ഫ്ലിപ്പ്കാർട്ട് ജീവനക്കാരിയെ നടുറോഡി വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി സ്വദേശിനി ജ്യോതി (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഡൽഹി പശ്ചിമവിഹാറിൽ സംഭവം നടന്നത്.
ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ കൊറിയർ സർവീസ് വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ച് വീഴ്ത്തിയത്. ഭർത്താവ് നോക്കി നിൽക്കെയാണ് അക്രമകാരികൾ ജ്യോതിക്ക് നേരെ വെടിയുതിർത്തത്. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ജ്യോതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭ സ്ഥലത്തേയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.
വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് മുസ്തഫ. തറയിൽ വച്ച സമ്പൂർണ ബൈബിൾ വെളിച്ചെണ്ണയൊഴിച്ചശേഷം സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോയാണ് ഇയാള്‍ കെഎല്‍47 എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. മതേതര സ്വഭാവമുള്ള ഭാരതത്തില്‍ ക്രൈസ്തവരുടെ പാവനമായ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വര്‍ഗ്ഗീയത ആളിക്കത്തിച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വീഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ശക്തമായിരിന്നു. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച് കുറ്റവിമുക്തനാക്കിയിരിന്നു.
ജോജി തോമസ്
മലയാളം യു കെ സംഘടിപ്പിച്ച ഓൾ യു കെ ബോളിവുഡ് ഡാൻസ് മൽസരവും അവാർഡ് ദാന ചടങ്ങിലും വച്ച് സാമൂഹിക ചാരിറ്റി പ്രവർത്തനത്തിനു അവാർഡ് നൽകി ആദരിച്ച ടോം ജോസ് തടിയംപാടിനെ യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷനും ആദരിച്ചു .
ലിവർപൂളിൽ വലിയ ജനാവലിയെ അണിനിരത്തികൊണ്ടു ലിമ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയർ പ്രകാശനവും യു കെ മലയാളികളുടെ ഇടയിൽ വലിയ അംഗീകാരമാണ് ലിമയ്ക്കു നേടിക്കൊടുത്തത് .രണ്ടു ദശാബ്ദകാലത്തിന്റെമികവിലൂടെ കടന്നുപോകുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA )യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയർ പ്രകാശനവും ലിവർപൂൾ മലയാളി ചരിത്രത്തിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർത്തു. ലിവർപൂൾ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി ആയിരുന്നു 800 -ലധികം ആൾക്കാർ പകെടുത്ത ഇത്ര വിപുലമായ ആഘോഷ പരിപാടി . കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5 മണിക്കു തുടക്കം കുറിച്ച പരിപാടി രാത്രി 9 .30 വരെ തുടർന്നു .

പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇലക്ടിക് സ്‌കൂട്ടറിൽ എത്തിയ ജോയ് അഗസ്തിയുടെ ക്രിസ്തുമസ് പാപ്പയും ക്രിസ്തുമസ് കരോളും ആയിരുന്നു . മലയാളി ,ഇംഗ്ലീഷ് ,പെൺകുട്ടികൾ നടത്തിയ മനോഹരമായ ഡാൻസുകൾ കാണികളെകൊണ്ട് നിലക്കാതെ കരഘോഷം നടത്തിച്ചു . കൂടാതെ യു കെയിലെ വിവിധ കലാകാരൻമാരുടെ ഒരു വലിയ നിരയാണ് പരിപാടിയിൽ അണിനിരന്നത് .

മുൻ ബ്രിസ്റ്റോൾ ബ്രാൻഡി സ്റ്റോക്ക് മേയർ ടോം ആദിത്യയും യുക്മ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങാത്തറയും പരിപാടിയിൽ മുഖ്യ അതിഥികളായായിരുന്നു ക്ഷണിക്കപ്പെട്ട വ്യക്തികളും ലിമ കമ്മറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കുകൊളുത്തികൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത് . ചടങ്ങിലെ ഏറ്റവും ആകർഷണിയമായ പരിപാടി സ്മരണിക പ്രകാശനമായിരുന്നു ഉന്നത നിലവാരം പുലർത്തുന്ന സാഹിത്യകാരന്മാർ മുതൽ സമൂഹത്തിലെ സാധാരണക്കാർ വരെ സ്മരണികയിൽ തൂലിക ചലിപ്പിച്ചിട്ടുണ്ട്.. ചീഫ് എഡിറ്ററായി പ്രവർത്തിച്ച ബിജു ജോർജിന്റെയും ടീമിന്റെയും അശ്രാന്തപരിശ്രമം ഒന്നുമാത്രമാണ് സ്മരണിക വിജത്തിൽ എത്തിക്കാൻ കരണമായത് . 2000 -ത്തോട് കൂടി ലിവർപൂളിൽ എത്തിയ മലയാളി കുടിയേറ്റത്തിന്റെ ഒരു ചരിത്രാനാവാരണം കൂടിയാണ് സ്മരണിക …സ്മരണികയുടെ പ്രകാശനം ടോം ആദിത്യ ഡോക്ടർ ബിജു പെരിങ്ങാത്തറയ്ക്കു നൽകികൊണ്ട് നിർവഹിച്ചു . പരിഷ്‌കരിച്ച ലിമ വെബ്‌സൈറ്റിന്റെ ഉത്ഘാടനം യുക്മ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങാത്തറ നിർവഹിച്ചു . ലിവർപൂളിലെ പ്രൗഢഗംഭീരമായ നോസിലിഹാളിലാണ് പരിപാടികൾ അരങ്ങേറിയത് .

ചടങ്ങിൽവച്ചു സമൂഹത്തിന്റെ വിത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മാത്യു അലക്‌സാണ്ടർ ,ഷെറിൻ ബേബി , ജോർജ് ജോൺ , വിനോദ്, വർഗീസ് , ടോം ജോസ് തടിയംപാട് എന്നിവരെ ആദരിച്ചു .
പരിപാടികൾക്ക് ലിമ സെക്രെട്ടറി സോജൻ തോമസ് ,സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷനായിരുന്നു ,ട്രഷർ ജോസ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു.





”ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ ആഗ്രഹമില്ല. എന്നാൽ ഒരു മിസൈൽ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ”– എന്ന് സുദീർഘമായ ഫോൺ സംഭാഷണത്തിനിടെ പുടിൻ പറഞ്ഞതായി ജോൺസൺ വെളിപ്പെടുത്തി.
യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്നിലേക്ക് റഷ്യൻ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോൺ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിൻ വേഴ്സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ ബോറിസ് ജോൺസൺ വെളിപ്പെടുത്തി.
ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചർച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു. പുടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്.
ലോകനേതാക്കൾ റഷ്യയെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്. 2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതൽ യുക്രെയ്ൻ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. സംഘർഷത്തിലേക്ക് നീങ്ങിയാൽ പുടിൻ ഉപരോധം നേരിടേണ്ടി വരുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബോറിസ് ജോൺസൺ പറയുന്നുണ്ട്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ്. ആര്യ. നിരവധി പരിപാടികളുടെ ആങ്കർ ആയി ശ്രദ്ധിക്കപ്പെട്ട താരം ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരിച്ചിട്ടുണ്ട്. വിവാഹിതയായ ആര്യ ദാമ്പത്യ ജീവിതം പരാജയപെട്ടതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.
അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഒരു പരിപാടിക്കിടെ പരിപാടിയുടെ സ്പോൺസർ മോശമായി പെരുമാറിയതായി ആര്യ പറയുന്നു. സ്പോൺസർമാരിൽ ഒരാൾ വന്ന് തന്റെ തോളിൽ കൈയ്യിട്ടു. തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി കാലിൽ തൊണ്ടിയിട്ട് പാൻറ് മുകളിലേക്ക് ആക്കാൻ നോക്കി.
അടുത്തറിയാവുന്ന അയാളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചില്ലെന്നും. അത് വളരെ വേദനയും വിഷമവും ഉണ്ടാക്കിയെന്ന് താരം പറയുന്നു. ആദ്യമായാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നും ചാനൽ പരിപാടിക്കിടയിൽ ആര്യ പറഞ്ഞു.
കാൽ വഴുതി കെഎസ്ആർടി ബസിനടിയിലേക്ക് വീണ യുവതിയുടെ ടയറിൽ കുരുങ്ങിയ മുടി മുറിച്ച് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് ചിങ്ങവനം പുത്തൻപാലത്തിനടുത്ത് സ്വകര്യ ബസിലെ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളി കെഎസ്ആർടി ബസിന്റെ അടിയിൽ വീണത്.
സ്‌കൂൾ വിദ്യാർത്ഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച് തിരിച്ച് വരുന്നതിനിടയിൽ കെഎസ്ആർടിസി ബസ് വരുന്നത് കണ്ട അമ്പിളി വെപ്രാളപ്പെട്ടു. തുടർന്ന് കാൽ വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. കെഎസ്ആർടി ഡ്രൈവർ ബസ് വെട്ടിച്ച് മാറ്റിയതിനാൽ അമ്പിളി അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ അമ്പിളിയുടെ മുടി ടയറിൽ കുരുങ്ങി.
മുടി കുരിങ്ങിയതോടെ അമ്പിളി നിലവിളിച്ചു ഇതിനിടയിൽ ഓടിയെത്തിയ സമീപത്തുള്ള തട്ടുകടക്കാരൻ കത്രിക ഉപയോഗിച്ച് അമ്പിളിയുടെ മുടി മുറിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് അടുത്ത കടയിൽ നിന്നും കത്തി വാങ്ങിയ ശേഷം മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ചെറിയ പരിക്ക് പറ്റിയതായി പോലീസ് പറഞ്ഞു.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .അന്തരിച്ച എലിസബത്ത് രാജ്‍ഞിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ . ഹെർ ഡയമണ്ട് റേൻ’ എന്ന സംഗീത ആൽബം ഒരു മില്യൺ കാഴ്‌ചക്കാരുമായി യു ട്യൂബിൽ വൈറൽ ആയി മാറി , ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി പുറത്തിറക്കിയ ഈ ആൽബത്തിൽ ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികൾ ആണ് ഗാനം ആലപിച്ചിരിക്കുന്നത് .ഇംഗ്ലീഷ് , മലയാളം , ഹിന്ദി , തമിഴ് എന്നീ നാല് ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന ചാൾസ് ലെവിസ് ലോറൻസ് ഇംഗ്ലിഷിലും ബി.കെ.ഹരിനാരായണൻ മലയാളത്തിലും അറഫ മെഹ്മൂദ് ഹിന്ദിയിലും വിനോദ് വേണു തമിഴിലും ..നിർവഹിച്ചിരിക്കുന്നു .

സംഗീതം നിർവഹിച്ചിരിക്കുന്നത് 4 മ്യൂസിക്കും ആണ് ,കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെ പ്രമുഖർ പങ്കെടുത്തിരുന്നു . ബ്രിട്ടന്റെ മനോഹാരിത നിറയുന്ന പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്ന ആ മനോഹര മായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംഗീത ആൽബത്തിന്റെ പിന്നിൽ പ്രവർത്തിക്കാനും , നേതൃത്വം കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ ആണ് ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ്.
വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ (45) എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റില്‍ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഫ്ളയര്‍ പൗള പെറൂച്ചിയോ പ്രശ്‌നമുണ്ടാക്കിയത്.
തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും അടിക്കുകയും തുപ്പുകയും ചെയ്തു. ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലര്‍ച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു.
അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു.
പാക്കിസ്ഥാനിലെ പെഷവാര്‍ പള്ളിയില്‍ ചാവേര്‍സ്‌ഫോടനം. പെഷവാറിലെ പൊലീസ് ഹൗസിങ് ബ്ലോക്കിനു സമീപത്തെ മസ്ജിദിലാണു സ്ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണു രണ്ടുനില കെട്ടിടത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ 28 പേര്‍ മരിച്ചതായും 150 പേര്‍ക്കു പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം ഉണ്ടായ സമയത്ത് 260 ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പെഷവാര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിക്കുകയും തൊണ്ണൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ് ലേഡി റീഡിങ് ഹോസ്പിറ്റല്‍ വക്താവ് മുഹമ്മദ് അസിം പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നിരവധി ആളുകള്‍ അതിനടിയിലുണ്ടെന്നു കരുതുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ സിക്കന്ദര്‍ ഖാന്‍ വ്യക്തമാക്കി.
അവശിഷ്ടങ്ങള്‍ നീക്കാനും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനും പൊലീസും പ്രദേശവാസികളും പരിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ പിടിവി പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മരണസംഖ്യ ഒയരാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു. 2021 മാർച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചത്.
ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് നിരവധി തവണ പീഡിപ്പിച്ചു. പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് ബെഡ്‌റൂമിൽ എത്തിച്ചാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡനം എതിർത്തപ്പോൾ മുഖത്തും ശരീര ഭാഗങ്ങളിലും അടിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പതിനാലുകാരിയായ പെൺകുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനിടയിൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പിതാവിന്റെ കുഞ്ഞാണ് മകളുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞു.