Latest News

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പ്രെസ്റ്റൺ റീജിയൻ ബൈബിൾ കലോത്സവം ഈ വരുന്ന ഒക്ടോബർ 28 ശനിയാഴ്ച പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ച് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് റീജിയനിൽ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ റവ ഫാ ബാബു പുത്തൻപുരക്കലിന്റെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും.

പ്രെസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട എട്ട് മിഷണുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കുന്ന ഈ ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതായി കലോത്സവത്തിന്റെ ചാർജുള്ള ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകയാണ് മത്സരങ്ങൾക്കുള്ള വേദിയുടെ ക്രമീകരണങ്ങൾ ചെയ്യുന്നത്. അതിനായി കലോത്സവം ജനറൽ കോർഡിനേറ്റർ ജോബി ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ്‌ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും വിവിധ ഇടവകകളിൽ നിന്നുള്ളവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ബിനോയ് എം. ജെ.

മനുഷ്യജീവിതം പരിമിതമാക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വം എന്ന പദം തന്നെ പരിമിതിയെ സൂചിപ്പിക്കുന്നു. ആസ്വാദനത്തിന്റെ പരിമിതിയാണ് എല്ലാ പരിമിതികളുടെയും കാരണം. നിങ്ങളിലൊരാൾ ബഹിർമുഖനെന്നും മറ്റൊരാൾ അന്തർമുഖനെന്നും എണ്ണപ്പെടുന്നതെന്തുകൊണ്ട്? വ്യക്തിത്വത്തിന്റെ പരിമിതി തന്നെ. ആദ്യത്തെയാൾ മറ്റുള്ളവരുമായി കൂട്ടുകൂടുന്നതിനെ ആസ്വദിക്കുമ്പോൾ രണ്ടാമത്തെയാൾ ഒറ്റക്കിരിക്കുന്നതിനെ ആസ്വദിക്കുന്നു. എന്നാൽ ഒരേസമയം മറ്റുള്ളവരോടും തന്നോടുതന്നെയും കൂട്ടുകൂടുന്നതിനെ ആസ്വദിക്കുവാൻ ഒരാൾക്ക് നിഷ്പ്രയാസം സാധിക്കും. ജീവിതം തന്നെ ദ്വൈതങ്ങളുടെ ഒരു സമ്മേളനമാണ്. ഒരാൾ പ്രായോഗികമായി ചിന്തിക്കുന്നു; മറ്റൊരാൾ സൈദ്ധാന്തികമായി ചിന്തിക്കുന്നു. ഒരാൾ സമൂഹത്തോട് ചേർന്ന് ചിന്തിക്കുന്നു; മറ്റൊരാൾ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു. ഒരാൾ പ്രശ്നങ്ങളെ പരിഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു; മറ്റൊരാൾ സുഖങ്ങൾ അന്വേഷിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു. എല്ലാം ആസ്വാദനത്തിന്റെ കളികൾ മാത്രം. നിങ്ങൾ എന്തിനെ ആസ്വദിക്കുന്നുവോ അതിലേക്ക് നിങ്ങളുടെ വ്യക്തിത്വം പരിമിതപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാറ്റിനെയും ആസ്വദിക്കുവാൻ കഴിയും. അപ്പോൾ നിങ്ങൾ എല്ലാ പരിമിതികളെയും അതിജീവിക്കും.

നാം ഒന്നിനെ ആസ്വദിക്കുവാൻ പഠിക്കുന്നതിനോടൊപ്പം അതിന് വിരുദ്ധമായതിനെ വെറുക്കുവാനും പഠിക്കുന്നു. അതായത് നാം ജീവിതത്തെ ഭാഗികമായി മാത്രം കാണുകയും അറിയുകയും ചെയ്യുന്നു. ഒരു പന്തിനെ ഒരു വശത്തു നിന്നും നോക്കുമ്പോൾ മറുവശം മറക്കപ്പെടുന്നതുപോലേയുള്ളൂ ഇത്. എന്നാൽ നമുക്ക് ഇരുവശവും നോക്കി കാണുവാൻ കഴിയും. അപ്പോൾ മാത്രമേ നാമാ പന്തിനെ പൂർണ്ണമായും അറിയുന്നുള്ളു. ഇപ്രകാരം ജീവിതത്തെ ഒരു വശത്തു കൂടി മാത്രം നോക്കി കാണുമ്പോൾ നാം ജീവിതത്തെ പൂർണ്ണമായും അറിയുന്നില്ല. ഒരാൾ ഒരേസമയം പൂർണ്ണനായ അന്തർമുഖനും ബഹിർമുഖനും ആകുമ്പോൾ, പൂർണ്ണനായ സുഖാന്വേഷിയും ദുഃഖാന്വേഷിയും ആകുമ്പോൾ, പൂർണ്ണനായ പ്രായോഗികവാദിയും സൈദ്ധാന്തികവാദിയും ആകുമ്പോൾ; ഇപ്രകാരമുള്ള എല്ലാ ദ്വൈതങ്ങളെയും അതിജീവിക്കുമ്പോൾ, അയാളുടെ വ്യക്തിത്വം പൂർണ്ണതയിലേക്ക് വളർന്ന് വികസിക്കുന്നു. നിങ്ങൾ ജീവിതത്തിൽ സുഖം മാത്രമേ അന്വേഷിക്കുന്നുള്ളുവെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണനാകുവാൻ കഴിയുകയില്ല. ഒരേസമയം സുഖത്തെയും ദുഃഖത്തെയും അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ദുഃഖത്തെയും, വേദനകളെയും, മരണത്തെയും മറ്റും എങ്ങനെയാണ് ആസ്വദിക്കുക? പരിശ്രമിക്കുവിൻ! നിങ്ങൾക്കതിന് കഴിയും! ഒരു ഔൺസ് ദുഃഖത്തെ ആസ്വദിച്ച് കഴിയുമ്പോഴേക്കും ആ ദുഃഖം തിരോഭവിച്ചു കഴിഞ്ഞിരിക്കും. കാരണം നിങ്ങൾ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു!

നിങ്ങൾ പൂർണ്ണനാകണമെന്ന് സമൂഹവും ഈശ്വരനും നിഷ്കർഷിക്കുന്നതുപോലെ തോന്നുന്നു. കുറെനാൾ മലമുകളിലൂടെ നടന്നാൽ കുറെനാൾ നിങ്ങൾ താഴ് വരയിലൂടെ നടന്നേ തീരൂ..ജനിക്കുന്ന ഏതൊരുവനും മരിച്ചേ തീരൂ..ആരോഗ്യവും സൗന്ദര്യവും ക്ഷയിക്കും..പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും..എല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു! ഒന്നും സ്ഥായിയല്ല! ഈ ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ എല്ലാറ്റിനെയും ആസ്വദിച്ചേ തീരൂ. പരിമിതികൾക്ക് ഇവിടെ സ്ഥാനമില്ല. ദുഃഖവും, വേദനകളും, രോഗവും, മരണവും നൃത്തം ചവിട്ടുന്ന ഈ ജീവിതത്തിൽ സുഖത്തെ മാത്രം ആസ്വദിക്കുന്നതിന്റെ പിറകിലത്തെ യുക്തി എന്താണ്? ജീവിതം പരിപൂർണ്ണമാണ്. അത് ഒരിക്കലും ഭാഗികമല്ല; ആകുവാൻ പാടില്ല. നിങ്ങൾ സുഖത്തെ മാത്രമായോ ദുഃഖത്തെ മാത്രമായോ ആസ്വദിച്ചാൽ നിങ്ങൾക്ക് അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുവാനാവില്ല. രണ്ടിനെയും ഒരു പോലെ ആസ്വദിക്കുവിൻ.

ജീവിതത്തിൽ എല്ലായിടത്തും സുഖദു:ഖങ്ങൾ ജോഡികളായി കാണപ്പെടുന്നു. നിങ്ങൾ ജീവിതത്തിൽ എന്തിനെയെങ്കിലും തിരഞ്ഞെടുത്തു നോക്കുവിൻ. അവിടെ സുഖവും ദുഃഖവും ഒരുപോലെ സന്നിഹിതമായിരിക്കുന്നുവെന്ന് കാണാം. പണവും, അധികാരവും, പ്രശസ്തിയും വരുമ്പോൾ അവയോടൊപ്പം സുഖദു:ഖങ്ങൾ രണ്ടും ഒരുപോലെ വന്നുചേരുന്നു. പണം വരുമ്പോൾ സുഖഭോഗങ്ങളോടൊപ്പം ഒറ്റപ്പെടലിന്റെ വേദനയും വന്നുചേരുന്നു. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ജീവിതപങ്കാളി സമ്മാനിക്കുന്ന സുഖത്തെയും, ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചേ തീരൂ. ഇവിടെയെല്ലാം സുഖത്തെ മാത്രമായി ആസ്വദിക്കുകയും അതിനോട് പറ്റിച്ചേർന്ന് കിടക്കുന്ന ദുഃഖത്തെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മനോസംഘർഷത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ നിങ്ങളുടെ ആനന്ദം അനന്തമായി വർദ്ധിക്കുന്നു.

ഇപ്രകാരം പരിമിതികളില്ലാത്ത വ്യക്തിത്വത്തെ വളർത്തിയെടുക്കുവാൻ ശ്രമിക്കുവിൻ. ഇവിടെ നമ്മുടെ കയ്യിലുള്ള ഏക ഉപകരണം ആസ്വാദനം ആകുന്നു. ജീവിതത്തെ ആസ്വദിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ ഉണർത്തിയെടുക്കുവിൻ. അത് ഇപ്പോൾ ഏതാണ്ട് ഉറങ്ങിയ മട്ടാണ്. നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ ആസ്വാദനം തുടങ്ങുവിൻ. ക്രമേണ അത് മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും. അങ്ങനെ ജീവിതത്തെ അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി ആസ്വദിക്കുവിൻ. ഒരു ചിറക് മാത്രം ഉപയോഗിച്ച് ഒരു പക്ഷിക്ക് എങ്ങനെ പറക്കുവാൻ കഴിയും? പറക്കണമെങ്കിൽ എപ്പോഴും രണ്ടു ചിറകുകൾ ആവശ്യമാണ്. പരസ്പരവിരുദ്ധങ്ങളായ മനോഭാവങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനുള്ള കഴിവ് സിദ്ധിക്കുന്നു. അപ്പോൾ നിങ്ങൾ പരിപൂർണ്ണനാവുകയും അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ
ബ്രാഡ്ഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി . റീജിയൻ രൂപീകൃതമായ ശേഷം ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിൽ റീജിയണിലെ മുഴുവൻ ഇടവക / മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നുമായി നൂറു കണക്കിന് മത്സരാർഥികൾ ആണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത് .
മിഷൻ കേന്ദ്രങ്ങളിൽ നിന്നും മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർഥികൾ നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് ബ്രാഡ്‌ഫോർഡിലെ ഡിക്സൺ കോട്ടിങ്‌ലി  അക്കാദമി വേദിയായത് . ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ലീഡ്സ് റീജിയണൽ ഡയറക്ടർ റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ വിശുദ്ധ ബൈബിൾ പ്രതിഷ്ഠ നടത്തിയതോടെ ആണ് മത്സരങ്ങൾ ആരംഭിച്ചത് . തുടർന്ന് നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ  ബൈബിൾ കലോത്സവം റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അന്ത്യാളം എം സി ബി എസ് .  ഫാ. സജി തോട്ടത്തിൽ . ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് തിരികൾ തെളിച്ച്  ഉത്‌ഘാടനം ചെയ്തു .
വിവിധ വേദികളിലായി മുന്നൂറ്റി അൻപതോളം മത്സരാർഥികൾ പങ്കെടുത്ത മത്സരങ്ങൾ വൈകിട്ട് എട്ടു മണിയോടെ ആണ് സമാപിച്ചത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികളായ എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു . റെവ. ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ഫാ. ജോസ് അന്ത്യാളം എം സി ബി എസ് . ഫാ. സാജു പിണക്കാട്ട് , ഫാ. ജോഷി കൂട്ടുങ്ങൽ ,ബൈബിൾ കലോത്സവം നാഷണൽ കോഡിനേറ്റർ , ആന്റണി മാത്യു ,  ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ ആയ ജോൺ കുര്യൻ , ജിമ്മിച്ചൻ ജോർജ് , ആതിഥേയർ ആയ ലീഡ്സ് ഇടവക സൺ‌ഡേ സ്ക്കൂൾ ഹെഡ് മാസ്റ്റർ ഡേവിസ് പോളിന്റെ നേതൃത്വത്തിൽ ഉള്ള ലീഡ്സ് ഇടവക ടീം , സൺ‌ഡേ സ്‌കൂൾ അധ്യാപകർ , കമ്മീഷൻ അംഗങ്ങൾ എന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം വഹിച്ചു .
സോമർസെറ്റിലെ ചെറുനഗരമായ ടോണ്ടനിൽ പതിനഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന ടോണ്ടൻ മലയാളി അസ്സോസിയേഷന് (ടി.എം.എ) പുതിയ ഭരണസമിതി നിലവിൽ വന്നു. ജതീഷ് പണിക്കർ പ്രസിഡന്റും, വിനു വി നായർ സെക്രട്ടറിയുമായി ഈ മാസം നടന്ന പൊതുയോഗത്തിൽ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
ടോണ്ടനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ചു വരുന്ന ടി.എം.എ നിരവധി സാംസ്കാരിക-കലാപ്രവർത്തനങ്ങളും നടത്തി വരുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ കാലയളവിൽ സ്തുത്യർഹമായി ചെയ്യാൻ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്. നൃത്തപരിശീലനം, കായികപരിശീലനങ്ങൾ തുടങ്ങിയവയും ടി.എം.എ-യ്ക്ക് നടത്തുവാൻ സാധിക്കുന്നു.
ജിജി ജോർജ്ജ് (വൈസ് പ്രസിഡന്റ്‌), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രെഷറർ), എന്നിവരെ കൂടാതെ ഡെന്നിസ് വീ ജോസ്, റോജി ജോസഫ്, അജി തോമസ് മാങ്ങാലി, ജയേഷ് നെല്ലൂർ, ദീപക് കുമാർ, സജിൻ ജോർജ്ജ് തോമസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.
മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക മേഖലകളിലും നവീന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നത്. ഇക്കാലയളവിൽ യുകെയിൽ എവിടെയുമെന്നപോലെ ടോണ്ടനിലും, പുതുതായി എത്തിച്ചേർന്നിരിക്കുന്ന നിരവധിയായ മലയാളി കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യ സേവനങ്ങൾ ഉറപ്പുവരുത്തുവാനും പുതിയ നേതൃത്വം തീരുമാനിച്ചിരിക്കുന്നു..

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ‘സീ എക്സ്പ്ലോറേഴ്സ്’ എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 24 ചൊവ്വ, 25 ബുധൻ, 26 വ്യാഴം തീയതികളിൽ നടത്തപ്പെടുന്നു.

കുട്ടികൾക്ക് (Age-3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങൾക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സൻമാർഗീക ചിന്തകളും വളർത്തുവാൻ ഉതകുന്ന ആവേശകരമായ 3 ദിനങ്ങളായിരിക്കും ഇത്. മ്യൂസ്സിക്‌, ഗയിംസ്, സ്റ്റോറീസ്, ഇൻ്ററാക്ടീവ് സെഷൻസ്‌ & ആക്റ്റിവിറ്റീസ്‌ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് സുൽത്താൻ ബത്തേരിയിൽ ഗൃഹനാഥൻ ജീവനൊടുക്കിയത് പുറംലോകം അറിഞ്ഞത് രണ്ടുദിവസം മുമ്പ് മാത്രം   യുകെയില്‍നിന്ന് എത്തിയ മകൾ അമ്മയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ. അഞ്ചുമാസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ ഇവരുടെ മകൾ രണ്ടുദിവസം മുമ്പാണ് യുകെയിൽ നിന്ന് എത്തിത്. മകൾ ഇന്നു രാവിലെ ഫോണിൽ വിളിച്ചപ്പോൾ അമ്മയെ കിട്ടാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ ഫോണിൽ കിട്ടാത്തതിനാൽ മകൾ അയൽവാസികളെയും ബന്ധുക്കളെയും ബന്ധപ്പെട്ടു. തുടർന്ന് ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബിന്ദുവിനെയും ബേസലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയത് ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്ന സംഭവമായി. വയനാട് ചെതലയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ കയറുന്നതിൽനിന്ന് ഷാജുവിനെ കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയേയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. ഷാജുവിനെ അടച്ചിട്ട കിടപ്പുമുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.

ഉണ്ണികൃഷ്ണൻ ബാലൻ

ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

യുകെയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകൾ അണി നിരക്കുന്ന വടംവലി മത്സരം, മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും ചേർത്തിണക്കി മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരകളി മത്സരം, രുചിയൂറും കേരളീയ ഭക്ഷണങ്ങൾ നിറഞ്ഞ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഓണക്കളികളും സമ്മാനങ്ങളും, .മനസ്സുനിറയാൻ നിരവധി കലാപരുപാടികൾ, ഒപ്പം ഈ ഓണക്കാലം ഒർമ്മയിലേക്ക് ഒപ്പിയെടുക്കാൻ ഒരു ഫോട്ടോ ബൂത്ത് അങ്ങനെ ഈ സമ്മർ ഫെസ്റ്റ് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല. സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുകയായിരുന്നു.

യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ RLV ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പർ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക.

ജിജി മാത്യു

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേളക്ക് ഇനി ഒരു ദിവസം കൂടി മാത്രം. പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള 2023 ഒക്ടോബർ 21 ശനിയാഴ്ച കവന്ററിയിൽ വച്ചു നടത്തപെടും. നാഷണൽ വൈസ് പ്രസിഡന്റ്‌ ആയ ഷിജോ വർഗീസ് കലാമേള ഔദ്യോകികമായ് ഉൽഘാടനം ചെയ്യും. ചടങ്ങിൽ യുക്മ ദേശിയ ഭാരവാഹികൾ ആയ ഡിക്സ് ജോർജ്, സ്മിത തോട്ടം, റ്റിറ്റോ തോമസ് ,എന്നിവർ പങ്കെടുക്കും. കാണികളിൽ നിന്നും കഴിഞ്ഞ വർഷത്തെ അതെ എൻട്രി ഫീസ് തന്നെയാണ് ഈ വർഷവും മേടിക്കുകയൊള്ളു എന്ന് ട്രെഷറർ ജോബി പുതുകുളങ്ങര,ജോയിന്റ് ട്രെഷറർ ലുയിസ് മേനാചേരി എന്നിവർ അറിയിച്ചു.

വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞതായി കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു. നാലു വേദികളിലായി നടത്തപ്പെടുന്ന കലാമേളക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് വിജയിപ്പിക്കുന്നതിനായി ഒരു ടീം തന്നെ തയ്യാറായി കഴിഞ്ഞതായി ദേശിയ സമിധി അംഗം ജയകുമാർ നായർ അറിയിച്ചു.

റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളക്ക് വേണ്ടിയുള്ള അവസാനഘട്ട പരിശീലനത്തിലാണ്. യുക്മ ദേശീയ കലാമേള ഒഴിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ്ലാൻഡ്സ് റീജിയണൽ കലാമേള തന്നെ.മിഡ്ലാൻഡ്സ് റീജിയൺ കഴിഞ്ഞ വർഷം നാഷണൽ ചാമ്പ്യൻഷിപ് നേടിയ ടീം ആണ്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നിൽ അണിനിരക്കും.

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള വൻ വിജയമാക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും സംഘടനാ അംഗ അസോസിയേഷൻ പ്രസിഡന്റ്‌, സെക്രട്ടറി, യുക്മ റെപ്പ് എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്മ റീജിയണൽ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്‌ലാൻഡ്സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് ,വൈസ്പ്രസിഡന്റുമാരായ സിബു ജോസഫ് ,ആനി കുര്യൻ ,ജോയിൻ സെക്രട്ടറിമാരായ ജോൺ എബ്രഹാം ,സിനി ആന്റോ, ചാരിറ്റി കോർഡിനേറ്റർ ആയ ജോർജ് മാത്യു, സ്പോർട്സ് കോർഡിനേറ്റർ ആയ സെൻസ് ജോസ് എന്നിവരും സി കെ സി പ്രസിഡന്റ് ബിബിൻ ലൂക്കോസ്,സെക്രട്ടറി ജോൺസൺ യോഹന്നാൻ, ട്രഷറർ ജിമ്മി ജേക്കബ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. കലാമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നതോടൊപ്പം തന്നെ സ്പോൺസർ ചെയ്തു സഹായിച്ച എല്ലാ സ്പോൺസർമാർക്കും മിഡ്‌ലാന്ഡ്സ് കമ്മിറ്റിയുടെ പേരിൽ നന്ദി പറയുന്നു. കലാവേദിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ഈസ്റ്റ്‌ ആൻഡ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ് തോമസ് വടക്കേക്കുറ്റ് അറിയിച്ചു

ജോളി എം പടയാട്ടിൽ

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7-ാം സമ്മേളനം ഒക്ടോബർ 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3:00 PM (യു കെ സമയം), 4 :00 PM (ജർമൻ സമയം), 7 :30 PM (ഇന്ത്യൻ സമയം ) 18 : 00 PM (യുഎഇ സമയം ) വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു . പ്രസ്തുത സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനും , പ്രമുഖ സുപ്രീംകോടതി വക്കീൽ അഡ്വ. റസൽ ജോയിയും പങ്കെടുക്കുന്നു.

കേരളത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി നയിക്കുന്ന ചർച്ചകളിൽ ആഗോളതലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും.

എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ഒക്ടോബർ 27 – ന് നടക്കുന്ന .സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപെരിയാർ ഡാമിൻറെ അപകടാവസ്ഥയെ കുറിച്ച് അഡ്വ. റസൽ ജോയി സംസാരിക്കുന്നു. എല്ലാ പ്രവാസി മലയാളികളെയും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

ജോളി എം പടയാട്ടിൽ – പ്രസിഡൻറ് : 04915753181523
ജോളി തടത്തിൽ – ചെയർമാൻ : 0491714426264
ബാബു തോട്ടപ്പള്ളി – ജനറൽ സെക്രട്ടറി : 0447577834404
ഷൈബു ജോസഫ് – ട്രഷറർ

Copyright © . All rights reserved