സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പര്‍വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ബീച്ച് റോഡ് കോണ്‍വന്റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്‍ഹിലാല്‍ ബാങ്കില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോസില്‍ റോക്കില്‍ കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കിലാണ് അപകടം. ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അല്‍ഖൂസിലെ അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: ഡാനിയേല്‍, ഡേവിഡ്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ മാത്രം. മാർച്ച് 12-ന് (ഇന്ത്യയിൽ മാർച്ച്13) ആണ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ആർ ആർ ആറിലാണ് പ്രതീക്ഷ. ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ RRR-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ൽ ഇടംപിടിച്ചിട്ടുണ്ട്. ചന്ദ്രബോസിന്റെ രചനയിൽ എം എം കീരവാണി രചിച്ച നാട്ടു നാട് അതിന്റെ വിഭാഗത്തിൽ ഓസ്കാർ നേടാനുള്ള ശക്തമായ മത്സരാർത്ഥിയാണ്.
23 വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ മത്സരിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മികച്ച സഹനടി, മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം, മികച്ച ഗാനം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം, മികച്ച നടി, മികച്ച നടൻ, മികച്ച ചിത്രം, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ, മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ സ്കോർ, മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം, മികച്ച വിഷ്വൽ ഇഫക്റ്റ്സ്, മികച്ച തിരക്കഥ, മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം), മികച്ച അവലംബിത തിരക്കഥ, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം, മികച്ച സഹനടൻ, മികച്ച സൗണ്ട് സ്കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രസംയോജനം, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെയാണ് കാറ്റഗറി.
മത്സരിക്കുന്ന ചിത്രങ്ങൾ
മികച്ച ചിത്രം- ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ്, ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ
മികച്ച നടൻ- ബ്രണ്ടൻ ഫ്രേസർ – ദി വെയ്ൽ, ഓസ്റ്റിൻ ബട്ട്ലർ – എൽവിസ്, കോളിൻ ഫാരൽ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബിൽ നൈജി – ലിവിങ്, പോൾ മെസ്ക്കൽ – ആഫ്റ്റർ സൺ
മികച്ച നടി- ആൻഡ്രിയ റൈസ്ബറോ – ടു ലെസ്ലി, മിഷേൽ വില്യംസ് – ദി ഫാബെൽമാൻസ്, കേറ്റ് ബ്ലാഞ്ചെറ്റ് – ടാർ, അനാ ഡി അർമാസ് – ബ്ലോണ്ട്, മിഷേൽ യോ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്റീന, 1985, ദി ക്വയറ്റ് ഗേൾ, ക്ലോസ്, ഇഒ
മികച്ച ഗാനം- നാട്ടു നാട്ടു – എം എം കീരവാണി, ചന്ദ്രബോസ്: ദിസ് ഈസ് ലൈഫ് – മിറ്റ്സ്കി, ഡേവിഡ് ബൈർൺ, റയാൻ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാൻ കൂഗ്ലർ: ഹോൾഡ് മൈ ഹാൻഡ് – ലേഡി ഗാഗ, ബ്ലഡ്പോപ്: അപ്ലോസ് – ഡയാന വാരൻ
മികച്ച ആനിമേറ്റഡ് ഫീച്ചർ- ടേണിംഗ് റെഡ്, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ, മാർസൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ, ദി സീ ബീസ്റ്റ്, പസ്സ് ഇൻ ബൂട്ട്സ്
മികച്ച സഹനടി- ഏഞ്ചല ബാസെറ്റ് – ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, കെറി കോണ്ടൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ജാമി ലീ കർട്ടിസ് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റെഫാനി ഹ്സു – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ഹോങ് ചൗ – ദി വെയ്ൽ
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ഒരു ഐറിഷ് ഗുഡ്ബൈ, ദി റെഡ് സ്യൂട്ട്കെയിസ്, ദി പ്യൂപ്പിൾസ്, ഇവാലു, നൈറ്റ് റൈഡ്മി
കച്ച സംവിധായകൻ- മാർട്ടിൻ മക്ഡൊണാഗ് – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ടോഡ് ഫീൽഡ് – ടാർ, റൂബൻ ഓസ്റ്റ്ലണ്ട് – ട്രയാങ്കിൾ ഓഫ് സാഡ്നസ്, ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റീവൻ സ്പിൽബർഗ് – ഫാബെൽമാൻസ്
മികച്ച സഹനടൻ- ബ്രെൻഡൻ ഗ്ലീസൺ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബ്രയാൻ ടയർ ഹെൻറി – കോസ് വേ, ജൂഡ് ഹിർഷ് – ദി ഫാബെൽമാൻസ്, ബാരി കിയോഗൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, കെ ഹുയ് ക്വാൻ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ- ആൾ ദാറ്റ് ബ്രീത്ത്സ്, ഫയർ ഓഫ് ലവ്, ആൾ ദി ബ്യൂട്ടി ആൻഡ് ദി ബ്ലഡ്ഷെഡ്, എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിൻഡേഴ്സ്, നവൽനി.
മികച്ച അവലംബിത തിരക്കഥ- ലിവിങ്, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, ഗ്ലാസ് ഉനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)- ദി എലിഫന്റ് വിസ്പറേഴ്സ്, ഹൗൾഔട്ട്, ദി മാർത്ത മിച്ചൽ എഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്, ഹൗ ഡു യു മെഷർ അ ഇയർ
മികച്ച തിരക്കഥ- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്
മികച്ച വിഷ്വൽ ഇഫക്റ്റ്സ്- ടോപ്പ് ഗൺ: മാവെറിക്ക്, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാർ: ദി വേ ഓഫ് വാട്ടർ, ദി ബാറ്റ്മാൻ
മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം- മൈ ഇയർ ഓഫ് ഡിക്സ്, ഐസ് മെർച്ചന്റ്സ്, ആൻ ഓസ്ട്രിച്ച് ടോൾഡ് മി ദി വേൾഡ് ഈസ് ഫേക്ക് ആൻഡ് ഐ തിങ്ക് ഐ ബിലീവ് ഇറ്റ്, ദി ബോയ്. ദി മോൾ. ദി ഫോക്സ് ആൻഡ് ദി ഹോഴ്സ്, ദി ഫ്ലൈയിങ് സെയ്ലർ
മികച്ച ഒറിജിനൽ സ്കോർ- ബേബിലോൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
മികച്ച ഛായാഗ്രഹണം- എംപെയർ ഓഫ് ലൈറ്റ് – റോജർ ഡീക്കിൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ജെയിംസ് ഫ്രെണ്ട്, ബാർഡോ, ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്ഫുൾ ട്രൂത്ത്സ് – ഡാരിയസ് ഖോണ്ട്ജി, എൽവിസ് – വാക്കർ, ടാർ – ഫ്ലോറിയൻ ഹോഫ്മീസ്റ്റർ
മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ- ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – ജോയൽ ഹാർലോ, കാമിൽ ഫ്രെണ്ട്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ഹൈക്ക് മെർക്കർ, ലിൻഡ ഐസൻഹാമെറോവ, എൽവിസ് – ആൽഡോ സിഗ്നോറെറ്റി, മാർക്ക് കൂലിയർ, ജേസൺ ബെയർഡ്, ദി വെയ്ൽ – അഡ്രിയൻ മൊറോട്ട്, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി, ദി ബാറ്റ്മാൻ – മൈക്കൽ മരിനോ, നവോമി ഡോൺ, മൈക്കൽ ഫോണ്ടെയ്ൻ
മികച്ച വസ്ത്രാലങ്കാരം- ബേബിലോൺ – മേരി സോഫ്രസ്, മിസിസ് ഹാരിസ് ഗോസ് ടു പാരീസ് – ജെന്നി ബീവൻ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – റൂത്ത് കാർട്ടർ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – ഷേർളി കുറാട്ട, എൽവിസ് – കാതറിൻ മാർട്ടിൻ
മികച്ച ചിത്രസംയോജനം- ടോപ്പ് ഗൺ: മാവെറിക്ക് – എഡ്ഡി ഹാമിൽട്ടൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – പോൾ റോജേഴ്സ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ – മിക്കെൽ ഇ.ജി. നീൽസൺ, എൽവിസ് – മാറ്റ് വില്ല, ജോനാഥൻ റെഡ്മണ്ട്, ടാർ – മോണിക്ക വില്ലി
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ബേബിലോൺ – ഫ്ലോറൻസിയ മാർട്ടിൻ, ആന്റണി കാർലിനോ, ദി ഫാബെൽമാൻസ് – റിക്ക് കാർട്ടർ, കാരെൻ ഒ’ഹാര, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ക്രിസ്റ്റ്യൻ എം. ഗോൾഡ്ബെക്ക്, ഏണസ്റ്റൈൻ ഹിപ്പർ, അവതാർ: ദി വേ ഓഫ് വാട്ടർ – ഡിലൻ കോൾ, ബെൻ പ്രോക്ടർ, വനേസ കോൾ, എൽവിസ് – കാതറിൻ മാർട്ടിൻ, കാരെൻ മർഫി, ബെവർലി ഡൺ
മികച്ച സൗണ്ട് സ്കോർ- ടോപ്പ് ഗൺ: മാവെറിക്ക്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാർ: ദി വേ ഓഫ് വാട്ടർ, എൽവിസ്, ദി ബാറ്റ്മാൻ
ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മോളി കണ്ണമാലി അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടൻ ബാലയെ കണ്ട് ചികിത്സയ്ക്കും വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുമായി സഹായമഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മോളിക്ക് സഹായമായി ബാല ഒരു ചെക്ക് നൽകിയ വിവരം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾ അഭിനയിക്കുയാണെന്ന് പറഞ്ഞ് ചില ചാനലുകൾ കാര്യങ്ങൾ വളച്ചൊടിച്ചു തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പറയുകയാണ് മോളിയും കുടുംബവും.
തന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാണം എന്നു പറയാൻ വേണ്ടിയാണ് താൻ ബാലയുടെ വീട്ടിൽ അന്ന് പോയതെന്ന് മോളി പറയുന്നു. ചേച്ചിക്ക് മരുന്നിനും ചിലവിനുമായിട്ട് ഒരു പതിനായിരം രൂപ തരാമെന്നു പറഞ്ഞു ഒരു ചെക്ക് ബാല തനിക്ക് തന്നിരുന്നു. ചെക്ക് തന്നപ്പോൾ തന്റെ വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട് സഹായിക്കണം എന്നായിരുന്നു താൻ ബാലയോടെ പറഞ്ഞത്. എന്നാൽ പത്തുലക്ഷത്തിന്റെ ചെക്കാണ് ബല തനിക്ക് തന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചതെന്ന് മോളി പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ആണെന്ന് പറഞ്ഞു ഫോൺ വിളിക്കുകയും ജപ്തി എന്തായി എത്ര കാശുണ്ട് അടയ്ക്കാൻ ഹോസ്പിറ്റൽ കാശ് കൊണ്ട് പോയി അടച്ചൂടെ എന്നക്കെ പറയുകയു പിന്നെ ഓരോ കാര്യാങ്ങൾ ചോദിക്കുകയും ചെയ്തു. പിനീടായിരുന്നു അവർ അത് റെക്കോർഡ് ചെയ്യുകയാണെന്നുള്ള കാര്യം അറിഞ്ഞതെന്ന് മോളിയുടെ മകൻ പറയുന്നു. നമ്മളെ ആരും സഹായിച്ചില്ലെങ്കിലും ഉപദ്രവികാത്തിരുന്നാൽ മതി. അത്രയ്ക്കും തങ്ങളെ നാണം കെടുത്തുകയാണ് ചെയ്തത്. ജപ്തി ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ അടയ്ക്കണം.ഒരിക്കൽ മമ്മൂക്ക തനിക്ക് ഓപറേഷനുള്ള തുക നൽകാമെന്ന് പറഞ്ഞു. എന്നാൽ അതും ഇതുപോലെ പതിനഞ്ചു ലക്ഷം തന്നുവെന്ന് പറഞ്ഞു തെറ്റായി വാർത്തകൾ വന്നു. ഫേമസ് ആയിട്ടുള്ള ആൾക്കാരാണ് പറയുന്നത്. പക്ഷെ സത്യാവസ്ഥ എന്താണെന്ന് നമ്മൾക്ക് മാത്രമേ അറിയുകയുള്ളൂ.
അമ്മ അഭിനയിക്കുകയാണ് കരഞ്ഞുകോണ്ട് കാശുണ്ടാക്കുകയാണെന് ആളുകൾ പറയുന്നു. ഇനി ഒരാളോടും സഹായം ചോദിക്കില്ലെന്നും ചാനലുകാരെ വീട്ടിലേക്ക് കടത്തി വിടില്ലെന്നും ബാങ്കിന്റെ ഡീറ്റെയിൽസ് തരാം എന്നിട്ട് നിങ്ങൾ തന്നെ എന്താ സംഭവിച്ചതെന്ന് നേരിട്ട് മനസിലാക്കിക്കോ അല്ലാതെ ഇതുപോലെ കമന്റ് ചെയ്യരുതെന്ന് മോളി കണ്ണമാലിയും മകനും പറയുന്നു.
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷയുകെ ഗ്ലോസ്റ്റർഷെയർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച്ച (26-02-2023) നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ വിമൽ ജോയി, സതീഷ് കുമാർ സഖ്യം വിജയിച്ചു . പ്രശാന്ത് പ്രഭാകരൻ, ജിനോ ജോജോ സഖ്യം രണ്ടാം സ്ഥാനവും ആരോൺ ടോം ജേക്കബ്, മുഹമ്മദ് ഷാബീർ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇതോടു കൂടി മാർച്ച് 25ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ ഉള്ള അവസരവും ഈ മൂന്നു ടീമുകൾക്കും ലഭിച്ചു. നാലാം സ്ഥാനം സെബിൻ ജോസ്, എൽദോസ് സണ്ണി സഖ്യം നേടി. അംബയറിങ്ങിലെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഗ്ലോസസ്റ്ററിലെ മത്സരം. അരുൺ കോശിയുടെ പിന്തുണയോടെ കൗമാര പ്രായക്കാരായ ഒരു സംഘം കുട്ടികളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ആഷ്‌ലി അരുൺ ( Umpiring co-ordinator), ശ്രേയ ശ്രീദ്ധർ, ദ്രുവിത വോംകിന, ദിലൻ ടിജു , മാത്യു ജോൺ , അലൻ അരുൺ , ആരോൺ വാൾഡ്സ് എന്നിവർ ചേർന്നാണ് കളി നിയന്ത്രിച്ചത്. ഇരുപത് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധ നേടി.

സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി വിജയികൾക്ക് സമ്മാനം നൽകി.മത്സരങ്ങൾ കാണുവാനും,പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.





മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .
മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .
സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .
ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഭോപ്പാലിൽ രാത്രി റോഡിലൂടെ നടന്ന് പോകുന്ന പെൺകുട്ടിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ബൈക്കിലെത്തിയ പൊലീസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പോലീസുകാരൻ കയറിപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശ് ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയുടെ പുറകെ എത്തിയ പോലീസുകാരൻ പെൺകുട്ടിയുടെ കൈൽ പിടിച്ച് വലിക്കുകയും, മാറിടത്തിൽ പിടിക്കുകയും ചെയ്യുന്നു. പോലീസുകാരനിൽ നിന്നും കുതറി മാറുന്ന പെൺകുട്ടിയെ ഇയാൾ വീണ്ടും പിന്തുടർന്ന് കയറിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പോലീസുകാരൻ ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
भाजपा राज में रक्षक भी भक्षक!
भोपाल के अल्पना टॉकीज के पास पुलिस का अमानवीय चेहरा देखा गया जिसका वीडियो वायरल हुआ।
हनुमानगंज थाने की एक पुलिस ने
अकेली खड़ी युवती के साथ अश्लील छेड़छाड़ की,
बेशद शर्मनाक! pic.twitter.com/33h0We3Tu6— Sangeeta Sharma (@SangeetaCongres) March 7, 2023
യുവ ഡോക്ടറെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. മാഹി സ്വദേശിനി ഷദ റഹ്മാൻ (26) നെ കഴിഞ്ഞ ദിവസം പുലർച്ചെ അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ഷദ റഹ്മാൻ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.
രണ്ട് ദിവസം മുൻപാണ് ഷദ റഹ്മാൻ സുഹൃത്തുക്കളുടെ അപ്പാർട്മെന്റിൽ എത്തിയത്. സംഭവ ദിവസം അപ്പാർട്മെന്റിൽ പിറന്നാൾ ആഘോഷം നടന്നിരുന്നു. പുലർച്ചെ നാല് മണിയോടെ അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ഷദ റഹ്മാൻ ചാടി ജീവനൊടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഷദ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ പാഞ്ഞു കയറി മരിച്ച ശ്രേഷ്ഠയുടെ വിയോഗം താങ്ങാനാവാതെ ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്തു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തൂങ്ങി മരിച്ചത്. ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ യുവാവിനെ തേടിയെത്തിയപ്പോൾ കണ്ടത് ജീവനൊടുക്കിയ നിലയിലായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ദേശീയ പാതയില്‍ ആറ്റിങ്ങല്‍ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്‌റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
മെട്രിസ് ഫിലിപ്പ്
കോട്ടയം ക്നാനായ കത്തോലിക് അതിരൂപതയുടെ, നമ്മുടെ എല്ലാം പ്രീയപ്പെട്ട, അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് 70 ന്റെ നിറവിൽ. ക്നാനായ മക്കളുടെ, വലിയ പിതാവിന് പിറന്നാൾ ആശംസകൾ.
1953 ഫെബ്രുവരി 27 ന് ഉഴവൂർ പള്ളി ഇടവക ( കുടക്കച്ചിറ) മൂലക്കാട്ട് ശ്രി. ജോൺ സാറിനും അന്നാമ്മ ‘അമ്മയ്ക്കും, മാത്യു എന്ന്, സ്നേഹത്തോടെ വിളിച്ച, സുന്ദരനായ ഒരു ആൺകുട്ടി പിറന്നു.
എലിസബത്ത് മാത്യു, സിസ്റ്റർ സൗമ്യ എസ്.എൻ.ഡി, സിസ്റ്റർ അനിജ എസ് വി എം, ലൂസി മാത്യു, പരേതനായ സിറിയക് ജോൺ, ഡോ ജോ എം ജോൺ, സിസി ജോൺ എന്നി സഹോദരി, സഹോദരങ്ങളോടൊപ്പം, കളിച്ചും ചിരിച്ചും പഠിച്ചും വളർന്നു വന്ന ആ മകൻ, ദൈവാലയത്തിൽ പോകാനും, യേശുവിനെ കൂടുതലായി അറിയുവാനും, യേശുവിന്റെ ‘അമ്മ, മറിയത്തെ കൂടുതലായും സ്നേഹിച്ചിരുന്നു.
പഠനത്തിലും, ആർട്സ് ആൻഡ് സ്പോർട്സിലും മിടുക്കൻ ആയിരുന്നു. കുറിച്ചിത്താനം എൽ പി സ്കൂളിൽ പ്രാദമിക വിദ്യാഭ്യാസം. ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിലെ പഠനത്തിന് ശേഷം, ഉഴവൂർ സ്റ്റീഫൻസ് കോളേജിൽ ബി എസി പഠിച്ചതിന് ശേഷമാണ്, കോട്ടയം രൂപതയുടെ സെമിനാരിയിൽ, വൈദികപഠനം പൂർത്തീകരിച്ച് , 1978 ഡിസംബർ 27 ന് അഭി. കുന്നശ്ശേരി പിതാവിനാൽ, കൈവയ്പ്പിലൂടെ, തിരുപ്പട്ടം സ്വീകരിച്ച് , വൈദികനായി പുത്തൻ കുർബാന അർപ്പിച്ച്, സഭയുടെ പള്ളികളിൽ സേവനം ചെയ്തു. തുടർന്ന് ബി എഡ് പഠിക്കുകയും ,ഉഴവൂർ ഓൾഹ്സിൽ (ആ സമയത്ത് എന്റെ അദ്ധ്യാപകൻ), കൂടാതെ സഭയുടെ വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായി. പീരുമേട് സ്കൂളിന്റെ പ്രിൻസിപ്പലായി ജോലി ചെയ്തു. എംഎ സോഷ്യോളജി പഠിച്ചു. സഭയുടെ വിവിധ പദവികളും, വഹിച്ചിരുന്നു.
അഭി. കുന്നശ്ശേരി പിതാവിന്റെ നിർബന്ധം കൊണ്ട്, ഇറ്റലിയിൽ പോയി കാനൻ നിയമത്തിൽ പി എച്ച് ഡി നേടി. തിരിച്ചുവന്ന് കോട്ടയം രൂപതയുടെ ചാൻസലർ ആയിട്ടും പ്രവർത്തിച്ചു. കോട്ടയം രൂപതയുടെ ഭാഗമായുള്ള വല്ലോംബ്രോസ സഭയുടെ തന്നെ, മറ്റൊരു വിഭാഗമായ ബെനെഡിക്ഷൻസിനോട് ചേർന്ന് പ്രവർത്തിക്കുന്നത്, ആ സഭയുടെ വളർച്ചയ്ക്കു നല്ലതാണ് എന്നുള്ള അഭിപ്രായം കുന്നശ്ശേരി പിതാവിനുണ്ടാകുകയും, ആ അഭിപ്രായം സ്വയം ഏറ്റെടുത്തുകൊണ്ട്, ആ സഭയുടെ വസ്ത്രം സ്വീകരിച്ച്, ഇറ്റലിയിൽ സേവനം ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ്,കോട്ടയം രൂപതയുടെ പിൻതുടർച്ചാവകാശത്തോട് കൂടിയുള്ള സഹായമെത്രാനായി 1998 ഡിസംബർ 28ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി അഭിഷിക്തനായത്.
കണ്ണൂർ ബെറുമറിയം പാസ്റ്ററൽ സെന്ററിന്റെ, ചുമതല വഹിച്ചുകൊണ്ട്, മലബാറിലെ, ക്നനായ മക്കളുടെയും, പള്ളികളുടെയും വളർച്ചക്കായി, സേവനം ചെയ്തു. ബിഷ്പ് ആയി സേവനം ചെയ്തപോഴും, ആ സഭയുടെ വസ്ത്രം മാറ്റിയിരുന്നില്ല. എന്നാൽ പിന്നീട്, അതിരൂപതാ ആർച് ബിഷപ്പ് ആയപ്പോൾ, അഭി. കർദിനാൾ മാർ ആലഞ്ചേരി പിതാവിന്റെ സ്നേഹനിർബന്ധം കൊണ്ട്, വെള്ള വൈദീക വസ്ത്രം ധരിച്ചു.
The Benediction, officially the order of Saint Benedict (OSB) are a monastic religions order of the Catholic Church following the Rule of Saint Benedict. They were founded by Benedict of Nursia, a 6th Century monk who laid the foundation of Benedictions monasticism through the formulation of his Rule of Saint Benedict. Now members 6802(3419 priest as of 2020). Head Quarters at Sant’Anselmo all’Aventino, Italy. (CC)
2006 ജനുവരി14 ന് കോട്ടയം മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ആയി ചുമതല ഏറ്റെടുത്തു. അഭി. മാർ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെ റിട്ടയർമെന്റിനെ തുടർന്നാണ്, മൂലക്കാട്ട് പിതാവ് രൂപതയുടെ ഭരണം ഏറ്റെടുത്തത്.
അഭി. പിതാവ് Member of Liturgical Commission, Good Shepherd Major Seminary, Kunnoth, Synodal Commission Chairman of St. Thomas Apostolic Seminary, Vadavathoor, Permanent Synod member of Syro Malabar Catholic Church, Member of CBCI commission for Justice, Peace and Development, Chairman, KCBC Commission for Youth, Ecumenical Council Member എന്നി ചുമതലകൾ വഹിക്കുന്നു. വരും വർഷങ്ങളിൽ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും, കർദിനാൾ പദവിയും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
1999 ൽ, ഉഴവൂർ വൈ.എം.സി.എ സെക്രട്ടറിയായി പ്രവൃത്തിക്കുന്ന സമയത്, മെമ്പർ ആയ ഡോ . ജോയോടൊപ്പം, നിരവധി തവണ മൂലക്കാട്ട് തറവാട്ടിൽ പോയി ബഹു. ജോൺ സാറിനെ സന്ദർശിച്ചത് ഓർമ്മവരുന്നു. ബഹു. ജോൺ സാറിന്റെ സ്നേഹവും കരുണയും അനുകമ്പയും നിറഞ്ഞ വർത്തമാനം കേൾക്കാൻവേണ്ടിയാണ് വൈ.എം.സി.എ അംഗങ്ങൾ, ആ വീട്ടിലേക്കു പോകുന്നത് തന്നെ. ആ സ്വഭാവം തന്നെയാണ് സാറിന്റെ മക്കൾക്കും ലഭിച്ചിരിക്കുന്നത്. മൂലക്കാട്ട് പിതാവിന്റെ സ്നേഹവും കരുതലും എല്ലാവരോടും ഉണ്ട്. ഒരോരുത്തരോടും ബഹുമാനത്തോടെ, ചിരിച്ചുകൊണ്ട്, പേര് വിളിച്ചു, വിശേഷങ്ങൾ തിരക്കി, അവരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകി പറഞ്ഞയക്കുന്നു.
അഭി. തിരുമേനിയുടെ പ്രസംഗങ്ങൾ, വളരെ അർത്ഥവത്തായതും, ഓരോ വിഷയത്തെകുറിച്ചും പഠിച്ചുള്ള അവതരണ ശൈലി, അവർണ്ണനീയമാണ്. ബൈബിൾ പണ്ഡിതൻ കൂടിയാണ്. കത്തോലിക്ക സഭയെകുറിച്ചും, കാനൻ നിയമത്തെകുറിച്ചും, ക്നനായ സമുദായത്തെ കുറിച്ചും, അഗാത അറിവുള്ള പിതാവ്, സഭയുടെ ശക്തികൂടിയാണ് എന്ന് ഈ അവസരത്തിൽ പറയേണ്ടിയിരിക്കുന്നു. പൂർവ്വ പിതാക്കൾ, പുണ്യാത്മാവുകൾ, തെളിച്ച വഴിയിലൂടെ, സമുദായത്തെ മൂന്നോട്ട് നയിക്കാൻ, കൂടുതൽ ശക്തി പിതാവിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ പുതിയ ഹോളിലാൻഡ് യാത്രവിവരണ പുസ്തകം നൽകുവാൻ പിതാവിന്റെ അടുത്ത്ചെന്നപ്പോൾ സ്നേഹത്തോടെ ബുക്ക് സ്വീകരിച്ചുകൊണ്ട്, മലയാളത്തിൽ, ഇത്രയധികം, വിവരണങ്ങളോടെ, മെട്രിസ്ന്റെ ഈ പുസ്തകം മാത്രമാണെന്ന് പറഞ്ഞത് ഓർക്കുന്നു.
സൂര്യ ചന്ദ്രൻമാർ ഉള്ളോടുത്തോളം കാലം ക്നനായ സമുദായം നിലനിൽക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്, AD 345 മുതൽ ഗോത്രപിതാവായ ക്നാനായി തോമയുടെ പിൻതുടച്ചാവകാശിയായി, സമുദായത്തെ സ്നേഹിച്ചുകൊണ്ട് മുന്നോട്ട് സഞ്ചരിക്കുന്ന പ്രീയപെട്ട പിതാവിന് പിറന്നാൾ ആശംസകൾ.