Latest News

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.

ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.

അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

കേരളത്തിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമിയുടെ അഴിഞ്ഞാട്ടം.കളമശ്ശേരിയില്‍ ഇന്നലെ രാത്രിയില്‍ നടന്ന സംഭവത്തില്‍ രോഗി ഡോക്ടറെ ആക്രമിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അപകടത്തെ തുടര്‍ന്ന് എത്തിച്ച രോഗി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ മുഖത്തടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

കൊട്ടാരക്കര ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ കടുത്ത ആശങ്കയിലാണ്.

 

ചിത്രം, വന്ദനം തുടങ്ങി മലയാളി നെഞ്ചേറ്റിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് പി കെ ആര്‍ പിള്ള(79) അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പിറന്നത്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളില്‍ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വര്‍ഷത്തിനിടെയാണ് 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്.

1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. ചിത്രം സിനിമയുടെ വിജയം തലവരമാറ്റി. പിന്നീട് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. ഓണത്തുമ്ബിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ, വാര്‍ത്തയില്‍ കാണിക്കുകയും അതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തുകയും ചെയ്തതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനും എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

പരാതിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പങ്കെടുത്ത വീഡിയോ ചര്‍ച്ചയില്‍ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതായി കമ്മീഷന്‍ വിലയിരുത്തി. വിനു വി ജോണ്‍ പിറ്റേ ദിവസം മാപ്പു പറഞ്ഞെങ്കിലും പോക്സോ  നിയമത്തിലെ കുറ്റകൃത്യങ്ങള്‍ മാപ്പപേക്ഷയില്‍ തീര്‍ക്കാന്‍ സാദ്ധ്യമല്ലന്ന് കമ്മീഷന്‍ വിലയിരുത്തി.

പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരവാഹിയായിരുന്ന പുരാവസ്തു ശേഖരമുണ്ടെന്ന് അവകാശപ്പെട്ടു പലരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയതിന് ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച ഈ സംഘടനയുടെ പരിപാടിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെ ആദരിച്ചിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് മോശം പരാമര്‍ശങ്ങള്‍ പരാതിക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ അന്നത്തെ ചര്‍ച്ചയിലെ പാനലിസ്റ്റായിരുന്ന റോയ് മാത്യു നടത്തിയത്.

കുട്ടിയുടെ പിതൃത്വം ചോദ്യം പോലും ചെയ്തുവെന്നും ലോകം മുഴുവനുമുളള പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചുവെന്നും പരാതിക്കാരി കുറ്റപ്പെടുത്തുന്നു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാര്‍ത്ത അവതാരകന്‍ പിന്തുണയ്ക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

വാൾസാളിൽ താമസിക്കുന്ന യുകെ മലയാളിയും എം ഐ കെ സി എയുടെ മെമ്പറുമായ ശ്രീമതി സിന്ധു ടിന്റസിന്റെ പിതാവ് ടി. ആർ . വേലായുധൻ (81 ) നിര്യാതനായി. ഇന്നലെ ഹൃദയ സ്തംഭനം മൂലം ചെന്നൈയിൽ വച്ചായിരുന്നു മരണമടഞ്ഞത്. പരേതൻ ഡിസ്റ്റിക് റവന്യൂ ഓഫീസർ ആയിരുന്നു.

പരേതൻെറ ഭാര്യ അമൃത അമ്മ ചെന്നൈയിലാണ് താമസിക്കുന്നത് . ഇവർക്ക് മൂന്ന് പെൺമക്കളാണ്. ഉഷ (സ്കൂൾ ടീച്ചർ ചെന്നൈ), രമ (ഐ ടി പ്രൊഫഷണൽ ,യുഎസ്എ ) സിന്ധു (യു കെ ). മരുമക്കൾ:  പ്രസാദ്, സെന്തിൽ, ടിന്റസ്. വാൾസാളിൽ താമസിക്കുന്ന സിന്ധു, ഫിസിയോതെറാപ്പിസ്റ്റും ഭർത്താവ് ടിന്റൻ എൻ എച്ച് എസിൽ നേഴ്സുമാണ് . കൊച്ചു മക്കൾ:  കാർത്തിക്, കാവ്യ, നന്ദന, ആഞ്ജലി, ആര്യൻ

ടി. ആർ . വേലായുധൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.നിയമസഭാ കക്ഷി യോഗത്തിന് ശേഷം എം എല്‍ എമാരെ മൂന്ന് ഐ ഐ സിസി നിരീക്ഷകരും ഒറ്റക്കൊറ്റക്ക് കണ്ടിരുന്നു. അതിന് ശേഷം നിരീക്ഷകര്‍ ഐ ഐ സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യയെയാണ് കൂടുതല്‍ എം എല്‍ എ മാരും പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഡി കെ ശിവകുമാര്‍ തന്റെ സമ്മര്‍ദ്ദം  ശക്തമാക്കിയിട്ടുണ്ട്. വൊക്കലിംഗ സമുദായത്തെയും അതിലെ ആത്മീയ നേതാക്കളെയും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിനാണ് ഡി കെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു കൊണ്ടുള്ള ഒരു നീക്കവും അദ്ദേഹം നടത്തില്ലെന്നും ഉറപ്പാണ്.

ഡി കെ ശിവകുമാറിന് പാരയായത് അദ്ദേഹത്തിന്റെ പേരിലുള്ള ഇ ഡി കേസുകളാണ്. ഡി കെ യെ മുഖ്യമന്ത്രിയാക്കിയാല്‍ ഇ ഡി കേസുകള്‍ ബി ജെ പി മുറുക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും അതിനു മുമ്പ് ഉപമുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ ഒരു അഴിമതിയാരോപണവും ബി ജെ പിക്കടക്കം ആര്‍ക്കും ഉയര്‍ത്താന്‍ കഴിഞ്ഞട്ടില്ല. അത് കൊണ്ട് സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.

തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണനാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയച്ചത് .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തം റിപ്പോർട്ട് ചെയ്തത്. അന്ന് രണ്ടുപേരാണ് മരിച്ചത്. പിറ്റേദിവസം രണ്ടു പേർകൂടി മരിച്ചു. ഞായറാഴ്ച ആറ് മരണം റിപ്പോർട്ട് ചെയ്തു.വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു.

കേരളാ തീരത്ത് പിടിച്ച ഇരുപത്തയ്യായിരം കോടിയുടെ മയക്ക് മരുന്നിന് പിന്നില്‍ പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ഹാജി സലിം നെറ്റ് വര്‍ക്കാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കറാച്ചിയില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ എന്നിവടങ്ങളിലേക്കും അതോടൊപ്പം ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്കും കടത്താനുള്ള മയക്ക് മരുന്നാണ് കൊച്ചി തീരത്ത് സുരക്ഷാ സേനകള്‍ പിടിച്ചത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്രയധികം മയക്ക് മരുന്ന് കറാച്ചിയില്‍ നിന്നും കയറ്റിവിട്ടതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2500 കിലോ വിരുന്ന മെത്താഫെറ്റാമിന്‍ എന്ന് മയക്കു മരുന്നാണ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോ, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത നീക്കത്തോടെ കൊച്ചി തീരത്ത് നിന്നും പിടിച്ചത്. ഇതിലും ഇരട്ടിയിലേറെ മയക്കമരുന്ന് ഇത് കൊണ്ടുവന്ന മദര്‍ഷിപ്പിലുണ്ടായിരുന്നുവെന്നാണ് നേവിയും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോയും പറയുന്നത്. മറ്റു ചില ചെറിയ ബോട്ടുകളിലും മയക്ക് മരുന്നിന്റ പെട്ടികള്‍ ഉണ്ടായിരുന്നു. ഇറാന്‍. അഫ്ഗാന്‍ അതിര്‍ത്തികളില്‍ നിന്നും ശേഖരിക്കുന്ന ഈ മയക്കുമരുന്ന് കറാച്ചിയിലെ ഹാജി സലിം നെറ്റ് വര്‍ക്കാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കടത്തുന്നത്. പിടിച്ചെടുത്ത പെട്ടികളില്‍ ‘റോളക്‌സ് 555’ എന്ന മുദ്ര കണ്ടതോടെയാണ് ഹാജി സലിം നെറ്റ് വര്‍ക്കാണ് ഇതിന് പിന്നിലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉറിപ്പിച്ചത്.

ഇറാനില്‍ നിന്നുള്ള മദര്‍ഷിപ്പാണ് കടലില്‍ മുങ്ങിയതെങ്കിലും അതിലെ മയക്ക് മരുന്നകള്‍ വെള്ളം കയറാത്ത തരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്‍ ടി ടി ഇ വീണ്ടും പുനരുജ്ജീവനത്തിന് ശ്രമിക്കുന്നണ്ട്. അത് കൊണ്ട് തന്നെ അവശിഷ്ട എല്‍ ടി ടി ഇ കേഡറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ശ്രീലങ്കയിലും മാലി ദ്വീപിലും മയക്ക് മരുന്ന് ശൃംഖലകള്‍ പരിപോഷിപ്പിക്കുന്നുണ്ട്. ഹാജി സലിം നെറ്റ് വര്‍ക്കിന് അവരുമായി അടുത്ത ബന്ധമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പാക്കിസ്ഥാന്‍ പൌരനെ ഇന്‍റെലിജന്‍സ് ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച്‌ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്.
സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്.ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു.

നേരത്തെ സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ പ്രൊലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസിന്റെ നേതൃത്വത്തിൽ പ്രൊലൈഫ് ശുശ്രുഷകർ ഡോ. വന്ദനയുടെ മൃതശരീരം ഭവനത്തിൽ എത്തിയപ്പോൾ അ വിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒറ്റയ്ക്ക് നേടിയ ഉജ്ജ്വല വിജയം ലണ്ടനിൽ ആഘോഷമാക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പരിപാടികൾ സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹെയ്‌സിൽ ഇന്ന് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ അടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.

കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവും, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖവുമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും,എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വo, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ തന്ത്രങ്ങൾ, ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായി.

ജനാധിപത്യ-മതേതര ഭാരതത്തെ തിരിച്ചു കൊണ്ടുവരുവാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്നും, കോൺഗ്രസ്സ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ഐക്യ സംവിധാനത്തിനു അത് സാധ്യമാകും എന്ന സന്ദേശമാണ് കർണ്ണാടക നൽകുന്നത്.

ഇന്ന്, മെയ് 14 നു ഞായറാഴ്ച ഉച്ചക്ക് 3:30 ന് മിഡിൽസെക്സിലെ ഹെയ്‌സിൽ വെച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ്‌ കമൽ ദലിവാൽ അദ്ധ്യക്ഷത വഹിക്കും. ഐഒസി ദേശീയ നേതാക്കളും, വിവിധ ചാപ്റ്റർ പ്രസിഡന്റുമാരും , കോൺഗ്രസ്സ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

Address: 188, Pasadena Close, Hayes, UB3 3NQ

Copyright © . All rights reserved