Latest News

മുംബൈ: നവമാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരിക്കുന്ന ചിത്രങ്ങളും അവയ്‌ക്കൊപ്പമുള്ള വാചകങ്ങളും ഇങ്ങനെയാണ്, ബാബാ രാംദേവിന് വാഹനാപകടമുണ്ടായി, ഗുരുതരമായി പരിക്കേറ്റ ബാബാ രാദേവിനെ ആശുപത്രിയിലേക്ക് മാറ്റി, ഇതാ ചിത്രങ്ങള്‍. രാംദേവ് മരിച്ചുവെന്ന സന്ദേശം ലഭിച്ചവരുമുണ്ട്. ഇതെല്ലാം എന്നാല്‍ ഇത് ഒരു വ്യാജസന്ദേശമാണെന്നതാണ് സത്യം. പക്ഷെ ചിത്രങ്ങള്‍ വ്യാജമല്ല പഴയതാണ്. 2011ല്‍ ബാബാ രാംദേവിനുണ്ടായ ഒരു അപകടത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അന്ന് ബീഹാറില്‍ ഉണ്ടായ അപകടത്തില്‍ രാംദേവിന് പരിക്കേറ്റിരുന്നു. ആ ചിത്രങ്ങളാണ് ഇന്ന് നടന്ന അപകടമെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതാണ് വൈറലായിരിക്കുന്നത്.

ഏപ്രില്‍ 25ന് മുംബൈ-പൂനെ ഹൈവേയില്‍ അപകടമുണ്ടായിയെന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വാട്ട്‌സപ്പില്‍ പ്രചരിച്ച വാര്‍ത്തയില്‍ അപകടത്തില്‍ രാംദേവിന് പുറമേ മറ്റ് നാലുപേര്‍ക്കുകൂടി പരിക്കേറ്റതായി പറയുന്നു. രാംദേവിനെ സ്ട്രക്ച്ചറില്‍ എടുത്തുകൊണ്ടുപോകുന്ന ചിത്രവും അതിലുണ്ടായിരുന്നു. സദസ്യ സില്ലാ പരിഷത്ത് എന്നെഴുതിയ നമ്പര്‍പ്ലേറ്റുള്ള വാഹനത്തിന്റെ ചിത്രമായിരുന്നു പ്രചരിച്ചത്. വാര്‍ത്തയും ചിത്രങ്ങളും വൈറലായതോടെ മുംബൈ-പൂനെ ഹൈവേയില്‍ ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഹൈവേ കണ്ട്രോള്‍ ഓഫീസര്‍മാരും രംഗത്തെത്തി.

2011ലായിരുന്നു അപകടത്തില്‍ ബാബാ രാംദേവിന് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഗുരുതരമായി പരിക്കേറ്റ രാംദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് വ്യാജപ്രചരണത്തിനായി ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് പ്രചരിക്കുന്ന ചിത്രങ്ങളിലെ നമ്പര്‍ പ്ലേറ്റിലും ബീഹാറിലെ നമ്പറുകളാണുള്ളത്. ബിആര്‍ എന്ന് കൃത്യമായി കാണാവുന്ന നമ്പര്‍പ്ലേറ്റും ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് തടസമായില്ല.

പ്രശ്‌നത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമല്ല. കേരളത്തില്‍ മാത്രമല്ല, രാജ്യമാകെ സമാനമായ പ്രചരണം ഇന്ന് ഉയര്‍ന്നുവന്നെന്നാണ് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും പഴയ ചിത്രങ്ങളുപയോഗിച്ചുള്ള വ്യാജ പ്രചരണം രാജ്യമാകെ കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ രാംദേവുമായി ബന്ധപ്പെട്ടവര്‍ക്കും നിരവധി അന്വേഷണങ്ങളെത്തിയത്രേ. അപകടം നടന്നോ എന്നറിയാന്‍ മുംബൈപൂനെ ഹൈവേ പരിസരത്തെ പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ അന്വേഷിച്ചവരും കുറവല്ല.

 

മൂന്നാറില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ കൈയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്കിയ സുരേഷ് കുമാറിനെതിരേ കഴിഞ്ഞദിവസം മന്ത്രി എം.എം. മണി ആഞ്ഞടിച്ചിരുന്നു. സുരേഷ് പെണ്ണുപിടിയനും കള്ളുകുടിയനുമാണെന്നായിരുന്നു മണിയുടെ പ്രസ്താവന.മണിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ സുരേഷ് കുമാറിന്റെ മുന്‍ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മണയുടെ പ്രതികരണം ഇങ്ങനെ.

കേരളത്തിന്റെ വിദ്യുച്ഛക്തി മന്ത്രി എം.എം. മണിയും ഹൈകോടതിയിലെ അഭിഭാഷക സംഗീത ലക്ഷമണയും തമ്മിലെന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. അമ്മാതിരി കൾച്ചറില്ലാത്തവന്മാരുമായി എനിക്ക് ഒരു കാലത്തും ഒരു ബന്ധവുമുണ്ടായിട്ടില്ല. 4 പ്രവൃത്തിദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയിൽ പോയ ഞാൻ കൊച്ചിയിലെ 3 വിവിധ കോടതികളിൽ എത്തിയിരുന്നു. അവിടൊക്കെ കണ്ട പല സഹപ്രവർത്തകർക്കും എന്നിൽ നിന്ന് അറിയേണ്ടിരുന്നത് പുള്ളിക്കാരനെ കുറിച്ച് എം.എം. മണി പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്നാണ്. ഇവിടെ പുള്ളിക്കാരൻ എന്നാൽ മുൻ ഭർത്താവ് എന്നാണ് പര്യായം. നേരത്തെ തന്നെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് – ‘എന്തുകൊണ്ടാണന്നറിയില്ല സുരേഷ് കുമാറിനെ കുറിച്ച് കേൾക്കുമ്പോൾ സംഗീത ലക്ഷമണയെ ഒർമ്മ വരും’ എന്ന്. അവർക്ക് അങ്ങനെ ഒർമ്മ വരുന്നതിന് എനിക്കൊന്നും ചെയ്യാനാവില്ല എന്നത് കൊണ്ട് ഞാൻ ഇതൊന്നും ഗൗനിക്കാറില്ല തന്നെ.

എന്നാലിന്ന്, സംഗതികൾ കുറച്ച് കടന്ന കൈയ്യായി പോയി. എന്റെ മുൻ ഭർത്താവ് സുരേഷ് കുമാറിന് മൂന്നാറിൽ മദ്യപാനവും പെണ്ണുപിടിയുമായിരുന്നു പണി എന്ന് എം.എം. മണി പറഞ്ഞു പോലും. മണി പറഞ്ഞതിന്റെ സത്യാവസ്ഥയാണ് ചിലർക്ക് എന്നിൽ നിന്നറിയേണ്ടത്. മൂന്നാം ഭാര്യയോടെപ്പം കഴിയുന്ന ഒരാളുടെ മദ്യപാനത്തെയും പെണ്ണുപിടിത്തത്തെയും കുറിച്ച് എന്നോ വേർപെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുക!! എന്ത് annoying ആയ പരിപാടിയാണിത്!! എന്ത് logic ആണിതിലുള്ളത്?? Nonsense!!

PS: ഇത്രയും പറഞ്ഞു നിർത്തിയാൽ ശരിയോ എന്ന് എനിക്ക് സംശയം. അതിനാൽ ഇതു കൂടി പറയാം. മൂന്നാറിൽ സുരേഷ് കുമാറിന് മദ്യപാനവും പെണ്ണുപിടിത്തവും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. 1999ൽ പിരിഞ്ഞതാണ് ഞങ്ങൾ. ഞങ്ങളുടെ വിവാഹത്തിനൊക്കെ മുൻപ് തന്നെ അദ്ദേഹത്തിന് മദ്യപാന ശീലമുണ്ടായിരുന്നു. എന്നാലത് ഒരു തരത്തിലും പ്രശ്നമുണ്ടാക്കുന്ന മദ്യപാനായിരുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ആ മദ്യപാനം എനിക്ക് ഇഷ്ടവുമായിരുന്നു. സുരേഷ് കുമാർ എറ്റവും romantic ആയി പെരുമാറുകയും തികച്ചും intellectual ആയി സംസാരിക്കുകയും ചെയ്യ്തിരുന്നത് അപ്പോഴാണ്. ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മദ്യപാനം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട്, കുറച്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കി എന്നാണ് അറിഞ്ഞത്.

ഇനി പെണ്ണുപിടിത്തത്തിന്റെ കാര്യം; എം.എം. മണി എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലാവുന്നില്ല. ഞാനറിയുന്ന സുരേഷ് കുമാർ പെണ്ണുപിടിക്കാനായി മൂന്നാർ വരെ പോകുമെന്നോ മൂന്നാറിൽ പോയി പെണ്ണുപിടിക്കുമെന്നോ കരുതാൻ എനിക്കാവുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്ത്, സുരേഷ് കുമാറിന് ഞാനല്ലാതെ മറ്റൊരു സ്ത്രിയുമായി ബന്ധമുള്ളതായി, അടുത്ത സൗഹൃദമെങ്കിലും ഉള്ളതായി ഒരിക്കൽ പോലും ഒരു തവണ പോലും എനിക്ക് സംശയിക്കാനുള്ള അവസരം അദ്ദേഹം തന്നിട്ടില്ല. പിരിഞ്ഞ ശേഷം, എന്റെ കൈയ്യിൽ നിന്ന് പോയ ശേഷം അദ്ദേഹം പെണ്ണുപിടിച്ചു നടക്കുന്നുവെങ്കിൽ; അത് സത്യമാണ് എന്നല്ല, സത്യമെങ്കിൽ അത് എനിക്ക് സന്തോഷമുണ്ടാവുന്ന കാരുമല്ലേ??, സംഗീത പറയുന്നു .

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു. ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളുടെ സമീപവാസിയായ പ്രവീണാണ് (25) മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ മൂന്ന് തവണ വിളിച്ച് ചോദ്യം ചെയ്തുവെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ആത്മഹത്യാ കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. മറ്റെന്തെങ്കിലും കാരണങ്ങള്‍ യുവാവിന്റെ ആത്മഹത്യക്ക് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാളയാര്‍ അട്ടപ്പളത്ത് ജനുവരി പതിമൂന്നിന് മൂത്ത കുട്ടിയേും മാര്‍ച്ച് നാലിന് ഒന്‍പത് വയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തില്‍ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

മൂത്ത പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനിടെയായിരുന്നു രണ്ടാമത്തെ കുട്ടിയുടെ മരണം. വാളയാര്‍ കേസില്‍ പൊലീസ് ഏറെ പഴികേട്ടിരുന്നു. രണ്ടാമത്തെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷമാണ് പ്രവീണിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മൂന്ന് തവണ ഇത് തുടര്‍ന്നു. ഇതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തത്.

 

ഇടതുപക്ഷസർക്കാരിന്റെ മരണമണി എന്ന പേരുദോഷം കിട്ടിയ മന്ത്രി എം എം മാണിയുടെ വിവാദപരാമര്ശവുമായി നിയമസഭയില്‍ നടന്ന ചൂടേറിയ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ നേതാക്കള്‍ക്ക് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി. എം.എം മണിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ മുഖ്യമന്ത്രിക്കും നാവ് പിഴച്ചു. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കിയതാണ് മുഖ്യമന്ത്രിക്ക് സംഭവിച്ച നാവ് പിഴ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ സര്‍ ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് (ചപ്പാത്തി അല്ല പാപ്പാത്തിച്ചോലയെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറയുന്നു) ആ ചപ്പാത്തി, ചപ്പാത്തി (മുഖ്യമന്ത്രി ചിരിക്കുന്നു) ആ പാപ്പാത്തി, പാപ്പാത്തി തന്നെ. പാപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കയ്യേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ മുഖ്യമന്ത്രി തുടരുന്നു.

ഒരിക്കല്‍ സംഭവിച്ച നാവ് പിഴയുടെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് വീണ്ടും നാവ് പിഴച്ചു. പൊമ്പിളൈ ഒരുമൈയെ എരുമയാക്കിയതാണ് തിരുവഞ്ചൂരിന് സംഭവിച്ച പിശക്. പെണ്‍മക്ക, പെണ്‍കള്‍ എന്നിങ്ങനെയും തിരുവഞ്ചൂര്‍ തപ്പിത്തടഞ്ഞ് പറയുന്നുണ്ടായിരുന്നു. തിരുവഞ്ചൂരിന്റെ നാവ് പിഴ പ്രതിപക്ഷ ബെഞ്ചിലും ചിരി പടര്‍ത്തി. മുന്‍ മന്ത്രി കെ.എം മാണിക്കും ഇന്ന് നാവ് പിഴച്ചു. മന്ത്രി എം.എം മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചു ഞാനും എന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നു എന്നാണ് മാണി സഭയില്‍ പറഞ്ഞത്. അബദ്ധം തിരിച്ചറിഞ്ഞ മാണി,  ഉടന്‍ തന്നെ രാജിവയ്ക്കുന്നില്ലെന്ന് തിരുത്തി പറയുകയും ചെയ്തു. എല്ലാംകൂടി കൂട്ടിവായിക്കുബോൾ തിരുവഞ്ചൂരിന്റെ ഭാഷ എല്ലാവരും സ്വന്തമാക്കി എന്നുവേണം കരുതാൻ!!

 

ഒറ്റപ്പെട്ട ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട തലവനാണ് ഉത്തര കൊറിയയുടെ പരമോന്നത നേതൃത്വം എന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത ഭരണാധികാരി കിം ജോംഗ്-ഉന്‍ .തന്റെ തലതിരിഞ്ഞ ആശയങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിക്കുകയാണ് കിം ഇപ്പോള്‍ .എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കാവുന്ന ബോംബ് കയ്യില്‍ കരുതി നടക്കുന്ന നേതാവെന്ന നിലയിലാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ ലോകം കാണുന്നത്. ഇന്നു ലോകം ചര്‍ച്ച ചെയ്യുന്നതു കിം ജോംഗിന്റെ വിചിത്ര ശീലങ്ങളെ കുറിച്ചാണ്. ലോകത്തെ മുഴുവന്‍ പേടിപ്പിക്കുന്ന ഈ നേതാവിന് ഏറ്റവും ഭയം വിമാന യാത്രകളോട് ആണെന്ന് പറയപെടുന്നു .അത് കൊണ്ട് കിം എപ്പോഴും ഉപയോഗിക്കുക ട്രെയിന്‍ ഗതാഗതം ആണ്. വിമാനം ആകാശത്ത് വച്ച് വിമാനം തകര്‍ന്നു  മരിക്കുമോ എന്ന ആശങ്കയാണ് കിമ്മിന്.

സ്വന്തമായി ലൈംഗിക അടിമകള്‍ ഉണ്ടെന്നുള്ളതാണു കിമ്മിനെക്കുറിച്ചുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്ന്. മുതുമുത്തച്ഛന്‍ കിം ഇല്‍ സുംഗ് തുടങ്ങിവച്ചതാണ് ഈ ശീലം എന്നും പറയുന്നു. ലൈംഗിക രോഗങ്ങള്‍ വരാതിരിക്കാന്‍ 13 വയസു പ്രായമുള്ള കുട്ടികളെയാണു സംഘം തിരഞ്ഞെടുക്കുന്നത് എന്നും പറയുന്നു. കന്യകാത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഇത്തരം പെണ്‍കുട്ടികളെ സംഘത്തിലേയ്ക്ക് എടുക്കുന്നത്. കിമ്മിനെയും സംഘത്തേയും ലൈംഗിക ക്രിയകളിലൂടെ വിനോദിപ്പിക്കുക എന്നതാണു പരിശീലനം കിട്ടിയ ഈ പെണ്‍സംഘത്തിന്റെ ജോലി.

മസാജിങ്ങ്, പാട്ട്, ഡാന്‍സ് തുടങ്ങിയവയില്‍ ഈ പെണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നതായി പറയുന്നു. ലൈംഗിക താല്‍പ്പര്യം കൂട്ടുന്നതും ഉത്തേജനം നല്‍കുന്നതുമായ മരുന്നുകള്‍ കണ്ടുപിടിക്കാനായി കിം രാജ്യത്തെ ശാസ്ത്രഞ്ജന്മാരോട് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. മരുന്നുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അവ ലോക വിപണിയില്‍ ഇറക്കാനും കിമ്മിനു പദ്ധതിയുണ്ടെന്നാണു റിപ്പോര്‍ട്ട്.സ്‌പോര്‍ട്ട്‌സിനോടു താല്‍പര്യം ഉണ്ട് എങ്കിലും രാജ്യത്തിനായി മത്സരിച്ചു തോറ്റാല്‍ മത്സരിക്കുന്നയാള്‍ പിന്നെ പുറം ലോകം കാണില്ല. മോശം പ്രകടനം കാഴ്ചവയ്ക്കുന്നയാളുടെ റേഷന്‍ വെട്ടിച്ചുരുക്കുക, മോശം വീടുകളിലേയ്ക്കു മാറ്റുക, ഖനികളില്‍ പണിയെടുക്കാന്‍ അയക്കുക തുടങ്ങിയ ശിക്ഷ നടപടികളും ഉണ്ടാകും.തന്റെ ബന്ധുക്കളെ പോലും കിം കൊലപ്പെടുത്തിയിട്ടുണ്ട് .തന്റെ അമ്മാവനായ ചാംഗ് സോംഗ്-തേക്കിനെ വരെ കിം കൊന്നുതള്ളി

.

അപരിചിതയായ ഒരു സ്ത്രീ അദ്ദേഹത്തോടൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത് വരെ കിമ്മിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. ‘സഖാവ് റി സോല്‍-ജുവിനെ’ കിം വിവാഹം കഴിച്ചതായി 2012 ജൂലൈയില്‍ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തി.റിയെ കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും അവരുടെ പറ്റെ വെട്ടിയ മുടിയും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവും വെച്ച് അവര്‍ ഒരു ഉന്നത കുലജാതയാണെന്നാണ് ഉത്തര കൊറിയന്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.ഇവര്‍ തങ്ങളിലുള്ള വിവാഹത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല. റി ഒരു ഗായികയാണെന്നും ഒരു പരിപാടിയിലെ അവരുടെ പ്രകടനമാണ് കിമ്മിനെ വശീകരിച്ചതെന്നും മിക്ക റിപ്പോര്‍ട്ടുകളും പറയുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് പുറമെ ചില പാര്‍ക്കുകളിലെ സന്ദര്‍ശനവും ഡിസ്‌നി കഥാപാത്രങ്ങളുടെ വേഷത്തില്‍ നടന്ന ഒരു സംഗീത പരിപാടിയുമാണ് ഇവരുവരും പങ്കെടുത്ത പൊതുചടങ്ങുകള്‍. 2013-ലും 2014-ലും കിമ്മിനെ സന്ദര്‍ശിച്ച അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ പറയുന്നത് കിമ്മിന് ഒരു മകള്‍ ഉണ്ടെന്നാണ്.

Read more.. അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കുമെന്ന് പറഞ്ഞ പരിപാടിയിൽ കാവ്യക്കൊപ്പം ദിലീപ് എത്തി

മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കും എന്ന് പറഞ്ഞ ദിലീപ് ഷോയില്‍ പങ്കെടുക്കാന്‍ കാവ്യയ്ക്ക് ഒപ്പം നടന്‍ ദിലീപ് അമേരിക്കയില്‍ എത്തി. നാദിര്ഷയാണ് പരിപാടിയുടെ സംവിധായകൻ. പിഷാരടി, റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ ഷോയിലൂടെ കാവ്യാ വീണ്ടും അരങ്ങിലേക്ക് വരും എന്നും റിപ്പോര്‍ട്ട് ഉണ്ട്. അമേരിക്കന്‍ ഷോയുടെ നായകന്‍ നടന്‍ ദിലീപ് ആണെങ്കില്‍ നായിക സ്വന്തം ഭാര്യ കാവ്യ തന്നെ. ഇതിനെ കുറിച്ച് കാവ്യ മാധവൻ സംസാരിക്കുന്നു.

പൊതുവേദികളിൽ ഭാര്യയായ കാവ്യയെ പങ്കെടുപ്പിക്കുന്നില്ല എന്ന ആരോപണത്തിനാണ് ഇതിലൂടെ മറുപടി നൽകിയത്. അവസാനത്തെ റിപ്പോർട്ട് അനുസരിച്ചു് ഷോയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി എന്നാണ്. എന്തായാലും കാവ്യയെ ദിലീപ് കൊണ്ടുവന്നതാണോ അതോ ഷോയിൽ പങ്കെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങളാണ് ആരാധകർക്കുള്ളത്…

സ്വന്തമായി ലൈംഗിക അടിമകള്‍, വിമാന യാത്രകള്‍ തീപോലെ പേടി, ഭാര്യ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും അവ്യക്തത; ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ വിചിത്രരീതികള്‍

ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നേരിടുന്ന വിഭാഗമാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ചൂഷണങ്ങളില്‍ ഏറെയും നടക്കുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ് എന്ന് നമുക്ക് ബോധ്യമുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ കാര്യമായ അറിവില്ല. ഇക്കാരണങ്ങളാല്‍, സാമൂഹ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എസ് ശ്രീജിത്ത് ഐപിഎസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..
ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാവാം: ..
നാം അറിയേണ്ട ഒരു പ്രധാന ചോദ്യം — ..?
‘ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം Whats App ഉപയോഗിക്കാന്‍ പറ്റുമോ….?
ഉത്തരം പറ്റും എന്നാണ്.എങ്ങിനെ: ?
ഇതില്‍ ഒരു വലിയ (കെണി) trap ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,
കാരണം ഇന്ന് Whats App ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ റീചാര്‍ജ് (recharge) നായും സര്‍വീസി ( service)നായും സാധാരണ റീചാര്‍ജ് കടക്കാരെ ( retailer mobile shop) കളേ ആശ്രയിക്കുന്നവരാണ്,
മിക്ക റീചാര്‍ജ് ചെയ്യുന്ന കടകളിലും (retailer shop )കളിലും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളും( Computer and internet connection) ഉണ്ടായിരിക്കും,
നാം ശ്രദ്ധിക്കേണ്ടവ
=====================
1 മൊബൈല്‍ ഫോണ്‍ (Phone recharge)ചെയ്യാനായി കടകളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ കടക്കാരന്റെ കയ്യില്‍ കൊടുക്കാതിരിക്കുക.
സര്‍വീസിനായി കൊടുക്കേണ്ടി വന്നാല്‍ നമ്മുടെ Whats App ബ്ല back up (ബേക്കപ്പ്) ചെയ്ത ശേഷം Whats App uninstall (നീക്കം)ചെയ്ത ശേഷമേ കൊടുക്കാവൂ. SIM.SD (സിം കാര്‍ഡ്, മെമ്മറീ കാര്‍ഡ് ) മുതലായവയെല്ലാം സ്വന്തം കൈവശം സൂക്ഷിക്കുക,എന്തെന്നാല്‍ ‘Whats App’ web ( https……………) എന്ന Feature (ഒരു സൂത്രവിദ്യ) ഇന്ന് വാട്ട്‌സ് ആപ്പില്‍ നിലവിലുണ്ട്. ഇത് വഴി ഏതൊരാളുടേയും ‘Whats App’ കമ്പ്യൂട്ടര്‍ (PC) വഴി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്, ഒരു (QR code) ബാര്‍കോഡ് സ്‌കാന്‍ ( Scanning) ചെയ്തു അത് വഴി ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും WhatsApp connect ചെയ്യാന്‍ കഴിയും . നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നു,
ഇതിലൂടേ സ്ത്രീകളും വിദ്യാര്‍ത്ഥികളും പല കെണികള്‍ക്കും ഇരകളാവാം.
ഇത്തരം കെണികളില്‍ നാം അകപ്പെട്ടെന്ന് ഉറപ്പായാല്‍ പിന്നെ നാം ചെയ്യേണ്ടത്
========================
ഏത് നമ്പറിലാണോ പ്രശ്‌നം നേരിടുന്നത് ആ നമ്പര്‍ ഉള്ള ‘Whats App’ open (ഓണ്‍ ചെയ്ത ശേഷം,
Whats App web എന്ന Option എടുക്കുക
(web whats app connect ആയ നമ്പര്‍)
(Problem) പ്രശ്‌നംനേരിട്ട നമ്പര്‍ ആയതിനാല്‍ (ബാര്‍കോഡ് സ്‌ക്കാനിങ്ങിനു (QR scanning) പകരം അതില്‍ കാണുന്നത് ‘ sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ്,
(web whats app connect നമ്പര്‍)
======================
പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ നമുക്ക് പരാതി നല്‍കാം
പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കണം, മേല്‍ പറഞ്ഞവ നിര്‍ബന്ധമായും വ്യക്തമായി ഷെയര്‍ ചെയ്യുക.
പ്രത്യേകിച്ച് സ്ത്രീകള്‍, വിദ്യാര്‍ത്ഥിനികള്‍ മുതലായവര്‍ ശ്രദ്ധിക്കുക….

 

രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പിന്നീട് ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴും ജനങ്ങൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്. അന്യഭാഷ ചിത്രത്തിനു വേണ്ടിയുള്ള മത്സരത്തിന്റെ തിരക്കിൽ നിൽക്കുന്നവർക്കിടയിൽ നിന്ന് ഈ സിനിമയെ സ്വീകരിക്കാനെത്തിയത് വളരെ കുറച്ച് തീയറ്ററുകളായിരുന്നു. എന്നാൽ അവി‍ടങ്ങളിലും ഇപ്പോൾ പ്രശ്നമാണ്. സിനിമയുടെ ശബ്ദം ശരിയല്ല എന്നാണു കാരണം പറയുന്നത്. കേരളത്തിൽ വളരെ പണ്ടുനിർമിക്കപ്പെട്ടിട്ടുള്ള ചില തിയറ്ററുകളിലാണ് സിനിമയുടെ ശബ്ദത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണ്.

Image result for RAKSHADHIKARI BAIJU                                                                                                                                                                                                                                          സംവിധായകൻ ര‍ഞ്ജൻ പ്രമോദ് സംസാരിക്കുന്നു……………..

റിലീസ് ചെയ്തതു തന്നെ കഷ്ടപ്പെട്ട്..എന്റെ സിനിമയ്ക്ക് വൈഡ് റീലീസ് മാത്രമാണു സാധിച്ചത്. അതായത് നല്ല തീയറ്ററുകൾ തിര‍ഞ്ഞുപിടിച്ച് സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നതാണ് കാര്യം. ആഗോളവൽക്കരണത്തിന്റെ കാലത്ത് ഏതൊരു പ്രാദേശിക സിനിമയും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് അതിനു കാരണം. കിട്ടിയ തീയറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. മികച്ച തീയറ്റർ നോക്കി വൻകിട അന്യഭാഷ ചിത്രങ്ങൾ വൻ തുക നൽകി തീയറ്ററുകൾ പിടിച്ചെടുക്കുമ്പോൾ ഇതുപോലുള്ള ചെറിയ ചിത്രങ്ങൾക്ക് തീയറ്റർ ലഭിക്കാറില്ല. ബാഹുബലി വരുമ്പോൾ മാറിക്കൊടുക്കണം എന്നു സമ്മതിച്ചതു കൊണ്ടാണ് ചില തീയറ്ററുകൾ സമ്മതിച്ചതു തന്നെ. അവിടങ്ങളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

Image result for RAKSHADHIKARI BAIJU

തീയറ്ററുകാർ പറയുന്നത് തെറ്റ്…

സിനിമ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ശബ്ദവും റെക്കോർഡ് ചെയ്യുന്ന രീതിയാണ് രക്ഷാധികാരി ബൈജുവിൽ ഉപയോഗിച്ചത്. സിങ്ക് സൗണ്ട് റെക്കോർഡിങ് എന്നാണ് പറയുന്നത്. നല്ല സൗണ്ട് സിസ്റ്റം ഇല്ലാത്ത തീയറ്ററിൽ അല്ലെങ്കിൽ നല്ല സംവിധാനം ഉണ്ടായിട്ടും അതു വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ ശബ്ദം വ്യക്തമായി നമുക്ക് കേൾക്കാനാകില്ല. കോഴിക്കോട് കൊറോണേഷൻ തീയറ്ററിൽ അതിന്റെ മാനേജർ എഴുതി വച്ചിരിക്കുന്നത് സിങ്ക് സൗണ്ട് സിസ്റ്റ് ആയതിനാല്‍ ചിത്രത്തിന്റെ ശബ്ദത്തിനു നിലവാരം ഇല്ലെന്നും കേൾക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമാണ്. തീർത്തും തെറ്റാണത്. തീയറ്ററിന്റെ ഭാഗത്തെ പ്രശ്നമാണ് അത്. അവർ അത് തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.

ഇതേ ചിത്രം അതേ നഗരത്തിലെ മറ്റൊരു തീയറ്ററിൽ അതിമനോഹരമായി ആസ്വദിക്കാനായി. ഒരു മൈതാനത്തിന്റെ നടുക്കിരിക്കുന്ന പോലെ സിനിമ കാണാന്‍‍ പറ്റിയെന്നായിരുന്നു ആളുകള്‍ എന്നോടു പറഞ്ഞത്. അങ്ങനെ തന്നെയാണ് ആ ചിത്രം ആസ്വദിക്കേണ്ടത്. ആ രീതിയിലാണു ഞങ്ങൾ സിനിമ എടുത്തിരിക്കുന്നതു തന്നെ.
Image result for CINEMA THEATER PROJECTOR ROOM

പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നം

സൗണ്ട് പ്രൊജക്ഷനും കെട്ടിടവും മാത്രം നവീകരിച്ച എറണാകുളം സരിതയിൽ ആദ്യ ഷോ കാണുമ്പോൾ എനിക്കു സങ്കടം വന്നു. പിക്ചറിനും സൗണ്ടിനും ക്വാളിറ്റിയില്ലെന്നാണ് എനിക്കു തോന്നിയത്. പക്ഷേ രണ്ടാമത്തെ ഷോയിൽ അത് മികച്ചതായി. അവിടത്തെ ഓപ്പറേറ്റർ സിനിമയ്ക്കു ചേരുന്ന പോലെ സൗണ്ടും ലൈറ്റുമൊക്കെ അഡ്ജസ്റ്റ് ചെയ്താണ് കാണിച്ചത്.

സിനിമയോടു സ്നേഹമുള്ള ഒരു പ്രൊജക്ടർ ഓപ്പേററ്റർക്കു ചെയ്യാവുന്നതേയുള്ളൂ സൗണ്ട് അഡ്ജസ്റ്റ്മെന്റ്. തീയറ്ററിന്റെ ഹോളിന് എത്ര വലിപ്പമുണ്ടോ ആ വലിപ്പത്തിന് അനുസരിച്ചു ഔട്ട്പുട്ട് വോളിയം അഡ്ജസ്റ്റ് ചെയ്തു വയ്ക്കണം. അതായത് ചെറിയ തീയറ്ററായാലും വലുതായാലും പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

എറണാകുളത്തെ ഒരു മൾടിപ്ലക്സ് തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ചിത്രം തലേദിവസം അവിടെ കണ്ട ബിജു മേനോൻ പറഞ്ഞിരുന്നു സൗണ്ട് മോശമാണ് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന്. അതുകൊണ്ട് അന്ന് ഞാൻ അവിടത്തെ ഓപ്പറേറ്ററുമായി സംസാരിക്കാനെത്തിയത്. കാരണം അപ്പുറത്തെ സ്ക്രീനിൽ ഓടുന്ന സഖാവിന്റെ സൗണ്ട് ഇപ്പുറത്ത് കേൾക്കാവുന്ന വിധത്തിലായിരുന്നു. എന്റെ സിനിമയുടെ സൗണ്ട് കേൾക്കാനേ കഴിയില്ലായിരുന്നു. പ്രൊജക്ട് ഓപ്പറേറ്ററുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സഖാവിന്റേയും രക്ഷാധികാരി ബൈജുവിന്റേയും സൗണ്ടിന്റെ ഔട്ട്പുട്ട് ലെവൽ ഒരേപോലെയാക്കി വച്ചിരിക്കുകയാണെന്നാണ്.

ഇതേ തീയറ്ററിൽ മറ്റൊരു സ്ക്രീനിൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഓടുന്നുണ്ടായിരുന്നു. അതിന് എത്രയാണ് സൗണ്ട് ലെവൽ എന്നു ചോദിച്ചപ്പോൾ അഞ്ച് ആണെന്ന് പറഞ്ഞു. മുന്നിൽ കേൾക്കുന്ന ശബ്ദം, അകലെ നിന്നുള്ളത്, പിന്നിൽ നിന്നുള്ളത്, അടുത്ത് നിന്നുള്ളത്, ഇടതുഭാഗത്ത് നിന്നുള്ളത് പിറകിൽ നിന്നുള്ളത് ചെവിയ്ക്ക് അരികെ നിന്ന് നിശബ്ദത എന്നിവയൊക്കെ വ്യക്തമായി കേൾക്കുവാൻ പാകത്തിലൊരു ത്രീ ഡൈമെന്‍ഷണൽ സിസ്റ്റത്തിലാണ് ഇംഗ്ലിഷ് സിനിമകളിൽ സൗണ്ട് ക്രമീകരിച്ചിരിക്കുന്നത്.

 

Image result for CINEMA THEATER SOUND SYSTEM
അതുകൊണ്ട് ചിത്രം നല്ല തീയറ്ററിൽ നല്ല സൗണ്ട് സിസ്റ്റമാണെങ്കില്‍ സൗണ്ട് ലെവൽ അഞ്ചിൽ വച്ച് കാണുവാൻ സാധിക്കും. അങ്ങനെ ഞാൻ അദ്ദേഹത്തോടു പറഞ്ഞ് സൗണ്ട് ലെവൽ അഞ്ച് ആക്കി മാറ്റി. എനിക്ക് വളരെ സംതൃപ്തിയോടെ എന്റെ ചിത്രം കാണാനും സാധിച്ചു. നല്ല ഒരു ഇന്റർനാഷണൽ ചിത്രത്തിന്റെ അതേ നിലവാരത്തിലുള്ള സൗണ്ട് മിക്സിങാണ് രക്ഷാധികാരി ബൈജുവിനും നല്‍കിയത്. അതുകൊണ്ട് അതേ നിലവാരത്തിൽ വേണം തീയറ്ററുകളിൽ പ്രൊജക്ടർ ഓപ്പറേറ്റർമാർ എന്റെ ചിത്രത്തിനുള്ള ഔട്ട്പുട്ട് സൗണ്ട് ക്രമീകരിക്കുവാന്‍.

 

സിനിമയ്ക്ക് ഒരു മൂഡ് ഉണ്ട്. ആ തലത്തിലേക്കു ഓരോ പ്രേക്ഷകനും ഇറങ്ങിവന്ന് സിനിമയെ അനുഭവിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് സൗണ്ട് മിക്സിങിന് അത്രയേറെ വലിയ ഒരുക്കം നടത്തിയത്. കഥാപാത്രങ്ങൾ ചെവിയിൽ പറയുന്നത് മുറുമുറുക്കന്നത് എന്നിവയൊക്കെ ശ്രദ്ധിച്ചിരുന്നാലേ കേൾക്കാനാകൂ. ജാഗരൂകരായിരുന്നു ആസ്വദിച്ചു വേണം സിനിമ കാണാൻ. അതിനു നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്റർ തന്നെ വേണം. അറുപത് രൂപ ടിക്കറ്റെടുത്ത് 150 രൂപ ടിക്കറ്റിന്റെ നിലവാരത്തിലുള്ള സിനിമ കാണണമെന്ന് വാശിപിടിക്കരുത്. ലോകത്ത് ഒരിടത്തും അങ്ങനെ സാധിക്കില്ല.

ഒരു വലിയ മുറിയുടെ ഇങ്ങേയറ്റത്ത് ഇരിയ്ക്കുന്ന ആളിനും സിനിമയിലെ ശബ്ദത്തെ ശബ്ദത്തെ വ്യക്തമായി തിരിച്ചറിയും വിധമാണ് സൗണ്ട് ക്രമീകരിക്കേണ്ടത്. കോഴിക്കോട് കോർണേഷൻ തീയറ്റർ ഒരു വലിയ തീയറ്ററാണ്. അവിടെ സൗണ്ട് ക്രമീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

Image result for CINEMA THEATER SOUND SYSTEM

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് മിക്സിങ് സ്റ്റുഡിയോയിലാണ് എന്റെ ചിത്രത്തിന്റെ സൗണ്ട് മിക്സിങും നടത്തിയത്. സിനിമയുടെ ശബ്ദത്തെ കുറിച്ച് അത്രയേറെ ആശങ്കയോടെ അവിടെയെത്തിയ എനിക്കു മനസു നിറഞ്ഞ് ചിരിച്ച് തിരികെ പോകാനായി. പ്രമോദ് തോമസ് എന്ന സൗണ്ട് മിക്സിങ് വിദഗ്ധന്റെ കൈകളിലേക്കാണു സിനിമയെത്തിച്ചത്. ചെയ്ത സിനിമകളിൽ മിക്കതിനും ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ നേടിയിട്ടുള്ളൊരാളാണ് അദ്ദേഹം.

അനുരാഗ് കശ്യപിന്റെ ദേവ് ഡി, രജനീകാന്തിന്റെ യന്തിരന്‍ തുടങ്ങിയ ചിത്രങ്ങൾക്ക് സൗണ്ട് മിക്സ് ചെയ്ത ആളാണ്. മന്ത്രയുടെ ഉടമയും എവിഎം സ്റ്റുഡിയോയിലെ സീനിയർ എഞ്ചിനീയറുമായ അങ്ങനെയുള്ളൊരാൾ ചെയ്ത മഹത്തായ ഒരു സൃഷ്ടിയെയാണ് മോശം എന്ന് ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്നത്. നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്ററിൽ ഒരു ഇംഗ്ലിഷ് ചിത്രത്തിന് എങ്ങനെയാണോ സൗണ്ട് ക്രമീകരിക്കുന്നത് ആ വിധത്തിൽ വേണം എന്റെ ചിത്രത്തിനും പ്രൊജക്ടർ ഓപ്പറേറ്റർമാർ ചെയ്യേണ്ടത്.

 

പലയിടത്തു നിന്നും സിനിമയുടെ ശബ്ദത്തെ കുറിച്ച് പരാതി വരുന്നുണ്ട്. എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ ഞങ്ങളോടു പറയൂ…എന്നെയോ പ്രൊഡക്ഷനിലെ ആരുടെയടുത്തെങ്കിലുമോ പറയൂ. എങ്ങനെയാണ് സൗണ്ട് ക്രമീകരിക്കേണ്ടതെന്ന് ‍ഞങ്ങൾ പ്രൊജക്ടർ ഓപ്പറേറ്ററോടു പറയാം. ഡോൾബിയുടെ ഒറിജിനൽ സൗണ്ട് സിസ്റ്റമല്ല പലയിടത്തും ഉപയോഗിക്കുന്നത്. ഓരോ തീയറ്ററിലും പരമാവധി ഔട്ട്പുട്ട് സൗണ്ട് 6 വരെയാകാം. അതിൽ കൂടരുത്. 5,5.25,5.5,5.75 എന്നീ പോയിന്റുകളൊക്കെ പരീക്ഷിക്കാം.

ഒരുപാട് ശ്രമകരമായി എടുത്ത സൃഷ്ടിയെ ഈ വിധത്തിൽ കാണരുത്. സാങ്കേതിക മികവിൽ വിപ്ലവം തീർക്കുന്ന സിനിമകളാണു വരാനിരിക്കുന്നത്. അതിനെ തുറന്ന മനസോടെ കാണണം. നല്ല ചിന്താഗതിയോടെ അതിനെ സ്വീകരിക്കാം.

 

ചെന്നൈ ഉൾപ്പെടെ സിനിമ പ്രദർശിപ്പിച്ച തീയറ്ററുകളിലെല്ലാം ആളുകൾ എഴുന്നേറ്റു നിന്നാണ് കയ്യടിച്ചത്. അത് വല്ലാത്തൊരു ഊർജമാണ്. നിങ്ങൾ സിനിമ ഇഷ്ടപ്പെടുന്നുവെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കണം. നിങ്ങളുടെ ഇഷ്ടം ആവോളം പ്രകടിപ്പിക്കണം. ആസ്വദിച്ചുവെന്നു പറയാൻ ഇഷ്ടപ്പെട്ടുവെന്നത് പ്രകടിപ്പിക്കാൻ മടി കാണിക്കരുത്. അതിനോളം ഊർജം ഒരു കലാകാരനും കൊടുക്കാൻ മറ്റൊന്നിനും സാധിക്കില്ല. ഒരാൾ മരിച്ചു കഴിഞ്ഞിട്ട് സ്നേഹം പറഞ്ഞിട്ടോ കാണിച്ചിട്ടോ കാര്യമുണ്ടോ അതുപോലെ തന്നെയാണിതും…

ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചു നല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്ന നിലപാടുമായി എറണാകുളം- അങ്കമാലി രൂപതയിലെ മുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാ.ഡാമിയന്‍ നിന്നപ്പോള്‍ വികാരിയച്ചന്റെ ആ സ്വപ്നത്തിനായെ ഇടവക മുഴുവൻ കൈകോർക്കുന്നു.

മാര്‍ തോമാശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തിന്റെ കൂദാശകര്‍മ്മം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടൊപ്പം വികാരിക്ക് താമസിക്കുന്നതിനായി പുതിയ ആധുനിക സൗകര്യങ്ങളുളള പള്ളിമേടയും പണിതീര്‍ത്തിരുന്നു. ഈ മാസം രണ്ടിന് പള്ളിമേടയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടന്നു. എന്നാല്‍ ഇതുവരെ പുതിയ പള്ളിമേടയില്‍ താമസിക്കാന്‍ വികാരി തയ്യാറായില്ല.ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്നാണ് ഇടവക വികാരിയായ ഫാ. ഐസക് ഡാമിയന്‍ പൈനുങ്കലിന്റെ നിലപാട്. നിലവില്‍ പഴയ ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് അദ്ദേഹം കഴിയുന്നത്. പുതുഞായര്‍ തിരുന്നാളിനു മുന്നോടിയായി ശനിയാഴ്ച നടന്ന കപ്ലോന്‍ വാഴ്ചയ്ക്കിടെയാണ് വികാരി ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ തന്റെ തീരുമാനം മുന്നോട്ടുവച്ചത്.

പത്തു കുടുംബങ്ങള്‍ക്കും സാമാന്യം ഭേദപ്പെട്ട ശൗചാലയമാണ് അദ്ദേഹം പദ്ധതിയിടുന്നത്. അന്‍പതിനായിരം രൂപയെങ്കിലുംചെലവുവരുന്നതാണ് ഓരോ ശൗചാലയവും. പള്ളി പണിയുടെ നിര്‍മ്മാണം മൂന്നു വര്‍ഷം മുന്‍പ് ആരംഭിക്കുമ്പോഴും അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇടവകയിലെ ഏറ്റവും ദരിദ്രമായ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കാതെ പള്ളി പണിയില്ലെന്നായിരുന്നു അത്. വീട് പണിയാന്‍ ഇടവകാംഗങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍ പള്ളിപണിക്ക് ലഭിക്കുന്ന പണം എടുത്ത് താന്‍ ആ വീട് പണിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇതോടെ ഇടവകാംഗങ്ങള്‍ ഒന്നടങ്കം സഹായവുമായി മുന്നോട്ടുവരികയും ആ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട വീട് വച്ച് നല്‍കുകയായിരിന്നു. ഇതിന് പിന്നാലേ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി ഇടവക സാക്ഷ്യം വഹിക്കുകയാണ്. ഇടവകയിലെ ശൗചാലയ രഹിതമായ കുടുംബങ്ങളില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ഉടന്‍ തന്നെ ആരംഭിക്കും.

കുട്ടികളില്ലാത്ത ദമ്പതികളെ ചൂഷണം ചെയ്യുന്ന വ്യാജഡോക്ടറുടെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള ഡോക്ടര്‍ ബാബ എന്നറിയപ്പെടുന്ന ഭഗതിന്റെ ചികിത്സാരീതിയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദൈവികസിദ്ധികളുണ്ടെന്ന് പറഞ്ഞ് ബാബ എന്നാണ് നാട്ടുകാര്‍ ഭഗതിനെ വിളിക്കുന്നത്. ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത പാവപ്പെട്ട ജനങ്ങളാണ് ഭഗതിന്റെ ചികിത്സ തേടി എത്തുന്നത്. കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാനുള്ള ചികിത്സയെന്നു പറഞ്ഞാണ് ഭഗത് പാവപ്പെട്ടവരെ ആകര്‍ഷിക്കുന്നത്. കുട്ടികളുണ്ടാകാനുള്ള ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ വയറ്റില്‍ കത്രികയും കത്തിയും കൊണ്ട് മുറിവേല്‍പ്പിക്കുന്നു. ജീവന്‍ തന്നെ അപകടത്തില്‍ ആകുന്ന വിധത്തിലാണ് ബാബ ചെയ്യുന്നത്, വേദനകൊണ്ട് പുളയുന്ന സ്ത്രീയുടെ ദൃശ്യം ഇതില്‍ കാണാം. പൂജിച്ച ജലം എന്ന് പറഞ്ഞ് സ്ത്രീയുടെ മുഖത്ത് വെള്ളം കുടയുന്നു. പിന്നീട് മുറിവുണ്ടാക്കിയ വയറ്റില്‍ ശക്തമായി കൈകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളോ വേദനസംഹാരികളോ ഇല്ലാതെയാണ് ബാബയുടെ ചികിത്സ. കുഞ്ഞുണ്ടാകാന്‍ എന്നു പറഞ്ഞ് ആ സ്ത്രീ സഹിക്കുന്ന വേദന എത്രയോ ഭയാനകമാണ്.കുഞ്ഞുണ്ടാകണമെന്നു കരുതി എന്തുവേദനയും സഹിക്കാന്‍ തയ്യാറാവുകയാണ് ഇവിടുത്തെ സ്ത്രീകള്‍.ദൃശ്യങ്ങളില്‍ മൂന്നു സ്ത്രീകളെ വരിവരിയായി കിടത്തിയിരിക്കുന്നു. അതില്‍ ഒരു സ്ത്രീയുടെ വയറില്‍ മുറിപ്പെടുത്തിയിരിക്കുന്നു. ഇത്രയേറെ പ്രാകൃതമായതും വേദന സഹിച്ചിട്ടും ഇവിടെയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ലെന്നത് സവിശേഷതയാണ്.

Copyright © . All rights reserved