Latest News

ബ്രിസ്റ്റോള്‍: ജനപ്രിയ നേതാവും, വികസനോന്മുഖനും, മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമെന്ന നിലയിലും, ജോര്‍ജിയന്‍ തിര്‍ത്ഥാടന കേന്ദമായ പുതുപ്പള്ളി, മരിയന്‍ തിര്‍ത്ഥാടന കേന്ദമായ മണര്‍കാട് പള്ളി, പനച്ചികാട് മൂകാംബിക ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ കേന്ദ്രങ്ങളാലും, കാര്‍ഷിക-നാണൃ വിളകളുടെ ഈറ്റില്ലവും, ലോക പ്രശസ്ത ‘വാകത്താനം വരിക്ക ചക്ക’യുടെ പ്രഭവ കേന്ദ്ര എന്ന നിലയിലും നിരവധിയായ വിശേഷണങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ പുതുപ്പള്ളി മണ്ഡല പ്രവാസികള്‍ വീണ്ടും ഒത്തു കൂടുന്നു. സാഹോദര്യത്തിനും, സ്‌നേഹ-നന്മകള്‍ക്കും പ്രമുഖ സ്ഥാനം നല്‍കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും യുകെയില്‍ കുടിയേറി താമസിക്കുന്ന കുടുംബങ്ങള്‍ ബ്രിസ്റ്റോളില്‍ തങ്ങളുടെ നാടിന്റെ സ്മൃതികളും, സൗഹൃദങ്ങളും പങ്കു വെക്കുവാന്‍ യുകെയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തി ചേരും.  

നിരവധിയായ പ്രാദേശിക സംഗമങ്ങള്‍ വിജയകരമായി യുകെയില്‍ നടക്കുന്നുണ്ടെങ്കിലും അതിലേറെ ശോഭയോടെ ഒരു മഹാ സംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

പതിനൊന്നാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഒക്ടോബര്‍ 12നു ശനിയാഴ്ച  ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ രാവിലെ 9മണി മുതല്‍ വൈകിട്ട് 6മണിവരെയാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്.      

സംഗമം ആഘോഷമാക്കാന്‍ വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുര്‍, പനച്ചികാട്, കുറിച്ചി, കങ്ങഴ അകലക്കുന്നം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചെറു ഗ്രൂപ്പുകളായി പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്.

നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന പങ്കുവെക്കലുകളും, വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഗാനമേളയും സംഗമ മേളത്തിന് കൊഴുപ്പേകും. സംഗമത്തില്‍ പങ്കുചേരുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും, ഉച്ച ഊണ് തയ്യാറാക്കുന്നതിന് പുറമെ വൈകുന്നേരം ലൈവ് നാടന്‍ തട്ടുകടയും ഒരുക്കുമ്പോള്‍ വൃതൃസ്ത രൂചിക്കുട്ടിലുളള ഭക്ഷണങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരവുമാവും പുതുപ്പള്ളിക്കാര്‍ക്ക് ലഭിക്കുക.  

യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരും സംഗമ വേദിയില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്:
ലിസാ 07528236705 (tel:07528236705), റോണി07886997251.  
Venue St Johns Hall,
Lodge Causeway,
Fishpond  Bri
stol,
UK. BS16 3QG

ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.

താരങ്ങളുടെ മൊഴികള്‍ പരിശോധിച്ചുവരികയാണ്. അതേസമയം പ്രയാഗയുടെ മൊഴി തൃപ്തികരമെന്നമാണ് പൊലീസ് വ്യക്തമാക്കുന്നത്. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നുമാണ് പ്രയാഗ പറയുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.

കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താന്‍ താരങ്ങള്‍ സന്നദ്ധരായി. നിലവില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

ഇന്ത്യയിലെ വ്യാവസായിക അതികായനും കറതീര്‍ന്ന മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റയ്ക്ക് യാത്രാ മൊഴി. മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പാഴ്‌സി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും കോര്‍പ്പറേറ്റ് തലവന്‍മാരുമടക്കം ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

എണ്‍പത്താറുകാരനായ രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചത്. ബിസിനസിനെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി വിളക്കിച്ചേര്‍ത്ത അദേഹത്തിന് സാധാരണക്കാരടക്കം വന്‍ ജനാവലി വികാര നിര്‍ഭരമായ അന്ത്യയാത്രയാണ് നല്‍കിയത്.

മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.

പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച്‌ പുറത്ത് മർദിക്കുകയായിരുന്നു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരല്‍ കൊണ്ട് മർദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യൽ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസ് നിർദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

കേസിൽ, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സന്ദർശകരെ എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാർട്ടിക്ക് ആവശ്യമായ ലഹരി എത്തിച്ചത് ഇയാളാണെന്നാണ് നിഗമനം.

ലഹരിപ്പാർട്ടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽനിന്നു കണ്ടെടുത്തത്‌ മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.പരിശോധനയിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാസപരിശോധനയിലൂടെയാണ് സിപ്പ് ലോക്ക് കവറിൽ പുരണ്ട മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴികൾ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഫോൺകോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യൽ ആരംഭിക്കും.

സേവനം യു.കെ സ്കോട്ട്‌ലാൻഡ് പ്രസിഡന്റ്‌ ശ്രീ. ജീമോൻ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ഒക്ടോബർ 5ന് ചേർന്ന യോഗത്തിൽ കൗൺസിലർ മേരി ഡോൺലി ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു.സംഘടനയുടെ പ്രവർത്തനങ്ങളേയും ,ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കലാ സാംസ്കാരി പരിപാടികളെയും കൗൺസിലർ പ്രശംസിച്ചു. സേവനം യുകെ ചെയർമാൻ ശ്രീ. ബൈജു പാലക്കൻ അംഗങ്ങളെ ഓൺലൈനിൽ അഭിസംബേധന ചെയ്തു.

സെക്രട്ടറി ശ്രീ. രഞ്ജിത്ത് ഭാസ്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സേവനം യുകെ നാഷണൽ എക്സിക്യൂട്ടിവ് അംഗം ശ്രീ. ഉദീപ് ഗോപിനാഥ് സേവനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി. വനിതാ കോർഡിനേറ്റർ ശ്രീമതി സുരേഖ ജീമോൻ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ ശ്രീ. ശരത് ശിവദാസ് നന്ദിയും രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഓണസദ്യ യോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് കൂടുതൽ മികവുറ്റതാക്കി. അംഗങ്ങളുടേയും, കുട്ടികളുടെയും പങ്കാളിത്തം ആവേശകരമായിരുന്നു.

ഗുരുദേവ ധർമ്മം പ്രചരപ്പിക്കുന്നതിന് സംഘടനയുടെപ്രവർത്തനം എല്ല മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി Edinburgh,Aberdeen, Dundee,Dunfermline, Inverness, Perth, Stirling എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കുടുംബയോഗങ്ങൾ കൂടുവാനും തീരുമാനിച്ചു.

ബന്ധപ്പെടേണ്ട നമ്പർ :ജീമോൻ കൃഷ്ണൻകുട്ടി :+44 7480616001 (പ്രസിഡന്റ് സേവനം യുകെ സ്കോട്ട്‌ലൻഡ് )

ഷിബി ചേപ്പനത്ത്

യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം എല്ലാ വർഷവും നടത്തി വരാറുള്ള കരോൾ സംഗീത മത്സരം ഈ വർഷവും ഡിസംബർ 7 ന് ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ സ്റ്റോക്ക് ഓൺ ട്രെൻടിലുള്ള സെൻ്റ് പീറ്റേഴ്സ് കോഫെ അക്കാദമിയിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങുന്ന പ്രസ്തുത പരിപാടിയിൽ ഭദ്രാസനത്തിലെ 43 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള 25 അംഗ മത്സരാർത്ഥികൾ അടങ്ങുന്ന ടീമുകൾ മാറ്റുരയ്ക്കും.

ക്രൈസ്തവ സംഗീതത്തിൽ പ്രാഗത്ഭ്യം തെളിയിച്ച മൂന്നംഗ വിദഗ്ദ സമിതിയാണ് സംഗീത മത്സരത്തിന് വിധികർത്താക്കളായിട്ടുള്ളത്. ഒന്നാം സ്ഥാനത്തിന് അർഹരാവുന്നർക്ക് 701 പൗണ്ടും രണ്ടാ സ്ഥാനത്തിന് 501 പൗണ്ടും മൂന്നാം സ്ഥാനത്തിന് 301 പൗണ്ടും എവർ റോളിങ്ങ് കപ്പും ആണ് സമ്മാനങ്ങളായി ഏർപ്പെടുത്തിയിട്ടുള്ളത്.

വിവിധ ദേവാലയങ്ങളിൽ നിന്നും പങ്കെടുക്കുന്ന കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ആനുകാലിക സംഭവങ്ങളെ കോർത്തിണക്കിയുള്ള ഹാസൃ ദൃശ്യാവിഷ്കരണവും പരിപാടികൾക്ക് കൂടുതൽ മിഴിവേകും. വൈകിട്ട് 7 മണി വരെ നീണ്ടു നില്ക്കുന്ന പ്രസ്തുത സംഗീത മാമാംഗത്തിന് ഏകദേശം 1000 ൽ പരം ആളുകൾ പങ്കെടുക്കുമെന്ന് ഇതിനോടകം ഭദ്രാസന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Fr. ELDHOSE VATTAPPARAMBIL-
004552998210(WhatsApp)
Fr. ABIN OONNUKALLINKAL-
07404240659
SHIBI CHEPPANATH-
07825169330
BIJOY ALIAS-
07402958879
VIJEE PAILY-
07429590337

നവകേരള സദസിലെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവകേരള സദസില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ചത് രക്ഷാ പ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ മര്‍ദനത്തെ രക്ഷാ പ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു.ഈ ന്യായീകരണം കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്നും ഷിയാസിന്റെ സ്വകാര്യ അന്യായത്തില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ സണ്‍സിന്റെ എമിരറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വിടവാങ്ങി. 86 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജെആര്‍ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28 നായിരുന്നു അദേഹത്തിന്റെ ജനനം. 1962 ലാണ് ടാറ്റ ഗ്രൂപ്പില്‍ ചുമതലയേല്‍ക്കുന്നത്. 1981 ല്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്ന അദേഹം കാരുണ്യ പ്രവര്‍ത്തന മേഖലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ല്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡുകളായ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നിവ 2004 ല്‍ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാഗ്ദാനവുമായി 2009 ല്‍ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി.

കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനിയറിങ് ബിരുദം. ഹാവാര്‍ഡില്‍ നിന്ന് മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി. 2000 ല്‍ പത്മഭൂഷണും 2008 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്ന അദേഹത്തെ 13 മില്യണ്‍ പേര്‍ എക്‌സിലും പത്തുമില്ല്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവിവാഹിതനാണ്.

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.

ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.

ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.

Copyright © . All rights reserved