Latest News

ഷിബു മാത്യൂ. സ്പിരിച്ച്വൽ ഡെസ്ക്

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്താമറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി.

ഇന്ന് രാവിലെ 6.45 ന് ആരംഭിച്ച തിരുക്കർമ്മത്തിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മൂന്ന്    നോമ്പ്    തിരുനാളിന് കോടിയേറ്റി. ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. ജോസഫ് ആലനിയ്ക്കൽ, ഫാ. മാത്യു കാടൻകാവിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. ബിജി കുടുക്കാംതടത്തിൽ എന്നിവർ തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. തുടർന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. ഡീക്കൻ ജിബിൻ കവുമ്പുറത്ത് സിഎംഎഫ് വചന സന്ദേശം നൽകി. തുടർന്ന് വിവിധ സമയങ്ങളിലായി റവ. ഫാ. മാത്യൂ കവളം മാക്കൽ, റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, റവ. ഫാ. ജോസ് കുഴിഞ്ഞാലിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു.

ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ

ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ അഞ്ച് മണിക്ക് നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടെ മൂന്ന് നോമ്പ് തിരുനാളിന് തുടക്കമാകും. തുടർന്ന് വിവിധ സമയങ്ങളിലായി ആഘോഷമായ വിശുദ്ധ കുർബാന നടക്കും. (മൂന്ന് നോമ്പ് തിരുനാളിൻ്റെ വിശദ വിവരങ്ങളറിയുവാൻ ചുവടെ കൊടുത്തിരിക്കുന്ന നോട്ടീസ് കാണുക)
രാവിലെ പത്ത് മണിക്ക് ആഘോഷമായ റാസ നടക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം അഞ്ച് മണിക്ക് മോൺ. ജോസഫ്‌ കണിയോടിയ്ക്കൽ, വികാരി ജനറാൾ പാലാ രൂപത ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് വലിയപള്ളിയിൽ നിന്നുമാരംഭിക്കുന്ന പ്രദക്ഷിണം പകലോമറ്റം, കുര്യനാട് – കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രദക്ഷിണവുമായി 8.15ന് ജൂബിലി കപ്പേളയിൽ സംഗമിക്കും. തുടർന്ന്‌ ലദീഞ്ഞും സമാപനാശീർവാദവും നടക്കും. 9.30 ന് നടക്കുന്ന അത്യന്തം ആവേശകരമായ ചെണ്ടമേളത്തോടെ ആദ്യ ദിവസത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

പ്രധാന തിരുനാൾ ദിവസമായ ജനുവരി 31 ചൊവ്വാഴ്ച്ച രാവിലെ 5.30 -തിന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് രാത്രി 8 മണി വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാന തുടരും. രാവിലെ 10.30 തിന് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഒരു മണിക്ക് യോനാ പ്രവാചകൻ്റെ നിനവേ യാത്രയുടെ സ്മരണയുണർത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും. ( കപ്പൽ പ്രദക്ഷിണത്തിൻ്റെ തൽസമയ സംപ്രേക്ഷണമുണ്ടായിരിക്കും).

മൂന്ന് നോമ്പ് തിരുനാളിൻ്റെ മൂന്നാം ദിവസമായ ഫെബ്രുവരി 1 ബുധനാഴ്ച്ച രാവിലെ 5.30ന് വിശുദ്ധ കുർബാന ആരംഭിക്കും. വൈകുന്നേരം 4.30 വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക് വലിയ പള്ളിയിൽ നിന്നും ജൂബിലി കപ്പേളയിലേയ്ക്ക് ആഘോഷമായ പ്രദക്ഷിണമിറങ്ങും. 8 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ ബുധനാഴ്ചത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

ഫെബ്രുവരി 2 വ്യാഴം ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. അന്നേ ദിവസം രാവിലെ 6.15 -ന് സിമിത്തേരി ചാപ്പലിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഒപ്പീസും നടക്കും.

ഫെബ്രുവരി 12 മുതൽ ദേശത്തിരുനാളുകളും ഫെബ്രുവരി 18 ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ നാമത്തിലുള്ള പത്താം തീയതി തിരുനാളും ആഘോഷിക്കും.

ആഘോഷമായ മൂന്ന് നോമ്പ് തിരുനാളിലും തിരുക്കർമ്മങ്ങളിലും പങ്ക് ചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസ സമൂഹത്തേയും പ്രാർത്ഥനയിൽ സ്വാഗതം ചെയ്യുന്നതായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ അറിയിച്ചു.

മൂന്ന് നോമ്പ് തിരുനാളിൻ്റെ പ്രധാന തിരുക്കർമ്മങ്ങൾ പള്ളിയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും തൽസമയം ലഭ്യമാണ്. തിരുനാളിൻ്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

ബാലതാരമായി അഭിനയരംഗത്തെത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഖുശ്‌ബു. തോടിസി ബെവഫായി ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. ഉത്തമ റാസ,പഴനി, ധർമ്മ സീലൻ, സിമ്മറാസി, വെട്രി വീഴാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാനത്തെ കൊട്ടാരം, മിസ്റ്റർ മരുമകൻ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, മാജിക്‌ ലാംബ് തുടങ്ങി ചില മലയാള ചിത്രങ്ങളിലും അഭിനയിച്ചു തമിഴിലും മലയാളത്തിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. സിനിമയ്ക്ക് പുറമെ ചില ടെലിവിഷൻ പരമ്പരകളിലും ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്.

2010 ൽ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറി രാഷ്രിയത്തിൽ എത്തിയ താരം ആദ്യം ചേർന്നത് ടി എം കെ യിലായിരുന്നു. എന്നാൽ പിന്നീട് നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുക്കുകയും ഏറ്റവും അവസാനം ഭാരതീയ ജനത പാർട്ടിയിൽ ചേരുകയും ചെയ്തു. 2000ൽ സംവിധായകനായ സുന്ദറിനെ വിവാഹം ചെയ്ത താരത്തിന് അനന്ദിത, അവന്തിത എന്നുപേരുള്ള രണ്ട് മക്കളുണ്ട്. ഖുശ്ബുവിന്റെ പഴയ പ്രണയത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.

ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെ പ്രഭു ഗണേശനും ഖുശ്ബുവും തമ്മിൽ പ്രണയത്തിലാവുകയും ഏകദേശം നാലുവര്ഷത്തോളം ഇരുവരും ലിവിങ് ടുഗെദറിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹിച്ചതുപോലെ വിവാഹിതരാകുവാൻ ഇരുവർക്കും സാധിച്ചില്ല. പ്രഭു ഗണേഷിന്റെ പിതാവായ ശിവാജി ഗണേശന്റെ എതീർപ്പിനെ തുടർന്ന് ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരുടെയും ശക്തമായ പ്രണയം അക്കാലത്തു വാർത്തകളിൽ ഇടം നേടിയിരുന്നു.

ആരാധകർ ഏറെയുള്ള താരം മുമ്പോരിക്കൽ ചില വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുമുണ്ട്. വിവാഹത്തിന് മുൻപ് പെൺകുട്ടികൾ സെക്സിൽ ഏർപെടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഗർഭിണിയാകാതെ സൂക്ഷിച്ചാൽ മതിയെന്നും താരം പറഞ്ഞിരുന്നു. ഖുശ്ബുവിന്റെ ഈ വാക്കുകൾ ഒരിക്കൽ നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിക്കിനി ധരിച്ച താരത്തിന്റെ മോർഫ് ചെയ്ത ചിത്രമായിരുന്നു വിവാദങ്ങൾക്കിടയാക്കിയ മറ്റൊരു സംഭവം.

ബത്തേരിയിൽ പത്തൊൻപതുകാരിയെ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രിക്ക് പരിസരത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളിയാടി സ്വദേശി വിനോദിന്റെ മകൾ അക്ഷര (19) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് വീണ് കിടന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെ കാണാനാകില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂളിന് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൾ അഫീഫ (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പിതാവിനൊപ്പമാണ് അഫീഫ സ്ക്കൂളിലെത്തിയത്. മകളെ സ്‌കൂളിലാക്കിയതിന് ശേഷം പിതാവ് മടങ്ങിയിരുന്നു.

സ്‌കൂളിൽ നിന്ന് സമീപത്തുള്ള വീട്ടിലെ ശുചിമുറിയിൽ പോയ അഫീഫയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌കൂൾ അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടുകാർ ശുചിമുറിയിൽ അഫീഫയെ ബോധരഹിതയായി കണ്ടെത്തിയത്. തുടർന്ന് ശുചിമുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണനകരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോവളത്ത് യുവാക്കളുടെ ബൈക്ക് റേസിങിനിടെയുണ്ടായ അപകടത്തിൽ റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സന്ധ്യയെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ബൈക്ക് ഓടിച്ചിരുന്ന പൊറ്റക്കുഴി സ്വദേശി അരവിന്ദിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വിലകൂടിയ ബൈക്കുകളുമായി യുവാക്കൾ സ്ഥിരമായി ഇവിടെ ബൈക്ക് റേസിങ് നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ചോദ്യം ചെയ്‌താൽ ഭീഷണിപ്പെടുത്തുമെന്നും പണത്തിന്റെ ഹുങ്ക് ആണ് യുവാക്കൾക്കെന്നും പ്രദേശ വാസികൾ പറയുന്നു.

പോളണ്ടിലെ ജോർജിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഓമല്ലൂർ സ്വദേശികളായ മുരളീധരൻ-സന്ധ്യ ദമ്പതികളുടെ മകൻ സൂരജ് (23) ആണ് കുത്തേറ്റ് മരിച്ചത്. ജോർദാൻ പൗരനുമായുള്ള വാക്ക് തർക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് പോളണ്ടിലെത്തിയത്. സൂരജിന്റെ സുഹൃത്തുക്കളാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.

പോളണ്ടിലെ സ്വകര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സൂരജ് സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ജോർജിയ പൗരന്മാരായ യുവാക്കളുമായി വാക്ക് തർക്കമുണ്ടായത്. തർക്കം നടക്കുന്നതിനിടയിൽ ജോർജിയ പൗരന്മാരിൽ ഒരാൾ കത്തികൊണ്ട് സൂരജിന്റെ കഴുത്തിനും ഞെഞ്ചിലും കുത്തുകയായിരുന്നു. ഉടൻ തന്നെ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സൂരജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റു ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് സൂരജിന്റെ മരണത്തിന് കാരണമെന്നാണ് വിവരം . അതേസമയം സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട ജോർജിയ പൗരന്മാരെ പോലീസ് അന്വേഷിച്ച് വരികയാണ്.

സുജിത് തോമസ്

സ്ട്രോബെറി പുഡിങ്

ആവശ്യമുള്ള സാധനങ്ങൾ

മധുരമുള്ള സ്ട്രോബറി- 500 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് -200 മില്ലി
പാൽ -500 മില്ലി
പാൽപ്പൊടി -2 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ജലറ്റിൻ അല്ലെങ്കിൽ ചൈന ഗ്രാസ് -ഓരോ പായ്ക്കറ്റിലും നിർദേശിച്ചിരിക്കുന്ന പ്രകാരം

ഉണ്ടാക്കുന്ന വിധം

1.സ്ട്രോബെറി കഴുകി വൃത്തിയാക്കിയതിൽ നിന്നും മൂന്നോ നാലോ മാറ്റി വെക്കുക.
2. ബാക്കിയുള്ള സ്ട്രോബെറി, പാൽ,പഞ്ചസാര, പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക് എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
3. അടുപ്പിൽ വെച്ച് ചൂടു വെള്ളത്തിൽ ജലറ്റിൻ അലിയിച്ചെടുക്കുക.
4. ജലറ്റിൻ, സ്ട്രോബെറി മിശ്രിതത്തിൽ കലർത്തി,ചെറുതായി ചൂടാക്കി, ട്രേയിൽ ഒഴിച്ചു സെറ്റ് ചെയ്യുക.
5. മാറ്റി വെച്ചിരിക്കുന്ന സ്ട്രോബെറി ചെറുതായി അരിഞ്ഞു,1 ടേബിൾ സ്പൂൺ പഞ്ചസാരയിൽ, ചെറുതീയിൽ വിളയിച്ചെടുക്കുക.
6. സെറ്റ് ആയ പുഡ്ഡിംഗിന് മുകളിൽ ഇതു നിരത്തിയ ശേഷം, ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കുക.

സുജിത് തോമസ്

 

 

മലയാള സിനിമയിൽ ഒരു കാലത്തും ഹാസ്യ നടന്മാർക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. ഒട്ടനവധി നിരവധി ഹാസ്യ താരങ്ങളാണ് മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഹാസ്യ നടന്മാരുള്ള ഇൻഡസ്ട്രി ആയിരിക്കും മലയാള സിനിമ ഇൻഡസ്ട്രി. ലോകം കണ്ട നിരവധി മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ് ബിനു അടിമാലി. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിമനോഹരമായ വളരെ പക്വതയോടെ ഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന താരമാണ് ബിനു അടിമാലി. റിയാലിറ്റി ഷോകളിൽ നിറസാന്നിധ്യമാണ് താരം.

റിയാലിറ്റി ഷോകളിലൂടെ തന്നെയാണ് താരം അഭിനയരംഗത്തേക്കും കടന്നുവന്നത്. പിന്നീട് താരത്തിന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. കാരണം അത്രക്കും വലിയ വളർച്ചയായിരുന്നു താരത്തിന് ലഭിച്ചത്. ലോകമെമ്പാടുമുള്ള ബിനു അടിമാലിയുടെ ആരാധകരുടെ അതിശക്തമായ പിന്തുണ തന്നെയാണ് താരത്തിന്റെ വളർച്ചക്ക് കാരണം.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ നിറസാന്നിധ്യമാണ് താരം. നിരവധി ആരാധകരാണ് സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോക്ക് ഉള്ളത്. ബിനു അടിമാലിക്ക് പുറമേ മലയാളത്തിലെ മറ്റ് മികച്ച ഹാസ്യ നടന്മാരും ഷോയിൽ പങ്കെടുക്കാറുണ്ട്. വിദേശരാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിൽ ഉടനീളവും ബിനു അടിമാലിയും കൂട്ടരും കോമഡി ഷോകൾ നടത്താറുണ്ട്. കഴിഞ്ഞദിവസം ഒമാനിൽ വച്ചായിരുന്നു ഇനി അടിമാലിയുടെ പരിപാടി. മസ്കറ്റ് മെഗാ ഷോ എന്ന പരിപാടിയായിരുന്നു ഒമാനിൽ വച്ച് സംഘടിപ്പിച്ചത്. പരിപാടിയിൽ ബിനു അടിമാലിയും കൂട്ടരും ഒരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു.

എന്നാൽ അവർ പ്രതീക്ഷിച്ച പോലത്തെ പിന്തുണ അല്ല അവിടെ നിന്നും ലഭിച്ചത്. കാണികൾ എല്ലാവരും കൂകി വിളിച്ച് പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിനു അടിമാലിയും കൂട്ടരും പരിപാടി തുടർന്നു. കളിയാക്കലുകൾ കൂടിയപ്പോൾ ബിനു അടിമാലി പരിപാടി നിർത്തി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു.കാണികളിൽ മിക്കവരും വിളിച്ച് പറഞ്ഞത് പരിപാടി നിർത്താൻ ആയിരുന്നു. എന്നാൽ ബിനു അടിമാലി പരിപാടി നിർത്താതെ തുടർന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്

കുന്നംകുളത്ത് അമ്മയേയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പന്നിത്തടം സ്വദേശി ഷഫീനയും, മക്കളായ അജുവ (മൂന്ന്) അമൻ (ഒന്ന്) എന്നിവരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.നഴ്‌സിംഗ് ഹോമിൽ തീപിടിത്തം, പ്രശസ്ത ഡോക്ടർ ദമ്പതിമാ‌ർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന് മുകളിലത്തെ ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. സംഭവസമയത്ത് ഭ‌ർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച്‌ തുടപ്പിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരത പുറം ലോകം അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്.

അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച്‌ ഇയാള്‍ ഓട്ടോറിക്ഷ തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവര്‍ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച്‌ തുടപ്പിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ സഹോദരിയാണ് സംഭവം വീട്ടില്‍ അറിയിച്ചത്.പിറ്റേന്ന് ഉമ്മ ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോഴും മോശമായ പ്രതികരണമാണുണ്ടായത്. കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്ബാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചോമ്ബാല പൊലീസ് അറിയിച്ചു. ഈ വര്‍ഷമാണ് കുട്ടിയും സഹോദരിയും വിചിത്രന്‍റെ ഓട്ടോയില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്.

ഉമ്മയുടെ മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട് ചോമ്ബാലയില്‍ ഓട്ടോഡ്രൈവര്‍ അഞ്ചു വയസ്സുകാരനെ വസ്ത്രം കൊണ്ട് ഓട്ടോ തുടപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ഉമ്മയുടെ മൊഴിയെടുത്ത്പൊലീസ്. ചോമ്ബാല എസ്‌എച്ച്‌ ഒയുടെ ചുമതലയുള്ള നാദാപുരം കണ്‍ട്രോണ്‍ റൂം എസ്‌എച്ച ഒയാണ് കുട്ടിയുടെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതു പ്രകാരം ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. മകന് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാല്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അമ്മ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved