Latest News

നടന്‍ ദീലീപിന്റെ മൂന്നാം ഭാര്യയാണ് താനെന്ന സത്യം തിരിച്ചറിഞ്ഞ കാവ്യ മാധവന്‍ ദിലീപിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയതായി സൂചന. കഴിഞ്ഞ ദിവസമായിരുന്നു അന്വേഷണ സംഘം ദിലീപീന്റെ ആദ്യവിവാഹത്തെകുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദിലീപ് അമ്മാവന്റെ മകളെ പ്രണയിച്ചു രജിസ്റ്റര്‍ മാര്യേജ് ചെയ്തിരുന്നു എന്നായിരുന്നു കണ്ടെത്തല്‍.

ദിലീപിന്റെ ആദ്യ വിവാഹത്തേക്കുറിച്ചു കാവ്യ മാധവനും മഞ്ജുവിനും അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. ഇവര്‍ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു.

സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉള്‍ക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന. നാല് വര്‍ഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു. ആലുവ ദേശം രജിസ്റ്റ്രാര്‍ ഓഫിസിലെ രജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് നിയമ പ്രകാരം റിജിസ്റ്റര്‍ ചെയ്‌തോ എന്നത് പൊലീസ് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. മുദ്ര പത്രത്തില്‍ ഒപ്പിട്ടുള്ള വിവാഹം ആയിരുന്നു ഇത്. ഈ മുദ്രപത്രം തേടിയുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ ആലുവയിലെ കുടുംബ വീട്ടില്‍ ഭാര്യ കാവ്യാ മാധവന്‍ ഉണ്ടായിരുന്നില്ല.വെണ്ണലയിലെ സ്വന്തം വീട്ടിലായിരുന്നു താരം. പോലീസ് റെയ്ഡും മറ്റും കൂടിയപ്പോള്‍ ആലുവയിലെ വീട്ടില്‍ നിന്നും പഴയ തറവാട്ടിലേക്ക് ദിലീപിന്റെ അമ്മയും മകളും താമസം മാറ്റി. ഇതോടെ കാവ്യ വീണ്ടും തിരിച്ചെത്തി. ഭര്‍ത്താവ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നുവെന്ന അപശ്രുതി മാറ്റാനായിരുന്നു ഇത്.

പക്ഷേ വീണ്ടും കാവ്യ വെണ്ണലയിലേക്ക് മാറിയെന്നാണ് സൂചന. ദിലീപ് കാവ്യയുമായി നടത്തിയതു മൂന്നാം വിവാഹമായിരുന്നു എന്നറിഞ്ഞതു മുതല്‍ കാവ്യ വെണ്ണലയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേക്കു മാറി എന്നാണു സൂചന. ദിലീപിന്റെ ബന്ധുക്കള്‍ ഇവരില്‍ നിന്ന് ഇതു രഹസ്യമാക്കി വച്ചിരുന്നു എന്നും പറയുന്നു. അമ്മാവന്റെ മകളെയായിരുന്നു ദിലീപ് ആദ്യം വിവാഹം ചെയ്തിരുന്നത്. സിനിമ താരമായ ദിലീപ് മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുമായി ചര്‍ച്ച നടത്തി ബന്ധത്തില്‍ നിന്നു പിന്തിരപ്പിക്കുകയായിരുന്നു എന്നും പറയുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളിലാണ് വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടത്. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിനെ പോലുള്ളവര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് കാവ്യ വെണ്ണലയിലേക്ക് മാറിയതെന്നാണ് സൂചന.

വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. സിയാറ്റില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ (28)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ​മാ​സം 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​മാ​ന​ത്തി​ൽ ത​ന്‍റെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കൃ​ഷ്ണ​പ്പ ബോ​ധ​പൂ​ർ​വം സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പെ​ണ്‍​കു​ട്ടി എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ളോ​ടും കാ​ര്യം പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് ഡോ​ക്ട​റെ മ​റ്റൊ​രു സീ​റ്റി​ലേ​ക്ക് മാ​റ്റി അ​ധി​കൃ​ത​ർ പ്ര​ശ്ന​ത്തി​ന് താ​ൽ​കാ​ലി​ക പ​രി​ഹാ​രം ക​ണ്ടു. എ​ന്നാ​ൽ വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ​റാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ എ​ഫ്ബി​ഐ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നീ​ട് എ​ഫ്ബി​ഐ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി കൃ​ഷ്ണ​പ്പ​യെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
വി​മാ​ന അ​ധി​കൃ​ത​ർ ഡോ​ക്ട​റെ കൈ​കാ​ര്യം ചെ​യ്ത രീ​തി ശ​രി​യാ​യി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് കൃ​ഷ്ണ​പ്പ യു​എ​സി​ൽ എ​ത്തി​യ​ത്.

ദിലീപിന്റെ ആദ്യ വിവാഹത്തിന്റെ കഥകള്‍ പുറത്തുവന്നതിനു പിന്നാലെ മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപക ശ്രമം. മഞ്ജു വാര്യരെക്കുറിച്ചു വന്ന പഴയ പത്രക്കട്ടിങ് ഉപയോഗിച്ചാണു വീണ്ടും പ്രചാരണം. മഞ്ജുവിനെ കാണാനില്ലെന്നു കാട്ടിവന്ന പഴയൊരു പത്രക്കട്ടിങ്ങാണ് ഇപ്പോള്‍ അവര്‍ക്കെതിരേ ഉപയോഗിക്കുന്നത്. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണിതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ‘ദിലീപിന്റെ ആദ്യ വിവാഹം അന്വേഷിക്കുന്നവര്‍ ഇതൊന്നു വായിച്ചാലും ഓര്‍ത്താലും നന്ന്’ എന്നാണ് കട്ടിങ്ങിനു നല്‍കുന്ന കുറിപ്പ്.in

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മുന്‍ കലാതിലകവുമായ മഞ്ജുവിനെ കാണാനില്ലെന്നാണു വാര്‍ത്ത. അമ്മ ഗിരിജാ മാധവന്റെ പരാതിയില്‍ കണ്ണൂര്‍ പോലീസ് ഇതുസംബന്ധിച്ചു കേസെടുത്തെന്നും വാര്‍ത്തയിലുണ്ട്. സല്ലാപം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആദ്യ വിവാഹം മറച്ചുവച്ചെന്ന ആരോപണത്തില്‍ ദിലീപിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണു മഞ്ജുവിനെ സ്വഭാഹത്യ ചെയ്യുന്ന പേരില്‍ പഴയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പിടിയിലായതിനുശേഷം ദിലീപ് അനുകൂല പ്രചാരണങ്ങളുടെ ചുക്കാന്‍ ചിലര്‍ ഏറ്റെടുത്തിരുന്നു. ദിലീപ് ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തൊട്ടുപിന്നാലെ വന്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചു നടത്തിയ പ്രചാരണം പെട്ടെന്നുതന്നെ പൊളിഞ്ഞു.

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും പുരോഗതി രേഖപ്പെടുത്തുന്ന നഗരങ്ങളില്‍ കൊച്ചിക്ക് ഒന്നാം സ്ഥാനം. ഏഷ്യന്‍ ഡെവലപ്പ്‌മെന്റി ബാങ്കിനു വേണ്ടി നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് കൊച്ചിയുടെ പ്രകടനം. സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലാണ് ഈ പഠനം നടത്തിയത്.

വിവിധ തലത്തിലുള്ള പുരോഗതി സൂചികയുടെ (മള്‍ട്ടി-ഡയമെന്‍ഷനല്‍ പ്രോസ്പരിറ്റി ഇന്‍ഡക്‌സ്-എം.പി.ഐ.) അടിസ്ഥാനത്തിലായിരുന്നു പഠനം. നഗരതലത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍, 2011-ലെ സെന്‍സസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോര്‍ട്ടുകള്‍, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയാണ് ബഹുതല പുരോഗതി സൂചിക തയ്യാറാക്കിയത്.

പഞ്ചാബിലെ ലുധിയാന മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗുജറാത്ത് നഗരങ്ങളായ അഹമ്മദാബാദും സൂററ്റും 9ഉം 13ും സ്ഥാനങ്ങളിലാണ് എത്തിയത്. ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങളില്‍പ്പെടുന്ന റോഡുകളുടെ സാന്ദ്രത, ജലലഭ്യത, കുടിവെള്ള വിതരണ ശൃംഖല, ഇന്റര്‍നെറ്റ്, തെരുവുവിളക്കുകള്‍, ബാങ്കുകളുടെ ലഭ്യത, ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ കൊച്ചി മുന്നിട്ടു നില്‍ക്കുന്നതായാണ് വിലയിരുത്തിയത്.

തോപ്പുംപടി ഫിഷിങ് ഹാര്‍ബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാല്‍ ജീവനായിരുന്നു. ഇല്ലായ്മകൾ അറിയിക്കാതെ അവരുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാകുംവിധം നിറവേറ്റാന്‍ പരിശ്രമിക്കുന്ന റഫീക്കിനെ ഒരു കൊലയാളിയാക്കി മാറ്റിയത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ജിൻസിയുടെയും റഫീക്കിൻറെയും പ്രണയ വിവാഹമായിരുന്നു.തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിന് സമീപം കെ.കെ വിശ്വനാഥന്‍ റോഡിനോട് ചേര്‍ന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സുഹറ മന്‍സില്‍ എന്ന വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

പതിവ് പോലെ മക്കള്‍ക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള ആവി പറക്കുന്ന ചൂട് ദോശയും ബീഫ് കറിയും വാങ്ങിയാണ് റഫീക്ക് ചൊവ്വാഴ്ച രാത്രി വീട്ടില്‍ വന്ന് കയറിയത്. ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്നാണ് രാത്രി ഭക്ഷണം കഴിച്ചത്. പിതാവിന്റെ മുഖത്ത് കഴിഞ്ഞ രണ്ട് ദിവസമായി വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നതായി ഇരുപത്തൊന്നുകാരനായ മൂത്ത മകന്‍ ജെഫ്രിന്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം തിരക്കാന്‍ അവന്‍ മുതിര്‍ന്നില്ല.

അര്‍ദ്ധരാത്രി തലയില്‍ ആഴത്തില്‍ മുറിവേറ്റതിന്റെ വേദനയില്‍ ഞെട്ടിയുണര്‍ന്ന ജെഫ്രിന്‍ കണ്ടത് വെട്ടുകത്തിയുമായി മുന്നില്‍ നില്‍ക്കുന്ന പിതാവിനെയാണ്. ഞെട്ടിത്തരിച്ച മകന്‍ അടുത്ത ആക്രമണം കൈകൊണ്ട് തടഞ്ഞു. മകന്റെ ഉച്ചത്തിലുള്ള നിലവിളിയും ചെറുത്തുനില്‍പ്പും കണ്ട് റഫീക്ക് നേരെ വീടിന്റെ ഹാളിലേക്ക് തിരിഞ്ഞോടി. ജെഫ്രിന്റെ ശരീരത്തിലെ മുറിവുകളില്‍ നിന്ന് രക്തം പ്രവഹിച്ചു. അപ്പുറത്തെ മുറികളില്‍ നിന്നും ദാരുണമായ നിലവിളി കേട്ടു. ധൈര്യം സംഭരിച്ച്‌, ഒരു വിധം കട്ടിലില്‍ നിന്നിറങ്ങി പുറത്തേക്ക് വന്ന മൂത്ത മകന്‍ കണ്ടത് ഹാളിലെ ഫാനില്‍ കെട്ടിയ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി മരിച്ച പിതാവിനെയാണ്. നിലത്ത് രക്തത്തില്‍ ചവിട്ടി നടന്ന പിതാവിന്റെ കാല്‍പാടുകള്‍ കാണാമായിരുന്നു.

അവന്‍ അകത്തെ ബെഡ് റൂമില്‍ എത്തിനോക്കി. ദേഹമാസകലം വെട്ടേറ്റ് ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന മാതാവ് ജാന്‍സിയുടെ മൃതദേഹം കണ്ടതോടെ മകന്‍ വാവിട്ടു കരഞ്ഞുപോയി. പിതാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രണ്ടാമത്തെ മകന്‍ ഷെഫിന് (18) കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റത്. ഇളയ മകള്‍ സൈനയ്ക്ക് (12) ഇടത് കൈക്കും ദേഹത്തും വെട്ടേറ്റിരുന്നു.

കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഞെട്ടിയുണര്‍ന്നത്. നിരവധി പേര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി. ബെഡ് റൂമില്‍ ദേഹമാസകലം വെട്ടേറ്റ് മരിച്ചുകിടക്കുന്ന ജാന്‍സിയെ കണ്ട് ഏവരും നടുങ്ങി. ഹാളിലെ ഫാനില്‍ കെട്ടിയ കയറില്‍ തൂങ്ങിയാടുന്ന റഫീക്കിനെ കണ്ടതോടെ സമീപവാസികള്‍ മനസ്സ് മരവിച്ചുനിന്നു. ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ശരീരവുമായി നില്‍ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ഓടിക്കൂടിയവരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. ഉടനെ തന്നെ അയല്‍വാസികളില്‍ ചിലര്‍ തോപ്പുംപടി സ്റ്റേഷനില്‍ വിവരമറിയിച്ചു.

അല്‍പ്പസമയത്തിനകം തന്നെ പൊലീസ് എത്തി. മൂന്ന് കുട്ടികളെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. വിവരമറിഞ്ഞ് എസ്പി, അസി.കമ്മീഷണര്‍, ഫോര്‍ട്ട് കൊച്ചി സി.ഐ, തോപ്പുംപടി എസ്.ഐ ഉള്‍പ്പടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. റഫീക്കിന്റെയും ജാന്‍സിയുടേയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പരിക്കേറ്റ സൈനയും ജെഫ്രിനും ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടത് കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റ സൈനയെ ബുധാനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയ്ക്കു വെട്ടേറ്റ ജെഫ്രിന്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. രണ്ടാമത്തെ മകന്‍ ഷെഫിനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഷെഫിന്റെ കൈയിലും ദേഹത്തുമാണ് മുറിവേറ്റത്. കഴിഞ്ഞ ദിവസം കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസമായി പിതാവ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നും എന്നാല്‍ ആക്രമിക്കാനുള്ള കാരണം തങ്ങള്‍ക്ക് അറില്ലെന്നുമാണ് ഇവരുടെ മൊഴി.

റഫീക്കിന് കുടുംബവുമായി മാനസികമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് മക്കളുടെ മൊഴി സൂചിപ്പിക്കുന്നത്. എന്നാല്‍, പൊടുന്നനെ ആക്രമണത്തിലേക്ക് വഴിവെച്ച കാരണത്തെക്കുറിച്ച്‌ പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ജാന്‍സിയുടെ കുട്ടികള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു. അടുത്തിടെ റഫീക്കിന്റെ കുടുംബസ്വത്ത് ഭാഗംവച്ചതിന്റെ ഓഹരിയായി ആറോ ഏഴോ ലക്ഷം രൂപ റഫീക്കിന് ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടുണ്ട്.

ഗുരുവായൂരപ്പന്‍ കോളജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായതിന് പിന്നാലെ തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സീരിയല്‍ താരം അതുല്‍ ശ്രീവ രംഗത്തുവന്നിരിക്കുകയാണ്.

തന്നെ കള്ളനും പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായൊക്കെ പൊലീസ് ചിത്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ വാര്‍ത്തകള്‍ നല്‍കിയെന്നും, ഇതാണോ മാധ്യമ ധര്‍മ്മമെന്നും ചോദിച്ച് അതുല്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ..

കുറച്ചു ദിവസങ്ങള്‍ക് മുന്‍പ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ ആയിരുന്നു… അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജില്‍ ഞാന്‍ എന്റെ ജൂനിയര്‍ വിദ്യാര്‍ഥിയെ തല്ലി പണം കവര്‍ന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..

പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം… ഈ സംഭവത്തെ കുറിച്ച് നിങ്ങള്‍ കോളേജില്‍ അന്വേഷണം നടത്തിയിരുന്നു എങ്കില്‍ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങള്‍ കള്ളനെന്നും പിടിച്ചുപറിക്കാരന്‍, ഗുണ്ടാ തലവന്‍ എന്നൊക്കെ പറയുമ്പോള്‍ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധര്‍മം…

1. ഒരു പോലീസുകാരന്റെ മകന്‍ ഒരു കുട്ടിയെ മര്‍ദിച്ചാല്‍ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന രീതി… ആ സുഹൃത്തിന് പരിക്കുകള്‍ ഇല്ല പക്ഷേ പരിക്കുകള്‍ ഉണ്ടാക്കി എന്നെ ജയിലില്‍ അടയ്ക്കാന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ ചെയ്തു എന്നുള്ളത് നിങ്ങള്‍ പോലീസുകാര്‍ വ്യക്തമാക്കണം…

2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പന്‍ കോളേജില്‍ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല…

3. ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്‌റരീകരിച്ചു
മുടി നീട്ടിയാല്‍ കഞ്ചാവുവലിക്കാരന്‍ എന്ന് പറഞ്ഞ പോലീസുകാരാ… RCC അഥവാ റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്കാണ് മുടി എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല… സന്തോഷം നിങ്ങള്‍ എന്നെ സമൂഹത്തില്‍ അങ്ങനെ ആക്കിയതില്‍..

4. ഈ പ്രശ്‌നത്തില്‍ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല…

5. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവര്‍… ക്രിമിനല്‍ ആക്കി മാറ്റിയ സുഹൃത്തുക്കള്‍…

പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ… എന്റെ നിരപരാധിത്തം തെളിയിക്കാന്‍.. കൂടെ കൈപിടിക്കാന്‍ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്… സഹപാഠികളും

എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതില്‍ കൃതജ്ഞത…. (മാധ്യമ സുഹൃത്തുക്കള്‍, കസബ പോലീസ്… )

By.
അതുല്‍ ശ്രീവ

നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് കടക്കവെ പോലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യുന്നു. സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ ഇതിനായി അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ സ്റ്റേജ് ഷോയെക്കുറിച്ച് അറിയാനാണ് ഇയാളെ വിളിപ്പിച്ചതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.
ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരേയും വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടെയെന്ന് അടൂര്‍ ചോദിച്ചു.  പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം.

നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഒരു സ്ത്രീയോടും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അതു ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം’ അടൂര്‍ പറഞ്ഞു.

വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്. പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവര്‍ എന്ത് അറിഞ്ഞിട്ടാണെന്നും അടൂര്‍ ചോദിച്ചു.

ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മാളാരാണെന്നും അടൂര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അത് തെറ്റാണെന്നും അടൂര്‍ വ്യക്തമാക്കി.
താരസംഘടനയായ അമ്മയെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. അമ്മ നടന്‍മാരും നടിമാരും മാത്രമുള്‍പെടുന്ന ഒരു സ്വകാര്യസംഘടനയാണ്. അമ്മയെപ്പറ്റി പൊതു ജനം ഇത്രയ്ക്ക് വിഷമിക്കേണ്ടതില്ല. അമ്മ് ജനത്തിന്റെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. അവശതയുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ്. സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: ദിലീപിനെതിരായുള്ള കുറ്റപത്രം വളരെ വേഗത്തില്‍ സമര്‍പ്പിക്കാന്‍ പോലീസ് നീക്കം. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പോലീസ് നടപടികള്‍. ബലാല്‍സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീക്കാന്‍ ശ്രമിക്കുമെന്നതിനാലാണ് സ്വാഭാവിക ജാമ്യം പോലും തടയുന്ന വിധത്തില്‍ കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

പ്രതി അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കും. ദിലീപിനെതിരായ കുറ്റപത്രം ഈ മാസം അവസാനം തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തില്‍ ചേര്‍ത്തിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.

നടിയെ ആക്രമിച്ച കേസ്, അതിനു പിന്നിലെ ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങളാണ് തയ്യാറാക്കുന്നത്. ഇതനായുള്ള സാക്ഷിമൊഴികള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കേസില്‍ 11-ാം പ്രതിയായാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെങ്കിലും കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. ഹൈക്കോടതിയില്‍ ദിലീപിനായി പുതിയ അഭിഭാഷകനാണ് ഇനി ജാമ്യ ഹര്‍ജി നല്‍കുക.

നിരവധി സ്വദേശ-വിദേശ കമ്പനികള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് തിരിച്ച് പിടിക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സി.പി.എം നേതൃത്വം നടത്തുന്ന ശ്രമങ്ങളെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ എസ്റ്റേറ്റുകള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയും പൊതു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കും എന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിന്‍രെ പരസ്യമായ ലംഘനമാണിത്. ചെറുവള്ളിയില്‍ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തില്‍ അനധികൃതമായി കൈമാറിയതാണ്. മൂന്നാറില്‍ നിയമവിരുദ്ധമായി നടത്തിയ കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനു വേണ്ടിയാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ട് വെക്കുന്നത്.

റവന്യൂ മന്ത്രി പോലുമറിയാതെ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത യോഗം ഇത്തരം ചില ഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് മനസിലാക്കുന്നു. ഭൂമാഫിയാ സംഘങ്ങളുടെ സംരക്ഷകരായ ഇടുക്കി സി.പി.എം നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പിണറായി വിജയന്‍ എന്ന് വ്യക്തമാവുന്നു. ഇടതു മുന്നണി വിശ്വാസം ലംഘിക്കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതുമായ സി.പി.എം നിലപാടിനെപ്പറ്റി സി.പി.ഐ അടക്കമുള്ള ഘടക കക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടുന്നു.

Copyright © . All rights reserved