്രായം ചെന്ന മാതാപിതാക്കള്‍ക്ക് എല്ല സൗകര്യങ്ങളും ഇവിടെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം വിദേശത്ത് നിന്നും നാട്ടി ചെല്ലുന്നവര്‍ക്ക് താമസിക്കാന്‍ ആറു മുറികളോട് കൂടിയ ഒരു വീടും ക്രമികരിച്ചിട്ടുണ്ട്. ഇതുകൂടാതെ നല്ല പാര്‍ക്കിംഗ് സൗകര്യവും നഴ്സിംഗ് സഹായവും ഇവിടെ ലഭ്യമാണ്. ഇവിടെ താമസിക്കുന്ന എല്ലാവരുടെയും സ്വകാര്യത പൂര്‍ണ്ണമായി സംരക്ഷിക്കുന്ന തലത്തിലാണ് റൂമുകളും ഹാളും കിച്ചനും എല്ലാം ക്രമികരിച്ചിരിക്കുന്നത്. മറ്റൊരു ആകര്‍ഷണം എന്നു പറയുന്നത് കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലമാണ് അങ്ങനെ നോക്കുമ്പോള്‍ എല്ലാ അര്‍ഥത്തിലും നല്ല നിലയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ഇതിന്റ ഉടമ സ്റ്റീഫന്‍ പറഞ്ഞു.

റിവവര്‍ വ്യൂ റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ജൂലൈ 29നു ബഹുമാനപ്പെട്ട മുന്‍ മന്ത്രിയും തൊടുപുഴ എംഎല്‍എയുമായ പി ജെ ജോസഫ് നിര്‍വഹിച്ചു. കരിങ്കുന്നം. ചുങ്കം,മ്രാല,എന്നി പള്ളി വികാരിമാര്‍ സന്നിഹിതരായിരുന്നു. യുകെയിലെ ഒട്ടേറെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന നന്മപ്രവര്‍ത്തികള്‍ കണ്ടോപ്പോളാണ് ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് മനസ്സില്‍ തോന്നിയത് എന്ന് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ സ്റ്റീഫന്‍ തോമസ് പറഞ്ഞു. ഇത്തരം ഒരു റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്റ് എന്നത് കേരളത്തില്‍ തന്നെ ആദ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കെങ്കിലും അവശ്യമുണ്ടെങ്കില്‍ താഴെ കാണുന്ന യു കെ നമ്പറിലോ അല്ലെങ്കില്‍ നാട്ടിലെ നമ്പറിലോ ബന്ധപ്പെടുക.

Phone number UK 00447872627423

00917592020344, 00919446226425 00919447330186