ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി.
സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.
തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, വയനാട്- ആനി രാജ, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.
തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.
ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആശയങ്ങളെ മുൻനിർത്തി 2023-ൽ ആരംഭിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് കേരള സൂപ്പർ കിങ്‌സ് സ്പോർട്സ് ക്ലബ്, മാഞ്ചസ്റ്റർ. ഈ കൂട്ടായ്മയിൽ ഏകദേശം 25 അംഗങ്ങൾ ഒരേ മനസോടും ചിന്താഗതിയോടും കൂടെ പ്രവർത്തിച്ചുവരുന്നു. കേവലം ഒരു സൗഹൃദ കൂട്ടായ്മയിൽ ആരംഭിച്ചു ഇന്ന് മാഞ്ചസ്റ്ററിലേ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കയാണ് കെ.എസ്.കെ.
കെ.എസ്.കെ- യെ സംബന്ധിച്ചു അഭിമാന വർഷം ആയിരുന്നു കടന്നു പോയ 2023. ആദ്യമായി പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിൽ തിളക്കമാർന്ന വിജയം കാഴ്ച വെക്കാൻ അവർക്ക് കഴിഞ്ഞു. ശക്തരായ 7 ടീമുകളെ പിന്തള്ളി ലീഗ് മത്സരങ്ങളിൽ മൂന്നാമതായും പിന്നീട് ലീഗ് മത്സരങ്ങളിൽ ഒന്നാമത്തെത്തിയവരെ വെറും കാഴ്ചക്കാർ ആക്കി ആ ട്രോഫി ക്ലബ്ബിൽ എത്തിച്ചപ്പോൾ ആ വിജയത്തിന്റെ മധുരം പത്തിരട്ടിയായീ.
BUT ITS JUST THE BEGINNING……
കേവലം 10 അംഗങ്ങൾ ആയി തുടങ്ങിയ കൂട്ടായ്മ അങ്ങ് വളർന്നു, ഇന്ന് 25 അംഗങ്ങളോട് കൂടിയ ഒരു ശക്തമായ ഗ്രൂപ്പ് ആയീ അതു മാറി. ജനുവരി 27,2024 ൽ ഒരു ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരു ആശയം ടീം അംഗങ്ങളുടെ ഇടയിൽ നിന്ന് വരുകയും, അതു നടത്താൻ ടീം തീരുമാനിക്കുകയും ചെയ്തു. 30- ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഒരു വിജയമാക്കാൻ ടീമിലെ എല്ലാ അംഗങ്ങളും തോളോട് തോൾ ചേർന്ന് പരിശ്രമിച്ചു.
കായികം, സൗഹൃദം എന്നീ മേഖലകളിൽ ഒതുങ്ങി നിൽക്കാതെ സേവന രംഗത്തേക്ക് കൂടി തിരിയാൻ ടീമും ടീം മാനേജ്മെന്റ് കൂടെ ചിന്തിക്കുകയും, അതിനപ്രകാരം മാഞ്ചേസ്റ്ററിലേ മറ്റു സംഘടനകളുമായി ചേർന്ന് പല സേവന പ്രവർത്തനങ്ങളും ചെയ്യാൻ കെ.എസ്.കെ- ക്കു കഴിഞ്ഞു. അതു വഴി പലർക്കും ഒരു കൈത്താങ്ങായി കെ.എസ്.കെ മാറി.
സേവന രംഗത്ത് ഒരു പുത്തൻ ചുവടു വേപ്പിന് ഒരുങ്ങുകയാണ് കെ.എസ്.കെ. “Grateful Giving ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വളരെ പ്രതീക്ഷയോടെ ആണ് കെ.എസ്.കെ നോക്കികാണുന്നത്. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും “, Alder Hey Children’s Hospital” നു നൽകാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 1000 പൗണ്ട് കണ്ടെത്താൻ ആണ് ടീം ശ്രമിക്കുന്നത്.
https://www.justgiving.com/page/keralasuperkings
[email protected]
Contact.-07712803434
നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച് 07ന് കോട്ടയത്ത് ജില്ലാക്യാമ്പ് സംഘടിപ്പിക്കുന്നു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍/ഇ -പെയ്മെന്റ്, യു.പി.ഐ അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍ മുഖേന മാത്രമേ ഫീസ് ഒടുക്കാന്‍ കഴിയൂ.
വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍റെ എറണാകുളം സെന്ററിൽ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.
കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2371810/2371830 നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൽ സലാം ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വന്ന കണ്ണൂർ ഇരട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ഷൈനി മാത്യുവിന്റയും മകൾ ശ്രീമതി ദീപ്തി ജോമേഷാണ് (33 വയസ്സ്) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞത്.
ഭർത്താവ് : ശ്രീ ജോമേഷ് വെളിയത്ത് ജോസഫ് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ് ജീവനക്കാരൻ). സഹോദരൻ : ദീക്ഷിത്ത് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ് ജീവനക്കാരൻ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.
ദീപ്തി ജോമേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോര്‍ക്ക് ഷെയറിലെ വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോയിസ് ജോസ് മാത്യുവിന്റെ പിതാവ് തിരുവമ്പാടി കാഞ്ഞിരക്കാട്ടുതൊട്ടിയിൽ ജോസ് മാത്യു (64) നിര്യാതനായി. ഭാര്യ കുപ്പായക്കോട് കുളത്തിങ്കൽ കുടുംബാംഗം ചിന്നമ്മ ജോസ്. മക്കൾ: ജോയിസ് ജോസ് മാത്യു , ജെറി ജോസ് മാത്യു. മരുമക്കൾ: വേക്ക് ഫീൽഡിലെ ആദ്യകാല മലയാളി കുടുംബമായ ജോസ് റോസി ദമ്പതികളുടെ മകൾ രേഷ്മ ജോസ്. കൊച്ചുമകൻ: എഡ്വിൻ ജോയിസ്. മൃതസംസ്കാര ശുശ്രൂഷകൾ സേക്രഡ് ഹാർട്ട് ചർച്ച് തിരുവമ്പാടിയിൽ വച്ച് നടത്തുന്നതായിരിക്കും. സമയക്രമം പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോയിസ് ജോസ് മാത്യുവിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച “തിരുമുഖം കാണുമ്പോൾ” എന്ന നോമ്പ്കാല പീഡാനുഭവം ഗാനമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് .
പ്രശസ്ത പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ ഗാനത്തിന്റെ വരികളും ഈണവും ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിരിക്കുന്നു .
“തൂവെള്ള അപ്പം” എന്ന ഹിറ്റ് ഗാനത്തിനുശേഷം
സാനു സാജൻ അവറാച്ചൻ രചനയും സംഗീതവും നൽകിയ ഗാനമാണ് തിരുമുഖം കാണുമ്പോൾ .
ഈ 50 നോയമ്പ് കാലത്ത് ഇറങ്ങിയിരിക്കുന്ന ഹൃദയസ്പർശിയായ ഈ ഗാനം വളരെ നല്ല അഭിപ്രായത്തോടെ മുന്നേറുകയാണ് .

എൽഡ്രോയ് (ELROY PRODUCTION’S) പ്രൊഡക്ഷൻസിന്റെ ബാനറിൽ മെയ്ഡ് ഫോർ മെമ്മറീസ്.( MADE 4MEMORIES) എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം റിലീസ് ആയിരിക്കുന്നത് .
സംഗീത ലോകത്തെ പ്രഗൽഭരായ ഒട്ടേറെ ആർട്ടിസ്റ്റുകൾ ഈ ഗാനത്തിൽ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു നെൽസൺ പീറ്റർ ആണ് ഇതിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് .
സംഗീത സംവിധായകനായ സാനു സാജൻ അവറാച്ചൻ യുകെയിൽ വിവിധ സ്റ്റേജുകളിൽ ഗായകനായും ആങ്കറിങ് മേഖലയിലും ശ്രദ്ധ നേടി വരുന്ന ഒരു കലാകാരനാണ്.
ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ച ഭർത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാംവിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും, ആശുപത്രിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോൾ പോലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി പോലീസ് വീട് സീൽ ചെയ്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് സംശയമുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ കോഹ്ലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഫെബ്രുവരി 15 നായിരുന്നു കുഞ്ഞ് ജനിച്ചതെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും എല്ലാവരുടെയും അനുഗ്രഹവും ആശംസകളും വേണമെന്ന് കോഹ്ലി കുറിച്ചു. വാമിക എന്നാണ് മൂത്ത മകളുടെ പേര്.
രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ജോസഫ് ടി ജോസഫ്
കൈരളി യുകെ സതാംപ്ടൺ ആന്റ് പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീത നൃത്ത സന്ധ്യ 2024 ആന്റ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ പ്രോഗ്രാം ഈ വരുന്ന ഫെബ്രുവരി 24 ന് സതാംപ്ടണിൽ നടത്തപ്പെടുന്നു.
കൈരളി യുകെ നാഷണൽ സെക്രട്ടറി കുര്യൻ ജേക്കബ് ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽപോർട്ട്സ്മൗത്ത്, സൗത്താംപ്ടൺ എന്നിവിടങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം നൂറോളം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സർഗ്ഗസന്ധ്യയ്ക്ക് സൗത്താംപ്ടണിലെ സഹൃദയർ നൽകിയ അത്ഭുതപ്പെടുത്തുന്ന സ്നേഹാദരങ്ങളിൽ നിന്നുള്ള ആവേശമുൾ കൊണ്ട് ഞങ്ങൾ ഈ വർഷം അതിലും വിപുലമായൊരു കലാമാമാങ്കത്തിന് തിരശ്ശീല ഉയരുകയാണ്.കലാസ്വാദകർക്ക് സ്വയം മറന്ന് ആഘോഷിക്കാനും ആസ്വദിക്കാനുമായി ഒരുക്കുന്ന ഈ സുവർണ്ണസന്ധ്യയെ അവിസ്മരണീയമാക്കാൻ നിരവധി കലാകാരന്മാർ അതിഗംഭീരങ്ങളായ കലാവിഭവങ്ങളുമായി തയ്യാറായി കഴിഞ്ഞു. മലയാളികളുടെ ഹൃദയമിടിപ്പ് ഏറ്റുന്ന ഗാനങ്ങളും ഗൃഹാതുരത നിറഞ്ഞ നൃത്തനൃത്യങ്ങളും നേരിട്ട് ആസ്വദിക്കാനായി ഏവരെയും വരുന്ന ഫെബ്രുവരി 24 ന് സർഗ്ഗസന്ധ്യയിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
ആഘോഷങ്ങൾക്കൊപ്പം സമൂഹ നന്മയ്ക്കായ് ഏഷ്യൻ വംശജരായ കാൻസർ രോഗികൾക്ക് ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ നടത്തപ്പെടും.
അതിനോടൊപ്പം നമ്മുടെ യൂണിറ്റിന്റെ സ്നേഹാദരം – ചായയും പലഹാരവും തികച്ചും സൗജന്യമായി . വായിൽ കൊതിയൂറും നാടൻ ഭക്ഷണം മിതമായ വിലയിൽ കൗണ്ടറിൽ ലഭിക്കുന്നതാണ് .
മതിമറന്നു സംഗീതനൃത്തലഹരിയിൽ മുഴുകാൻ,മറന്ന് തുടങ്ങിയൊരു മലയാളഗാനത്തിന്റെ ഈരടി വീണ്ടും ഓർത്തു മൂളാൻ,നാട്ടിലെങ്ങോ കേട്ട് മറന്ന ഉത്സവഘോഷങ്ങളുടെ ആർപ്പ് വിളികൾ ഒരിക്കൽ കൂടി ഒന്നായി ഓർത്തെടുക്കാൻ ഇതാ ഒരു മനോഹര സായാഹ്നം!!!
ഇതൊരു ആഘോഷ നിമിഷമാക്കി ആസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .