ബ്ലാക്ക്ബേൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) തങ്ങളുടെ രൂപീകരണത്തിന്റെ ഇരുപതാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. ഫെബ്രുവരി 17 ശനിയാഴ്ച ഹർസ്റ്റ് ഗ്രീൻ എബിസി വാർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രസിഡന്റ് ബിജോയ് കോരയുടെ നേതൃത്വത്തിൽ സെക്രട്ടറി ഏലിയാമ്മ എബ്രാഹം, ട്രഷറർ സഞ്ജു ജോസഫ്, വൈസ് പ്രസിഡന്റ് ലിനു ജോർജ്, ജോയിന്റ് സെക്രട്ടറി അജിൽ ജോസഫ്, ജോയിന്റ് ട്രഷറർ ജോജിമോൻ ജോസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഇതളുകൾ’ എന്ന സ്മരണികയുടെ പ്രകാശനം നടത്തി. ചീഫ് എഡിറ്റർ ശ്രീ സന്തോഷ് ജോസഫും അസോസിയേറ്റ് എഡിറ്റർ ശ്രീ ലിജോ ജോർജും പ്രകാശന ചടങ്ങുകർക്ക് നേതൃത്വം നൽകി. മുതിർന്ന അംഗമായ ശ്രീ വർഗീസ് ചൂണ്ടിയാനിൽ പുസ്തക പ്രകാശനം നടത്തി ആദ്യപ്രതി പ്രസിഡന്റ് ശ്രീ ബിജോയ് കോരയ്ക്ക് കൈ മാറി.
തുടർന്നു നടന്ന വർണശബളമായ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
ഇരുപത്തഞ്ചോളം ഗായകർ അണിനിരന്ന ചെയിൻ സോങ് സദസ്യരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി.
‘ നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തെ ആസ്പദമാക്കി പത്ത് ഇൻഡ്യൻ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് മുപ്പത്തഞ്ചോളം അംഗങൾ ചേർന്ന് ഒരു ഫാഷൻ തീം ഷോ നടത്തപെടുകയുണ്ടായി.
തുടർന്ന് നടന്ന AGM ൽ അടുത്ത വർഷത്തേക്കുള്ള UMA യുടെ സുഗമമായ നടത്തിപ്പിന് പുതിയ അമരക്കാരെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പുതിയ ഭാരവാഹികൾ ഷിജോ ചാക്കോ (പ്രസിഡന്റ് ), ലിജി ബിജോയ് (സെക്രട്ടറി), ആനു ശിവറാം (ട്രഷറർ), ശ്രീജ അനിൽ (വൈസ് പ്രസിഡന്റ് ), വർഗീസ് ചൂണ്ടയാനിൽ (ജോയിന്റ് സെക്രട്ടറി) റെജി ചാക്കോ (ജോയിന്റ് ട്രെഷറർ).
ലണ്ടൻ: ലണ്ടനിൽ അർപ്പിക്കുന്ന പതിനേഴാമത് ആറ്റുകാൽ പൊങ്കാല, ഫെബ്രുവരി 25 ന് ഞായറാച്ച,ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് നടക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് .
ഫെബ്രുവരി 25 നു ഞായറാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിന്നാലും, യു കെ യിൽ നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ.ഓമന ഗംഗാധരൻ -07766822360
സ്റ്റീവനേജ്: സർഗ്ഗതാളം സ്റ്റീവനേജിന്റെ ബാനറിൽ ജോണി കല്ലടാന്തി നേതൃത്വം നൽകുന്ന ശിങ്കാരി മേളം,യു കെ യിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവഗായകർ ഒരുക്കുന്ന ഓ എൻ വി ഗാനാമൃതം, സജി ചാക്കോയുടെ നേതൃത്വത്തിൽ ‘ടീം ലണ്ടൻ’ അവതരിപ്പിക്കുന്ന ഓഎൻ വി മെഡ്ലി, പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ അടക്കം അതിസമ്പന്നമായ കലാ വസന്തം വെൽവിൻ സിവിക് സെന്ററിൽ ശനിയാഴ്ച അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യമാണ്.
യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവ കലാവേദിയിൽ വെച്ച് സ്കോട്ട്ലണ്ടനിൽ നിന്നുള്ള പ്രശസ്ത കലാകാരൻ ജിൻസൺ ഇരിട്ടി രചനയും, സംവിധാനവും നിർവ്വഹിച്ച ‘ബിഹൈൻഡ്’ സിനിമയുടെ ഫസ്റ്റ് ടീസർ റിലീസിങ് കർമ്മവും തദവസരത്തിൽ നടക്കും. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനമടക്കം, രശ്മി പ്രകാശും, ബീനാ റോയിയും രചനകൾ നിർവ്വഹിക്കുകയും, യുവ ഇംഗ്ളീഷ് സംഗീത സംവിധായകൻ ആൻഡ്രൂ ഹബ്ബാർഡ് സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനങ്ങളും ചേർന്ന് സംഗീത സാന്ദ്രതമായ ‘ബിഹൈൻഡ്’ മൂവി ആകാംക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ബെഡ്ഫോർഡിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ജോമോൻ മാമ്മൂട്ടിൽ ബിഹൈൻഡിനായി ഗാനം ആലപിക്കുമ്പോൾ, ഡെന്നയുടെ പിതാവും, സെവൻ ബീറ്റ്സിന്റെ അമരക്കാനുമായ ജോമോൻ മാമ്മൂട്ടിൽ അഭിനേതാവായും ചിത്രത്തിൽ മുഖം കാണിക്കുന്നുണ്ട്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി അർഹമായ പാവന സ്മരണയും, സംഗീതാദദരവും, സെവൻ ബീറ്റ്സിന്റെ വേദിയിൽ വെച്ച് ആരാധകവൃന്ദത്തോടൊപ്പം സമർപ്പിക്കും.
സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ, യു കെ യിലെ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്ന് ഒരുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു കലോത്സവ വേദിയാവും വെൽവിനിൽ അരങ്ങേറുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737956977
വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ബെർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ. അനുഗ്രഹീത രോഗശാന്തി ശുശ്രൂഷകൻ ബഹു. ഡാമിയൻ സ്റ്റെയിൻ നൊപ്പം ദൈവാനുഗ്രഹം പ്രാപിക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. (നിങ്ങളുടെ സ്ഥലങ്ങളിൽനിന്നും വരുന്ന ബസ്സുകളെകുറിച്ചറിയുവാൻ വിളിക്കുക ബിജു – 07515368239 ഷാജി – 07878149670) : ഫാ. ഷൈജു നടുവത്താനിയിൽ – www.afcmuk.org
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65) കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വൈകിട്ടായിരുന്നു സംഭവം. തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗത്തിനിരയായ യുവതിയുടെ രഹസ്യമൊഴി എടുക്കവെ മജിസ്ട്രേറ്റ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ത്രിപുരയിലെ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെയാണ് അതിജീവതയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്റെ ചേംബറില്‍വച്ച് മൊഴിയെടുക്കുന്നതിനിടെ മജിസ്ട്രേറ്റ് മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ഈ മാസം 16 നാണ് സംഭവം. ബലാത്സംഗക്കേസില്‍ മൊഴി രേഖപ്പെടുത്താൻ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിൻ്റെ ചേംബറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.bമൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി സംഭവം ഭർത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു.
അഭിഭാഷകൻ്റെ ഉപദേശപ്രകാരം യുവതി കമാല്‍പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് പരാതി നല്‍കി. യുവതിയുടെ ഭർത്താവും കമാല്‍പൂർ ബാർ അസോസിയേഷനില്‍ പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.
ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.
അക്രമം നടത്തിയ ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രൻ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം
മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ശുഭവാര്‍ത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയെ കണ്ടെത്തിയ വിവരം തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്.
തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
സ്നേഹ സംഗീത രാവ്. സ്റ്റേജ് പ്രോഗ്രാം . യു.കെ യിലും അയർലൻ്റിലുമായി പീറ്റർ ചേരാനല്ലൂരിൻ്റെ നേതൃത്വത്തിൽ ടോപ് സിംഗർ ഫെയിം മേഘ്ന സുമേഷ് എന്നറിയപ്പെടുന്ന മേഘ്നക്കുട്ടിയോടൊപ്പം ന്യൂജെൻ ഗായകരായ ലിബിൻ സ്കറിയയും, ക്രിസ്റ്റകലയും, ചാർളി മുട്ടത്തും, കീബോർഡിസ്റ്റ് ബിജു കൈതാരനും ചേർന്ന് വിവിധ സ്ഥലങ്ങളിൽ സ്റ്റേജ്ഷോയായി അവതരിപ്പിക്കുന്നു. മേഘ്നക്കുട്ടിയുടെ വാചാലതയും ആലാപനവും ഇതിനോടകം ലോകമെങ്ങും പ്രേഷകർ ഏറ്റെടുത്തു കഴിഞ്ഞു.
നിങ്ങൾക്കും ഈ പ്രോഗ്രാം ആസ്വദിക്കാനും എൻജോയ് ചെയ്യുവാനും ബുക്ക് ചെയ്യൂ. താഴെ കാണുന്ന നമ്പറിൽ
+918301831748
+447723306974
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.