സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ്എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡും സിനിമയില്‍ നായികനായകന്മാരാകുന്നു. അതും ഇന്തോ- അമേരിക്കന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയചിത്രത്തിലൂടെ.
മലയാള സിനിമയില്‍ അടുത്തകാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചലനം സൃഷ്ടിച്ച രണ്ടുപേരും ഒന്നിക്കുന്നതായി ഒരു സിനിമ വാരികയാണ് വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇതിനുശേഷം മിനി റിച്ചാര്‍ഡ് നായികയായെത്തുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. പതിവില്‍നിന്നു വ്യത്യസ്തമായി പണ്ഡിറ്റ് ഇത്തവണ നിര്‍മാതാവിന്റെ റോളില്‍ പ്രത്യക്ഷപ്പെടില്ല. മിനി റിച്ചാര്‍ഡാണ് പണംമുടക്കുന്നത്.
ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് പണ്ഡിറ്റ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇത് ആദ്യമായാണ്. മലയാളസിനിമയില്‍ സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചി, ബംഗളൂരു, എന്നിവയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലുമായാണ് ഷൂട്ടിംഗ്. ഒരൊറ്റ ആല്‍ബത്തിലൂടെ ‘കുപ്രശസ്തി’യുടെ കൊടുമുടിയിലേറിയ നടിയാണ് മിനി റിച്ചാര്‍ഡ്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേര്‍ മിനിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ലണ്ടന്‍: പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് കാമുകനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ശിക്ഷ ഒഴിവായേക്കും. ഓക്‌സ്‌ഫോര്‍ഡ്, ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ വിദ്യാര്‍ത്ഥിനിയും ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഉയര്‍ന്നുവരുന്ന വാഗ്ദാനവുമായ ലവിനിയ വുഡ്‌വാര്‍ഡിന്റെ ശിക്ഷ ഒഴിവാക്കുമെന്ന സൂചന ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് നല്‍കിയത്. റ്റിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിയായ കാമുകനെ മയക്കുമരുന്ന് ലഹരിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ലാപ്‌ടോപ്പ്, ഗ്ലാസ്, ജാം ജാര്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് കേസ്.
വുഡ്‌വാര്‍ഡിന്റെ അക്കാഡമിക് പ്രകടനം വിലയിരുത്തിയ കോടതി ഈ കുറ്റത്തിന് ലഭിക്കാവുന്ന ജയില്‍ ശിക്ഷ വേണമെങ്കില്‍ ഒഴിവാക്കാനാകുമെന്ന് വ്യക്തമാക്കി. ഒരു തവണ സംഭവിച്ച അബദ്ധമാക്കി കണക്കാക്കിയാല്‍ ഇത്രയും അസാധാരണ പ്രകടനം കാഴ്ച വെക്കുന്ന, വാഗ്ദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന യുവതിയുടെ ഭാവി ഇല്ലാതാക്കുന്ന നടപടി എടുക്കാതിരിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ ചെയ്ത കുറ്റം ജയില്‍ ശിക്ഷ അര്‍ഹിക്കുന്നതുതന്നെയാണെന്നും ജഡ്ജ് ഇയാന്‍ പ്രിംഗിള്‍ വ്യക്തമാക്കി. മെഡിക്കല്‍ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പോലും പ്രസിദ്ധീകരിച്ചിട്ടുള്ള വുഡ്‌വാര്‍ഡിനെ തിരികെ പ്രവേശിപ്പിക്കാന്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വുഡ്‌വാര്‍ഡ് അങ്ങേയറ്റം ഹീനമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാമുകന്‍ വുഡ്‌വാര്‍ഡിന്റെ അമ്മയെ സ്‌കൈപ്പില്‍ വിളിച്ചതില്‍ പ്രതിഷേധിച്ചാണ് ബ്രെഡ് നൈഫ് ഉപയോഗിച്ച് കാലില്‍ കുത്തിയത്. വുഡ് വാര്‍ഡ് മയക്കുമരുന്നിന് അടിമയാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച കോടതി സെപ്റ്റംബര്‍ 25 കേസില്‍ വിധി പറയുമെന്നും അറിയിച്ചു.
സ്വന്തം ലേഖകന്‍
ചെള്‍ട്ടന്‍ഹാം : യുകെ മലയാളികളുടെ സ്വന്തം കലാകാരനായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസ്സിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മലയാളി അസോസിയേഷന്‍ ഓഫ് ചെള്‍ട്ടന്‍ഹാമിലെ അംഗമായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസിന്റെ അന്‍പതാം പിറന്നാള്‍ അങ്ങേയറ്റം സ്നേഹാദരവുകളോടെയാണ് സുഹൃത്തുക്കള്‍ ആഘോഷിച്ചത്. ഇന്നലെയാണ് ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിന്റെ ആഘോഷങ്ങള്‍ നടന്നത്. തീര്‍ത്തും സര്‍പ്രൈസ് ആയിട്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ ഫ്രാങ്കിളിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്.

ഫ്രാങ്കിളിന്റെ ഭാര്യയായ അമ്പിളിയെ മാത്രമാണ് ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിനെപ്പറ്റി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ അറിയിച്ചിരുന്നത്. ഈ ആഘോഷങ്ങള്‍ നടത്തുന്നത് ഫ്രാങ്കിളിന്‍ അറിയാതിരിക്കുന്നതിന് വേണ്ടി ചില ക്രമീകരണങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയിരുന്നു. ആദ്യമായി അവരുടെ അസോസിയേഷന്റെ വാട്സ് ആപ് ഗ്രൂപ്പ് അപ്ടേറ്റ് ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞ് ഫ്രാങ്കിളിനെ അതില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം ആ ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളേയും ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിനെ പറ്റി അറിയിക്കുകയും, ആഘോഷങ്ങള്‍ക്കായി വൈകിട്ട് ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തണം എന്ന് അറിയിക്കുകയും ചെയ്തു.

വൈകിട്ട് ആറുമണിയോടുകൂടി നാല്‍പ്പതോളം അംഗങ്ങള്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ്സിനോടൊപ്പം ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ഭാര്യ അമ്പിളി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് ആണ് ഫ്രാങ്കിളിനെ ഞെട്ടിച്ചത്. സുഹൃത്തുക്കളില്‍ നിന്നും ഫ്രാങ്കിളിന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ അമ്പിളി പുതിയ ഒരു കാറാണ് പിറന്നാള്‍ സമ്മാനമായി ഫ്രാങ്കിളിന് നല്‍കിയത്.
കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ഫ്രാങ്കിളിന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പിറന്നാള്‍ എന്നാണ് ഈ അന്‍പതാം പിറന്നാളിനെ വിശേഷിപ്പിച്ചത്.
ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കേൾക്കൂ: ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽനിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസ്. ഏഴു യാത്രക്കാരേ ബസിലുള്ളു. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയിൽനിന്നു ദമ്പതികൾ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.
കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂർച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവർ. ടാക്സിക്കൂലി നൽകാനില്ലാത്തതിനാൽ ബസിൽ കയറിയതാണ്. അൽപംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതൽ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേർന്നു പ്രഥമശുശൂഷ നൽകി. ഡ്രൈവർ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറോളം അത്യാഹിതവിഭാഗത്തിൽ ചെലവഴിച്ചു.
എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരിൽ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നൽകി. ബസിന്റെ നമ്പരും കൂടുതൽ വിവരങ്ങളും കൃത്യമായി ലഭിക്കാത്തതിനാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരു വിവരങ്ങൾ ലഭ്യമായില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനേൽ സെക്രട്ടറിയും യാത്രക്കാരനുമായിരുന്ന എ.ആർ.സുരേന്ദ്രൻ പറയുന്നു.
വീട്ടില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പതിനേഴുകാരി പാതിരാത്രിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടു എന്ന് വീട്ടിലേക്ക് ഒരു ഫോണ്‍. ആദ്യം ഞെട്ടിയെങ്കിലും സംഭവം സത്യമാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് മുറിയില്‍ മകളെ കാണുന്നില്ല.സിനിമ കഥകളെ പോലും അമ്പരിപ്പിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്.
തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള വീട്ടിലക്ക് പാതിരാത്രിയില്‍ നിങ്ങളുടെ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്ന് പോലീസ് ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. ഭക്ഷണം കഴിച്ചു വീട്ടില്‍ കിടന്നുറങ്ങിയ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്നോ? എങ്ങനെ എത്താന്‍ എന്ന ചിന്തയില്‍ ആദ്യം റോംങ് കോള്‍ ആയിരിക്കുമെന്ന് കരുതിയെങ്കിലും നേരെ മകളുടെ മുറിയിലേക്ക് എത്തിയ മാതാപിതാക്കള്‍ ശരിക്കും ഞെട്ടി. മകള്‍ മുറിയിലില്ല. പോലീസ് പറഞ്ഞത് വിശ്വസിച്ച് അവര്‍ നേരെ ആശുപത്രിയിലേക്ക്. അപകടത്തില്‍പെട്ട മകള്‍ ആശുപത്രിയിലുണ്ട്. ഗുരുതരമായ പരിക്കൊന്നുമില്ലെങ്കിലും സംഗതി അത്ര പന്തിയല്ലായിരുന്നു.
സംഭവം ഇങ്ങനെ: വീട്ടുകാരോടൊപ്പം രാത്രി ഭക്ഷണം കഴിച്ചു കിടന്ന പതിനേഴുകാരിക്കു കാമുകനെ കാണാന്‍ ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയല്‍വീട്ടിലെ സ്‌കൂട്ടറെടുത്തു നേരെ പുറപ്പെട്ടു. കാമുകനെ കണ്ടു മടങ്ങുമ്പോഴാണ് അര്‍ധരാത്രിയില്‍ നഗരത്തില്‍വച്ചു അപകടം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശ്രീകാര്യത്തുവച്ച് പോലീസിനെ കണ്ടപ്പോള്‍ ഭയപ്പെട്ടു സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു .
തലയ്ക്കും കൈകാലുകള്‍ക്കു സാരമായി പരിക്കേറ്റു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പോലിസ് സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ ഉടമയെ തിരിച്ചറിഞ്ഞു. പോലീസ് എത്തി കാര്യം പറഞ്ഞപ്പോഴാണ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. അതേസമയം, ബോധം വീണ യുവതിയോട് ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയത് ഉള്ളൂരില്‍ താമസിക്കുന്ന കാമുകനായ യുവാവിന്റെ നമ്പരും. ഈ യുവാവിനെ വിളിച്ചാണ് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യം പറഞ്ഞത്.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല. ഇവിടെ വച്ചാണ് തന്നെ യുവാവ് ലൈംഗികമായി ഉപയോഗിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു
കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. കരള്‍രോഗബാധിതനായ മണിയുടെ രോഗം മൂര്‍ച്ഛിച്ചതും ഈ പാഡിയില്‍ വച്ചാണ്.
വാണാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെന്ന് സംശയം. ലോകത്തുടനീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരായ ലാസാറസിന്റെ സൃഷ്ടിയാണെന്ന സംശയത്തിനാസ്പദമായ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഹാക്കര്‍മാരുടെ വെബ്‌സൈറ്റില്‍ വാണാക്രൈയുടെ ആദ്യ കാല പതിപ്പുകള്‍ എന്ന് സംശയിക്കുന്ന ചില മാല്‍വേയറുകളുടെ ലിങ്കുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. കാസ്പര്‍സ്‌ക്കി, സൈമാടെക്ക് ലാബ് ഗവേഷകരാണ് റാന്‍സംവേറുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തിയത്. 2015 ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചതിന് സമാനമായ ചില കോഡുകള്‍ പുതിയ ആക്രമണത്തില്‍ കണ്ടെത്തുകയായിരുന്നു. വാണാക്രൈയുടെ ആദ്യകാല പതിപ്പാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബംഗാളിലും വാണാക്രൈ ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ അമേരിക്ക ആണെന്ന് റഷ്യ ആരോപിച്ചു. ഈ സാമ്യത ആദ്യം കണ്ടെത്തിയത് ഗൂഗിള്‍ സെക്യുരിറ്റി ഗവേഷകനായ നീല്‍ മേത്തയാണ്. ഇതിനോട് പിന്നീട് പരിശോധിച്ച വിദഗ്ദ്ധരും ചേരുകയായിരുന്നു. ലാസാറസ് അന്ന് ഉപയോഗിച്ച കോഡുകള്‍ പുതിയ ആക്രമണത്തിലും ഉപയോഗിക്കപ്പെട്ടതായിരിക്കാമെന്നും പറയുന്നുണ്ട്.
ആശുപത്രികള്‍ സര്‍ക്കാര്‍, ബിസിനസ് സ്ഥാപനങ്ങളിലായി ലോകത്ത് രണ്ടു ലക്ഷത്തിലധികം കമ്പ്യുട്ടറുകളാണ് വാണാക്രൈ നശിപ്പിച്ചത്. ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം വന്‍ ആക്രമണമാണ് നടന്നത്. ജര്‍മ്മനിയില്‍ റെയില്‍വേ സംവിധാനത്തെ ബാധിച്ചപ്പോള്‍ ചൈനയില്‍ 29,372 സ്‌കൂളുകളിലെ കമ്പ്യുട്ടറുകളാണ് പ്രവര്‍ത്തന രഹിതമായത്. ജപ്പാനിലെ 600 കേന്ദ്രങ്ങളില്‍ 2000 കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. നിസാനും ഹിറ്റാച്ചിക്കും തിരിച്ചടിയേറ്റു. ചൈനയില്‍ 15 ശതമാനം ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസുകള്‍ ആക്രമണത്തിനിരയായി. ഫ്രാന്‍സില്‍ റിയോ ഫാക്ടറികളിലെ കമ്പ്യുട്ടറുകളും റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിലെ കമ്പ്യൂട്ടറുകളും പ്രവര്‍ത്തനരഹിതമായി.

നഗരത്തിലെ വലിയ മാളുകളിൽ ഒന്നായ ഒബ്രോൺ മാളിൽ വൻതീപിടിത്തം. മാളിന്റെ നാലാം നില പൂർണ്ണമായി കത്തി നശിച്ചു. 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മാളിലെ ഫുഡ് കോർട്ടിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. മുഴുവൻ പേരെയും മാളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 4 ഫയർ യൂണിറ്റുകളും മാളിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടത്തമുണ്ടായ ഉടൻ തന്നെ മാളിലെ ഏല്ലാവരെയും ഒഴിപ്പിക്കാൻ സാധിച്ചത് വലിയ ആശ്വസമായി. ആരും മാളിൽ അകപ്പെട്ടില്ല എന്ന് സ്ഥലം എസ്ഐ ബേസിൽ മാധ്യമങ്ങളോട് പറഞ്ഞു. സമീപത്തുള്ള ജനങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ട്. അകത്തെ തീ നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്.
കടപ്പാട് : മനോരമ ന്യൂസ് ചാനൽ
നന്തന്‍കോട് കൂട്ടക്കൊലപാകത്തില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജിനെ വിചാരണ ചെയ്യാനാകില്ലെന്ന് ഉറപ്പായി. കേദലിന് സ്‌ക്രീസോഫീനിയ ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചതോടെയാണ് പ്രതിയെ വിചാരണ ചെയ്യാനാകില്ലെന്ന് വ്യക്തമായത്.
പ്രതി വിചാരണ നേരിടാന്‍ സജ്ജമല്ലെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രൊഫ. രാജ തങ്കം (60), ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത (70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും മറ്റുള്ളവരുടേത് കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. രാജ തങ്കത്തിന്റെ മകന്‍ കേദല്‍ ആണ് കൊലയ്ക്ക് പിന്നിലെന്ന് തെളിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിന്നീട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. മന:ശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെയാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. കൊലപാതകത്തിന് പിന്നില്‍ സാത്താന്‍ സേവയാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.
കണ്ണൂര്‍: സിപിഎം ആഘോഷപ്രകടനങ്ങളെന്ന പേരില്‍ വ്യാജവീഡിയോയാണ് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ചതെന്നും ഇതിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അടക്കം പറയുമ്പോഴും തന്റെ നിലപാടില്‍ ഉറച്ച് കുമ്മനം രാജശേഖരന്‍. താന്‍ പുറത്ത് വിട്ടത് സിപിഎം ആഘോഷപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണന്ന് കുമ്മനം ആവര്‍ത്തിച്ച് പറയുന്നു. കേസെടുക്കുന്നെങ്കില്‍ എടുക്കട്ടേയെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ തനിക്ക് യാതൊരു മടിയില്ലെന്നും കുമ്മനം വ്യക്തമാക്കി.
ഇതിനിടെ വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് കുമ്മനം രാജശേഖരനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജവീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പക കുത്തിവെച്ച് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് പരാതി.
നേരത്തേ വ്യാജവീഡിയോ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരാതിയുമായി എസ്എഫ്‌ഐ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ കാര്യത്തില്‍ ബജെപിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഘടകത്തോട് ആലോചിക്കാതെ പുറത്തുവിട്ട വീഡിയോയില്‍ ബിജുവിന്റെ മരണത്തില്‍ സിപിഎം നടത്തുന്ന ആഹ്‌ളാദ പ്രകടനമാണെന്ന് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.