Latest News

കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായത്.സംഭവത്തെ തുടർന്ന് യുവതി കേരള പോലീസ് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.

കോട്ടയം പിറവം സ്വദേശിയാണ് യുവതിക്കെതിരെ ഇത്തരത്തിലുള്ള ഒരു അതിക്രമം നടത്താൻ ശ്രമിച്ചത്.ഒപ്പം സഞ്ചരിച്ച യാത്രക്കാരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്.ഇത്തരത്തിൽ ഒരു സംഭവം കേൾക്കുമ്പോൾ സാധാരണ കൂടെയുള്ള യാത്രക്കാർ അദ്ദേഹത്തെ പിടികൂടുക ചെയ്യും. എന്നാൽ ഇവിടെ യുവതിക്ക് നേരെ പരിഹാസങ്ങളും ആക്ഷേപങ്ങളും മാത്രമായിരുന്നു.ഒപ്പം ഒരടി കൂടെ കൊടുക്ക് ചേച്ചി എന്ന തരത്തിൽ ഉള്ള കമന്ററികളും.എന്നാൽ വിവരം ഫോൺ ചെയ്ത പോലീസിനെ അറിയിച്ചത് മുതൽ പോലീസ് തന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. തൻറെ മാനസികാവസ്ഥ മനസ്സിലാക്കി അതിനുവേണ്ട പരിചരണവും എല്ലാം പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.അപ്പോഴാണ് നമ്മൾ എവിടെ പോയാലും നമ്മൾ ഒറ്റയ്ക്കല്ല നമ്മുടെ താങ്ങിനും തണലിനുമായി ഒരു നിഴൽ പോലെ എപ്പോഴും പോലീസ് നമ്മുടെ കൂടെ കാണുമെന്ന കാര്യം മനസിലാക്കുന്നത്.കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയ്‌നിലേ ജനറൽ കമ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം നടക്കുന്നത്.

ആദ്യം ഒരു കൈ പുറകിലൂടെ വന്ന് ചെറുതായിട്ട് തന്റെ വയറിനെ സ്പർശിക്കുന്നതായിട്ട് തോന്നി.അത് തുടർന്നപ്പോഴാണ് ഇത് മനഃപൂർവമാണെന്ന് മനസിലാക്കുന്നത്.ഉടൻ തന്നെ യുവതി കൈയ്യിൽ കയറി പിടിച്ച്.തുടർന്ന് യുവതി മറ്റുള്ള യാത്രക്കാരെ അറിയിക്കുകയായിരുന്നു.എന്നാൽ അവരിൽ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാതെ ആയപ്പോഴുള്ള വാശിയിൽ ആണ് പോലീസിനെ വിളിക്കാൻ തീരുമാനിച്ചത് എന്നും യുവതി പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.

മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്‌പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ.

2008 ൽ കേവലം 5 സഭകളോട് കൂടി ചാരിറ്റി ചർച്ച് ആയി രജിസ്റ്റർ ചെയ്ത് ആരംഭിച്ച റീജിയൻ ഇന്ന് 31 സഭകളായി, ഇംഗ്ലണ്ട്, സ്കോട്ട് ലണ്ട്, വേയിൽസ്, നോർത്തേൺ അയർലൻ്റ് എന്നീ മേഖലകളിലായി പ്രവർത്തിച്ചു വരുന്നു. 2022 ൽ നിലവിൽ വന്ന എക്സികുട്ടീവ് ബോഡിയിൽ പാസ്റ്റർ ജേക്കപ്പ് ജോർജ് – പ്രസിഡൻറ്, പാസ്റ്റർ വിൽസൻ ബേബി – വൈസ് പ്രസിഡൻറ്, പാസ്റ്റർ ഡിഗോൾ ലൂയീസ് – സെക്രട്ടറി, പാസ്റ്റർ വിനോദ് ജോർജ്, പാസ്റ്റർ മനോജ് എബ്രഹാം എന്നിവർ – ജോയൻ്റ് സെക്രട്ടറി, ബ്രദർ ജോൺ മാത്യു – ട്രഷറർ, പാസ്റ്റർ സീജോ ജോയി – പ്രമോഷണൽ സെക്രട്ടറി, പാസ്റ്റർ പി സി സേവ്യർ – അഡ്മിനിസ്ട്രേക്ടർ, ബ്രദർ തോമസ് മാത്യൂ- നോർത്ത് അയർലൻ്റ് കോ ഓർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്നു.

റീജിയൻ്റെ 17 മത്‌ വാർഷിക കൺവൻഷൻ ഇംഗ്ലണ്ടിലെ ലീഡ്സ് പട്ടണത്തിൽ ഏപ്രിൽ 5,6,7 തീയതികളിൽ
(വെള്ളി/ ശനി / ഞായർ ) നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ലീഡ്സ് പട്ടണത്തിൽ നടത്തപ്പെടുന്ന കൺവൻഷൻ റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികരായ പാസ്റ്റർ സാം ജോർജ് (USA), പാസ്റ്റർ വിൽസൺ വർക്കി (USA) എന്നിവർ മുഖ്യസന്ദേശം നൽകുന്നതായിരിക്കും.
കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ, സിസ്റ്റർ സാറാ കോവൂർ (USA) എന്നിവരും ദൈവീക സന്ദേശങ്ങൾ നൽകുന്നു.

റീജയൻ സംഗീത വിഭാഗത്തോടു ചേർന്ന് പ്രസിദ്ധ ക്രിസ്തീയ ഗായകനായ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. 3 ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ സൺഡേ സ്കൂൾ, യൗവനക്കാർ, സഹോദരിമാർ എന്നിവർക്ക് പ്രത്യേക സെക്ഷൻസ് ഉണ്ടായിരിക്കും.
ഞായറാഴ് സംയുക്ത ആരാധനയും കർതൃമേശ സുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്.

മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിനായി, റീജയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയീസ്‌, മറ്റ് എക്സികുട്ടീവ്സ് എന്നിവരും ലോക്കൽ സഭയായ ലീഡ്സ് എബനേസർ ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ പി.സി.സേവ്യർ ലോക്കൽ കൺവീനറായും പ്രവർത്തിച്ചു വരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഏവർക്കും ലീഡ്സ് പട്ടണത്തിലേക്ക് സ്വാഗതം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികൾ. പത്തനംതിട്ട അടൂരിൽ കാർ ട്രക്കിൽ ഇടിച്ചു കയറ്റി അധ്യാപികയും സുഹൃത്തും മരണപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്.

മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരും പരിചയക്കാരുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്നാലെയെത്തിയ പൊലീസ് ബസ് സ്റ്റാന്റിലിട്ട് ഇയാളെ പിടികൂടുകയായിരുന്നു.

അടൂരിലും സമാന സംഭവമാണ് നടന്നത്, ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്‌കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദാരുണമായ അന്ത്യമായിരുന്നു. വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെന്ന അധ്യാപികയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച്‌ കയറ്റി ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന തോന്നലിനെ തുടർന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.

അനുജയുടെ ഭർത്താവ് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചിരുന്ന അനുജ കായംകുളത്തേക്ക് താമസം മറിയാല്‍ തനിക്ക് നഷ്ടമാകുമെന്ന ഹാഷിമിന്റെ ചിന്തയാകാം കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍, ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച്‌ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പന്തളം- പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.

അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് .

ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ്  ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.

ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടന്‍ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്‍. ഗോകുല്‍. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു.

പ്രമുഖ കവിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനും സിവിൽ എൻജിനീയറുമായിരുന്ന ആറ്റിങ്ങൽ സി ദിവാകരൻ (92) നിര്യാതനായി. ഇന്ത്യയിലും വിദേശത്തും നിരവധി കമ്പനികളിലും വിവിധ പ്രോജക്ടുകളിലും ചീഫ് എൻജിനീയറായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ആറ്റിങ്ങൽ ദിവാകരൻ, കേരളത്തിൽ ജനകീയ ആസൂത്രണ പദ്ധതി നടപ്പിലാക്കുന്ന വേളയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ നടപ്പിലാക്കിയ വിവിധ നിർമ്മാണ പദ്ധതികളുടെ ആദ്യചെയർമാനായി രുന്നു.

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ദീർഘകാലം വിദേശത്ത് കഴിഞ്ഞിരുന്ന വേളയിൽ, കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇക്കാലയാളവിൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടു കൂടി ധാരാളം കവിതകൾ രചിക്കുകയുണ്ടായിട്ടുണ്ട്. “തീരാക്കടം”, “ശ്രീനാരായണ ഗുരുവിൻറെ ദർശനമാല – മലയാള ഭഷാ വിപിലീകരണം”, “ഹംസ ഗാനം”, “ഋതുഭേദങ്ങൾ”, “മാറ്റത്തിന്റെ മാറ്റൊലികൾ”, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ.

കേരളത്തിലെ കാവ്യ വേദികളിലും, സാഹിത്യ കൂട്ടായ്‌മകളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ, സാഹിത്യ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. ശ്രീനാരായണ കവി ശ്രേഷ്ഠ അവാർഡ്, തിക്കുറിശ്ശി ഫൌണ്ടേഷൻ ഫെല്ലോഷിപ്പ്, ശാസ്ത്ര സാഹിത്യ പരിഷത് അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത് അവാർഡ്, ഗുരു നിത്യ ചൈതന്യയതി അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്.

യശശരീരയായ എൻ. അംബുജാക്ഷിയാണ് ഭാര്യ. മക്കൾ, ലാലി, രേഖ, രശ്മി, ഛായ. മരുമക്കൾ, സുധാകരൻ ( DGM, BSNL Rtd) ഡോ. ആർ രാജീവ്‌ ( VSSC Rtd) സുനിൽ കുമാർ ( KAL Rtd), ജഗന്നാഥ്‌ ( BPCL Rtd). സംസ്കാര ചടങ്ങുകൾ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ,( റോസ് ഗാർഡൻ ) ബന്ധുമിത്രാദികളുടെയും, സാഹിത്യ കാവ്യലോകത്തെ ഒട്ടേറെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു.

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തിൽ “ചങ്കിനകത്തൊരു നോവുണ്ടേ “എന്ന ഹൃദയസ്പർശിയായ ഗാനം റിലീസ് ചെയ്തു.

മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓർമ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതൽ മനോഹരമാക്കാൻ സാധിച്ചു. ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നൽകിയത് ജോജി ജോൺസ്, ലിറിക്‌സ് ജോബി കാവാലം, ക്യാമറ ജയിബിൻ തോളത്ത്, എഡിറ്റിങ് അനിൽ പോൾ എന്നിവരാണ്.

ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആൻന്ററുസ്, സന്തോഷ്‌ പി ജോർജ്‌, സിനിഷ് ജോയ്, ഹർഷ റോയ്, ഇന്ദു സന്തോഷ്‌, ഷോൺ സന്തോഷ്‌, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേൽ, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേർ ഈ ഗാനത്തിൽ അഭിനയിച്ചു.

ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവർത്തനങ്ങൾ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

Copyright © . All rights reserved