ബേസിൽ ജോസഫ്
മഷ്‌റൂം സ്ട്രോങ്ങനോഫ്
ചേരുവകൾ
മഷ്രൂം -500 ഗ്രാം (sliced)
ജിൻജർ ഗാർളിക് പേസ്റ്റ് -1 ടീസ്പൂണ്‍
സബോള -1 എണ്ണം (വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത് )
ബട്ടർ -50 ഗ്രാം
വൈറ്റ് വൈൻ -50 മില്ലി
പപ്രിക പൌഡർ -1 ടീസ്പൂണ്‍
വുസ്റ്റർഷെയർ സോസ് -20 മില്ലി
ഉപ്പ് -ആവശ്യത്തിന്
ക്രീം -100 മില്ലി
പാർസിലി – ഗാർണിഷിന്

പാചകം ചെയ്യുന്ന വിധം
ഒരു പാനിൽ ബട്ടർ ചൂടാക്കി ജിന്ജർ ഗാർളിക് പേസ്റ്റ് വഴറ്റി ഇതിലേയ്ക്ക് സബോളയും കൂടി ചേർത്ത് വീണ്ടും വഴറ്റുക. സബോള പകുതി കുക്ക് ആയി കഴിയുമ്പോൾ അതിലേയ്ക്ക് ,മഷ്രും ചേർത്ത് കുക്ക് ചെയ്യുക. മഷ്‌റൂം കുക്ക് ആയി വരുമ്പോൾ വൈറ്റ് വൈൻ, പപ്രിക പൗഡർ, വുസ്റ്റർഷെയർ സോസ് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് മഷ്‌റൂം പൂർണ്ണമായും കുക്ക് ചെയ്യുക .(മഷ്‌റൂം കുക്ക് ആവുമ്പോൾ ധാരാളം വെള്ളം ഇറങ്ങും ആവശ്യം എങ്കിൽ അൽപ്പം വെജിറ്റബിൾ സ്റ്റോക്ക് ചേർക്കുക) നന്നായി കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്തു 2 മിനിറ്റ് ചൂടാക്കി സോസ് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു പാർസിലി വച്ച് ഗാർണിഷ് ചെയ്ത് ചൂടോടെ ബസ്മതി റൈസിന്റെ കൂടെ വിളമ്പുക .

ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

മാവേലിക്കരയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങളായി പ്രതി ആരാണെന്ന് ഉറപ്പില്ലാത്ത കാര്യത്തിൽ ഒടുവിൽ യാഥാർത്ഥ്യം പുറത്തു വന്നിരിക്കുകയാണ്. പ്രതിയെ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചുനക്കര നടുവിലേമുറി രാജീവ് ഭവനത്തിൽ രാജീവിനെ (46) ആണ് അറസ്‌റ്റു ചെയ്തത്.
നൂറനാട് സ്വദേശിയായ ഭിന്നശേഷിക്കാരിയായ യുവതിയെയാണ് രാജീവ് പീഡിപ്പിച്ചത്. 11 മാസം മുൻപാണ് സംഭവം നടന്നത്. അതിക്രമം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വന്ന രാജീവ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തനിക്ക് വഴങ്ങണമെന്നും വിസമ്മതിച്ചാൽ കൊന്നുകളയുമെന്നും ഭഃഷണിപ്പെടുത്തിയാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
പീഡനവവിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അവശതകൾ ഉണ്ടായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. പെൺകുട്ടിക്ക് വയറുവേദന അസഹ്യമായതോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ വീട്ടുകാർ നൂറനാട് പൊലീസിൽ പരാതിനൽകുകയായിരുന്നു. എന്നാൽ പ്രതി ആരാണെന്ന കാര്യത്തിൽ മാത്രം സംശയം നിലനിന്നു. സംസാരിക്കുവാനുള്ള പരിമിതികൾ കാരണം പ്രതിയെക്കുറിച്ച് സൂചന നൽകാൻ പെൺകുട്ടിക്കായില്ല.
ഭിന്നശേഷി ഭാഷാവിദഗ്ധരുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സംശയം തോന്നിയ ആളുകളുടെ ചിത്രങ്ങളും രക്തസാമ്പിളുമെടുത്തുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയി. ഇതിനിടെ യുവതി പ്രസവിച്ചു. യുവതിയേയും കുട്ടിയേയും വനിതാ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുകയും ചെയ്തു.
ഇതിനിടെ ശാസ്‌ത്രീയപരിശോധനയിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. എന്നാൽ താനാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് സമ്മതിക്കാൻ രാജീവ് തയ്യാറായില്ല. തുടർന്നാണ് യുവതിയുടേയും കുട്ടിയുടേയും രാജീവിൻ്റെയും രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവായത്.
ഡിഎൻഎ ടെസ്റ്റിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ യുവതിയെ പീഡിപ്പിച്ചത് രാജീവാണെന്ന് തെളിയുകയും രാജീവിനെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്ത്, എസ് ഐ മാരായ നിധീഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കായംകുളം ഉമ്പര്‍നാട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ചു. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37) ആണ് മരിച്ചത്. ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഇവരുടെ ഭര്‍ത്താവ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സോമിനിക്കെതിരെ കടുത്ത അപവാദ പ്രചരണം നടന്നിരുന്നതായി ആരോപണമുണ്ട്.
ഫെബ്രുവരി 16ന് രാത്രി 11.30-ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടെ വിനോദ് സുഹൃത്തായ തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് എത്തിയിരുന്നു. ഇയാള്‍ വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് ബൈക്ക് വെച്ചത്. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ രാത്രിയായി. ഈ സമയം ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദ് സജേഷിനെ കുത്തിയത്. ഇടതു കൈയുടെ പേശിയിലാണ് കുത്തേറ്റത്.
ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി. വേദന കൊണ്ട് പുളഞ്ഞ സജേഷ് അപ്പോഴേക്കും കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. നാട്ടുകാര്‍ വിനോദില്‍ നിന്ന് കത്തി പിടിച്ച് വാങ്ങി. സജേഷിനെ തേടി കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ കണ്ടെത്തിയത്. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനായി ശ്രമം.
വഴിമധ്യേ സജേഷ് മരിച്ചു. പിന്നാലെ വിനോദ് ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 19-ാം തീയതി വിനോദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു സോമിനി. ഭര്‍തൃവീട്ടില്‍ നിന്ന് കായംകുളത്തെ വീട്ടിലേക്കും ഇവര്‍ താമസം മാറ്റിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആന്ദ്രേ ബോടിക്കോവിനെ (47) സ്വന്തം അപ്പാർട്ട്മെന്റിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാക്കുതർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം ഓടിപ്പോയ പ്രതിയെ (29) അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഗാമലേയ നാഷനൽ റിസർച് സെന്ററിൽ ഗവേഷകനായി പ്രവർത്തിച്ചിരുന്ന ബോടിക്കോവ് ഉൾപ്പെടുന്ന 18 അംഗ സംഘമാണു 2020 ൽ റഷ്യയുടെ സ്പുട്നിക് V എന്ന കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിച്ചത്. ഇതിനു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഒരു വർഷം മുൻപ് യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റഷ്യയിൽ നിരവധി പ്രമുഖർ അസ്വാഭാവികമായ രീതിയിൽ മരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയും പുട്ടിന്റെ വലംകൈയുമായ മറീന യാങ്കിന (58) 16 നില കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചത് കഴിഞ്ഞ മാസമാണ്. പുട്ടിൻ പുറത്താക്കിയ മേജർ ജനറൽ വ്ലാഡിമിർ മകാറോവ്, റഷ്യൻ കരസേനയുടെ മുൻ മേധാവി അലക്സി മാസ്ലോവ്, കപ്പൽ സേനയെ ഒരു ദശകത്തോളം നയിച്ച അലക്സാണ്ടർ ബുസ്കോവ് എന്നിവർ മരിച്ചതിലും ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുട്ടിന്റെ കടുത്ത വിമർശകനായ പാർലമെന്റംഗം പാവൽ ആന്റോവും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവും ഇന്ത്യയിൽ സന്ദർശനത്തിനിടെ കഴിഞ്ഞ ഡിസംബറിൽ ഒഡീഷയിൽ വച്ചാണു മരിച്ചത്.
കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം സംഭവം നടന്നത് .
കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.
ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.
2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.
വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.
കുളവാഴയും പായലും ആ പൈതലിന് രക്ഷാകവചമായി. കുളത്തിലെറിഞ്ഞ 2 ദിവസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവൻ വകീൽ അഹമ്മദ് വഴിയരികിലെ കുളത്തിൽ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടു. പൊലീസിനെ അറിയിച്ച് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. പരിശോധനയിൽ കുഴപ്പമൊന്നുമില്ല.
ആരോ വലിച്ചെറിഞ്ഞ പെൺകുഞ്ഞ് കുളവാഴ, പായൽ മെത്തയിൽ ഉടക്കിയതിനാൽ മുങ്ങിപ്പോയില്ല. കരയിൽ നിന്ന് 5 മീറ്റർ അകലെയാണ് കുഞ്ഞ് കിടന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.
മലഞ്ചെരുവിൽ പൊതിഞ്ഞ പെൺകുട്ടിയെ പുറത്തെടുക്കുന്നതിന്റെ വീഡിയോ പ്രാദേശിക വൃത്തങ്ങളിൽ വൈറലായി. സബ് ഇൻസ്പെക്ടർ സുമർ സിംഗ്, ലേഡി കോൺസ്റ്റബിൾ മൗസം ദേവി എന്നിവർ ചേർന്ന് കുട്ടിയെ കസ്റ്റഡിയിലെടുത്ത് നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവൾക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കഴുത്തോളം വെള്ളത്തിൽ മുക്കിയ നിലയിലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. കുളക്കരയിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ അകലത്തിലായിരുന്നു അവൾ, മരിക്കണമെന്ന് ആഗ്രഹിച്ച ആരോ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും സർവ്വശക്തൻ അവളുടെ ജീവൻ രക്ഷിച്ചു. മണിക്കൂറുകളോളം കുളത്തിൽ കിടന്നിട്ടും വാട്ടർ ഹയാസിന്ത് അവളെ രക്ഷിച്ചു.
അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു, “ആരാണ് അവളെ എപ്പോൾ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഭാഗ്യത്തിന് വെള്ളത്തൂവലിൽ കുടുങ്ങിയതാണ് അവളെ മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷിച്ചത്. കുറച്ചു നേരം അവൾ വെള്ളത്തിൽ കിടന്നതിനാൽ ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അവൾ സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറുകയും ബറേലി നഗരത്തിലെ ഒരു ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ അവളുടെ മാതാപിതാക്കൾ എത്തുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, ആരും വന്നില്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ പരാതി രജിസ്റ്റർ ചെയ്യുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
കുളത്തിൽ കണ്ടെത്തിയ പെൺകുട്ടിക്ക് ഗംഗ എന്ന് പേരിട്ടതായി സിഡബ്ല്യുസി ചെയർപേഴ്സൺ ദിനേശ് ചന്ദ്ര പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ അവളെ ഒരു ഫോസ്റ്റർ കെയർ ഹോമിലേക്ക് മാറ്റി, അവിടെ ജീവനക്കാർ അവളെ പരിപാലിക്കും. സിഡബ്ല്യുസിയെ സമീപിച്ച് ആവശ്യമായ രേഖകൾ കാണിച്ച് മാതാപിതാക്കൾക്ക് കുഞ്ഞിന് അവകാശവാദം ഉന്നയിക്കാം. കുട്ടി വോൺ ബേബിയിൽ തന്നെ തുടരും.
ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.
കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.
ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. അഷ്ടമുടിക്കായലിലാണ് അപകടം. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് കായലിന് നടുവില്‍ മുങ്ങിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികളെല്ലം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവായത്.
ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി ഐഎസ്എൽ പ്ലേ ഓഫ് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. കാലങ്ങളായി ഐഎസ്എല്ലിലെ റഫറീയിങ് നിലവാരത്തിനെതിരെ പ്രതിഷേധങ്ങൾ ആഞ്ഞടിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് കളത്തിൽ അതിനെതിരായ ശക്തമായ സന്ദേശം നൽകി ഒരു ടീം ഒന്നടങ്കം നിലപാടെടുത്തത്. അതിന് നിമിത്തമായത് ആവട്ടെ ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളും..
സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബ്ലാസ്‌റ്റേഴ്‌സും, ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങും മുൻപ് തന്നെ ശ്രീകണ്ഠീരവ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ശക്തമായ മത്സരത്തിന്റെ ആവേശത്തിനായി അവിടെയെത്തിയ ആരാധകരെ കാത്തിരുന്നത് ഇന്ത്യൻ ഫുട്ബോളിനും, ഐഎസ്എല്ലിനും നാണക്കേടാവുന്ന സംഭവ വികാസങ്ങളായിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷമാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ നടന്നത്. അധിക സമയത്ത് 96-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോൾ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ് ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷനിൽ നിൽക്കുകയും, താരങ്ങൾ ഡിഫൻസ് വാൾ ഒരുക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന നേരത്താണ് ഛേത്രി പൊടുന്നനെ ഫ്രീകിക്ക് വലയിലാക്കിയത്.
സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന റഫറി ക്രിസ്‌റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്‌തതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി. രാജ്യത്തെ മുൻനിര ലീഗിന്റെ റഫറിയിങ് സ്‌റ്റാൻഡേർഡിലേക്ക് വിരൽ ചൂണ്ടുന്ന സംഭവ വികാസങ്ങളാണ് പിന്നീട് കളത്തിൽ കണ്ടത്. ഒടുവിൽ സഹികെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ ടീമിനെ തിരികെ വിളിക്കുകയായിരുന്നു.
ഇരു ടീമുകളുടെ പക്ഷത്ത് നിന്നും ആരാധകർ ഇതിന് പിന്തുണയായും, എതിർത്തും രംഗത്ത് വരുന്നുണ്ട്. എന്നാൽ ഫുട്‍ബോൾ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് ഇതിഹാസ സമാനനായ സുനിൽ ഛേത്രിയിൽ നിന്നുണ്ടായതെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ്. മത്സരം നിലച്ച് 40 സെക്കന്റുകളിൽ അധികം പിന്നിട്ട ശേഷമാണ് ഛേത്രിയുടെ ഷോട്ട് വന്നത് എന്നത് കൊണ്ട് തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന വാദത്തിന് സാധുത ഇല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ റഫറിയുടെ തീരുമാനം അന്തിമമാണെന്ന് മറ്റൊരു വിഭാഗം മറുപടി നൽകുന്നു.
ദീർഘ നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് ശേഷമാണ് ബെംഗളൂരു എഫ്‌സിയെ 1-0ന് വിജയികളായി പ്രഖ്യാപിച്ചത്. സെമി ഫൈനലിൽ ഇതോടെ മുംബൈ സിറ്റിയെ നേരിടാൻ ബെംഗളൂരു ഒരുങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കെബിഎഫ്‌സി കോച്ച് ഇവാൻ വുകമനോവിച്ചിനും ക്ലബിനും എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.