ഹിന്ദി ഭാഷയെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സിനിമകള്‍ക്ക് ഹിന്ദി സബ്ടൈറ്റില്‍ കൊടുക്കുകയോ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്നും എൻഎഫ്ഡിസിക്ക് എല്ലാ സിനിമകളുടേയും തിരക്കഥ ഹിന്ദിയിൽ നൽകണമെന്നുമുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ വിമര്‍ശവുമായി എം.കെ സ്റ്റാലിന് രംഗത്തെത്തിയത്.
എല്ലാ പ്രാദേശിക ഭാഷകള്‍ക്കും അതിന്റേതായ ബഹുമാനം നല്‍കണം. അവയ്ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് പോറലേല്‍പ്പിക്കുമെന്നും സ്റ്റാലിന് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത് . ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്ററി സമമതിയുടെ റിപ്പോർട്ടിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി (സി.ബി.എസ്.ഇ) സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് പ്രാദേശിക ഭാഷാ സിനിമകള്‍ക്കുള്ളിലും ഹിന്ദി സബ്ടൈറ്റില്‍ എന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നത്.




രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്സ്
ചാപ്ലിന്‍സിയില്‍ ബൈബിള്‍ കലോത്സവം നടന്നു വന്നിരുന്നു. ചാപ്ലിന് റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ 260തില്‍പ്പരം കുട്ടികളും 34 അദ്ധ്യാപകരും അടങ്ങുന്ന വിശ്വാസ പരിശീലനമാണ് ലീഡ്സ് ചാപ്ലിന്‍സിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും മത്സരങ്ങളുടെ ഭാഗമാകുന്നു എന്നത് ലീഡ്സിലെ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
സ്ക്കൂള് ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ലീഡ്സ് രൂപത സീറോ മലബാര്‍ ചാപ്ലിന് റവ. ഫാ. മാത്യൂ മുളയോലില്‍ ഫീദെസ് ഫെസ്റ്റിന് ഭദ്രദീപം തെളിയിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള്ള 6 കമ്മൂണിറ്റികളില്‍ നിന്നുമായുള്ള മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് തന്നെ
രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. നാല് സ്റ്റേജുകളിലായി പതിനെട്ട് ഇനങ്ങളില്‍ മുന്നൂറില്‍പ്പരം പേര് തങ്ങളുടെ കഴിവ് തെളിയ്ക്കും. രൂപതാ ബൈബിള്‍ കലാത്സവത്തിന്റെ അതേ പറ്റേണിലാണ് ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ സെക്ക്ഷനായി തിരിച്ച് 6 വ്യത്യസ്ത പ്രായപരിധിയില്‍ സഭാ വിശ്വാസത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് മത്സരം നടക്കുന്നത്. ഫീദെസ് ഫെസ്റ്റിന്റെ വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ലീഡ്സ് രൂപത സീറോ മലബാര്‍ ഇടവക വാര്‍ഷീകാഘോഷത്തില്‍ സമ്മാനങ്ങള്‍ നല്‍കും. മതാദ്ധ്യാപകരും കൈക്കാരന്മാരും കമ്മിറ്റക്കാരും മാതൃദീപ്തിയും യൂത്ത് വിംഗും സംയുക്തമായിട്ടാണ് ഫീദെസ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.




