കേരള സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 29 മുതൽ ജൂൺ ഒന്നD വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധി ദിനങ്ങളിലും യാത്ര ചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.
ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെ സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് ഇത്തരത്തിൽ തടMപ്പെടുക.
മെയ് 29 നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.
ഐപിഎല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 18. 3 ഓവറില്‍ ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറായ 113 റണ്‍സെടുത്ത് പുറത്തായി. 19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 23 പന്തുകള്‍ നേരിട്ട എയ്ഡന്‍ മര്‍ക്‌റാം 20 റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ മടങ്ങി.
കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടും വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്.
സ്റ്റാര്‍ക്കും അറോറയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 10 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി സ്പിന്നര്‍ ഹര്‍ഷിത് റാണയുടെ പന്തിലാണു പുറത്തായത്.
10 ഓവര്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ്. തൊട്ടുപിന്നാലെ റസ്സലിനെ സിക്‌സടിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മര്‍ക്‌റാമിനു പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണ് മര്‍ക്‌റാം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഷഹബാസ് അഹമ്മദ് (ഏഴു പന്തില്‍ എട്ട്) മടങ്ങി.
അബ്ദുല്‍ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹര്‍ഷിത് റാണയെറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിച് ക്ലാസന്‍ (17 പന്തില്‍ 16) ബോള്‍ഡായി. 16.4 ഓവറിലാണ് (100 പന്തുകള്‍) ഹൈദരാബാദ് 100 റണ്‍സ് കടന്നത്.
നാലു റണ്‍സെടുത്ത ജയ്‌ദേവ് ഉനദ്ഘട്ട് സുനില്‍ നരെയ്‌ന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. അംപയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആര്‍എസ് എടുത്ത് കൊല്‍ക്കത്ത വിക്കറ്റു സ്വന്തമാക്കി. 19ാം ഓവറില്‍ ക്യാപ്റ്റന്‍ കമിന്‍സിനെ റസ്സല്‍ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു.
ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. തെല്‍ അവീവ് ലക്ഷ്യമിട്ടാണ് ആക്രമണം. തെക്കന്‍ ഗാസയിലെ റഫയില്‍ നിന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ വന്‍ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക സേനയായ അല്‍ ഖസം ബ്രിഗേഡ് തങ്ങളുടെ ടെലഗ്രാം ചാനല്‍ വഴി അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസ് ആക്രമണം നടത്തിയിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രയേല്‍ സൈനിക വിഭാഗം നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗസ്സയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
ടോം ജോസ് തടിയംപാട്
തൊടുപുഴ ,മുട്ടംകാരൻ ബിനോയിയും മക്കളും ഇംഗ്ലണ്ടിൽ മാത്രമല്ല ബാഴ്സലോണയിലും താരങ്ങളായി .
സ്പെയിനിലെ ബാർസലോണയിലെ കനാൽ ഒളിമ്പിയയിൽ കഴിഞ്ഞ 18 ,19 തീയതികളിൽ നടന്ന അഞ്ചാമത് ബാർസലോണ ഡ്രാഗൺ ബോട്ട് ഫെസ്റ്റിൽ ലിവർപൂൾ അമത്തസ് ഡ്രാഗൺ ബോട്ട് ക്ലബ്ബിനൊപ്പം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ലിവർപൂൾ ബെർക്കിൻഹെഡിൽ താമസിക്കുന്ന തൊടുപുഴ ,മുട്ടംകാരൻ ബിനോയിയും മക്കളും ഇംഗ്ലണ്ടിൽ മാത്രമല്ല ബാഴ്സലോണയിലും താരങ്ങളായി .

മത്സരത്തിൽ 40 ഓളം ടീമുകളോട് ഇഞ്ചോടിഞ്ച് പോരാടിയത് , 500 മീറ്റർ ഓപ്പൺ റെയ്സില്‍ രണ്ടാം സ്ഥാനവും 200 മീറ്റർ റേസിൽ മൂന്നാം സ്ഥാനവും 200 മീറ്റർ മിക്സഡ് റേസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ടീം അമത്തസ് ബ്രിട്ടന്റെ പേര് വാനോളം ഉയർത്തുന്നതിൽ ബിനോയിയും മക്കളും വലിയപങ്കാണു വഹിച്ചത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ, ഖത്തർ, ബ്രസീൽ, ഓസ്ട്രിയ, അയർലൻഡ്, സ്പെയിൻ, യു എ ഇ, ജർമ്മനി, സ്ലോവാക്കിയ ,നെതർലാൻഡ് എന്നിങ്ങനെ 25 ഓളം രാജ്യങ്ങളും 1000 ത്തിലധികം തുഴച്ചിലുകാരും പങ്കെടുത്ത രണ്ടു ദിവസം നീണ്ട മൽസരത്തിൽ മിന്നുന്ന പ്രകടനമാണ് അമത്തസ് ടീം കാഴ്ച്ചവച്ചത്.

അമത്തസ് ഫാമിലിയിലെ 22 പേർ മാത്രമാണ് മൽസരത്തിൽ പങ്കെടുക്കുവാൻ ബാഴ്സലോണയിൽ എത്തിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ചീഫ് കോച്ചായ ഡേവ് ബാങ്ങിൻ്റെ നേതൃത്വത്തിലാണ് ടീം അമർത്തസ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല്പതോളം നാഷണാലിറ്റിയിലുള്ള ആയിരത്തിലധികം തുഴച്ചിലുകാരിൽ ബിനോയിയും മക്കളായ ആൽവിനും ആൽഡിനും മാത്രമായിരുന്നു ഇന്ത്യാക്കാരായി ഉണ്ടായിരുന്നത് എന്നത് ശ്രദ്ദേയമായ ഒരു കാര്യം തന്നെയാണ്.

രണ്ടാഴ്ച്ച മുമ്പ് സ്റ്റോക്ക്ടണിൽ വച്ച് നടന്ന യുകെ നാഷണൽ വള്ളംകളി മൽസരത്തിലും 200 മീറ്ററിലും 500 മീറ്ററിലും 2000 മീറ്ററിലും അമത്ത സിനൊപ്പം മൽസരിച്ച് ദേശീയ ചാമ്പ്യന്മാരായിരുന്നു. 2022 ജൂണിൽ നീണ്ട കാലത്തെ കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് യുകെയിലേയ്ക്ക് കുടുംബ സമേതം കുടിയേറിയ ബിനോയിയേയും മക്കളേയും വന്നതിൻ്റെ പിറ്റേന്ന് തന്നെ വള്ളംകളിയിൽ ചേർത്തത് പ്രോത്സാഹിപ്പിച്ചത് യുകെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അന്നത്തെ വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻ്റ് ജോഷി ജോസഫ് ആയിരുന്നു. തോമസ് കുട്ടി ഫ്രാൻസിസിൻ്റെ നേതൃത്വത്തിലുള്ള ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിൽ പരിശീലനം നേടിയ ബിനോയിയും മക്കളും ആ വർഷത്തെ യുക്മ വള്ളംകളിയിൽ ഹാട്രിക് കിരീടം നേടിയിരുന്നു. തുടർന്ന് ഇംഗ്ലീഷ് ടീമായ അമത്തസ് ടീമിൽ മെമ്പർമാരായി മാറിയ ബിനോയിയും മക്കളും അതിശൈത്യത്തിലും പരിശീലനം നടത്തിയാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നത്. കൂടാതെ ആൽവിനും ആൽഡിനും ബ്രിട്ടീഷ് നാഷണൽ ടീമിൻ്റെ പരിശീലനങ്ങളിൽ പങ്കെടുത്ത് അടുത്ത വർഷത്തെ അണ്ടർ 24 ലോകകപ്പിലേക്കുള്ള പ്രിപ്പറേഷനിലാണ്.

വള്ളംകളിയിൽ മാത്രമല്ല വടം വലിയിലും നിരവധി അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുത്തിട്ടുള്ള ബിനോയി മുട്ടം കഴിഞ്ഞ ഒന്നര വർഷക്കാലമായി ലീവർപൂൾ ടൈഗേഴ്സ് വടം വലി ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്നു. ഇന്നലെ നടന്ന യു.കെ.കെ.സി.എ നടത്തിയ വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി . ഈ വർഷം മുതൽ ടീം ലിവർപൂൾ എന്ന പുതിയ ടീം സ്വന്തമായി രൂപീകരിച്ച് യുകെയിലെ വടം വലിരംഗത്ത് സജീവമായി രംഗത്തുണ്ട്..
ഒരു നല്ല ചെണ്ടമേളക്കാരനായ ബിനോയിയും മക്കളും മലയാളി പരിപാടിയിൽ ചെണ്ടമേളവുമായി അണിനിരക്കുമ്പോൾ മലയാളി ആഘോഷങ്ങൾ തൃശൂർ പൂരമായി പരിണമിക്കുന്നു എന്നത് ഒരു വാസ്തവമാണ്.
ഇടുക്കി , തൊടുപുഴ, നെല്ലിക്കുഴിയിൽ കുടുംബാംഗമായ ബിനോയിയുടെ മക്കളായ അൽവിനും ,ആൽഡിനും കായികമത്സരങ്ങളിൽ അപ്പനോടൊപ്പം കട്ടക്കു നിൽക്കുമ്പോൾ തന്നെ കലാമത്സരങ്ങളിലും ഇവർ പുറകിലല്ല. ലിവർപൂളിലെ വിവിധ സ്റ്റേജുകളിൽ ഇവർ നടത്തിയ ഡാൻസുകൾ കാണികളുടെ നിലക്കാത്ത കൈയടിയാണ് നേടിയിട്ടുള്ളത് .

ലിവർപൂൾ എൻഎച്ച്എസ് റോയൽ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന ബിനോയി തിരക്കിനിടയിലും സമയം കണ്ടെത്തി എഫ് ഗ്യാസ് എഞ്ചിനീയറിങ്ങും പാസായി. ഇപ്പോൾ വിരാൾ മെറ്റ് കോളേജിൽ ഗ്യാസ് എഞ്ചിനീയർ ആകാൻ പഠിച്ചു കൊണ്ടിരിക്കുന്നു. ആൽവിൻ ഗ്യാപ് ഈയറിലാണ്. ബയോ മെഡിക്കൽ സയൻസ് എടുക്കാനാണ് താൽപര്യം. ഇപ്പോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ കാറ്ററിങ്ങ് അസിസ്റ്റൻ്റായി ജോലി ചെയ്യുന്നു. ആൽഡിൻ സെൻ്റ് ജോൺ പ്ലസിങ്ങ്ടൺ സ്ക്കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദമാമിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു.
അഗ്നിശമനസേനയെത്തി തീ അണച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പുക പടര്‍ന്ന് ശ്വാസംമുട്ടി സായിക് വീടിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു. ഷൈഖ് ഫഹദിന്റെയും സൽമാ കാസിയുടെയും നിലഗുരുതരമാണ്. മൂത്തമകൻ സാഹിർ ഷൈഖ് അപകടനില തരണം ചെയ്തു. മരിച്ച സായിക് ഷൈഖിന്റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റ്റിജി തോമസ്
ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവൽ വായനയ്ക്കായി തിരഞ്ഞെടുത്തതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ പ്രശസ്തമായ പുസ്തകം വായിച്ചതിന്റെ സുഖകരമായ ഓർമ്മയായിരുന്നു ഒരു കാരണം. പൊന്നിയിൻ സെൽവത്തിന്റെ തമിഴ് ഭാഷയിലെ തന്നെ മൂലകൃതി വായിച്ച സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ വീണ്ടും കൽക്കിയുടെ രചനകൾ വായിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സിനിമയും നോവലും (പ്രത്യേകിച്ച് രണ്ടാം ഭാഗം) തമ്മിലുള്ള അന്തരങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായിരുന്നു. ശിവകാമി ശപഥത്തിന്റെ മലയാളത്തിലേയ്ക്കുള്ള പരിഭാഷ നിർവഹിച്ചത് സുഹൃത്തായ ശ്രീ ബാബുരാജ് കളമ്പൂരാണ്. ശിവകാമി ശപഥം തിരഞ്ഞു പിടിച്ച് വായിക്കാനുള്ള പ്രധാന കാരണം അതായിരുന്നു.
പല്ലവ രാജവംശത്തിലെ രണ്ട് രാജാക്കന്മാരുടെ കഥ പറയുന്ന ചരിത്രാഖ്യായിയയ്ക്ക് കൽക്കി അവലംബമാക്കിയത് കലയെത്തന്നെയാണ്. മഹാബലിപുരത്തിലെ ശിൽപ ഭംഗിയിൽ നിന്നാണ് തന്റെ നോവലിൻറെ ബീജവാപം നടന്നതെന്ന് കൽക്കി തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ശില്പിയായ അയനാരും മകളും നർത്തകിയുമായ ശിവകാമിയും തങ്ങളുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ചവരാണ്.
യുവരാജാവ് നരസിംഹവർമനും നർത്തകിയുമായ ശിവകാമിയും തമ്മിലുള്ള പ്രണയവും വിരഹവും അതിമനോഹരമായി ഒരു രാജവംശത്തിന്റെ ചരിത്രവുമായി കൽക്കി ഇണക്കി ചേർത്തിരിക്കുന്നു.
ആയിരത്തി മൂന്നിറിലപ്പുറം വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയമെങ്കിലും പല കാര്യങ്ങളും ഇന്നും കാലിക പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് ബുദ്ധ ജൈന പുരോഹിതന്മാരുടെ രാജഭരണ കാര്യങ്ങളിലുള്ള ഇടപടെലിനെ കുറിച്ച് മഹേന്ദ്ര വർമ്മ രാജാവിന്റെ പരാമർശങ്ങൾ മതത്തിന്റെ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇടപെടലുകളെ കുറിച്ചുള്ള മുന്നറിയിപ്പായി വായനക്കാർക്ക് അനുഭവപ്പെടും.

മലയാളം തർജ്ജിമയ്ക്ക് 1102 പേജുകളാണ് ഉള്ളത്. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്നാണ് ശിവകാമിയുടെ ശപഥം. അതിന് ഒരു കാരണം കൽക്കിയുടെ കഥ പറയുന്ന രീതിയും മറ്റൊരു കാരണം ബാബുരാജ് കളമ്പൂരിന്റെ മലയാളം തർജ്ജിമയുടെ മനോഹാരിതയുമാണ്.
ബുദ്ധ ഭിഷുവായി തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് അവസാനം വരെ നിറഞ്ഞാടിയ നാഗനന്ദി എന്ന പ്രതിലോമ സ്വഭാവമുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ പലപ്പോഴും മനസ്സിലേയ്ക്ക് ഉയർന്നുവന്ന മലയാള പുസ്തകം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയാണ്. നോവലിന്റെ ആദ്യ അധ്യായത്തിൽ കാഞ്ചിയിൽ വിദ്യ അഭ്യസിക്കുന്നതിനായി എത്തുന്ന പരം ജ്യോതിയുടെ കൂടെ കഥയാണ് ശിവകാമിയുടെ ശപഥം എന്ന നോവൽ . പലപ്പോഴും പരം ജ്യോതി മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനെന്ന കഥാപാത്രത്തെ നമ്മെ ഓർമ്മിപ്പിക്കും. പല്ലവ വംശത്തിന്റെ സർവ്വസൈനാധിപനായി പിന്നീട് യുദ്ധത്തോടും രാജ്യ ഭരണത്തിൽ നിന്നും പിന്മാറുന്ന പരം ജ്യോതി എന്ന പാത്രസൃഷ്ടിയിലൂടെ വിജ്ഞാന ദാഹത്തിന്റെയും ആധ്യാത്മികതയിലേക്കുള്ള ഒരു മനുഷ്യൻറെ പരിവർത്തനത്തിന്റെ അപൂർവ്വ മാതൃകയാണ് കൽക്കി വരച്ചു കാണിക്കുന്നത് .
ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ശ്രീ ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളം യുകെയുടെ ഓണപ്പതിപ്പിൽ അദ്ദേഹം എഴുതിയ രചനകളിൽ കൂടിയാണ് എനിക്ക് ശ്രീ ബാബുരാജ് കളമ്പൂരിനെ പരിചയം. മലയാളം തമിഴ് ഭാഷകളിലായി എഴുതുന്ന ബാബുരാജ് കളമ്പൂർ ഇരു ഭാക്ഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ ചരിത്രത്തിൽ നിന്ന് എടുത്തവ ഏത് കൽക്കിയുടെ ഭാവനയിൽ വിരിഞ്ഞവ ഏത് എന്ന് വിവിധ കഥാപാത്രങ്ങളെ കുറിച്ച് വായനക്കാർക്ക് സന്ദേഹം ഉണ്ടാകും. അത്രമാത്രം ജീവസുറ്റവയാണ് കൽക്കിയുടെ പാത്രസൃഷ്ടി.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയില്‍. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറയിലെ സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിന്റെ 19-ാം നിലയില്‍ നിന്നാണ് വീണതെന്നാണ് റിപ്പോര്‍ട്ട്.
ഷാനിഫയുടെ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയ യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ എത്തി തീയണച്ചു. രക്ഷപ്പെടുത്തിയ നവജാത ശിശുക്കളെ തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റുമാനൂർ തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു.
ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. കയറ്റം കയറി വരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടർന്നത്. ഫയർഫോഴ്സിന്റെ കാര്യക്ഷമമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.