Latest News

തൃത്തലയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനക്കര സ്വദേശിനി ജാനകി (68) ആണ് മരിച്ചത്. പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ പൊറോട്ട തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജാനകി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതായി പറയുമായുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ശ്വാസ തടസത്തെ തുടർന്ന് ജാനകിക്ക് സംസാരിക്കാനും പറ്റിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർഗോഡ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശ് സ്വദേശിനിയായ അർച്ചന ധിമാൻ (28) നെ കഴിഞ്ഞ ദിവസം കാമുകനായ അദേശിന്റെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കാസർഗോഡ് സ്വദേശിയായ ആദേശിനെ കാണാനായാണ് ദുബായിൽ എയര്ഹോസ്റ്റസായി ജോലി ചെയ്യുന്ന അർച്ചന ബെംഗളൂരുവിലെത്തിയത്. ബെംഗളൂരു കോറമംഗലയിലെ അദേശിന്റെ ഫ്ലാറ്റിലെത്തിയ അർച്ചനയെ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയും, ആദർശും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുപേരും പുറത്ത് പോയി സിനിമ കാണുകയും ഫ്ലാറ്റിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പന്ത്രണ്ട് മണിയോടെ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ അർച്ചന അബദ്ധത്തിൽ താഴെ വീഴുകയായിരുന്നെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്.

പതിനാല് വർഷങ്ങൾക്ക് മുൻപ് പതിനാലുകാരൻ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ വിജയകുമാർ-ഷീജ ദമ്പതികളുടെ മകൻ ആദർശ് (14) ന്റെ മരണം മുങ്ങി മരണമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

2019 ലാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആദർശിന്റെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കുടുംബത്തിന് റിപ്പോർട്ട് കൈമാറിയിരുന്നു.

2009 ഏപ്രിൽ അഞ്ചാം തീയ്യതിയാണ് പതിനാലുകാരനായ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം പാൽ വാങ്ങാനായി പോയ ആദർശിനെ രാമരശ്ശേരിയിലെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പ്രസവത്തെ തുടർന്ന് വിനീഷയുടെയും കുഞ്ഞിന്റെയും നില ഗുരുതരമായതിനെ തുടർന്ന് വിനീഷയെ പാലക്കാടുള്ള തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പ്രസവം നടന്ന പോളിക്ലിനിക്ക് ആശുപത്രിയിലുണ്ടായ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

അതേസമയം സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് പോളിക്ലിനിക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് വിനീഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

1987 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമത്തിൽ കണ്ടുമുട്ടിയ 50 വയസ്സ് പിന്നിട്ട പ്രണയിനികൾ തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും ആണ് 35 വർഷത്തിനുശേഷം വീണ്ടും സംഗമത്തിൽ കണ്ടുമുട്ടിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രണ്ടുപേരെയും കാണാതായതു സംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റർ ചെയ്തു.

മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്.

ഷെഫ് ജോമോൻ കുര്യാക്കോസ്

നല്ലി കറി / lamb shank curry

ചേരുവകള്‍

നല്ലി / lamb shank 2 nos – 350 ഗ്രാം വീതം
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 6 അല്ലി
ചെറിയ ഉള്ളി ഇടത്തരം കഷണങ്ങളാക്കിയത് – 15 എണ്ണം
പച്ചമുളക് – 4 എണ്ണം
മുളക്പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്
പെരുംജീരകം – 1 ടീ സ്പൂണ്‍
കശ് കശ് – 1 ടീ സ്പൂണ്‍
പട്ട – 2 കക്ഷണം
ഗ്രാംബു – 6 എണ്ണം
തക്കോലം – 2 എണ്ണം
ഏലക്കായ് – 4 എണ്ണം
കുരുമുളക് – ¼ ടീസ്പൂണ്‍
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില – 2
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്
കടുക് – ½ ടീസ്പൂണ്‍
വറ്റല്‍ മുളക് – 4
ഉള്ളി ചെറുതായി അരിഞ്ഞത് – ¼ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – കുറച്ച്
തക്കാളി നാലായി മുറിച്ചത് – 2 എണ്ണം

 

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി ഇതില്‍ വൃത്തിയാക്കി വച്ചിട്ടുള്ള ഇറച്ചിയിൽ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, വെള്ളം ചേര്‍ത്ത് മൂടി വേവിക്കുക. ചീനച്ചട്ടിയില്‍ പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം ഇവ ചൂടാക്കി ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കരിയാതെ ചൂടാക്കി നല്ലപോലെ അരച്ചു കഷണങ്ങളിലേക്ക് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ക്കുക. തിളയ്ക്കുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയിട്ട് താളിക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാവുന്നതാണ്. ചോറിനും ചപ്പാത്തി, ഇടിയപ്പം, പുട്ട് ഇവയ്ക്കെല്ലാം ചേര്‍ന്നു പോകുന്ന ഒരു സ്വാദിഷ്ടമായ കറിയാണ്.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. രോഷിതിൻറെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിൻറെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരമെന്ന് കഴകൂട്ടം പോലീസ് പറഞ്ഞു. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് രോഷിത് വീണത്. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം. എസ് പി ജി കമാന്‍ഡോ ആയിരുന്ന ഗണേഷ് ഗീതെ ആണ്. കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന നാസിക്കിലെ സിന്നാര്‍ സ്വദേശിയായ ഗണേഷ് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അതിദാരുണമായ അപകടം സംഭവിച്ചത്.

അപകടത്തില്‍ ഭാര്യ രൂപാലി ഗീതയ്ക്കും മകനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗണേഷിനൊപ്പം കനാലിലേക്ക് വീണ ഭാര്യയെയും മകളെയും മകനെയും ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഗണേഷിനെ രക്ഷിക്കാനായില്ല.

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് വീണതിന് പിന്നാലെ ഗണേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ഒത്തരി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജപ്പാനില്‍ നിന്നെത്തിയ വനിതയെ ആണ് ഹോളി ആഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തത്. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ വച്ചാണ് സംഭവം.

ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൂന്നു പേരും പഹര്‍ഗഞ്ച് പ്രദേശവാസികളാണ്.

ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും വീഡിയോയില്‍ കാണാം. ഒരു ആണ്‍കുട്ടി യുവതിയുടെ തലയിലേക്കു മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതും കാണാം. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.

സംഭവം വിവാദമായതിനു പിന്നാലെ, യുവതിയെ കണ്ടുപിടിക്കാന്‍ സഹായം തേടി ഡല്‍ഹി പോലീസ് ജപ്പാന്‍ എംബസിയെ ബന്ധപ്പെട്ടിരുന്നു. അതേസമയം, അപമാനിക്കപ്പെട്ട ജപ്പാന്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യ വിട്ട ഇവര്‍ നിലവില്‍ ബംഗ്ലദേശിലാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

 

Copyright © . All rights reserved