Latest News

ജോലി ഇല്ലാത്ത കാമുകനെ കല്യാണം കഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ കാമുകിയെ കാമുകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ മഹാബലി പുരത്താണ് സംഭവം. കമിതാക്കളായ ജെന്നിഫര്‍ പുഷ്പ(20) കാമുകന്‍ ജോണ്‍ മാത്യു (22) എന്നിവരാണ് മരിച്ചത്.ബിസിഎ പൂര്‍ത്തിയാക്കിയ ജെന്നിഫറിന് ക്യാമ്പസിന് സെലക്ഷനിലൂടെ ജോലി കിട്ടി, എന്നാല്‍ ജോണിന് ജോലി ഒന്നും ആയിരുന്നില്ല.ഇതാണ് വിവാഹം ചെയ്യാന്‍ കഴിയില്ല എന്ന് കാമുകി പറയാന്‍ ഇടയായ സാഹചര്യം .
ഇതിനെ ചൊല്ലി കമിതാക്കള്‍ വഴക്കിടുന്നത് പതിവായിരുന്നു .തയ്യല്‍ക്കാരന്‍ ആയ അച്ഛനെ സഹായിച്ചാണ് ജോണ്‍ കഴിഞ്ഞിരുന്നത് .ജോലി ഒന്നുമില്ലാത്ത ജോണിനെ വിവാഹം കഴിയ്ക്കാന്‍ ജെന്നിഫറിന്റെ വീട്ടുകാര്‍ സമ്മിതിച്ചില്ല. തുടര്‍ന്ന് പ്രണയം അവസാനിപ്പിയ്ക്കാമെന്ന് ജെന്നിഫര്‍ ജോണിനോട് പറഞ്ഞു.ബന്ധം അവസാനിപ്പിയ്ക്കുന്നതിന് മുന്നോടിയായി ജെന്നിഫറിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലി പുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെട്ടു.ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ജോണ്‍ കാമുകിയെ കൂട്ടിക്കൊണ്ട് പോയി കൊലപെടുത്തുകയായിരുന്നു .കാമുകി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ജോണ്‍ ജെന്നിഫറിന്റെ ഷാള്‍ ഉപയോഗിച്ച് അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു

ഗതാഗതമന്ത്രിയായി തോമസ് ചാണ്ടിയെ അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.എസ് മാധവന്‍. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍.എസ് മാധവന്‍ പറയുന്നു. സ്കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവ്ശിക്ഷ വിധിച്ച സംഭവം ചൂണ്ടിക്കാണിയാണ് എന്‍ എസ് മാധവന്റെ ആരോപണം.

ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വീറ്റിറിലൂടെയാണ് എന്‍ എസ് മാധവന്‍ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ശിക്ഷ വിധിച്ച വാര്‍ത്തയും ട്വീറ്റിനോടൊപ്പമുണ്ട്.

 സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റു രണ്ടുപേരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസില്‍ 2002ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കും എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷയും 500 കുവൈറ്റ് ദിനാര്‍ പിഴയും ചുത്തിയിരുന്നു.കുവൈറ്റ് ടൈംസ് ലേഖകനായിരുന്ന കെ.പി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.തുടര്‍ന്ന് തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയും മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

കുതിരയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കുതിര കടിച്ചു മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നെയാണ് കുതിര കടിച്ചത്.
പയ്യാമ്പലം ബീച്ചില്‍ വെള്ളിയാഴ്ച രാത്രി 7മണിക്കാണ് സംഭവം നടന്നത്. ബീച്ചിലെ സവാരിക്കുതിരക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതായിരുന്നു യുവാവ്. ഇതിനിടെ കുതിര നെഞ്ചില്‍ കടിക്കുകയായിരു്ന്നു.കുതിരയുടെ കടി മൂലമുണ്ടായ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ദുബൈയിൽ കെട്ടിടത്തിന് തീ പിടിച്ചു. ദുബൈ മാളിന് സമീപമുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് രാവിലെ 7.30 ഓടെ തീ ഉയരുന്നതായി കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
റോഡിൽ നിന്നും മെട്രോ സ്റ്റേഷനിൽ നിന്നും കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക് സാക്ഷികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോർട്ട് ചെയ്തു. സംഭവമറിഞ്ഞ പോലീസും മറ്റു ഫയർ എൻജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്.

Image result for /building-near-dubai-mall-catches-fire

നിരവധി കെട്ടിടങ്ങൾക്കിടയിൽ ഏതിനാണ്  തീ പിടിച്ചതെന്ന് വ്യക്തമല്ല. റെസിഡൻസ് ഫ്‌ളാറ്റുകളും ഷോപ്പിങ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നിരവധിയുള്ള പ്രദേശമാണിത്. ആർക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യങ്ങളൊന്നും അറിവായിട്ടില്ല.

ഏഴാം നിലയില്‍ നിന്നു ചാടിയുള്ള വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം പകര്‍ത്തിയ യുവതി അറസ്റ്റില്‍. എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരി ആത്മഹത്യശ്രമം നേരിൽ കണ്ടിട്ടും രക്ഷിക്കാനോ തടയാനോ ശ്രമിക്കാതെ അത് വീഡിയോയില്‍ പകര്‍ത്തിയതിനാണ് കേസ്.12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി കമ്പിയില്‍ തൂങ്ങി കിടക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും വ്യക്തമാണ്.യുവതി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്
ജോലിക്കാരി താഴെ റൂഫിലേക്ക് വീഴുന്നത് വരെ വീട്ടുടമസ്ഥ വീഡിയോ ചിത്രീകരിച്ചു. എന്നാല്‍ യുവതി സഹായത്തിന് അപേക്ഷിക്കുന്നത് കണ്ടിട്ടും വീട്ടുടമസ്ഥ ഗൗനിച്ചില്ലെന്ന് മാത്രമല്ല സംഭവങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. കമ്പിയില്‍ തൂങ്ങി കിടന്ന യുവതി കുറേനേരം സഹായത്തിന് അഭ്യര്‍ത്ഥിച്ച ശേഷം കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഒടുവില്‍ താഴെ വീണ യുവതിയെ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സാരമായ പരുക്കളുണ്ടെങ്കിലും യുവതി അപകടനില തരണം ചെയ്തു.

സ്‌പോണ്‍സറുടെ മകളായ ഇരുപത്തിരണ്ടുകാരിയെ കടന്നു പിടിച്ചു ചുംബിച്ച ഇന്ത്യക്കാരനായ യുവാവിനെതിരെ ദുബായ് പോലിസ് കേസ് എടുത്തു .24 വയസുള്ള ഇന്ത്യക്കാരനായ യുവാവിനെതിരെയാണ് പരാതിയെന്ന് മാത്രമാണ് വിവരം .ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .
പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് വീട് വൃത്തിയാക്കാനാണ് സ്‌പോണ്‍സറുടെ വീട്ടിലെത്തിയത്. ഇതിനിടെയാണ് യുവാവ് തന്നെ കടന്നു പിടിക്കുകയും ചുണ്ടുകളില്‍ ചുംബിച്ചതായും യുവതി ആരോപിക്കുന്നത്.

ഇന്ത്യന്‍ പൗരനായ യുവാവ് ദുബായില്‍ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെ ഇയാളെ സ്‌പോണ്‍സറുടെ വീട് വൃത്തിയാക്കാനായി ഏല്‍പ്പിച്ചിരുന്നു. ഇതിനായാണ് യുവാവ് സ്‌പോണ്‍സറായ അറബിയുടെ വീട്ടിലെത്തിയത്.സ്‌പോണ്‍സറുടെ ഭാര്യയോടൊപ്പമാണ് യുവാവ് വീട് വൃത്തിയാക്കാനെത്തിയത്. വീട് വൃത്തിയാക്കിയ ശേഷം യുവാവും മാതാവും വീട്ടില്‍ നിന്നിറങ്ങിയ ശേഷം, ഇയാള്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.തന്നോട് കുടിക്കാന്‍ വെള്ളം ആവശ്യപെട്ട യുവാവ് വെള്ളം കൊടുക്കുന്നതിനു ഇടയില്‍ തന്നെ കടന്നു പിടിച്ചു ചുംബിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത് .സ്‌പോണ്‍സറുടെ മകളുടെ പരാതിയില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണവും വിചാരണയും പൂര്‍ത്തിയായി കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക

ഗാനഗന്ധർവൻ യേശുദാസ് വീണ്ടും ഫോർട്ടുകൊച്ചിയിലെ വിശുദ്ധ യൗസേപ്പിന്റെ സന്നിധിയിലെത്തി. പതിവു തെറ്റിക്കാതെ നേർച്ചയൂട്ടും സംഗീതാർച്ചനയും പൂർത്തിയാക്കി.
വാക്ക് ഇക്കുറിയും തെറ്റിച്ചില്ല കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അച്ഛൻ അഗസ്റ്റിന്‍ ജോസഫിനോടൊപ്പം പാടിത്തുടങ്ങിയ അധികാരി വളപ്പിലെ വേദിയിൽ എഴുപ്പത്തിയേഴിന്റെ നിറവിൽ യേശുദാസ് വീണ്ടും പാടി.

ഫോര്‍ട്ട് കൊച്ചിയിലെ പഴയ വീടൊക്കെ അന്യംചേര്‍ന്നെങ്കിലും നേര്‍ച്ചയൂട്ടും സംഗീതാര്‍ച്ചനയും നടത്തുകയെന്ന വര്‍ഷങ്ങളുടെ പതിവിന് ഇനിയും മാറ്റമൊന്നുമില്ല. യൗസേപ്പ് പിതാവിന്റെ വണക്കമാസത്തിരുനാളിനോട് അനുബന്ധിച്ചാണ് പരിപാടികൾ. ഫോർട്ടുകൊച്ചി അധികാരിവളപ്പിലെ കപ്പേളയില്‍ സംഗീതാര്‍ച്ചനയുടെ ഭാഗമാകാന്‍ ഒട്ടേറെപേര്‍ എത്തിയിരുന്നു.

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ആർടിസി ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
തൊടുപുഴ-കട്ടപ്പന റോഡിൽ കുരുതിക്കളം വളവിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ബസിന്റെ മുൻഭാഗത്തുളള എൻജിനിൽനിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്നു വാഹനം നിർത്തി. യാത്രക്കാർ എമർജൻസി വാതിലിലൂടെ ഉടൻതന്നെ പുറത്തിറങ്ങി. 35 ഓളം യാത്രക്കാർ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്നു. തൊടുപുഴയിൽനിന്നും ഇടുക്കിയിൽനിന്നും മൂന്നു ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

ആലപ്പുഴയില്‍ നിന്നും അറിയാതെ എത്തിയ ഒരു മിസ്‌കോളില്‍ തുടക്കം; കോളുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ജംസീല ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷി മുങ്ങി; നാല് ദിവസം കഴിഞ്ഞു വന്നു കൊണ്ടു പോയ കുഞ്ഞിനെ ഇടക്ക് എത്തിച്ച് വീണ്ടും മുങ്ങി; മുണ്ടക്കയത്ത് നിന്നും കഞ്ചാവ് കടത്തിന് പിടികൂടിയ പെണ്‍കുട്ടിയുടെ പടം കണ്ട് ഞെട്ടിയത് തളിപ്പറമ്പുകാരാണ്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് തളിപ്പറമ്പില്‍ നിന്നും കാണാതായ പുഴക്കുളങ്ങര മുബീന മന്‍സിലിലെ ജംസീല എന്ന യുവതി കഞ്ചാവ് കടത്തില്‍ എത്തിപെട്ടതിന്റെ കഥ ഇങ്ങനെയാണ്. ഒരു വട്ടം ജംസീലയുടെ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷഫീക്ക് ഫോണ്‍ വിളി ഒരു പതിവാക്കി.

സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോകാന്‍ തക്ക വിധത്തില്‍ അവരുടെ ബന്ധം വളര്‍ന്നു. ഒരു നാള്‍ അവര്‍ ഷഫീക്കിനൊപ്പം ഒളിച്ചോടി. അതാണിപ്പോള്‍ കഞ്ചാവ് കടത്തിലേക്കും ജയിലാകാനും ജംസീലക്ക് വിധിച്ചത്. കുമിളി ചെക്കു പോസ്റ്റിന് സമീപം വെച്ച് മൂന്നര കിലോ ഗ്രാം കഞ്ചാവുമായി പിടികൂടപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ ജംസീലയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തളിപ്പറമ്പുകാര്‍ ഞെട്ടി. 27 കാരിയും സുന്ദരിയുമായ ജംസീല ഒളിച്ചോടി പോയ ശേഷം എവിടെയാണ് കഴിയുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശികളായ ഷഫീക്ക്, അനൂപ്, എന്നിവര്‍ക്കൊപ്പം കോഴിക്കോട് സ്വദേശിനിയായ ഷീബയും ജംസീലക്ക് കഞ്ചാവ് കടത്തില്‍ കൂട്ടാണ്. തളിപ്പറമ്പിലെ ഒരു നാട്ടിന്‍ പുറത്തുകാരി സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ഒരു കഞ്ചാവ് കടത്ത് സംഘത്തില്‍ അംഗമായത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഷഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല തിരിച്ച് വീട്ടിലെത്തിയിരുന്നു. മത പരിവര്‍ത്തനത്തിനായി മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കോഴിക്കോട്ടെ ഒരു പള്ളിയില്‍ കൊണ്ടു പോവുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ ജംസീല അതിവേഗതയിലെത്തിച്ചേര്‍ന്ന ഒരു കാറില്‍ കയറി കുഞ്ഞിനേയും എടുത്ത് സ്ഥലം വിടുകയായിരുന്നു. ആ കാറില്‍ ആലപ്പുഴക്കാരന്‍ ഷഫീക്കുമുണ്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് ബോധപൂര്‍വ്വം വീട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കൊടുവില്‍ ഗള്‍ഫുകാരനായ ഭര്‍ത്താവ് ജംസീലയെ ഉപേക്ഷിച്ചിരുന്നു. കുഞ്ഞിനെ അവകാശപ്പെട്ട ഭര്‍ത്താവിന് അയാളുടെ വീട്ടില്‍ ഒരു നാള്‍ കാറുമായെത്തി മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ നല്‍കുകയും ചെയ്തിരുന്നു. എല്ലാം സിനിമാ സ്‌റ്റൈലില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള അവസ്ഥയിലേക്ക് ജംസീല വളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നീട് ജംസീലയെക്കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടെ ഷഫീക്കിനൊപ്പം പിടിയിലായതോടെയാണ് ജംസീലയും ഇതിലെ പ്രധാന കണ്ണിയാണെന്ന വിവരം പുറത്ത് വന്നത്. ഷഫീക്കിനും സംഘത്തിനുമൊപ്പം കുമിളി ചെക്ക് പോസ്റ്റിന് സമീപം വച്ച് കാറില്‍ സഞ്ചരിക്കവേയാണ് എക്സൈസ് അധികൃതര്‍ക്ക് ഇവരെക്കുറിച്ച് സംശയം ജനിച്ചത്. കാറിന് കൈ നീട്ടിയിട്ടും നിര്‍ത്താതെ പോവുകയും ചെയ്തു. അതോടെ എക്സൈസ് സംഘം അവരെ പിന്‍തുടര്‍ന്ന് കാര്‍ പിടികൂടിയെങ്കിലും ഷഫീക്കും ജംസീലയും കാറില്‍ നിന്നും മാറി കഞ്ചാവുമായി മറ്റൊരു ബസ്സില്‍ കയറിയിരുന്നു. തന്ത്ര പൂര്‍വ്വം എക്സൈസ് അധികൃതര്‍ കൂട്ടാളികളെക്കൊണ്ട് ഫോണ്‍ വിളിച്ച് ബസ്സില്‍ നിന്നും ഇറങ്ങാന്‍ പ്രേരിപ്പിച്ചു. അതോടെയാണ് ജംസീലയുള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഷഫീക്കിനൊപ്പം കഞ്ചാവ് കടത്താന്‍ അടുത്ത കാലം കൊണ്ടു തന്നെ ജംസീല വൈദഗ്ദ്യം നേടിയതായും അധികൃതര്‍ക്ക് അറിവായിട്ടുണ്ട്.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ പി എസ് രാജിവയ്ക്കും. രാഷ്ട്രീയ രംഗത്ത് സജീവമാകാനും പാര്‍ലെമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനാണമാണ് നീക്കം. ചുരുക്കത്തില്‍ ഇറോം ശര്‍മ്മളയുടെ ദുര്‍വിധിയാണ് ജേക്കബ് തോമസിനെ കാത്തിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് നീക്കം. ക്രൈസ്തവനായ തനിക്ക് ബി ജെ പിയില്‍ ഭാവിയുണ്ടെന്ന് അദ്ദേഹം കരുതുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കമ്മനം രാജശേഖരന്‍ ജേക്കബ് തോമസിന് അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റ ഭാഗമാണെന്നു കേള്‍ക്കുന്നു. എന്നാല്‍ ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍വീസ് വിടുന്നതെന്നും സൂചനയുണ്ട്. സര്‍വീസ് വിട്ടാല്‍ ഹൈക്കോടതിയും ഉപദ്രവിക്കില്ല. ഇതുവരെ ജേക്കബ് തോമസ് ധരിച്ചിരുന്ന എല്ലാ മൂടുപടങ്ങളും അഴിഞ്ഞു വീണതില്‍ അദ്ദേഹം ഖിന്നനാണ്. തനിക്കെതിരെ ശത്രുക്കള്‍ ഒത്തുചേര്‍ന്നു എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കാന്‍ ജേക്കബ് കൊള്ളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പറയുന്നതുപോലെ അദ്ദേഹം സത്യസന്ധനാണെങ്കില്‍ ഡയറക്ടറായിരുന്ന കാലയളവില്‍ ഏറ്റെടുത്ത ഒരു കേസെങ്കിലും തെളിയിക്കുമായിരുന്നു. ജിഷ കേസിലെ പ്രതിയെ പിടിച്ചതു മാത്രമാണ് സര്‍ക്കാറിന്റെ കഴിഞ്ഞ 10 മാസത്തെ ഏക നേട്ടം. കോട്ടയം സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകനു വേണ്ടിയാണ് ജിഷ കേസില്‍ ഒരു പ്രതി മാത്രമല്ല ഉള്ളതെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജിഷയുടെ പിതാവിനെയും കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പലവട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടിരുന്നു. അദ്ദേഹം ജേക്കബ് തോമസിന്റെ സുഹൃത്താണ്. സഹപ്രവര്‍ത്തകരോടെല്ലാം വിരോധവും വൈരാഗ്യവും വച്ചു പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്ന് സര്‍ക്കാര്‍ കരുതുന്നു. വിരോധത്തിന്റെ പേരില്‍ തന്നോട് താത്പര്യമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉപയോഗിച്ച് കേസ് കൊടുക്കുന്നതാണ് ജേക്കബ് തോമസിന്റെ ഹോബിയെന്നും സര്‍ക്കാര്‍ കരുതുന്നു. ജേക്കബ് തോമസിന് എക്‌സല്‍ കേരള എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.

Copyright © . All rights reserved