യുകെ: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79) നിര്യാതയായി.
സംസ്‌കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളിയില്‍.
മക്കൾ: റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു.
മരുമക്കള്‍: റോബിൻ എബ്രഹാം(സൗത്താംപ്ടൺ, യുകെ), പ്രീണാ റോയി
റാണി റോബിൻെറ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈ എഴുത്തു കണ്ടാരും ഞെട്ടണ്ട ….ഇതിനർത്ഥം എഴുതിയ ആൾ അങ്ങനെ ആണെന്നോ അല്ലങ്കിൽ നിങ്ങൾ അങ്ങനെ ആകണമെന്നോ അല്ല . ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ഒരു പച്ച മനുഷ്യൻ എങ്ങനെ ആയിരിക്കും എന്നത് മാത്രമാണ് ….
35 വർഷത്തിന് ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഒളിച്ചോടിയാതൊക്കെ നമ്മൾ ഇത്രമാത്രം ചർച്ച ആക്കേണ്ട കാര്യമുണ്ടോ ?
ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് …അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?
ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു .
ഇന്നത്തെ കാലത്തു ഇതൊന്നും ഇത്ര വിളംബരം ചെയ്യേണ്ടുന്ന കാര്യമൊന്നുമല്ല . ഇനി ഇതൊക്കെ പാപമാണ് ,കൊള്ളരുതാത്തതാണ് , സ്വർഗ്ഗം കിട്ടില്ല എന്നൊക്കെ നിശ്ചയിക്കുന്നത് നമ്മൾ ജീവിക്കുന്ന, വളർന്നുവന്ന സമൂഹത്തെ ആശ്രയിച്ച് ഇരിക്കുന്നു . കാരണം നമ്മൾ കണ്ടതും കേട്ടതും വളർന്നതുമൊക്കെ ഏകഭാര്യത്വം, വിശ്വസ്തത എന്നിവക്ക് വലിയ മൂല്യംനൽകിയാണ് .
നമ്മൾ എല്ലാവരും മനുഷ്യർ മാത്രമാണ്. നമ്മൾ ആരെയാണ് ആകർഷിക്കുന്നത് എന്നതിൽ നമ്മൾക്ക് ഒരു നിയന്ത്രണവും ഇല്ല . ആർക്കും ആരോട് വേണമെങ്കിലും എപ്പോ വേണമെങ്കിലും ഇഷ്ടം തോന്നാം. അതിലൊക്കെ നിയന്ത്രണം വരുത്താൻ വല്യ പാടാണ് .
ഇതറിയണേൽ സ്വവർഗാനുരാഗിയാണെന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്ത ഒരാളോട് ചോദിക്കൂ. അവർ അവർപോലും നിനച്ചിരിക്കാത്ത സന്ദർഭത്തിലായിരിക്കാം അങ്ങനൊരു ആകർഷണത്തിലേക്ക് പോയത് .
അപ്പോൾ പറഞ്ഞു വന്നത് നമ്മടെ കല്യാണം കഴിഞ്ഞുവെന്ന് പറഞ്ഞു നമ്മളുടെ ബ്രയിൻറെ ആക്ടിവിറ്റി നിന്നുപോകുന്നില്ല .നമുക്ക് ഇപ്പോഴും കൗതുകങ്ങൾ ഉണ്ടാകും. ചില ആളുകളെ കാണുമ്പോൾ അയ്യോ അവരായിരുന്നു കൂടുതൽ ഭേദമെന്ന് തോന്നലുണ്ടാക്കാം. അതെ. അതൊക്കെ സാധാരണമാണ്. പക്ഷേ നമ്മൾ പഠിച്ചറിഞ്ഞ മാനുഷീക മൂല്യങ്ങൾ പല മാനുഷീക വികാരങ്ങളെയും വളരെ അടക്കി ഒതുക്കി വക്കേണ്ടതാണെന്ന് പഠിപ്പിക്കുന്നു .
ചിലർ അതൊരു തപസ്യ പോലെ കൊണ്ടുനടക്കുമ്പോൾ മറ്റു ചിലർ അത് പൊട്ടിച്ചെറിയുന്നു . അത് പാടില്ല ഇത് പാടില്ല എന്ന് പറഞ്ഞു നിഷേധിക്കുന്നതിൽ നിന്ന് തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ട് . അതിനാൽ നിങ്ങൾക്ക് ഒരാളിലേക്ക് ആകർഷിക്കപ്പെടുന്നത് പ്രധാനമാണെങ്കിൽ അവരിലേക്ക് ആകർഷിക്കപ്പെടണം.അതിലെന്താണ് ഇത്ര തെറ്റ് ?
നിങ്ങളുടെ ദാമ്പത്യത്തിന് പുറത്തുള്ള ഒരാളോട് വികാരങ്ങൾ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നതിനുള്ള കറക്ടായ ഉത്തരം ഒന്നുമല്ല. ഇത് ഒരാളുടെ സ്വകാര്യ ചിന്തയും ആകർഷണവും ആണെങ്കിൽ മറ്റാർക്കും ഇതിൽ ഒന്നും ചെയ്യാനുമില്ല.
അതായത് മറ്റൊരു വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഒരു ദിവാസ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ് ?അല്ലെങ്കിൽ വേറൊരാളെക്കുറിച്ചു ഭാവനയിൽ സ്വയംഭോഗം ചെയ്യുകയാണെങ്കിൽ പോലും, നിങ്ങളുടെ ബന്ധ ഉടമ്പടി ലംഘിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ഒന്നും ചെയ്തിട്ടില്ല . അത് നിങ്ങൾക്ക് അവകാശമുള്ള നിങ്ങളുടെ തലയിലെ സ്വകാര്യ ചിന്തകൾ മാത്രമാണ്. ഇവിടെ ഞാൻ ഈ പറയുന്നത് ഒരു മതാടിസ്ഥാനത്തിലോ നമ്മുടെ സംസ്കാരത്തിലോ ഉള്ളതല്ല. വെറും പച്ചയായ മനുഷ്യന്റെ വികാരങ്ങൾ വരച്ചു കാട്ടുന്നുവെന്ന് മാത്രം .
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം …നിങ്ങളുടെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിങ്ങൾക്ക് മറ്റൊരു വ്യക്തിയിൽ താല്പര്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ , അത് ഉടനെ പരിഹരിക്കേണ്ടതുണ്ട്. അതിനായി വിവിധയിനം തെറാപ്പികൾ ഇന്നുണ്ട് …
മറ്റൊരു വ്യക്തിയോടുള്ള ആകർഷണം നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും തെറ്റുണ്ടെന്നതിന്റെ സൂചകമാകണമെന്നില്ല. മറിച്ചു നിങ്ങൾ നിങ്ങൾക്കിഷ്ടപെട്ട ആ വ്യക്തിയെ വളരെ നിഷ്കളങ്കമായ ലെൻസിലൂടെ മാത്രം കാണുന്നുണ്ടാകാം, കാരണം നിങ്ങൾ അവരോടൊപ്പം ഇത് വരെ താമസിച്ചിട്ടില്ല.അതിനാൽ അവിടെയാണ് സ്വർഗ്ഗമെന്ന് നിങ്ങൾ കരുതുന്നു .
നമുക്കറിയാവുന്ന റോമിയോ ജൂലിയറ്റും,ലൈല മജ്നുവും, കാഞ്ചനമാല മൊയ്തീനുമൊക്കെ ഇന്നും വളരെ അറിയപ്പെടുന്ന കമിതാക്കളായി ഇന്നും നമ്മുടെ മനസ്സിൽ തുടരുന്നത് അവർ ഒന്നും കല്യാണം കഴിച്ചു കൂടെ താമസിക്കാതെ മരണപ്പെട്ടത് കൊണ്ട് മാത്രമാണ് .
കൂടെ താമസിച്ചു തുടങ്ങുമ്പോൾ മാത്രമാണ് നമ്മൾക്ക് മറ്റൊരാളുടെ ചൂടും തണുപ്പും മണവുമൊക്കെ അറിയാൻ കഴിയുന്നത് .
അല്ലാത്തതെല്ലാം ദൂരെനിന്ന് കാണുന്ന നല്ല കളർഫുള്ളായ മയിലാട്ടത്തിന് സമാനം. കാരണം മയിൽ എത്രമാത്രം ശല്യപ്പെടുത്തുന്ന ഒന്നാണെന്നറിയാണേൽ ഒരു ദിവസം അതിനെ വീട്ടിൽ താമസിപ്പിക്കണം . അതിനാൽ മനസിലാക്കുക ജീവിതം എന്നത് രണ്ടു മണിക്കൂർ കൊണ്ട് റൊമാന്റിക്കായി മാത്രം തീരുന്ന ഒരു സിനിമയല്ല ….
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അയര്‍ലണ്ടിലെ ചെറിവുഡ്, ക്യാബിന്റീലിയില്‍ താമസിക്കുന്ന മോനിപ്പള്ളി സ്വദേശി അരുണിന്റേയും ( ബീക്കണ്‍ ഹോസ്പിറ്റല്‍ ,ഡബ്ലിന്‍ ) കോട്ടയം മണര്‍കാട് സ്വദേശിനി ശ്രീജിത അരുണിന്റേയും ( ഡണ്‍ലേരി ഗ്ലെനഗേരി ആള്‍ട്ടഡോര്‍ നഴ്സിങ് ഹോം ) മകന്‍ കാര്‍ത്തിക് ( 6 വയസ് ) നിര്യാതനായി.
മൃതദേഹം ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് ഡബ്ലിനില്‍ നടത്തപ്പെടും.
കുഞ്ഞു കാര്‍ത്തിക്കിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കള്ളനോട്ടുകള്‍ നല്‍കി യുവാവ് തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. ജീവിതമാര്‍ഗം നിലച്ചുപോയ കോട്ടയം സ്വദേശിയായ ദേവയാനിയമ്മയെ തേടി നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്.
ഇതോടെ വീണ്ടും ലോട്ടറിക്കച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ദേവയാനി. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് സംഭവം. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് യുവാവ് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്.
ഈ യുവാവ് ഇല്ലാതാക്കിയത് ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമായിരുന്നു. ദേവയാനിയമ്മയുടെ വിഷമം കേട്ടറിഞ്ഞ് നിരവധി സുമനസ്സുകളാണ് സഹായവുമായി എത്തിയത്.
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരാലാകുന്ന ഒരു തുക അമ്മയ്ക്ക് കൈമാറി. വീണ്ടും ലോട്ടറിക്കച്ചവടത്തിനിറങ്ങിയതോടെ പഴയതിലും സന്തോഷത്തിലാണ് ദേവയാനിയമ്മ. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ക്കൊണ്ട് തരുമെന്നും സഹായിച്ചവര്‍ക്കെല്ലാം ഒത്തിരി നന്ദിയെന്നും ദേവയാനിയമ്മ പറയുന്നു.
വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറാ(23)ണ് തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെയാണ് ആതിരയെ ഉഴമലയ്ക്കല്‍ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തില്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞു ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവാവ് ഒടുവില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ആതിരയും പനയമുട്ടം സ്വാതിഭവനില്‍ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബര്‍ 13ന് ആണ് നടന്നത്. 2023 ഏപ്രില്‍ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.
ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി നടി ഗ്രേസ് ആന്റണി. പുക ആരംഭിച്ച അന്ന് മുതൽ താനും കുടുംബവും ചുമയും ശ്വാസം മുട്ടും തല പൊളിയുന്ന വേദനയും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗ്രേസ് ആന്റണി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഗ്രേസ് ആന്റണിയുടെ പ്രതികരണം.
ഗ്രേസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ
ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലേയെന്ന് ഗ്രേസ് ചോദിക്കുന്നു. പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണെന്നും നടി കുറിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളൊക്കെത്തന്നെ അല്ലേ? മറ്റാരുടേയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്ന് മുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി.
തലപൊളിയുന്ന വേദന. നീണ്ട പത്ത് ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്. അപ്പോൾ തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്‌മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ. ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ,
‘അതോ പുകയടിച്ചു ബോധം കെട്ടിരിക്കുകയാണോ’? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടയെന്നും ഗ്രേസ് ആന്റണി പറയുന്നു.
റോബിൻ എബ്രഹാം ജോസഫ്
അപ്രതീക്ഷിതമായി ചെന്നെത്തുന്ന ചില ഇടങ്ങൾ എത്ര പെട്ടെന്നാണ് അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത്! പലപ്പോഴും നിരന്തരമായി ഉള്ളിൽ തട്ടുന്ന ഒരു സംഭവമാണ് മുകളിൽ പറഞ്ഞത്. അല്ലെങ്കിലും പ്ലാൻ ചെയ്യാതെ പോകുന്ന യാത്രകൾക്ക് അൽപ്പം മധുരം കൂടുതലായിരിക്കുമെന്നാണ് പൊതുവേ പറയാറുള്ളത്. അത്തരത്തിൽ ഈ അടുത്ത് പോയൊരു സ്ഥലമാണ് കുടക്കത്തുപ്പാറ. വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായാണ് കൊല്ലം ജില്ലയിലെ ചണ്ണപ്പേട്ടയിൽ എത്തിയത്. അവിടെ നിന്നും കേട്ടറിഞ്ഞാണ് തെന്മലയോട് ചേർന്നു കിടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കുടക്കത്തുപ്പാറ. വലിയൊരു ഗേറ്റ് കടന്ന് മുപ്പത് രൂപ പാസ് എടുത്ത് ഏകദേശം മൂന്ന് കിലോമീറ്ററോളം ഓഫ് റോഡ് യാത്ര ചെയ്തുമാണ് ഇവിടേക്ക് എത്തേണ്ടത്. വനത്തിന്റെ നടുവിലൂടെയുള്ള ഓഫ് റോഡ് യാത്ര കുടക്കത്തുപ്പാറയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സഞ്ചാരികളെ നോക്കി ഇരിക്കുന്ന കുരങ്ങുകളും പീലി വിടർത്തി നിൽക്കുന്ന മയിലുകളും വനത്തിനിരുവശവും സഞ്ചാരികളെ വരവേൽക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ ഉയരത്തിൽ കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശത്താണ് കൂടക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടിന്റെ ഭാഗങ്ങളും ഇവിടെ നിന്നാൽ കാണാൻ കഴിയുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പാറയ്ക്ക് താഴ്ഭാഗം ഇടതൂർന്ന വനമാണ്. 360 പടികൾ കയറിവേണം ഈ പാറയുടെ മുകളിലെത്താൻ. അതുകൊണ്ട് തന്നെ പ്രായമായവരും, പലവിധ അസുഖങ്ങൾ ഉള്ളവരും പോകാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. ഉയർന്ന് പ്രദേശമായതിനാൽ തന്നെ നിലവിലുള്ള മനോഹരമായ പാറക്കെട്ടുകൾ നിലനിർത്തി തന്നെയാണ് പഠിക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ മനോഹരമായ ട്രക്കിംഗ് അനുഭവം ഇതിലൂടെ ലഭിക്കുന്നു. പടികയറുന്നവർക്ക് പിടിച്ച് കയറാൻ വശങ്ങളിൽ ചെറിയ വേലികൾ പണിതിട്ടുണ്ട്. ഇടയ്ക് വിശ്രമിക്കാൻ കോൺക്രീറ്റ് ബെഞ്ചുകളും ഉണ്ട്. 100 പടികൾ കഴിയുമ്പോൾ ഒരു ഗുഹയുണ്ട്. സായിപ്പിന്റെ ഗുഹയെന്നാണ് പേര്.പണ്ട് ഒരു സായിപ്പ് കുറെ കാലം ഇവിടെ താമസിച്ചിരുന്നു എന്നൊരു കഥയും നിലനിൽക്കുന്നുണ്ട്. ഏറ്റവും മുകളിൽ ചെന്ന് കഴിയുമ്പോൾ മനോഹരമായ പാറക്കെട്ടുകൾ കാണാം. ഇരുവശത്തും മനോഹരമായ മരങ്ങളും ചെടികളും നിറഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച മനസ് നിറയ്ക്കുന്നതാണ്. കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടിന്റെ ചില ഭാഗങ്ങളും ഇവിടെ നിന്നാൽ കാണാൻ കഴിയും.



സ്‌കൂൾ വിട്ട് വരുന്നവഴി കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് ദേഹത്തു വീണു അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടത്. ആയതിനെ സ്‌കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയായിരുന്നു സംഭവം.
പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. അതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകർത്തു പൈപ്പിന്റെ ആഘാതത്തില്‍ തകര്‍ന്നു. അശ്രദ്ധയ്ക്ക് ഉടൻ കേസെടുക്കുമെന്ന് ജോഗേശ്വരി പോലീസ് അറിയിച്ചു.
നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിർദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്. ഷമയും ഭർത്താവ് ആസിഫും പ്രതാപ് നഗറിലാണ് താമസിക്കുന്നത്.
മകൾ ആയതിനെ കൂടാതെ ഇരുവർക്കും നാല് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയത്തിനെ കൂട്ടിക്കൊണ്ടുവരാൻ ഷമ ദിവസവും സ്‌കൂളിലേക്ക് നടന്നു പോകാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
ശനിയാഴ്ച സ്റ്റേഷൻ റോഡിലെ നിർമാണത്തിലിരിക്കുന്ന എയിം പാരഡൈസ് കെട്ടിടത്തിന്റെ സമീപത്ത് കൂടെ ഇരുവരും കടന്നുപോകുമ്പോഴാണ് പൈപ്പ് വീണത്. ഉടൻതന്നെ ഓട്ടോ ഡ്രൈവർമാർ ഇരുവരെയും ബാലാസാഹെബ് താക്കറെ ട്രോമ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്‌സര. ടെലിവിഷൻ പരിപാടികളുടെ സംവിധായകൻ കൂടിയായ ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ വലിയ രീതിയിൽ വിമർശനങ്ങൾ ഇരുവർക്കും കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അപ്‌സരയുടെ അപ്‌സരയുടെ ആദ്യ ഭർത്താവ ആ കണ്ണൻ നടിയ്‌ക്കെതിരെ എത്തിയിരിക്കുകയാണ്.
താൻ വിവാഹമോചിതയാണെന്നും ആദ്യ ബന്ധം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് സമ്മാനിച്ചതെന്നും അപ്‌സര വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ചാണ് കണ്ണൻ എത്തിയിരിക്കുന്നത്. അപ്‌സര തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് കണ്ണൻ പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കണ്ണൻ ശാരീരികമായി ഉപദ്രവിച്ചതാണ് വേർപിരിയാൻ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭർത്താവുമായി അപ്‌സരയ്ക്കുണ്ടായ പ്രണയമാണ് ബന്ധം വേർപ്പെടുത്താൻ കാരണമെന്നാണ് കണ്ണൻ പറയുന്നത്. അപ്‌സര തന്റെ ഭാര്യയായിരുന്നപ്പോൾ ഇപ്പോഴത്തെ ഭർത്താവുമായി ഇരുവരേയും പലയിടത്ത് വച്ചും കണ്ടിട്ടുണ്ട്. അന്നേരമൊന്നും പ്രതികരിച്ചിട്ടില്ലെന്നും കണ്ണൻ പറയുന്നു.
‘അടുത്തിടെ ഞാൻ കൊറിയോഗ്രാഫി ചെയ്ത വർക്കിൽ അപ്സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാൻഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവൾ ചെയ്തത്. ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്റെ ഭാവിയെ അത് ബാധിക്കും. അവളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും ഞാൻ പോയിട്ടില്ല.
സത്യത്തിൽ എന്റെ കൂടെ ജീവിക്കുമ്പോൾ അപ്സരയും ഇപ്പോഴത്തെ ഭർത്താവ് ആൽബിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അത് ഞാൻ കൈയ്യോടെ പൊക്കി. അവളുടെ വീട്ടിൽ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നിൽ പോലും അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി.
അങ്ങനെ അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അവൾക്ക് അവളുടെ ജീവിതവുമായി പോയാൽ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവൾ ശ്രമിച്ചത്. അതാണ് ഞാനിപ്പോൾ ഇങ്ങനൊരു വീഡിയോയുമായി വന്നത്’, കണ്ണൻ പറയുന്നു.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസ്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ടത് വളരെ മോശമായിട്ടാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുന്നത്. മാരകമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ അതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയത്. എന്നാൽ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്.
കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.
അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം’ സാന്ദ്ര തോമസ് പറഞ്ഞു.
പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ പിഷാരടി രംഗത്തെത്തിയത്. പൊളിറ്റക്കൽ കറകട്നസ് അഥവാ ‘പൊ ക’ എന്ന പേരിൽ തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലാണ് പിഷാരടി വിമർശനം ഉന്നയിക്കുന്നത്.
തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.
പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ
‘പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊക’ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോടാണ്’, എന്നാണ് പിഷാരടി കുറിച്ചത്.
അതേസമയം ബ്രഹ്മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങൾ. മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങൾ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവർ ഓര്‍മപ്പെടുത്തി.
ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ, ഹരീഷ് പേരടി തുടങ്ങിയവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.